“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 30 April 2012

മാവൂരില്‍ പരിസ്ഥിതി സൗഹൃദ വ്യവസായം സമീപഭാവിയില്‍ -കുഞ്ഞാലിക്കുട്ടി

മാവൂര്‍: മാവൂരില്‍ പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത വ്യവസായ സംരംഭം തുടങ്ങുന്നതിന് ചര്‍ച്ചകളുമായി സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടത്തി. ബിര്‍ള മാനേജ്മെന്‍റുമായും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വേണ്ടത്ര നിക്ഷേപവും തൊഴിലവസരങ്ങളും ഇല്ല. ഇത്രയേറെ ഭൗതികസാഹചര്യങ്ങളും സ്ഥലവുമുണ്ടായിട്ടും അതിനനുസരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. കോഴിക്കോടിന്‍െറ നഷ്ടപ്രതാപം വീണ്ടെടുത്ത് കേരളത്തിനൊട്ടാകെ സംഭാവനചെയ്യുന്ന ഒരു വ്യവസായം സമീപഭാവിയില്‍ മാവൂരില്‍ വരും. ആദ്യ ചുവടുവെപ്പെന്ന നിലയില്‍ വ്യവസായ സംരംഭ നീക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സമര്‍ഥനായ ഒരു സ്പെഷല്‍ ഓഫിസറെ ഉടന്‍ നിയമിക്കും. ഇതിനുപുറമെ മറ്റു രാഷ്ട്രീയ തൊഴിലാളി പ്രസ്ഥാനങ്ങളെയെല്ലാം വിശ്വാസത്തിലെടുക്കുന്നതിനും അഭിപ്രായങ്ങള്‍ ആരായുന്നതിനും സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. മാവൂരില്‍ പത്തുദിവസത്തോളമായി നടന്നുവരുന്ന മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി റിലേ സത്യഗ്രഹത്തിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ. ഖാദര്‍ അധ്യക്ഷത വഹിച്ചു. മാവൂരില്‍ വ്യവസായത്തിനുവേണ്ടിയുള്ള നിര്‍ദേശങ്ങളടങ്ങിയ നിവേദനം നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്‍റ് കെ. അബൂബക്കര്‍ സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുരേഷ്, ഹാന്‍വീവ് ചെയര്‍മാന്‍ യു.സി. രാമന്‍, കെ. മൂസ മൗലവി, ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ, സി.ടി. മുഹമ്മദ്, ചിറ്റടി അഹമ്മദ്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിന്‍െറ മുന്നോടിയായി മാവൂര്‍ അങ്ങാടിയില്‍ റാലിയും നടന്നു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More