“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 3 November 2011

ചര്‍ച്ച,മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ പിന്നില്‍!

 നമ്മുടെ  ഇന്ത്യ തിളങ്ങുകയാണോ ?അഴിമതിയിലും വിലക്കയറ്റ ത്തിലും മുന്നേറുമ്പോള്‍ മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ പിന്നില്‍ നില്‍ക്കുന്നു .കണക്കുകളുടെ കഥ ഇതാ .!വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക .

മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ പിന്നില്‍!

 മനുഷ്യ വികസന സൂചികയില്‍ ഇന്ത്യ 134ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 187 രാജ്യങ്ങളെ ഉള്‍പ്പെടുത്തി യു.എന്‍ പുറപ്പെടുവിച്ച വികസന സൂചികയിലാണ് യുദ്ധങ്ങള്‍ കാര്‍ന്നുതിന്ന ഇറാഖും ദരിദ്രരാഷ്ട്രമായി കണക്കാക്കുന്ന ഫിലിപ്പൈന്‍സും ഇന്ത്യയെ പിന്തള്ളി മുന്നേറിയിരിക്കുന്നത്. 2010ല്‍ 169 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 119ാം സ്ഥാനമായിരുന്നു. ഇന്ത്യയെ പിന്തള്ളി ശ്രീലങ്ക 97, ചൈന 101, മാലദ്വീപ് 109 എന്നീ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഭൂട്ടാന് 141ാം സ്ഥാനമാണ് സൂചികയില്‍ ലഭിച്ചത്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, വരുമാന സൂചിക എന്നിവയുടെ അടിസ്ഥാനത്തിലാണ് മനുഷ്യ വികസന സൂചിക തയാറാക്കുന്നത്. പാകിസ്താനും ബംഗ്ളാദേശും യഥാക്രമം 145, 146 സ്ഥാനങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ ഏറ്റവും ഒടുവിലത്തെ സ്ഥാനവും നേടി.
ലിംഗ അസമത്വം ഏറ്റവും കൂടുതലുള്ള തെക്കനേഷ്യന്‍ രാജ്യം ഇന്ത്യയാണെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയില്‍ 61.2കോടി ജനങ്ങള്‍ ദരിദ്രരാണെന്നും സൂചിക വ്യക്തമാക്കുന്നു. എന്നാല്‍, വനനശീകരണം തടയല്‍, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും യു. എന്‍ വ്യക്തമാക്കി.


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More