“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 7 May 2013

അതിജീവനത്തിന്‍െറ പാതയില്‍ മുഹമ്മദലിയുടെ നിതാഖാത് ഹോട്ടല്‍

 മുജീബ് പെരുമണ്ണ
ഹോട്ടല്‍ നിതാക്കത്തിനു മുമ്പില്‍ മുഹമ്മദലി

പെരുമണ്ണ : സ്വദേശിവത്കരണത്തിന്‍െറ ‘ബലിയാടായി’ പ്രവാസജീവിതം പാതിവഴിയിലവസാനിപ്പിച്ച് തിരിച്ചെത്തിയ മുഹമ്മദലിക്ക് നാട്ടില്‍ തുടങ്ങിയ ചായക്കടക്ക് പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘നിതാഖാത്’!
ഏഴുവര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി അടച്ചുതീര്‍ക്കാനാവാത്ത കടബാധ്യതകളുടെ ബാലന്‍സ്ഷീറ്റുമായി സൗദിയില്‍നിന്ന് തിരിച്ചെത്തിയ പെരുമണ്ണ പുളിക്കല്‍താഴം പുതിയോട്ടില്‍ മുഹമ്മദലിയാണ്(45) നാട്ടില്‍ തിരിച്ചെത്തി തന്‍െറ ഉപജീവന മാര്‍ഗമായ ഹോട്ടല്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍, പ്രവാസികളുടെ ‘വയറ്റത്തടിച്ച’ നിതാഖാത് ഹോട്ടലിന്‍െറ പേരായിട്ടത്.
നേരത്തേ പുളിക്കല്‍താഴത്ത് ഹോട്ടല്‍ നടത്തിയിരുന്ന മുഹമ്മദലി വീട് നിര്‍മാണവും മകളുടെ വിവാഹവും ഒപ്പമെത്തിയതോടെയാണ് കടംകയറി സൗദിയിലെ ദമ്മാമിലെത്തിയത്. വിസ പരിചയമുള്ള ജോലിക്ക് തന്നെയായിരുന്നു. ഹോട്ടല്‍ തൊഴിലാളി. പക്ഷേ, ശമ്പളം കുറവായതിനാല്‍ സ്പോണ്‍സറുടെ സമ്മതത്തോടെ മറ്റു ഹോട്ടലുകളില്‍ ജോലിക്ക് പോയിത്തുടങ്ങി.
ഏഴുവര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് കടബാധ്യതകളുടെ പകുതിയോളമേ തീര്‍ക്കാനായുള്ളൂ. വീടിന്‍െറ ആധാരമടക്കമുള്ള രേഖകള്‍ ഇപ്പോഴും ബാങ്കില്‍ തന്നെയാണ്. മറ്റു പലരെയുംപോലെ നിയമത്തിന്‍െറ കണ്ണില്‍പെടാതെ ജീവിതത്തിന്‍െറ ഇരുതലയും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് നിയമം നിതാഖാതിന്‍െറ രൂപത്തില്‍ കര്‍ശനമാവുന്നത്. ജീവിതപ്രതീക്ഷകള്‍ പാതിവഴിയിലവസാനിപ്പിച്ച് പാസ്പോര്‍ട്ടില്‍ എക്സിറ്റടിച്ച് തിരിച്ചുപോരുകയേ മുഹമ്മദലിക്ക് വഴിയുണ്ടായിരുന്നുള്ളൂ. വീടിനടുത്ത് കോട്ടായിത്താഴത്ത് പ്ളാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വീണ്ടും ഹോട്ടല്‍ തുടങ്ങാന്‍ തന്നെ മുഹമ്മദലി തീരുമാനിച്ചു. ബെഞ്ചും സ്റ്റൂളും പാത്രങ്ങളും ഗ്യാസടുപ്പും സംഘടിപ്പിച്ച് അതിജീവനത്തിന് തയാറായപ്പോഴാണ് ലോകത്തിനൊപ്പം മലയാളിയും വ്യാപകമായി ചര്‍ച്ചചെയ്യുന്ന നിതാഖാത് തന്നെ തന്‍െറ ചായമക്കാനിക്ക് പേരായി കിടക്കട്ടെയെന്ന് തീരുമാനിച്ചത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More