“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 8 March 2017

സർവേയിൽ ദുരൂഹത ;സർവേ സംഘത്തെ നാട്ടുകാർ തടഞ്ഞു .

ഇലക്ട്രിക് പോസ്റ്റുകളിലും  ചുമരുകളിലുംസർവേ  സംഘം
 ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയത് 


കുറ്റിക്കാട്ടൂർ : വീടുകളിൽ പെൺ കുട്ടികളുടെ  കണക്കെടുക്കാൻ സർവേ നടത്തിയ  സംഘത്തെ നാട്ടുകാർ തടഞ്ഞു .ചൊവ്വാഴ്ച  കുറ്റിക്കാട്ടൂർ  കുന്നമംഗലം റോഡിലെ വെളുത്താറമ്പത് ഭാഗത്തെ ഇരുപതോളം വീടുകളിലാണ് പ്രായപൂർത്തിയായ പെൺകുട്ടികളുടെ കണക്കെടുക്കാൻ  എന്ന പേരിൽ രണ്ടു യുവതികളടങ്ങിയ സംഘം സർവേ നടത്തിയിരുന്നത് .ഈ സംഘം ബുധനാഴ്ചയും സർവേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത് .വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് സർവേ സംഘത്തെ കസ്റ്റഡിയിലെടുത്തു .ഹൈദ്രബാദ് കേന്ദ്രമായുള്ള നാന്ദി ഫൗണ്ടേഷന് വേണ്ടിയാണ് സർവേ നടത്തുന്നതെന്നാണ് സർവേ സംഘത്തിലെ പെൺ കുട്ടികൾ പോലീസിനോട് പറഞ്ഞത്. കുട്ടികളിലുള്ള   വിളർച്ച കണ്ടെത്തുന്നതിനാണ് സർവേ നടത്തുന്നതെന്ന് ഇവർ പറഞ്ഞു .ആരുടെ നിർദേശ പ്രകാരമാണ് സർവേ എന്ന ചോദ്യത്തിന് ഇവർക്ക് മറുപടി ഇല്ലായിരുന്നു .ബന്ദ്ധപ്പെട്ട ഏജൻസികൾക്ക് സർക്കാരിൽ നിന്നും നിർദേശം ലഭിച്ചതിന്റെ രേഖയും ഇവർ വശം ഇല്ല .നാന്ദി ഫൗണ്ടേഷന് വേണ്ടി ദൽഹി കേന്ദ്രമായുള്ള കാർവി ഇൻസൈറ്റ് എന്ന മാർക്കറ്റിങ് ഏജൻസിയാണ് സർവേ  നടത്തുന്നതെന്നു അന്വേഷണത്തിൽ നിന്നും മനസ്സിലായതെന്നു മെഡിക്കൽ കോളേജ് എസ് .ഐ ഹബീബുള്ള പറഞ്ഞു . രേഖകൾ ഹാജരാക്കാമെന്നു അറിയിച്ചത് പ്രകാരം കസ്റ്റഡിയെലെടുത്തവരെ  പോലീസ് വിട്ടയച്ചു .സർവേ നടത്തുന്നതിന് ബന്ദ്ധപ്പെട്ടവർ നൽകിയ അനുമതി മെഡിക്കൽ കോളേജ് പോലീസിൽ ഹാജരാക്കുമെന്ന്‌ സർവേക്ക് നേതൃത്തം നൽകുന്ന കേരള ടീം ലീഡർ സുനിൽ പറഞ്ഞു .

  പഞ്ചായത്തുകളിൽ നിന്നും ഇത്തരം സർവേക്ക് അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം  പകൽ  വീടുകളിൽ ചെന്ന് കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണെന്നു പറഞ്ഞാണ് വീട്ടിലെ സ്ഥിതി വിവരകണക്കുകൾ ശേഖരിചിരുന്നത്  .പ്രായപൂർത്തിയായ പെൺ കുട്ടികളുടെ വിവരങ്ങളാണ് ഇവർ ശേഖരിച്ചത് .സർവേ നടന്ന വീടുകൾക്കടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിലും  ചുമരുകളിലും ഇവർ വിവിധ കോഡുകളിൽ ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയതാണ് നാട്ടുകാരിൽ സംശയമുണ്ടാക്കിയത് . സ്ഥിതി വിവരം ശേഖരിക്കാൻ കുടുമ്പ ശ്രീ ആശാ പ്രവർത്തകർ എന്നിവരെയാണ് സർക്കാർ ചുമതല പെടുത്തുക . 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More