skip to main |
skip to sidebar
പെണ് കൂട്ടായ്മയിൽ തണ്ണീർ തോടിനു പുനര് ജനി
കുറ്റിക്കാട്ടൂര്‍ :കടുത്ത ചൂടിൽ നീരുറവകൾ വറ്റുമ്പോൾ
വിസ്മ്രിതിയിലാണ്ട പെരിങ്ങള ത്തെ പനംപിലാക്ക ൽ -ഇരുമ്പം തോട്ടിൽ പെണ്
കൂട്ടായ്മയുടെ തെളി നീർ ഒഴുക്ക് .വര്ഷങ്ങളായി നീരൊഴുക്ക് നിലച്ചു
കയ്യേറ്റം ചെയ്യപെട്ട ഈ തോട് തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീ കൂട്ടായ്മ
രംഗത്തിരങ്ങിയാണ് മാലിന്യം നീക്കം ചെയ്തു നീരൊഴുക്കിന് വഴി തുറന്നത് പ്രദേശത്തെ പ്രധാന വയലുകളിൽ കൃഷി ചെയ്തിരുന്നത് ഈ തോടിനെ ആശ്രയിച്ചായിരുന്നു .ഇതിന്റെ ഒഴുക്ക് തടസ്സ പെട്ടതോടെ കൃഷി നാട് നീങ്ങി .ഇപ്പോൾ നല്ല തെളിനീർ ഒഴികിയപ്പോൾ പെരിങ്ങ ള ത്തുകാരുടെ മനസ്സില് പെണ് കൂട്ടായ്മക്ക് അംഗീകാര ത്തിന്റെ ഇടം കിട്ടി .
No comments:
Post a Comment