“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 8 March 2013

ഇന്ന് ലോക വനിതാ ദിനം ;സ്ത്രീ പീഡനത്തില്‍ സാക്ഷര കേരളം മുന്നേറുന്നു !

പുരുഷനോളം സമ്പത്തും വിദ്യാഭ്യാസവും ആരോഗ്യപരിചരണവും സ്ത്രീക്കും നല്‍കുന്നതില്‍ മലയാള നാട് പുകള്‍പ്പെറ്റതാണ്. പെണ്‍ശിശു ഭ്രൂണഹത്യ കുറഞ്ഞതും ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിലും ഒന്നാമത് കേരളം തന്നെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു വേണ്ടി പേരാടുന്ന സ്ത്രീ സംഘടനകളുള്ളതും കേരളത്തിലാണെങ്കിലും പെണ്ണായി പിറന്ന കുഞ്ഞിനുപോലും സുരക്ഷിതയല്ലെന്ന് കാണാക്കഥ.തലസ്ഥാന നഗരമായ ദല്‍ഹിയെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ 27 ശതമാനമാണെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2010 ലെ കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നു. സാക്ഷര കേരളത്തേക്കാള്‍ എല്ലാത്തിലും പതിമടങ്ങ് പുറകെ നില്‍ക്കുന്ന ബീഹാറാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതമായ സംസ്ഥാനം. ഇവിടെ 8.7 ശതമാനമാണ് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍.
പെണ്‍കുട്ടികളെ വിവാഹമെന്ന സ്ഥാപനത്തിലേക്ക് പറിച്ചു നടുമ്പോള്‍ കൊടുക്കുന്ന സ്ത്രീധനത്തിന്റെപേരില്‍ ഏറ്റവും കൂടുതല്‍ അരുംകൊലകള്‍ നടന്നിട്ടുള്ളത് കേരളത്തിലാണ്. 2012 സെപ്റ്റംബര്‍ മാസം വരെ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് കേരളത്തില്‍ മൊത്തം 23 പെണ്‍കുട്ടികള്‍ സ്ത്രീധനമെന്ന അനാചാരത്തിന്റെപേരില്‍ ഭര്‍ത്താവിന്റെയാ ഭര്‍ത്താവിന്റെബന്ധുക്കളുടേയോ പീഡനത്തിനിരയായി മരണപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെയാണ് സ്ത്രീധനത്തിന്റെപേരിലുള്ള പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ കണക്ക്. പല പെണ്‍കുട്ടികളുടെ ആത്മഹത്യകളും പരപുരുഷ ബന്ധമോ, മാനസിക വൈകല്യമോ ആയി രേഖപ്പെടുത്തപ്പെടുന്നു വെന്നത് എഴുതാപ്പുറം. ഇലയനങ്ങുമ്പോഴെക്കും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും മുറവിളി കൂട്ടുന്ന തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീധന മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏഴു മരണങ്ങളാണ് തിരുവനന്തപുരത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പെണ്ണിരുന്ന് പൂക്കേണ്ടത് കുടുംബങ്ങളിലാണെന്ന് പരമ്പരാഗത സങ്കല്‍പ്പം. എന്നാല്‍ കുടുംബത്തിന്റെഅകത്തളങ്ങളില്‍ നിന്ന് അവള്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നത് പുറംലോകം അറിഞ്ഞു തുടങ്ങിയപ്പോഴാണ് കുടുംബിനികള്‍ക്കു വേണ്ടി ഗാര്‍ഹിക പീഡന നിരോധനിയമം കൊണ്ടു വന്നത്. നിയമം പ്രാബല്യത്തില്‍ വന്ന് ഏഴു വര്‍ഷം പിന്നിടുമ്പോഴും കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്നതിനുള്ള നിയമം വരാന്‍ പോകുമ്പോള്‍ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുടെ വിശിഷ്യാ സ്ത്രീ പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമഫലമായി പ്രാബല്യത്തിലെത്തിയ ഗാര്‍ഹിക പീഡന നിരോധനിയമം നോക്കുകുത്തിയാകുന്നു. ഒന്‍മ്പതുമാസം കൊണ്ട് 4050 ഗാര്‍ഹിക പീഡനകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലപ്പുറത്തു നിന്ന് 508 കേസുകള്‍. വയനാട്ടില്‍ നിന്ന് 78 കേസുകള്‍. ഇവിടെ കുടുംബത്തിനകത്ത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെന്നത് കുറവാണെന്ന് നമ്മുക്ക് പറയാന്‍ കഴില്ല. പലരും മാനം രക്ഷിക്കാന്‍ പീഡനം സഹിക്കുന്നവരാകും.
ലൈംഗികാതിക്രമത്തിന്റെകാര്യത്തിലും സാക്ഷര കേരളം ഒട്ടും പിറകിലല്ല. മൂന്നുവയസ്സുള്ള ബാലികയെ മുതല്‍ 60 കഴിഞ്ഞ മുതിര്‍ന്ന സ്ത്രീകള്‍ വരെ ക്രൂരമായ ബലാത്സംഗത്തിരയാകുന്നത് കേരളത്തിന്റെസ്വന്തം നാട്ടിലാണ്. 717 മാനഭംഗക്കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തിരുവനന്തപുരം തന്നെയാണ് അതിലും മുന്നില്‍. 25 മാനഭംഗക്കേസുകള്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 66 എണ്ണം ജില്ലയുടെ മറ്റുഭാഗങ്ങളില്‍ നിന്നുമായി 91 കേസുകള്‍.തട്ടിക്കൊണ്ടുപോകലിലും കേരളം ഒട്ടും പിറകിലല്ല. ഒമ്പതുമാസം കൊണ്ട് 141തട്ടിക്കൊണ്ടുപോകല്‍ കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.കേരളം ഇങ്ങനെ മാറി കൊണ്ടിരിക്കുന്നു എന്നാ അറിവ് പൊതു സമൂഹത്തിനോ ഭരണ കൂടത്തിണോ ഇല്ല .സ്വാര്‍ഥതരും പ്രതികരണം നഷ്ടപെട്ടവരുമായി മാറുകയാണ് മലയാളി .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More