“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 5 April 2017

മരണത്തിന്റെ മണം .

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുറം ചുമരിൽ
എൻ ഐ ടി എൻ എസ്  എസ്  വിദ്യാത്ഥികള വരച്ച  ചിത്രം 

മരുന്നിന്റെ മണവും വേദനയുടെ നിലവിളിയും വിങ്ങി നിൽക്കുന്ന മതിൽ കെട്ടിനകത്താണ് അവസാന ശ്വാസം  നിലച്ചു വിട പറയുന്നവരുടെ പേരുകൾ മരണരജിസ്റ്ററുകളിൽ പതിയുന്നത് .സൈറൺ മുഴക്കി എത്തുന്ന ആംബുലൻസുകൾ അത്യാഹിത  വാർഡുകൾക്കു   മുൻപിൽ വന്നു നിൽക്കുന്നത്  മരണത്തെ തോൽപ്പിക്കുന്ന വേഗതയിലാണ് .എന്നാലും ചിലർ ജീവിതത്തെ തോൽപ്പിച്ചു മരണത്തിലേക്ക് കടന്നു പോകും.ഇവിടെ മറ്റു വാർഡുകളിൽ   എത്തുന്ന പോലെ  ദിവസങ്ങൾക്കു ശേഷമുള്ള പരിചരണത്തിനൊടുവിലാവില്ല മരണം അവരെ കൈപിടിച്ച് പോകുന്നത്. ജീവിതത്തിലേക്ക്അ തിരിച്ചു നടന്നവരും മരണത്തിലേക്ക് ഊളി ഇട്ടവരും ഇവിടെയുണ്ടാവും .അപകടത്തിൽ മുഖം മുറിഞ്ഞും തല പിളർന്നും എത്തിയവരും ,കൊടും ചൂടിൽ തളർന്നു വീണവരും ,ജീവിത സമ്മർദ്ധത്തിൽ രക്തക്കുഴലുകൾ അടഞ്ഞവരും ശരീരത്തിൽ നിന്നും ആത്മാവിനെ സ്വയം എടുത്തെറിഞ്ഞവരും പനി കയറി ശരീരം വിറ വന്നവരും അത്യാഹിതത്തിന്റെ മുറി കയറി ഇറങ്ങിയാണ് ആയുസ്സിന്റെയും ആശ്വാസത്തിന്റെയും ഇട നാഴികകൾ കടക്കുന്നത് .
ആയുസ്സു ബാക്കി വെച്ചവർ  ജീവിതത്തിലേക്ക് തിരിച്ചു നടക്കും.  .അപകടത്തിൽ  അറ്റു പോയ ശരീരങ്ങളുമായ് അപായ സൂചന മുഴക്കി എത്തുന്ന വണ്ടികൾ കിതച്ചു നിൽക്കുമ്പോൾ ആളെ കാത്തു നിൽക്കുന്ന സ്‌ട്രെച്ചറുകൾ വണ്ടിക്കരികിലേക്കു ആൾക്കൂട്ടമായി വരും .ഇടവിട്ട നിലവിളികളും ആധികയറിയ നെടുവീർപ്പുകളും ആളുകളുടെ പരക്കം പാച്ചിലുകൾക്കിടയിൽ   മറ്റാരും കേൾക്കണമെന്നില്ല .മരണത്തെ അടയാളപ്പെടുത്താൻ ഒരു  വെളുത്ത തുണി ശരീരം മൂടി മുഖം മറക്കുമ്പോൾ തേങ്ങലുകളുടെ ഉയർച്ച ചുമരുകളിൽ തട്ടി  മരണത്തിൻറെ മണം എല്ലാവരെയും അറിയിക്കും .രാത്രിയും പകലുമില്ലാതെ ഈ മണം ഇവിടെ കയറി ഇറങ്ങും.മടക്കമില്ലാത്ത യാത്രയുടെ വഴി  സ്‌ട്രെച്ചർ ഉരുണ്ടു വന്ന ഇരുമ്പു കവാടം കടന്നാണെന്ന് നമുക്ക്   തോന്നും ..
ഉരുണ്ടു തുടങ്ങുന്ന വണ്ടിയിൽ മൗനത്തെ വാരിപ്പുണർന്നു  എടുത്തു വെക്കുമ്പോൾ രജിസ്റ്ററിൽ ചേർത്ത പേർ മൃതി അക്ഷരങ്ങളായി മാറും.മണ്ണിന്റെ അറയിലേക്ക് എടുത്തു വെക്കാൻ തിടുക്കം കൂട്ടുന്നവർക്കു മുൻപിൽ നിന്ന് കൊടുക്കുകയെന്നതാണ് ഓരോ മയ്യത്തിന്റെയും വിധി .സ്വർഗ്ഗത്തിന്റെ  മണം വന്നു ആകാശത്തെ മൂടുമ്പോൾ കൂടെ വന്നവർ പിരിഞ്ഞു പോയിട്ടുണ്ടാവും ...കാറ്റിൽ കരിയിലകൾ  പള്ളിക്കാട്ടിലെ സബോക്ക് വള്ളികളിൽ കയറി നിൽക്കും ..മരണത്തിന്റെ മണം ഉലുവാൻ പുക  പോലെ അവിടെ തങ്ങി നിൽക്കും ..
അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ മുടികളിൽ വിരലുകളോട്ടി  കവിളിൽ ഇടയ്ക്കിടെ ഉമ്മ വെക്കുന്ന അമ്മക്ക് എപ്പോഴും കണ്ണിൽ വെള്ളം നിറയുന്നത് എന്തിനാണെന്ന് ജിഷ്ണുവിന് അറിയില്ല .നാലാം പിറന്നാളിന് കേക്ക് മുറിച്ചു തന്നപ്പോഴും 'അമ്മ കരഞ്ഞിരുന്നു .മെഡിക്കൽ കോളേജിലെ അൻപത്തി ആറാം വാർഡ്ന് ജിഷ്ണുവിനെ പോലെയുള്ള കളിക്കൂട്ടുകാരുടെ ലോകമാണ് .വാർഡിനു പുറത്തെത്തിയാൽ കിഴക്കു ഭാഗത്തുള്ള പൂന്തോട്ടത്തിലാണ് കൂട്ടുകാരുടെ സന്തോഷങ്ങൾ വിരിയുന്നത് .മല്ലികയും ,റോസും,ദയമന്തിയും പൂവിനേക്കാൾ സൗന്ദര്യത്തിൽ ഒതുക്കി നിർത്തിയ പൂക്കളില്ലാത്ത പുൽ ചെടികളും നിറഞ്ഞ ഇവിടെയാണ് ആശുപത്രിക്കു പുറത്തെ ജിഷ്ണുവിന്റെ ലോകം . വൈകുന്നേരങ്ങളുടെ ഇരുപ്പിലാണ് അമ്മയുടെ
കുട്ടിക്കഥകൾ  ജിഷ്ണു കാതു കൂർപ്പിച്ചു കേൾക്കുന്നത് . വാടിപോകുന്ന പൂക്കൾ അടർന്നു വീഴുന്നതും അടക്ക കിളികൾ തേൻ നുകരുന്നതും   നോക്കിയാണ്  കയ്യിൽ കരുതിയ കടലാസിൽ ജിഷ്ണു വരയ്ക്കാൻ തുടങ്ങുക . കളർ  പെൻസിലുകളും കടലാസും വാർഡിലെ കിടക്കക്കടിയിൽ നിന്നും എടുക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയും .ഓരോ പ്രാവിശ്യം എടുക്കുന്ന രക്ത സാമ്പിളുകളിലും വെള്ള  അണുക്കളുടെ അളവ് കൂടരുതേ എന്നാണു പ്രാർത്ഥന .ആകാശത്തു പറക്കുന്ന പട്ടവും ചാറ്റൽ മഴയിൽ കുട പിടിക്കുന്ന കുട്ടിയും കടലാസ്സിൽ  വർണങ്ങളായി വിരിയും .നിർത്തം വെക്കുന്ന പാവയാണ് വരക്കാൻ എപ്പോഴും ഇഷ്ടം ..ആശുപത്രിക്കു പുറത്തെ ചുമരിൽ  ആരോ വരച്ചിട്ട ചിത്രങ്ങളിലാണ്  ആകാശത്തു പറക്കുന്ന  കുട്ടികളെ അവൻ കണ്ടത് .പിന്നെ അവന്റെ ഓരോ വരയും നിർത്തം വെക്കുന്ന കുട്ടികളായിരുന്നു .കുട്ടികൾക്ക് ആകാശത്തു നല്ല രസാല്ലേ മ്മെ ..ഈ ചിത്രങ്ങൾ കാണുമ്പോഴെല്ലാം അവൻ ചോദിക്കും ...ഓരോ വരയിലും ആകാശവും കുഞ്ഞുടുപ്പിട്ട കുട്ടികളും കടന്നു വരും ...ആശുപത്രിയുടെ പുറത്തെ ചുമരുകൾ നിറയെ ഇപ്പോൾ പാറിക്കളിക്കുന്ന കുട്ടികളാണുള്ളത് ...അമ്മയെപ്പൊഴും ആചിത്രങ്ങൾ നോക്കി  ജിഷ്ണുവിനെ തിരയും .. .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More