“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 26 March 2013

ചന്ദ്രദാസന് വായന അതിജീവനത്തിനു :സോഡാ കച്ചവടം ജീവിതത്തിനും :

കുറ്റിക്കാട്ടൂര്‍: സോഡ വില്‍പനയുമായി കടകള്‍ കയറിയിറ
ങ്ങുമ്പോഴും സാഹിത്യ കൃതികളുമായുള്ള ചങ്ങാത്തം പെരുങ്കുഴിപ്പാടം സി. ചന്ദ്രദാസന് ഒരു ലഹരിയാണ്. ഉപജീവനത്തിനാണ് സോഡ വില്‍പനയെങ്കില്‍ വായന അതിജീവനത്തിനുള്ള ഉപാധിയായി കാണുന്ന ഇദ്ദേഹം സ്വന്തമായി മികച്ച ഒരു ലൈബ്രറിക്ക് ഉടമ കൂടിയാണ്.
ദാരിദ്ര്യം കൂട്ടിനുണ്ടായിരുന്ന കുട്ടിക്കാലത്ത് അച്ഛന്‍ ചിറക്കല്‍ ചന്ദ്രന്‍െറ ഉച്ചത്തിലുള്ള പുസ്തകവായനയില്‍ വിശപ്പിന്‍െറ വിളിക്ക് ഉത്തരമുണ്ടായിരുന്നില്ല. എങ്കിലും അച്ഛന്‍െറ പുസ്തകപ്രേമം കണ്ടാണ് ചന്ദ്രദാസന്‍ വളര്‍ന്നത്. സ്കൂള്‍ പഠനത്തിനൊപ്പം അച്ഛന് സോഡാ വില്‍പനയില്‍ സഹായിയായി. പത്താം ക്ളാസ് വരെയേ പഠിക്കാനായുള്ളൂവെങ്കിലും വായനയോടുള്ള കമ്പം ഉപേക്ഷിച്ചില്ല. സോഡാ നിര്‍മാണത്തില്‍നിന്ന് ലഭിക്കുന്ന ചില്ലറകള്‍ സ്വരുക്കൂട്ടി ലിയോ ടോള്‍സ്റ്റോയി, ചെക്കോവ്, മാക്സിം ഗോര്‍ക്കി, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഒ.വി. വിജയന്‍ എന്നിവരുടെയെല്ലാം കൃതികള്‍ ചന്ദ്രദാസന്‍ വീട്ടിലെത്തിച്ചു.
റഷ്യന്‍ കമ്യൂണിസവും സാഹിത്യവും കമ്യൂണിസത്തോട് ആഭിമുഖ്യമുണ്ടാക്കി. ഇന്നത്തെ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ മനുഷ്യസ്നേഹം അന്യം നിന്നുപോയിട്ടുണ്ട് എന്നാണ് ചന്ദ്രദാസന്‍െറ അഭിപ്രായം.‘വായിക്കുക, പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ച നിന്‍െറ നാഥന്‍െറ നാമത്തില്‍’ എന്ന ഖുര്‍ആനിന്‍െറ ശബ്ദത്തിന് പകരം വെക്കാന്‍ വേറെയൊന്നില്ല. വായനക്കും വിജ്ഞാനത്തിനും പ്രോത്സാഹനം നല്‍കുന്ന ഖുര്‍ആനെപ്പോലൊരു ഗ്രന്ഥം കാണാന്‍ കഴിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത ചന്ദ്രദാസന്‍െറ അഭിപ്രായം. ശാസ്ത്രകൃതികള്‍, സാഹിത്യകൃതികള്‍, പുരാണങ്ങള്‍ എല്ലാം ഇദ്ദേഹത്തിന്‍െറ വായനാപ്രപഞ്ചത്തിലെ വിളക്കുകളാണ്. പുസ്തകശേഖരം പോലെ തന്നെ നല്ല സീഡികളും സ്വന്തമാക്കുന്ന ചന്ദ്രദാസന്‍ മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ മടി കാണിക്കാറില്ല.
മികച്ച വായനക്കാരന്‍ എന്നതിനൊപ്പം പ്രസാധകനും കൂടിയാണ് ഇദ്ദേഹം. വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’, ചെക്കോവിന്‍െറ ‘മൂന്നു വര്‍ഷം’, ‘ആറാം വാര്‍ഡ്’, ടോള്‍സ്റ്റോയിയുടെ ‘മുടന്തന്‍ രാജകുമാരന്‍’ തുടങ്ങി എട്ടോളം കൃതികള്‍ ചന്ദ്രദാസന്‍െറ യൂനിവേഴ്സല്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോഡാ നിര്‍മാണത്തിലും പുസ്തക വില്‍പനയിലും ഭാര്യ ലതയും മക്കളായ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന യാനൂസ്, പ്ളസ് വണ്‍ വിദ്യാര്‍ഥി യതുന്‍ എന്നിവരും സഹായത്തിനുണ്ട്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More