Just in....!!!!!!
Friday, 30 August 2013
പാലിയേറ്റിവ് ഹെല്‍പ് ഡെസ്ക് തുടങ്ങി-ഫോണ്‍: 0495-2354166.
സാന്ത്വന പരിചരണ സേവനങ്ങളെയും സര്‍ക്കാറില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും ലഭ്യമാകുന്ന ചികിത്സാസഹായത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. ഐ.പി.എം ഡയറക്ടര്‍ ഡോ. കെ. സുരേഷ്കുമാര്‍, എം. ഗീത, ഡോ. എസ്. സുധ, ഷജില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
എന്‍.ആര്‍.എച്ച്.എം-ആരോഗ്യ കേരളം പദ്ധതിക്ക് കീഴിലാണിത്. രോഗികള്‍,
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കുള്ള
വിവിധ കോഴ്സുകള്‍, പരിശീലന പരിപാടികള്‍ എന്നിവയെക്കുറിച്ചും വിവരം
ലഭിക്കും. രണ്ട് നഴ്സുമാരുടെയും ഒരു കോഓഡിനേറ്ററുടെയും നേതൃത്വത്തില്‍
രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം.
ഫോണ്‍: 0495-2354166.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment