Just in....!!!!!!
Tuesday, 29 April 2014
ഇനി വൈദ്യുദി ലൈന്‍ ഭൂമിക്കടിയില്‍ ;പണി പുരോഗമിക്കുന്നു
| കേബിളിന് വേണ്ടി കുഴിയെടുക്കുന്നു |
ബോര്‍ഡ് കെ വി ലൈനുകള്‍ ഭൂമിക്കടിയിലൂടെ കൊണ്ട് പോകുന്ന പുതിയ പദ്ധതി നടപ്പാക്കി തുടങ്ങി . ഓരോവര്‍ഷവും കാലവര്‍ഷകെടുതിയിലും മറ്റുമായി മരം മുറിഞ്ഞും കാലവര്‍ഷത്തില്‍ പെട്ടും കെ വി ലൈനുകള്‍ തകരുന്നത് സാമ്പത്തികമായി വന്‍ നഷ്ടമാണ് വരുത്തി വെക്കുന്നത് .മാത്രമല്ല പവര്‍ നഷ്ടവും വരുന്നുണ്ട് .ഇതിനുള്ള പരിഹാരം എന്ന നിലക്കാണ് ന ഭൂമിക്കടിയിലൂടെ കേബിളുകള്‍ വഴി വൈദ്യുദി കൊണ്ട് പോകുന്നത് . വെള്ളി പറംബ് സബ് സ്റ്റെഷനില്‍ നിന്നും ഇപ്പോൾ ഇതിന്റെ പണി തുടങ്ങി .തൊട്ടടുത്തുള്ള ട്രന്സ്ഫോര്മറിലേക്കുള്ള ലൈനുകലുളും കെ വി ലൈനുകളും കൊണ്ട് പോകുന്ന പണി പുരോഗമിക്കുന്നു .ഇപ്പോൾ കുറ്റിക്കാട്ടൂര്‍ വരെ ലൈനിട്ടുഇ കഴിഞ്ഞു .ഇതിനിടെമറ്റു കേബിളുടെ ഇടയിലൂടെ ഇത് കടന്നു പോകുമ്പോള്‍ അപകട സാദ്ധ്യത യുള്ളത് തള്ളികളയാന്‍ കഴിയില്ല .വലിയ ശുദ്ധ ജല പൈപ്പുകള്‍ കടന്നു പോകുന്നതിനു മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .ഇതും അപകടം വരുത്തും .ഇടയ്ക്കിടെ പൊട്ടുന്ന പൈപ്പുകള്‍ ഒരു ഭീ ഷണിയാണ് .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment