“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 18 April 2012

ആ കൈകള്‍ ജസ്നയുടേതായിരുന്നു

 കുറ്റിക്കാട്ടൂര്‍ : തിങ്കളാഴ്ച ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പ്പെട്ട മൂന്നുപേരെ രക്ഷിച്ചതിന്റെ അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെക്കുമ്പോഴും അവസാന പ്രതീക്ഷയായി തന്റെ മുതുകില്‍ ചുറ്റിപ്പിടിച്ച ജസ്നയെ (14) രക്ഷിക്കാനാവാത്തതിന്റെ സങ്കടം അടക്കാനാവുന്നില്ല ചാലില്‍ രാമചന്ദ്രന്. അപകടം നടന്ന് 24 മണിക്കൂര്‍ കഴിയുംമുമ്പേ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ ആദരിക്കാനായി ജില്ലാ ഭരണകൂടം കലക്ടറേറ്റില്‍ ഒരുക്കിയ ചടങ്ങില്‍ അപകട നിമിഷങ്ങള്‍ വിവരിക്കുമ്പോഴാണ് രാമചന്ദ്രന്‍ ജസ്നയെ ഓര്‍ത്ത് വിതുമ്പിയത്.
കുട്ടികള്‍ വീണ വിവരം അറിഞ്ഞപാടെ കുറച്ചകലെ തോണി നന്നാക്കുന്ന ജോലിയിലേര്‍പ്പെട്ട രാമചന്ദ്രനും പൂളക്കാംപറമ്പ് സുരേഷും ചാലിയാറിലേക്കെടുത്തു ചാടുകയായിരുന്നു. രാമചന്ദ്രന്‍ മൂന്നുപേരെയും സുരേഷ് രണ്ടു പേരെയുമാണ് രക്ഷിച്ചത്. ബോധം വീണ്ടെടുത്തപ്പോഴാണ് കുട്ടികളിലൊരാള്‍ ജസ്നയെ കാണാനില്ലെന്ന വിവരം പറയുന്നത്. തന്റെ കൈയില്‍ തടഞ്ഞവരെയെല്ലാം രക്ഷിച്ച രാമചന്ദ്രന്‍ രക്ഷക്കായി തന്റെ മുതുകില്‍ പിടിച്ചത് ജസ്നയായിരിക്കാമെന്ന് ഓര്‍ക്കുന്നു.
പെരുമണ്ണ പാറമ്മല്‍ ചുങ്കപ്പളളി കടവിനടുത്തായി തൊട്ടടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്ന മൂന്നു കുടുംബ്ധില്‍പ്പെട്ടവര്‍ തിങ്കളാഴ്ച നാലുമണിയോടെയാണ് പുഴ കാണാനെത്തിയത്. ഇവര്‍ നിന്ന സ്ഥലം അപകടസാധ്യതയുളളതാണെന്ന് മുന്നറിയിപ്പ് നല്‍കിയ കെ.വി. ഫഹദും ഒപ്പമുണ്ടായിരുന്ന പി.പി. മുനീഷുമാണ് കുട്ടികള്‍ പുഴയില്‍ വീണ വിവരം ആദ്യം രാമചന്ദ്രനേയും സുരേഷിനേയും അറിയിക്കുന്നത്. അപകടമറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അനേകം പേരില്‍ ഫഹദിന്റെ പിതാവ് കെ.വി. സുബൈറുമുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കലക്ടറുടെ ചേംബറില്‍ രാമചന്ദ്രനും സുരേഷിനുമൊപ്പം ഫഹദ്, മുനീഷ്, സുബൈര്‍ എന്നിവരെയും ആദരിച്ചു. എം.കെ.രാഘവന്‍ എം.പി ഇവരെ പൊന്നാട അണിയിച്ചു.
ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. പീതാംബരന്‍, ഗ്രാമപഞ്ചായത്തംഗം വിജയന്‍ വിളക്കുമാടം, എ.ഡി.എം കെ.പി. രമാദേവി എന്നിവര്‍ പങ്കെടുത്തു. അപകടത്തില്‍ കാണാതായ ഒളവണ്ണ കയറ്റിയിലെ പാലക്കോട്ട് മുബാറക്കിന്റെ മകള്‍ ജസ്നയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയോടെ കണ്ടെടുത്തു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ ജസ്നയുടെ സഹോദരിമാരായ ഷംന (17), ഫിദ (ഒമ്പത്), അബ്ദുല്ലയുടെ മകള്‍ തസ്നീമ (17), ബിയാട്രിസ് (45), മകള്‍ ആനി (13) എന്നിവരായിരുന്നു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More