Just in....!!!!!!
Monday, 5 June 2017
മഴക്കാലം വന്നാലും കോയ മോനെ നാട് മറക്കില്ല.
| കോയമോൻ കുടിവെള്ള വിതരണത്തിൽ |
ഏപ്രിൽ മെയ് മാസങ്ങളിൽ വെള്ളം കിട്ടാക്കനിയായപ്പോൾ നാട്ടുകാർ വിളിച്ചത് കോയമോന്റെ മൊബൈലിലേക്കാണ് .പുലർച്ചെ മുതൽ രാത്രി 11 മണി വരെ കോയമോൻ എത്തിച്ചു നൽകിയത് എഴുപത്തഞ്ചു ലക്ഷം ലിറ്റർ വെള്ളമാണ്.
പെരുമണ്ണ .പെരുവയൽ ,കുന്നമംഗലം പഞ്ചായത്തുകളിലെ കാത്തിരിക്കുന്ന നൂറുകണക്കിന്കുടുമ്പങ്ങളിലേക്കാണ് ഇങ്ങനെ കുടി വെള്ളമെത്തിച്ചത് .
പെരുമണ്ണ പുളിക്കൽ താഴം പുതുമ ലൈറ്റ് ആൻറ് സൗണ്ട് ഉടമ താഴെ കുനിപ്പുറത്തു ഉസ്മാൻ കൊയെയെന്ന കോയമോൻ ഈ രംഗത്തെ അപൂർവ മാതൃകയാണ് താഴത്തെ വീടിനോട് ചേർന്ന് കുഴിച്ച കുഴൽ കിണറിൽ നിന്ന് ദിവസം ഒന്നര ലക്ഷത്തോളം ലിറ്റർ വെള്ളമാണ് തന്റെ നിസാൻ വണ്ടിയിൽ വിതരണം ചെയ്യുന്നത് .
കോയമോന്റെ മൂന്നു ലോറികളിലും സുഹൃത്തുക്കളുടെ
വണ്ടികളിലുമായായിരുന്നു വിതരണം .ദിവസം ഇരുപതു ട്രിപ്പ് വരെ വെള്ളം എത്തിച്ചിരുന്നു .ഒരു ബോർഡ് പോലുമില്ലാതെയായിരുന്നു കോയമോന്റെ ദാഹ ജല വിതരണം .ചില എട്ടുകാലി മമ്മൂഞ്ഞിമാർ വെള്ളം ഇപ്പോൾ വരും എന്ന് പറഞ്ഞു ആളായപ്പോഴാണ് കോയമോൻ സ്ഥാപനത്തിന്റെ പേർ വെച്ച് ജല വിതരണം നടത്തിയത് .
ഈസേവനം കോയമോന് നാട്ടുകാരോടുള്ള കടം വീട്ടൽ കൂടിയാണ്
പതിനഞ്ചാം വയസ്സിൽ അർബുദം വന്നു ഇടതു കൈ മുറിച്ചു മാറ്റാൻ ഡോക്ടർമാർ വിധി എഴുതിയപ്പോൾ വീടും പുരയിടവും വിറ്റു മകനെ ചികിൽസിക്കുകയെ പിതാവിന് മുന്നിലുണ്ടായിരുന്നുള്ളു .ഇതറിഞ്ഞ നാട്ടുകാർ ചികിത്സ ഏറ്റെടുത്തു .ഇടതു കൈ നഷ്ടപ്പെട്ടെങ്കിലും അന്ന് സഹായിച്ച നാട്ടുകാരോടുള്ള നന്ദി കൂടിയാണ് ഈ രംഗത്തെ സേവനം .ഒരു കൈ മാത്രം ബലത്തിൽ ലൈറ്റ് ആൻറ് സൗണ്ട് ജോലികൾ എല്ലാം കോയമോൻ പ്രയാസമില്ലാതെ നിർവഹിക്കും .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment