Just in....!!!!!!
Friday, 17 May 2013
ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സ്വയം ഇ-ആധാര്‍ നേടാം
ആധാര്‍ നമ്പര്‍ ലഭിച്ചവര്‍ക്ക് നല്‍കിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാറിന് രജിസ്റ്റര്‍ ചെയ്യാനുമായി പ്രാദേശിക തലത്തില്‍ പെര്‍മനന്‍റ് എന്‍റോള്‍മെന്‍റ് ആന്‍ഡ് അപ്ഡേഷന്‍ സെന്‍റര്‍ സജ്ജീകരിക്കാന്‍ ഐ.ടി മിഷന്‍ നടപടി സ്വീകരിച്ചു. എന്‍റോള്‍മെന്‍റ് കഴിഞ്ഞവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ തപാലില്‍ ലഭിക്കുന്നതിന് മുമ്പ് ഇ-ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ യു.ഐ.ഡി.എ.ഐ സൗകര്യമൊരുക്കിയിരുന്നു. ഇ-ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് www.uidai.gov.in സന്ദര്‍ശിച്ച് റസിഡന്‍റ് പോര്‍ട്ടല്‍ എന്ന ലിങ്കിലേക്ക് എന്‍റോള്‍മെന്‍റ് നമ്പര്‍, തീയതി, സമയം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഇ-ആധാര്‍ പ്രിന്‍റ് എടുക്കാം. ആധാര്‍ കാര്‍ഡിനു തുല്യമായ നിയമസാധുത ഇ-ആധാറിനുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍, കെല്‍ട്രോണ്‍ എന്നിവയാണ് ആധാര്‍ എന്‍റോള്‍മെന്‍റിനായി ഐ.ടി മിഷന്‍ നിയോഗിച്ച ഏജന്‍സികള്‍. എഴുന്നൂറോളം എന്‍റോള്‍മെന്‍റ് കേന്ദ്രങ്ങളില്‍ സൗജന്യ ആധാര്‍ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ 1800-4251-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. സര്‍ക്കാറിന്‍െറ സിറ്റിസണ്‍ കോള്‍സെന്‍റര്‍ (നമ്പര്‍: 0471 155300, 2474200) വഴി ആധാര്‍ എന്‍റോള്‍മെന്‍റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കും.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment