“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 28 February 2012

പണി മുടക്ക് നാട് നിക്ഷലമായി

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ട്രേഡ്‌യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനംചെയ്ത അഖിലേന്ത്യാ പണിമുടക്ക് തുടരുന്നു. ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്. പണിമുടക്കിന് പിന്തുണ നല്‍കി കൊണ്ട് കോഴിക്കോട്ടു പത്ര ജീവനക്കാര്‍ പ്രകടനം നടത്തി . സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസുകളും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയിട്ടില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ഓടുന്നുണ്ട്. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയിലും വാഹനങ്ങള്‍ക്കുനേരെ അക്രമം ഉണ്ടായി.കുറ്റിക്കാട്ടൂര്‍ ,പുവ്വട്ടു പറമ്പ്വെള്ളിപരമ്പ് അങ്ങാടികള്‍ നിക്ഷലമാണ് .കടകള്‍ അടഞ്ഞു കിടന്നു .റോഡില്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത് .ഉള്‍ പ്രദേശങ്ങളിലെ ചില കടകള്‍ തുറന്നിട്ടുണ്ട് .
നെടുമ്പാശ്ശേരിക്ക് സമീപം അത്താണിയില്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനില്‍ സ്വകാര്യ വാഹനത്തിന്റെ ചില്ല് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലേക്ക് ജീവനക്കാരുമായിപോയ വാഹനത്തിന്റെ കാറ്റ് അഴിച്ചുവിട്ടു.രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ പണിമുടക്ക് ഭാഗികമാണ്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്. ഒരു വിഭാഗം ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സര്‍ക്കാര്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നു. വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്മ പ്രയോഗിച്ചിട്ടുണ്ട്.മുംബൈയില്‍ വാഹന ഗതാഗതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. ആര്‍.ബി.ഐ ക്ലിയറിങ്ങ് ഹൗസും അടഞ്ഞു കിടക്കുകയാണ്. പശ്ചിമ ബംഗാളില്‍ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ചവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More