“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 11 April 2012

നെല്‍ വയലുകളില്‍ കണി വെള്ളരിയുടെ നൂറു മേനി-രഞ്ജിത്ത് മാവൂര്‍

കുറ്റിക്കാട്ടൂര്‍ :  കാര്‍ഷികോത്സവമായ വിഷുവിന് കണിയൊരുക്കാന്‍ ഇത്തവണയും പെരുവയല്‍ പഞ്ചായത്തിലെ കണിവെള്ളരിപ്പാടങ്ങള്‍ സജീവമായി. പെരുവയലിലെ എല്ലാ വയലുകളിലും സ്വര്‍ണവര്‍ണ തിളക്കവുമായി കണിവെള്ളരികള്‍ മാത്രം.
പെരുവയലില്‍ കണിവെള്ളരി വിളഞ്ഞില്ലെങ്കില്‍ മലബാറില്‍ വിഷുക്കണിയൊരുക്കാന്‍ വെള്ളരി കിട്ടില്ലെന്നാണ് പറച്ചില്‍. അത്രക്കേറെയാണ് ഇവിടുത്തെ വയലുകളിലെ കണിവെള്ളരി കൃഷി. നാടും നഗരവും പൊള്ളുന്ന വേനലില്‍ കത്തിയെരിയുമ്പോഴും അതൊന്നും വകവെക്കാതെ നൂറുമേനി കണിവെള്ളരി വിളയിച്ച് വിജയം കൊയ്യുകയാണ് ഇവിടുത്തെ കര്‍ഷകര്‍. തലമുറകളായി കൈമാറിപ്പോരുന്ന ഒരു കാര്‍ഷികവൃത്തിയാണ് പെരുവയലുകാര്‍ക്ക് കണിവെള്ളരി കൃഷി.
ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട വയലുകളില്‍ മാത്രമായി ഒതുങ്ങിയ കൃഷി ഇന്ന് ഹെക്ടര്‍ കണക്കിന് വയലുകളിലേക്ക് വ്യാപിച്ചിരിക്കയാണ്. നേരത്തേ കര്‍ഷകര്‍ സ്വന്തമായാണ് ചെയ്തിരുന്നതെങ്കില്‍ ഇന്നതിലും മാറ്റമുണ്ടായി. കൃഷിഭവനു കീഴില്‍ രൂപവത്കരിച്ച ഓരോ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ക്ളസ്റ്ററുകള്‍ക്ക് കീഴില്‍ കര്‍ഷക കൂട്ടായ്മയാണ് കണിവെള്ളരി കൃഷിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിളവും വര്‍ധിച്ചു. രണ്ടുമാസമാണ് വിളവെടുപ്പിനുവേണ്ടത്.
കണിവെള്ളരി കറിവെക്കുന്നതിനും മറ്റു ഭക്ഷണാവശ്യത്തിനും ഉപയോഗിക്കാമെങ്കിലും വിഷുവിന് കണിയൊരുക്കുന്നതിനാണ് പ്രാധാന്യം. വിഷു വിപണി കണക്കാക്കി മാത്രമായിട്ടാണെങ്കിലും ഓരോ വര്‍ഷവും അത്യുല്‍സാഹത്തോടെയാണ് കര്‍ഷകര്‍ കണിവെള്ളരി കൃഷിചെയ്യുന്നത്. വിഷുവിന് ഒരാഴ്ച മുമ്പുതന്നെ വിളവെടുപ്പാരംഭിക്കും.
കഴിഞ്ഞവര്‍ഷംവരെ അതത് പ്രദേശത്തെ അങ്ങാടികള്‍ കേന്ദ്രീകരിച്ചും കോഴിക്കോട് മാര്‍ക്കറ്റിലുമാണ് പെരുവയലിലെ കണിവെള്ളരികള്‍ വിറ്റഴിച്ചിരുന്നത്.  ഇന്ന് കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയും വിളവ് കൂടുകയും ചെയ്തതോടെ ചില കുത്തക കമ്പനികള്‍ വയലുകളില്‍ നേരിട്ടെത്തി കണിവെള്ളരികള്‍ ശേഖരിക്കുന്നുണ്ട്. അങ്ങനെ വില്‍ക്കുമ്പോള്‍ നാടന്‍ വിപണിയില്‍ 18 മുതല്‍ 20 വരെ വില കിട്ടുന്ന സ്ഥാനത്ത് 20 മുതല്‍ 30 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
അതേസമയം പഞ്ചായത്തിലെ വ്യാപകമായ നെല്‍വയല്‍ നികത്തലാണ് പെരുവയലിലെ കണിവെള്ളരി കര്‍ഷകരെ ആശങ്കയിലാക്കുന്നത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More