|
കേന്ദ്ര ശൂറ അംഗം ടി കെ അബ്ദുള്ള ഐക്യ ദാര്‍ഡ്യം ഉത്ഘാടനം ചെയ്യുന്നു |
|
കുറ്റിക്കാട്ടൂര്‍ :ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രസിഡന്റ്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച പട്ടാള നടപടിക്കെതിരെ പൊരുതുകയും രക്ത സാക്ഷിത്തം വരിക്കുകയും ചെയ്യുന്ന ജനാധി പത്യ പോരാളികള്‍ക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല സംഘടിപ്പിച്ച" ജനാധി പത്യ പോരാളികള്‍ക്കൊപ്പം 12 മണിക്കൂര്‍"പരിപാടിയില്‍ ജനാധി പത്യ പ്രവര്‍ത്തകരും സാംസ്കാരിക നായകരും ഈജിപ്ത്യന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിചു.
പട്ടാള അട്ടിമറിയെ അട്ടിമറി എന്ന് വിശേഷിപ്പിക്കാത്ത അമേരിക്കന്‍ നടപടിയെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പട്ടാളത്തിനു പിന്തുണ പ്രഖ്യാപിച അറബ് രാജ്യങ്ങളിലെ ഭരണ കൂടം ചത്വരങ്ങളിലെ ജനാധി പത്യ പോരാട്ടങ്ങളെ ഭയ ക്കുന്നവരാണെ ന്നു കേന്ദ്ര ശൂറ അംഗം ടി കെ അബ്ദുള്ള പറഞ്ഞു .ഇവരുടെ പിന്തുണ ഇസ്രായേല്‍ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു .
|
.പി സുരേന്ദ്രന് സംസാരിക്കുന്നു ഹുസൈന് മടവൂര്‍ വേദിയില്‍ |
ഷരീഫ് കുറ്റിക്കാട്ടൂര്‍ :അദ്ധ്യക്ഷനായിരുന്നു .പി സുരേന്ദ്രന് , ഹുസൈന് മടവൂര്‍ ,ഒ അബ്ദുറഹ്മാന് ,സുലൈഖ പുത്തൂര്‍ ,പി കെ പാറക്കടവ് .ഇല്യാസ് മൗലവി ,പി ബാസ്കര ന് ,വി എ കബീര്‍ ,ഖാലിദ് മൂസ നദ വി ,തുടങ്ങിയവര്‍ സംസാരിച്ചു . ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി സമാബന പ്രഭാഷണം നിര് വഹിച്ചു . പോരാട്ട കവിതകളും ,മുദ്ര വാക്യങ്ങളും കൊണ്ട് രാവിലെ തുട ങ്ങിയ ഐക്യ ദാര്‍ഡ്യ പരിപാടി ഒരു ജനതയോടുള്ള മലയാളിയുടെ അടങ്ങാത്ത പിന്തുണയുടെ നേര് സാകഷ്യ മായിരുന്നു .
No comments:
Post a Comment