Just in....!!!!!!
Friday, 14 October 2011
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു നവംബര്‍ ഒന്ന് വരെ അവസരം
കുറ്റിക്കാട്ടൂര്‍ :2012 ജനു:1 നോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും, ഇത് വരെപേര് ചേര്‍ത്തിട്ടില്ലാത്ത വര്‍ക്കും , .പുതിയ താമസ സ്ഥലം മാറി വന്നവര്‍ക്കും ,
വിദേശത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വദേശത്തെ താമസ സ്ഥലത്തെ .പേര്‍വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനും നവംബര്‍ ഒന്ന് വരെ അവസരം .ഇപ്പോള്‍ പ്രസിദ്ധീകരിച്ച നിയമ സഭ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ വില്ലേജ്, താലൂക് കലക്ട്രേറ്റ് എന്നിവിടങ്ങളില്‍ സംവിധാനമുണ്ട് .പുതുതായി പേര് ചേര്‍ക്കുന്നതിനും മറ്റു മണ്ഡലങ്ങളിലേക്ക് പേര് മാറുന്നതിനും ഫോറം നമ്പര്‍ 6 ,തെറ്റുകള്‍ തിരുത്തുന്നതിനുഫോറം നമ്പര്‍ 8 വിദേശത്തുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് സ്വദേശത്തെ താമസ സ്ഥലത്തെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിനു ഫോറം നമ്പര്‍ 6 എ ,പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്ക് /വില്ലേജ് ഓഫിസ് കളിലാണ് നല്‍കേണ്ടത് .കൂടാതെ ചീഫ് ഇലക്ടറല്‍ ഒഫിസരുടെ വെബ് സൈറ്റിലും ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാം (.www.ceo.kerala.gov.in ) ഒക്ടോ :16 , 23 ,30 ,തിയ്യതികളില്‍ രാവിലെ ഒന്ബത്മുതല്‍ വൈകീട്ട് 5 വരെ പോളിംഗ് ബൂത്തുകളിലും അപേക്ഷ നല്‍കാവുന്നതാണ്.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment