“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Monday 25 January 2016

പെരുവയൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് നാരായണൻ നായർ നിര്യാതനായി .


  കുറ്റിക്കാട്ടൂർ : പെരുവയൽ ഗ്രാമപഞ്ചായത്ത്  മുൻ പ്രസിഡണ്ട് ടി . നാരായണൻ നായർ നിര്യാതനായി  .വിമുക്ത ഭടനാണ്.ഭാര്യ പരേതയായ രുക്മിണി .മക്കൾ :ശോഭന കുമാരി ,മോഹൻ കുമാർ(വ്യാപാരി വ്യവസായി ഏകോപന സമിതി പെരുവയൽ യുണിറ്റ് സെക്രടറി )പ്രസന്ന കുമാരി മരുമക്കൾ: ഗോപാലൻ  രതി , പരേതനായ  വേലായുധൻ 

Monday 11 January 2016

ഹരിത മണിഞ്ഞ്‌ മുസ്‌ലിംയൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം .

മുസ്‌ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് 
സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനം 

കുറ്റിക്കാട്ടൂർ : മുസ്‌ലിം യുവത്വത്തിന്റെ കരുത്തു തെളിയിച്ച്    മുസ്‌ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം സമാപിച്ചു .ജനുവരി 9 നു നടന്ന പ്രകടനത്തോടെ നടന്ന പൊതു സമ്മേളനം സംസ്ഥാന  പ്രസിഡണ്ട്   സാദിഖലി ഉത്ഘാടനം ചെയ്തു . പുവ്വാട്ടു പറമ്പിൽ നിന്നും തുടങ്ങിയ പ്രകടനത്തിൽ കലാ രൂപങ്ങളും ബാൻഡ് വാദ്യവും അകമ്പടിയായി .
പ്രകടനത്തിന് പഞ്ചായത്ത് സാരഥികൾ നേന്തൃ ത്വം നൽകി .  

വെൽഫെയർ പാർടി ഭൂരഹിത കണ്‍വൻഷൻ

                                              ഭൂമി പിടിച്ചെടുക്കൽ സമരം 

   


കുറ്റിക്കാട്ടൂർ :സർക്കാരിന്റെ ഭൂരഹി തരോടുള്ള വഞ്ചന ക്കെതിരെ ഭൂരഹിതർ സർക്കാർ ഭൂമി പിടിച്ചെടുത്തു പ്രതിഷേധിക്കുന്നു .കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഭൂരഹിത മാർച്ച് ജനുവരി 12 നു ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന ദേശീയ നേതാക്കൾ ഉത്ഘാടനം ചെയ്യും .ഇതിന്റെ ഭാഗമായി കുറ്റിക്കാട്ടൂർ അമാന ടവറിൽ  നടന്ന  പെരുവയൽ, കുറ്റിക്കാട്ടൂർ വില്ലേജിലെ  ഭൂരഹി തരുടെ  കണ്‍വൻഷൻ ജില്ല സമിതി അംഗം സുബൈദ കക്കോടി ഉത്ഘാടനം ചെയ്തു . 
മണ്ഡലം പ്രസിഡണ്ട് അൻവർസാദത്ത്  മുഖ്യ പ്രഭാഷണം നടത്തി 
പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട്ടി പി ഷാഹുൽ ഹമീദ്
അദ്ധ്യക്ഷനായിരുന്നു .സതീഷ്‌ ബാബു ,അനീസ്‌ ,ടി ടി സുലൈമാൻ എന്നിവർ സംസാരിച്ചു .


Saturday 9 January 2016


         ഭൂരഹിത സംഗമം ജനു :10ന് ,

 വാഗ്ദാനം  പാലിക്കാതെ ഉമ്മൻ ചാണ്ടി ;സമരത്തിനൊരുങ്ങി വെൽഫെയർ പാർടി  .



കുറ്റിക്കാട്ടൂർ :കേരളം ഭൂരഹി ത സംസ്ഥാനമാക്കുമെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ വാഗ്ദാനം വഞ്ചനയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഭൂരഹിതർ സർക്കാർ ഭൂമിയിൽ കുടിൽ കെട്ടി സമരത്തിനു ഒരുങ്ങുന്നു .ഇതിന്റെ മുന്നോടിയായി പെരുവയൽ .കുറ്റിക്കാട്ടൂർ വില്ലേജുകളിലെ ഭൂരഹി ത രുടെ കണ്‍ വൻഷൻ  ജനുവരി 10 ന് രാവിലെ 10 മണിക്ക്കുറ്റിക്കാട്ടൂർ അമാന ഓഡി റ്റോറിയത്തിൽ  നടക്കുമെന്ന് സംഘാടകർ അറിയിച്ചു .
 ജനുവരി  12 ന് ഇത്തരം കേന്ദ്രങ്ങളിൽ ഭൂരഹി തരെ സംഘടിപ്പിച്ചു കൊണ്ട് വെൽഫെയർ പാർടി കുടിൽ കെട്ടി താമസം ഉറപ്പിക്കും .കോഴിക്കോട് പൂളക്കടവിലെ സർക്കാർ ഭൂമിയിലേക്കുള്ള  മാർച്ച് ദേശീയ സെക്രടറി കെ അമ്പു ജാക്ഷൻ  ഉത്ഘാടനം ചെയ്യും ,
 2013 സ്വാതന്ത്ര്യദിനത്തിനുമുമ്പ് ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാര്‍വാഗ്ദാനത്തില്‍ വിശ്വസിച്ച് ഭൂമിയില്ലാതെ നട്ടംതിരിയുന്ന 3,59,038 പേര്‍ പ്രത്യാശയോടെ ചട്ടപ്രകാരം അപേക്ഷനല്‍കി കാത്തിരുന്നു. മുറപോലെ, പരിശോധനയുടെ കടമ്പകള്‍ കടന്ന് 2,43,928 പേര്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.  എന്നിട്ടും, ഇതും ഏതൊരുസര്‍ക്കാര്‍  വാഗ്ദാനവുംപോലെയായി. പ്രഖ്യാപിച്ചസമയത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതില്‍ പരാജയപ്പെട്ടു.  2016 ജനുവരി പിറന്നിരിക്കുന്നു.  അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഭൂരഹിതരായ  ദരിദ്രജനത വീണ്ടും വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഭൂരഹിതകേരളം പദ്ധതിപ്രകാരം 2015 കഴിയുമ്പോള്‍ ഭൂമി കണ്ടത്തെിനല്‍കിയത് 43,437 പേര്‍ക്കുമാത്രം. രേഖാപരമായിത്തന്നെ ഭൂമിക്ക് അര്‍ഹരായ രണ്ടു ലക്ഷത്തിലധികം പേര്‍ ഇന്നും ഭൂരഹിതര്‍. അപേക്ഷ നിരസിക്കപ്പെട്ട ഭൂരഹിതര്‍ ഒരുലക്ഷത്തിലധികം. ‘ഇങ്ങനത്തെ എത്രയോ അപേക്ഷ കൊടുത്തതാ സാറെ, വില്ളേജ് ഓഫിസിലും കലക്ടറേറ്റ് ഓഫിസിലും നിരങ്ങിനടന്ന് ഉള്ള കൂലിപ്പണി കളയാമെന്നല്ലാതെ കാര്യമൊന്നുമില്ല.  ഇത് വെറും രാഷ്ട്രീയക്കളിയാ’ എന്നുപറഞ്ഞ് അപേക്ഷിക്കാതെ മാറിനിന്ന ലക്ഷങ്ങള്‍ അതിലുമേറെ.  ഇനി ഭൂമി ലഭിച്ചവരില്‍തന്നെ ഭൂരിഭാഗത്തിനും വീടുവെക്കാനൊ താമസിക്കാനൊ കൊള്ളാത്ത സ്ഥലമാണ് ലഭിച്ചത്. അവര്‍ വിഷണ്ണരായി പഴയ വാടകവീടുകളിലേക്കും പുറംമ്പോക്ക് ഭൂമിയിലേക്കുതന്നെയും തിരിച്ചുപോയി. ഭൂമി കിട്ടിയവരില്‍ ചിലര്‍ ഭൂമി കൈയേറിയെന്ന നിയമക്കുരുക്കില്‍വരെ അകപ്പെട്ടു. അതിനിടയില്‍ കണ്ണൂരിനെ ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യജില്ലയായി പ്രഖ്യാപിച്ചു. 11,033 പേര്‍ക്ക് മൂന്നു സെന്‍റുവീതം പട്ടയം നല്‍കുകയും ചെയ്തു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് അതിരിട്ടുനല്‍കാന്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും സമയംകിട്ടിയില്ല. അളന്നുകൊടുത്ത ഭൂമിയില്‍ പലതും വാസയോഗ്യമല്ലാത്തതും. കണ്ണൂരിന്‍െറ അതേ അനുഭവംതന്നെയാണ്  പത്തനംതിട്ട, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ ഭൂരഹിതര്‍ക്കുമുണ്ടായത്.  ദരിദ്രരുടെ അവകാശങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ ഭരണകൂടം  കാണിക്കുന്ന  അവഹേളനപരമായ വിവേചനം ഏത് നിയമനിര്‍മാണംകൊണ്ടാണ് പരിഹരിക്കാനാവുക. സര്‍ക്കാറുകളുടെ ‘വംശീയബോധ’ത്തിനെതിരെയുമാണ് ഈ  പ്രക്ഷോഭം .ഇതേ സര്‍ക്കാറിന്‍െറ അധികാരാശ്രിതത്വത്തില്‍തന്നെയാണ് അമ്പതിനായിരത്തിലധികം ഏക്കര്‍ഭൂമി കൈയേറിയ വന്‍കിട തോട്ടമുടമകള്‍  നിര്‍ഭയം നാട്ടുരാജാക്കന്മാരായി വിലസുന്നത്; തിരിച്ചുപിടിക്കേണ്ട 80,000 ഏക്കറിലധികം വനഭൂമി സ്വകാര്യവ്യക്തികളും സര്‍ക്കാര്‍ കോര്‍പറേഷനുകളും  കൈവശംവെച്ചനുഭവിക്കുന്നത്; പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമി  ഏറ്റെടുക്കാതെ പാഴാക്കുന്നത്.


                  ജനരക്ഷാ യാത്ര പുവ്വാട്ടു പറമ്പിൽ

ഫാഷിസവും വർഗീയതയും  ആളിപടർത്താൻ  ശ്രമം :വി എം സുധീരൻ 

കുറ്റിക്കാട്ടൂർ :ഫാഷിസവും വര്ഗീയതയും കേരളത്തിൽ ശക്തമായി വരുന്നതിന്റെ ലക്ഷണമാണ് വെള്ലാപള്ളി -ബി ജെ പി കൂട്ട് കേട്ടെന്നും ഇതിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കോണ്ഗ്രസ് പ്രതിഞബദ്ധമെന്നു കെ പി സി സി 
പ്രസിഡണ്ട് വി എം സുധീരൻ .കെ പി സി സി നടത്തുന്ന ജന രക്ഷയാത്രയുടെ പുവ്വാട്ടു പറമ്പിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .സി പി എം ഇവരുമായി അവസരവാദ രാഷ്ട്രീയം കളിക്കുമെന്നും എന്നാൽ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാൻ കോണ്ഗ്രസ് വന്മതിൽ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു 
സ്വാഗത സംഘം ചെയർമാൻ  സി മാധവദാസ് അദ്ധ്യക്ഷനായിരുന്നു .എം കെ രാഘവൻ എം പി ബിന്ദു കൃഷ്ണ ,കെ സി അബു ദിനേശ് പെരുമണ്ണ ,എന്നിവർ 
സംസാരിച്ചു 

Friday 8 January 2016

കായലം പള്ളി കമ്മറ്റി വിലക്ക് വഖഫ് ബോർഡിൻറെ നടപടിയെ തുടർന്ന് ഒത്തു തീർന്നു.



കുറ്റിക്കാട്ടൂർ : സുന്നികളല്ലാത്തവരുടെ  മയ്യത്ത് മറവു ചെയ്യുന്നതിനും  വിവാഹ കർമങ്ങളും മറ്റുമായി സഹകരിക്കേണ്ടതില്ലന്നും തുടങ്ങിയ   കായലം മുഹമ്മദിയ്യ ജുമ അത്ത്  പള്ളി കമ്മറ്റിയുടെ വിലക്ക് വഖഫ് ബോർഡിൻറെ നടപടിയെ തുടർന്ന് ഒത്തു തീർന്നു .മുജാഹിദ് ,ജമാത്തെ ഇസ്‌ലാമി ,തബ് ലീഗ് ത്വരീഖത്ത്  തുടങ്ങിയ സംഘടനകളിൽ പെട്ടവർക്ക് അന്ഗത്വം നൽകുകയോ അവർ മരിച്ചാൽ പരിഗണിക്കുകയോ ചെയ്യേണ്ടതില്ലന്നായിരുന്നു   കമ്മറ്റി തീരുമാനം.
 ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും നടപടിക്കുവിധേയരായവർ   വഖഫ് ബോർഡിനെ സമീപിക്കുകയും ചെയ്തു .ഇതിനെ തുടർന്നാണ്‌ എല്ലാവർക്കും അംഗ ത്വം നല്കാനും  മയ്യത്ത് മറവു ചെയ്യുന്നതിനും ബന്ധുക്കൾക്ക് നമസ്ക്കരിക്കുന്നതിനും സൗകര്യം നൽകാനും കമ്മറ്റിയോട് നിർദേശിച്ചത് .മറ്റു അംഗങ്ങൾ  പോലെ യുള്ള വരിസന്ഖ്യയും മറ്റും ഇവർ
നൽകണമെന്നും വ്യവസ്ഥയിലുണ്ട് .കോഴിക്കോട് നടന്ന വഖഫ് ബോർഡിൻറെ സിറ്റിങ്ങിലാണ് തീരുമാനം .
നേരത്തെ വഖഫ് ബോർഡു ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ  പള്ളി കമ്മറ്റികൾക്ക്   ഇത്തരം തീരുമാനം എടുക്കാൻ അവകാഷമില്ലന്നു വ്യക്തമാക്കിയിരുന്നു .മാത്രമല്ല ഇങ്ങനെയുള്ള തീരുമാനം പുറപ്പെടുവിക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്നും പ്രബോധനത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു .
കോഴിക്കോട് നടന്ന ചർചയിൽ വഖഫ് ബോർ പ്രതിനിധികളായി ടി പി അബ്ദുള്ള കോയ മദനി ,അഡ്വ സൈനുദ്ധീൻ ,എം സി മായിൻ  ഹാജി തുടങ്ങിയവരും പരാതിക്കാരായ ജലീൽ മൊയിദീൻ അബൂബക്കർ കായലം മുഹമ്മദിയ്യ ജുമ അത്ത്  പള്ളി സെക്രടറി കെ ആലി  സി പി കോയ എന്നിവരും പങ്കെടുത്തു .

Sunday 3 January 2016

ജില്ലയിലെ പ്രായം കൂടിയ വോട്ടർ ആയിഷ പേരാട്ട് വിട പറഞ്ഞു.

തിരിച്ചറിയൽ  രേഖകളുമായി ആയിഷ(ഫയൽ ചിത്രം ) 

കുറ്റിക്കാട്ടൂർ :തെരഞ്ഞെടുപ്പു കമ്മീഷന്റെ രേഖയിൽ  ജില്ലയിലെ പ്രായം കൂടിയ വോട്ടർ എന്ന പെരുമയുമായി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വരെ വോട്ട് രേഖപ്പെടുത്തിയ പേരാട്ട്  ആയിഷ 106 ആം വയസ്സിൽ നിര്യാതയായി .
ഇവർക്ക് വോട്ടിംഗ് യന്ത്രം പരിചയപെടുത്താൻ ജില്ല വരണാ ധികാരികൾ ഇവരുടെ വീട്ടിൽ  എത്തിയിരുന്നു .മാത്രമല്ല ഇവരുടെ സമ്മതിദാനം അപ്പോഴൊക്കെ വാർത്തയായിരുന്നു .
മക്കൾ :മമ്മദ് കോയ ചെറുവണ്ണൂർ ,പോക്കർ (ശംനാസ് ഫർണീച്ചർ )പരേതനായ ഹൈദർ വൈദ്യർ ,സുലൈമാൻ ,മായിൻ മുണ്ട് പാലം ,മുഹമ്മദ്‌ 

Saturday 2 January 2016

കണിയാത്ത് പറമ്പത്ത് ഖദീജ നിര്യാതയായി .


കുറ്റിക്കാട്ടൂർ ; കണിയാത്ത് പറമ്പത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ തോണിക്കര  ഖദീജ ഹജ്ജുമ്മ(84 ) നിര്യാതയായി .
മക്കൾ ;അബ്ദുറസാഖ് ,ഹബീബ് കോയ ,ജലാലുദ്ധീൻ(റാസൽ ഖൈമ )സൽമാൻ ,സുഹറാബി ,അയ്യൂബ് ,റൈഹാനത്ത് ,ഫൈസൽ (യു എ ഇ )റാളിയ .
മരുമക്കൾ ;ആമിന ,ഹലീമ ,സുബൈദ ,ഖദീജ ,റസ്‌ലത്ത് ,ജാസ്മിൻ ,അബൂബക്കർ(പെരിന്തൽ മണ്ണ )മജീദ്‌ (മാത്തോട്ടം )പരേതനായ അഹമ്മദ് കല്ലുരുട്ടി ,
സഹോദരങ്ങൾ :തോണിക്കരഅബ്ദു ,ആയിഷ ,പരേതനായ കുഞ്ഞഹമ്മദ് .
മയ്യത്ത് നമസ്കാരം ശനിയാഴ്ച വൈകുന്നേരം  4 മണിക്ക്    കുറ്റിക്കാട്ടൂർ ജമാ അത്ത് പള്ളിയിൽ .

Friday 1 January 2016

കുറ്റിക്കാട്ടൂർന്യൂസ് പ്രാദേശിക ലേഖകരെ ക്ഷണിക്കുന്നു


കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ന്യൂസ് ഡോട്ട് കോമിൽ കൂടുതൽ   വാർത്തകളും വിശേഷങ്ങളും ഉൾ കൊള്ളിക്കുന്നതിന്റെ ഭാഗമായി   പെരുവയൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാർത്തകൾ അയക്കാൻ താൽപര്യമുള്ള വരെ ആവശ്യമുണ്ട് ,എല്ലാ വാര്ത്തകളും ചിത്ര സഹിതം അയക്കുവാനും വിവരം ഫോണിൽ അറിയിക്കുവാനും ശ്രമിക്കുക കുറ്റിക്കാട്ടൂർ ന്യൂസ് ലൈവ് ഒരു സ്വകാര്യ ഫേസ് ബുക്ക് മാത്രമാണ് .അതിനെ തെറ്റിദ്ധരിച്ചു ചിലർ തെറ്റിദ്ധാരണ പരത്തുന്നത് അറിവില്ലായ്മ കൊണ്ടാണെന്നു കരുതുന്നു .കുറ്റിക്കാട്ടൂർ ന്യൂസ് ഡോട്ട് കോമിൽ സന്ദര്ശിച്ചു കാര്യം ഉറപ്പു വരുത്തുക www.kuttikkattoornews.com എന്നതാണ് സൈറ്റ് അഡ്രസ് .
വാർത്തകൾ അയക്കേണ്ട വിലാസം rahmanktkr@gmail.com     mob 8547892529

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More