“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 1 December 2016

മുൻഗണന ലിറ്റിൽ പേരില്ല ;നാട്ടുകാർ റേഷൻ കട ഉപരോധിച്ചു .

മുൻഗണ ലിസ്റ്റിൽ തഴയപ്പെട്ട ആക്ഷേപത്തിന് സിവിൽ സപ്ലൈ റേഷനിംഗ്
 ഇൻസ്‌പെക്ടർ അബ്ദുൽ ഖാദർ കടയിലെത്തി ആളുകൾക്ക് വിശദീകരണം നൽകുന്നു

കുറ്റിക്കാട്ടൂർ : നീണ്ട അനിശ്ചിതത്തത്തിനു  ശേഷം  പുറത്തിറക്കിയ റേഷൻ കാർഡിലെ  മുൻഗണനാ ലിസ്റ്റിൽ അർഹർ തഴയപ്പെട്ടതായി ആക്ഷേപം . റേഷൻ കടയിൽ സാധനം വാങ്ങാൻ എത്തിയവർ കട ഉപരോധിച്ചത് കാരണം റേഷൻ വിതരണം തടസ്സപ്പെട്ടു .കുറ്റിക്കാട്ടൂർ ആനക്കുഴിക്കര എ .ആർ .ഡി 362 നമ്പർ അബ്ദുൽ കരീമിന്റെ കടയാണ് നാട്ടുകാർ ഉപരോധിച്ചത് .
അർഹരായ പലരും മുൻഗണനാ പട്ടികയിൽനിന്നും തഴയപ്പെട്ടപ്പോൾ അനർഹർ പലരും ലിസ്റ്റിൽ ഇടം നേടിയതാണ് കടയിലെത്തിയവരെ ക്ഷുപിതരാക്കിയത് .ഇതുകാരണം കട തുറക്കാൻ  ഇവർ അനുവദിച്ചില്ല.
സിവിൽ സപ്ലൈ ഓഫീസിൽ നിന്നും റേഷനിംഗ് ഇൻസ്‌പെക്ടർ വന്നു വിശദീകരണം നൽകിയതിന് ശേഷമാണ് റേഷൻ വിതരണം നടത്താൻ അനുവദിച്ചത് .
നേരെത്തെ ഇവിടെ ഉണ്ടായിരുന്ന 970 പേരിൽ ഇപ്പോൾ പുതിയ ലിസ്റ്റ് പ്രകാരം മുന്നൂറ്റി മുപ്പത് പേർക്കാണ് റേഷൻ അനുവദിച്ചിട്ടുള്ളത് . ഇതിൽ മുൻഗണന മാനദണ്ഡ പ്രകാരം  40 ശതമാനം അനർഹരാണെന്നെന്നാണ് പറയുന്നത് .എന്നാൽ  ഏറെ പേർ   തഴയപ്പെട്ടവരിൽ പെടുന്നതാണ് ആക്ഷേപത്തിനിടയാക്കിയത് .ആയിരം സ്‌ക്വയർ ഫീറ്റ് വീടുള്ളവർ ,600 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ തുടങ്ങിയ മാനദണ്ഡങ്ങൾ നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത് .മുൻഗണന ലിസ്റ്റ് തെയ്യാറാക്കിയപ്പോൾ പിഴവുകളും അബദ്ധങ്ങളും കയറിക്കൂടിയത് തിരുത്താൻ മാസങ്ങളാണ് എടുത്തത് .മാത്രമല്ല ഇതിന്റെ പേരിൽ ജനങ്ങളെ ഏറെ  വട്ടം കറക്കുകയും ചെയ്തു .എന്നിട്ടും ബന്ധപ്പെട്ടവർ കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ കാണിച്ചതെന്നാണ് ഇപ്പോഴുള്ളആക്ഷേപം .
 രണ്ടു മാസത്തിനു ശേഷമാണ്  ഇപ്പോൾ റേഷൻ വിതരണം നടക്കുന്നത് .
ഇപ്പോൾ ലിസ്റ്റിൽ പെട്ടവർക്ക് കാർഡിലെ  ഓരോ അംഗത്തിനും  നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക .നേരെത്തെ രണ്ടു രൂപയ്ക്കു അരി ലഭിച്ചവർക്ക് ഇനി മുതൽ കാർഡിൽ രണ്ടു കിലോ അരി മാത്രമാണ് ലഭിക്കുക .റേഷൻ എത്തി തുടങ്ങിയതോടെ കടകൾക്കു മുൻപിൽ പ്രശ്നങ്ങൾക്ക് ഇത് തുടക്കമാകും .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More