Just in....!!!!!!
Friday, 28 October 2011
ഇനി പോസ്റ്റ് ഓഫീസില്‍ നിന്നും സ്വര്‍ണ നാണയം
കുറ്റിക്കാട്ടൂര്‍: ദീപാവലിയോടനുബന്ധിച്ച് തപാല്‍ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍ മുഖേന സ്വര്‍ണ നാണയങ്ങള്‍ വിതരണം ചെയ്യുന്നു. 0.59, ഒരുഗ്രാം, 5, 8, 10, 20, 50 ഗ്രാം തൂക്കമുള്ള തപാല്‍ വകുപ്പ് ലോഗോ മുദ്രണം ചെയ്ത സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള സ്വര്‍ണമാണ് നല്‍കുന്നത്. വിവിധ തൂക്കത്തിന് അഞ്ചുമുതല്‍ ഏഴുശതമാനംവരെ ഡിസ്കൗണ്ട് അനുവദിക്കും. വാങ്ങുന്ന നാണയത്തിനൊപ്പം ‘ഞാന്‍ ഇന്ത്യാ പോസ്റ്റിന്‍െറ സ്വര്‍ണം വാങ്ങുവാന്‍ ഇഷ്ടപ്പെടുന്നു, എന്തുകൊണ്ടെന്നാല്‍’ എന്ന ബിസിനസ് കാര്‍ഡും നല്‍കും. പരസ്യവാചകം പൂരിപ്പിച്ച് തിരിച്ചയക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന 100 പരസ്യവാചകങ്ങള്‍ക്ക് അഞ്ചുഗ്രാം സ്വര്‍ണനാണയം വീതം സമ്മാനം നല്‍കും. ജില്ലയില്‍ ഹെഡ്പോസ്റ്റ് ഓഫിസ്, സിവില്‍സ്റ്റേഷന്‍ ഹെഡ്പോസ്റ്റ് ഓഫിസ്, ബീച്ച്, ഫറോക്ക്, കല്ലായ്, കുന്ദമംഗലം പോസ്റ്റ് ഓഫിസുകളില്‍ സ്വര്‍ണനാണയം ലഭിക്കും.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment