“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 9 April 2012

പെരുവയല്‍ റൂറല്‍ ഹൗസിങ് സൊസൈറ്റിയില്‍ വിവാദം

  കുറ്റിക്കാട്ടൂര്‍: അംഗത്വമില്ലാത്തയാളെ സഹകരണ ഹൗസിങ് സൊസൈറ്റിയുടെ ഡയറക്ടറും പ്രസിഡന്‍റുമാക്കിയതായി ആരോപണം.
 ഓഹരി തുക രണ്ടുതവണ പിന്‍വലിച്ചതായി വകുപ്പുതല  ഓഡിറ്റിങ്ങില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് പിന്‍വലിച്ച പണം തിരിച്ചടച്ചെങ്കിലും കുറ്റാരോപിതനായ കോണ്‍ഗ്രസ് ജില്ലാ നേതാവ് പ്രസിഡന്‍റായി തുടരുന്നതായാണ് ആക്ഷേപം.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പെരുമണ്ണയിലെ പെരുവയല്‍ റൂറല്‍ ഹൗസിങ് സൊസൈറ്റി പ്രസിഡന്‍റും കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ പി. മൊയ്തീന്‍മാസ്റ്റര്‍ക്കെതിരെയാണ് സഹകരണ വകുപ്പ് ഓഡിറ്റിങ്ങില്‍ ഗുരുതര കുറ്റം കണ്ടെത്തിയത്. ഹൗസിങ് സൊസൈറ്റിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന 100 രൂപയുടെ 63 ഓഹരികളില്‍ ഒന്നുമാത്രം നിലനിര്‍ത്തി ബാക്കി പണം 2004ല്‍ പിന്‍വലിച്ചിരുന്നു. 2007ല്‍ ഇതേ സംഖ്യ വീണ്ടും പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. നേരത്തേ പണം നല്‍കിയത് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സൊസൈറ്റി ഉദ്യോഗസ്ഥന്‍ രണ്ടാമതും പണം നല്‍കിയതോടെ നൂറുരൂപയുടെ ഏക ഓഹരിയും പുറമെ 6100 രൂപയും പിന്‍വലിക്കപ്പെട്ടു.
സൊസൈറ്റിയില്‍ അംഗത്വമില്ലാതിരിക്കെയാണ് 2008ല്‍ അദ്ദേഹം മത്സരിക്കുന്നതും ഡയറക്ടറാകുന്നതും. കോണ്‍ഗ്രസ്-ഐ വിഭാഗക്കാരനായ കെ. രാധാകൃഷ്ണന്‍ മാസ്റ്ററാണ് പ്രസിഡന്‍റായത്. രണ്ടര വര്‍ഷത്തിനുശേഷം നിലവിലെ പ്രസിഡന്‍റ് രാജിവെച്ചാണ് മൊയ്തീന്‍മാഅസ്റ്റര്‍ പ്രസിഡന്‍റാവുന്നത്
2011 ഡിസംബറില്‍ നടന്ന സഹകരണ വകുപ്പ് ഓഡിറ്റിങ്ങിലാണ് അംഗത്വമില്ലാതെ ഡയറക്ടറും തുടര്‍ന്ന് പ്രസിഡന്‍റുമായതും അധിക തുക പിന്‍വലിച്ചതും ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് 9610 രൂപ പലിശയടക്കം തിരിച്ചടച്ചെങ്കിലും സൊസൈറ്റിയില്‍ അംഗമല്ലാത്ത ‘പ്രസിഡന്‍റ്’ രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നു. പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി രൂപവത്കരിച്ച അന്വേഷണ കമീഷനും തീരുമാനമെടുക്കാനാവാതെ പിന്‍വലിയുകയായിരുന്നു.  ഈ വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കാതെ മടക്കുകയായിരുന്നു.
ഓഡിറ്റ് സമയപരിധിക്കുമുമ്പുള്ള കാലത്തെ കണക്കുകള്‍ താന്‍ തന്നെ ആവശ്യപ്പെട്ടതുമൂലമാണ് അന്വേഷിച്ചതെന്നും ഒരു തവണ  പണം പിന്‍വലിച്ചത് രജിസ്റ്ററില്‍ രേഖപ്പെടുത്താതെ സെക്രട്ടറിക്ക് സംഭവിച്ച അബദ്ധമാണ് വീണ്ടും പിന്‍വലിക്കാന്‍ ഇടയാക്കിയതെന്നും പ്രസിഡന്‍റ് പി. മൊയ്തീന്‍മാസ്റ്റര്‍ പറഞ്ഞു.തന്‍െറ അംഗത്വം റദ്ദായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More