“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Monday 30 April 2012

മാവൂരില്‍ പരിസ്ഥിതി സൗഹൃദ വ്യവസായം സമീപഭാവിയില്‍ -കുഞ്ഞാലിക്കുട്ടി

മാവൂര്‍: മാവൂരില്‍ പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത വ്യവസായ സംരംഭം തുടങ്ങുന്നതിന് ചര്‍ച്ചകളുമായി സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടത്തി. ബിര്‍ള മാനേജ്മെന്‍റുമായും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വേണ്ടത്ര നിക്ഷേപവും തൊഴിലവസരങ്ങളും ഇല്ല. ഇത്രയേറെ ഭൗതികസാഹചര്യങ്ങളും സ്ഥലവുമുണ്ടായിട്ടും അതിനനുസരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. കോഴിക്കോടിന്‍െറ നഷ്ടപ്രതാപം വീണ്ടെടുത്ത് കേരളത്തിനൊട്ടാകെ സംഭാവനചെയ്യുന്ന ഒരു വ്യവസായം സമീപഭാവിയില്‍ മാവൂരില്‍ വരും. ആദ്യ ചുവടുവെപ്പെന്ന നിലയില്‍ വ്യവസായ സംരംഭ നീക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സമര്‍ഥനായ ഒരു സ്പെഷല്‍ ഓഫിസറെ ഉടന്‍ നിയമിക്കും. ഇതിനുപുറമെ മറ്റു രാഷ്ട്രീയ തൊഴിലാളി പ്രസ്ഥാനങ്ങളെയെല്ലാം വിശ്വാസത്തിലെടുക്കുന്നതിനും അഭിപ്രായങ്ങള്‍ ആരായുന്നതിനും സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. മാവൂരില്‍ പത്തുദിവസത്തോളമായി നടന്നുവരുന്ന മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി റിലേ സത്യഗ്രഹത്തിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. മാവൂരില്‍ വ്യവസായത്തിനുവേണ്ടിയുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനം നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്‍റ് കെ. അബൂബക്കര്‍ സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുരേഷ്, ഹാന്‍വീവ് ചെയര്‍മാന്‍ യു.സി. രാമന്‍, കെ. മൂസ മൗലവി, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ, സി.ടി. മുഹമ്മദ്, ചിറ്റടി അഹമ്മദ്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിന്‍െറ മുന്നോടിയായി മാവൂര്‍ അങ്ങാടിയില്‍ റാലിയും നടന്നു.

ഹോട്ടലുകളുടെ കൊഴിഞ്ഞു പോക്ക് ; പ്രവേശന പരീക്ഷ ക്കെത്തിയവര്‍ വലഞ്ഞു .

കുറ്റിക്കാട്ടൂര്‍ : കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ സ്കൂളില്‍ അഖിലെന്ത്യാ   പ്രവേശന  പരീക്ഷ ക്കെത്തിയ രക്ഷിതാക്കളും കുട്ടികളും ഭക്ഷണം കിട്ടാതെ വലഞ്ഞു .ഇവിടെത്തെ  മിക്ക ഹോട്ടലുകളും പൂട്ടിയതാണ് കാരണം .തൊഴിലാളികളെ കിട്ടാത്തത് കാരണം ചില ഹോടലുകള്‍ പൂര്‍ണമായും   പൂട്ടി രംഗം വിട്ടിരുന്നു . ഇപ്പോള്‍ കുറ്റി ക്കാട്ടൂരില്‍ നല്ല ഭക്ഷണം കഴിക്കാന്‍ ഹോടളുകളില്ല.ഒരു കിലോ മീറ്റര്‍ ടൌണില്‍ ഹോട്ടലില്ലത്തത് നാടിനു നാണെ ക്കേടായത്  പ്രവേശന  പരീക്ഷ ക്കെത്തിയ രക്ഷിതാക്കളും കുട്ടികളും ഭക്ഷണം കിട്ടാതെ വലഞ്ഞപ്പോഴാണ്.സഹകരണ മേഖലയില്‍ സാശ്രയ സംഘമായി ഹോട്ടല്‍ തുടങ്ങിയാലേ ഇനി ഹോടല്‍ സംരംഭം നില നില്‍ക്കൂ.

Saturday 28 April 2012

ഇളംപിലാശേരി താഴം റോഡ്‌ ഉത്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡില്‍ നിന്നും കിഴക്കോട്ടു പോകുന്ന ഇളംപിലാശേരി താഴം - മുഴക്കഞ്ചേരി റോഡ്‌ പെരുവയല്‍ പഞ്ചായത്ത് പ്രസി ഡ ണ്ട് അസ്മാബി ഉത്ഘാടനം ചെയ്തു.പെരുവയല്‍ പഞ്ചായത്തിന്റെ 2011  -2012  വര്‍ഷത്തെ പദ്ധതിയില്‍ പെടുത്തിയാണ് റോഡ്‌ പണി പൂര്‍ത്തീകരിച്ചത് . 22 -൦ വാര്‍ഡില്‍ പണി പൂര്‍ത്തീകരിച്ച  ഈ വര്‍ഷത്തെ പ്രഥമ റോഡാണ് ഇത് .  ചടങ്ങില്‍ പെരുവയല്‍ പഞ്ചായത്ത് വൈസ് : പ്രസി ഡ ണ്ട് കെ സാദാ ശിവന്‍ അദ്ധ്യക്ഷനായിരുന്നു .റോഡ്‌ കമ്മറ്റി സെക്രടറി റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു
പൊതാത്തു  മുഹമ്മദ്‌ ഹാജി (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ )രാജന്‍ ചോലക്കല്‍ ,വാര്‍ഡ്‌ മെമ്പര്‍മാരായ രാധ കൃഷ്ണന്‍ ,സുബിത തോട്ടഞ്ചേരി ,എ ഡി എസ് കെ ശാന്ത ,എന്നിവര്‍ സംസാരിച്ചു . വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ടു സ്വാഗതവും  ഹംസ ഇളംപിലാശേരി നന്ദിയും പറഞ്ഞു .

Thursday 26 April 2012

ആനകുഴിക്കരയില്‍ കാല്‍ നട യാത്രക്കാരന്‍ ബസ്‌ തട്ടി മരിച്ചു

കുറ്റിക്കാട്ടൂര്‍ : റോഡ്‌ അരികിലൂടെ നടന്നു പോകുകയായിരുന്ന കാല്‍ നട യാത്രക്കാരന്‍ ആനകുഴിക്കരയില്‍ ബസ്‌ തട്ടി മരിച്ചു.  ചെറു കര മേത്തല്‍ കണ്ണന്‍ കുട്ടിയുടെ മകന്‍ പ്രേമ ദാസനാണ്‌ മരിച്ചത് . വ്യയാഴ്ച ഉച്ചക്ക് 2 മണിക്കാണ് സംഭവം. കുറ്റിക്കടവ് -കോഴിക്കോട് റൂട്ടിലോടുന്ന ഒ .സി .എം ബസാണ് ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തിയത് .ഭാര്യ :പത്മാവതി ,മക്കള്‍ :രസ്ന,രമിന,രജുന,മരുമക്കള്‍ :ശിവദാസന്‍ .രഞ്ജിത്ത് .

വെസ്റ്റേണ്‍ മൊയ്തീന്‍ കോയനിര്യാതനായി

കുറ്റിക്കാട്ടൂര്‍ : ഇയ്യക്കുനിയില്‍ വെസ്റ്റേണ്‍ മൊയ്തീന്‍ കോയ (71) നിര്യാതനായി. മയ്യത് നമസ്കാരം വെള്ളി  രാവിലെ 9 മണിക്ക് കണിയാത്ത് ജുമുഅത്ത് പള്ളിയില്‍. വെസ്റ്റേണ്‍ അബ്ബാസ്‌ ഹാജി സഹോദരനാണ്. നഫീസ ഭാര്യ.
മക്കള്‍ : അബ്ദുല്‍ ലത്തീഫ്, ജാഫര്‍, സുബൈര്‍, ഉസ്മാന്‍, ശരീഫ, ഖദീജ, റജില, ഫസീല.
ജാമാതാക്കള്‍: അബ്ദുറഹിമാന്‍ വെള്ളിപറമ്പ്, ഉസ്മാന്‍ പൈങ്ങോട്ടുപുറം, നൗഷാദ് പെരുവയല്‍, മുഹമ്മദ്‌ കക്കോവ്.
മരുമക്കള്‍: റസീന, ജസ്ന, സൗഫിയ, ഷഹനാസ്.    

കുറ്റിക്കാട്ടൂര്‍ ജി എച് എസില്‍ 98 % വിജയം

കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ഗവ :ഹൈസ്കൂളില്‍ എസ്‌ എസ്‌ എല്‍ സിക്ക് 98 ശതമാനം വിജയം . 9 എ + ,1 എ , 492  പേര്‍ പരീക്ഷ എഴുതിയതില്‍ 479  പേര്‍ തുടര്‍ന്ന് പഠിക്കാന്‍ യോഗ്യത നേടി .കുറ്റിക്കാട്ടൂര്‍ സ്കൂളിലെ മികച്ച വിജയമാണ് ഈ വര്ഷം നേടിയത് .


Monday 23 April 2012

മാവൂരിനു മുഖ്യ മന്ത്രിയുടെ വാഗ്ദാനം

മാവൂര്‍ കോണ്ഗ്രസ് മണ്ഡലം സമ്മേളനത്തില്‍ മുഖ്യ മന്ത്രി സംസാരിക്കുന്നു
മാവൂര്‍: ലോക വ്യാവസായിക ഭൂപടത്തില്‍ സ്ഥാനമുണ്ടായിരുന്ന മാവൂരിന്റെ ഇന്നത്തെ അവസ്ഥ സര്‍ക്കാറിന്റെ മുഖ്യ പരിഗണനാ വിഷയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് മാവൂര്‍ മണ്ഡലം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറിന് മാവൂരിലെ പ്രശ്നമെന്തെന്നറിയാം. ജനങ്ങള്‍ എന്താഗ്രഹിക്കുന്നുവെന്നും സര്‍ക്കാറിനറിയാം. അത്തരം ആഗ്രഹങ്ങള്‍ക്ക് മറ്റെന്തിനെക്കാളും പരിഗണന നല്‍കി നിറവേറ്റുക എന്നതാണ് യു.ഡി.എഫിന്റെ പ്രധാന അജണ്ട.
മാവൂരിന്റെ ഇന്നത്തെ അവസ്ഥ അധികനാള്‍ തുടരുകയില്ല. അതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണികള്‍ കൂടുതല്‍ ശക്തിപ്രാപിക്കേണ്ട കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വളപ്പില്‍ റസാഖ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു ജില്ലാ സെക്രട്ടറി സുഫിയാന്‍, പി. മൊയ്തീന്‍, കെ.പി. ചന്ദ്രന്‍, സി. മാധവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
നേരത്തേ പൊതുസമ്മേളനത്തിന്റെ മുന്നോടിയായി മാവൂര്‍ അങ്ങാടിയില്‍ റാലി നടത്തി. റാലിക്ക് ജില്ലാപഞ്ചായത്തംഗം പി.സി. അബ്ദുല്‍ കരീം, പി. ഭാസ്കരന്‍ നായര്‍, വി.എസ്. രഞ്ജിത്ത്, ടി.പി. ഉണ്ണിക്കുട്ടി, ഗിരീഷ് കമ്പളത്ത്, വാസന്തി വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday 18 April 2012

ആ കൈകള്‍ ജസ്നയുടേതായിരുന്നു

 കുറ്റിക്കാട്ടൂര്‍ : തിങ്കളാഴ്ച ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷിച്ചതിന്റെ അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുമ്പോഴും അവസാന പ്രതീക്ഷയായി തന്റെ മുതുകില്‍ ചുറ്റിപ്പിടിച്ച ജസ്നയെ (14) രക്ഷിക്കാനാവാത്തതിന്റെ സങ്കടം അടക്കാനാവുന്നില്ല ചാലില്‍ രാമചന്ദ്രന്. അപകടം നടന്ന് 24 മണിക്കൂര്‍ കഴിയുംമുമ്പേ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ ആദരിക്കാനായി ജില്ലാ ഭരണകൂടം കലക്ടറേറ്റില്‍ ഒരുക്കിയ ചടങ്ങില്‍ അപകട നിമിഷങ്ങള്‍ വിവരിക്കുമ്പോഴാണ് രാമചന്ദ്രന്‍ ജസ്നയെ ഓര്‍ത്ത് വിതുമ്പിയത്.
കുട്ടികള്‍ വീണ വിവരം അറിഞ്ഞപാടെ കുറച്ചകലെ തോണി നന്നാക്കുന്ന ജോലിയിലേര്‍പ്പെട്ട രാമചന്ദ്രനും പൂളക്കാംപറമ്പ് സുരേഷും ചാലിയാറിലേക്കെടുത്തു ചാടുകയായിരുന്നു. രാമചന്ദ്രന്‍ മൂന്നുപേരെയും സുരേഷ് രണ്ടു പേരെയുമാണ് രക്ഷിച്ചത്. ബോധം വീണ്ടെടുത്തപ്പോഴാണ് കുട്ടികളിലൊരാള്‍ ജസ്നയെ കാണാനില്ലെന്ന വിവരം പറയുന്നത്. തന്റെ കൈയില്‍ തടഞ്ഞവരെയെല്ലാം രക്ഷിച്ച രാമചന്ദ്രന്‍ രക്ഷക്കായി തന്റെ മുതുകില്‍ പിടിച്ചത് ജസ്നയായിരിക്കാമെന്ന് ഓര്‍ക്കുന്നു.
പെരുമണ്ണ പാറമ്മല്‍ ചുങ്കപ്പളളി കടവിനടുത്തായി തൊട്ടടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്ന മൂന്നു കുടുംബ്ധില്‍പ്പെട്ടവര്‍ തിങ്കളാഴ്ച നാലുമണിയോടെയാണ് പുഴ കാണാനെത്തിയത്. ഇവര്‍ നിന്ന സ്ഥലം അപകടസാധ്യതയുളളതാണെന്ന് മുന്നറിയിപ്പ് നല്‍കിയ കെ.വി. ഫഹദും ഒപ്പമുണ്ടായിരുന്ന പി.പി. മുനീഷുമാണ് കുട്ടികള്‍ പുഴയില്‍ വീണ വിവരം ആദ്യം രാമചന്ദ്രനേയും സുരേഷിനേയും അറിയിക്കുന്നത്. അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അനേകം പേരില്‍ ഫഹദിന്റെ പിതാവ് കെ.വി. സുബൈറുമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കലക്ടറുടെ ചേംബറില്‍ രാമചന്ദ്രനും സുരേഷിനുമൊപ്പം ഫഹദ്, മുനീഷ്, സുബൈര്‍ എന്നിവരെയും ആദരിച്ചു. എം.കെ.രാഘവന്‍ എം.പി ഇവരെ പൊന്നാട അണിയിച്ചു.
ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍, ഗ്രാമപഞ്ചായത്തംഗം വിജയന്‍ വിളക്കുമാടം, എ.ഡി.എം കെ.പി. രമാദേവി എന്നിവര്‍ പങ്കെടുത്തു. അപകടത്തില്‍ കാണാതായ ഒളവണ്ണ കയറ്റിയിലെ പാലക്കോട്ട് മുബാറക്കിന്റെ മകള്‍ ജസ്നയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെ കണ്ടെടുത്തു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ ജസ്നയുടെ സഹോദരിമാരായ ഷംന (17), ഫിദ (ഒമ്പത്), അബ്ദുല്ലയുടെ മകള്‍ തസ്നീമ (17), ബിയാട്രിസ് (45), മകള്‍ ആനി (13) എന്നിവരായിരുന്നു.

കോഴിക്കോട്ചാലിയാറില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി -മുജീബ് പെരുമണ്ണ

പെരുമണ്ണ :  പുഴ കാണാനെത്തിയ സഹോദരിമാരടക്കമുള്ള കുടുംബം ചാലിയാറില്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒളവണ്ണ കയറ്റിയിലെ പാലക്കോട്ട് മുബാറകിന്റെ മകള്‍ ജസ്നയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് പെരുമണ്ണ പാറമ്മല്‍ ചുങ്കപ്പള്ളി കടവിനടുത്താണ് തൊട്ടടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്ന മൂന്ന് കുടുംബങ്ങളിലുള്ളവര്‍ അപകടത്തില്‍പെട്ടത്. പുഴ കാണാനെത്തിയ ഇവരിലൊരാള്‍ പുഴയോരത്തെ പാറക്കല്ലില്‍നിന്ന് കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ള അഞ്ചുപേരും പുഴയില്‍ വീണത്. അഞ്ച് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

Tuesday 17 April 2012

കിഴക്കേ കണ്ടി പുഷ്പ രാജന്റെ മകള്‍ ആതിര നിര്യാതയായി

കുറ്റിക്കാട്ടൂര്‍ :കിഴക്കേ കണ്ടി പുഷ്പ രാജന്റെ മകള്‍ ആതിര 17 നിരാതയായി .ഗവ :ഹയര്‍ സെകണ്ട്രി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് .അമ്മ സുലത, സഹോദരന്‍ .ദീപു ,സംസ്കാരം ബുധന്‍ രാവിലെ 8 മണി .അസുകം കാരണം രോഗ ശയ്യയിലായിരുന്നു .ചൊവ്വാഴ്ച വൈകുന്നേരമാണ് മരണം .

Monday 16 April 2012

പുഴ കാണാനെത്തിയ കുടുമ്പം ചാലിയാറില്‍ അപകടത്തില്‍ പെട്ട് 5 പേരെ രക്ഷപെടുത്തി ഒരു കുട്ടിയെ കാണാനില്ല

അപകടം നടന്ന കടവില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നു
പെരു മ ണ്ണ :പുഴ  കാണാനെത്തിയ കുടുമ്പം ചാലിയാറില്‍ പാറമ്മല്‍ ചുങ്ക പള്ളിക്കടുത്ത കടവില്‍ അപകടത്തില്‍ പെട്ടു .ഇതില്‍ 5  പേരെ രക്ഷപെടുത്തികൂടെയുണ്ടായിരുന്ന ഒളവണ്ണ തട്ടിയിലെ പാലക്കോട് മുബാറക്കിന്റെ മകള്‍ ജസ്ന 17  യെയാണ് കാണാനില്ലാത്തത്.കൂടെയുണ്ടായിരുന്ന സഹോദരികള്‍ ഷംന ,ഫിദ എന്നിവരെ നാട്ടുകാര്‍ രക്ഷ പ്പെടുത്തി യവരില്‍ പെടും .തസ്നീമ ,സുരേഷിന്റെ ഭാര്യ ആലിസ് ,അനില്‍എന്നിവരും രക്ഷപെട്ടവരില്‍ പെടും .ഇവരെ  മെഡിക്കല്‍   കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .പാറമ്മല്‍ ഫ്ലാറ്റില്‍ താമസിക്കുന്ന രണ്ടു കുടുംപങ്ങളിലെ അംഗങ്ങളാണ് ഇവര്‍ .പുഴയിലെ കല്ലില്‍  കയറിയ കുട്ടി വഴുതി പുഴയില്‍ വീണപ്പോള്‍ കൂടെയുള്ളവര്‍  രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ പുഴയില്‍ വീഴുകയായിരുന്നു .കരയിലുള്ളവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ്‌ ഇവരെ രക്ഷ പെടുത്തിയത് .രാത്രി 10  മണി വരെ ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയിട്ടും ജസ്നയെ കണ്ടെത്താനായില്ല .തിങ്കളാഴ്ച 4  മണിക്കാണ് അപകടം സമ്പവിച്ചത്‌. ചൊവ്വാഴ്ച രാവിലെ നേവിയുടെ സഹായത്തോടെ തിരച്ചില്‍ തുടരും .

സ്വാഭിമാന്‍ പദ്ധതി പാളുന്നു; തേങ്ങയിടീച്ചവര്‍ പുലിവാലുപിടിക്കുന്നു

  കുറ്റിക്കാട്ടൂര്‍ :  സ്വാഭിമാന്‍ പദ്ധതിയില്‍ തേങ്ങ പറിപ്പിച്ചവര്‍ പുലിവാലു പിടിക്കുന്നു. തേങ്ങയിടല്‍ പോലെയുള്ള തൊഴിലിന് ആളെ കിട്ടാത്തത് പരിഹരിക്കാനും വിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി ലഭ്യമാക്കാനുമായി ജില്ലാ ഭരണകൂടമാണ് സ്വാഭിമാന്‍ പദ്ധതി ആരംഭിച്ചത്.
ആദ്യതവണ തേങ്ങപറിക്കാന്‍ കൃത്യമായെത്തിയെങ്കിലും പിന്നീട് പണം കൂടുതല്‍ ചോദിച്ച് വരാതിരിക്കുന്നതായാണ് പരാതി. സ്വാഭിമാന്‍ തൊഴിലാളികള്‍ ജോലിചെയ്ത പറമ്പില്‍ നേരത്തേയുള്ള തൊഴിലാളികള്‍ ജോലിചെയ്യാന്‍ സന്നദ്ധരാവാത്തതിനാല്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പലരും.
സ്വാഭിമാന്‍ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ഫോണ്‍ വഴിയോ തൊഴിലാളിയെ ബുക്കുചെയ്താല്‍ തൊഴിലാളിയുടെ പേരും ഫോണ്‍ നമ്പറും ഉള്‍ക്കൊള്ളുന്ന മെസേജ് തിരിച്ചുവരും. പദ്ധതിയില്‍ തെങ്ങൊന്നിന് 15 രൂപയാണ് നിശ്ചയിച്ചതെങ്കിലും പലപ്പോഴും ഇരട്ടിയിലേറെ ആവശ്യപ്പെടുന്നതായാണ് പരാതി. പണം കൊടുത്താലും പല കാരണം പറഞ്ഞ് വൈകിക്കുന്നു. ആദ്യതവണ 15 രൂപക്ക് കയറിയെങ്കില്‍ തൊട്ടടുത്ത തവണ 25ഉം ഇപ്പോള്‍ 50 രൂപയുമായി ഉയര്‍ത്തിയതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
കൂലി കൂട്ടുന്നത് ചോദ്യംചെയ്താല്‍ ബഹിഷ്കരണമാണ് മറുപടി. പാവങ്ങാട് ഭാഗത്ത് മാസങ്ങളായി ‘സ്വാഭിമാനില്‍’ ബുക്കുചെയ്ത് കാത്തിരുന്ന സ്ഥലമുടമയുടെ കാറിന്‍െറ ഗ്ളാസ് പോലും തേങ്ങവീണ് തകര്‍ന്നു. സ്കൂള്‍ അവധിക്കാലമായതിനാല്‍ തെങ്ങിന് ചുവട്ടില്‍ പോവാതെ കുട്ടികളെ തടയുന്നതെങ്ങനെയെന്ന ആശങ്കയിലാണ് വീട്ടുകാര്‍.
പദ്ധതി ഓഫിസില്‍ വിളിച്ച് പരാതിപ്പെട്ടാലും നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് പറ്റുന്നില്ലെന്നാണ് പരാതി. റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ അധികാരികളെ സമീപിക്കാനാണ് ഉപഭോക്താക്കളുടെ നീക്കം.

Friday 13 April 2012

വിഷു കണി കാണാത്ത രാഹുലിനും, ഹ്രദയം നിലച്ചു പോകുന്ന ഒന്നര വയസ്സുകാരന്‍ അമല്‍ ദേവിനും, നെഞ്ചുരുകി നെട്ടോട്ട മോടുന്ന ശിവനും കുടുംബത്തിനും വേണ്ടി കാരുണ്യത്തിന്റെ കൈ ചേര്‍ത്തു പിടിക്കുക .

കുറ്റിക്കാട്ടൂര്‍ : എല്ലാവരും ശനിയാഴ്ച വിഷു കണിയുടെ കാഴ്ചയിലേക്ക് എഴുന്നേറ്റു വരുമ്പോള്‍ പുവ്വാട്ട് പറമ്പിലെ പി എം അപാര്‍ട്ട്
മെന്റില്‍  രാഹുല്‍ തന്റെ അക കണ്ണ് കൊണ്ട് ഈ വര്‍ഷവും  കണി കാണും . ശിവന്റെയും സതിയുടെയും ഇരട്ട കുട്ടികളില്‍ ആണ്‍കുട്ടിയായ രാഹുല്‍ ജന്മനാ കാഴ്ച ശക്തി ഇല്ലാതെയാണ് പിറന്നത്‌ .കൂടെ പിറന്ന രേവതി അഞ്ചാം  ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളിന്റെ കളിമുറ്റെതെതാന്‍ കാഴ്ച മാത്രമായിരുന്നില്ല രാഹുലിന് തടസ്സം .ശരീരത്തില്‍ വളര്‍ന്നു വരുന്ന എല്ലുകള്‍ പൊട്ടുന്ന ഒസ്കിയോ ഫോറോസിസ്എന്ന രോഗം രാഹുലിന്റെ ചലന ശേഷിയെ നിര്‍വീര്യ മാക്കിയിരുന്നു .ശിവനും കുടുംബവും മകനെ പറ്റുന്ന എല്ലാ ചികിത്സയും നല്‍കി നിസ്സഹായനായപ്പോള്‍ വിധിയില്‍ പ്രതീക്ഷ അര്‍പ്പിചിരിക്കുമ്പോഴാണ് മറ്റൊരു പരീക്ഷണം ഈ കുടുമ്പത്തെ തളര്ത്തുന്നത് .രണ്ടാമത്തെ മകന്‍  ഒന്നര വയസ്സുകാരന്‍ അമല്‍ ദേവിന്
ഹ്ര്‍ദയത്തിനു വാല്‍വ് തകരാര്‍ കണ്ടെത്തിയത് മാത്രമല്ല ഇതില്‍ ഒരു ദ്വാരവും .അടിയന്തിര ചികിത്സ ക്ക് ഒന്നര ലക്ഷം രൂപ വേണം .സ്വന്തമായി  ഒരു സെന്റ്‌ ഭൂമിയില്ലാത്തത് കൊണ്ട് വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുമ്പം .പുവ്വാട്ട് പറമ്പിലെ ഒരു ബാര്‍ബര്‍ ഷാപ്പില്‍ ദിവസ വേതനമാണ് ഇവരുടെ വരുമാനം .ഒരു നേരത്തെ മരുന്നിനു മിച്ചം വെക്കാന്‍ പോലും ഈ വരുമാനം തികയില്ല .ഇപ്പോള്‍ ഈ പരീക്ഷണത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ് ശിവനും ഭാര്യ സജിതയും . ഇവരുടെ ഈ കൊച്ചു മകനെയെങ്കിലും ചികിത്സിക്കാന്‍ നമ്മുടെ  കൊച്ചു സഹായം കൊണ്ട് കഴിയും .വിഷു നാളില്‍ ഹ്രദയം കൊണ്ടുള്ള ഈ കാഴ്ചകള്‍ ദൈവം കാണാതിരിക്കില്ല .ഈ അഭ്യര്‍ഥന നമ്മുടെ ഇടയിലെ കൊച്ചു അനുജന്‍ മാര്‍ക്ക് വേണ്ടിയാണ് .കാരുണ്യത്തിന്റെ ഒരു കൈ നാം  ചേര്‍ത്ത് പിടിച്ചാല്‍ ഇവര്‍ ക്ക് ഒരു തണലാവും .ദൈവം തുണക്കട്ടെ..സഹായം   അയക്കേണ്ട വിലാസം

shivan ,a/c no :64095752465, state bank of mysore ,calicut, mob,9946222267,(2) abdu rahman,p,a/c no:607, perumanna service co-operative bank.kuttikkattoor ,mob;9645006050,(rahman kuttikkattoor )

Wednesday 11 April 2012

നെല്‍ വയലുകളില്‍ കണി വെള്ളരിയുടെ നൂറു മേനി-രഞ്ജിത്ത് മാവൂര്‍

കുറ്റിക്കാട്ടൂര്‍ :  കാര്‍ഷികോത്സവമായ വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും പെരുവയല്‍ പഞ്ചായത്തിലെ കണിവെള്ളരിപ്പാടങ്ങള്‍ സജീവമായി. പെരുവയലിലെ എല്ലാ വയലുകളിലും സ്വര്‍ണവര്‍ണ തിളക്കവുമായി കണിവെള്ളരികള്‍ മാത്രം.
പെരുവയലില്‍ കണിവെള്ളരി വിളഞ്ഞില്ലെങ്കില്‍ മലബാറില്‍ വിഷുക്കണിയൊരുക്കാന്‍ വെള്ളരി കിട്ടില്ലെന്നാണ് പറച്ചില്‍. അത്രക്കേറെയാണ് ഇവിടുത്തെ വയലുകളിലെ കണിവെള്ളരി കൃഷി. നാടും നഗരവും പൊള്ളുന്ന വേനലില്‍ കത്തിയെരിയുമ്പോഴും അതൊന്നും വകവെക്കാതെ നൂറുമേനി കണിവെള്ളരി വിളയിച്ച് വിജയം കൊയ്യുകയാണ് ഇവിടുത്തെ കര്‍ഷകര്‍. തലമുറകളായി കൈമാറിപ്പോരുന്ന ഒരു കാര്‍ഷികവൃത്തിയാണ് പെരുവയലുകാര്‍ക്ക് കണിവെള്ളരി കൃഷി.
ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട വയലുകളില്‍ മാത്രമായി ഒതുങ്ങിയ കൃഷി ഇന്ന് ഹെക്ടര്‍ കണക്കിന് വയലുകളിലേക്ക് വ്യാപിച്ചിരിക്കയാണ്. നേരത്തേ കര്‍ഷകര്‍ സ്വന്തമായാണ് ചെയ്തിരുന്നതെങ്കില്‍ ഇന്നതിലും മാറ്റമുണ്ടായി. കൃഷിഭവനു കീഴില്‍ രൂപവത്കരിച്ച ഓരോ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ക്ളസ്റ്ററുകള്‍ക്ക് കീഴില്‍ കര്‍ഷക കൂട്ടായ്മയാണ് കണിവെള്ളരി കൃഷിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിളവും വര്‍ധിച്ചു. രണ്ടുമാസമാണ് വിളവെടുപ്പിനുവേണ്ടത്.
കണിവെള്ളരി കറിവെക്കുന്നതിനും മറ്റു ഭക്ഷണാവശ്യത്തിനും ഉപയോഗിക്കാമെങ്കിലും വിഷുവിന് കണിയൊരുക്കുന്നതിനാണ് പ്രാധാന്യം. വിഷു വിപണി കണക്കാക്കി മാത്രമായിട്ടാണെങ്കിലും ഓരോ വര്‍ഷവും അത്യുല്‍സാഹത്തോടെയാണ് കര്‍ഷകര്‍ കണിവെള്ളരി കൃഷിചെയ്യുന്നത്. വിഷുവിന് ഒരാഴ്ച മുമ്പുതന്നെ വിളവെടുപ്പാരംഭിക്കും.
കഴിഞ്ഞവര്‍ഷംവരെ അതത് പ്രദേശത്തെ അങ്ങാടികള്‍ കേന്ദ്രീകരിച്ചും കോഴിക്കോട് മാര്‍ക്കറ്റിലുമാണ് പെരുവയലിലെ കണിവെള്ളരികള്‍ വിറ്റഴിച്ചിരുന്നത്.  ഇന്ന് കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയും വിളവ് കൂടുകയും ചെയ്തതോടെ ചില കുത്തക കമ്പനികള്‍ വയലുകളില്‍ നേരിട്ടെത്തി കണിവെള്ളരികള്‍ ശേഖരിക്കുന്നുണ്ട്. അങ്ങനെ വില്‍ക്കുമ്പോള്‍ നാടന്‍ വിപണിയില്‍ 18 മുതല്‍ 20 വരെ വില കിട്ടുന്ന സ്ഥാനത്ത് 20 മുതല്‍ 30 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
അതേസമയം പഞ്ചായത്തിലെ വ്യാപകമായ നെല്‍വയല്‍ നികത്തലാണ് പെരുവയലിലെ കണിവെള്ളരി കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

Monday 9 April 2012

റിയല്‍ ഫര്‍ണീച്ചര്‍ പുതിയ ഷോ റൂം ഉത്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂര്‍ :കാതലുള്ള ബന്ദ്ധത്തിന്റെ കരുത്തുമായി എട്ടു വര്ഷം പിന്നിട്ട റിയല്‍ ഫര്ണീ ചറിന്റെ പുതിയ ഷോ റൂം കുറ്റിക്കാട്ടൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്റ് ടി നസുറുദ്ധീന്‍ ഉത്ഘാടനം ചെയ്തു .ചടങ്ങില്‍ പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ്റ് പീതാമ്പരന്‍
ബ്ലോക്ക് മെമ്പര്‍ സി മാദ വദാസ് ,വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ടു .തുടങ്ങി നിരവധിപേര്‍  പങ്കെടുത്തു .മുഹമ്മദ്‌ സാലിഹ് ആണ് ഇതിന്റെ എം ഡി .

നഗരം ചുവപ്പണിഞ്ഞു.പാര്‍ടി കൊണ്ഗ്രെസ്സ് സമാപന സമ്മേളനം തുടങ്ങി


കുറ്റിക്കാട്ടൂര്‍ :ഏപ്രില്‍ 4 മുതല്‍ കോഴിക്കോടിനെ ചുവപ്പണിയിച്ച സി പി എം പാര്‍ടി കോണ്ഗ്രസ്സിന്റെ സമാപനം കുറിച്ച് കൊണ്ട് തിങ്കളാഴ്ച വൈകുന്നേരം കോഴിക്കോട് നഗരത്തില്‍ പാര്‍ടി കേഡറുകള്‍അണി നിരന്ന റെഡ് വളണ്ടിയര്‍ മാര്ച് നടന്നു .കടപ്പുറത്ത് ഒരുക്കിയ വേദിയില്‍ പാര്‍ടിയുടെ കേന്ദ്ര കമ്മറ്റി
അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്നുണ്ട് .പക്ഷെ ഇതില്‍ അച്യുതാനന്ദന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും .

പെരുവയല്‍ റൂറല്‍ ഹൗസിങ് സൊസൈറ്റിയില്‍ വിവാദം

  കുറ്റിക്കാട്ടൂര്‍: അംഗത്വമില്ലാത്തയാളെ സഹകരണ ഹൗസിങ് സൊസൈറ്റിയുടെ ഡയറക്ടറും പ്രസിഡന്‍റുമാക്കിയതായി ആരോപണം.
 ഓഹരി തുക രണ്ടുതവണ പിന്‍വലിച്ചതായി വകുപ്പുതല  ഓഡിറ്റിങ്ങില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പിന്‍വലിച്ച പണം തിരിച്ചടച്ചെങ്കിലും കുറ്റാരോപിതനായ കോണ്‍ഗ്രസ് ജില്ലാ നേതാവ് പ്രസിഡന്‍റായി തുടരുന്നതായാണ് ആക്ഷേപം.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പെരുമണ്ണയിലെ പെരുവയല്‍ റൂറല്‍ ഹൗസിങ് സൊസൈറ്റി പ്രസിഡന്‍റും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ പി. മൊയ്തീന്‍മാസ്റ്റര്‍ക്കെതിരെയാണ് സഹകരണ വകുപ്പ് ഓഡിറ്റിങ്ങില്‍ ഗുരുതര കുറ്റം കണ്ടെത്തിയത്. ഹൗസിങ് സൊസൈറ്റിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന 100 രൂപയുടെ 63 ഓഹരികളില്‍ ഒന്നുമാത്രം നിലനിര്‍ത്തി ബാക്കി പണം 2004ല്‍ പിന്‍വലിച്ചിരുന്നു. 2007ല്‍ ഇതേ സംഖ്യ വീണ്ടും പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. നേരത്തേ പണം നല്‍കിയത് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സൊസൈറ്റി ഉദ്യോഗസ്ഥന്‍ രണ്ടാമതും പണം നല്‍കിയതോടെ നൂറുരൂപയുടെ ഏക ഓഹരിയും പുറമെ 6100 രൂപയും പിന്‍വലിക്കപ്പെട്ടു.
സൊസൈറ്റിയില്‍ അംഗത്വമില്ലാതിരിക്കെയാണ് 2008ല്‍ അദ്ദേഹം മത്സരിക്കുന്നതും ഡയറക്ടറാകുന്നതും. കോണ്‍ഗ്രസ്-ഐ വിഭാഗക്കാരനായ കെ. രാധാകൃഷ്ണന്‍ മാസ്റ്ററാണ് പ്രസിഡന്‍റായത്. രണ്ടര വര്‍ഷത്തിനുശേഷം നിലവിലെ പ്രസിഡന്‍റ് രാജിവെച്ചാണ് മൊയ്തീന്‍മാഅസ്റ്റര്‍ പ്രസിഡന്‍റാവുന്നത്
2011 ഡിസംബറില്‍ നടന്ന സഹകരണ വകുപ്പ് ഓഡിറ്റിങ്ങിലാണ് അംഗത്വമില്ലാതെ ഡയറക്ടറും തുടര്‍ന്ന് പ്രസിഡന്‍റുമായതും അധിക തുക പിന്‍വലിച്ചതും ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് 9610 രൂപ പലിശയടക്കം തിരിച്ചടച്ചെങ്കിലും സൊസൈറ്റിയില്‍ അംഗമല്ലാത്ത ‘പ്രസിഡന്‍റ്’ രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നു. പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി രൂപവത്കരിച്ച അന്വേഷണ കമീഷനും തീരുമാനമെടുക്കാനാവാതെ പിന്‍വലിയുകയായിരുന്നു.  ഈ വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാതെ മടക്കുകയായിരുന്നു.
ഓഡിറ്റ് സമയപരിധിക്കുമുമ്പുള്ള കാലത്തെ കണക്കുകള്‍ താന്‍ തന്നെ ആവശ്യപ്പെട്ടതുമൂലമാണ് അന്വേഷിച്ചതെന്നും ഒരു തവണ  പണം പിന്‍വലിച്ചത് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സെക്രട്ടറിക്ക് സംഭവിച്ച അബദ്ധമാണ് വീണ്ടും പിന്‍വലിക്കാന്‍ ഇടയാക്കിയതെന്നും പ്രസിഡന്‍റ് പി. മൊയ്തീന്‍മാസ്റ്റര്‍ പറഞ്ഞു.തന്‍െറ അംഗത്വം റദ്ദായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളായിക്കോട് - മൂളപ്പുറം പാലം നിര്‍മാണം നബാര്‍ഡ് ഏറ്റെടുക്കും

പാലം സ്ഥാപിക്കാനുള്ള പുഴയുടെ തീരം
പന്തീരാങ്കാവ്: വാഴയൂര്‍-പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ ചാലിയാറിനു കുറുകെ പാലം പണിയണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമാകുന്നു. പാലത്തിനും അപ്രോച്ച് റോഡിനും സര്‍വേ നടത്തി വിശദ പഠനം നടത്താന്‍ നബാര്‍ഡ് നിര്‍ദേശിച്ചു.
1992ല്‍ ആറു പേര്‍ മരണപ്പെട്ട വെള്ളായിക്കോട്-നെച്ചിക്കാട്ട്കടവ് തോണി അപകടവും തുടര്‍ന്നുണ്ടായ അധികൃതരുടെ കര്‍ശന നടപടിയും മൂലമാണ് കടത്ത് തോണി നിലച്ചത്. പരസ്പരം ബന്ധപ്പെടാനാകാതെ ഇരുകരകളിലുമുള്ളവര്‍ ദുരിതത്തിലായതോടെയാണ് വാഴയൂര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പാലത്തിനായി സമരത്തിനിറങ്ങിയത്്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.എം. ഹിബത്തുല്ല മാസ്റ്റര്‍, കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് അംഗം മൂസാ ഫൗലദ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍ തുടങ്ങിയവര്‍ ഭാരവാഹികളായി  ഇരുകരകളിലുമുള്ളവര്‍ ചേര്‍ന്ന് രൂപവത്കരിച്ച വെള്ളായിക്കോട്-മൂളപ്പുറം പാലം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് പാലത്തിനനുകൂലമായി അധികൃതര്‍ നടപടിയെടുക്കുന്നത്.
എം.കെ. രാഘവന്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് പി.ഡബ്ള്യൂ.ഡി അധികൃതര്‍ പുഴയില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. 26 കോടി രൂപ ചെലവ് കണക്കാക്കുന്ന എസ്റ്റിമേറ്റ് തയാറാക്കി. ഇതിന്‍െറ വെളിച്ചത്തിലാണ് പാലത്തിന്‍െറ നിര്‍മാണ ചെലവ് അനുവദിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് നബാര്‍ഡ് തീരുമാനമെടുത്തത്. മൂന്നു മാസത്തിനകം വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പി.ഡബ്ള്യൂ.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. രാധാകൃഷ്ണന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.

Sunday 8 April 2012

അവസാന തണ്ണീര്‍ പാടവും മണ്ണിട്ട്‌ മൂടി ;ഇനി ദേശാടന പക്ഷികള്‍ നമുക്ക് കാഴ്ച തരില്ല !

മണ്ണിട്ട്‌ കൊണ്ടിരിക്കുന്ന വയലില്‍ ദേശാടന പക്ഷികള്‍
കുറ്റിക്കാട്ടൂര്‍ :കുന്നിടിച്ചു അവസാനത്തെ  വയലും മണ്ണി ട്ട്   നികത്തി  ഭൂമാഫിയ മുന്നേറുമ്പോള്‍ ഇവര്‍ക്ക് മുന്പില്‍ മുട്ട് മടക്കി ഭരണ കൂടം കാഴ്ച്ചക്കരാകുന്നു കടുത്ത ചൂടില്‍ ജല സ്രോദസുകള്‍ വറ്റിയിട്ടും നീര്‍ തടങ്ങള്‍ നശിപ്പിക്കുന്നതില്‍  മാഫിയ മുന്നേറുകയാണ് . പെരിങ്ങോളം ഭാഗത്തെ എം എല്‍ എ റോഡിനു ഇരു വശവും ഉള്ള വയലുകള്‍  മുഴുവനും മണ്ണിട്ട്‌ മൂടി .അവശേഷിക്കുന്നത് മണ്ണിട്ട്‌ തുടങ്ങിയിട്ടുണ്ട് .പെരുവയല്‍ പഞ്ചായത്തിലെ മിക്ക ഇടങ്ങളും ഇങ്ങനെ നികത്ത പെടുകയാണ് . വേനലില്‍ പോലും വെള്ളം കിനിയുന്ന. പെരിങ്ങോളം ഭാഗത്തെ എം എല്‍ എ റോഡിനു  ഇരു വശവും ഉള്ള വയലുകള്‍ നികത്തിയത് ദേശാടന പക്ഷികളുടെ   ആവാസത്തിനു ഭീഷണിയായി മാറിയിട്ടുണ്ട് .മാത്രമല്ല അടുത്ത വീടുകളിലെ കിണറുകളില്‍  വെള്ളം താഴ്ന്നതും വയല്‍ നികത്തിയതിന്റെ   ഫലമാണ് .വയല്‍ നികത്തല്‍ കാരണം നാട് മരു പറമ്പാവാന്‍ ഇനി അധിക കാലം വേണ്ടി വരില്ല

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More