“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 15 March 2013

മൂര്ഖ ന്‍ പരാക്രമം ; കടിച്ചവനെ പിടിച്ചപ്പോള്‍ പിടിച്ചവരെ കടിച്ചു

 കുറ്റിക്കാട്ടൂര്‍ :പച്ചക്കറിക്കട ജീവനക്കാരനെ കടിച്ച പുല്ലാനി മൂര്‍ഖനുമായി കാറില്‍ കോഴിക്കോട് മെഡി. കോളജിലേക്ക് പോകവെ, പ്ളാസ്റ്റിക് ചാക്കില്‍നിന്ന് പുറത്തുചാടിയ മൂര്‍ഖന്‍ കാറിലുള്ളവരെയും കാഴ്ചക്കാരെയും രണ്ടര മണിക്കൂറോളം മുള്‍മുനയിലാക്കി. സാഹസികമായി പിടികൂടുന്നതിനിടെ കാണികളുടെ തിക്കിലും തിരക്കിലും പാമ്പുപിടിത്തക്കാരന് കടിയുമേറ്റു.
വ്യാഴാഴ്ച രാവിലെ പൊറ്റമ്മല്‍ ജങ്ഷനിലാണ് സംഭവം. വനശ്രീയിലെ പാമ്പുപിടിത്തക്കാരന്‍ ബാവുക്കയെ (46) ഇടതുകൈവിരലിന് കടിയേറ്റ നിലയില്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ കടിച്ച മൂര്‍ഖനെയും മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പരപ്പനങ്ങാടി പി.പി.എ വെജിറ്റബ്ള്‍ സ്റ്റാള്‍ ജീവനക്കാരന്‍ കറുത്തേടത്ത് മുഹമ്മദിന് (42) വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ കടയില്‍വെച്ച് മൂര്‍ഖന്‍െറ കടിയേറ്റിരുന്നു. ഇദ്ദേഹത്തെ ഉടന്‍ കോഴിക്കോട് മെഡി. കോളജില്‍ എത്തിച്ചപ്പോള്‍ പാമ്പിനെക്കൂടി കൊണ്ടുവരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കടയില്‍നിന്ന് പാമ്പിനെ പിടികൂടി പ്ളാസ്റ്റിക് ചാക്കിലാക്കി സുഹൃത്തുക്കളായ ഷൈജുവും കോയയും ടാക്സി കാറില്‍ മെഡി. കോളജിലേക്ക് കുതിച്ചു. കാര്‍ പൊറ്റമ്മലിന് അടുത്തെത്തിയപ്പോള്‍ ചാക്ക് തുളച്ച് പുറത്തുചാടിയ മൂര്‍ഖനെ കണ്ട ഇവര്‍ അലറി വിളിച്ചു. പരപ്പനങ്ങാടിക്കാരനായ ഡ്രൈവര്‍ അബൂബക്കര്‍ (61) കാര്‍ പൊറ്റമ്മല്‍ ജങ്ഷനടുത്ത് റോഡില്‍ നിര്‍ത്തിയിട്ടു. ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ പൊലീസ് നിര്‍ദേശ പ്രകാരം കാര്‍ വ്യാപാര സമുച്ചയത്തിന് മുന്നിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി. ഇതിനിടെ ആരോ വിവരമറിയിച്ച് വനശ്രീയിലെ പാമ്പുപിടിത്തക്കാരന്‍ ബാവുക്ക ഇരുചക്ര വാഹനത്തില്‍ കുതിച്ചെത്തി. തൊട്ടടുത്ത് ബിവറേജസ് സ്റ്റാളിനു സമീപം നിന്നിരുന്ന ഏതാനും പേരും ബാവുക്കയെ സഹായിക്കാന്‍ ഒപ്പം കൂടി. സീറ്റുകളും മാറ്റുമെല്ലാം അഴിച്ചുമാറ്റി കാറിനുള്ളും പുറവും അരിച്ചു പെറുക്കിയിട്ടും മൂര്‍ഖനെ മാത്രം കണ്ടില്ല.
ഒടുവില്‍, കാറിലാകെ മണ്ണെണ്ണ തളിച്ച് അല്‍പനേരം കാത്തുനിന്ന ബാവുക്ക, മൂര്‍ഖന്‍ കാറില്‍ ഇല്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങി.
സീറ്റുകളും മാറ്റും റെഡിയാക്കി അബൂബക്കര്‍ 12.25നോടെ കാറില്‍ കയറുന്നതിന് തൊട്ടുമുമ്പ്, ‘അതാ പാമ്പെന്ന്’ ആരോ വിളിച്ചുപറഞ്ഞു. സ്റ്റിയറിങ്ങിന് താഴെ ഇഴയുന്ന പാമ്പിനെ കണ്ടതോടെ പിരിഞ്ഞുപോയ ജനക്കൂട്ടം ആര്‍ത്തുവിളിച്ച് തിരിച്ചെത്തി. മടങ്ങിപ്പോകാന്‍ തുടങ്ങിയ ബാവുക്ക ഓടിയെത്തി വാതില്‍ തുറന്ന് മൂര്‍ഖന്‍െറ വാലില്‍ പിടിത്തമിട്ടു. തലഭാഗം സ്റ്റിയറിങ്ങിന് താഴെ ചുറ്റിയ മൂര്‍ഖനെ സാഹസപ്പെട്ട് വലിച്ച് പുറത്തെടുത്തു. ഇതിനിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നവരുടെ തിക്കും തിരക്കുമായി. ഏതാനും മിനിറ്റ് പാമ്പിനെ പ്രദര്‍ശിപ്പിച്ച ശേഷം തുണിസഞ്ചിയിലാക്കുമ്പോഴാണ് ബാവുക്കയുടെ ഇടതുകൈവിരലില്‍ കടിയേറ്റത്. മുറിവിന് മുകളിലായി ചരടുകൊണ്ട് കെട്ടിയ ബാവുക്കയേയും കടിച്ച മൂര്‍ഖനുമായി അതേ കാറില്‍ മെഡി. കോളജിലേക്ക് കുതിച്ചു. ബാവുക്കയും പരപ്പനങ്ങാടിയിലെ മുഹമ്മദും ഐ.സി.യുവില്‍ ചികിത്സയിലാണ്. മൂര്‍ഖനെ പിന്നീട്, താമരശ്ശേരിയില്‍ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാര്‍ കൊണ്ടുപോയി.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More