“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 1 June 2012

കോടികള്‍ ചെലവഴിച്ച റോഡ് അന്തര്‍സംസ്ഥാന പാതയാക്കാന്‍ മടി

മാവൂര്‍: കോഴിക്കോടുനിന്ന് ഊട്ടിയിലേക്കുള്ള എളുപ്പമാര്‍ഗമായി കോടികള്‍ ചെലവഴിച്ച് റോഡ് നിര്‍മിച്ചിട്ടും അന്തര്‍ സംസ്ഥാന പാതയാക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നു. മാവൂര്‍-നിലമ്പൂര്‍ വഴി ഊട്ടിയിലേക്കാണ് റോഡ് നിര്‍മിച്ചത്. 2009ല്‍ കേന്ദ്രസര്‍ക്കാറിന്‍െറ സി.ആര്‍.എഫ് ഫണ്ടില്‍നിന്ന് അനുവദിച്ച 9.51 കോടി രൂപ ഉപയോഗിച്ച് ഹ്രസ്വദൂര പാതക്കുവേണ്ടി മാവൂര്‍ പഞ്ചായത്തിലെ തെങ്ങിലക്കടവ് മുതല്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവുവരെയാണ് 10.9 മീറ്റര്‍ റോഡ് നിര്‍മിച്ചത്.
2011ല്‍ തന്നെ റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തെങ്കിലും ഇതുവരെ ഒരു കെ.എസ്.ആര്‍.ടി.സി ബസുപോലും ഊട്ടിയിലേക്കോ മറ്റിടങ്ങളിലേക്കോ സര്‍വീസ് ആരംഭിച്ചിട്ടില്ല. കോഴിക്കോട് നഗരത്തില്‍നിന്ന് മറ്റു റോഡുകളിലൂടെ ഊട്ടിഭാഗത്തേക്ക് ഏറെദൂരം ചുറ്റിസഞ്ചരിക്കേണ്ടിവരുമ്പോള്‍ മാവൂര്‍-നിലമ്പൂര്‍ വഴി പോകുന്നവര്‍ക്ക് 29 കിലോമീറ്റര്‍ ദൂരം കുറഞ്ഞുകിട്ടും. അതോടൊപ്പം മലപ്പുറം ജില്ലയിലെ മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളില്‍നിന്നെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പവഴി കൂടിയാണ് റോഡ്.
ഇരു ജില്ലകളിലെയും ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് റോഡ് നിര്‍മിച്ചത്. സി.ആര്‍.എഫ് ഫണ്ടില്‍ നിര്‍മിച്ച പാത അന്തര്‍ സംസ്ഥാന കരാറില്‍ ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ അന്തര്‍സംസ്ഥാന ബസ്സര്‍വീസ് തുടങ്ങാനാവുകയുള്ളൂ. എന്നാല്‍, അതിനുള്ള മുന്നൊരുക്കങ്ങളൊന്നും ഇതുവരെയായിട്ടില്ലെന്ന് ചീഫ് ട്രാഫിക് മാനേജര്‍ ഇന്‍ചാര്‍ജ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അറിയിച്ചു. ഗതാഗതമന്ത്രിയുടെ നാടുവഴി കടന്നുപോകുന്ന റോഡ് കൂടിയായതുകൊണ്ട് അദ്ദേഹം മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷയില്‍ നിരവധി സംഘടനകളും പാസഞ്ചേഴ്സ് അസോസിയേഷനുകളും പൊതുപ്രവര്‍ത്തകരുമെല്ലാം രംഗത്തിറങ്ങിയിട്ടുണ്ട്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More