“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday, 24 April 2013

ബഹുസ്വരതയുടെ കളിസ്ഥലങ്ങളും പൂത്തിരിയുടെ വര്‍ണവും തന്ന എന്റെ ഗ്രാമം
എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ കുറ്റിക്കാട്ടൂരിനെ കുറിച്ച് .. കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുമ്പോള്‍ പത്തു കിലോമീറ്റര്‍ പിന്നിട്ടാ ല്‍  വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായസ്ഥലം.അതായിരുന്നു
കുറ്റി ക്കാട്ടൂര്‍  എന്ന കൊച്ചു ഗ്രാമം.    ...  പണ്ട്  ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുപത് വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു
ചെ റു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.ഇന്ന് ഈ തോട്‌ മാലിന്യങ്ങള്‍  കൊണ്ട് വന്നു മൂടാനൊ രിടമായി .   മൂത്തേടത്ത് പറമ്പിന്റെ തൊട്ടടുത്തായി  പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.കഴിഞ്ഞ വര്ഷം വിലക്കെടുത്തവര്‍ പൊളിച്ചു .അവിടെ  വലിയ കുഴിയെടുത്തു ബഹു നില കെട്ടിടം വരുമെന്ന് പറയുന്നു. ഈ സ്കൂളിന്റെ അടുത്തു കൂടി പോകുമ്പോള്‍   വിശപ്പിന്റെ നിലവിളികള്‍ക്കു ഉപ്പു മാവിന്റെ മണം തോന്നും .ഒന്നാം ക്ലാസില്‍ ചേ ര്ന്നപ്പോ ള്‍ ക്ലാസ് മുറിയുടെ കിഴക്കേ മൂലയുടെ ജനലി ല്‍ കൂടി അടുപ്പത്ത് വേവുന്ന ഗോതമ്പും നെയ്യും ചേര്‍ന്ന് തിളയ്ക്കുന്ന ആവിയുടെ രുചി  വിശപ്പിനെ തിളപ്പിച്ച്‌ നിര്ത്തും .സ്കൂളിലെ ഈ ഉച്ചയാണ് ഓരോ ദിവസത്തെയും ഞങ്ങളുടെ വിശ പ്പിന്‍റെ നില വിളികളെ അടക്കി നിര്‍ത്തിയത്.പണവും പത്രാസും വന്നപ്പോള്‍  ഞങ്ങളുടെ നാട്ടുകാര്‍ ഇ ഗ്ലീഷ് മീഡിയത്തില്‍  കുട്ടികളെ പഠിപ്പിക്കാന്‍ വിട്ടപപ്പോ ള്‍ പഴയ പള്ളിക്കൂ ടം ഒരു ഓര്മയും ബാക്കി വെക്കാതെ പൊളിച്ചു നീക്കി ...   സ്കൂളടപ്പ് അന്ന് വയലുകളി ലാണ് ആഘോഷിച്ചത് . ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ,ഫുട് ബാളും   ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍.
 കുട്ട്യെന്‍ കോയക്കയും ,ആലികുട്ടിക്കയും ,പുരുഷുവും .അസ്സന്ക്കയും ചേര്ന്ന കളിയിട മായിരുന്നു അന്നത്തെ കൂരിക്കപ്പാടം . ഇവിടെ ബഹുസ്വരതയുടെ സൌഹാര്‍ദം കഞ്ഞണ്ണ മണം പോലെ സുഗന്ദ്ധം പരത്തിയിരുന്നു .  സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലി പേരിലെ നീട്ടി  വിളിയില്‍ ഉമ്മയുടെ രോഷമായി തീകട്ടി വന്നിരുന്നു  .
 ഈ കളിമൈതാനിയില്‍ ഞാന്‍ വലുതാവുകയായിരുന്നു ...കുറ്റിക്കാട്ടൂര്‍ അങ്ങാടിയുടെ ആരവങ്ങള്‍ ക്കിടയില്‍  ഇടയ്ക്കു ഒരു ആഹ്വാനമായി മുഴങ്ങി വരുന്ന പള്ളി മുക്രി ബിചിക്കമുക്കയുടെ ബാങ്ക് വിളി മറഞ്ഞു കിടക്കുന്ന സ്രാംപ്യ യെ
അന്ന്   ഒരു ഉണര്ച്ചയാക്കി നിര്‍ ത്തി യിരുന്നു  . ഇത് തന്നെ ആയിരുന്നു മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ ആസ്ഥാനവും .ഇന്ന് ആധുനിക സൌകര്യങ്ങളുള്ള അലങ്കാരം കൊത്തി നിരത്തിയ ഒരു പള്ളി ഭക്തിയുടെ ഇടമായി തല ഉയര്‍ ത്തി നില്ക്കുന്നു ..  പഴയ സ്രാമ്പ്യ അപ്പോഴും അമ്പലത്തിന്റെ ഇട വഴിയില്‍ അധികാര തര്‍ക്കത്തില്‍ അടഞ്ഞു കിടന്നിരുന്നു . പിന്നീട് ഇതിന്റെ ഉടമകള്‍ അത് ഒരു മത സ്ന്ഘടനയെ ഏല്പിച്ചു .അതൊ രു വിവാദ ത്തിന്റെ കനലി ലൂടെ നാടിനെ കുറച്ചു നാള്‍  നടത്തിച്ചു ..അവസാനം ഒരു മേശക്കു ചുറ്റും സഹോദര സമുദായങ്ങള്‍  ഇരുന്നു കനല്‍  ഊതി കെടുത്തി ..സ്രാമ്പ്യ അപ്പോഴും ഇടുങ്ങിയ വഴിയരികില്‍  ശ്വാസം മുട്ടി നിന്നു ഈ വഴിയിലുടെ യാണ് നരസിംഹ ക്ഷേത്രത്തിലേക്ക് പോകുക .ക്ഷേത്രകുളം പായല്‍  പിടിച്ചു കിടന്നിരുന്നു .ഇല്ലത്തുകാരുടെ  ഒരു കുടുമ്പ പൈതൃകംപോലെ അമ്പലം അവര്‍ നോക്കി നടത്തി .. ഇട വഴിയില്‍  നിന്നും ഒഴുകി വരുന്ന മഴ വെള്ളം അതിന്റെ ഒഴുക്ക് അവസാനിപ്പിച്ചത് ഈ കുളത്തിലായിരുന്നു .  കോയിക്കല്‍ നാരായണ പണിക്കരുടെ സപ്താഹ പാരായണം അമ്പലത്തിന്റെ ഭക്തി സാന്നിധ്യം അങ്ങാടിയെ  അറിയിച്ചു കൊണ്ടിരുന്നു . ... ഇന്ന് ക്ഷേത്രത്തിനു പുതിയ രൂപവും ഭാവവും വന്നു .. പുതുമയും മോഡിയും നരസിംഹ ക്ഷേത്രത്തെ പ്രസിദ്ധമാക്കി ..
   വിഷു വരുമ്പോള്‍ പൂത്തിരി കത്തുന്നത് കാണാന്‍ തിരുമംഗലം പറമ്പിലെ ബീരാന്‍ ക്കയുടെ കടയുടെ മുന്‍പില്‍ ജനം കൂടുമായിരുന്നു .. സൈക്കിള്‍  കട നടത്തിയുരുന്ന ബീരന്ക്ക വിഷു
ക്കാല മാകുമ്പോള്‍ പടക്ക കച്ചവടത്തിന്റെ ബാനറിനു ചുവട്ടില്‍  പൂത്തിരിയും മത്താപ്പും ഓല പടക്കവും നിരത്തി വെക്കും .പിരി  വെടുത്തു മേലേടത്തു പരീ  കുട്ടിക്കയും ഭരതനും മറ്റും പൂത്തിരി വാങ്ങി ജനത്തിനു കൗതുകമായി കത്തിക്കും ..വിഷു വെളിച്ചവും ,വര്‍ണവുമായി അപ്പോള്‍  അങ്ങാടിയില്‍  നിറയും .. നെല്‍ കൊയ്ത വയലില്‍ നിന്നും വിളവെടുത്ത കണി വെള്ളരി കുറ്റിക്കാട്ടൂരിന്റെ സ്വന്തമായിരുന്നു  .ഞങ്ങളുടെ നാടിന്റെ നൂറു മേനി കണിവെള്ളരിയിലൂടെ നാലാള്‍ അറിഞ്ഞത്  പെരു മയായി നാട്ടുകാര് കൊണ്ട് നടന്നു . ഇതില്‍ ഒരു  അഭിമാനത്തിന്റെയും അഹം

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More