Just in....!!!!!!
Saturday, 27 April 2013
ബാല ലൈംഗിക പീഡനം പെരുകുന്നു :യു.ഡി.എഫ്. അധികാരമേറ്റശേഷം രജിസ്‌റ്റര്‍ ചെയ്‌തത് 672 കേസുകള്‍
സംസ്‌ഥാനത്ത് ബാലലൈംഗിക പീഡനം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. പോലീസില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ പ്രകാരം യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്‌കൂളുകളിലും വീടുകളിലുമായി നടന്ന ബാല-ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തത് 672 കേസുകളാണ്. ഇതില്‍ 467 കേസിന്റെ നിയമനടപടികള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 18 പേര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായിട്ടുമുണ്ട്.
ഏറ്റവും കൂടുതല്‍ ബാല-ലൈംഗിക പീഡനക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത ഇടുക്കി ജില്ലയില്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇവിടെ 92 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതില്‍ 65 എണ്ണത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 64 കേസുകള്‍ നിയമ നടപടി പൂര്‍ത്തിയായപ്പോള്‍ ഒരു പ്രതി മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം കേരളത്തില്‍ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കഴിഞ്ഞ മാസം നിയമസഭയില്‍ പറഞ്ഞത്. വേനല്‍ അവധി ആഘോഷിക്കാന്‍ ബന്ധുവീടുകളില്‍ താമസിക്കാന്‍ മത്സരിക്കുന്ന കുട്ടികള്‍ വ്യാപകമായി ലൈംഗിക അതിക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രായമായവരില്‍ നിന്നും സമപ്രായക്കാരില്‍ നിന്നുമാണു കുട്ടികള്‍ക്ക് ലൈംഗിക അതിക്രമങ്ങളേല്‍ക്കേണ്ടിവരുന്നത്.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment