Just in....!!!!!!
Thursday, 22 October 2015
കടയിൽ തീ പിടുത്തം ;സുരക്ഷിതമായി ഗ്യാസ് സിലിണ്ടർ വൻഅ പകടം ഒഴിവായി.
![]() |
| കത്തിയ കടയുടെ ഉൽ ഭാഗം |
കുറ്റിക്കാട്ടൂർ :രാത്രി പൂട്ടിയിട്ട കൂൾബാറിൽ തീപിടിച്ചു സാധനങ്ങൾ കത്തി നശിച്ചു .കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന്റെ ടൂബ് കത്തിയെങ്കിലും സിലിണ്ടർ പൊട്ടി തെറിക്കാതെ വൻ അ പകടം ഒഴിവായി .സിലിണ്ടറിന് മുകളിൽ ഫ്രിഡ്ജ് ലെ വെള്ളം മറിഞ്ഞു വീണത് കാരണം കത്തിയ ടൂബിലെ തീ കെട്ടതാവാമെന്നു സംശയിക്കുന്നു . മുണ്ടുപാലം റോഡിലെ റിയാസിന്റെ മദീന കൂൾബാറിലാണ് ബുധനാഴ്ച രാത്രി തീപിടിച്ചു ഫ്രിഡ്ജും ഫർണീച്ചറുകളും കത്തിനശിച്ചത് .കടയുടമ രാവിലെ തുറന്നു നോക്കിയപ്പോഴാണ് തീ പിടുത്തം കണ്ടത് .സിലിണ്ടറിൽ തീ പടർന്നു പൊട്ടിയിരുന്നെങ്കിൽ തൊട്ടടുത്ത വീടും കെട്ടിടവും തകരുമായിരുന്നു .വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് പറയുന്നു ..രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment