“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 24 August 2013

സുരഭി കൃഷ്ണയുടെ തട്ടിപ്പില്‍ നാട്ടുകാരും കുടുങ്ങി ;മാനം പോയവര്‍ മിണ്ടുന്നില്ല .


സുരഭി കൃഷ്ണ

കുറ്റിക്കാട്ടൂര്‍ :കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍െറ (ഐ.ഐ.എസ്.ആര്‍) പേരില്‍ ലക്ഷങ്ങളുടെ നിയമന തട്ടിപ്പ് നടത്തിയ മുന്‍ താല്‍ക്കാലിക ജീവനക്കാരി  കുറ്റിക്കാട്ടൂര്‍ ഇടിയപ്പാത്ത് വീട്ടില്‍ ഐ. സുരഭി കൃഷ്ണ യുടെ  തട്ടിപ്പില്‍ നാട്ടുകാരും അയല്‍  വാസികളും  കുടുങ്ങിയതായി സംശയം .പലരും മാനം ഓര്‍ത്ത്‌ വിവരം  മറച്ചു വെക്കുകയാണ് . ഇതിനിടെ ചിലര്‍ ഭീഷണിപ്പെടുത്തി പണം തിരിച്ചു വാങ്ങിയിട്ടുണ്ട്  .ഇന്നലെ ഇടിയപ്പാത്ത് വീട്ടില്‍ ഐ. സുരഭി കൃഷ്ണയെ  എസ്.ഐ ബി.കെ. സിജുവിന്‍െറ നേതൃത്വത്തില്‍   ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെലവൂരിലെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ക്ളര്‍ക്ക് നിയമനത്തിന് നാലുലക്ഷം രൂപ കൈക്കൂലി നല്‍കിയ യുവാവിന്‍െറ പരാതിയിലാണ് വെള്ളിയാഴ്ച ഉച്ചക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി 33.85 ലക്ഷം രൂപ തട്ടിയെടുത്തതിന്‍െറ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 420, 468 വകുപ്പുകള്‍ പ്രകാരം വഞ്ചന, വ്യാജരേഖ ചമക്കുക, അന്യായമായി ലാഭമുണ്ടാക്കുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ യുവതിയെ 24 വരെ റിമാന്‍ഡ് ചെയ്തു. ബന്ധപ്പെട്ട മജിസ്ട്രേറ്റ് വെള്ളിയാഴ്ച അവധിയായതിനാല്‍ പ്രതിയെ ശനിയാഴ്ച വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
ഇടിയപ്പത്തു കൃഷ്ണന്റെ മകളായ സുരഭി വീട്ടുകാര്ക്ക് ധാരാളിത്ത ജീവിതത്തിനു വഴി തുറന്നു കൊടുക്കുകയായിരുന്നു .
കുറ്റിക്കാട്ടൂരിലെ വീടിനടുത്തുള്ള സ്ഥലത്ത് 10  ലക്ഷം രൂപയിലേറെ വീടിന്റെ തറക്ക് ചിലവഴിചിട്ടുന്ടെന്നു അയല്‍ വാസികള്‍ പറയുന്നു .മകളുടെ ഈ പണത്തെ ക്കുറിച്ച് വീട്ടുകാര്‍ക്ക് ധാരനയുന്ടെന്നാണ് പറയപ്പെടുന്നത്‌ . നാട്ടുകാരുടെ പണം
തിരിച്ചു ചോദിച്ചപ്പോള്‍ തട്ടിപ്പ് വിവരം പുറത്തു വന്നിരുന്നു .തട്ടിപ്പ് ഇത്ര വ്യപകമാണെന്നു നാട്ടില അറിയില്ല .യുവതിയെ
വിവാഹം ചെയ്ത തു  താമരശ്ശേരി സ്വദേശിയാണ്
നിയമന തട്ടിപ്പ് സംബന്ധിച്ച് ഐ.ഐ.എസ്.ആര്‍ ഡയറക്ടര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍പോലും ആദ്യം പൊലീസ് തയാറായില്ല. സുരഭിക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചതായ ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്ന് വ്യാഴാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത ചേവായൂര്‍ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ചെലവൂരിലെ ഓഫിസിലത്തെിയ പൊലീസ്, യുവതി വ്യാജരേഖ ചമച്ചതിന്‍െറ രേഖകള്‍ കസ്റ്റഡിയിലെടുത്തു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം, മാതൃസ്ഥാപനമായ ദല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച് (ഐ.സി.എ.ആര്‍) എന്നിവയുടെ വ്യാജ ലെറ്റര്‍ ഹെഡ്, വ്യാജ എംബ്ളം, ഡയറക്ടറുടെ വ്യാജ ഒപ്പ് എന്നിവ കസ്റ്റഡിയില്‍ എടുത്തവയില്‍ ഉള്‍പ്പെടും.
രണ്ട് സ്ഥാപനങ്ങളുടെയും ലെറ്റര്‍ഹെഡില്‍ യുവതി ഏതാനും പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിരുന്നു. ഇത്തരമൊരു വ്യാജ നിയമന ഉത്തരവുമായി എല്‍.ഡി ക്ളര്‍ക്ക് ജോലിക്ക് മെഡി. കോളജ് സ്വദേശി എത്തിയപ്പോഴാണ് തട്ടിപ്പിനെക്കുറിച്ചുള്ള ആദ്യവിവരം പുറത്തായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ചിന്‍െറ പേരിലുള്ള ലെറ്റര്‍ ഹെഡില്‍ മറ്റൊരാള്‍ക്ക് നിയമന ഉത്തരവ് നല്‍കി താഴെ ബോര്‍ഡ് ഓഫ് റിക്രൂട്ട്മെന്‍റ് എന്നെഴുതി ഒപ്പിട്ടിരുന്നു. ഈ ഒപ്പ് സുരഭി കൃഷ്ണയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്യവെ വേതനം വാങ്ങിയ വൗച്ചറില്‍ പതിച്ച ഒപ്പും നിയമന ഉത്തരവിലെ ഒപ്പും സാമ്യമുള്ളതാണ്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഒപ്പുകള്‍ വിദഗ്ധ പരിശോധനക്ക് ഫിംഗര്‍പ്രിന്‍റ് ബ്യൂറോയിലേക്ക് അയക്കുമെന്ന് ചേവായൂര്‍ എസ്.ഐ പറഞ്ഞു. ഇതിനകം കോടിയിലധികം രൂപയുടെ തട്ടിപ്പ് യുവതി നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More