“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 5 August 2017

രോഗ ഭീതിപരത്തി തമിഴ് കോളനി .ഉറക്കം നടിച്ചു പഞ്ചായത്ത് അധികൃതർ

കുറ്റിക്കാട്ടൂർ :ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് കോളറയും മലമ്പനിയും പടർന്നു പിടിക്കുന്ന വാർത്തകൾ   റിപ്പോർട്ടു ചെയ്തിട്ടും പെരുവയൽ പഞ്ചായത്ത്  രോഗ ഭീതി പടർത്തുന്ന വാസ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാൻ മടിക്കുന്നു .  കുറ്റിക്കാട്ടൂരിലെ മാമ്പുഴയുടെ കൈത്തോടിന് ഇരു വശത്തുമുള്ള   തമിഴ് കോളനിയാണ് ഏതു സമയവും പകർച്ച വ്യാധികൾ പടർത്തുന്ന കേന്ദ്രമായി നിൽക്കുന്നത് .വൃത്തിഹീനമായ ചതുപ്പു നിലങ്ങളിൽ കെട്ടി ഉയർത്തിയ തകര ഷെഡ്ഡുകളിലാണ്  ഇരുനൂറിലേറെ തൊഴിലാളികളും കുടുംബങ്ങളും താമസിക്കുന്നത്   .മഴ ക്കാലമായതോടെ ശുചിമുറിയും കിടപ്പിടവും ചളി കെട്ടി നിൽക്കുന്ന മാലിന്യത്തിനു നടുവിലാണ് .ഇത്തരം ഷെഡ്ഡുകൾക്കു സ്ഥലം ഉടമകൾ ഒരാൾക്ക് ആയിരത്തി അഞ്ഞൂറ് രൂപയും അതിനു മുകളിലുമാണ് വാങ്ങുന്നത് .പഞ്ചായത്തിന്റെ ഒത്താശയോടെയാണ് ഇത്തരം കേന്ദ്രങ്ങൾ നില നിൽക്കുന്നത് .മാത്രമല്ല മാമ്പുഴയുടെ കൈത്തോടിനടുത്തുള്ള കോഴി സ്റ്റാളും  ഇറച്ചിക്കടയും അവരുടെ മാലിന്യം തള്ളുന്നത് തോട്ടിലേക്കാണ് .ഇപ്പോൾ മഴക്കാലമായതോടെ എല്ലാ മാലിന്യവും ഇവിടേയ്ക്ക് തള്ളി വിടുകയാണ് .
കൈത്തോടിനടുത്തുള്ള കോഴിക്കട 
കുറ്റിക്കാട്ടൂരിലും പരിസരത്തും ഡെങ്കി പനിയും മറ്റു പകർച്ച വ്യാധികളും പടർന്നു പിടിച്ചിട്ടും ഇത്തരം കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പരക്കെ ആക്ഷേപമുണ്ട് . തൊട്ടടുത്ത മാവൂർ പഞ്ചായത്തത്തിലെ തെങ്ങിലക്കടവിലെ ഇതര സംസ്ഥാന തൊഴിലാളികൾ  താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണ് കോളറ റിപ്പോർട് ചെയ്തത് .ഇതിനെ തുടർന്ന് ഇത്തരം കേന്ദ്രങ്ങളിൽ ശക്തമായ ആരോഗ്യ ബോധവത്‌കരണ പ്രവർത്തനവും സൗകര്യങ്ങളില്ലാത്ത കേന്ദ്രങ്ങൾക്കെതിരെ നടപടിയും എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു .ഈ നിർദേശങ്ങൾ നടപ്പിലായില്ലെങ്കിൽ പ്രദേശം പകർച്ച വ്യാധികളുടെ കേന്ദ്രമാകും 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More