കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Wednesday, 3 July 2013
അധിവേഗംപണിതീര്‍ന്നറോഡ് ബഹുദൂരംഒലിച്ചു പോയി ! നാട്ടുകാര്‍പരാതി നല്കി ,
| തക ര്‍ന്ന റോഡി ന്‍റെ ചിത്രം വെച്ചുള്ള നാട്ടുകാരുടെ പ്രതി ഷേധം |
കുറ്റിക്കാടൂര്‍: കൊട്ടിഘോഷിച്ചുടാറിംഗ് നടത്തിയമക്കിനിയാട്ടുതാഴം മയൂറം കുന്നു റോഡ്പണി കഴിഞ്ഞു ആഴ്ചകള്‍ക്കകം തകര്‍ന്നത് അഴിമതിഎന്നു നാട്ടുകാര്‍ .മുണ്ട് പാലം റോ ഡില്‍ നിന്നും ഒരു കിലോ മീറ്റര്‍ ദൂരം ടാ റിംഗ് നടത്തിയ ഭാഗമാണ് പൂര്ണമായും തകര്ന്നത് .8 3 0 0 0 0 രൂപ ഫണ്ട് അനുവദി ചു കരാര് നല്കിയ റോഡില്‍ വന്‍ അഴിമതി നടന്നതാണ് റോഡ് മഴയില്‍ ഒലി ച്ചു പോവാന്‍ കാരണം .ടാറില്‍ നടത്തിയ തിരിമറിയാണ് റോഡി ന്റെ ഉറപ്പിനെ ബാ ധിചത് . കുന്നമംഗലം ബ്ലോക്കും എം പി ഫണ്ടും ഉപയോഗിച്ചാണ് റോഡ് നി ര്‍മി ച്ചത് .
ആഘോഷമായി നടത്തിയ റോഡ് ഉത്ഘാടനം കഴിഞ്ഞു ആഴ്ച്ച കള്‍ക്കകം റോഡ് പൊളി ഞ്ഞത് പഞ്ചായത്ത് ഭരണ സമിതിക്കു നാണക്കെടായിട്ടുണ്ട് .മാത്രമല്ല പൊലിഞ്ഞ റോഡിന്‍റെ ചിത്രം എടുത്തു നാട്ടുകാര്‍ അഴിമതിയെ പരിഹസിച്ചു രംഗത്ത് വരികയും ബന്ദ്ധപെട്ടവ ര്‍ ക്ക് പരാതി നല്കുകയും ചെയ്തിട്ടുണ്ട് .പൊളി ഞ ഭാഗം റീ ടാറിംഗ് നടത്താന്‍ നടപടി എടിത്തിട്ടുന്ടെന്നു വാര്ഡ് മെമ്പര്‍ അനീഷ് പാലാട്ടു പറഞ്ഞു .
Saturday, 29 June 2013
മൊബൈല്‍ വഴി ഇനി ട്രെയിന്‍ ടിക്കറ്റ്
ട്രെയിന്‍ ടിക്കറ്റ് ഇന്നുമുതല്‍ എസ്എംഎസ് വഴി ലഭിക്കും. 139, 5676714 എന്നീ നമ്പരുകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ സന്ദേശം വഴി ടിക്കറ്റുകള്‍ ലഭിക്കുക. ഇതിനായി ഫോണില്‍ ഇന്റര്‍നെറ്റ് സൌകര്യം ആവശ്യമില്ല.
ഇന്റര്‍നെറ്റും സ്മാര്‍ട്ഫോണും ഇല്ലാത്ത സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് മൊബൈല്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നതെന്ന് റയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം നിരീക്ഷിച്ചശേഷം വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി അറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് ലഭിക്കുന്നതിനുള്ള സൌകര്യമാണ് റയില്‍വേ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി മൊബൈല്‍ നമ്പര്‍ ഇന്ത്യന്‍ റയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനിലും (ഐആര്‍സിടിസി) ഏതെങ്കിലും ബാങ്കിലും റജിസ്റ്റര്‍ ചെയ്യണം.
തുടര്‍ന്ന് ബാങ്ക് മൊബൈല്‍ മണി ഐഡന്റിഫയറും (എംഎംഐഡി), ടിക്കറ്റു തുക അടയ്ക്കാനുള്ള വണ്‍ടൈം പാസ്വേഡും (ഒടിപി) നല്‍കും. ഇവ കിട്ടിയാല്‍ യാത്രക്കാരനു ടിക്കറ്റിനുള്ള സന്ദേശം അയയ്ക്കാം. തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍, പോകുന്ന സ്ഥലം, യാത്രാ തീയതി, ഏതു ക്ളാസ് എന്നിവയും യാത്രക്കാരന്റെ പേര്, വയസ്സ്, പുരുഷനോ സ്ത്രീയോ എന്നീ വിവരങ്ങളും അയയ്ക്കണം. മറുപടിയായി പണം നല്‍കാനുള്ള നമ്പര്‍ (ന്ധത്സന്റnന്ഥന്റ്യന്ധദ്ധഗ്നn ണ്ട.) ലഭിക്കും. ഇതിനു മറുപടിയായി പേ (ണ്മന്റത്ന) എന്ന സന്ദേശവും തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ഐഡിയും എംഎംഐഡിയും പാസ്വേഡും അയയ്ക്കണം.
അതോടെ ടിക്കറ്റ് ബുക്ക് ചെയ്യും. ടിക്കറ്റിന്റെ വിവരങ്ങള്‍ അടങ്ങുന്ന സന്ദേശവും ലഭിക്കും. മൊബൈല്‍ സന്ദേശങ്ങള്‍ക്ക് മൂന്നു രൂപയും 5000 രൂപ വരെയുള്ള ടിക്കറ്റിന് അഞ്ചു രൂപയും 5000 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്തു രൂപയും റയില്‍വേ ഇൌടാക്കും. ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രണ്ടു സന്ദേശങ്ങള്‍ വേണ്ടിവരും. നിയമപ്രകാരമുള്ള തിരിച്ചറിയല്‍ രേഖയും ഇൌ സന്ദേശവും ഉണ്ടെങ്കില്‍ യാത്ര ചെയ്യാം.
ഇരുപത്തഞ്ചോളം ബാങ്കുകള്‍ മൊബൈല്‍ വഴി ടിക്കറ്റെടുക്കാന്‍ സൌകര്യം നല്‍കും. നിലവില്‍ രാജ്യത്തെ 10% പേര്‍ക്കു മാത്രമാണ് ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ ഉള്ളത്. അതേസമയം 80% പേര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്. ഇപ്പോള്‍ 45 ശതമാനത്തോളം പേര്‍ ഒാണ്‍ലൈന്‍ ആയി ടിക്കറ്റെടുക്കുന്നവരാണ്. ഭാവിയില്‍ മൊബൈല്‍ ഫോണ്‍ സൌകര്യം ഉപയോഗിച്ച് ടിക്കറ്റിന്റെ തുക നല്‍കാനുള്ള സൌകര്യവും റയില്‍വേ അറിയിപ്പുകളും നല്‍കുമെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ പറഞ്ഞു.

Monday, 24 June 2013
അധിക മഴ വാട്ടർ ടാങ്ക് വെള്ളത്തിൽ
കുറ്റിക്കാട്ടൂർ :മഴ ശക്തി പ്പെട്ടതോടെകിയ്യലത്താഴത്തു മാമ്പുഴക്കരികിൽ നിര്മിച്ചനെടുംപറ മ്പ് കുന്നു കുടിവെള്ള പദ്ധതി യുടെ കിണറും വാട്ടർ ടാങ്കും വെള്ളത്തിൽ മുങ്ങി .കിണറിലേക്ക് മാലിന്യം കലരാൻ ഇതിടയാക്കും .
വയലുകളിൽ നിര്മിച്ച വീടുകളിലെ കിണറുകൾ മഴ വെള്ളത്തിൽ മുങ്ങിയത് പ്രദേശ ത്തു . പകര്ച്ച വ്യാധികൾ വരാൻ കാരണമാകും .കക്കൂസ് ടാങ്കുകളിലെ ജലനിരപ്പും കിണറുകളിലെ നിരപ്പും തുല്യമാകുന്നതാണ് കാരണം .കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ചില കടകളിൽ വെള്ളം കയറിയെങ്കിലും കഴിഞ്ഞ കൊല്ലത്തെ പോലെ രൂക്ഷമല്ല . പെരുവയൽ പഞ്ചായത്തിലെ വിവിത പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
.ആനക്കുഴിക്കര .പൈങ്ങോട്ടു പുറം ,മുണ്ടുപാലം .കുറ്റിക്കാട്ടൂർ ടൌൻ
എന്നിവിടങ്ങളിൽ വീടുകളും ,കടകളും വെള്ളത്തിൻറെ ഭീ ഷ നണി യിലാണ് .Wednesday, 19 June 2013
മഴ കനത്തു ;വീടുകള്‍ വെള്ളത്തില്‍
കുറ്റിക്കാട്ടൂർ:കനത്ത മഴയി ല്‍ കുറ്റിക്കാട്ടൂ പൈങ്ങോട് പുറം ഭാഗത്തെ റോഡും വീടുകളും വെള്ളത്തിനടിയിലായി മാമ്പുഴ കര കവിഞ്ഞു ഒഴുകിയതും വയലില്‍ മണ്ണിട്ട് നികത്തി യതും കാരണം ഈ ഭാഗത്ത് വെള്ളം കെ ട്ടി നില്ക്കുകയാണ് .
വയലിൽ വീട് വെച്ച വർ വെള്ളം ഒഴിഞ്ഞു പോവാൻ ഓവ് കള്‍ ഇടാ ത്തതു കാരണം പ്ര ദേശ ത്ത് ഉള്ള വരക്കും ദുരിതമാണ് . കുറ്റിക്കാട്ടൂർ - കുന്നമംഗല റോഡിൻ റെ ഭാഗത്തും വെള്ളത്തിനടിയിലാ ണ്
വന്‍ മരം കട പുഴകി വീണു ;ഗതാഗതം മുടങ്ങി ,വൈദ്യുദി നിലച്ചു .
| നാട്ടുകാരും ഫ യര്‍ ഫൊഴ് സും രാത്രിയില്‍ ചീനി മുറിച്ചു മാ റ്റുന്നു |
കുറ്റിക്കാട്ടൂർ :നാട്ടുകാർ കണ്ടു നില്ക്കെ വൻ മരം റോഡിലേക്ക് കട പുഴകി വീണു .വൻ ദുരന്തം ഒഴിവായി .ആനക്കുഴിക്കര റോഡരികിലെ ചീനി മരമാണ് ഇന്നലെ വൈകുന്നേരം മറിഞ്ഞു വീണത് . ഇത് കാരണം വാഹന ഗതാഗതം 5 മണിക്കൂര്‍ മുടങ്ങി . വൈദ്യുദി ബന്ധം വിച്ചേ തിച്ചു . രാവിലെ മുതൽ റോഡിലീക്ക് ചരിന്ഞ്ഞു തുടങ്ങിയ മരം വൻ ഭീ ഷണി ഉയര്ത്തിയിരുന്നു .
നാട്ടുകാര് ഫയർ ഫോഴ്സിനെ വിളിച്ചെങ്കിലും പൂര്ണമായും മറിഞ്ഞു വീ ഴാത്ത മരം മുറിക്കാൻ പി ഡബ്ലി യു ഡി അനുമതി വേണമെന്ന് പറഞ്ഞു ഇവർ തിരിച്ചു പോയി .ഇത് കാരണം ദുരന്തം ഒഴിവാക്കാൻ നാട്ടുകാര ജാഗ്രത പുലര്ത്തി വാഹന ;ഗതാഗതം തിരിച്ചു വിട്ടു .ഇതിനിടയിൽ മരം അടുത്തുള്ള കെ വി ലൈനിൽ തട്ടി മറിഞ്ഞു വീണു . ഇതിനു ശേഷമാണ് ഫയർ ഫോഴ്സ് നാട്ടുകാരുടെ സഹായത്തോടെ 4 മണിക്കൂർ പണിയെടുത്തു മരം മുറിച്ചു മാറ്റിയത് . ഇതിനു തൊട്ടടുത്തും റോഡിൻറെ മറ്റു ഭാഗങ്ങളിലും ഭീഷണിയായി മരം നില്ക്കുന്നുണ്ട് .പി ഡബ്ലി യു ഡി യുടെ അടയാളപ്പെടുത്തി ലേലം നടന്നാലേ ഇവ മുറിക്കാൻ പറ്റു .
Saturday, 15 June 2013
അബു ഇസ്ഹാഖ് ഇസ്മയില്‍ മൗലവി നിര്യാതനായി
കുറ്റിക്കാട്ടൂര്‍ :പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ് മിയും ഗ്രന്ഥ കാരനുമായ ആനക്കുഴിക്കര മുണ്ടോട്ടു അബു ഇസ്ഹാഖ് ഇസ്മയില്‍ മൗലവി (8 4 ) ഇന്ന് രാവിലെ നിര്യാതനായി.ദീര്‍ ഘ കാലം ആലിയ അറബി കോളേജ് , ചേന്ന മംഗല്ലൂര്‍ ഇസ്ലാമിയ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും മസ്ജിദ് രിവാഹ് ഖത്തീബായും സേവനമനുഷ്ടിച്ചിട്ടുണ്ട് . ഐനുല്‍ ഹുദ കാപ്പാട് കോളേജ് പ്രിന്സിപലായിരുന്നു . .മയ്യത്ത് സംസ്കരണ മുറകള്‍ ,നമസ്കാരം ,വഹാബിസം ,എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട് .കേരളത്തില്‍ അറിയപ്പെടുന്ന പണ്ഡിതന്മാരില്‍ ഒരാളാണ് ഇദ്ദേഹം .മയ്യത്ത് നമസ്കാരം ഇന്ന് (ശനി )വൈകുന്നേരം 3 മണിക്ക് മാ ണി യമ്പലം ജുമത്തു പള്ളിയില്‍ നടക്കും. ഭാര്യ :ഖദീജ ,മക്കള്‍ ;ഇസ്ഹാഖ് ,(കെ എസ് എ )ആയിഷ ,സാജിത ,ഹഫസ ,ഹബീബ .
Wednesday, 5 June 2013
എ ഡബ്ലുഎച് കോളേജ് റോഡിൽ വിള്ളൽ ; വൻ ദുരന്തം ഒഴിവായി
കുറ്റിക്കാട്ടൂർ : മുണ്ട് പാലം റോഡിൽ നിന്നും എ ഡബ്ലുഎച് കോളേജ് ലേക്ക് പോകുന്ന റോഡിൽ മഴ വെള്ളം ഇറങ്ങി വിള്ളൽ വീണത് അടുത്തുള്ള വീടുകള്ക്ക് ഭീ ഷണിയായി . ഇതി നെ തുടർന്ന് റോഡ് പൊളിച്ചു നീക്കി .മൂന്നു മീറ്റർ ഉയരത്തിൽ പോകുന്ന റോഡിനു ഇരു വശവുമുള്ള ക രിങ്കൽ കെട്ടുകൾ കോണ്‍ കോണ്‍ ക്രീറ്റ് ഉപയോഗിക്കാത്തതാണ് ഭി ത്തി തക രാൻ ഇടയാക്കിയത് .
Friday, 31 May 2013
ചെരിപ്പൊട്ടിക്കുന്ന പശയും വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തു
കുറ്റിക്കാട്ടൂർ ; വൈറ്റ്നറില്‍ ലഹരി കണ്ടെത്തിയ കുട്ടികള്‍ അത് കിട്ടാതായതോടെ ചെരുപ്പ്
ഒട്ടിക്കുന്ന പശയിലും ലഹരി ‘കണ്ടുപിടിച്ചു’. നഗരത്തിലെ രണ്ട് പ്രമുഖ
സ്കൂളുകളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികളെ പശലഹരി ഉപയോഗിച്ച്
മത്തുപിടിച്ച അവസ്ഥയില്‍ വെള്ളിമാട്കുന്നില്‍ നാട്ടുകാര്‍ പിടികൂടി.
ലഹരിയുടെ മയക്കത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ നാട്ടുകാരോട്
പറഞ്ഞത്.
പശയും പ്ളാസ്റ്റിക്കും പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഗന്ധമാണത്രെ ഇവരെ ദീര്‍ഘനേരം ലഹരിയുടെ ലോകത്ത് കഴിയാന്‍ സഹായിക്കുന്നത്. പത്തു രൂപയുടെ ഒരു പശ ട്യൂബ് മതി രണ്ടോ മൂന്നോ പേര്‍ക്ക് ലഹരി നുകരാന്‍. ഇതുപയോഗിച്ചാല്‍ ഷട്ടില്‍ കളിക്കാനൊക്കെ നല്ല ‘എനര്‍ജി’ കിട്ടുമെന്ന് പ്ളസ് വണിന് പടിക്കുന്ന മിടുക്കനാണ് പറയുന്നത്. ഇവര്‍ നഗരത്തിലെ ഗവ സ്കൂള്‍ അധ്യാപികയുടെ മകനാണ്. എസ്.എസ്.എല്‍.സിക്ക് 83 ശതമാനം മാര്‍ക്കുണ്ടായിരുന്നു.
ദിവസേന ഒരു തവണയെങ്കിലും ഈ ലഹരി ഉപയോഗിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കുട്ടി പറയുന്നത്. തന്‍െറ നിരവധി കൂട്ടുകാര്‍ ഇതുപയോഗിക്കുന്നുണ്ടെന്നും അവന്‍ വെളിപ്പെടുത്തി. പ്രമുഖ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍നിന്ന് 10ാം ക്ളാസ് കഴിഞ്ഞിറങ്ങിയതാണ് കൂടെയുള്ള കുട്ടി. ഇവന്‍ ലഹരിയുടെ മയക്കത്തില്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബേപ്പൂര്‍ പുലിമുട്ടില്‍ വെച്ചാണത്രെ അവന് ഈ ‘ഐഡിയ’ പഠിക്കാനായത്. ഇവനും ഇതുപയോഗിക്കുന്ന നിരവധി കൂട്ടുകാരുണ്ട്. നാട്ടുകാര്‍ ഇവരുടെ രക്ഷിതാക്കളെ ഫോണില്‍ വിളിച്ചുവരുത്തി തൊണ്ടി സഹിതം കുട്ടികളെ കൈമാറി. പശയുടെ ട്യൂബ് കണ്ട പിതാവ് ഞെട്ടി. സ്കൂള്‍ ഷൂ ഒട്ടിക്കാന്‍ വേണ്ടി പിതാവിനെക്കൊണ്ടുതന്നെയാണത്രെ ഇവന്‍ പശ വാങ്ങിച്ചത്.
മാത്തോട്ടത്തെ ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവാണ് ഈ ലഹരി പരിചയപ്പെടുത്തിയതെന്ന് വിദ്യാര്‍ഥി പിതാവിനോട് പറഞ്ഞു. ലഹരി വിപത്തിനെതിരെ കാമ്പയിന്‍ നടത്തുന്ന ‘ജിയോസ’ (ജെ.ഡി.ടി ഇസ്ലാം ഓള്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍) പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുട്ടികളെ രക്ഷിതാക്കളെ ഏല്‍പിച്ചത്.
ഇതിന്‍െറ വിവരങ്ങള്‍ സംഘടന പൊലീസിനും കൈമാറി. കുട്ടികളെ മയക്കുമരുന്ന് വലയിലകപ്പെടുത്തുന്നതിന്‍െറ ആദ്യ പടിയാണ് ഇത്തരം ലഹരി ഉപയോഗമെന്ന് പൊലീസ് പറയുന്നു. ഇതിന്‍െറ പിന്നില്‍ വലിയ റാക്കറ്റുള്ളതായാണ് സൂചന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ ലഹരി മാഫിയ ശൃംഖല പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഇത്തരം ലഹരി ഉപയോഗിക്കുന്നവരില്‍ പെണ്‍കുട്ടികളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Thursday, 30 May 2013
മാവൂര് പഞ്ചായത്ത് സാരഥ്യം വനിതകള്‍ക്ക്
കുറ്റിക്കാട്ടൂര്‍ : മാവൂര് പഞ്ചായത്ത് സാരഥ്യം വനിതകള്‍ നേടി . പഞ്ചായത്ത് പ്രസിഡന്റ്റ് .വൈസ് പ്രസിഡന്റ്റ് സ്ഥാ നത്തെക്ക് യഥാക്രമം കോണ്ഗ്രസ്സിന്റെ ദീപികയും ലീഗിന്റെ ഫാത്തിമ സുഹറയും തെരഞ്ഞെടുക്കപ്പെട്ടു . മുന്നണി ധാരണയനുസരിച്ച് നിലവിലുള്ളവർ ഒഴിഞ്ഞത് കൊണ്ടാണ് ഇവര്ക്ക് നറുക്ക് വീണത് . പ്രസിഡന്റ്റ് . സ്ഥാ നത്തെക്ക് പട്ടിക ജാ തി സം വരണവും വൈസ് പ്രസിഡന്റ്റ് സ്ഥാ നത്തെക്ക് വനിതാ സം വരണവും ഉള്ളത് കൊണ്ടാണ് സാരഥ്യം വനിതകള്ക്ക് ലഭിച്ചത് .
Monday, 27 May 2013
ആംവെ ഇന്ത്യ ചെയര്‍മാന്‍ അറസ്റ്റില്‍
മൾടി ലെവൽ മാർ ക്കറ്റിങ്ങിലൂടെ ആളുകളെ വഞ്ചിച്ച അമേരിക്കന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ 'ആംവെ'യുടെ ഇന്ത്യന്‍ സി.ഇ.ഒ പിക്നി കോട്ട് വില്യം അറസ്റ്റിലായി. നെറ്റ് വര്‍ക്കിങ് മാര്‍ക്കറ്റിങിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് അമേരിക്കന്‍ പൗരനായ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ടര്‍മാരായ അഞ്ജു പുത്രാജ്, സഞ്ജയ് മല്‍ഹോത്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം കോഴിക്കോട്ട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന് കഴിഞ്ഞ വര്‍ഷം ആംവെയുടെ കേരളത്തിലെ സി.ഇ.ഒയെ അറസ്റ്റ് ചെയ്തിരുന്നു.
നീന്തല്‍ ബോണസ് മാര്‍ക്ക്: പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ആശങ്ക
കുറ്റിക്കാട്ടൂർ :പ്ള സ്വണ്‍ പ്രവേശത്തിന് നീന്തലിന്‍െറ ബോണസ് മാര്‍ക്ക് പരിഗണിക്കാന്‍
പഞ്ചായത്തുതല സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ സീലുള്ള ലെറ്റര്‍പാഡില്‍
സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിയമം പല പഞ്ചായത്തുകളും അട്ടിമറിക്കുന്നു.
പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സിലുകളുടെ സീലോടുകൂടിയ ലെറ്റര്‍പാഡില്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന്
പ്രോസ്പെക്ടസില്‍ വ്യക്തമാക്കിയിരിക്കെ, ഇതറിയാത്ത പല പഞ്ചായത്ത്
പ്രസിഡന്‍റുമാരും സ്വന്തം ലെറ്റര്‍പാഡില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ്.
ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട സ്കൂളുകള്‍
പരിഗണിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളുടെ ബോണസ് മാര്‍ക്ക്
നഷ്ടപ്പെടാനിടയാകും. എന്‍.സി.സി , സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, നീന്തല്‍
അറിവ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നീ കാറ്റഗറിയില്‍ മൊത്തം രണ്ടു
മാര്‍ക്കാണ് ബോണസായി പരിഗണിക്കുക.
കാറ്റഗറിയിലെ ഒരിനത്തില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ബോണസ് മാര്‍ക്ക് ലഭിക്കും.
നഗരസഭയില്‍ മേയറും ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡന്‍റുമാണ്
സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍, പല പഞ്ചായത്തുകളിലും സ്പോര്‍ട്സ്
കൗണ്‍സില്‍ രൂപവത്കരിച്ചിട്ടില്ല. ഇതേക്കുറിച്ച് അറിയാത്ത ചില
പ്രസിഡന്‍റുമാര്‍ നീന്തല്‍ അറിയാത്തവര്‍ക്കുവരെ സ്വന്തം ലെറ്റര്‍പാഡില്‍
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി ആക്ഷേപമുണ്ട്.
സ്പോര്‍ട്സ് കൗണ്‍സിലിന്‍േറതല്ലാത്ത ലെറ്റര്‍പാഡില്‍ ഇങ്ങനെ
സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സ്കൂളുകള്‍ അത് സ്വീകരിക്കാനിടയില്ലെന്ന്
വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്.
Sunday, 26 May 2013
മാമ്പുഴ യില്‍ മുടി മാലിന്യം
| മാമ്പുഴ യില്‍ നിന്നും പുറത്തെടുത്ത മുടി കെട്ടുകള്‍ |
കുറ്റിക്കാട്ടൂര്‍ :മാലിന്യ മുക്തമായ മാമ്പുഴക്ക് ഒരു ഭാഗത്ത് പ്രവര്ത്തനം നടക്കുമ്പോള്‍ ബാര്ബര് ശാപ്പുകാര്‍ മുടി കെട്ടുകള്‍ മാമ്പുഴ യില്‍ തള്ളുന്നത് .തുടരുന്നു . കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂര്‍ സര്‍ വീസ് സ്റെഷനടുത്തുള്ള കണ്‍ വേര് ടിനടിയില്‍ നിന്നും പത്തു ചാക്ക് മുടികെട്ടാണ് കിട്ടിയത് . കണ്‍ വെര്‍ട്ട് നന്നാക്കുന്നതിനു വേണ്ടി പുഴ നന്നക്കിയപ്പോഴാണ് മുടി കിട്ടിയത് .ഇവ പരിസരത്തെയും മെഡിക്ക ല്‍ കോളേജിലെയും കടകളില്‍ നിന്നും കൊണ്ട് വന്നതാണെന്ന് കരുതുന്നു .നേരത്തെ മുടി കെട്ടു മാമ്പുഴ യില്‍ തള്ളുന്നത് നാട്ടുകാര് പിടി കൂടിയിരുന്നു . ഇപ്പോള്‍ കേസ് കോടതിയി ല്‍ നടക്കുകയാണ് .
Monday, 20 May 2013
കാഴ്ചകള്‍ കലാപങ്ങളായും പാട്ടുകള്‍ പോരാട്ടമായും മാറ്റിയ സോളിഡാരിറ്റി യൂത്ത് സ്പ്രിംഗ്
| പ്രശസ്ത പക്ഷിമെശ്യ വിശകലന വിധക്തൻ പ്രൊഫ : ൻ. രാമകൃഷ്ണൻ സംസാരിക്കുന്നു |
മെയ് 17 മുതൽ മൂന്നുദിവസം കോഴിക്കോട് കടപ്പുറം സംവാദങ്ങളുടെയും പോരാട്ടത്തിന്റെയും സമര രീതികളുടെ ആവിഷ്കാരങ്ങളായി മാറി. സോളിഡാരിറ്റിയുള്ള 10 വര്ഷം സര്ഗാത്മക യൗവ്വനത്തിന്റെ കേരള മായിരുന്നുവെന്നു യൂത്ത് സ്പ്രിംഗ് സാകഷ്യ പ്പെടുത്തി . ലോകത്തിന്റെ വിവിത ഭാഗങ്ങളിൽ നടക്കുന്ന ചെറുത്തു നില്പ്പ് സമരങ്ങളുടെ നൂതന ആവിഷ്കാരത്തെക്കുറിച്ച സംവാദം .കവി സദസ്സ് ,കഥ പറയൽ ,യുത്ത് ബിനലെ ,യുവജന രാഷ്ട്രീയം എന്നിവയിൽ വിമര്ഷിച്ചും പിന്തുണച്ചും വിവിത വീക്ഷണമുള്ള സാംസ്‌കാരിക ,രാഷ്ട്രീയ പ്രതിനിധികൾ സോളിഡാരിറ്റി യൂത്ത് സ്പ്രിംഗ് നു തുടര്ച്ച നല്കി . ഇന്നലെ നടന്ന സമാപന പരിപാടിയിൽ ആക്ടിവിസ്റ്റും റസ്പക്റ്റ് പാര്ട്ടിയുടെ മുന് ചെയർ
പെഴ്സനുമായ സൽമ യാക്കൂബിനെ കേൾക്കാൻ കടപ്പുറം തിങ്ങി നിറഞ്ഞു .പൊരുതാനും അതിജീവിക്കാനും കരുത്തു നല്കുന്ന ദർശന മാണ് ഇസ്‌ലാം എന്ന് അവർ പറഞ്ഞു .അമേരിക്കന്‍ ചിന്തകനും ആക്ടിവിസ്റ്റുമായ നോര്മൻ ഫിങ്കിസ്റ്റീൻ യുവതയുടെ പുതിയ ഉയ്ര്തെഴുന്നെൽപ്പു കാലത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞു . പോരാട്ട ഭൂമികളിലെ പാട്ടുകൾ സമരത്തിന്റെ ഊര്ജങ്ങളാ ണെന്ന് പോരാളികളുടെ പാട്ടുകൾ നമ്മെ ഒര്മാപ്പെടുത്തി . സോളിഡാരിറ്റിഒരു പുതിയ രാഷ്ട്രീയ ത്തിലെക്കു കടക്കുമെന്ന സൂച നയും സമ്മേളനത്തിൽ നല്കി കൊണ്ടാണ് യൂത്ത് സ്പ്രിംഗ് സമാപിച്ചത് .
Friday, 17 May 2013
ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സ്വയം ഇ-ആധാര്‍ നേടാം
ആധാര്‍ നമ്പര്‍ ലഭിച്ചവര്‍ക്ക് നല്‍കിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാറിന് രജിസ്റ്റര്‍ ചെയ്യാനുമായി പ്രാദേശിക തലത്തില്‍ പെര്‍മനന്‍റ് എന്‍റോള്‍മെന്‍റ് ആന്‍ഡ് അപ്ഡേഷന്‍ സെന്‍റര്‍ സജ്ജീകരിക്കാന്‍ ഐ.ടി മിഷന്‍ നടപടി സ്വീകരിച്ചു. എന്‍റോള്‍മെന്‍റ് കഴിഞ്ഞവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ തപാലില്‍ ലഭിക്കുന്നതിന് മുമ്പ് ഇ-ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ യു.ഐ.ഡി.എ.ഐ സൗകര്യമൊരുക്കിയിരുന്നു. ഇ-ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് www.uidai.gov.in സന്ദര്‍ശിച്ച് റസിഡന്‍റ് പോര്‍ട്ടല്‍ എന്ന ലിങ്കിലേക്ക് എന്‍റോള്‍മെന്‍റ് നമ്പര്‍, തീയതി, സമയം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ ഇ-ആധാര്‍ പ്രിന്‍റ് എടുക്കാം. ആധാര്‍ കാര്‍ഡിനു തുല്യമായ നിയമസാധുത ഇ-ആധാറിനുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍, കെല്‍ട്രോണ്‍ എന്നിവയാണ് ആധാര്‍ എന്‍റോള്‍മെന്‍റിനായി ഐ.ടി മിഷന്‍ നിയോഗിച്ച ഏജന്‍സികള്‍. എഴുന്നൂറോളം എന്‍റോള്‍മെന്‍റ് കേന്ദ്രങ്ങളില്‍ സൗജന്യ ആധാര്‍ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ 1800-4251-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. സര്‍ക്കാറിന്‍െറ സിറ്റിസണ്‍ കോള്‍സെന്‍റര്‍ (നമ്പര്‍: 0471 155300, 2474200) വഴി ആധാര്‍ എന്‍റോള്‍മെന്‍റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കും.
Thursday, 16 May 2013
പാത യൊരുക്കി കാത്തിരുന്നു ;ഒടുവിൽ കെ. എസ്. ആർ. ടി. സി എത്തി
കുറ്റിക്കാട്ടൂർ :നിലമ്പൂർ -ഊട്ടി പാതപണിതു കാത്തിരുന്നതിന് ഒടുവിൽ കെ. എസ്. ആർ. ടി. സി എത്തി.കോഴിക്കോട് നിന്നും മാവൂര് വഴി ചെറുവാടി റൂടി ലൂടെ നിലമ്പൂർലേക്കുള്ള എളുപ്പ വഴി യായ ഈ റൂട്ടിൽ ബസ് ഓടി തുടങ്ങിയപ്പോൾ കൂളിമാട് ഗ്രാമത്തിനു ഉത്സവമായി .ഈ മുഹൂര്ത്തം കെ. എസ്. ആർ. ടി. സി ഡയരക്ടരായി ചുമതല ഏറ്റ ചാത്ത മംഗലം പഞ്ചായത്ത് അംഗം കെ എ ഖാദർ മാസ്റ്റർക്കും അഭിമാനമായി . കൂളിമാട് അങ്ങാടിയിൽ നിന്നും ബസിനു കന്നി യാത്രക്ക് കെ എ ഖാദർ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു . പഞ്ചായത്ത് അംഗം ഇ പി വത്സല അദ്ധ്യക്ഷയായിരുന്നു .ഡി ടി ഒ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു
Wednesday, 15 May 2013
വെല്‍ഫെയര്‍ പാര്‍ട്ടി വൈദ്യുദി ഓഫീസ് മാര്ച് നടത്തി
കുറ്റിക്കാട്ടൂര്‍ :ജീവിതം ദുസ്സഹമാക്കുന്ന വൈദ്യുദി ചാര്ജ് വര്ധനവിനും കെ .എസ് .ഇ ബി യെ കമ്പനിയാക്കാനുള്ള തീരുമാനത്തിനും ഏതിരെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്ന മംഗലം മണ്ഡലം കമ്മറ്റി യുടെ നേന്ത്ര ത്വത്തില്‍ മാവൂര് ഇലക്ട്രി സിററി ഓഫീസിലേക്ക് മാര്ച്ച് നടത്തി . അസ്‌ലം ചെറുവടി മാര്‍ച്ച് ഉത്ഘാടനം ചെയ്തു .മണ്ഡലം സെക്രടറി അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു .നാസര് കണി യാത് .ലതിക മനോഹരന്‍ .ഉമ്മര് ഒള വണ്ണ എന്നിവര് സംസാരിച്ചു
Monday, 13 May 2013
പ്രതിഭകള്‍ തിളങ്ങിയ എം .എസ് .എഫ് 'മാറ്റ് '
| കുന്ദമംഗലം മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ മാറ്റ് കലോത്സവത്തിന്റെ പ്രചരണാർത്ഥം നടന്ന സാംസ്കാരിക ഘോഷയാത്ര |
കുറ്റിക്കാട്ടൂര്‍ :കുന്ദമംഗലം നിയോജകമണ്ഡലം എം .എസ് .എഫ് സംഘടിപ്പിച്ച മാറ്റ് കലോത്സവം പ്രത്യക്ഷത്തിൽ കലയുടേയും, സാഹിത്യത്തിന്റെയും ഉത്സവമായ് മാറി. 126 ഇനങ്ങളിലായ് ആയിരത്തോളം പ്രതിഭകൾ മാറ്റുരചു .സി.ടി.മുഹമ്മദ് ശരീഫ്, എ.പി.അബ്ദു സമദ്, സിറാജുദ്ദീൻ.വി.ഇ, റഹൂഫ് .കെ.പി, മുഹ്സിൻ.എ.പി, ഷമീർ.പി, ഹബീബ് ചെറൂപ്പ, ഇർഷാദ് കുറ്റിക്കാട്ടൂർ നേതൃത്വം നല്കി. ഘോഷയാത്രയിൽ ഇതര പഞ്ചായത്തുകളുടെ പ്ലോട്ടുകളും, ഇതര കലാരൂപങ്ങളും ബാന്റടി വാതത്തോടെ തുടര്ന്നു.
സമാപന
സമ്മേളനം കെ.മൂസ മൗലവി ഉത്ഘാടനം ചെയ്തു. തുടർന്ന് പെങ്കാട്ടിൽ അഹമദ്,
കെ.പി.കോയ, പോതാത്ത് മുഹമ്മദ്, സഫിയ, ഫാത്തിമ തഹ്ലീയ, എ.പി.ഷാഹുൽ ഹമീദ്,
എ.പി.അബ്ദുൽ സമദ്, സിറാജുദ്ദീൻ.വി.ഇ, മുഹ്സിൻ.എ.പി, ഷമീർ.പി,
ഇർഷാദ് അഹ്മദ് സംസാരിച്ചു.
ഒ.എം.നൗഷാദ് അധ്യക്ഷനായ പരിപാടിയിൽ സി.ടി.മുഹമ്മദ് ശരീഫ് സ്വാഗതവും റഹൂഫ്.കെ.പി നന്ദിയും പറഞ്ഞു .
അലിവു തേടി യുവാവ്
മാമ്പുഴ സര്‍വേ പുനരാരംഭിച്ചു
കുറ്റിക്കാട്ടൂര്‍ : കഴിഞ്ഞ രണ്ട് മാസത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന മാമ്പുഴയുടെ സര്‍വേ നടപടികള്‍ പുനരാരംഭിച്ച. കുറ്റിക്കാട്ടൂ സര്‍വീര്‍സ് സ്റ്റെഷനു സമീപത്താണ് സവ്ര്‍വേ തുടങ്ങിയത്. മഴക്ക് മുമ്പ് സർവ്വെ തുടങ്ങി പൂത്ര്തീകരിക്കണമെന്നാവിശ്യപ്പെ
പുനരാരംഭിച്ച
സര്‍വേ, ഹെഡ് സ ര്‍വേയ മുര്‍രളി, സവേര്‍യമാര്‍രായ സുജേഷ്,അനൂജ് എന്നിവരാണ്
നിർവ്വഹിച്ചത്. ഇന്ന് തുടങ്ങിയ സവ്വേക്ക് പെരുവയൽ പഞ്ചായത്ത് വൈസ്
സി.എം.സദാശിവൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയമാര്‍ന്‍ പൊതാത്ത് മുഹമ്മദ്,
പഞ്ചായത്ത് മെമ്പ ര്‍ അനീഷ് പാലാട്ട്, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ നദ്
ടി.കെ.എ.അസീസ്, സെക്രട്ടറി പി.കോയ, കെ.പി.അബ്ദുല്‍ ലത്തീഫ്, മുജീബ് റഹ്മാന്‍
ഇടക്കന്ടി, പാലാട്ട് ശ്രീധരന്‍ , ഇര്‍ഷാദ് കുറ്റിക്കാട്ടൂ ര്‍എന്നിവരാണ് നേതൃത്തം
നല്കിയത്.
സര്‍ വേ വേഗം പൂര്ത്തിയക്കാന്‍ ടോട്ടല്‍ സ്റ്റേഷന്‍ യന്ത്രം അനുവദിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി അതികൃതരോട് ആവിശ്യപെട്ടു
Friday, 10 May 2013
സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും പ്ളസ് വണ്‍ കോഴ്സിന് അനുമതി
പത്താം തരത്തില്‍ സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും ഇനിമുതല്‍ കേരള സിലബസില്‍ പ്ളസ് വണ്‍ കോഴ്സിന് അപേക്ഷിക്കാം.
സംസ്ഥാന സിലബസ് പഠിച്ചവര്‍ക്കും സി.ബി.എസ്. ഇ ബോര്‍ഡ് പരീക്ഷ പാസാകുന്നവര്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്ളസ് വണ്‍ കോഴ്സിന് പ്രവേശനം ലഭിക്കുക. എന്നാല്‍ സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ പാസാവയവര്‍ക്ക് കേരള സിലബസില്‍ പ്ളസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ സി.ബി.എസ്. ഇ സ്കൂള്‍ പരീക്ഷ എഴുതിയവര്‍ക്കും പ്ളസ് വണിന് ചേരാവുന്നതാണ്.
Thursday, 9 May 2013
മാമ്പുഴ സംരക്ഷണം :കളക്ട റേറ്റില്‍ ജനകീയ ധര്‍ണ
![]() |
| പി ടി എ റഹീം എം എൽ എ ധര്‍ണ ഉത്ഘാടനം ഉത്ഘാടനം ചെയ്യുന്നു |
കുറ്റിക്കാട്ടൂര്‍ : ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത മാമ്പുഴയിലെ കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും പുഴ നവീകരണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി യുടെ നേന്ത്രത്വ ത്തിൽ ഇന്ന് നാട്ടുകാർ കോഴിക്കോട് കളക്ട റേറ്റില്‍ ധര്‍ണ നടത്തി. കുന്ന മംഗലം എം എൽ എ പി ടി എ റഹീം ധര്‍ണ ഉത്ഘാടനം ചെയ്തു . ടി കെ അസീസ് അദ്ധ്യക്ഷനായിരുന്നു , ഒളവണ്ണ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് കെ സുഗതൻ .കുന്നമംഗലം ബ്ലോക്ക്പ്രസിഡണ്ട് വി .ബാലകൃഷ്ണൻ ,ബ്ലോക്ക്മെമ്പർ കെ പി കോയ പ്രൊഫ :ശോബീന്ദ്രൻ ,സോളിഡാരിറ്റി ജില്ല സെക്രടറി ഖയ്യൂം ,കല്ലായി പുഴ സംരക്ഷണ സമിതി
സെക്രടറി ഫൈസൽ എന്നിവര് സംസാരിച്ചു .പി കോയ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു
ഗ്രാമപഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസ്സായ പുഴ സ്വകാര്യവ്യക്തികള്‍ കൈയേറി നശിപ്പിക്കുന്നതിനെതിരെ ഒരുവര്‍ഷം മുമ്പാണ് ജനകീയ ചെറുത്തുനില്‍പ് തുടങ്ങിയത്.
നാട്ടുകാരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും വിഷയത്തില്‍ ഇടപെട്ടത്.മാമ്പുഴ തീരം സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ ഒരു സംഘത്തെ നിയോഗിച്ചെങ്കിലും സര്‍വേ പലതവണ നിലച്ച് ഇനിയും പൂര്‍ത്തിയായിട്ടില്ല.ഇതിനിടെ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മാമ്പുഴയിൽ പഠനം നടത്തി പൂനൂർ പുഴയുമായി ബന്ധിപ്പിച്ചു ജലഗതഗതത്തെ കുറിച്ച് പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നുണ്ട്
സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തി നിശ്ചയിച്ചാലേ പുഴയുടെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനുമായി പദ്ധതികള്‍ അനുവദിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍.
Tuesday, 7 May 2013
മാമ്പുഴ കയ്യേറ്റം ; മെയ് 9 നു കളക്ട റേറ്റു ധര്‍ണ
| മാമ്പുഴ സംരക്ഷണത്തിനു കൊടല്‍ നടക്കാവ് സ്കൂള്‍ കുട്ടികള്‍ നടത്തിയ യാത്ര (ഫയല്‍ ചിത്രം ) |
കുറ്റിക്കാട്ടൂര്‍ : ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത മാമ്പുഴയിലെ കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും പുഴ നവീകരണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി സമരം തുടങ്ങുന്നു.മെയ് 9 നു കോഴിക്കോട് കളക്ട റേറ്റില്‍ രാവിലെ 10 മണിക്ക് കുന്ന മംഗലം എം എൽ എ പി ടി എ റഹീം ധര്‍ണ ഉത്ഘാടനം ചെയ്യും . പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ
![]() |
| മലിനമായ മാമ്പുഴ |
നാട്ടുകാരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും വിഷയത്തില്‍ ഇടപെട്ടത്.മാമ്പുഴ തീരം സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ ഒരു സംഘത്തെ നിയോഗിച്ചെങ്കിലും സര്‍വേ പലതവണ നിലച്ച് ഇനിയും പൂര്‍ത്തിയായിട്ടില്ല.ഇതിനിടെ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് മാമ്പുഴയിൽ പഠനം നടത്തി പൂനൂർ പുഴയുമായി ബന്ധിപ്പിച്ചു ജലഗതഗതത്തെ കുറിച്ച് പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുന്നുണ്ട്
സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തി നിശ്ചയിച്ചാലേ പുഴയുടെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനുമായി പദ്ധതികള്‍ അനുവദിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍.
അതിജീവനത്തിന്‍െറ പാതയില്‍ മുഹമ്മദലിയുടെ നിതാഖാത് ഹോട്ടല്‍
മുജീബ് പെരുമണ്ണ
പെരുമണ്ണ : സ്വദേശിവത്കരണത്തിന്‍െറ ‘ബലിയാടായി’ പ്രവാസജീവിതം പാതിവഴിയിലവസാനിപ്പിച്ച് തിരിച്ചെത്തിയ മുഹമ്മദലിക്ക് നാട്ടില്‍ തുടങ്ങിയ ചായക്കടക്ക് പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘നിതാഖാത്’!
![]() |
| ഹോട്ടല്‍ നിതാക്കത്തിനു മുമ്പില്‍ മുഹമ്മദലി |
പെരുമണ്ണ : സ്വദേശിവത്കരണത്തിന്‍െറ ‘ബലിയാടായി’ പ്രവാസജീവിതം പാതിവഴിയിലവസാനിപ്പിച്ച് തിരിച്ചെത്തിയ മുഹമ്മദലിക്ക് നാട്ടില്‍ തുടങ്ങിയ ചായക്കടക്ക് പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ‘നിതാഖാത്’!
ഏഴുവര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി അടച്ചുതീര്‍ക്കാനാവാത്ത
കടബാധ്യതകളുടെ ബാലന്‍സ്ഷീറ്റുമായി സൗദിയില്‍നിന്ന് തിരിച്ചെത്തിയ പെരുമണ്ണ
പുളിക്കല്‍താഴം പുതിയോട്ടില്‍ മുഹമ്മദലിയാണ്(45) നാട്ടില്‍ തിരിച്ചെത്തി
തന്‍െറ ഉപജീവന മാര്‍ഗമായ ഹോട്ടല്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍,
പ്രവാസികളുടെ ‘വയറ്റത്തടിച്ച’ നിതാഖാത് ഹോട്ടലിന്‍െറ പേരായിട്ടത്.
നേരത്തേ പുളിക്കല്‍താഴത്ത് ഹോട്ടല്‍ നടത്തിയിരുന്ന മുഹമ്മദലി വീട്
നിര്‍മാണവും മകളുടെ വിവാഹവും ഒപ്പമെത്തിയതോടെയാണ് കടംകയറി സൗദിയിലെ
ദമ്മാമിലെത്തിയത്. വിസ പരിചയമുള്ള ജോലിക്ക് തന്നെയായിരുന്നു. ഹോട്ടല്‍
തൊഴിലാളി. പക്ഷേ, ശമ്പളം കുറവായതിനാല്‍ സ്പോണ്‍സറുടെ സമ്മതത്തോടെ മറ്റു
ഹോട്ടലുകളില്‍ ജോലിക്ക് പോയിത്തുടങ്ങി.
ഏഴുവര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് കടബാധ്യതകളുടെ പകുതിയോളമേ
തീര്‍ക്കാനായുള്ളൂ. വീടിന്‍െറ ആധാരമടക്കമുള്ള രേഖകള്‍ ഇപ്പോഴും ബാങ്കില്‍
തന്നെയാണ്. മറ്റു പലരെയുംപോലെ നിയമത്തിന്‍െറ കണ്ണില്‍പെടാതെ ജീവിതത്തിന്‍െറ
ഇരുതലയും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് നിയമം നിതാഖാതിന്‍െറ
രൂപത്തില്‍ കര്‍ശനമാവുന്നത്. ജീവിതപ്രതീക്ഷകള്‍ പാതിവഴിയിലവസാനിപ്പിച്ച്
പാസ്പോര്‍ട്ടില്‍ എക്സിറ്റടിച്ച് തിരിച്ചുപോരുകയേ മുഹമ്മദലിക്ക്
വഴിയുണ്ടായിരുന്നുള്ളൂ. വീടിനടുത്ത് കോട്ടായിത്താഴത്ത് പ്ളാസ്റ്റിക്
ഷീറ്റുകള്‍ വലിച്ചുകെട്ടി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വീണ്ടും ഹോട്ടല്‍
തുടങ്ങാന്‍ തന്നെ മുഹമ്മദലി തീരുമാനിച്ചു. ബെഞ്ചും സ്റ്റൂളും പാത്രങ്ങളും
ഗ്യാസടുപ്പും സംഘടിപ്പിച്ച് അതിജീവനത്തിന് തയാറായപ്പോഴാണ് ലോകത്തിനൊപ്പം
മലയാളിയും വ്യാപകമായി ചര്‍ച്ചചെയ്യുന്ന നിതാഖാത് തന്നെ തന്‍െറ
ചായമക്കാനിക്ക് പേരായി കിടക്കട്ടെയെന്ന് തീരുമാനിച്ചത്.
Friday, 3 May 2013
മത പ്രസംഗ രംഗത്ത് "ഇറക്കുമതി'പിറകില്‍ വന്‍ സംഘം
exclusive
കുറ്റിക്കാട്ടൂര്‍ :മത പ്രസംഗ രംഗത്തു പുതിയ കള്‍ട് പരിവേഷവുമായി വന്നവര്‍ക്ക് പിറകില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം . വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കീഴി ല്‍ നടക്കുന്ന പരിപാടികള്‍ക്ക് തെക്ക ന്‍ കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത മുസ്‌ലിം മത പ്രഭാഷകര്‍ക്കാണ് ഈ സ്ന്ഘം പ്രതിഫലം നിക്ഷയിച്ചു കമ്മീഷന്‍പറ്റുന്നത് ഇത്തരം പ്രഭാഷകരുടെ പബ്ലി സിറ്റി ഇവര്‍ ഏറ്റെടുത്തു നടത്തുകയാണ് . 25000 മുതലാണ് ഒരു ദിവസത്തെ പ്രഭാഷകരുടെ ഫീസ് . ഫ്ലക്സ് ബോര്ടുകളും മറ്റും ഫോടോ സഹിതം സ്ഥാപിച്ചു ഒരു പ്രത്യേക പൌരോഹിത്യ ജാടയും പ്രചരണവു മാണ് മത പ്രഭാഷകര്‍ക്ക് ഇവ ര്‍നല്കുന്നത് . ഇവരെ കൊണ്ട് വരുന്നതിനും പബ്ളി സിറ്റി നല്കുന്നതിനും വേണ്ടി ഒരു സംഘം പ്രവര്ത്തിക്കുന്നുണ്ട് ഇവരാണ് വില നിക്ഷയിച്ചു തിയ്യതി ഉറപ്പിക്കുന്നത് . കമ്മറ്റിക്കാര്‍ക്ക് ആവശ്യമുള്ള തുക കേള്‍വി ക്കാരി ല്‍ നിന്നും പ്രഭാഷകന്‍ പിരിച്ചു നല്കാ ന്‍ നിര്‍ ബന്ദ്ധിതരായത് കൊണ്ട് പൊതു ജനത്തിനെ ആത്മീയത യില്‍ കയറ്റിയിരുത്താ ന്‍ നടത്തുന്ന അഭ്യാസമാണ് ഇവരുടെ തുരുപ്പു ശീട്ട് . നേരത്തെ ഇത്തരം ചിലര്‍ മലബാറിലെ സ്റ്റേ ജുകളി ല്‍ അമിത "മത സുഖം ' എടുത്തിരുന്നു . അന്ന് ജനം പട്ടിണി കിടക്കുമ്പോള്‍ ഇവര്‍ക്ക് പൊരിച്ച കോഴിയും എ സിയും വേണമായിരുന്നു . ഇതിനിടയില്‍ ഇസ്‌ലാമിക സംഘടനകള്‍ സാധാരണ ക്കാര്ക്ക് കാര്യം മനസ്സിലാക്കി കൊടുത്തപ്പോള്‍ ഇത്തരക്കാര്‍ ക്ക് പച്ചയി ല്‍ "രംഗത്ത് വരാന്‍ മടിയായിരുന്നു . ശൈലിയും രീതിയും മാറ്റിയാണ് പിന്നീട് ചിലര് പിടിച്ചു നിന്നത് . ഇക്കൂട്ടര് വാര്ഷിക പരംപരയും മറ്റും നടത്തി രംഗത്ത് നിന്നപ്പോള്‍ ചിലര് ഔടായി . ഈ സാഹചര്യം മുതലെടുത്താണ് തെക്കന്‍ കേരളത്തിലെ ചിലര് രംഗത്ത് വന്നത് . സമുദായ സംഘടനകളുടെ ഭിന്നിപ്പ് രൂക്ഷമാക്കാനും ഇക്കൂട്ടര് എണ്ണ ഒഴിക്കുന്നുണ്ട് . സമുദായത്തിലെ ധൂര്‍ ത്ത് . സ്ത്രീ ധനം . പലിശ . സക്കാത്ത് ഇതൊന്നും ഇവര്ക്ക് വിഷയമല്ല . അതി ല്‍ തൊട്ടാല്‍ വേദിയിലെ മൂപ്പന്മാര്ക്ക് പൊള്ളും എന്നതും ഒരു പ്രശ്നമാണ് . ആഡമ്പരത്തോട് പ്രിയം കൂടുമ്പോള്‍ ഒഴിക്കിനെതിരെ നീന്താന്‍ കള്‍ട്ടിനും ആവില്ല .

Thursday, 2 May 2013
മാമ്പുഴക്കായി നാട്ടുകാര്‍ സമരത്തിന്
| മാമ്പുഴ |
പന്തീരാങ്കാവ്: ഒരുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത മാമ്പുഴയിലെ കൈയേറ്റം കണ്ടെത്താനുള്ള സര്‍വേ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനും പുഴ നവീകരണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി സമരം തുടങ്ങുന്നു.
പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളുടെ മുഖ്യ ജലസ്രോതസ്സായ പുഴ സ്വകാര്യവ്യക്തികള്‍ കൈയേറി നശിപ്പിക്കുന്നതിനെതിരെ ഒരുവര്‍ഷം മുമ്പാണ് ജനകീയ ചെറുത്തുനില്‍പ് തുടങ്ങിയത്.
നാട്ടുകാരുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് ജനപ്രതിനിധികളും ത്രിതല പഞ്ചായത്തുകളും വിഷയത്തില്‍ ഇടപെട്ടത്.മാമ്പുഴ തീരം സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ ഒരു സംഘത്തെ നിയോഗിച്ചെങ്കിലും സര്‍വേ പലതവണ നിലച്ച് ഇനിയും പൂര്‍ത്തിയായിട്ടില്ല.
സര്‍വേ പൂര്‍ത്തിയാക്കി അതിര്‍ത്തി നിശ്ചയിച്ചാലേ പുഴയുടെ സംരക്ഷണത്തിനും ടൂറിസം വികസനത്തിനുമായി പദ്ധതികള്‍ അനുവദിക്കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍.
മഴക്കുമുമ്പ് സര്‍വേ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മേയ് ആറിന് രാവിലെ പത്തുമണിക്ക് സിവില്‍ സ്റ്റേഷനില്‍ ബഹുജന ധര്‍ണ നടത്താന്‍ മാമ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.
യോഗത്തില്‍ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു.
പി.എം. ബാലകൃഷ്ണന്‍, മുരളി മംഗലോളി, കെ.പി. അബ്ദുല്‍ ലത്തീഫ്, ടി. നിസാര്‍, കെ.പി. ആനന്ദന്‍, കെ.കെ. ശൈഖ് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, മുരളി തിരുത്തിമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. കോയ സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്
Monday, 29 April 2013
തണല്‍ മരം മുറിച്ചു മാറ്റി ;പ്രതിഷേധം ശക്തം
| മഴു വീണമരം |
കുറ്റിക്കാട്ടൂര്‍ ;ചൂടിനു നേരെ തല ഉയറ്ത്തി നിന്ന തണല്‍ മരത്തി ല്‍ മഴു വീണു . കിഴക്കേ ബസ് സ്റ്റൊപ്പിലെ പാല മരമാണ് രാത്രിയുടെ മറവില്‍ സ്വകാര്യ വ്യക്തിക ള്‍ മുറിച്ചു വീഴ്ത്തിയത് ഇതിനു പിന്നില്‍ ചില കടക്കാരുടെ താല്‍പര്യ മാണുള്ളത് ഇതില്‍ പ്രതിഷേധിച്ചു സോളി ഡാരിറ്റി ,യുവ മോര്ച്ച എന്നീ സംഘടനകള്‍ ബോര്‍ഡുകള്‍ വെച്ചു . മരം മുറിക്കണമെങ്കില്‍ വനം വകുപ്പിന്റെയും പിഡബ്ളിയു വിന്റെയും അനുമതി വേണം ഇതില്ലാതെ യാണ് മരം മുറിച്ചത് . ബസ് കാത്തിരുന്നവര്‍ക്ക് ഏറെ തണ ല്‍നല്‍കിയാതായിരുന്നു പാല മരം . ഡ്രൈ നെജ് നിര്‍ മാണത്തിന്റെ മറവിലാണ് ഈ ക്രൂര കൃത്യം നടന്നത് .
'യൂത്ത് സ്പ്രിംഗ്' സോളിഡാരി റ്റി ഏക ദിന ഫൈവ്സ് പിപ്പെക്സ് പാലാഴി ജേതാക്കളായി .
കുറ്റിക്കാട്ടൂ ര്‍ : സോളിഡാരി റ്റി യുള്ള കേരളത്തിനു 10 വയസ് പ്രമേയത്തി
ല്‍ നടക്കുന്ന 'യൂത്ത് സ്പ്രിംഗ് ' പരിപാടിയുടെ ഭാഗ മായി കോഴിക്കോട് ഏരിയ
പാലാഴിയി ല്‍ നടത്തിയ ഫുട് ബാൾ ടൂർണമെന്റിൽ പിപ്പെക്സ് പാലാഴി
ജേതാക്കളായി . എതിരില്ലാത്ത 3 ഗോളുക ള്‍ക്ക് പ്ലേ സ്റ്റാര്‍പന്നിയൻ
കര യെയാണ് പരാജയപ്പെടുത്തിയത് .രാവിലെ തുടങ്ങിയ മത്സരത്തി ല്‍ പതിനാറ്
ടീമുക ള്‍ പങ്കെടുത്തു . സമാപന പരിപാടിയില്‍ ഒളവണ്ണ പഞ്ചായത്ത് വാർഡ്
മെമ്പ ര്‍ കെ കെ കോയ ട്രോഫികൾ വിതരണം ചെയ്തു . ജില്ലാ പ്രസി
ഡന്റ്റ് സുബ്ഹന്‍ ബാബു, ജമാഅത്തെഇസ്‌ലാമി ജില്ല സെക്രടറി
ഷരീഫ്കുറ്റിക്കാട്ടൂ ര്‍,സകീർ ,ഫൈസൽ കുറ്റിക്കാട്ടൂ ര്‍ എന്നിവര്‍
സംബന്ധിചു
Saturday, 27 April 2013
ബാല ലൈംഗിക പീഡനം പെരുകുന്നു :യു.ഡി.എഫ്. അധികാരമേറ്റശേഷം രജിസ്‌റ്റര്‍ ചെയ്‌തത് 672 കേസുകള്‍
സംസ്‌ഥാനത്ത് ബാലലൈംഗിക പീഡനം വര്‍ധിച്ചു വരുന്നതായി കണക്കുകള്‍. പോലീസില്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ പ്രകാരം യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സ്‌കൂളുകളിലും വീടുകളിലുമായി നടന്ന ബാല-ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് രജിസ്‌റ്റര്‍ ചെയ്‌തത് 672 കേസുകളാണ്. ഇതില്‍ 467 കേസിന്റെ നിയമനടപടികള്‍ മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. 18 പേര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരായിട്ടുമുണ്ട്.
ഏറ്റവും കൂടുതല്‍ ബാല-ലൈംഗിക പീഡനക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌ത ഇടുക്കി ജില്ലയില്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇവിടെ 92 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതില്‍ 65 എണ്ണത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ 64 കേസുകള്‍ നിയമ നടപടി പൂര്‍ത്തിയായപ്പോള്‍ ഒരു പ്രതി മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം കേരളത്തില്‍ വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കഴിഞ്ഞ മാസം നിയമസഭയില്‍ പറഞ്ഞത്. വേനല്‍ അവധി ആഘോഷിക്കാന്‍ ബന്ധുവീടുകളില്‍ താമസിക്കാന്‍ മത്സരിക്കുന്ന കുട്ടികള്‍ വ്യാപകമായി ലൈംഗിക അതിക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രായമായവരില്‍ നിന്നും സമപ്രായക്കാരില്‍ നിന്നുമാണു കുട്ടികള്‍ക്ക് ലൈംഗിക അതിക്രമങ്ങളേല്‍ക്കേണ്ടിവരുന്നത്.
പീഡനം ;കുട്ടിയെ ഇന്ന് മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കും
കുറ്റിക്കാട്ടൂര്‍ :മുതിരര്‍ന്ന വിദ്യാര്‍ഥികള്‍ ലൈംകികമായി പീഡിപ്പിച്ച എട്ടു വയസുകാരനെ ഇന്ന് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കും . പ്രധികളാ യ മുതി ര്‍ ന്ന കുട്ടികളെ തിരിച്ചറിഞ്ഞിട്ടുണ്ട് .ഈവരെയും ഇന്ന് ജുവനൈ കോടതിയിൽ ഹാജരാക്കും . ഇന്നലെ കുട്ടിയെ യത്തീം ഖാനയില്‍ കൊണ്ട് വന്നു പോലീസ് തെളിവെടുത്തു . കുറ്റിക്കാട്ടൂര്‍ മുസ്ലിം യത്തീം ഖാനയിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കുട്ടിയെയാണ് ഇതേ സ്ഥാപനത്തിലെ മുതിര്‍ന്ന കുട്ടികള്‍ പീഡിപ്പിച്ചത് . കുട്ടിക്ക് പീഡനം ഏറ്റവിവരം വീട്ടുകാര്‍ യത്തീം ഖാനയിലെ ബന്ധപെട്ടവരെ അറിയിച്ചിട്ടും മുതിര്‍ന്ന കുട്ടികള്‍ പീഡനം തുട ര്‍ ന്നതാണ് പ്രശ്നം ഗുരുതരമാവാന്‍ കാരണം . കുട്ടി യുടെ പിതാവുഹുസ്സൈന്‍ ഒരു മാസം മുമ്പ് കുഴഞ്ഞു വീണ് മരണപ്പെട്ടിരുന്നു .മാതാവ് റസീന ഇദ്ധ ഇരിക്കുന്നത് കാരണം ഇവരുടെ മാതാവ് ബീവ്ജാനാണ് പോലീസില്‍ പരാതി നല്കിയത് .
Friday, 26 April 2013
എട്ടു വയസ്സുകാരന് പീഡനം :പോലീസ് യതീം ഖാനയില്‍ തെളിവെടുത്തു .
![]() |
| കുറ്റിക്കാട്ടൂര്‍ മുസ്ലിം യത്തീം ഖാനയിലെ ബീ ലൈന്‍ പബ്ലിക് സ്കൂള്‍ |
Thursday, 25 April 2013
യത്തീം ഖാനയില്‍ മുതിര്‍ന്ന കുട്ടികളുടെ പീഡനം ;എട്ടു വയസ്സുകാരന് പരിക്ക്
കുറ്റിക്കാട്ടൂർ :അനാഥാ ലയത്തിൽ പഠിക്കുന്ന രണ്ടാം ക്ലാസ് വിദ്യാർഥി സീനിയർ വിദ്യാര്‍ഥികളുടെ ക്രൂര പീഡനത്തിൽ നിന്നും രക്ഷ തേടി പോലീസിൽ പരാതി നല്കി . കുറ്റിക്കാട്ടൂർപെരിങ്ങൊളം റോഡിൽ മാൻകുനി കോട്ടേഴ്സിൽ താമസിക്കുന്ന കുട്ടിയുടെ മാതാവാണ് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നല്കി യത് .കുറ്റിക്കാട്ടൂർ യതീം ഖാനയിൽ പഠിക്കുന്ന കുട്ടിയെ ഇതേ സ്ഥാപനത്തിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിപീഡനം നടത്തുകയും ഇത് കാരണം കുട്ടിക്ക് പരിക്കേല്ക്കുകയും ചെയ്തുവെന്നാണ് മാതാവ് നല്കിയ പരാതിയിൽ പറയുന്നത് . മാത്രമല്ല സ്ഥാപനത്തിൽ നിന്നും ടി സി ലഭിക്കാൻ പോലീസിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട് .ഡോക്ടർമാർ അഡ്മി റ്റ്ചെയ്യാൻ നിർദേശിച്ചിട്ടും ഭയം കാരണം കുട്ടി ഇതിനു തയ്യാറായില്ല .രണ്ടു മാസം മുന്‍മ്പ് കുട്ടിയുടെ പിതാവ് ഹുസൈന്‍ കൊയിലാണ്ടിയില്‍ വെച്ച് കുഴഞ്ഞു വീണു മരണ പെട്ടിരുന്നു
ഉമ്മ ഇദ്ധ ഇരിക്കുന്നത് കാരണം വലിയു മ്മ യാണ് സ്റ്റെഷനില്‍ പരാതി കൊടുക്കാന്‍ എത്തിയത് പിതാവ് മരിച്ച കുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ് ,മുന്പും ഇത് പോലെ ഉപദ്രവം ഏറ്റി ട്ടുണ്ടെന്നു ഇവര്‍പറഞ്ഞു .പീഡന വിവരം ബന്ദ്ധ പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ഇവര്‍ കുട്ടിയെയുമായി സ്റെഷനില്‍ എത്തിയത് ഇത് വരെ പുറത്തു പറയാതിരുന്നത് സ്ഥാപനം ടി സി നല്കാതെ പിടിച്ചു വെക്കുമെന്ന ഭയം കാരണമാണെന്ന് ഇവര്‍പറഞ്ഞു . ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ കുട്ടിയെ ചികിത്സക്ക് കൊണ്ട് വന്നപോഴാണ് പീഡന വിവരം പുറത്തറിയുന്നത് . മെഡിക്കൽ കോളേജ് പോലീസ് റസി പ്റ്റ് നമ്പർ 40 / 2013 പ്രകാരം മാതാവ് ബീവിജാന്റെ പരാതി കൈപറ്റി. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു .
Wednesday, 24 April 2013
കുടി വെള്ള ക്ഷാമം രൂക്ഷമാകുന്നു :സി പി എം മാർച്
കുറ്റിക്കാട്ടൂർ :രൂക്ഷമായ കുടി വെള്ള ക്ഷാമം പരിഹരിക്കുക ,മണൽ വിതരണ രംഗത്തെ അഴിമതി അവസാനിപ്പിക്കുക ,പഞ്ചായത്ത് ദുര് ഭരണത്തിനു അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച് പെരുവയൽ പഞ്ചായത്ത് സി പി എം കമ്മറ്റിയുടെ നേന്ത്ര ത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച് നടത്തി . ധർണ സി പി എം കുന്ന മംഗലം ഏരിയ സെക്രടറി ടി ബാലൻ ഉത്ഘാടനം ചെയ്തു . പി ബാലന അദ്ധ്യക്ഷത വഹിച്ചു . കെ ആർ . സുബ്ര മണ്യൻ ,ചന്ദ്ര ശേഖരൻ എന്നിവര് സംസാരിച്ചു .
ബഹുസ്വരതയുടെ കളിസ്ഥലങ്ങളും പൂത്തിരിയുടെ വര്‍ണവും തന്ന എന്റെ ഗ്രാമം
എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ കുറ്റിക്കാട്ടൂരിനെ കുറിച്ച് .. കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുമ്പോള്‍ പത്തു കിലോമീറ്റര്‍ പിന്നിട്ടാ ല്‍ വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായസ്ഥലം.അതായിരുന്നു
കുറ്റി ക്കാട്ടൂര്‍ എന്ന കൊച്ചു ഗ്രാമം. ... പണ്ട് ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുപത് വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചെ റു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.ഇന്ന് ഈ തോട് മാലിന്യങ്ങള്‍ കൊണ്ട് വന്നു മൂടാനൊ രിടമായി . മൂത്തേടത്ത് പറമ്പിന്റെ തൊട്ടടുത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.കഴിഞ്ഞ വര്ഷം വിലക്കെടുത്തവര്‍ പൊളിച്ചു .അവിടെ വലിയ കുഴിയെടുത്തു ബഹു നില കെട്ടിടം വരുമെന്ന് പറയുന്നു. ഈ സ്കൂളിന്റെ അടുത്തു കൂടി പോകുമ്പോള്‍ വിശപ്പിന്റെ നിലവിളികള്‍ക്കു ഉപ്പു മാവിന്റെ മണം തോന്നും .ഒന്നാം ക്ലാസില്‍ ചേ ര്ന്നപ്പോ ള്‍ ക്ലാസ് മുറിയുടെ കിഴക്കേ മൂലയുടെ ജനലി ല്‍ കൂടി അടുപ്പത്ത് വേവുന്ന ഗോതമ്പും നെയ്യും ചേര്‍ന്ന് തിളയ്ക്കുന്ന ആവിയുടെ രുചി വിശപ്പിനെ തിളപ്പിച്ച് നിര്ത്തും .സ്കൂളിലെ ഈ ഉച്ചയാണ് ഓരോ ദിവസത്തെയും ഞങ്ങളുടെ വിശ പ്പിന്‍റെ നില വിളികളെ അടക്കി നിര്‍ത്തിയത്.പണവും പത്രാസും വന്നപ്പോള്‍ ഞങ്ങളുടെ നാട്ടുകാര്‍ ഇ ഗ്ലീഷ് മീഡിയത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിട്ടപപ്പോ ള്‍ പഴയ പള്ളിക്കൂ ടം ഒരു ഓര്മയും ബാക്കി വെക്കാതെ പൊളിച്ചു നീക്കി ... സ്കൂളടപ്പ് അന്ന് വയലുകളി ലാണ് ആഘോഷിച്ചത് . ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ,ഫുട് ബാളും ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍.
കുട്ട്യെന്‍ കോയക്കയും ,ആലികുട്ടിക്കയും ,പുരുഷുവും .അസ്സന്ക്കയും ചേര്ന്ന കളിയിട മായിരുന്നു അന്നത്തെ കൂരിക്കപ്പാടം . ഇവിടെ ബഹുസ്വരതയുടെ സൌഹാര്‍ദം കഞ്ഞണ്ണ മണം പോലെ സുഗന്ദ്ധം പരത്തിയിരുന്നു . സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലി പേരിലെ നീട്ടി വിളിയില്‍ ഉമ്മയുടെ രോഷമായി തീകട്ടി വന്നിരുന്നു .
ഈ കളിമൈതാനിയില്‍ ഞാന്‍ വലുതാവുകയായിരുന്നു ...കുറ്റിക്കാട്ടൂര്‍ അങ്ങാടിയുടെ ആരവങ്ങള്‍ ക്കിടയില്‍ ഇടയ്ക്കു ഒരു ആഹ്വാനമായി മുഴങ്ങി വരുന്ന പള്ളി മുക്രി ബിചിക്കമുക്കയുടെ ബാങ്ക് വിളി മറഞ്ഞു കിടക്കുന്ന സ്രാംപ്യ യെ അന്ന് ഒരു ഉണര്ച്ചയാക്കി നിര്‍ ത്തി യിരുന്നു . ഇത് തന്നെ ആയിരുന്നു മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ ആസ്ഥാനവും .ഇന്ന് ആധുനിക സൌകര്യങ്ങളുള്ള അലങ്കാരം കൊത്തി നിരത്തിയ ഒരു പള്ളി ഭക്തിയുടെ ഇടമായി തല ഉയര്‍ ത്തി നില്ക്കുന്നു .. പഴയ സ്രാമ്പ്യ അപ്പോഴും അമ്പലത്തിന്റെ ഇട വഴിയില്‍ അധികാര തര്‍ക്കത്തില്‍ അടഞ്ഞു കിടന്നിരുന്നു . പിന്നീട് ഇതിന്റെ ഉടമകള്‍ അത് ഒരു മത സ്ന്ഘടനയെ ഏല്പിച്ചു .അതൊ രു വിവാദ ത്തിന്റെ കനലി ലൂടെ നാടിനെ കുറച്ചു നാള്‍ നടത്തിച്ചു ..അവസാനം ഒരു മേശക്കു ചുറ്റും സഹോദര സമുദായങ്ങള്‍ ഇരുന്നു കനല്‍ ഊതി കെടുത്തി ..സ്രാമ്പ്യ അപ്പോഴും ഇടുങ്ങിയ വഴിയരികില്‍ ശ്വാസം മുട്ടി നിന്നു ഈ വഴിയിലുടെ യാണ് നരസിംഹ ക്ഷേത്രത്തിലേക്ക് പോകുക .ക്ഷേത്രകുളം പായല്‍ പിടിച്ചു കിടന്നിരുന്നു .ഇല്ലത്തുകാരുടെ ഒരു കുടുമ്പ പൈതൃകംപോലെ അമ്പലം അവര്‍ നോക്കി നടത്തി .. ഇട വഴിയില്‍ നിന്നും ഒഴുകി വരുന്ന മഴ വെള്ളം അതിന്റെ ഒഴുക്ക് അവസാനിപ്പിച്ചത് ഈ കുളത്തിലായിരുന്നു . കോയിക്കല്‍ നാരായണ പണിക്കരുടെ സപ്താഹ പാരായണം അമ്പലത്തിന്റെ ഭക്തി സാന്നിധ്യം അങ്ങാടിയെ അറിയിച്ചു കൊണ്ടിരുന്നു . ... ഇന്ന് ക്ഷേത്രത്തിനു പുതിയ രൂപവും ഭാവവും വന്നു .. പുതുമയും മോഡിയും നരസിംഹ ക്ഷേത്രത്തെ പ്രസിദ്ധമാക്കി ..
വിഷു വരുമ്പോള്‍ പൂത്തിരി കത്തുന്നത് കാണാന്‍ തിരുമംഗലം പറമ്പിലെ ബീരാന്‍ ക്കയുടെ കടയുടെ മുന്‍പില്‍ ജനം കൂടുമായിരുന്നു .. സൈക്കിള്‍ കട നടത്തിയുരുന്ന ബീരന്ക്ക വിഷു ക്കാല മാകുമ്പോള്‍ പടക്ക കച്ചവടത്തിന്റെ ബാനറിനു ചുവട്ടില്‍ പൂത്തിരിയും മത്താപ്പും ഓല പടക്കവും നിരത്തി വെക്കും .പിരി വെടുത്തു മേലേടത്തു പരീ കുട്ടിക്കയും ഭരതനും മറ്റും പൂത്തിരി വാങ്ങി ജനത്തിനു കൗതുകമായി കത്തിക്കും ..വിഷു വെളിച്ചവും ,വര്‍ണവുമായി അപ്പോള്‍ അങ്ങാടിയില്‍ നിറയും .. നെല്‍ കൊയ്ത വയലില്‍ നിന്നും വിളവെടുത്ത കണി വെള്ളരി കുറ്റിക്കാട്ടൂരിന്റെ സ്വന്തമായിരുന്നു .ഞങ്ങളുടെ നാടിന്റെ നൂറു മേനി കണിവെള്ളരിയിലൂടെ നാലാള്‍ അറിഞ്ഞത് പെരു മയായി നാട്ടുകാര് കൊണ്ട് നടന്നു . ഇതില്‍ ഒരു അഭിമാനത്തിന്റെയും അഹം
Tuesday, 23 April 2013
വൈദ്യുതിബില്‍ ഇനി ഓണ്‍ലൈനായി അടക്കാം
വൈദ്യുതിബില്‍ ഓണ്‍ലൈനില്‍ അടക്കേണ്ട വിധം
വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനം സംസ്ഥാന വൈദ്യുത ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റില്‍ (kseb.in) തയാറായി. എസ്.ബി.ഐ, എസ്.ബി.ടി, ഫെഡറല്‍ ബാങ്ക്, കാനറാ ബാങ്ക് തുടങ്ങി 36 ബാങ്കുകളില്‍ നെറ്റ് ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി ഇനി മുതല്‍ വൈദ്യുതി ബില്‍ അടക്കാം.
വെബ്സൈറ്റിലെ 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ഒപ്ഷന്‍ ക്ളിക്ക് ചെയ്തു കൊണ്ടാണ് പേമെന്‍റ് ആരംഭിക്കേണ്ടത്.
ഓണ്‍ലൈനായി ബില്ല് അടക്കുന്നതിനു മുമ്പ് ഒടുവില്‍ അടച്ച ബില്‍ കൈയ്യില്‍ വെക്കുക. ഇതില്‍ കണ്‍സ്യൂമര്‍ നമ്പറും ബില്‍ നമ്പറും ലഭിക്കും. 'പേ ബില്‍സ് ഓണ്‍ലൈന്‍' എന്ന ടാബില്‍ ക്ളിക്ക് ചെയ്താല്‍ എത്തുന്ന വിന്‍ഡോയിലെ നിര്‍ദിഷ്ട കോളത്തില്‍ ഈ രണ്ട് നമ്പറുകളും ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും നല്‍കുക.
തുടര്‍ന്ന് പണം അടക്കാന്‍ ആഗ്രഹിക്കുന്ന വിധം തെരഞ്ഞെടുക്കുക. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയില്‍ ഏത് ഒപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്.
നെറ്റ്ബാങ്കിങ് വഴി പണം അടക്കുന്നവരില്‍ നിന്നും ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായിരിക്കും. പണം അടച്ചു കഴിഞ്ഞാല്‍ ബില്ലിന്‍െറ വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. വിശദാംശങ്ങള്‍ ആദ്യം നല്‍കിയ ഇ-മെയിലല്‍ വിലാസത്തിലും മൊബൈല്‍ വഴിയും ലഭ്യമാകും. ആവശ്യമെങ്കില്‍ ഉപഭോക്താവിന് വിശദാംശങ്ങള്‍ പ്രിന്‍റ് എടുക്കാവുന്നതുമാണ്.
പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈടാക്കിയാല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 48 മണിക്കൂറിനു ശേഷവും വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ സെക്ഷന്‍ കോഡ്, കണ്‍സ്യൂമര്‍ നമ്പര്‍, ബില്ല് അടച്ച് തിയതി, ബില്‍ നമ്പര്‍ എന്നിവ സഹിതം കെ.എസ്.ഇ.ബിയില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇ-മെയില്‍ വിലാസം: itpaymentsupport@ksebnet.com
Sunday, 21 April 2013
ഇമ്പിച്ചി പാത്തുമ്മ നിര്യാതയായി
Tuesday, 16 April 2013
ഇന്ത്യന്‍ ഔഷധ മേഖല നവ ലിബറല്‍ നയങ്ങളുടെ രക്ത സാക്ഷി -ഡോ ,ബി ഇഖ്ബാല്‍
![]() | ||
| കേരള ശാസ്ത്ര സാഹിത്യ പരിഷത് പുവ്വാട്ടുപറമ്പില്‍ സംഘടിപ്പിച്ച ഔഷധ വില വര്ധനയും ഡോ ,ബി ഇഖ്ബാല്‍ സംസാരിക്കുന്നു ജനജീവിതവും |
വിഷു -സമ്മര്‍ സൗഹ്ര്ദ കൂട്ടായ്മ
| പുതിയേടത്ത് സ്കൂളില്‍ നടന്ന ചടങ്ങ് വാര്ഡ് മെമ്പര്‍ അനീഷ് പാലാട്ട് ഉത്ഘാടനം ചെയ്യുന്നു |
തടപറമ്പില്‍ അബ്ദുള്ള നിര്യാതനായി
Saturday, 13 April 2013
വെള്ളരി പാടം വിളവൊഴിഞ്ഞു ;നാട് വിഷു തിമര്‍പ്പിര്‍
| വിളവെടുത്തു ഒഴിവാക്കുന്ന വെള്ളരി പാടം പെരുവയലില്‍ നിന്നുള്ള ദൃശ്യം |
കുറ്റിക്കാട്ടൂര്‍ :കണി വെള്ളരിയുടെ വിളവെടുപ്പ് കഴിഞ്ഞു നാട് വിഷു ആഘോഷ ത്തിലേക്ക് തിരിഞ്ഞു നാളെ വിഷുവിനു കണി കാണാന്‍ കണി കൊന്നയോടൊപ്പം കണി വെള്ളരിയും ഇടം പിടിക്കുമ്പോള്‍ കുറ്റി ക്കാട്ടൂ രിനും പെരുവയലിനും അഭിമാനം . നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണി വെള്ളരി നല്കി സായൂജ്യമടയുക യാണ് കഷകര്‍. സാധനങ്ങള്ക്ക് വില വര്‍ധിപ്പിച്ചപ്പോള്‍ വെള്ളരിക്ക് ആനുപാധികമായി വില കിട്ടുന്നില്ലന്നാണ് ഇവരുടെ പരാതി . വില വര്ധന നാട്ടുകാരുടെ മുതുകൊടിക്കുംപോള്‍ ആഘോഷത്തിന് മങ്ങലെല്ക്കുകയാണ് .കുറ്റിക്കാട്ടൂര്‍ സൌഹ്ര് ദ 'റെസി ഡെന്‍റ്റ് അസോസിയേഷന്‍ ഏപ്രില്‍ 15 ന് 2 മണിക്ക് പുതിയേടത്ത് സ്കൂളി ല്‍ വിഷു- സമ്മര്‍ സൌഹ്ര്ദ കൂട്ടായ്മ ഒരുക്കിയിട്ടുണ്ടെന്ന് സെക്രടറി
റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ പ്രസിഡ ന്റ്റ് വിപിന്‍ കെ ടി എന്നിവര് അറിയിച്ചു .
Thursday, 11 April 2013
ബഹുസ്വരതയുടെ കളിസ്ഥലങ്ങളും പൂത്തിരിയുടെ വര്‍ണവും തന്ന എന്റെ ഗ്രാമം
എത്ര വര്‍ണ്ണിച്ചാലും പങ്കു വച്ചാലും പറഞ്ഞാലും ഒരിക്കലും മതിവരാത്തത്ര കൊതിപ്പിക്കുന്ന സൌന്ദര്യം നിറഞ്ഞ തരുണിമണിയെപ്പോലാണു ഗ്രാമങ്ങള്‍. നിറഞ്ഞ പാടങ്ങളും തോടുകളും പോക്കാച്ചിതവളകളും അമ്പലങ്ങളും കുളക്കടവുകളും മാമ്പഴങ്ങളും കരിക്കും സുന്ദരികളും നന്മ നിറഞ്ഞ നാട്ടുകാരും വായനശാലകളും അന്തികൂട്ടങ്ങളും ചീട്ടുകളിക്കാരും പരദൂഷണക്കാരും വായാടികളും എല്ലാമെല്ലാം നിറഞ്ഞ പ്രകൃതിയുടെ വരദാനങ്ങള്‍. ശുദ്ധവായു നിറഞ്ഞ എങ്ങും ഹരിതവര്‍ണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ചു നില്‍ക്കുന്ന സ്വന്തം ഗ്രാമങ്ങളെക്കുറിച്ച് പറയുവാന്‍ ആര്‍ക്കാണ് മടിയുണ്ടാവുക.ഞാനും പറയുന്നത് എന്റെ ഗ്രാമത്തെക്കുറിച്ചു തന്നെ.എന്നെ കൊതിപ്പിച്ചിട്ടുള്ളതും സങ്കടപ്പെടുത്തിയിട്ടുള്ളതുമായ നൂറുനൂറനുഭവങ്ങളുടെ വിളനിലമായ എന്റെ കുറ്റിക്കാട്ടൂരിനെ കുറിച്ച് .. കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുമ്പോള്‍ പത്തു കിലോമീറ്റര്‍ പിന്നിട്ടാ ല്‍ വയലേലകള്‍ നിറഞ്ഞ ഒരു മനോഹരമായസ്ഥലം.അതായിരുന്നു
കുറ്റി ക്കാട്ടൂര്‍ എന്ന കൊച്ചു ഗ്രാമം. ... പണ്ട് ഏകദേശം നാലഞ്ച് കിലോമീറ്റര്‍ നീളത്തില്‍ പരന്നു നീണ്ടുകിടക്കുന്ന വയലേലകള്‍.വയലിനെ നെടുകേ മുറിച്ചുകൊണ്ട് മെയിന്‍ റോഡ്.വയലിന്റെ ഇരുകരകളിലുമായി പത്തിരുപത് വീടുകള്‍.വയലിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഒരു ചെ റു തോട്. മഴക്കാലത്ത് ഈ തോട് നിറഞ്ഞുകവിഞ്ഞൊഴുകും.ഈ തോട്ടിലാണു നാട്ടുകാരുടെ കുളിയും നനയുമെല്ലാം.കൃഷിക്കാവശ്യമായ വെള്ളം കിട്ടുന്നതും ഇതില്‍ നിന്നു തന്നെ.ഞങ്ങള്‍ നീന്തിപ്പടിച്ചതും മറ്റും ഈ തോട്ടില്‍ തന്നെ.ഇന്ന് ഈ തോട് മാലിന്യങ്ങള്‍ കൊണ്ട് വന്നു മൂടാനൊ രിടമായി . മൂത്തേടത്ത് പറമ്പിന്റെ തൊട്ടടുത്തായി പഴമയുടെ സ്മാരകമെന്നതുപോലെ നില്‍ക്കുന്ന എല്‍.പി സ്കൂള്‍.കഴിഞ്ഞ വര്ഷം വിലക്കെടുത്തവര്‍ പൊളിച്ചു .അവിടെ വലിയ കുഴിയെടുത്തു ബഹു നില കെട്ടിടം വരുമെന്ന് പറയുന്നു. ഈ സ്കൂളിന്റെ അടുത്തു കൂടി പോകുമ്പോള്‍ വിശപ്പിന്റെ നിലവിളികള്‍ക്കു ഉപ്പു മാവിന്റെ മണം തോന്നും .ഒന്നാം ക്ലാസില്‍ ചേ ര്ന്നപ്പോ ള്‍ ക്ലാസ് മുറിയുടെ കിഴക്കേ മൂലയുടെ ജനലി ല്‍ കൂടി അടുപ്പത്ത് വേവുന്ന ഗോതമ്പും നെയ്യും ചേര്‍ന്ന് തിളയ്ക്കുന്ന ആവിയുടെ രുചി വിശപ്പിനെ തിളപ്പിച്ച് നിര്ത്തും .സ്കൂളിലെ ഈ ഉച്ചയാണ് ഓരോ ദിവസത്തെയും ഞങ്ങളുടെ വിശ പ്പിന്‍റെ നില വിളികളെ അടക്കി നിര്‍ത്തിയത്.പണവും പത്രാസും വന്നപ്പോള്‍ ഞങ്ങളുടെ നാട്ടുകാര്‍ ഇ ഗ്ലീഷ് മീഡിയത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിട്ടപപ്പോ ള്‍ പഴയ പള്ളിക്കൂ ടം ഒരു ഓര്മയും ബാക്കി വെക്കാതെ പൊളിച്ചു നീക്കി ... സ്കൂളടപ്പ് അന്ന് വയലുകളി ലാണ് ആഘോഷിച്ചത് . ഉണങ്ങിക്കിടക്കുന്ന വയലുകളില്‍ കുട്ടിയും കോലും കളിയും എറിപ്പന്തുകളിയും ,ഫുട് ബാളും ഒരു കോര്‍ണറിലായി ചീട്ടുകളിയും മറ്റൊരിടത്ത് ക്രിക്കറ്റ് കളിയും..ഒന്നും പറയണ്ട.ബഹളങ്ങളുടെ പൂരം തന്നെ. ആറുമുതല്‍ അറുപത് വരെയുള്ളതിന്റെ കുത്തിമറിച്ചിലുകള്‍.
കുട്ട്യെന്‍ കോയക്കയും ,ആലികുട്ടിക്കയും ,പുരുഷുവും .അസ്സന്ക്കയും ചേര്ന്ന കളിയിട മായിരുന്നു അന്നത്തെ കൂരിക്കപ്പാടം . ഇവിടെ ബഹുസ്വരതയുടെ സൌഹാര്‍ദം കഞ്ഞണ്ണ മണം പോലെ സുഗന്ദ്ധം പരത്തിയിരുന്നു . സന്ധ്യ മയങ്ങിയിട്ടും വീടണയാത്തതിലുള്ള കലി പേരിലെ നീട്ടി വിളിയില്‍ ഉമ്മയുടെ രോഷമായി തീകട്ടി വന്നിരുന്നു .
ഈ കളിമൈതാനിയില്‍ ഞാന്‍ വലുതാവുകയായിരുന്നു ...കുറ്റിക്കാട്ടൂര്‍ അങ്ങാടിയുടെ ആരവങ്ങള്‍ ക്കിടയില്‍ ഇടയ്ക്കു ഒരു ആഹ്വാനമായി മുഴങ്ങി വരുന്ന പള്ളി മുക്രി ബിചിക്കമുക്കയുടെ ബാങ്ക് വിളി മറഞ്ഞു കിടക്കുന്ന സ്രാംപ്യ യെ അന്ന് ഒരു ഉണര്ച്ചയാക്കി നിര്‍ ത്തി യിരുന്നു . ഇത് തന്നെ ആയിരുന്നു മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ ആസ്ഥാനവും .ഇന്ന് ആധുനിക സൌകര്യങ്ങളുള്ള അലങ്കാരം കൊത്തി നിരത്തിയ ഒരു പള്ളി ഭക്തിയുടെ ഇടമായി തല ഉയര്‍ ത്തി നില്ക്കുന്നു .. പഴയ സ്രാമ്പ്യ അപ്പോഴും അമ്പലത്തിന്റെ ഇട വഴിയില്‍ അധികാര തര്‍ക്കത്തില്‍ അടഞ്ഞു കിടന്നിരുന്നു . പിന്നീട് ഇതിന്റെ ഉടമകള്‍ അത് ഒരു മത സ്ന്ഘടനയെ ഏല്പിച്ചു .അതൊ രു വിവാദ ത്തിന്റെ കനലി ലൂടെ നാടിനെ കുറച്ചു നാള്‍ നടത്തിച്ചു ..അവസാനം ഒരു മേശക്കു ചുറ്റും സഹോദര സമുദായങ്ങള്‍ ഇരുന്നു കനല്‍ ഊതി കെടുത്തി ..സ്രാമ്പ്യ അപ്പോഴും ഇടുങ്ങിയ വഴിയരികില്‍ ശ്വാസം മുട്ടി നിന്നു ഈ വഴിയിലുടെ യാണ് നരസിംഹ ക്ഷേത്രത്തിലേക്ക് പോകുക .ക്ഷേത്രകുളം പായല്‍ പിടിച്ചു കിടന്നിരുന്നു .ഇല്ലത്തുകാരുടെ ഒരു കുടുമ്പ പൈതൃകംപോലെ അമ്പലം അവര്‍ നോക്കി നടത്തി .. ഇട വഴിയില്‍ നിന്നും ഒഴുകി വരുന്ന മഴ വെള്ളം അതിന്റെ ഒഴുക്ക് അവസാനിപ്പിച്ചത് ഈ കുളത്തിലായിരുന്നു . കോയിക്കല്‍ നാരായണ പണിക്കരുടെ സപ്താഹ പാരായണം അമ്പലത്തിന്റെ ഭക്തി സാന്നിധ്യം അങ്ങാടിയെ അറിയിച്ചു കൊണ്ടിരുന്നു . ... ഇന്ന് ക്ഷേത്രത്തിനു പുതിയ രൂപവും ഭാവവും വന്നു .. പുതുമയും മോഡിയും നരസിംഹ ക്ഷേത്രത്തെ പ്രസിദ്ധമാക്കി ..
വിഷു വരുമ്പോള്‍ പൂത്തിരി കത്തുന്നത് കാണാന്‍ തിരുമംഗലം പറമ്പിലെ ബീരാന്‍ ക്കയുടെ കടയുടെ മുന്‍പില്‍ ജനം കൂടുമായിരുന്നു .. സൈക്കിള്‍ കട നടത്തിയുരുന്ന ബീരന്ക്ക വിഷു ക്കാല മാകുമ്പോള്‍ പടക്ക കച്ചവടത്തിന്റെ ബാനറിനു ചുവട്ടില്‍ പൂത്തിരിയും മത്താപ്പും ഓല പടക്കവും നിരത്തി വെക്കും .പിരി വെടുത്തു മേലേടത്തു പരീ കുട്ടിക്കയും ഭരതനും മറ്റും പൂത്തിരി വാങ്ങി ജനത്തിനു കൗതുകമായി കത്തിക്കും ..വിഷു വെളിച്ചവും ,വര്‍ണവുമായി അപ്പോള്‍ അങ്ങാടിയില്‍ നിറയും .. നെല്‍ കൊയ്ത വയലില്‍ നിന്നും വിളവെടുത്ത കണി വെള്ളരി കുറ്റിക്കാട്ടൂരിന്റെ സ്വന്തമായിരുന്നു .ഞങ്ങളുടെ നാടിന്റെ നൂറു മേനി കണിവെള്ളരിയിലൂടെ നാലാള്‍ അറിഞ്ഞത് പെരു മയായി നാട്ടുകാര് കൊണ്ട് നടന്നു . ഇതില്‍ ഒരു അഭിമാനത്തിന്റെയും അഹംഭാവത്തിന്റെയും വീരസ്യമുണ്ടായിരുന്നു ..കോഴി കോട്ടെ ചന്തകളില്‍ കണിവെള്ളരി നിറച്ചത് ഞങ്ങളുടെ വയലുകളിള്‍ വിളവെടുത്താ യിരുന്നു . ഇന്നും ഈ പെരുമ കുറ്റിക്കാട്ടൂരിനുളളതാണ് .... പാട്ടും മെതിയും കൊയ്ത്തുമി ല്ലാത്ത എന്റെ നാട് ഇന്ന് പട്ടണം വിഴുങ്ങിയ ഗ്രാമമാണ് ..ആര്‍ത്തിയിലേക്കുള്ള വഴിയില്‍ ബന്തങ്ങളുടെ അടുപ്പം കുറഞ്ഞു വരുന്നത് ഞാന്‍ അറിയുന്നു...ഒരു തിരിച്ചു പോക്കില്ലാത്ത ഉഷ്ണം വന്നു വിഴുങ്ങും മുന്‍പ് ഒരു നീരുരവയെങ്കിലും പൊ ട്ടിയിരുന്നെങ്കില്‍ ...അല്ലെങ്കില്‍ അവസാനത്തെ തണുപ്പ് കോരി തരാന്‍ ഇവിടേയ്ക്ക് ഒരു കാറ്റ് വീശിയെങ്കില്‍ ....
Tuesday, 9 April 2013
വിഷുവിനു കണിയൊരുക്കി കുറ്റിക്കാട്ടൂര്‍
മാമ്പുഴക്ക് വീണ്ടും മരണമണി
| മാമ്പുഴ ജനകീയ ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര് വിനോദ് പടനിലം ഉത്ഘാടനം ചെയ്യുന്നു .(ഫയല്‍ ചിത്രം |
2010 നവംബറിലാണ് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പുഴ വീണ്ടെടുപ്പിന് തുടക്കമിട്ടത്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്ത സെമിനാറുകളും ബോധവത്കരണവും മാലിന്യ നിര്‍മാര്‍ജനവുമായി നാട്ടുകാര്‍ ഏറെ ദൂരം പിന്നിട്ടതോടെ പുഴയുടെ അതിരുകള്‍ നിര്‍ണയിച്ച് കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ സര്‍വേ നടപടികള്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തോളമായി തുടരുന്ന സര്‍വേ പലപ്പോഴും ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്. മൂന്നു ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകി കല്ലായിപ്പുഴയുമായി ചേരുന്ന പുഴയുടെ നല്ലൊരു ഭാഗം ഇനിയും സര്‍വേ നടക്കാന്‍ ബാക്കിയാണ്. പൂര്‍ത്തിയായ ഭാഗങ്ങളില്‍ വ്യാപകമായി കൈയേറ്റം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിനൊരു നടപടിയില്ലാതെ പോവുന്നത് വീണ്ടുംകൈയേറ്റത്തിന് കളമൊരുക്കുമെന്ന ആശങ്ക പുഴ സംരക്ഷണ പ്രവര്‍ത്തകര്‍ക്കുണ്ട്. പുഴയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന ചില വന്‍ സ്വകാര്യ പദ്ധതികള്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്.
നാട്ടുകാര്‍ക്ക് പുറമെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും തൊഴിലുറപ്പ് പ്രവര്‍ത്തകരും വല്ലപ്പോഴുമെത്തി പ്ളാസ്റ്റിക് മാലിന്യംനീക്കുന്നതൊഴിച്ചാല്‍ മാലിന്യം പൂര്‍ണമായും വാരി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തല പദ്ധതികളൊന്നും നടപ്പായിട്ടില്ല. റവന്യൂ, ടൂറിസം, ജലവിഭവ മന്ത്രിമാര്‍ക്കെല്ലാം മാമ്പുഴ സംരക്ഷണ സമിതി നിരവധി തവണ പരാതി നല്‍കിയതാണ്.
എന്നാല്‍, പുതിയ വാര്‍ഷിക പദ്ധതിയിലും പുഴയുടെ വീണ്ടെടുപ്പിനായി ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയിലും മാമ്പുഴക്ക് പരിഗണന ലഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്‍െറ കോഴിക്കോട് മാസ്റ്റര്‍ പ്ളാനില്‍ മാമ്പുഴക്കായി നിര്‍ദേശം ഉയര്‍ന്നിരുന്നു. പുഴയിലെ വെള്ളത്തിന്‍െറ ഗുണനിലവാരവും മറ്റ് സാധ്യതകളും പരിശോധിക്കാന്‍ സി.ഡബ്ള്യു.ആര്‍.ഡി.എം നടത്തുന്ന പഠനത്തിന് അഡ്വ. പി.ടി.എ റഹീം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വകയിരുത്തിയ അഞ്ചു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് പുഴ സംരക്ഷണത്തിനായി ലഭിച്ചത്.
വേനല്‍ കടുത്തതോടെ പ്രഭവകേന്ദ്രങ്ങള്‍ വറ്റി ഒഴുക്കു നിലച്ച മാമ്പുഴ പൂര്‍ണമായും മാലിന്യം മൂടിയിട്ടുണ്ട്. ഇതിനിടയില്‍ വന്‍തോതില്‍ ജലമൂറ്റും നടക്കുന്നതായി ആക്ഷേപമുണ്ട്. വരണ്ടുണങ്ങുന്ന പുഴയില്‍ കക്കൂസ്, ഇറച്ചിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ ഈയിടെ നാട്ടുകാര്‍ ഉറക്കമിളച്ചിരുന്ന് പിടികൂടിയിരുന്നു. എന്നാല്‍, അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ നാട്ടുകാര്‍ക്ക് ലഭിക്കുന്നില്ല.
സര്‍വേ പൂര്‍ത്തിയാക്കാത്തതാണ് പുഴ സംരക്ഷണത്തിന് പദ്ധതികള്‍ കൊണ്ടുവരുന്നതിനുള്ള തടസ്സമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത സര്‍വേ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് മാമ്പുഴ സംരക്ഷണ സമിതി.
Saturday, 6 April 2013
ഇനി വില്ലേജ് ഓഫീസ് സേവനം അക്ഷയ വഴി
വയല്‍ നികത്തലിനെതിരെ കര്‍ഷക മാര്‍ച്ച്
കുറ്റിക്കാട്ടൂ ര്‍ :പറക്കോട്ടു താഴം നെല്‍കൃഷി ചെയ്യുന്ന വയല്‍ മണ്ണിട്ട് നികത്താന്‍ കൂട്ടുനില്‍ക്കുന്ന റവന്യൂ
ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് വള്ള്യാട്ട് പാടശേഖര സമിതിയും
പരിസ്ഥിതി സംരക്ഷണ സമിതിയും സംയുക്തമായി പെരുമണ്ണ വില്ലേജ് ഓഫിസ് മാര്‍ച്ച്
സംഘടിപ്പിച്ചു.
25 ഏക്കറോളം വരുന്ന പുഞ്ചകൃഷി പ്രദേശത്തേക്കുള്ള വഴിപോലും കൊട്ടിയടച്ച് അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന നികത്തല്‍ കഴിഞ്ഞ ദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നാട്ടുകാരുടെ പരാതികളിലൊന്നും നടപടിയാവാത്തതിനെത്തുടര്‍ന്നാണ് കര്‍ഷകര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.മാര്‍ച്ച് മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. വള്ള്യാട്ട് പാടശേഖര സമിതി പ്രസിഡന്‍റ് പി.പി. വാസു, പി.കെ. ശശിധരന്‍, മഠത്തില്‍ അബ്ദുല്‍അസീസ്, കെ.പി. അബ്ദുല്ലത്തീഫ്, പി.എം. വേലായുധന്‍, പുത്തലത്ത് ഹരിദാസന്‍, പി.എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)