“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday, 23 February 2012

ഇന്ന് വാര്‍ത്ത ഇല്ല .! വാത്സല്യം ബാക്കി വെച്ചു കണ്മുന്നില്‍ കടന്നു പോയ ഒരു കൊച്ചു മകളെ കുറിച്ച് ..

  ജന്മത്തില്‍ ദൈവം ചേര്‍ത്ത് നിര്‍ത്തിയ വിധി നമുക്ക് തട്ടി മാറ്റുക സാദ്ധ്യമല്ല .കണ്മുന്നില്‍ കണ്ടു കൊണ്ടിരിക്കെ വാത്സല്യം  നല്‍കി വളര്‍ത്തുന്ന നമ്മുടെ മക്കള്‍  വിട പറഞ്ഞു മരണത്തിലേക്ക് നടന്നു പോകുന്നത് നിസ്സഹായമായി കണ്ടു നിക്കുക്കയെ നിവര്‍ത്തിയുള്ളൂ .പക്ഷെ ..മടിയില്‍ വെച്ച് താരാട്ട് നല്‍കുമ്പോഴും
വളര്‍ച്ചയുടെ ഓരോ ദിനങ്ങള്‍ പിന്നിടുമ്പോഴും ഓരോ ഇന്നും ദൈവം തന്ന കാരുണ്യമായി കണ്ടു  മകള്‍ക്ക്  വാത്സല്യം നല്‍കിയ പിതാവിന്റെ കൂടെ ഇന്നലെ യാത്ര ചെയ്ത ഈയുള്ളവന്‍ രാത്രിയില്‍   .... ആ കൊച്ചു മകളുടെ മരണ വാര്‍ത്തയാണ് കേട്ടത് .....
ചിരിച്ചു തമാശകള്‍ പറയുന്ന  മാധ്യമത്തിലെ  സുഹുര്‍ത്ത് ലത്തീഫിന്റെ  കൂടെ  വടകരയില്‍ മാധ്യമം മീറ്റിങ്ങിനു  പോയി വരുമ്പോള്‍  യാത്രക്കിടയില്‍ ലത്തീഫ് പറഞ്ഞു ..മകളുടെ ഫോണാണ് ഉപ്പ നേരെത്തെ  എത്തില്ലേ എന്ന് ചോദിച്ചു  മകള്‍ ജെന്ന  വിളിക്കുകയാണ്‌ .രണ്ടു പ്രവിശ്യമായി വിളിക്കുന്നു . അല്‍പ്പം വൈകും എന്ന് പറഞ്ഞപ്പോള്‍' എന്നാലും എത്തുമല്ലോ' എന്ന് അവള്‍ സമാശ്വസിച്ചു .പിന്നെയാണ് അവന്‍ മകള്‍ ജെന്ന എനിക്ക് കണ്മുന്നില്‍ നിന്നും എപ്പൊഴു മരണത്തിലേക്ക് ഊളിയിട്ടു പോകുമെന്ന് ഡോക്ടര്‍ മാര്‍ വിധി എഴുതിയ മകളാണെന്ന് പറഞ്ഞു കണ്ണ് തുടച്ചത്‌ . ജന്മത്തില്‍ തന്നെ ഹൃതയതിന്റെ തകരാര്‍ ഉണ്ടായിരുന്ന മകളെ ചികിത്സിക്കാന്‍ വൈദ്യ ശാസ്ത്രത്തിന്റെ എല്ലാ വാതിലുകളിലും മുട്ടിയപ്പോള്‍ എല്ലാവരും ഒരു കാര്യം തന്നെ പറഞ്ഞു .ഇങ്ങിനെ  ഇത്ര ദിവസം ....ഇത്ര കാലം ..പിന്നെ മുന്നോട്ട് പോകാന്‍ കഴിയില്ല ....പക്ഷെ ദൈവം അവള്‍ക്കു പതിനൊന്നു വര്ഷം നല്‍കി .സ്കൂളില്‍ കൂട്ടുകാരോടൊപ്പം കളിച്ചും പരിപാടികളില്‍  പങ്കെടുത്തും അവളും ഒരു വിദ്യാര്‍ഥിയായി ... ജന്നയുടെ കണ്ണുകളിലേക്കു നോക്കുമ്പോഴും തലോടുംപോഴും ലത്തീഫും ഭാര്യ  ജുമൈലയും കണ്മുന്നില്‍ നിന്നും മറയുന്ന ജന്നയെ കുറിച്ചോര്‍ത്തു  കണ്ണുകള്‍ നനയുന്നത്  അവളറിയാതെ തുടയ്ക്കും ....ഇത് പറഞ്ഞു ലത്തീഫ് കണ്ണ് തുടച്ചു .ദുഖത്തിന്റെ ഈ കഥ പറഞ്ഞു .ജീപ്പ്  എലത്തൂര്‍ എത്തി .വണ്ടി നിര്‍ത്തി  കല്ലുമ്മക്കായ വാങ്ങാന്‍ ഇറങ്ങുമ്പോള്‍ മകള്‍ ജന്നക്ക് ഇഷ്ടമാണെന്ന്  പറഞ്ഞു ലത്തീഫും  കല്ലുമ്മക്കായ  വാങ്ങി. കോഴികൊട്  മാധ്യമം ഓഫീസില്‍ ഇറങ്ങി  ഞാന്‍  തിരിച്ചു വീട്ടിലെത്തി . രാത്രി  എട്ടര മണി യായികാണും ഭാര്യ യുടെ സ്നേഹിതയുടെ കോള്‍. ലത്തീഫിന്റെ മകള്‍ ജന്ന മരിച്ചിരിക്കുന്നു ...അവള്‍ ഇത് പറയുമ്പോള്‍ അവന്‍ ജന്നക്ക് വേണ്ടി വാങ്ങിയ കല്ലുമാക്കായ യുമായി അവിടെ എത്തിയ രംഗം ഞാന്‍  ഓര്‍ത്തു പോയി ..  മരിക്കും മുന്‍പ് അവന്‍ എത്തിയിരുന്നോ എന്നതായിരുന്നു  എന്നെ അലട്ടിയത് .  ഉടന്‍ ഭാര്യ കുല്സുവിനെയും കൂട്ടി മുണ്ട് മുഴിയിലേക്ക് പുറപ്പെട്ടു ...ആ കൊച്ചു മുഖത്ത് ബാപ്പെയേ കാത്തിരുന്നു ഉമ്മ വെക്കാന്‍ ബാകി വെച്ച കൊച്ചു മോഹം മറഞ്ഞു കിടക്കുന്നുണ്ടായിരുന്നു ..ഇല്ല ഫോണ്‍  ചെയ്തു കാത്തിരുന്ന മകള്‍ ജെന്ന അവസാന മായി ഉപ്പയെ ഒന്ന് നോക്കി ജീവിതത്തില്‍ നിന്നും തിരിച്ചു നടക്കാന്‍ കാത്തിരുന്ന പോലെ ലത്തീഫ് കയറി വരുമ്പോള്‍ അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകള്‍ അടച്ചു    .ജെന്നയുടെ ഉമ്മ ജുമൈല മകള്‍ വിട്ടു പോകുകയാണെന്ന് തീര്‍ച്ചപെടുത്തി മനസ്സില്‍ കരുതി വെച്ച  വിശ്യാസത്തിന്റെ ശക്തിയില്‍   ശാന്തമായ അവളുടെ മുഖം  വെളുത്ത തുണി കൊണ്ട്  പതുക്കെ മറച്ചു വെച്ചു. രാത്രിയില്‍ നക്ഷത്രങ്ങള്‍ അവളുടെ വരവ് കാത്തു നില്‍ക്കെ യാണ് കണ്ണുകള്‍ അടച്ചു അവള്‍ ആകാശത്തിലേക്ക് കയറിപ്പോയത് ..അങ്ങിനെ  എപ്പൊഴും വിട പറയാനുള്ള മകളുടെ കഥ കേട്ട ഞാന്‍  പകല്‍ അവസാനിക്കും മുന്‍പ് വിട പറഞ്ഞ ജന്നയുടെ  നിഷ്കളങ്കമായ മുഖമാണ് രാത്രിയില്‍ കാണുന്നത്.ജുമൈലയും ലത്തീഫും ജെന്നയുടെ സഹോദരങ്ങള്‍ യുനുസ് ,ശബീബ് .ശാഹിദ് .ഹുദയും ആഗ്രഹങ്ങള്‍ ബാക്കി വെച്ച മുഖത്ത്
ഉമ്മ വെച്ചു അവളെ യാത്രയാക്കി . .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More