കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Tuesday, 23 April 2013
വൈദ്യുതിബില്‍ ഇനി ഓണ്‍ലൈനായി അടക്കാം
വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടക്കേണ്ട വിധം
വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം സംസ്ഥാന വൈദ്യുത ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ (kseb.in) തയാറായി. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക് തുടങ്ങി 36 ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാം.
വെബ്സൈറ്റിലെ 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ഒപ്ഷന്‍ ക്ളിക്ക് ചെയ്തു കൊണ്ടാണ് പേമെന്‍റ് ആരംഭിക്കേണ്ടത്.
ഓണ്‍ലൈനായി ബില്ല് അടക്കുന്നതിനു മുമ്പ് ഒടുവില്‍ അടച്ച ബില്‍ കൈയ്യില്‍ വെക്കുക. ഇതില്‍ കണ്‍സ്യൂമര്‍ നമ്പറും ബില്‍ നമ്പറും ലഭിക്കും. 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ടാബില്‍ ക്ളിക്ക് ചെയ്താല്‍ എത്തുന്ന വിന്‍ഡോയിലെ നിര്‍ദിഷ്ട കോളത്തില്‍ ഈ രണ്ട് നമ്പറുകളും ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും നല്‍കുക.
തുടര്‍ന്ന് പണം അടക്കാന്‍ ആഗ്രഹിക്കുന്ന വിധം തെരഞ്ഞെടുക്കുക. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ ഏത് ഒപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്.
നെറ്റ്ബാങ്കിങ് വഴി പണം അടക്കുന്നവരില്‍ നിന്നും ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായിരിക്കും. പണം അടച്ചു കഴിഞ്ഞാല്‍ ബില്ലിന്‍െറ വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. വിശദാംശങ്ങള്‍ ആദ്യം നല്‍കിയ ഇ-മെയിലല്‍ വിലാസത്തിലും മൊബൈല്‍ വഴിയും ലഭ്യമാകും. ആവശ്യമെങ്കില്‍ ഉപഭോക്താവിന് വിശദാംശങ്ങള്‍ പ്രിന്‍റ് എടുക്കാവുന്നതുമാണ്.
പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈടാക്കിയാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 48 മണിക്കൂറിനു ശേഷവും വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ സെക്ഷന്‍ കോഡ്, കണ്‍സ്യൂമര്‍ നമ്പര്‍, ബില്ല് അടച്ച് തിയതി, ബില്‍ നമ്പര്‍ എന്നിവ സഹിതം കെ.എസ്.ഇ.ബിയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇ-മെയില്‍ വിലാസം: itpaymentsupport@ksebnet.com
Sunday, 21 April 2013
ഇമ്പിച്ചി പാത്തുമ്മ നിര്യാതയായി
Tuesday, 16 April 2013
ഇന്ത്യന്‍ ഔഷധ മേഖല നവ ലിബറല്‍ നയങ്ങളുടെ രക്ത സാക്ഷി -ഡോ ,ബി ഇഖ്ബാല്‍
![]() | ||
| കേരള ശാസ്ത്ര സാഹിത്യ പരിഷത് പുവ്വാട്ടുപറമ്പില്‍ സംഘടിപ്പിച്ച ഔഷധ വില വര്ധനയും ഡോ ,ബി ഇഖ്ബാല്‍ സംസാരിക്കുന്നു ജനജീവിതവും |
വിഷു -സമ്മര്‍ സൗഹ്ര്ദ കൂട്ടായ്മ
| പുതിയേടത്ത് സ്കൂളില്‍ നടന്ന ചടങ്ങ് വാര്ഡ് മെമ്പര്‍ അനീഷ് പാലാട്ട് ഉത്ഘാടനം ചെയ്യുന്നു |
തടപറമ്പില്‍ അബ്ദുള്ള നിര്യാതനായി
Saturday, 13 April 2013
വെള്ളരി പാടം വിളവൊഴിഞ്ഞു ;നാട് വിഷു തിമര്‍പ്പിര്‍
| വിളവെടുത്തു ഒഴിവാക്കുന്ന വെള്ളരി പാടം പെരുവയലില്‍ നിന്നുള്ള ദൃശ്യം |
കുറ്റിക്കാട്ടൂര്‍ :കണി വെള്ളരിയുടെ വിളവെടുപ്പ് കഴിഞ്ഞു നാട് വിഷു ആഘോഷ ത്തിലേക്ക് തിരിഞ്ഞു നാളെ വിഷുവിനു കണി കാണാന്‍ കണി കൊന്നയോടൊപ്പം കണി വെള്ളരിയും ഇടം പിടിക്കുമ്പോള്‍ കുറ്റി ക്കാട്ടൂ രിനും പെരുവയലിനും അഭിമാനം . നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണി വെള്ളരി നല്കി സായൂജ്യമടയുക യാണ് കഷകര്‍. സാധനങ്ങള്ക്ക് വില വര്‍ധിപ്പിച്ചപ്പോള്‍ വെള്ളരിക്ക് ആനുപാധികമായി വില കിട്ടുന്നില്ലന്നാണ് ഇവരുടെ പരാതി . വില വര്ധന നാട്ടുകാരുടെ മുതുകൊടിക്കുംപോള്‍ ആഘോഷത്തിന് മങ്ങലെല്ക്കുകയാണ് .കുറ്റിക്കാട്ടൂര്‍ സൌഹ്ര് ദ 'റെസി ഡെന്‍റ്റ് അസോസിയേഷന്‍ ഏപ്രില്‍ 15 ന് 2 മണിക്ക് പുതിയേടത്ത് സ്കൂളി ല്‍ വിഷു- സമ്മര്‍ സൌഹ്ര്ദ കൂട്ടായ്മ ഒരുക്കിയിട്ടുണ്ടെന്ന് സെക്രടറി
റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ പ്രസിഡ ന്റ്റ് വിപിന്‍ കെ ടി എന്നിവര് അറിയിച്ചു .
Thursday, 11 April 2013
ബഹുസ്വരതയുടെ കളിസ്ഥലങ്ങളും പൂത്തിരിയുടെ വര്‍ണവും തന്ന എന്റെ ഗ്രാമം
എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ കുറ്റിക്കാട്ടൂരിനെ കുറിച്ച് .. കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുമ്പോള്‍ പത്തു കിലോമീറ്റര്‍ പിന്നിട്ടാ ല്‍ വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായസ്ഥലം.അതായിരുന്നു
കുറ്റി ക്കാട്ടൂര്‍ എന്ന കൊച്ചു ഗ്രാമം. ... പണ്ട് ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുപത് വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചെ റു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.ഇന്ന് ഈ തോട് മാലിന്യങ്ങള്‍ കൊണ്ട് വന്നു മൂടാനൊ രിടമായി . മൂത്തേടത്ത് പറമ്പിന്റെ തൊട്ടടുത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.കഴിഞ്ഞ വര്ഷം വിലക്കെടുത്തവര്‍ പൊളിച്ചു .അവിടെ വലിയ കുഴിയെടുത്തു ബഹു നില കെട്ടിടം വരുമെന്ന് പറയുന്നു. ഈ സ്കൂളിന്റെ അടുത്തു കൂടി പോകുമ്പോള്‍ വിശപ്പിന്റെ നിലവിളികള്‍ക്കു ഉപ്പു മാവിന്റെ മണം തോന്നും .ഒന്നാം ക്ലാസില്‍ ചേ ര്ന്നപ്പോ ള്‍ ക്ലാസ് മുറിയുടെ കിഴക്കേ മൂലയുടെ ജനലി ല്‍ കൂടി അടുപ്പത്ത് വേവുന്ന ഗോതമ്പും നെയ്യും ചേര്‍ന്ന് തിളയ്ക്കുന്ന ആവിയുടെ രുചി വിശപ്പിനെ തിളപ്പിച്ച് നിര്ത്തും .സ്കൂളിലെ ഈ ഉച്ചയാണ് ഓരോ ദിവസത്തെയും ഞങ്ങളുടെ വിശ പ്പിന്‍റെ നില വിളികളെ അടക്കി നിര്‍ത്തിയത്.പണവും പത്രാസും വന്നപ്പോള്‍ ഞങ്ങളുടെ നാട്ടുകാര്‍ ഇ ഗ്ലീഷ് മീഡിയത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിട്ടപപ്പോ ള്‍ പഴയ പള്ളിക്കൂ ടം ഒരു ഓര്മയും ബാക്കി വെക്കാതെ പൊളിച്ചു നീക്കി ... സ്കൂളടപ്പ് അന്ന് വയലുകളി ലാണ് ആഘോഷിച്ചത് . ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ,ഫുട് ബാളും ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍.
കുട്ട്യെന്‍ കോയക്കയും ,ആലികുട്ടിക്കയും ,പുരുഷുവും .അസ്സന്ക്കയും ചേര്ന്ന കളിയിട മായിരുന്നു അന്നത്തെ കൂരിക്കപ്പാടം . ഇവിടെ ബഹുസ്വരതയുടെ സൌഹാര്‍ദം കഞ്ഞണ്ണ മണം പോലെ സുഗന്ദ്ധം പരത്തിയിരുന്നു . സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലി പേരിലെ നീട്ടി വിളിയില്‍ ഉമ്മയുടെ രോഷമായി തീകട്ടി വന്നിരുന്നു .
ഈ കളിമൈതാനിയില്‍ ഞാന്‍ വലുതാവുകയായിരുന്നു ...കുറ്റിക്കാട്ടൂര്‍ അങ്ങാടിയുടെ ആരവങ്ങള്‍ ക്കിടയില്‍ ഇടയ്ക്കു ഒരു ആഹ്വാനമായി മുഴങ്ങി വരുന്ന പള്ളി മുക്രി ബിചിക്കമുക്കയുടെ ബാങ്ക് വിളി മറഞ്ഞു കിടക്കുന്ന സ്രാംപ്യ യെ അന്ന് ഒരു ഉണര്ച്ചയാക്കി നിര്‍ ത്തി യിരുന്നു . ഇത് തന്നെ ആയിരുന്നു മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ ആസ്ഥാനവും .ഇന്ന് ആധുനിക സൌകര്യങ്ങളുള്ള അലങ്കാരം കൊത്തി നിരത്തിയ ഒരു പള്ളി ഭക്തിയുടെ ഇടമായി തല ഉയര്‍ ത്തി നില്ക്കുന്നു .. പഴയ സ്രാമ്പ്യ അപ്പോഴും അമ്പലത്തിന്റെ ഇട വഴിയില്‍ അധികാര തര്‍ക്കത്തില്‍ അടഞ്ഞു കിടന്നിരുന്നു . പിന്നീട് ഇതിന്റെ ഉടമകള്‍ അത് ഒരു മത സ്ന്ഘടനയെ ഏല്പിച്ചു .അതൊ രു വിവാദ ത്തിന്റെ കനലി ലൂടെ നാടിനെ കുറച്ചു നാള്‍ നടത്തിച്ചു ..അവസാനം ഒരു മേശക്കു ചുറ്റും സഹോദര സമുദായങ്ങള്‍ ഇരുന്നു കനല്‍ ഊതി കെടുത്തി ..സ്രാമ്പ്യ അപ്പോഴും ഇടുങ്ങിയ വഴിയരികില്‍ ശ്വാസം മുട്ടി നിന്നു ഈ വഴിയിലുടെ യാണ് നരസിംഹ ക്ഷേത്രത്തിലേക്ക് പോകുക .ക്ഷേത്രകുളം പായല്‍ പിടിച്ചു കിടന്നിരുന്നു .ഇല്ലത്തുകാരുടെ ഒരു കുടുമ്പ പൈതൃകംപോലെ അമ്പലം അവര്‍ നോക്കി നടത്തി .. ഇട വഴിയില്‍ നിന്നും ഒഴുകി വരുന്ന മഴ വെള്ളം അതിന്റെ ഒഴുക്ക് അവസാനിപ്പിച്ചത് ഈ കുളത്തിലായിരുന്നു . കോയിക്കല്‍ നാരായണ പണിക്കരുടെ സപ്താഹ പാരായണം അമ്പലത്തിന്റെ ഭക്തി സാന്നിധ്യം അങ്ങാടിയെ അറിയിച്ചു കൊണ്ടിരുന്നു . ... ഇന്ന് ക്ഷേത്രത്തിനു പുതിയ രൂപവും ഭാവവും വന്നു .. പുതുമയും മോഡിയും നരസിംഹ ക്ഷേത്രത്തെ പ്രസിദ്ധമാക്കി ..
വിഷു വരുമ്പോള്‍ പൂത്തിരി കത്തുന്നത് കാണാന്‍ തിരുമംഗലം പറമ്പിലെ ബീരാന്‍ ക്കയുടെ കടയുടെ മുന്‍പില്‍ ജനം കൂടുമായിരുന്നു .. സൈക്കിള്‍ കട നടത്തിയുരുന്ന ബീരന്ക്ക വിഷു ക്കാല മാകുമ്പോള്‍ പടക്ക കച്ചവടത്തിന്റെ ബാനറിനു ചുവട്ടില്‍ പൂത്തിരിയും മത്താപ്പും ഓല പടക്കവും നിരത്തി വെക്കും .പിരി വെടുത്തു മേലേടത്തു പരീ കുട്ടിക്കയും ഭരതനും മറ്റും പൂത്തിരി വാങ്ങി ജനത്തിനു കൗതുകമായി കത്തിക്കും ..വിഷു വെളിച്ചവും ,വര്‍ണവുമായി അപ്പോള്‍ അങ്ങാടിയില്‍ നിറയും .. നെല്‍ കൊയ്ത വയലില്‍ നിന്നും വിളവെടുത്ത കണി വെള്ളരി കുറ്റിക്കാട്ടൂരിന്റെ സ്വന്തമായിരുന്നു .ഞങ്ങളുടെ നാടിന്റെ നൂറു മേനി കണിവെള്ളരിയിലൂടെ നാലാള്‍ അറിഞ്ഞത് പെരു മയായി നാട്ടുകാര് കൊണ്ട് നടന്നു . ഇതില്‍ ഒരു അഭിമാനത്തിന്റെയും അഹംഭാവത്തിന്റെയും വീരസ്യമുണ്ടായിരുന്നു ..കോഴി കോട്ടെ ചന്തകളില്‍ കണിവെള്ളരി നിറച്ചത് ഞങ്ങളുടെ വയലുകളിള്‍ വിളവെടുത്താ യിരുന്നു . ഇന്നും ഈ പെരുമ കുറ്റിക്കാട്ടൂരിനുളളതാണ് .... പാട്ടും മെതിയും കൊയ്ത്തുമി ല്ലാത്ത എന്റെ നാട് ഇന്ന് പട്ടണം വിഴുങ്ങിയ ഗ്രാമമാണ് ..ആര്‍ത്തിയിലേക്കുള്ള വഴിയില്‍ ബന്തങ്ങളുടെ അടുപ്പം കുറഞ്ഞു വരുന്നത് ഞാന്‍ അറിയുന്നു...ഒരു തിരിച്ചു പോക്കില്ലാത്ത ഉഷ്ണം വന്നു വിഴുങ്ങും മുന്‍പ് ഒരു നീരുരവയെങ്കിലും പൊ ട്ടിയിരുന്നെങ്കില്‍ ...അല്ലെങ്കില്‍ അവസാനത്തെ തണുപ്പ് കോരി തരാന്‍ ഇവിടേയ്ക്ക് ഒരു കാറ്റ് വീശിയെങ്കില്‍ ....
Tuesday, 9 April 2013
വിഷുവിനു കണിയൊരുക്കി കുറ്റിക്കാട്ടൂര്‍
മാമ്പുഴക്ക് വീണ്ടും മരണമണി
| മാമ്പുഴ ജനകീയ ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര് വിനോദ് പടനിലം ഉത്ഘാടനം ചെയ്യുന്നു .(ഫയല്‍ ചിത്രം |
2010 നവംബറിലാണ് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുഴ വീണ്ടെടുപ്പിന് തുടക്കമിട്ടത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത സെമിനാറുകളും ബോധവത്കരണവും മാലിന്യ നിര്‍മാര്‍ജനവുമായി നാട്ടുകാര്‍ ഏറെ ദൂരം പിന്നിട്ടതോടെ പുഴയുടെ അതിരുകള്‍ നിര്‍ണയിച്ച് കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ സര്‍വേ നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തോളമായി തുടരുന്ന സര്‍വേ പലപ്പോഴും ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്. മൂന്നു ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിപ്പുഴയുമായി ചേരുന്ന പുഴയുടെ നല്ലൊരു ഭാഗം ഇനിയും സര്‍വേ നടക്കാന്‍ ബാക്കിയാണ്. പൂര്‍ത്തിയായ ഭാഗങ്ങളില്‍ വ്യാപകമായി കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിനൊരു നടപടിയില്ലാതെ പോവുന്നത് വീണ്ടുംകൈയേറ്റത്തിന് കളമൊരുക്കുമെന്ന ആശങ്ക പുഴ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുണ്ട്. പുഴയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന ചില വന്‍ സ്വകാര്യ പദ്ധതികള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
നാട്ടുകാര്‍ക്ക് പുറമെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും തൊഴിലുറപ്പ് പ്രവര്‍ത്തകരും വല്ലപ്പോഴുമെത്തി പ്ളാസ്റ്റിക് മാലിന്യംനീക്കുന്നതൊഴിച്ചാല്‍ മാലിന്യം പൂര്‍ണമായും വാരി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തല പദ്ധതികളൊന്നും നടപ്പായിട്ടില്ല. റവന്യൂ, ടൂറിസം, ജലവിഭവ മന്ത്രിമാര്‍ക്കെല്ലാം മാമ്പുഴ സംരക്ഷണ സമിതി നിരവധി തവണ പരാതി നല്‍കിയതാണ്.
എന്നാല്‍, പുതിയ വാര്‍ഷിക പദ്ധതിയിലും പുഴയുടെ വീണ്ടെടുപ്പിനായി ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയിലും മാമ്പുഴക്ക് പരിഗണന ലഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍െറ കോഴിക്കോട് മാസ്റ്റര്‍ പ്ളാനില്‍ മാമ്പുഴക്കായി നിര്‍ദേശം ഉയര്‍ന്നിരുന്നു. പുഴയിലെ വെള്ളത്തിന്‍െറ ഗുണനിലവാരവും മറ്റ് സാധ്യതകളും പരിശോധിക്കാന്‍ സി.ഡബ്ള്യു.ആര്‍.ഡി.എം നടത്തുന്ന പഠനത്തിന് അഡ്വ. പി.ടി.എ റഹീം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വകയിരുത്തിയ അഞ്ചു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് പുഴ സംരക്ഷണത്തിനായി ലഭിച്ചത്.
വേനല്‍ കടുത്തതോടെ പ്രഭവകേന്ദ്രങ്ങള്‍ വറ്റി ഒഴുക്കു നിലച്ച മാമ്പുഴ പൂര്‍ണമായും മാലിന്യം മൂടിയിട്ടുണ്ട്. ഇതിനിടയില്‍ വന്‍തോതില്‍ ജലമൂറ്റും നടക്കുന്നതായി ആക്ഷേപമുണ്ട്. വരണ്ടുണങ്ങുന്ന പുഴയില്‍ കക്കൂസ്, ഇറച്ചിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ ഈയിടെ നാട്ടുകാര്‍ ഉറക്കമിളച്ചിരുന്ന് പിടികൂടിയിരുന്നു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.
സര്‍വേ പൂര്‍ത്തിയാക്കാത്തതാണ് പുഴ സംരക്ഷണത്തിന് പദ്ധതികള്‍ കൊണ്ടുവരുന്നതിനുള്ള തടസ്സമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത സര്‍വേ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് മാമ്പുഴ സംരക്ഷണ സമിതി.
Saturday, 6 April 2013
ഇനി വില്ലേജ് ഓഫീസ് സേവനം അക്ഷയ വഴി
വയല്‍ നികത്തലിനെതിരെ കര്‍ഷക മാര്‍ച്ച്
കുറ്റിക്കാട്ടൂ ര്‍ :പറക്കോട്ടു താഴം നെല്‍കൃഷി ചെയ്യുന്ന വയല്‍ മണ്ണിട്ട് നികത്താന്‍ കൂട്ടുനില്‍ക്കുന്ന റവന്യൂ
ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വള്ള്യാട്ട് പാടശേഖര സമിതിയും
പരിസ്ഥിതി സംരക്ഷണ സമിതിയും സംയുക്തമായി പെരുമണ്ണ വില്ലേജ് ഓഫിസ് മാര്‍ച്ച്
സംഘടിപ്പിച്ചു.
25 ഏക്കറോളം വരുന്ന പുഞ്ചകൃഷി പ്രദേശത്തേക്കുള്ള വഴിപോലും കൊട്ടിയടച്ച് അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന നികത്തല്‍ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാട്ടുകാരുടെ പരാതികളിലൊന്നും നടപടിയാവാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.മാര്‍ച്ച് മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. വള്ള്യാട്ട് പാടശേഖര സമിതി പ്രസിഡന്‍റ് പി.പി. വാസു, പി.കെ. ശശിധരന്‍, മഠത്തില്‍ അബ്ദുല്‍അസീസ്, കെ.പി. അബ്ദുല്ലത്തീഫ്, പി.എം. വേലായുധന്‍, പുത്തലത്ത് ഹരിദാസന്‍, പി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Friday, 29 March 2013
പോത്തന്നൂരില്‍ റെയില്‍ ട്രാക്കില്‍ യുവാവിന്റെ മൃത ദേഹം ; മരണത്തില്‍ ദുരൂഹത :;പിതാവ് പോലീസില്‍ പരാതി നല്കി.
കുറ്റിക്കാട്ടൂര്‍ : പെരുമണ്ണ മുണ്ട്പാലം സ്വദേശിയുടെ മൃത ദേഹം പോത്തന്നൂര്‍ സുലൂറി നടുത്ത് റെയില്‍ ട്രാക്കില്‍ കണ്ടെത്തിയ സമ്പവത്തില്‍ ദുരൂഹത ഏറുന്നു .മുണ്ടുപാലം പിലാ തോട്ടത്തി ല്‍ മായിന്റെ മകന്‍ മുഹമ്മദ് മുഹ്ത്തിയെ (25 ആണ് ബുധനാഴ്ച രാത്രി റെയില്‍ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി കോയമ്പത്തൂര്‍ പോലീസ് വീട്ടുകാരെ അറിയിച്ചത് .യുവാവ് തിങ്കളാഴ്ച്ച വീട്ടില്‍ നിന്നും ഇറങ്ങിയതാണ് .പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല .വീട്ടില് നിന്നും കാസര് കോട് ലേക്ക് എന്ന് പറഞ്ഞാണ് പോയെതുന്നു വീട്ടുകാര്‍പറഞ്ഞു .ഇതിനിടെ എങ്ങിനെ പോത്തന്നൂര്‍ എത്തി എന്നത് ദുരൂഹമാണ് ..മകന്റെ മരണത്തില്‍ ദുരൂഹത യുന്ടെന്നു കാണിച്ചു മായിന്‍ നല്ലളം പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട് . വെള്ളിയാഴ്ച നാട്ടില എത്തിച്ച മയ്യത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ അമ്പിലോളി പള്ളി ഖബര് സ്ഥാനി ല്‍ ഖബറടക്കി . മാതാവ് :ബല്ക്കീസ് ,സഹോദരങ്ങള്‍ :മുര്ഷിദ് ,മുബീന്‍ ,അജ്മല്‍ .
പുതിയോട്ടില്‍ ആലി നിര്യാതനായി
Tuesday, 26 March 2013
മനോരമക്ക് ഈജിപ്ത് എവിടെയാണെന്ന് അറിയില്ല ! ബണ്ടി ചോറു ള്ളപ്പോള്‍ എന്ത് മുര്‍സി ?
മലയാളത്തിലെ മുത്തശ്ശിപ്പത്രമെന്ന് അറിയപ്പെടുന്ന മനോരമ നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് നടന്നത്. മറ്റൊരു മുത്തശ്ശിയായ മാതൃഭൂമിക്ക്
പ്രായം തൊണ്ണൂറ് കഴിഞ്ഞു. പ്രായം കൂടുന്തോറും പക്വത കൂടുമെന്ന് പഴമക്കാര്‍
പറയാറുണ്ടെങ്കിലും മാധ്യമങ്ങളെ സംബന്ധിച്ച് അതൊരു അസംബന്ധ പ്രസ്താവന
മാത്രമാണെന്ന് വീണ്ടും ബോധ്യപ്പെടുത്തിത്തരികയാണ് ഈ വൃദ്ധമാധ്യമങ്ങള്‍.
വയസ്സാവുമ്പോള്‍ ഓര്‍മ്മക്കുറവ് സംഭവിക്കുന്നത് മനുഷ്യന്‍മാരുടെ
കാര്യത്തില്‍ സാമാന്യമാണ്. പക്ഷെ,തലച്ചോറിനു പകരം ഹാര്‍ഡ് ഡിസ്കും മറ്റു
മെമ്മറി ഉപകരണങ്ങളും ഉപയോഗിക്കുന്ന മാധ്യമങ്ങള്‍ക്ക് ഓര്‍മക്കുറവും
സ്ഥിരകാല ബോധവും നഷ്ടമാവുന്നുവന്നത് മറ്റെന്തിന്റെയോ സൂചനയാണ്.
കട്ടിക്കണ്ണട വെച്ച് അക്ഷരങ്ങള്‍ നുള്ളിപ്പെറുക്കി കമ്പോസ് ചെയ്യുന്ന
ലെറ്റര്‍ പ്രസ്സില്‍ നിന്നും അത്യാധുനിക ഓട്ടോമാറ്റിക് മള്‍ട്ടി കളര്‍
ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജിയിലേക്ക് വളര്‍ന്നതിന്റെ ക്രഡിറ്റ്
മാത്രമേ 'പ്രായമായെന്ന' അവകാശവാദത്തിനുള്ളൂവെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍
വിവാദമായിരിക്കുന്ന മുര്‍സിയുടെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്ത പൂഴ്ത്തലിലൂടെ
പുറത്തുവന്നിരിക്കുന്നത്.
ഒരു രാജ്യത്ത് ഒരു വിദേശ പ്രതിനിധി - അതൊരു കേവല വ്യാപാര സംഘമായാല്‍ പോലും
- വന്നാല്‍ അതേക്കുറിച്ച് മാലോകരെ അറിയിക്കേണ്ട ചുമതല
മാധ്യമങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും
അഭിപ്രായവ്യത്യാസമുണ്ടാവുമെന്ന് തോന്നുന്നില്ല. എങ്കില്‍ പിന്നെ സമകാലിക
ലോകത്തെ ഏറ്റവും ശ്രദ്ധേയനായ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സി
ഇന്ത്യയില്‍ വന്നത് മാത്രം മലയാളികളെ അറിയിക്കേണ്ട എന്ന് ഈ മുത്തശ്ശി
പത്രങ്ങള്‍ വാശി പിടിച്ചത് എന്തിനാണ്? ഒരു പെട്ടിക്കോളം വാര്‍ത്ത
പത്രത്തിന്റെ മൂലയില്‍ പോലും കൊടുക്കാതെ ഈയൊരു മുഖ്യവാര്‍ത്തയെ 'മുക്കിയ'
വാര്‍ത്തയാക്കി മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ച ചേതോവികാരമേന്താണ്.
ഈജിപ്തില്‍ ആഞ്ഞടിച്ച മുല്ലപ്പൂ കൊടുങ്കാറ്റും അതിന്റെ തുടര്‍ച്ചകളും
ലോകത്തെ സമയാസമയം അറിയിക്കാന്‍ ഈ 'മ'ധ്യമങ്ങള്‍ മടിച്ചിരുന്നില്ല. എന്നാല്‍
വിപ്ലവത്തിന്റെ അന്ത്യ ഘട്ടത്തില്‍ ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍
എത്തുമെന്ന് വന്നപ്പോള്‍ വാര്‍ത്തകളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന്
ആലോചിച്ചു ഇവര്‍ കുഴയുന്നത് കണ്ടു വായനക്കാര്‍ ചിരിച്ചു കുഴഞ്ഞിട്ടുമുണ്ട്.
മുര്‍സിയുടെ അധികാരലബ്ധിയുടെ നാളുകള്‍ വരെ തീവ്രവാദികള്‍ എന്ന വിശേഷണം
കൂടാതെ ഇവര്‍ മുസ്‌ലിം ബ്രദര്‍ ഹുഡിന്റെ പേരെഴുതാറുണ്ടായിരുന്നില്ല.
എന്നാല്‍ വിപ്ലവത്തിന്റെ ഒടുവില്‍ അവരുടെ രാഷ്ട്രീയ വിഭാഗമായ 'ഫ്രീഡം ആന്റ്
ജസ്റ്റിസ് പാര്‍ട്ടി' അധികാരത്തില്‍ എത്തുമെന്ന ഘട്ടം വന്നപ്പോള്‍
വാര്‍ത്തയെഴുത്തില്‍ മുത്തശ്ശിപത്രങ്ങള്‍ കാര്യമായ 'വിപ്ലവം' പ്രകടമാക്കി.
അങ്ങനെ ബ്രദര്‍ ഹുഡ് മിതവാദി സംഘടനയായി. ഇനിയേതായാലും ഇങ്ങനെയൊക്കെ തന്നെ
വാര്‍ത്തകള്‍ കൊടുത്തുകളയാമെന്ന് ആവര്‍ തീരുമാനിച്ച ഘട്ടത്തിലാണ്
മുബാറക്കിന്റെ അനുയായികളും ഒരുപറ്റം അരാജകവാദികളും ഈജിപ്തില്‍
മുര്‍സിക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. അത് നമ്മുടെ മുഖ്യധാരാ
മാധ്യമങ്ങള്‍ക്ക് സുവര്‍ണാവസരമായി. ഭരണകൂടത്തിനെതിരെ നടക്കുന്ന
'പടുകൂറ്റന്‍' റാലികളും 'മഹത്തായ' അക്രമസമരങ്ങളും ബഹുവര്‍ണ ചിത്രങ്ങളുടെ
അകമ്പടിയോടെ മലയാളികള്‍ക്ക് മുമ്പില്‍ വിളമ്പിത്തുടങ്ങി അവര്‍. ചില
വാര്‍ത്തകള്‍ വായിച്ചു കഴിയുമ്പോഴേക്കും മുര്‍സി പ്രസിഡണ്ട് സ്ഥാനവും
രാജിവെച്ച് ഉഗാണ്ടയിലേക്ക് ഒളിച്ചോടിയിട്ടുണ്ടാവും എന്നുവരെ വായനക്കാര്‍
ചിന്തിച്ചു. ബ്രദര്‍ ഹുഡ് ഈജിപ്തിനെ താലിബാന്‍ രാഷ്ട്രമാക്കി പിരമിഡുകള്‍
തല്ലിത്തകര്‍ത്തുകളഞ്ഞിട്ടുണ്ടാവുമെന്നവര്‍ ശങ്കിച്ചു. പക്ഷെ ഒക്കെയും
ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒരു മൂലയില്‍ തുടരുന്നുവെന്നല്ലാതെ അവിടെ
കാര്യമായൊന്നും സംഭവിച്ചിട്ടില്ലെന്നു ചില മാധ്യമങ്ങളെങ്കിലും
വെളിപ്പെടുത്തി. വ്യാപകമായ മുര്‍സി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ലോക
മാധ്യമങ്ങള്‍ തന്നെ ബോധപൂര്‍വം നേതൃത്വം കൊടുത്തുവെന്ന് പിന്നീട് പലരും
അടക്കം പറഞ്ഞു. ഏതായാലും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി തന്നെയാണ്
ഇന്നും ഈജിപ്ത് ഭരിക്കുന്നത്. അവരുടെ നേതാവ് മുഹമ്മദ് മുര്‍സി തന്നെയാണ്
ഈജിപ്തിന്റെ പ്രസിഡണ്ട്.
മേല്‍ ഖണ്ഡികയുടെ അവസാന രണ്ടു വരികള്‍ പ്രിയപ്പെട്ട 'മ'നോരമയാദി
പത്രങ്ങളുടെ പത്രാധിപന്മാര്‍ ഒരു പത്തുവട്ടം ആവര്‍ത്തിച്ചു വായിക്കണം.
എന്നിട്ടും ബോധ്യം വന്നില്ലെങ്കില്‍ ഒരു നൂറു പ്രാവശ്യം എഴുതിപ്പഠിക്കണം.
എന്നിട്ട് നമ്മുടെ ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും അടക്കമുള്ള മാധ്യമങ്ങള്‍ ഒന്നെടുത്തു പരിശോധിക്കണം. മലയാളത്തിലെ മാധ്യമവും തേജസും എന്തിന് കേരള കൗമുദി വരെ ഒന്നു കാണണം. അപ്പോള്‍ മനസ്സിലാവും നിങ്ങള്‍ കാണിച്ച മാധ്യമപ്രവര്‍ത്തനം ജേര്‍ണലിസമാണോ അതല്ല ജീര്‍ണലിസമാണോ എന്ന്.
നൂറ്റി ഇരുപത്തിയഞ്ചു വയസ്സുകാരി മനോരമയമ്മമ്മയുടെ ആഘോഷപരിപാടികള്‍
ഉദ്ഘാടനം ചെയ്ത പ്രസിഡണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും
ഇന്ത്യയിലെ വ്യാപാരി സമൂഹവും അടക്കം മുര്‍സിയുമായി കൂടിക്കാഴ്ചകളും
ചര്‍ച്ചകളും നടത്തിയിട്ടും മൂന്നു ദിവസങ്ങളോളം അദ്ദേഹം ഇന്ത്യയില്‍
ചെലവഴിച്ചിട്ടും ഒരു ഫോട്ടോ പോലും ഇവര്‍ക്ക് കിട്ടിയില്ല എന്നത് അത്ഭുതകരം
തന്നെയാണ്. അവിടെയാണ് ജീര്‍ണലിസം ബാധിച്ച മനോരമയുടെയും മാതൃഭൂമിയുടെയും
പുഴുത്തു നാറിയ അകക്കാമ്പ് പുറത്തു വരുന്നത്. ഒരു ഇസ്ലാമിസ്റ്റ്
കക്ഷിയുടെ സാരഥി ഒരു രാജ്യത്തിന്റെ ചെങ്കോലേന്തി ഭാരതത്തില്‍ വരുമ്പോള്‍ ആ
വാര്‍ത്ത രാജ്യനിവാസികളെ അറിയിച്ചാല്‍ ആളുകള്‍ക്ക് മുര്‍സിയെ കുറിച്ചുള്ള
മതിപ്പ് കൂടുമെന്നു ഇവര്‍ക്കറിയാം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ
വിശ്വാസങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുവെന്നു തങ്ങള്‍ പ്രചരിപ്പിച്ചയാള്‍
ഒരു മാന്യനായ ഭരണാധികാരിയാണെന്നു തുറന്നെഴുതേണ്ടി വന്നാല്‍ ഇതുവരെ പറഞ്ഞു
പരത്തിയതൊക്കെ തകര്‍ന്നു തരിപ്പണമാവുമെന്നും ഇവര്‍ക്ക് ബോധ്യമുണ്ട്.
പിന്നെയുള്ള ഏക വഴി വാര്‍ത്ത മുക്കലാണ്. ഏതു മുര്‍സി? എന്ത് മുര്‍സി?
ഞങ്ങളൊന്നുമറിയില്ലേ രാമനാരായണ!ബണ്ടി
ചോര്‍ എന്ന കാട്ടുകള്ളന്റെ അടിവസ്ത്രത്തിന്റെ മഹത്വം വരെ വായനക്കാരെ
അറിയിച്ചവരുടെ വാര്‍ത്താ നിലവാരം മറന്നു കൊണ്ടല്ല ഇതൊന്നും പറയുന്നത്. ഒരു
വ്യക്തിയോടോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടോ ഉള്ള വെറുപ്പ്
മുത്തശ്ശിപത്രങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കുന്നുവന്നതിന്റെ ഏറ്റവും പുതിയ
തെളിവ് വായനക്കാരെ അറിയിച്ചുവെന്നു മാത്രം. നാളെ ഏതെങ്കിലും അറബ്
ഭരണാധികാരികള്‍ ഇന്ത്യയില്‍ വന്നാല്‍ ആ വാര്‍ത്തയും മുക്കുമെന്നു ആരും
ധരിക്കേണ്ടതില്ല. കാരണം അവരൊക്കെയും രാജാക്കന്‍മാരാണ്. പാരമ്പര്യമായി
അധികാരം പങ്കിടുന്ന രാജകുടുംബങ്ങള്‍. പക്ഷെ മുര്‍സി അങ്ങനെയല്ല. അദ്ദേഹം
ഇസ്ലാമിക രാഷ്ട്രീയ ബോധത്തിന്റെ പ്രതിനിധിയാണ്. ഇസ്ലാമാകാം,
രാഷ്ട്രീയമാകാം. രണ്ടുപദങ്ങളും ഒരുമിച്ചു കേള്‍ക്കുമ്പോഴുള്ള അലര്‍ജി
മാത്രമാണത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം ചൊറിച്ചില്‍.
നിര്‍ഭാഗ്യകരമെന്നല്ലാതെ എന്ത് പറയാന്‍ , കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത പോലെ
കണ്ണും കാതും അടച്ചു വെച്ച് മുറിയടച്ചിരുന്ന് ചൊറിഞ്ഞു തീര്‍ക്കുകയല്ലാതെ
വൈദ്യശാസ്ത്രത്തില്‍ ഈ അസുഖത്തിന് ഇതുവരെ മരുന്ന്
കണ്ടുപിടിച്ചിട്ടില്ലല്ലോ!
ചന്ദ്രദാസന് വായന അതിജീവനത്തിനു :സോഡാ കച്ചവടം ജീവിതത്തിനും :
കുറ്റിക്കാട്ടൂര്‍: സോഡ വില്‍പനയുമായി കടകള്‍ കയറിയിറ
ങ്ങുമ്പോഴും സാഹിത്യ കൃതികളുമായുള്ള ചങ്ങാത്തം പെരുങ്കുഴിപ്പാടം സി. ചന്ദ്രദാസന് ഒരു ലഹരിയാണ്. ഉപജീവനത്തിനാണ് സോഡ വില്‍പനയെങ്കില്‍ വായന അതിജീവനത്തിനുള്ള ഉപാധിയായി കാണുന്ന ഇദ്ദേഹം സ്വന്തമായി മികച്ച ഒരു ലൈബ്രറിക്ക് ഉടമ കൂടിയാണ്.

ദാരിദ്ര്യം കൂട്ടിനുണ്ടായിരുന്ന കുട്ടിക്കാലത്ത് അച്ഛന്‍ ചിറക്കല്‍
ചന്ദ്രന്‍െറ ഉച്ചത്തിലുള്ള പുസ്തകവായനയില്‍ വിശപ്പിന്‍െറ വിളിക്ക്
ഉത്തരമുണ്ടായിരുന്നില്ല. എങ്കിലും അച്ഛന്‍െറ പുസ്തകപ്രേമം കണ്ടാണ്
ചന്ദ്രദാസന്‍ വളര്‍ന്നത്. സ്കൂള്‍ പഠനത്തിനൊപ്പം അച്ഛന് സോഡാ വില്‍പനയില്‍
സഹായിയായി. പത്താം ക്ളാസ് വരെയേ പഠിക്കാനായുള്ളൂവെങ്കിലും വായനയോടുള്ള
കമ്പം ഉപേക്ഷിച്ചില്ല. സോഡാ നിര്‍മാണത്തില്‍നിന്ന് ലഭിക്കുന്ന ചില്ലറകള്‍
സ്വരുക്കൂട്ടി ലിയോ ടോള്‍സ്റ്റോയി, ചെക്കോവ്, മാക്സിം ഗോര്‍ക്കി, തകഴി,
വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഒ.വി. വിജയന്‍
എന്നിവരുടെയെല്ലാം കൃതികള്‍ ചന്ദ്രദാസന്‍ വീട്ടിലെത്തിച്ചു.
റഷ്യന്‍ കമ്യൂണിസവും സാഹിത്യവും കമ്യൂണിസത്തോട് ആഭിമുഖ്യമുണ്ടാക്കി.
ഇന്നത്തെ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ മനുഷ്യസ്നേഹം അന്യം
നിന്നുപോയിട്ടുണ്ട് എന്നാണ് ചന്ദ്രദാസന്‍െറ അഭിപ്രായം.‘വായിക്കുക, പേന
കൊണ്ട് എഴുതാന്‍ പഠിപ്പിച്ച നിന്‍െറ നാഥന്‍െറ നാമത്തില്‍’ എന്ന
ഖുര്‍ആനിന്‍െറ ശബ്ദത്തിന് പകരം വെക്കാന്‍ വേറെയൊന്നില്ല. വായനക്കും
വിജ്ഞാനത്തിനും പ്രോത്സാഹനം നല്‍കുന്ന ഖുര്‍ആനെപ്പോലൊരു ഗ്രന്ഥം കാണാന്‍
കഴിയില്ലെന്നാണ് ദൈവവിശ്വാസിയല്ലാത്ത ചന്ദ്രദാസന്‍െറ അഭിപ്രായം.
ശാസ്ത്രകൃതികള്‍, സാഹിത്യകൃതികള്‍, പുരാണങ്ങള്‍ എല്ലാം ഇദ്ദേഹത്തിന്‍െറ
വായനാപ്രപഞ്ചത്തിലെ വിളക്കുകളാണ്. പുസ്തകശേഖരം പോലെ തന്നെ നല്ല സീഡികളും
സ്വന്തമാക്കുന്ന ചന്ദ്രദാസന്‍ മറ്റുള്ളവര്‍ക്ക് ഇത് നല്‍കാന്‍ മടി
കാണിക്കാറില്ല.
മികച്ച വായനക്കാരന്‍ എന്നതിനൊപ്പം പ്രസാധകനും കൂടിയാണ് ഇദ്ദേഹം. വിക്ടര്‍
ഹ്യൂഗോയുടെ ‘പാവങ്ങള്‍’, ചെക്കോവിന്‍െറ ‘മൂന്നു വര്‍ഷം’, ‘ആറാം വാര്‍ഡ്’,
ടോള്‍സ്റ്റോയിയുടെ ‘മുടന്തന്‍ രാജകുമാരന്‍’ തുടങ്ങി എട്ടോളം കൃതികള്‍
ചന്ദ്രദാസന്‍െറ യൂനിവേഴ്സല്‍ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സോഡാ നിര്‍മാണത്തിലും പുസ്തക വില്‍പനയിലും ഭാര്യ ലതയും മക്കളായ ബി.എസ്സി
കമ്പ്യൂട്ടര്‍ സയന്‍സിന് പഠിക്കുന്ന യാനൂസ്, പ്ളസ് വണ്‍ വിദ്യാര്‍ഥി യതുന്‍
എന്നിവരും സഹായത്തിനുണ്ട്.
Saturday, 23 March 2013
തരിശു വയലിൽ ഹരിത വിപ്ലവം തീര്ത്തു തൊഴിലുറപ്പ് മാതൃക .
| അദ്ധ്വാനത്തിന്റെ ഹരിത ഫലം |
കുറ്റിക്കാട്ടൂർ
;തരിശു വയലില്‍ കൃഷി യിറക്കി തൊഴിലുറപ്പ് വനിതകൾ കൃഷി പാടത്തു നൂറു മേനി
കൊയ്തു .പെരുവയൽ പഞ്ചായത്തിലെ 11 ആം വാർഡിലെ പുഞ്ച പാടത്താണ് തൊഴിലുറപ്പ്
തൊഴിലാളികളായ വനിതകൾ വിത്തിട്ടു വിളവെടുത്തത്.കൂട്ടായ്മയിലെ 50 വനിതകൾ
ചേർന്ന് നടത്തിയ അദ്ധ്വാനമാണ് നാടിനെ പച്ചപ്പിന്റെ കുളിര് നല്കിയത് .3
ഏക്കര് വയലി ല്‍ .പാവല്‍ .വെണ്ട ,ചീര .വെള്ളരി എന്നിവയും 2 ഏക്കറി ല്‍
നെൽകൃഷിയുമാണ് കൊയ്തെടുത്തത് .കൂടാതെ നേന്ത്ര വാഴയും കൃഷി
ചെയ്തിട്ടുണ്ട്.വിളവെടുപ്പ് ഉത്സവം പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് ;പ്രസി
;കെ സദാശിവ ന്‍ ഉത്ഘാ ദാനം ചെയ്തു .പഞ്ചായത്തംഗം സീമ ഹരീഷ് ,കൃഷി ഓഫീസര് കെ നീന ,തൊഴിലുറപ്പ് കോഡി നേ ററര് നാസര് ബാബു .എ ഡി എസ് തങ്കമണി തുടങ്ങിയവര പങ്കെടുത്തു .
Friday, 22 March 2013
മഞ്ഞ പിത്തം ബാധിച്ചു യുവതി മരിച്ചു
കുറ്റിക്കാട്ടൂര്‍:മഞ്ഞ പിത്തം
ബാധിച്ചു ഒന്നര വയസ്സായ കുട്ടിയുടെ മാതാവ് മരിച്ചു .കൊള ക്കാടത്തു
താഴം മുഹമ്മദിന്റെ മകളും എരഞ്ഞിമാവ് കസീറിന്റെ ഭാര്യയുമായ റസീന(21)യാണ്
മരിച്ചത് .രണ്ടു ദിവസം മു ന്‍ മ്പ് മെഡിക്ക ല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശി പ്പിച്ചിരുന്നു ..മാതാവ് ;പാത്തുമ്മൈ .:സഹോ ദ രങ്ങള്‍ :നാസര്
,റാഷിദ് ,റാഹിദ ,സൌജത് ,ലഫ്സിദ .മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9 .30 നു ചാലിയിറ ക്കല്‍ ജുമാ മസ്ജിദില്‍ .
Wednesday, 20 March 2013
പെണ്‍ കൂട്ടായ്മയിൽ തണ്ണീർ തോടിനു പുനര് ജനി
Friday, 15 March 2013
മൂര്ഖ ന്‍ പരാക്രമം ; കടിച്ചവനെ പിടിച്ചപ്പോള്‍ പിടിച്ചവരെ കടിച്ചു
കുറ്റിക്കാട്ടൂര്‍ :പച്ചക്കറിക്കട ജീവനക്കാരനെ കടിച്ച പുല്ലാനി മൂര്‍ഖനുമായി കാറില്‍
കോഴിക്കോട് മെഡി. കോളജിലേക്ക് പോകവെ, പ്ളാസ്റ്റിക് ചാക്കില്‍നിന്ന്
പുറത്തുചാടിയ മൂര്‍ഖന്‍ കാറിലുള്ളവരെയും കാഴ്ചക്കാരെയും രണ്ടര മണിക്കൂറോളം
മുള്‍മുനയിലാക്കി. സാഹസികമായി പിടികൂടുന്നതിനിടെ കാണികളുടെ തിക്കിലും
തിരക്കിലും പാമ്പുപിടിത്തക്കാരന് കടിയുമേറ്റു.
വ്യാഴാഴ്ച രാവിലെ പൊറ്റമ്മല്‍ ജങ്ഷനിലാണ് സംഭവം. വനശ്രീയിലെ പാമ്പുപിടിത്തക്കാരന്‍ ബാവുക്കയെ (46) ഇടതുകൈവിരലിന് കടിയേറ്റ നിലയില്‍ മെഡി. കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ കടിച്ച മൂര്‍ഖനെയും മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പരപ്പനങ്ങാടി പി.പി.എ വെജിറ്റബ്ള്‍ സ്റ്റാള്‍ ജീവനക്കാരന്‍ കറുത്തേടത്ത് മുഹമ്മദിന് (42) വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ കടയില്‍വെച്ച് മൂര്‍ഖന്‍െറ കടിയേറ്റിരുന്നു. ഇദ്ദേഹത്തെ ഉടന്‍ കോഴിക്കോട് മെഡി. കോളജില്‍ എത്തിച്ചപ്പോള്‍ പാമ്പിനെക്കൂടി കൊണ്ടുവരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കടയില്‍നിന്ന് പാമ്പിനെ പിടികൂടി പ്ളാസ്റ്റിക് ചാക്കിലാക്കി സുഹൃത്തുക്കളായ ഷൈജുവും കോയയും ടാക്സി കാറില്‍ മെഡി. കോളജിലേക്ക് കുതിച്ചു. കാര്‍ പൊറ്റമ്മലിന് അടുത്തെത്തിയപ്പോള്‍ ചാക്ക് തുളച്ച് പുറത്തുചാടിയ മൂര്‍ഖനെ കണ്ട ഇവര്‍ അലറി വിളിച്ചു. പരപ്പനങ്ങാടിക്കാരനായ ഡ്രൈവര്‍ അബൂബക്കര്‍ (61) കാര്‍ പൊറ്റമ്മല്‍ ജങ്ഷനടുത്ത് റോഡില്‍ നിര്‍ത്തിയിട്ടു. ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ പൊലീസ് നിര്‍ദേശ പ്രകാരം കാര്‍ വ്യാപാര സമുച്ചയത്തിന് മുന്നിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും യാത്രക്കാരും ഓടിക്കൂടി. ഇതിനിടെ ആരോ വിവരമറിയിച്ച് വനശ്രീയിലെ പാമ്പുപിടിത്തക്കാരന്‍ ബാവുക്ക ഇരുചക്ര വാഹനത്തില്‍ കുതിച്ചെത്തി. തൊട്ടടുത്ത് ബിവറേജസ് സ്റ്റാളിനു സമീപം നിന്നിരുന്ന ഏതാനും പേരും ബാവുക്കയെ സഹായിക്കാന്‍ ഒപ്പം കൂടി. സീറ്റുകളും മാറ്റുമെല്ലാം അഴിച്ചുമാറ്റി കാറിനുള്ളും പുറവും അരിച്ചു പെറുക്കിയിട്ടും മൂര്‍ഖനെ മാത്രം കണ്ടില്ല.
ഒടുവില്‍, കാറിലാകെ മണ്ണെണ്ണ തളിച്ച് അല്‍പനേരം കാത്തുനിന്ന ബാവുക്ക, മൂര്‍ഖന്‍ കാറില്‍ ഇല്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങി.
സീറ്റുകളും മാറ്റും റെഡിയാക്കി അബൂബക്കര്‍ 12.25നോടെ കാറില്‍ കയറുന്നതിന് തൊട്ടുമുമ്പ്, ‘അതാ പാമ്പെന്ന്’ ആരോ വിളിച്ചുപറഞ്ഞു. സ്റ്റിയറിങ്ങിന് താഴെ ഇഴയുന്ന പാമ്പിനെ കണ്ടതോടെ പിരിഞ്ഞുപോയ ജനക്കൂട്ടം ആര്‍ത്തുവിളിച്ച് തിരിച്ചെത്തി. മടങ്ങിപ്പോകാന്‍ തുടങ്ങിയ ബാവുക്ക ഓടിയെത്തി വാതില്‍ തുറന്ന് മൂര്‍ഖന്‍െറ വാലില്‍ പിടിത്തമിട്ടു. തലഭാഗം സ്റ്റിയറിങ്ങിന് താഴെ ചുറ്റിയ മൂര്‍ഖനെ സാഹസപ്പെട്ട് വലിച്ച് പുറത്തെടുത്തു. ഇതിനിടെ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നവരുടെ തിക്കും തിരക്കുമായി. ഏതാനും മിനിറ്റ് പാമ്പിനെ പ്രദര്‍ശിപ്പിച്ച ശേഷം തുണിസഞ്ചിയിലാക്കുമ്പോഴാണ് ബാവുക്കയുടെ ഇടതുകൈവിരലില്‍ കടിയേറ്റത്. മുറിവിന് മുകളിലായി ചരടുകൊണ്ട് കെട്ടിയ ബാവുക്കയേയും കടിച്ച മൂര്‍ഖനുമായി അതേ കാറില്‍ മെഡി. കോളജിലേക്ക് കുതിച്ചു. ബാവുക്കയും പരപ്പനങ്ങാടിയിലെ മുഹമ്മദും ഐ.സി.യുവില്‍ ചികിത്സയിലാണ്. മൂര്‍ഖനെ പിന്നീട്, താമരശ്ശേരിയില്‍ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാര്‍ കൊണ്ടുപോയി.

Thursday, 14 March 2013
മൂന്നുതവണ വൃക്ക മാറ്റിവെച്ചിട്ടും തളരാതെ ബഷീര്‍
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍
കുറ്റിക്കാട്ടൂര്‍ : വൃക്കകള്‍ ഇനിയെത്ര
പണിമുടക്കിയാലും ബഷീര്‍ തളരില്ല. പ്രതിസന്ധികളില്‍ അരിച്ചെടുത്ത ജീവിതം
അത്രമേല്‍ ആത്മവിശ്വാസമാണ് ബഷീറിന് സമ്മാനിച്ചത്. വൃക്കരോഗം
തിരിച്ചറിയുമ്പോള്‍ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീണ കഥകളാണ്
രോഗികള്‍ പറയാറുള്ളത്. 13 വര്‍ഷത്തിനിടെ മൂന്നു തവണ വൃക്ക മാറ്റിവെക്കല്‍
ശസ്ത്രക്രിയക്ക് വിധേയനായ ഈ 49കാരന് പക്ഷേ വിസ്മയകരമായ വിജയകഥകളാണ്
പറയാനുള്ളത്. ’91ല്‍ വിവാഹം കഴിഞ്ഞ് മധുവിധുവിനിടെയാണ് കാട്ടില്‍പീടികയിലെ
ടി.ടി. ബഷീര്‍ വൃക്കരോഗം തിരിച്ചറിഞ്ഞത്. ഭാര്യ സഫിയയുടെ മുഖത്ത്
നോക്കുമ്പോള്‍ മാത്രമാണ് ബഷീറിന് സങ്കടം തോന്നിയത്. എന്നാല്‍, അവള്‍
ഒട്ടും നിരാശപ്പെടാതെ ഭര്‍ത്താവിന് ആത്മധൈര്യം പകര്‍ന്നു. ബഷീര്‍
ചികിത്സയുടെ വഴികള്‍ തേടി ആറു മാസത്തോളം മരുന്നു കഴിച്ചു. അതിനിടെ
കോഴിക്കോട്ടെ ശ്രീഹരി ലോഡ്ജില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു.
അപ്പോഴേക്കും ഉമ്മ മകന് വൃക്ക നല്‍കാന്‍ തയാറായി. നാട്ടുകാരുടെയും
കുടുംബത്തിന്‍െറയും സ
ഹായത്തോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ, ഒരു വര്‍ഷം കഴിയുമ്പോഴേക്കും മാറ്റിവെച്ച വൃക്ക പണിമുടക്കി.
ചെന്നൈയിലെ ആശുപത്രിയില്‍ വീണ്ടും ചികിത്സ തേടി. വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പക്ഷേ, വൃക്ക ആരു നല്‍കുമെന്ന ആലോചനക്കിടയില്‍ തമിഴ്നാട് സ്വദേശിനിയായ ഇന്ദ്രാണിയുടെ സഹായം കിട്ടി. ബന്ധുവിന് വൃക്കദാനത്തിന് തയാറായി വന്നതായിരുന്നു ഇന്ദ്രാണി. എന്നാല്‍, ഇന്ദ്രാണിയുടെ വൃക്ക ബന്ധുവിന് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ബഷീര്‍ ഇവരുമായി ബന്ധപ്പെട്ടു. യുവതി വൃക്കദാനത്തിന് സമ്മതിച്ചു. പരിശോധനയില്‍ ഇന്ദ്രാണിയുടെ വൃക്ക ബഷീറിന് ചേരുമെന്ന് കണ്ടെത്തി. ശസ്ത്രക്രിയക്കു ശേഷം ബഷീര്‍ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
അപ്പോഴേക്കും സാമ്പത്തിക ബാധ്യതകള്‍ കുന്നുകൂടിയിരുന്നു. പക്ഷേ, ബഷീര്‍ തളര്‍ന്നില്ല. ആരോഗ്യത്തിന്‍െറ പരിമിതികള്‍ക്കിടയിലും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഷാര്‍ജയില്‍ പോയി. രോഗം വരുന്നതിനു മുമ്പ് കുവൈത്തില്‍ ജോലി ചെയ്ത പരിചയമുണ്ടായിരുന്നു. ഇറാഖ് യുദ്ധത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുവന്നപ്പോഴാണ് പ്രതിസന്ധി വൃക്കരോഗത്തിന്‍െറ രൂപത്തില്‍ ബഷീറിനെ നേരിട്ടത്. ഷാര്‍ജയിലെത്തി ടെക്സ്റ്റൈല്‍ ബിസിനസിലേര്‍പ്പെട്ട ബഷീറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കുറഞ്ഞ കാലം കൊണ്ട് ഒമാനിലും വ്യാപാരം തുടങ്ങാനായി.
ഇതിനിടെ ബഷീര്‍-സഫിയ ദമ്പതികള്‍ക്ക് രണ്ടു മക്കള്‍ പിറന്നു. മിസ്ബാഹും ഷര്‍ഹബീലും. രണ്ടാമത്തെ വൃക്ക മാറ്റിവെക്കലിനുശേഷം 18 വര്‍ഷം വലിയ പ്രയാസങ്ങളില്ലാതെ കടന്നുപോയി. 19ാമത്തെ വര്‍ഷമായപ്പോഴേക്കും വൃക്ക പൂര്‍ണമായും പണിമുടക്കി. ഇത്തവണ ബഷീറിന് വൃക്ക നല്‍കാന്‍ സഹോദരന്‍ കാസിമാണ് തയാറായത്. ഒരു വര്‍ഷം മുമ്പ് ചെന്നൈയിലെ ആശുപത്രിയില്‍ ബഷീറിന് മൂന്നാമതും വൃക്ക മാറ്റിവെച്ചു. മൂന്നാമത്തെ ശസ്ത്രക്രിയ വിജയിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ബഷീറിന്‍െറ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അവര്‍ പരീക്ഷണത്തിന് തയാറാവുകയായിരുന്നു.
ബഷീറിന് വൃക്ക നല്‍കിയ ഉമ്മയും സഹോദരനും തമിഴ്നാട്ടിലെ ഇന്ദ്രാണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സമാന രോഗമുള്ളവര്‍ക്ക് ആശ്വാസം പകരാന്‍ കാപ്പാട്ടെ ‘തണല്‍ ഹെല്‍ത്ത് കെയറി’ന്‍െറ പ്രവര്‍ത്തകന്‍ കൂടിയാണ് ബഷീറിപ്പോള്‍.
![]() |
| ബഷീര് |

Wednesday, 13 March 2013
പറമ്പടി ഉമ്മാത്തു നിര്യാതയായി
കുറ്റിക്കാട്ടൂര്‍ :പരേതനായ പറമ്പടി മൊയിദീന്‍ കുട്ടിയുടെ ഭാര്യ ഉമ്മാത്തു (85) നിര്യാതനായി.മക്കള്‍ ;മരക്കാര്‍ , കുഞ്ഞോയി , കോയക്കുട്ടി ,കുഞാമുട്ടി ,ഖബറടക്കം ഇന്ന് രാവിലെ പത്തു മണിക്ക് കണി യാത്തു ജുമത്തു പള്ളിയില്‍ നടന്നു
Saturday, 9 March 2013
കേബിള്‍ ഓപറേറ്റര്‍മാരുടെ പിടിവാശി മീഡിയ വന്‍ ചാനല്‍ നാട്ടുകാര്‍ക്കില്ല .
കുറ്റിക്കാട്ടൂര്‍:വെള്ളിപറ മ്പില്‍ ആസ്ഥാനമുള്ള മീഡിയവന്‍ ചാനല്‍ നാട്ടില്‍ പല ഉപഭോ ക്താക്കള്‍ക്കും കിട്ടുന്നില്ലെന്ന് പരാതി .ചില
കേബിള്‍ ഓപറേറ്റര്‍മാര്‍ ടുന്‍ ചെയ്തു നല്കാത്ത താണ് കിട്ടാതിരിക്കാന്‍
കാരണം .മാത്രമല്ല ഇവര്‍ നല്‍കുന്ന സെറ്റ് ബോക്സ് വിപണ നടത്താനുള്ള
നീക്കമാണ് ഇതിനു പിന്നില്‍ .സെറ്റ് ബോക്സ് വാങ്ങുന്നവര്‍ക്ക് ചാനല്‍
ലഭിക്കുകയും ചെയ്യും .1500 രൂപക്കാണ് ഇത് നല്‍കുന്നത് .ഇതിനിടയില്‍ പ്രമുഖ
കേബിള്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാന്‍ മീഡിയ വന്‍ അധി
കൃ തര്‍ നീക്കം നടത്തുന്നുന്ടന്നു ബന്ദ്ധപ്പെട്ടവര്‍ അറിയിച്ചു
.കുറ്റിക്കാട്ടൂര്‍ ,പുവ്വട്ടു പറംബ് ,വെള്ളി പറംബ് ഭാഗ ങ്ങ ളി ല്‍ കെ
.സി .എല്‍ കണക്ഷന്‍
എടുത്തവര്‍ക്കാന് ചാനല്‍ ലഭിക്കാത്തത് .നേരെമറിച്ചു
പാലാഴി ആസ്ഥാനമായുള്ള സി സി .ടി .വി കണക്ഷനുള്ളവര്‍ക്ക് മീഡിയ വന്‍
ലഭിക്കുന്നുണ്ട് .ചാനലില്‍ ഷെയര്‍ എടുത്തവരും മറ്റുള്ളവര്‍ക്കും നാടിനു
തൊട്ടടുത്ത് ചാനല്‍ ആസ്ഥാനാം വന്നിട്ടും കണക്ഷന്‍ ലഭിക്കാത്തതില്‍ പ്രധിഷേതമുണ്ട് .
Friday, 8 March 2013
വീട്ടില്‍ എത്തിയ ഈനാം പേചി നാട്ടുകാര്‍ക്ക് കൌതുകമായി
| foto ijasaslam tp |
ഇന്ന് ലോക വനിതാ ദിനം ;സ്ത്രീ പീഡനത്തില്‍ സാക്ഷര കേരളം മുന്നേറുന്നു !
പുരുഷനോളം സമ്പത്തും വിദ്യാഭ്യാസവും ആരോഗ്യപരിചരണവും
സ്ത്രീക്കും നല്‍കുന്നതില്‍ മലയാള നാട് പുകള്‍പ്പെറ്റതാണ്. പെണ്‍ശിശു
ഭ്രൂണഹത്യ കുറഞ്ഞതും ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം
ലഭിക്കുന്നതിലും ഒന്നാമത് കേരളം തന്നെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്
സ്ത്രീകള്‍ക്കു വേണ്ടി പേരാടുന്ന സ്ത്രീ സംഘടനകളുള്ളതും
കേരളത്തിലാണെങ്കിലും പെണ്ണായി പിറന്ന കുഞ്ഞിനുപോലും സുരക്ഷിതയല്ലെന്ന്
കാണാക്കഥ.തലസ്ഥാന നഗരമായ ദല്‍ഹിയെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ
ആക്രമണങ്ങള്‍ 27 ശതമാനമാണെന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2010
ലെ കണക്കുകള്‍ നമ്മെ ഞെട്ടിക്കുന്നു. സാക്ഷര കേരളത്തേക്കാള്‍ എല്ലാത്തിലും
പതിമടങ്ങ് പുറകെ നില്‍ക്കുന്ന ബീഹാറാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍
സുരക്ഷിതമായ സംസ്ഥാനം. ഇവിടെ 8.7 ശതമാനമാണ് സ്ത്രീകള്‍ക്കെതിരെയുള്ള
കുറ്റകൃത്യങ്ങള്‍.
പെണ്‍കുട്ടികളെ വിവാഹമെന്ന സ്ഥാപനത്തിലേക്ക് പറിച്ചു നടുമ്പോള്‍ കൊടുക്കുന്ന സ്ത്രീധനത്തിന്റെപേരില്‍ ഏറ്റവും കൂടുതല്‍ അരുംകൊലകള്‍ നടന്നിട്ടുള്ളത് കേരളത്തിലാണ്. 2012 സെപ്റ്റംബര്‍ മാസം വരെ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് കേരളത്തില്‍ മൊത്തം 23 പെണ്‍കുട്ടികള്‍ സ്ത്രീധനമെന്ന അനാചാരത്തിന്റെപേരില്‍ ഭര്‍ത്താവിന്റെയാ ഭര്‍ത്താവിന്റെബന്ധുക്കളുടേയോ പീഡനത്തിനിരയായി മരണപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെയാണ് സ്ത്രീധനത്തിന്റെപേരിലുള്ള പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ കണക്ക്. പല പെണ്‍കുട്ടികളുടെ ആത്മഹത്യകളും പരപുരുഷ ബന്ധമോ, മാനസിക വൈകല്യമോ ആയി രേഖപ്പെടുത്തപ്പെടുന്നു വെന്നത് എഴുതാപ്പുറം. ഇലയനങ്ങുമ്പോഴെക്കും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും മുറവിളി കൂട്ടുന്ന തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീധന മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏഴു മരണങ്ങളാണ് തിരുവനന്തപുരത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പെണ്ണിരുന്ന് പൂക്കേണ്ടത് കുടുംബങ്ങളിലാണെന്ന് പരമ്പരാഗത സങ്കല്‍പ്പം. എന്നാല്‍ കുടുംബത്തിന്റെഅകത്തളങ്ങളില്‍ നിന്ന് അവള്‍ നിരന്തരമായി പീഡിപ്പിക്കപ്പെടുന്നത് പുറംലോകം അറിഞ്ഞു തുടങ്ങിയപ്പോഴാണ് കുടുംബിനികള്‍ക്കു വേണ്ടി ഗാര്‍ഹിക പീഡന നിരോധനിയമം കൊണ്ടു വന്നത്. നിയമം പ്രാബല്യത്തില്‍ വന്ന് ഏഴു വര്‍ഷം പിന്നിടുമ്പോഴും കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്നതിനുള്ള നിയമം വരാന്‍ പോകുമ്പോള്‍ സാമൂഹ്യ-രാഷ്ട്രീയ സംഘടനകളുടെ വിശിഷ്യാ സ്ത്രീ പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമഫലമായി പ്രാബല്യത്തിലെത്തിയ ഗാര്‍ഹിക പീഡന നിരോധനിയമം നോക്കുകുത്തിയാകുന്നു. ഒന്‍മ്പതുമാസം കൊണ്ട് 4050 ഗാര്‍ഹിക പീഡനകേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലപ്പുറത്തു നിന്ന് 508 കേസുകള്‍. വയനാട്ടില്‍ നിന്ന് 78 കേസുകള്‍. ഇവിടെ കുടുംബത്തിനകത്ത് സ്ത്രീകള്‍ പീഡിപ്പിക്കപ്പെന്നത് കുറവാണെന്ന് നമ്മുക്ക് പറയാന്‍ കഴില്ല. പലരും മാനം രക്ഷിക്കാന്‍ പീഡനം സഹിക്കുന്നവരാകും.
ലൈംഗികാതിക്രമത്തിന്റെകാര്യത്തിലും സാക്ഷര കേരളം ഒട്ടും പിറകിലല്ല. മൂന്നുവയസ്സുള്ള ബാലികയെ മുതല്‍ 60 കഴിഞ്ഞ മുതിര്‍ന്ന സ്ത്രീകള്‍ വരെ ക്രൂരമായ ബലാത്സംഗത്തിരയാകുന്നത് കേരളത്തിന്റെസ്വന്തം നാട്ടിലാണ്. 717 മാനഭംഗക്കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തിരുവനന്തപുരം തന്നെയാണ് അതിലും മുന്നില്‍. 25 മാനഭംഗക്കേസുകള്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 66 എണ്ണം ജില്ലയുടെ മറ്റുഭാഗങ്ങളില്‍ നിന്നുമായി 91 കേസുകള്‍.തട്ടിക്കൊണ്ടുപോകലിലും കേരളം ഒട്ടും പിറകിലല്ല. ഒമ്പതുമാസം കൊണ്ട് 141തട്ടിക്കൊണ്ടുപോകല്‍ കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.കേരളം ഇങ്ങനെ മാറി കൊണ്ടിരിക്കുന്നു എന്നാ അറിവ് പൊതു സമൂഹത്തിനോ ഭരണ കൂടത്തിണോ ഇല്ല .സ്വാര്‍ഥതരും പ്രതികരണം നഷ്ടപെട്ടവരുമായി മാറുകയാണ് മലയാളി .

Thursday, 7 March 2013
മഅദനിക്ക് അഞ്ചു ദിവസത്തെ ജാമ്യം
സ്പെഷല്‍ വാര്‍ത്ത
മൂന്നു വര്‍ഷമായി പരപ്പന ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ വെള്ളിയാഴ്ച മുതല്‍ മാര്‍ച്ച് 12 വരെ അഞ്ചു ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മഅദിനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവാണ് മഅ്ദനിയെന്നും അദ്ദേഹത്തിന് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍െറ പ്രധാന വാദം. അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പൊലീസിന് ദിവസങ്ങള്‍ അധ്വാനിക്കേണ്ടി വന്നു. കേരളത്തിലേക്കു പോയാല്‍ കേസിന്‍െറ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഇസ്ലാമിക നിയമപ്രകാരം മകളുടെ വിവാഹത്തിന് കാര്‍മികത്വം വഹിക്കേണ്ടത് പിതാവാണെന്നും അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ ചടങ്ങ് നിര്‍വഹിക്കുന്നത് ദു$ഖകരമാണെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ വാദിച്ചു. പൊലീസ് അകമ്പടിയോടെയുള്ള പരോളോ ജാമ്യമോ അനുവദിക്കണമെന്നും സ്വന്തം ചെലവില്‍ യാത്ര നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ളവര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കത്തയിച്ചിട്ടുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് അദ്ദേഹത്തിന്‍െറ സ്വാധീനത്തിന് തെളിവാണെന്നായിരുന്നു പ്രോസിക്യൂഷന്‍െറ വാദം.
മഅ്ദനിയുടെ ആദ്യ ഭാര്യയിലുള്ള ഏക മകള്‍ ഷമീറയും കരുനാഗപ്പള്ളി സ്വദേശി നിസാമുദ്ദീനും തമ്മിലുള്ള വിവാഹം മാര്‍ച്ച് 10 നാണ് നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയമാണ് വിവാഹ വേദി.

കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡില്‍ ബസ് മറിഞ്ഞു 25 പേര്‍ക്ക് പരിക്ക്
![]() |
| കുറ്റിക്കാട്ടൂര്‍ മുണ്ട് പാലം റോഡില്‍ ചാലിയിറക്കല്‍ താഴത് റോഡിനു കുറുകെ മറിഞ്ഞ ബസ് |
കുറ്റിക്കാട്ടൂര്‍ :രാമനാട്ടുകരയില്‍ നിന്നും മെഡിക്കല്‍ കോളെജിലേക്ക്
പോകുന്ന ബസ് കുറ്റി ക്കാ ട്ടൂരിനടുത്ത് മുണ്ട് പാലം റോഡില്‍ മറിഞ്ഞു
വിദ്യാര്‍ഥി കളടക്കം 25 പേര്‍ക്ക് പരിക്ക്.നിറയെ യാത്രക്കാരുമായി
പോകുകയായിരുന്ന ഫിഫ സഫാരി ബസാണ് ഇന്ന് രാവിലെ 8 മണിക്ക് ചാലിയിറക്കല്‍
താഴത്ത് മറിഞ്ഞത് .ഇത് കാരണം ഇത് വഴിയുള്ള വാഹന ഗതാഗതം തടസ്സപെട്ടു . അമിത
വേഗതയാണ് അപകട കാരണമെന്നു പറയപ്പെടുന്നു .പരീക്ഷക്ക് പോകുകയായിരുന്ന
കുറ്റിക്കാട്ടൂര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് പരിക്കേറ്റവരില്‍
കൂടുതലും
ഇവരെ മെഡിക്കല്‍ കോളേജ് അത്യാ ഹിത വിഭാഗത്തില്‍പ്രവേശിപ്പിച്ചു .രാവിലെ റോഡില്‍ തിരക്ക് കൂടുതലുള്ള സമയമായിട്ടും നിയന്ത്രണം വിട്ട ബസ് റോഡിനു കുറുകെ മറിഞ്ഞതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി .വീതി കുറഞ്ഞ റോഡില്‍ വന്‍ തിരക്ക് അനുഭ വപ്പെടുമ്പോഴും ബസ്സും ഓട്ടോയും അമിതവേഗതയിലാണ് പോകുന്നത് .ഭാഗ്യത്തിന്റെ നേര്‍ രേഖയിലാണ് അപകടം വഴി മാറി പോകുന്നത് .പരിക്കേറ്റവരുടെ നില ഗുരുതരമല്ല.

Wednesday, 6 March 2013
കളി സ്ഥലം ചുരുങ്ങി ;കാല്‍പന്തു കളി "ത്രീസില്‍ "ഒതുങ്ങി
![]() |
| കഴിഞ്ഞ ദിവസം മാക്കിനിയാട്ടു താഴം നടന്ന മത്സരങ്ങള്‍ വീക്ഷിക്കുന്ന കാണികള്‍. |
Tuesday, 5 March 2013
മാമ്പുഴ സര്‍വേ അട്ടി മറി ക്കപ്പെടുന്നു
കുറ്റിക്കാട്ടൂര്‍ :മാമ്പുഴയെ വീണ്ടെടുക്കാനുള്ള സംരക്ഷണ സമിതി
പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും തണുത്ത
പ്രതികരണം .സര്‍വേക്ക് എത്താതെ മാമ്പുഴ സംരക്ഷണം അട്ടിമറിക്കാനുള്ള
നീക്കത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ആരോപിക്കുന്നു .ഈ ആരോപണം ശരി
വെക്കുന്ന രീതിയിലാണ് സര്‍വേ നടപടികള്‍ .കുന്നത് പാലത്ത് നിന്നും തുടങ്ങിയ
സര്‍വേ ഒചിയഴുന്ന വേഗത്തിലാണ് നടക്കുന്നത് .തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചു
ദിവസമായി നടന്ന
സര്‍വേ ഇപ്പോള്‍ രണ്ടു ദിവസമായി വെട്ടിക്കുറച്ചു .പല ദിവസങ്ങളിലും സര്‍വേ ടീമിനെ സഹായായിക്കാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എത്തിയാലും ഉദ്യോഗസ്ഥര്‍ വരാറില്ല .നേരത്തെ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സര്‍വേ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുവാന്‍ നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നു .മാത്രമല്ല ,പെരുവയല്‍ പെരുമണ്ണ ,ഒള വണ്ണ ,പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ സര്‍വേക്ക് സഹായികളെയും കല്ലുകളും വാഹനവും നല്‍കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു .പക്ഷെ ഇത് പൂര്‍ണമായും പാലിക്കാനോ പുഴയുടെ സംരക്ഷണം ഉറപ്പു വരുത്താനോ ഇവര്‍ വെണ്ടത്ര താല്പര്യം കാണിക്കാത്തതാണ് ജില്ല ഭരണ കൂടത്തിന്റെ താല്പര്യം കുറയാന്‍ കാരണമെന്ന് ആക്ഷേപമുണ്ട് .
തണ്ണീര്‍ തടങ്ങളും പുഴയും സംരക്ഷിക്കേണ്ടത് പഞ്ചായത്ത്
രാജ് നിയമ പ്രകാരം തദ്ദേശ ഭരണ കൂടത്തിന്റെ ബാദ്ധ്യത യായിട്ടും ഇവര്‍ ഇതില്‍
നിന്നും ഒളിച്ചോടുകയാണ് .ഇപ്പോള്‍ മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരാണ്
സര്‍വേക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നത് .ഇതിനിടയില്‍ സര്‍വേ നടത്തി
കയ്യേറ്റം കണ്ടെത്തിയ ഭാഗം വീണ്ടും ചിലര്‍ കയ്യേറാന്‍ മാഫിയക്ക് അവസരം
ഉണ്ടാക്കുന്ന ത്തിനു വേണ്ടിയാണ് സര്‍വേക്ക് ചിലര്‍ സഹകരിക്കത്തതെന്നു
പറയപ്പെടുന്നു .മഴക്കാലത്തിനു മുന്‍പേ സര്‍വേ പൂര്‍ത്തീകരിചില്ലങ്കില്‍
വീണ്ടും ഇത് നീണ്ടുപോകും.ഒരു ജനതയുടെ കൂട്ടായ്മയില്‍ നിന്നുണ്ടായ പുഴയ്ക്കു
വേണ്ടിയുള്ള പ്രവര്‍ത്തനം അധികാരികള്‍ തടസ്സപ്പെടുത്തുന്നതില്‍
പ്രതിഷേധിച്ചു മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കീഴ്മാട്
മാട്ടുമ്മല്‍ പാലത്തിനു സമീപം കൂട്ടായ്മ സംഘടിപ്പിച്ചു .ടി കെ എ അസീസ് ,പി കോയ .കെ വി അബ്ദുല്ലത്തീഫ് ,സി ശിവദാസന്‍ ,പ്രമോദ് സി ചന്ദ്രന്‍ ,ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു .
സര്‍വേ ഇപ്പോള്‍ രണ്ടു ദിവസമായി വെട്ടിക്കുറച്ചു .പല ദിവസങ്ങളിലും സര്‍വേ ടീമിനെ സഹായായിക്കാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ എത്തിയാലും ഉദ്യോഗസ്ഥര്‍ വരാറില്ല .നേരത്തെ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സര്‍വേ നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കുവാന്‍ നടപടി എടുക്കുമെന്ന് പറഞ്ഞിരുന്നു .മാത്രമല്ല ,പെരുവയല്‍ പെരുമണ്ണ ,ഒള വണ്ണ ,പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ സര്‍വേക്ക് സഹായികളെയും കല്ലുകളും വാഹനവും നല്‍കാമെന്നും യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു .പക്ഷെ ഇത് പൂര്‍ണമായും പാലിക്കാനോ പുഴയുടെ സംരക്ഷണം ഉറപ്പു വരുത്താനോ ഇവര്‍ വെണ്ടത്ര താല്പര്യം കാണിക്കാത്തതാണ് ജില്ല ഭരണ കൂടത്തിന്റെ താല്പര്യം കുറയാന്‍ കാരണമെന്ന് ആക്ഷേപമുണ്ട് .
Monday, 4 March 2013
പണി തീരാത്ത വീടും രോഗവും ;നിസ്സഹായ മായി രാജന്‍ .
കുറ്റിക്കാട്ടൂര്‍ :സ്വപ്‌നങ്ങള്‍ പാതി വഴിയില്‍ ബാക്കി വെച്ച് പ്രവാസത്തില്‍ നിന്നും തിരിച്ചു വന്ന പൈങ്ങോട്ടുപുറം പുറച്ചേരി രാജന് സമ്പാദ്യമായി ലഭിച്ചത് പണി തീരാത്ത വീടും ഇരു വൃക്കകളും തകരാറിലാക്കിയ രോഗവും . മൂന്നു സെന്‍റ് സ്ഥലത്ത് കല്ല് കൊണ്ട് കെട്ടി ഉയര്‍ത്തിയ ഷീറ്റ് മറച്ച ചുവരുകള്‍ക്കിടയിലാണ് രാജന്‍റെ കുടുമ്പം . അന്തിയുറങുന്നത് .ഇതിനിടയില്‍ വന്നുപെട്ട മാരക രോഗം ഈ കുടുമ്പത്തെ തളര്ത്തിയിരിക്കയാണ് .ഇരു വൃ ക്കകളും തകരാറിലായ രാജന് ചികിത്സക്ക് 10 ലക്ഷം രൂപയാണ് ചെലവ് .രണ്ടു മക്ക ളും ഭാര്യയുമടങ്ങുന്ന രാജന്റെ ചികിത്സക്കും വീടിനും വേണ്ടി കുന്ന മംഗലം വാര്‍ഡ് മെമ്പര്‍ വെള്ളക്കാട്ടു സമീന മുഖ്യ രക്ഷാ ധികാരിയായി കമ്മറ്റി രൂപീകരിച്ചു. കെ .രാഘവന്‍ നായര്‍ (പ്രസിഡണ്ട് )വി .പി രാജന്‍ (സെക്രടറി )വി മുഹമ്മദ് (ഖജാന്‍ജി )എന്നിവരടങ്ങിയ കമ്മറ്റി കുന്നമംഗലം പഞ്ചാബ് നാഷനല്‍ ബാങ്ക്ശാഖയില്‍ 4304000105038886 എന്ന നമ്പറില്‍ എക്കൊണ്ട് തുടങ്ങിയിട്ടുണ്ട്.മൊബൈല്‍ :9387524856.
Wednesday, 27 February 2013
ഇരു വൃ ക്കകളും തകരാറിലായ അരീക്കല്‍ നിസാര്‍ സഹായം തേടുന്നു
കുറ്റിക്കാട്ടൂര്‍ ;വൃ ക്കകളുടെ പ്രവര്‍ത്തനം നിലച്ചു കൊണ്ടിരിക്കുന്ന യുവാവ് പ്രതീക്ഷയുടെ കാത്തിരിപ്പില്‍ .ഇരു വൃ ക്കകളും ചുരുങ്ങി
ജീവന് മല്ലിടുന്ന കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിലെ അരീക്കല്‍ താഴം
ബാപ്പുങ്ങര മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ നിസാറാണ് (30) ചികിത്സക്ക് സഹായം
തേടുന്നത് .ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിനു ഒരു വര്ഷം മുന്‍പാണ് രോഗം കണ്ടു
തുടങ്ങിയത് .ഇപ്പോള്‍ രണ്ടു വൃ ക്കകളും ചുരുങ്ങി പ്രവര്‍ത്തനം നിലച്ചു
കൊണ്ടിരിക്കയാണ് .അടിയന്തി രമായി ഒരു വൃ ക്ക
മാറ്റി വെച്ചില്ലങ്കില്‍ ജീവനെ ബാധി ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് .ഭാര്യയും ഒരു വയസ്സായ മകളു മുള്ള കുടുമ്പം ഇതിനുള്ള ചികിത്സക്ക് തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് .15 ലക്ഷം രൂപ അടിയന്തിരമായും വേണം .
കുടുമ്പം
പരമാവതി ശ്രമങ്ങള്‍ നടത്തിയുട്ടും വിജയത്തിലെത്തിയിട്ടില്ല .ഇപ്പോള്‍
നിസാറിനെ ഹൈദ്ര ബാദിലെ ആശുപത്രിയില്‍ അട്മിറ്റു
ചെയ്തിരിക്കയാണ്.നാട്ടിലും മറു നാട്ടിലുമുള്ള നന്മ ബാക്കി വെച്ച വരിലാണ്
ഇനി പ്രതീക്ഷ .നമ്മുടെ ചിലവിന്റെ ഒരു വിഹിതം ഒരു ജീവന് നാം നല്കിയാന്‍ ദൈവം
ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാം പണം അയക്കേണ്ട വിലാസം :
അബ്ദുല്‍ നിസാര്‍ ,.അക്കൌണ്ട് നമ്പര്‍ 14130100031011,ഫെഡറല്‍ബാങ്ക് ,മാവൂര്‍ റോഡ് ,mobile:9645006050
Friday, 22 February 2013
കുടുംബ ശ്രീ 'ക്ക് സര്‍ക്കാര്‍ വക പലിശ കെണി
കുറ്റിക്കാട്ടൂര്‍ :വീട് വെക്കാനും .സ്വയം സംരംഭം തുടങ്ങാനും കുടുമ്പ ശ്രീ അംഗം ങള്‍ ക്ക് സര്‍ക്കാര്‍ നല്‍കുന്നവാ യ്പ്പക്ക് വന്‍ പലിശ .കുടും മ്പി നികളെ പലിശ കെണിയില്‍ അകപെടുത്താനുള്ള ഈ വാ യ്പക്കെതിരെ പ്രതി ഷേധം വ്യാപകം .ഓരോ കുടുംബ ശ്രീ കൂട്ടായ്മക്കും അതിലെ ഒരന്ഗത്തിന് ഒരു ലക്ഷം രൂപ മൂന്ന് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ നല്‍കുന്നത് .
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഇവര്‍ തിരിച്ചടക്കണം .പലിശയായി ലഭിക്കുന്ന തുക കുടുംബ ശ്രീയിലെ മറ്റു അംഗം ങള്‍ ക്ക് വീതിച്ചു നല്‍കും എന്ന് പറയപ്പെടുന്നു .ഇതിനു എല്ലാ മെമ്പര്‍മാരും ലോണ്‍ എടുക്കുന്ന ആള്‍ക്ക് ജാമ്യം നില്‍ക്കണം
ഇവര്‍ അടവില്‍ വീഴ്ച വരുത്തിയാല്‍ ഭാര വഹികള്‍ തുക അടക്കണം .മാത്രമല്ല അത്യാവശ്യത്തിനു കടം എടുത്തവരുടെ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂട്ടായ്മയിലെ മറ്റു അംഗം ങള്‍ ക്ക് നല്‍കുന്നതിന്റെ ധാര്‍മികതയും ചോദ്യം ചെയ്യപെടുകയാണ് .പുരുഷന്മാര്‍ പലിശ കെണിയില്‍ കുടുങ്ങി കുടുമ്പം തകരും മ്പോഴാണ് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്ത സ്ത്രീകളെയും കടക്കെ ണി യില്‍ കുടുക്കാനുള്ള നീക്കം. സര്‍ക്കാര്‍ പലിശ രഹിത വായ്പ്പ നല്‍കി സ്ത്രീ കൂട്ടായ്മക്ക് കരുത്തു പകരാന്‍ തയ്യാറാവുകയാണ് വേണ്ടത് .
Thursday, 21 February 2013
വീട് വെക്കാന്‍ ധന സഹായം
കുറ്റിക്കാട്ടൂര്‍ :രണ്ടോ മൂന്നോ സെന്‍റ് സ്ഥലമുള്ളവര്‍ക്ക് ഗൃഹ ശ്രീ പദ്ധതി പ്രകാരം ഓരോ വീടിനും മൂന്നു ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് ഹൗസിംഗ് ബോര്‍ഡ് അറിയിച്ചു .സര്‍ക്കാര്‍ സബ് സിഡി യായി രണ്ടു ലക്ഷം രൂപയും സന്നദ്ധ സംഘടന വിഹിതമായി ഒരു ലക്ഷം രൂപയുമാണ് നല്‍കുന്നത് .ഗുണ ഭോ ക്താവിന്റെ വിഹിതമായി ഒരു ലക്ഷം രൂപ ബോര്‍ഡില്‍ അടക്കണം .ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകളും ഉദാര മതികളും സമ്മതം അറിയിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 28 ,അപേക്ഷ അയക്കേണ്ട വിലാസം ,സെക്രടറി ,ഭാവന നിര്‍മാണ ബോര്‍ഡ്,ശാന്തി നഗര്‍ ,തിരു വനന്ത പുരം .695001,ഫോണ്‍ ;0471-233001
Wednesday, 20 February 2013
പൊതാത്ത് സീതി നിര്യാതനായി
കുറ്റിക്കാട്ടൂര്‍ :പൊതാത്ത് സീതി (67) നിര്യാതനായി .ഭാര്യ :ആയിഷബി ,മക്കള്‍ :അബ്ദു സലാം ,ആബിദ് ,റഷീദ ,റസീന ,റഫീന . മയ്യത്ത് നമസ്കാരം ബുധനാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കണി യാത്തു പള്ളിയില്‍ .
Monday, 18 February 2013
മത പ്രസംഗം 'കച്ചവടം ' വീണ്ടും അരങ്ങു വാഴുന്നു
കുറ്റിക്കാട്ടൂര്‍ :മത പ്രസംഗം പ്രബോധന ദൌത്യമായി കണ്ടിരുന്ന സമൂഹത്തില്‍ വന്‍ വില കൊടുത്തു പുതിയ അവതാരങ്ങളെ' കൊണ്ട് വന്നു ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്നു .മത പ്രസംഗ വേദിയില്‍ പ്രത്യേക രീതിയില്‍ ശൈലി സീകരിച്ചു രംഗത്ത് വന്ന ചില പണ്ടിതന്മാരാന് സംഘാടകരില്‍ നിന്നും മണിക്കൂറിനു വന്‍ തുക വാങ്ങി ദീന്‍ ' പറയുന്നത് .അല്പം പൊതു ബോധവും ഭൗതിക വിവരവും ഉള്ള ഇവര്‍ പാരമ്പര്യ പണ്ഡിതന്മാരുടെ ശൈലി സീകരിക്കാത്തത് കൊണ്ട് ഇവരുടെ സദസ്സില്‍ കേള്‍വിക്കാരായി എത്തുന്നവര്‍ക്ക് ഒരു പുതുമ തോന്നുന്നു എന്നതിനെ സംഘാടകരും മുതലെടുക്കുകയാണ് ..കുറച്ചു കാലം മുന്പ് തിരുവിതാം കൂറില്‍ നിന്നും വന്ന ഒരു മൌലവിക്കു മലബാറില്‍ സ്റ്റേജ് നല്‍കിയവര്‍ വിശറിയും ,എ സി മുറിയും സ്പെഷല്‍ ഫുഡും നല്‍കിയാണ് ജനങ്ങളുടെ കീശയില്‍ കയ്യിട്ടത് .ഇടക്കാലത്ത് ഇത്തരം വേദികളില്‍ ഇക്കൂട്ടര്‍ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല .ഇതിനു കാരണം ദീന്‍ കച്ചവടം ചെയ്യാനുള്ള തല്ലെന്നു ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ കച്ചവടക്കാര്‍ രംഗം വിട്ടിരുന്നു .പക്ഷെ ഇപ്പോള്‍ തെക്ക് നിന്നും വന്ന ചില ബാഖവിമാര്‍ ,ഇപ്പോള്‍ 25000 രൂപ മുതല്‍ മൂന്ന് മണിക്കൂര്‍ പ്രസംഗത്തിനു പ്രതിഫലം വാങ്ങി യാണ് ദീന്‍ പറയുന്നത് .സംഘാടകര്‍ ഇത്തരം ആളുകള്‍ക്ക് വേദി നല്‍കുന്നത് ധനംശേഖരിക്കാനാണ് .കുറ്റിക്കാട്ടൂരിലെ ഒരു പ്രമുഖ അറബി കോളേജിലെ ദശ ദിന പ്രഭാ ഷണ ത്തിനു വന്നവര്‍ പറഞ്ഞ ദീനിന് ഇത്ര വലിയ വില നല്കിയു ള്ള താണെ ന്നത് ജന സംസാരമായപ്പോഴാണ് പഴയ 'ചൂഷണം 'പുതിയ രീതിയല്‍ അവതരിക്കുന്നത് നാട്ടുകാര്‍ അറിയുന്നത് .പ്രവാചകന്റെ ജീവിതവും സന്ദേശവും മാതൃ കയക്കെണ്ടാവര്‍ പൊതു സമൂഹത്തില്‍ ഈ രീതിയില്‍ കെട്ടി എഴുന്നള്ളുന്നത് ഇസ്ലാമിനെ തെറ്റി ദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് പൊതു സമൂഹത്തിന്റെ ആശങ്ക
ഇതിനിടയില്‍ ചൈനീസ് ഫുഡ് വേണ്ടവരും ഉണ്ടെന്നു പറയപ്പെടുന്നു .ഏതായാലും സമൂഹത്തില്‍ ദീനിന്റെ പ്രായോഗിക രൂപം കാണാന്‍ ഇവര്‍ക്ക് തല്പര്യമില്ലന്നെതിന്റെ തെളിവാണ് ഇവരുടെ ഇത്തരം കാര്യത്തിലുള്ള വില പറഞ്ഞുള്ള മത പ്രസംഗം.എല്ലാ മനുഷ്യര്‍ക്കും വേണ്ടി അള്ളാഹു നല്‍കിയ ദര്‍ശനത്തെ ഒരു കൂട്ടര്‍ സ്വന്തമാക്കുമ്പോളള്‍ ബഹുസര സമൂഹം എന്ത് കരുതുന്നു എന്നത് ഇവര്‍ക്ക് പ്രശ്നമല്ല .ഇത് തന്നെയാണ് ഇസ്ലാമിന്റെ പ്രശ്നവും.
ഒച്ചിന്റെ വേഗതയില്‍ കലുങ്ക് നിര്‍മാണം ; റോഡില്‍ ഒരു മരണം കൂടി
കുറ്റിക്കാട്ടൂര്‍: ഒച്ചിന്‍െറ വേഗതയില്‍ നടക്കുന്ന കലുങ്ക് നിര്‍മാണം
മേഖലയില്‍ അപകടം കൂട്ടുന്നു. അപകടങ്ങളും മരണങ്ങളും പെരുകിയിട്ടും
നടപടിയെടുക്കാന്‍ അധികൃതരാരും തയാറായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഏഴോടെ
റഹ്മാനിയ വികലാംഗ വിദ്യാലയത്തിനടുത്ത ഇറക്കത്തിലെ കലുങ്ക്
നിര്‍മാണത്തിനടുത്തുവെച്ചാണ് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച്
മത്സ്യക്കച്ചവടക്കാരന്‍ പൂവാട്ടുപറമ്പ് പുതിയോട്ടില്‍ ബീരാന്‍ എന്ന യുവാവ്
മരിച്ചത്.
ഒരു മാസമായി റോഡിന്‍െറ പാതിഭാഗത്ത് വന്‍ കിടങ്ങ് കീറി പൈപ്പിന്‍െറയും മറ്റും പ്രവൃത്തി നടന്നു വരുന്നുണ്ട്. റോഡിന് വീതിയില്ലായ്മയും ഇറക്കവും വളവും അപകട സാധ്യതക്ക് ആക്കം കൂട്ടുന്നു. ഇവിടെ നിരവധി തവണ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും അപകടത്തില്‍പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് മുതല്‍ പെരുവയല്‍ വരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാവാതെ ചെറിയ വരമ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ വാഹനയാത്ര ദുസ്സഹമായിട്ടുണ്ട്.

വെള്ളിപറമ്പിലെ മീഡിയവണ്‍ സ്റ്റുഡിയോക്കു മുന്നിലും ആറേരണ്ടിലുള്ള
കലുങ്ക് നിര്‍മാണങ്ങള്‍ക്കടുത്തുവെച്ചും കഴിഞ്ഞ ദിവസങ്ങളില്‍ അപകടവും
തുടര്‍ന്ന് ഗതാഗത സ്തംഭനവും ഉണ്ടായി. റോഡ് നിര്‍മാണത്തിലെ അഴിമതിയും ചില
ഭാഗങ്ങളില്‍ പ്രവൃത്തിയിലുള്ള വന്‍ അപാകതകളും ചൂണ്ടിക്കാട്ടി നാട്ടുകാര്‍
പ്രതിഷേധ രംഗത്തുണ്ടെങ്കിലും അധികൃതര്‍ കണ്ണടച്ച മട്ടാണ്.
Wednesday, 13 February 2013
വെല്‍ഫയര്‍ പാര്‍ട്ടി സമ്മേളനം മാറ്റി വെച്ചു
കുറ്റിക്കാട്ടൂര്‍ : ഇന്ന് നടത്താനിരുന്ന വെല്‍ഫയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി പ്രഖ്യാപനം മാറ്റി വെച്ചതായി ഭാര വാഹികള്‍ അറിയിച്ചു .പരിപാടി അടുത്ത ദിവസം തീരുമാനിക്കും .
Tuesday, 12 February 2013
നാടിന് മാതൃകയാകാന്‍ പെരുവയലില്‍ പട്ടികജാതി സമഗ്ര വികസനപദ്ധതി
![]() |
| പട്ടിക ജാതി വികസന ത്തിനു വേണ്ടിയുള്ള ഭൂമി |
പെരുവയല്‍ പഞ്ചായത്തിലെ 10ാംവാര്‍ഡില്‍പെട്ട കൊടശ്ശേരിതാഴത്താണ് പട്ടികജാതി വിഭാഗങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് മാതൃകാപദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. ഒന്നര ഏക്കര്‍ സ്ഥലത്ത് വീടുവെക്കാന്‍പോലും പറ്റാത്ത 22 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കെട്ടിട സമുച്ചയവും വീടിന് അപേക്ഷിച്ച ഏഴ് കുടുംബത്തിന് മൂന്നര സെന്‍റ് സ്ഥലവും നല്‍കും. ഇതിനോട് ചേര്‍ന്ന രണ്ട് ഏക്കര്‍ സ്ഥലത്ത് ചെറുകിട തൊഴില്‍ശാലകളും കുടിവെള്ളപദ്ധതി, അങ്കണവാടി, സാംസ്കാരികനിലയം എന്നിവയും നിര്‍മിക്കും. കൂടാതെ കൊടശ്ശേരിതാഴത്തെ പുഞ്ചപ്പാടത്ത് ഒരേക്കറോളം വയലും ഇവര്‍ക്ക് കൃഷിചെയ്യാന്‍ പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്.
ഏഴുപത്തൊന്നര ലക്ഷം രൂപയാണ് 22 കുടുംബങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയം പണിയുന്നതിന് കണക്കാക്കുന്നത്. 20 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഇതിലേക്കായി വിഭാവനം ചെയ്തത്. പദ്ധതിയുടെ നടത്തിപ്പിനായി ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന പട്ടികജാതി വികസന കോര്‍പറേഷന്‍െറയും സാമ്പത്തികസഹായവും തേടും.
സംസ്ഥാനത്തിനുതന്നെ മാതൃകയായ ഈ പദ്ധതി ഒരുവര്‍ഷത്തിനുള്ളില്‍തന്നെ പ്രാവര്‍ത്തികമാക്കാനുള്ള രൂപരേഖ പഞ്ചായത്ത് നേരത്തേതന്നെ തയാറാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്നതടക്കമുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഫണ്ട് ലഭ്യമാകുന്ന മുറക്ക് മാസങ്ങള്‍ക്കകംതന്നെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
Monday, 11 February 2013
നേരും നന്മയും മിഴി തുറക്കുന്നത് കാണാന്‍ നാട്ടുകാരുടെ പ്രതിനിധികളും
| ഉത്ഘാടന പരിപാടി കാണാനെത്തിയ ജനം |
നേരിന്റെയും നന്മയുടെയും മിഴി തുറക്കുന്നത് കാണാന്‍ മീഡിയ വണ്‍ ചാനലിന്റെ ആസ്ഥാനമായ പെരുവയല്‍ പഞ്ചായത്തില്‍ നിന്നും ജനപ്രതിനിധികളും നാട്ടുകാരും ഉത്ഘാടന നഗരിയിലേക്ക് ഒഴുകിയെത്തി .വെള്ളിപറ മ്പ് ,കുറ്റിക്കാട്ടൂര്‍ ,പെരുവയല്‍ ,പുവ്വാട്ട് പറമ്പ .എന്നിവിടെങ്ങളിലെ
ജനങ്ങള്‍ തങ്ങളുടെ നാട്ടിലെ ആസ്ഥാനമായി വന്ന ഈ ചാനലിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു .പെരുവയല്‍ പഞ്ചായത്ത് പ്രസി ഡന്റ്റ് പി അസ്മാബി ,വൈസ് :പ്രസി ഡ ന്റ്റ് :സദാശിവന്‍ .വാര്‍ഡ് മെമ്പര്‍ അനീഷ് പലാട്ട് ,മാമു .കെ തുടങ്ങിയവര്‍ പരിപാടിക്ക് എത്തി ചെര്ന്നവരില്‍ പ്രമുഖരാണ് .ആദ്യ ദിവസം തന്നെ അവതരണം മികച്ചതായെന്നു ഇവര്‍ അഭി പ്രയപെട്ടു .ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു . തികച്ചും പ്രൊഫഷണലായി അതവര്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.എന്നാണ് ഇവര്‍ അഭിപ്രായപെട്ടത് . ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്.ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് .മീഡിയ വണ്‍ ചര്‍ച്ച ചെയ്തത് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും കേന്ദ്രത്തിലും കാശ്മീരിലും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളുമാണ്. ഫെബ്രുവരി പത്തു മുതല്‍ മലയാള ടി വി പഴയത് പോലെയാവില്ല എന്ന പരസ്യം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ഒരു ചര്‍ച്ചയും ഏറെ പുതുമയുള്ള ഒരവതരണവും.പക്ഷെ ചില കേബിള്‍ ഓപ റെ റ്റ ര്‍ മാര് ഇത് നല്‍ കാത്തത് വന്‍ രോഷ തിനിടയാക്കിയിട്ടുണ്ട് .
Sunday, 10 February 2013
എസ് .എസ് .എഫ് മീലാദ് സമ്മേളനം .
കുറ്റിക്കാട്ടൂര്‍ :എസ് .എസ് .എഫ് കുന്ന മംഗലം സെക്ടര്‍ മീലാദ് സമ്മേളനം കുറ്റി ക്കാട്ടൂരില്‍
മര്‍കസ് വൈസ് പ്രസി ഡ ന്റ്റ് ഹുസൈന്‍ സഖാഫി ഉത് ഘാടനം ചെയ്തു .പ്രവാചകന്‍ എല്ലാ കാലത്തേക്കും ജനങ്ങള്‍ക്ക് വേണ്ടി നിയോഗിതനാണെന്ന് അദ്ദേഹം പറഞ്ഞു .രഹ്മതുള്ള,സഖാഫി ,അലവി സഖാഫി എന്നിവര്‍ പ്രസംഗിച്ചു .
മര്‍കസ് വൈസ് പ്രസി ഡ ന്റ്റ് ഹുസൈന്‍ സഖാഫി ഉത് ഘാടനം ചെയ്തു .പ്രവാചകന്‍ എല്ലാ കാലത്തേക്കും ജനങ്ങള്‍ക്ക് വേണ്ടി നിയോഗിതനാണെന്ന് അദ്ദേഹം പറഞ്ഞു .രഹ്മതുള്ള,സഖാഫി ,അലവി സഖാഫി എന്നിവര്‍ പ്രസംഗിച്ചു .
Friday, 8 February 2013
യമാനിയ ദശ ദിന പ്രഭാഷണം ഹൈദരലി തങ്ങള്‍ ഉത് ഘാടനം ചെയ്യും.
കുറ്റിക്കാട്ടൂര്‍ : യമാനിയ കോളേജില്‍ പത്തു ദിവസം പ്രഗത്ഭര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര പാണക്കാട് ഹൈദരലി തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കുമെന്ന് ബന്ധ പെട്ടവര്‍ അറിയിച്ചു .ഫെബ്രുവരി 11 മുതല്‍ 20 വരെ നടക്കുന്ന പരിപാടിയില്‍ മുസ്തഫ ഹുദവി ആക്കോട് ,അഹമ്മദ് കബീര്ബാഖവി ,ഡോക്ടര്‍ ബഷീര്‍ ഫൈസി ,തുടങ്ങിയവര്‍ സംബന്ദിക്കും .വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍ ,സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും .
Tuesday, 5 February 2013
വെല്‍ഫെയര്‍ പാര്‍ടി പെരുവയല്‍ പഞ്ചായത്ത് പ്രഖ്യാപനം പ്രേമ പിഷാരടി ഉത്ഘാടനം ചെയ്യും
കുറ്റിക്കാട്ടൂര്‍ :വെല്‍ഫെയര്‍ പാര്‍ടി പെരുവയല്‍ പഞ്ചായത്ത് പ്രഖ്യാപനം കുറ്റിക്കാ ട്ടൂരില്‍ ഫെബ്രുവരി 13 നു സംസ്ഥാന വൈസ് പ്രസിഡന്റ്റ് പ്രേമ പിഷാരടി നിര്‍വഹിക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു .
കോഴിക്കോട് ജില്ല പ്രസിഡന്റ്റ് പി സി ഭാസ്കരന്‍ ,സെക്രടറി പി കെ അബ്ദുറഹ്മാന്‍ .ജില്ല വൈസ് പ്രസിഡന്റ്റ് ജോന്സന്‍ നെല്ലിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്റ് സുദേശന്‍ പറ കോളില്‍ എന്നിവര്‍ സംസാരിക്കും .പാര്‍ട്ടിയുടെ നയവും നിലപാടും പൊതു ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുകയും പുതിയ രാഷ്ട്രീയ അവബോധം വലര്‌ത്തു കയുമാണ് പരിപാടിയുടെ ലക്‌ഷ്യം .
നേരും നന്മയുമായി മീഡിയവന്‍ മലയാളി പ്രേക്ഷകരിലേക്ക്
കുറ്റിക്കാട്ടൂര്‍ :ഫെബ്രുവരി 10 നു ലോക മലയാളിക്ക് സമര്‍പ്പിക്കുന്ന മീഡിയവന്‍ ആസ്ഥാനത്തിന്റെ അവസാന മിനുക്ക് പണികള്‍ പുരോഗ മിക്കുന്നു .പ്രതീക്ഷയോടെ കാത്തിരുന്ന സ്വന്തം ചാനല്‍ ആസ്ഥാനം കാണാന്‍ ആളുകള്‍ വെള്ളി പറ മ്പില്‍ എത്തി കൊണ്ടിരിക്കുന്നു . മലയാളിക്ക് പുതിയ ദൃശ്യാനുഭവമൊരുക്കിയെത്തുന്ന ചാനലിന്‍െറ ഉദ്ഘാടനം ഈമാസം 10ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി നിര്‍വഹിക്കും. മാധ്യമത്തിന്‍െറ രജത ജൂബിലി ഉപഹാരമാണ് മീഡിയവണ്‍ ചാനലെന്ന് ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തക്കും വിനോദത്തിനും തുല്യപ്രാധാന്യം നല്‍കിയുള്ള ചാനലിനും മാധ്യമത്തിന്‍െറ നയനിലപാടുകളായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. വാര്‍ത്തയില്‍ നേരും വിനോദ പരിപാടികളില്‍ നന്മയുമാണ് മീഡിയവണിന്‍െറ മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. മലയാള ദൃശ്യമാധ്യമ രംഗത്ത് വ്യത്യസ്തമായ ആശയമാണ് മീഡിയവണ്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ വാര്‍ത്തയും വിനോദപരിപാടികളും സംപ്രേഷണം ചെയ്യും.വിനോദത്തിനു മാത്രമായി മീഡിയവണ്‍ ലൈഫ്, പ്രവാസി മലയാളികള്‍ക്കായി മീഡിയവണ്‍ ഗ്ളോബല്‍ എന്നീ ചാനലുകളും ഉടന്‍ തുടങ്ങും. പൊതുജനങ്ങളുടെ ഓഹരികളാണ് ചാനലിന്‍െറ മൂലധനമെന്ന് അദ്ദേഹം വ്യക്തമാക്കി.വാര്‍ത്തകള്‍ ചേരുവയില്ലാതെ ജനങ്ങളിലെത്തിക്കാന്‍ മീഡിയവണിനാവുമെന്നും ഒരു സമ്മര്‍ദവും ഇതിന് തടസ്സമാവില്ലെന്നും എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് പറഞ്ഞു. വിനോദ പരിപാടികളില്‍ മൂല്യത്തിന് പ്രാധാന്യം നല്‍കാനുള്ള പരീക്ഷണമാണ് മീഡിയവണിന്‍െറ ദൗത്യമെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ (പ്രോഗ്രാം) ഷിബു ചക്രവര്‍ത്തി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മാവൂര്‍ റോഡില്‍ വെള്ളിപറമ്പിലാണ് അത്യാധുനിക സജ്ജീകരണത്തോടെ മീഡിയവണിന്‍െറ ആസ്ഥാന മന്ദിരവും സ്റ്റുഡിയോ കോംപ്ളക്സും ഒരുക്കിയത്.കോഴിക്കോട് സ്വപ്നനഗരിയില്‍ 10ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ആസ്ഥാന മന്ദിരത്തിന്‍െറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ന്യൂസ് സ്റ്റുഡിയോ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.വെബ്സൈറ്റ് ലോഞ്ചിങ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫും പ്രോഗ്രാം സ്റ്റുഡിയോ ഉദ്ഘാടനം എം.എ. യൂസുഫലിയും മിഡിലീസ്റ്റ് ഓപറേഷന്‍സിന്‍െറ ഉദ്ഘാടനം ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയും നിര്‍വഹിക്കും. സംവിധായകന്‍ രഞ്ജിത്ത് മീഡിയവണ്‍ സിഗ്നേചര്‍ മ്യൂസിക് പ്രകാശനം ചെയ്യും.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ എളമരം കരീം, പി.ടി.എ റഹീം, എ. പ്രദീപ് കുമാര്‍, മേയര്‍ എ.കെ. പ്രേമജം, എം. മുകുന്ദന്‍, വി.എം. സുധീരന്‍, പി.വി. അബ്ദുല്‍ വഹാബ്, ഡോ. ആസാദ് മൂപ്പന്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ടി.പി. അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, ഡോ. ജോസഫ് മാര്‍ തോമസ്, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ആശംസകള്‍ നേരും.
Friday, 1 February 2013
കളിക്കള മില്ലാത്ത സ്കൂളിന്റെ താരത്തിനു ടെന്നിക്കോയില്‍ സ്വര്‍ണം
കുറ്റിക്കാട്ടൂര്‍ ;കളിക്കള മില്ലാത്ത സ്കൂളിന്റെ താരമായ അനൂജക്ക് ദേശീയ ടെന്നിക്കോയ് മത്സരത്തില്‍ സ്വര്‍ണം . ആന്ത്രയില്‍ നടന്ന ദേശീയ സീനിയര്‍ ടെ ന്നിക്കോയ് മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടി അനൂജ നാടിന്‍റെ അഭിമാനമായാത്
നേരത്തെ സബ് ജൂനിയര്‍ ,ജൂനിയര്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു .കുറ്റിക്കാട്ടൂര്‍ ഗവ ;ഹൈ സ്കൂളില്‍ എസ് എസ എല്‍ സി ക്ക് പഠിക്കുന്ന തനൂജ മോഡല്‍ സ്കൂള്‍ അധ്യാപകന്‍ കോയ മാസ്റ്റ റുടെയും പറയഞ്ചേരി ബോയ്സ് സ്കൂള്‍ കായിക അദ്ധ്യാപിക സബിറ യുടെയും മകളാണ് .

പൊടി ശല്യം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
കുറ്റിക്കാട്ടൂര്‍ ;നവീകരണം നീണ്ട പ്പോള്‍ നാട്ടുകാര്‍ റോഡിലെ പൊടിയില്‍ മൂടി .പൊറൂ തി മുട്ടിയപ്പോള്‍ അവര്‍ റോഡ്‌ഉപരോധിച്ചു
.പെരു മണ്ണ -കോട്ടായി താഴം വരെ പൊളിച്ചിട്ട റോഡിലെ പണിയാണ് പാതി വഴിയില്‍
ഉപേക്ഷിച്ചത് ..മണ്ണും കല്ലും നിറഞ്ഞ റോഡിലുടെ വാഹനങ്ങള്‍ പോകുമ്പോള്‍
പൊടി ശല്യം നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഭീഷണി യാവുകയാണ്‌മാങ്കാവ്
കണ്ണി പറമ്പ് റോഡിന്‍റെ ഇടക്കുള്ള ഈ റോഡു പൊളിച്ചിട്ട് മസാങ്ങളായി .മറ്റു
ഭാഗങ്ങളില്‍ ഭാഗിഗമായി പൂര്തീകരിച്ചപ്പോള്‍ ഇവിടെ പാതി വഴിയില്‍ പണി
നിര്‍ത്തിയതാണ് പ്രശ്നത്തിന് കാരണം .രണ്ടര കിലോ മീറ്റര് നീളത്തില്‍
ഈബഗത്തുല്ല നാട്ടുകാരും സ്കൂള്‍ കുട്ടികളും പ്രധിശേതം തുടങ്ങിയിട്ട്
മാസങ്ങളായി .അധികാരികള്‍ കണ്ണ് തുറക്കാത്തത് കൊണ്ടാണ് ഇവര്‍ സമരതിനിരങ്ങിയത്
Subscribe to:
Posts (Atom)