“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 12 October 2011

കോഴിക്കോട്ടുകാര്‍ ' സ്ക്രീനില്‍ നിന്നിറങ്ങിവന്ന് നേരില്‍ കണ്ടു

കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ കണ്ണുനട്ടിരുന്ന് ഫേസ്ബുക്കിലൂടെ കളി പറയുകയും പിണങ്ങുകയും വാദപ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തവര്‍ കണ്ടുമുട്ടി. നേരിയ ചമ്മലോടെയാണ് പലരും നേരില്‍ കാണാന്‍ ഒത്തുകൂടിയത്. നേരില്‍ കണ്ടപ്പോള്‍ സൊറപറഞ്ഞ് നേരംപോയതറിഞ്ഞില്ല. ഫേസ്ബുക് സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റിലെ ‘കോഴിക്കോട്ടുകാര്‍’ എന്ന ഗ്രൂപ്പാണ് ഞായറാഴ്ച വൈകുന്നേരം റെയില്‍വേ സ്റ്റേഷന്‍ ലിങ്ക്റോഡിലെ സരസ്വതി കലാകുഞ്ജില്‍ ഒത്തുകൂടിയത്.
ഒട്ടും ഒൗപചാരികതയില്ലാതെയാണ് സംഗമം നടന്നത്. ചലച്ചിത്രകാരന്‍ രഞ്ജിത്ത് മുഖ്യാതിഥിയായെത്തുമെന്ന് പ്രതീക്ഷിച്ച് അവര്‍ കുറെ കാത്തിരുന്നു.
അതിനിടയില്‍ ഈ കൂട്ടായ്മയെക്കുറിച്ച് ഓരോരുത്തരുടെ അഭിപ്രായങ്ങള്‍. പോണ്ടിച്ചേരിയില്‍നിന്ന് കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമെത്തിയ നിഷ കോഴിക്കോടിന്‍െറ നന്മകളെക്കുറിച്ച് എഴുതിയ ‘ലേഖനവു’മായാണെത്തിയത്.
ഫേസ്ബുക്കിലെ പാത്തൂട്ടി ഇതില്‍ അല്‍പം സാഹിത്യം കലര്‍ത്തി മാറ്റിയെഴുതി അവതരിപ്പിച്ച് കൈയടി നേടി.
കോഴിക്കോട്ടുകാരുടെ പേരില്‍ കേക്ക് മുറിച്ചു.
മനോരോഗിയായ അമ്മയെയും മകളെയും വര്‍ഷങ്ങളോളം നോക്കിവളര്‍ത്തിയ വെള്ളയിലെ ഇറച്ചിവെട്ടുകാരന്‍ ഹനീഫയെ ആദരിച്ചു. 5000 രൂപ ഹനീഫക്ക് ഉപഹാരവും നല്‍കി.
പാലിയേറ്റിവ് മേഖലയില്‍ സ്തുത്യര്‍ഹ സേവനം നടത്തുന്ന ഷിബു, കോഴിക്കോടിന്‍െറ പ്രിയപ്പെട്ട പഴയ പാട്ടുകാരി തങ്കം, ഫുട്ബാളില്‍ കോഴിക്കോടിന്‍െറ പ്രതീക്ഷയായി വളരുന്ന ജംഷാദ് എന്നിവരെയും ആദരിച്ചു. പോള്‍ കല്ലാനോടും വിനോദ് കോവൂരും കൂട്ടായ്മയിലെ ‘നേതാക്ക’ളായി.
നൂറോളം പേരാണ് സംഗമത്തിനെത്തിയത്. രഞ്ജിത്ത് വരുമെന്ന് അവസാനംവരെ പ്രതീക്ഷിച്ചെങ്കിലും അദ്ദേഹമെത്തിയില്ല. ഒടുവില്‍ ഫോണിലൂടെ അദ്ദേഹം സന്ദേശം നല്‍കി.  ഗാനമേളയായിരുന്നു അവസാനത്തെ ഇനം. ഇതില്‍ എല്ലാവരും പാട്ടുകാരായി.  ഒമ്പതുമണിയോടെ കോഴിക്കോട്ടുകാര്‍ സ്ക്രീനില്‍ കാണാമെന്ന് പറഞ്ഞ് പിരിഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More