Just in....!!!!!!
Wednesday, 18 April 2012
കോഴിക്കോട്ചാലിയാറില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി -മുജീബ് പെരുമണ്ണ
പെരുമണ്ണ : പുഴ കാണാനെത്തിയ സഹോദരിമാരടക്കമുള്ള കുടുംബം ചാലിയാറില്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒളവണ്ണ കയറ്റിയിലെ പാലക്കോട്ട് മുബാറകിന്റെ മകള്‍ ജസ്നയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടാണ് പെരുമണ്ണ പാറമ്മല്‍ ചുങ്കപ്പള്ളി കടവിനടുത്താണ് തൊട്ടടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്ന മൂന്ന് കുടുംബങ്ങളിലുള്ളവര്‍ അപകടത്തില്‍പെട്ടത്. പുഴ കാണാനെത്തിയ ഇവരിലൊരാള്‍ പുഴയോരത്തെ പാറക്കല്ലില്‍നിന്ന് കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മറ്റുള്ള അഞ്ചുപേരും പുഴയില്‍ വീണത്. അഞ്ച് പേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment