Just in....!!!!!!
Monday, 28 November 2011
നാടിന്റെ ഉത്സവമായി മീഡിയ വന്‍ ചാനല്‍ ആസ്ഥാനത്തിനു വെള്ളി പറമ്പില്‍ മുഖ്യ മന്ത്രി തറക്കല്ലിട്ടു .
കുറ്റിക്കാട്ടൂര്‍ :മീഡിയ വന്‍ ചാനലിന്റെ തറക്കല്ലിടല്‍ ചടങ്ങ് നാടിന്റെ ഉത്സവമായി . മലബാറില്‍ ആദ്യമായി ആസ്ഥാനമാക്കുന്ന ടി വി ചാനലായ മീഡിയ വന്‍ നാട്ടുകാരുടെയും പൌര പ്രമുഖരുടെയും നിറ സാന്നിധ്യത്തില്‍ വെള്ളി പറമ്പില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടു. . സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം കെ മുനീര്‍ മുഖ്യാതിഥി യായിരുന്നു .മാധ്യമം പത്രം സാമൂഹ്യ ധര്‍മം നിര്‍വഹിച്ച പോലെ ചാനലിനും അതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു .മാധ്യമം ചെയര്‍മാന്‍ ടി ആരിഫലി അധ്യക്ഷനായിരുന്നു . വിമര്‍ശനങ്ങള്‍ ക്രിയാത്മകമാകാനും വളര്‍ച്ചയില്‍ നൂതന രീതികള്‍ കൊണ്ട് വരാനും ഇതിനു കഴിയുമെന്ന് മുനീര്‍ പറഞ്ഞു .എം കെ രാഘവന്‍ എം പി.,പി ടി എ .റഹീം എം എല്‍ എ ,പ്രദീപ് കുമാര്‍ എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസി ഡാന്റ്റ് കാനത്തില്‍ ജമീല ,പെരുവയല്‍ പഞ്ചായത്ത് പ്രസി ഡാന്ട് അസ്മാബി ,വി കെ ഹംസ അബ്ബാസ് ,ഒ അബ്ദു റഹ്മാന്‍ ,യാസീന്‍ അഷ്‌റഫ് ,ഖാലിദ് മൂസ്സ നദവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. .ചാനലിന്റെ സി ഇ ഒ അബ്ദുസ്സലാം അഹമ്മദ് സ്വാഗതവും സ്വാഗത സംഘം ചെയര്‍മാന്‍ ഡോക്ടര്‍ .അബ്ദുള്ള ചിറ യക്കാട്ടു നന്ദിയും പറഞ്ഞു .
Subscribe to:
Post Comments (Atom)



















































No comments:
Post a Comment