“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 9 April 2012

വെള്ളായിക്കോട് - മൂളപ്പുറം പാലം നിര്‍മാണം നബാര്‍ഡ് ഏറ്റെടുക്കും

പാലം സ്ഥാപിക്കാനുള്ള പുഴയുടെ തീരം
പന്തീരാങ്കാവ്: വാഴയൂര്‍-പെരുമണ്ണ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ ചാലിയാറിനു കുറുകെ പാലം പണിയണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമാകുന്നു. പാലത്തിനും അപ്രോച്ച് റോഡിനും സര്‍വേ നടത്തി വിശദ പഠനം നടത്താന്‍ നബാര്‍ഡ് നിര്‍ദേശിച്ചു.
1992ല്‍ ആറു പേര്‍ മരണപ്പെട്ട വെള്ളായിക്കോട്-നെച്ചിക്കാട്ട്കടവ് തോണി അപകടവും തുടര്‍ന്നുണ്ടായ അധികൃതരുടെ കര്‍ശന നടപടിയും മൂലമാണ് കടത്ത് തോണി നിലച്ചത്. പരസ്പരം ബന്ധപ്പെടാനാകാതെ ഇരുകരകളിലുമുള്ളവര്‍ ദുരിതത്തിലായതോടെയാണ് വാഴയൂര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പാലത്തിനായി സമരത്തിനിറങ്ങിയത്്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.എം. ഹിബത്തുല്ല മാസ്റ്റര്‍, കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് അംഗം മൂസാ ഫൗലദ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. പീതാംബരന്‍ തുടങ്ങിയവര്‍ ഭാരവാഹികളായി  ഇരുകരകളിലുമുള്ളവര്‍ ചേര്‍ന്ന് രൂപവത്കരിച്ച വെള്ളായിക്കോട്-മൂളപ്പുറം പാലം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് പാലത്തിനനുകൂലമായി അധികൃതര്‍ നടപടിയെടുക്കുന്നത്.
എം.കെ. രാഘവന്‍ എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് പി.ഡബ്ള്യൂ.ഡി അധികൃതര്‍ പുഴയില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. 26 കോടി രൂപ ചെലവ് കണക്കാക്കുന്ന എസ്റ്റിമേറ്റ് തയാറാക്കി. ഇതിന്‍െറ വെളിച്ചത്തിലാണ് പാലത്തിന്‍െറ നിര്‍മാണ ചെലവ് അനുവദിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് നബാര്‍ഡ് തീരുമാനമെടുത്തത്. മൂന്നു മാസത്തിനകം വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പി.ഡബ്ള്യൂ.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.എം. രാധാകൃഷ്ണന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More