“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 11 January 2013

പൂവാലനെ പിടികൂടിയ വനിതാ പൊലീസിന് ‘വാര്‍ത്ത’യുടെ പേരില്‍ സ്ഥലംമാറ്റം

കുറ്റിക്കാട്ടൂര്‍ :  അനാശാസ്യത്തിന് ക്ഷണിച്ച യുവാവിനെ കൈയോടെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കേസെടുത്ത സംഭവത്തില്‍ വ്യാജ വാര്‍ത്ത കണക്കിലെടുത്ത് രണ്ട് വനിതാ പൊലീസുകാരെ സ്ഥലംമാറ്റി. കസബ സ്റ്റേഷനിലെ സിന്ധു, വന്ദന എന്നിവരെയാണ് ഭരണനിര്‍വഹണത്തിന്‍െറ പേരില്‍ മാറാട്ടേക്ക് മാറ്റിയത്. രണ്ടു മാസം മുമ്പ്, ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കവെ അനാശാസ്യത്തിന് ക്ഷണിച്ച പൂവാലനെ സിന്ധു തന്ത്രപൂര്‍വം ഓട്ടോറിക്ഷയില്‍ കയറ്റി കസബ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇയാള്‍ക്കെതിരെ കേരള പൊലീസ് ആക്ട് 118 പ്രകാരം കേസെടുക്കുകയും ആള്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍, സ്റ്റേഷനിലെ മറ്റൊരു വനിതാ പൊലീസുകാരിയുടെ അയല്‍വാസിയായ പൂവാലനെ വെറുതെ വിട്ടെന്നും കേസെടുക്കാതിരുന്നതിന് വനിതാ പൊലീസുകാരി സ്റ്റേഷനില്‍ മധുരം വിതരണം ചെയ്തെന്നും ഒരു പത്രം പിറ്റേന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതേക്കുറിച്ച് പത്രം ചര്‍ച്ചയും സംഘടിപ്പിച്ചു.
എന്നാല്‍, സ്പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പത്രവാര്‍ത്ത ശരിയല്ലെന്നും പൂവാലനെതിരെ നിയമാനുസൃത നടപടിയെടുത്തെന്നും കണ്ടെത്തി. ഇന്നലെ പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവിനുപിന്നില്‍ പൊലീസ് അസോസിയേഷനിലെ ചിലരാണെന്ന് ഒരു വിഭാഗം പൊലീസുകാര്‍ ആരോപിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ സിന്ധുവിനെ കസബ സ്റ്റേഷനില്‍നിന്ന് ഫറോക്കിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ സിന്ധുവടക്കം 20 പൊലീസുകാര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. അസോസിയേഷന്‍ നേതൃത്വത്തെ ഇത് ചൊടിപ്പിച്ചതായി പറയുന്നു. ഇതാണത്രെ പുതിയ സ്ഥലമാറ്റത്തിന് കാരണം. പൂവാലനെതിരെ കര്‍ശന നടപടിയെടുത്ത പൊലീസുകാരിയെ അകാരണമായി സ്ഥലംമാറ്റിയത് പൊലീസില്‍ ചര്‍ച്ചയായിട്ടുണ്ട്. പൂവാലന്‍െറ അയല്‍ക്കാരിയായി ചിത്രീകരിക്കപ്പെട്ടയാളാണ് വന്ദന. അതേസമയം, മാറാട് സ്റ്റേഷനില്‍ സ്ട്രെങ്ത് കുറവായതിനാലാണ് രണ്ടുപേരെ സ്ഥലംമാറ്റിയതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ പറഞ്ഞു.
 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More