“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday, 4 April 2016

കുന്ദമംഗലവും കോണിഇഫെക്റ്റും.


കുന്ദമംഗലം മണ്ഡലത്തിൽ ടി  സിദ്ധീഖ്  സീറ്റ് ഉറപ്പിച്ചതോടെ മണ്ഡലത്തിലെ നിരാശരും കൈപ്പിടിയിലൊ തുക്കിയവരും തമ്മിലുള്ള മുന്നണിക്കുള്ളിലെ   പോരാട്ടത്തിന്റെ പോർ മുഖം തുറക്കുകയാണ് .സിദ്ധീഖിന് തന്നെ പാളയത്തിൽ പട ഒരുങ്ങി നിൽക്കുന്നതിനിടയിലാണ് കോണിക്കല്ലാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രയാസം മാലോകരെ അറിയിച്ച് പെരുമണ്ണയിൽ യൂത്ത് ലീഗുകാർ ഫ്ലെക്സ് തൂക്കിയത്‌ .മണ്ഡലത്തിൽ ആദ്യ ഭാര്യയുമായുള്ള പ്രശ്നം പറഞ്ഞു തീർത്ത്‌ ആത്മ വിശ്വാസത്തോടെയാണ് സിദ്ധീഖ് വരുന്നത് .
ഒപ്പം കോൺ ഗ്രസിലെ വെയ്റ്റിംഗ്സീറ്റ് ക്വുവിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ പുറത്തു പോയ കെ സി അബുവിന് നേരിട്ട  ആഘാതം അവരുടെ അനുയാ യികളിലുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല . അബു ഫ്ലക്സ് അടിച്ചു വിതരണത്തിന്റെ കണക്കെടുത്ത് മരണ വീടുകൾ സന്ദർശിച്ചു ഇതാ നാളെ പ്രഖ്യാപിക്കും എന്ന രീതിയിൽ രംഗത്ത് ഇറങ്ങിയപ്പോഴാണ് ഹൈകമാണ്ട് അട്ടി മറി നടത്തി യുവ നേതാവിനെ രംഗത്തിറക്കിയത് .കാസർ കോഡ് അങ്കം വെട്ടിയ പരിചയം  പി ടി എ റഹീമിന്റെ പ്രകടനം മറി കടക്കാൻ സിദ്ധീഖ്നെ തുണക്കും എന്ന ആത്മ വിശ്വാസം കോൺഗ്രസ്കാർക്ക് ഉണ്ടെന്നു ഇപ്പോൾ ഹൈ കമാണ്ട് പോലും പറയില്ല .പിന്നെ പഴയ കോ -ലീ -ബി മോഡൽ ബി ജെ പി യുടെ സ്വന്തം പത്മനാഭൻ നിൽക്കുമ്പോൾ പരീക്ഷിക്കാനും കഴിയില്ല
  ഇത്തരം പ്രശ്നം  മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യൂത്ത്  ലീഗിലെ അസംതൃപ്തർ കോണിയും ചാരി വോട്ടു പിടിക്കാൻ ഫ്ലെക്സ് തൂക്കി പൊല്ലാപ്പു സൃഷ്ടിക്കുന്നത് .ലീഗുകാർ കുത്തിയാൽ അരി വെളുക്കുമെന്ന് ഉറപ്പുള്ളപ്പോൾ കുന്ദമംഗലത്തെ ഇപ്പണി കോൺ ഗ്രസിന് വിട്ടു കൊടുത്ത് ആരു കുത്തിയാലും അരി വെളുക്കുമെന്ന സിദ്ധാന്തം പറയുന്നവർക്ക് യൂത്ത് ലീഗുകാർ മറുപടി കൊടുക്കാൻ ഒരുങ്ങുകയാണ്. ഇതിനു വേണ്ടി കുഞ്ഞാലി കുട്ടി സാഹിബിനെ വരെ ബോധ്യ പ്പെടുത്താൻ സോഷ്യൽ മീഡിയയിലൂടെ ശ്രമം നടത്തി നോക്കി .മണ്ഡലത്തിലെ യൂത്ത് ലീഗ് ജില്ല കൌൺസിലർ ലീഗിന് സീറ്റ് കിട്ടിയില്ലങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും പഞ്ചായത്തുകൾ പിടിച്ചടക്കിയ ആത്മ വിശ്വാസം ഇപ്പോഴും ബാക്കിയുണ്ടന്നും എഴുതി ഫേസ്ബുക്ക്‌ പോസ്റ്റിട്ടു .കളികാര്യമാകുമെന്നുകണ്ടപ്പോൾ  ടിയാൻ പോസ്റ്റ്‌ പിൻവലിച്ചു. പിന്നീട് കണ്ടത്പുവ്വാട്ട്പറമ്പിൽ നടന്ന യൂത്ത് ലീഗ്   യോഗത്തിൽ അമർഷം പതഞ്ഞു പൊന്തിയതാണ് .ഇവർ പറയുന്നതിലും കാര്യമുണ്ട് .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗ്  ഭൂരിപക്ഷമുള്ള വാർഡുകളിൽ നിന്നാണ് കോൺ ഗ്രസുകാര് നേതാക്കളായി വളർന്നു വന്നത് ,അതിനുള്ള എല്ലാ അവസരവും 'മഹാമനസ്കരായ' ഇവർ ഒരുക്കി കൊടുക്കുകയും ചെയ്തു .പക്ഷെ ഇങ്ങനെയൊക്കെ ചെയ്തിട്ടും പെരുവയൽ പഞ്ചായത്തിൽ ലീഗിന്റെ സീറ്റ് എണ്ണം കുറച്ചു കോണ്ഗ്രസ് സീറ്റ് വർധിപ്പിച്ച് കൊണ്ടാണ് പഞ്ചായത്ത്പ്രസിഡന്ടു സ്ഥാനം കോൺഗ്രസ് നേടിയത്.അനുയായികൾ കുറവുള്ള കോണ്ഗ്രസ്കാർക്ക് നേതാവാകാൻ ലീഗ് വേണം എന്നത് കോൺ ഗ്രസ് കാര്ക്കും അറിയാം.എന്നിട്ടും ലീഗിന്റെ കയ്യിലുള്ള മണ്ഡലം പിടിച്ചു വാങ്ങുന്നതിലും അവർ വിജയിച്ചു .അതിനുള്ള കളി നടന്നത് അങ്ങ് പാണക്കാട് തന്നെയാണ് .യു സി രാമൻ ഒരു വട്ടം കൂടി കുന്നമങ്ങലത്തു വേരുറപ്പിക്കാൻ നോക്കിയപ്പോൾ മണ്ഡലത്തിലെ പ്രവർത്തകർ പഴയപോലെ  രാമൻ തരംഗത്തിനു ഇനി സാദ്ധ്യത യില്ലെന്ന് മേൽ ഘടകത്തെ ബോധിപ്പിച്ചത് രാമന് തിരിച്ചടിയായി. .ഇത് മുന്നിൽ  കണ്ടു മണ്ഡലം തന്നെ കോൺ ഗ്രസിന്  ദാനം ചെയ്യാൻ നേതൃ ത്വത്തിൽ പിടി മുറുക്കിയാണ് സംവരണ മണ്ഡലമായ ബാലുശേരിയിലേക്ക് രാമൻ പറന്നത് . മത്സരിക്കാൻ വരി നിന്ന ഒരു പടയെ ഒതുക്കാൻ മണ്ഡല മാറ്റം നേതൃ ത്വത്തിനു ഉപകാര പെടുകയും ചെയ്തു .ഇതാണ് ഇപ്പോൾ ലീഗിലെ രാമൻ ഇഫെക്റ്റ് ആയി പുകയുന്നത് .
യൂത്ത് ലീഗിന്റെ ദേശീയ നേതാവായ ഫിറോസിനു കന്നി അങ്കത്തിനുള്ള വടം വിരിക്കാൻ യൂത്ത്  ലീഗ്കചകെട്ടിയിറങ്ങിയത് പല വട്ടമായിരുന്നു .പക്ഷെ സമസ്ത ഇ. കെ . സുന്നി വിഭാഗം പിടി മുറുക്കിയ ലീഗിന്റെ നേതൃ ത്വത്തിന്ഫിറോസ്‌ അനഭിമതനായത്കൊണ്ട്  രാമന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ സമയം അധികം പാഴാക്കേണ്ടിവന്നില്ല .അങ്ങനെ വൈദ്യർ കൽപ്പിച്ചതും രോഗി ഇച്ചിച്ചതും ഒന്ന് തന്നെയായി മാറി .
  കുന്ദമംഗലം ആഗ്രഹം അവസാനിപ്പിച്ച ഫിറോസ്‌ അനുകൂലികളെ വീണ്ടും ഒരു കുത്ത് കൊടുക്കുന്ന രീതിയിലായിരുന്നു സമസ്തയുടെ നേതൃ ത്വത്തിൽ ഫിറോസിനെ മാമോദീസ മുക്കി നന്നാക്കാനുള്ള ശ്രമം നടന്നത്.
അല്ലങ്കിലും ലീഗിൽ മുജാഹിദുകൾ ഉണ്ടങ്കിലും അവരെ ഇവർ അത്ര കാര്യമാക്കാറില്ല .അതിന്റെ ഭാഗമാണ് സുന്നി  മതപ്രഭാഷകർ   ലീഗിന് വേണ്ടി മതരാഷ്ട്രീയം പറയുന്നത് .അത് കൊണ്ടാണ് ഫിറോസിനെ പോലുള്ളവർ സെകുലർ ഭരണ ഘടനയുള്ള സാമുദായിക രാഷ്ട്രീയപാർടി മതപ്രസംഗം നടത്തുന്നതിൽ വൈരുദ്ധ്യം കാണുന്നത് .
 പക്ഷെ അമ്മയോടൊപ്പം കിടക്കുകയും അച്ഛനോടൊപ്പം ഓടുകയും വേണമെന്ന കുട്ടിയുടെ വാശി  ഒരേ സമയം നടപ്പില്ലെന്ന് എല്ലാവർക്കും അറിയാം . ഇപ്പോൾ വിജയിച്ച കുന്നമംഗലം വെച്ച് മാറൽ ഒരു ഇടതു വലതു സിദ്ധാന്തമായി ഇനി കേരളം പരീക്ഷിക്കും .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More