കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Sunday, 29 June 2014
വിശ്യാസികൾക്ക് കുളിർ മയായി റമദാൻ എത്തി
വിശുദ്ധറമദാൻ വീണ്ടും സമാഗതമായിരിക്കുകയാണ്. മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന നമ്മുടെ വസന്തമാണ്റമദാൻ . സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ്റമദാൻ . സ്രഷ്ടാവായ അള്ളാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍നിന്നു മാറി ദൈവികചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമയ്ക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റംസാന്‍ മാസം. ഇനിയുള്ള ദിനരാത്രങ്ങളില്‍ ദൈവികചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.
പ്രവാചകരും അവിടത്തെ അനുയായികളും രണ്ടുമാസങ്ങള്‍ക്കുമുമ്പു തന്നെ റമദാനിന്റെ വരവ് അറിയിക്കാനും അതിനെ സ്വീകരിക്കാനും സജ്ജരായിരുന്നു. ''റജബിലും ശഅബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് നല്‍കുകയും പരിശുദ്ധ റംസാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ'' എന്ന് അവിടുന്ന് സദാ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. സാധാരണ മാസങ്ങളില്‍ തന്നെ ധാരാളം ആരാധനകള്‍ ചെയ്യാറുണ്ടായിരുന്ന തിരുനബി റംസാന്‍മാസമായാല്‍ തന്റെ അരയുടുപ്പ് ശക്തമായി കെട്ടി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനും ഖുര്‍ആന്‍ പാരായണത്തിനും മറ്റ്ആരാധനകള്‍ക്കും വേണ്ടി മാത്രം സമയം ചെലവഴിക്കുമായിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകും.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ അധമ വികാരങ്ങളെ ചുട്ടെരിക്കുന്ന ആത്മീയശക്തിയാര്‍ജിക്കുകയാണ് മനുഷ്യന്‍. ശരീരത്തിന്റെ ഇച്ഛകള്‍ മനസ്സിനെ മലിനമാക്കുന്ന ഉപഭോഗ ത്വരയുടെ നടുക്കയത്തിലാണിപ്പോള്‍ നാം ജീവിക്കുന്നത്. തിന്മകളുടെ പ്രലോഭനങ്ങള്‍ മനുഷ്യനെ നിരന്തരമായി അപഭ്രംശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. പുതിയ സാങ്കേതിക വിപ്ലവങ്ങളും പുതിയ മാധ്യമങ്ങളും ശരീരത്തിന്റെ ഉത്സവങ്ങളാണ് വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍പ്പെട്ട് മനുഷ്യന്‍ ഒഴുക്കുവെള്ളത്തിലെ പൊങ്ങുതടിയെപ്പോലെ ദിശയറിയാതെ സഞ്ചരിക്കുകയാണ്. പതിനൊന്ന് മാസക്കാലം ഈ മായയില്‍ ജീവിക്കുന്ന മനുഷ്യനെ തൊട്ടുണര്‍ത്തി, ജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യമായ ദൈവികസ്മരണയിലേക്കും ആത്മീയ ഉയര്‍ച്ചയിലേക്കും നയിക്കാൻ മദാൻനമ്മെ പ്രാപ്തരാക്കണം.
Friday, 23 May 2014
കുറ്റിക്കാട്ടൂര്‍ ഗവ ;ഹയര്‍ സെകണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ
കുറ്റിക്കാട്ടൂര്‍ :കുറ്റിക്കാട്ടൂര്‍ ഗവ ;ഹയര്‍ സെകണ്ടറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ സ്കൂള്‍ ഓഡി റ്റൊറിയത്തില്‍ നടക്കും.1974 മുതല്‍ 2005 വരെയുള്ള പൂര്‍വ വിദ്യാര്‍ഥികളാണ് ഒത്തു ചേരുന്നത് .സ്കൂളില്‍ നിന്നും വിട്ടു പോയ വിവിധ മേഘലകളിലുള്ളവര്‍ ഇവിടെ സംഗമിക്കും .സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നം ചര്ച്ച ചെയ്യും .സ്ഥലത്തെ പ്റമുഖ വ്യക്തികള്‍ പങ്കെടുക്കും .
Sunday, 18 May 2014
ഹുസൈൻ കോവൂർ ,വട്ടക്കാട്ടു ജയരാജൻ നിര്യാതനായി
![]() |
| ഹുസൈൻ |
കുറ്റിക്കാട്ടൂർ :കോവൂർ സ്വദേശി കൂടല്ലൂർ താഴം ഹുസൈൻ (63)നിര്യാതനായി
ഭാര്യ ;ആയിഷ ,മക്കൾ ;ഫൈസൽ ,തസ്‌ലി ,ഫൗസിയ .
മരുമക്കൾ ;സൽ മത് (വെള്ളിപരംപ് )ഹനീഫ പാലാഴി ,നാസർ മായനാട്
വട്ടക്കാട്ടു ജയരാജൻ
കുറ്റിക്കാട്ടൂർ: പരേതനായ രാരുകുട്ടിയുടെ മകൻ വട്ടക്കാട്ടു ജയരാജൻ (50) നിര്യാതനായി ,മാതാവ് പരേതയായ സരോജിനി ,ഭാര്യ ;സുധ ,മക്കൾ ;അനാമിഘ രാജ് ,അനഘ രാജ് ,സഹോദരങ്ങൾ ;സീത മണി
സത്യൻ ,മോഹനൻ ,ശിവ ദാസൻ ,ആനന്ദ കുമാർ .
Monday, 12 May 2014
പ്രിയപ്പെട്ട ഉമ്മക്ക് ഞാന്‍ പോകുകയാണ് ' നിസ്‌ലയുടെ അവസാന വാക്കുകള്‍കണ്ടെത്തി
അരീക്കോട് സുല്ലമുസ്സലാം ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നിസ്‌ലയുടെ ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
‘അസ്സലാമു അലൈകും… എന്റെ പ്രിയപ്പെട്ട ഉമ്മ ഞാന്‍പോവുകയാണ്,എനിക്കിനി ജീവിക്കേണ്ട, മാഷോട് കാലുപിടിച്ച് പറഞ്ഞു ഒന്ന് ജയിപ്പിച്ച് വിടാന്‍, ഇനി ആ സ്‌കൂളിലേക്ക് ഞാന്‍പോകില്ല. എന്നെ നിങ്ങള്‍ക്ക് വേറെ എവിടെയെങ്കിലും കൊണ്ടാക്കിക്കൂടെ…? ഉമ്മക്ക് അപമാനം മാത്രം തന്ന് ജീവിക്കാന്‍ എനിക്ക് കഴിയില്ല… കാക്കാനോടും താത്താനോടും പറയണം അവരോട് ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍… ഞാന്‍ പോകുകയാണ് ആരും എന്നെ ഓര്‍ത്ത് വിഷമിക്കരുത്.
എന്ന് ഉമ്മാന്റെ മകള്‍ നിസ്‌ല…’
രണ്ട് വര്‍ഷം തുടര്‍ച്ചയായി തൊല്‍പ്പിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത നിസ്‌ലയുടെ അവസാന വാക്കുകളാണിത്. നിസ്ലയുടെ മൂത്തസഹോദരിയായ തസ്‌നിയാണ് വീട്ടില്‍നിന്നും കുറിപ്പ് കണ്ടെത്തിയത്. നിസ്ല നാണയങ്ങള്‍ ശേഖരിച്ചിരുന്ന പാത്രത്തില്‍ നിന്നാണ് ആത്മഹത്യാ കുറിപ്പ് കിട്ടിയത്. കൂട്ടുകാരിയുടെ ഉപ്പയോട് ജയിക്കാതെ ടി സി തരാന്‍ പറ്റില്ലെന്ന് ഹെഡ് മാസ്റ്റര്‍ പറഞ്ഞതായും കുറിപ്പിലുണ്ട്. പ്രാഥമിക പരിശോധനയില്‍ കുറിപ്പ് നിസ്‌ലയുടെ കൈയ്യക്ഷരം തന്നെയാണെന്ന് പോലീസ് പറഞ്ഞു.
സ്വപ്‌നങ്ങള്‍ നെയ്തു പ്രതീക്ഷയോടെയാണ് പരീക്ഷ ഫലം അറിയാന്‍ നിസല സ്കൂളിലെത്തിയത് .കൂട്ടുകാരോടൊപ്പം ഇക്കുറി പത്താം ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യമുന്ടെന്നു അവള്‍ കരുതി . കാരണം കഴിഞ്ഞ തവണ തോല്പ്പിച്ചവര്‍ ഇക്കുറി ഇനിയും തന്നെ ശിക്ഷിക്കില്ലെന്നു പ്രതീക്ഷിച്ചു ..പക്ഷെ സ്കൂളില്‍ നിന്ന് തിരിച്ചു വന്നു അവളുടെ പ്രതീക്ഷകള്‍ തല്ലി ക്കെടു ത്തിയവര്‍ക്കു മുന്‍പില്‍ നില്ക്കാതെ അവള്‍ ജീവിതത്തില്‍ നിന്നും തിരിച്ചു നടന്നു .. ദയ ഇല്ലാത്തവര്ക്ക് മുന്‍പില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ നിസ് ല ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയാവുകയായിരുന്നു ... പത്താം ക്ലാസ്സിലേക്ക് വാങ്ങി വെച്ച പുസ്തകങ്ങള സ്റ്റൂളി നു മുകളില്‍ വെച്ച് അതില്‍ ചവിട്ടിയാണ് അവള്‍ ജീവിതം അവസാനിപ്പിച്ചത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ വീട്ടില് നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍ തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍ പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍ വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍ പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍ പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍ ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍ അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍ കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍ അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍ ടീച്ചര്‍ മാര്‍ ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍ എന്റെ മോള്‍ പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍ നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍ പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട് വരുമ്പോള്‍ ഞെട്ടണമെന്നു അവള്‍ പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക് നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍ കൂടുതല്‍ എ പ്ലസ് നേടുന്നവരെ ഇരുത്തിയാല്‍ മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍ പരീക്ഷയില്‍ നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?
Saturday, 10 May 2014
പ്രകൃതി ചികിത്സകന്‍ തിരിച്ചെത്തി; ദുരൂഹത ബാക്കി
![]() |
| അബ്ദുല്‍ റസാഖ് |
കുറ്റിക്കാട്ടൂര്‍ : കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ പ്രകൃതി ചികിത്സകന്‍ പയ്യടിമത്തേല്‍ സ്വദേശി അബ്ദുല്‍ റസാഖ് വീട്ടില്‍ മടങ്ങിയത്തെി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇദ്ദേഹം പയ്യടിമത്തേലിലെ വീട്ടിലത്തെിയത്. മേയ് മൂന്നിന് വൈകീട്ട് നഗരത്തില്‍ ബസ് കാത്തിരിക്കുമ്പോള്‍ കാറിലത്തെിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് അബ്ദുല്‍ റസാഖ് തന്‍െറ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്ലളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മയക്കുമരുന്ന് മാഫിയയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും തന്‍െറ ജീവന്‍ അപകടത്തിലാണെന്നുമുള്ള വിശദമായ ഫേസ്ബുക് വിവരണവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിവരമറിയിക്കാതെ ഒരു വിദ്യാര്‍ഥിക്ക് മാത്രം സന്ദേശമയച്ചതും സംശയം ജനിപ്പിച്ചിരുന്നു. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ‘നാടകീയമായി’ വെള്ളിയാഴ്ച രാത്രി ഇയാള്‍ തിരിച്ചത്തെിയത്. ഒരാഴ്ചയോളം തന്നെ കസ്റ്റഡിയില്‍വെച്ച സംഘം വെള്ളിയാഴ്ച രാവിലെ രാമനാട്ടുകരയിലെ ഓവ്ചാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അബ്ുദല്‍ റസാഖ് നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പൊലീസിനോട് പറയുന്നത്.
Wednesday, 7 May 2014
നൂറു മേനിക്കായി അവര്‍ നിസ് ലയെ ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയാക്കി .
സ്വപ്‌നങ്ങള്‍ നെയ്തു പ്രതീക്ഷയോടെയാണ് പരീക്ഷ ഫലം അറിയാന്‍ നിസല സ്കൂളിലെത്തിയത് .കൂട്ടുകാരോടൊപ്പം ഇക്കുറി പത്താം ക്ലാസ്സില്‍ ഇരിക്കാന്‍ ഭാഗ്യമുന്ടെന്നു അവള്‍ കരുതി . കാരണം കഴിഞ്ഞ തവണ തോല്പ്പിച്ചവര്‍ ഇക്കുറി ഇനിയും തന്നെ ശിക്ഷിക്കില്ലെന്നു പ്രതീക്ഷിച്ചു ..പക്ഷെ സ്കൂളില്‍ നിന്ന് തിരിച്ചു വന്നു അവളുടെ പ്രതീക്ഷകള്‍ തല്ലി ക്കെടു ത്തിയവര്‍ക്കു മുന്‍പില്‍ നില്ക്കാതെ അവള്‍ ജീവിതത്തില്‍ നിന്നും തിരിച്ചു നടന്നു .. ദയ ഇല്ലാത്തവര്ക്ക് മുന്‍പില്‍ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞ നിസ് ല ആകാശത്തിന്റെ ഉയരങ്ങളിലേക്ക് യാത്രയായി ... പത്താം ക്ലാസ്സിലേക്ക് വാങ്ങി വെച്ച പുസ്തകങ്ങള സ്റ്റൂളി നു മുകളില്‍ വെച്ച് അതില്‍ ചവിട്ടിയാണ് അവള്‍ ജീവിതം അവസാനിപ്പിച്ചത് .ഇത് പറയുമ്പോള്‍ ഉമ്മയുടെ ഹ്രദയം പൊട്ടി കണ്ണീര്‍ വന്നു കൊണ്ടിരുന്നു .
തോല്പ്പിക്കരുതെന്നു പറഞ്ഞു ഹെഡ് മസ്ടരോടും ടീച്ചറോടും ഒരു പാട് കെഞ്ചിയിരുന്നു .എല്ലാവരും കൂടി അവളെ ഇവിടെ നിന്നും പറഞ്ഞയച്ചു .കരഞ്ഞു കലങ്ങിയ കണ്ണോടെ ഉമ്മ അസ്മാബി പറഞ്ഞു .എസ് .എസ് എല്‍ .സി യി നൂറു മേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റല്‍ സ്കൂള്‍ അധി കാരികള്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടു തവണ തോല്‍പ്പിച്ചതില്‍ മനം നൊന്താണ് പതിനഞ്ചു കാരി നിസല ആത്മഹത്യ ചെയ്തത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ വീട്ടില് നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍ തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍ പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍ വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍ പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍ പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍ ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍ അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍ കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍ അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍ ടീച്ചര്‍ മാര്‍ ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍ എന്റെ മോള്‍ പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍ നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍ പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട് വരുമ്പോള്‍ ഞെട്ടണമെന്നു അവള്‍ പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക് നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍ കൂടുതല്‍ എ പ്ലസ് നേടുന്നവരെ ഇരുത്തിയാല്‍ മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍ പരീക്ഷയില്‍ നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?
(കടപ്പാട് :കേരള കൌമുദി )
.
തോല്പ്പിക്കരുതെന്നു പറഞ്ഞു ഹെഡ് മസ്ടരോടും ടീച്ചറോടും ഒരു പാട് കെഞ്ചിയിരുന്നു .എല്ലാവരും കൂടി അവളെ ഇവിടെ നിന്നും പറഞ്ഞയച്ചു .കരഞ്ഞു കലങ്ങിയ കണ്ണോടെ ഉമ്മ അസ്മാബി പറഞ്ഞു .എസ് .എസ് എല്‍ .സി യി നൂറു മേനി ഉറപ്പിക്കാൻ അരീക്കോട് ഓറിയന്റല്‍ സ്കൂള്‍ അധി കാരികള്‍ ഒമ്പതാം ക്ലാസ്സില്‍ രണ്ടു തവണ തോല്‍പ്പിച്ചതില്‍ മനം നൊന്താണ് പതിനഞ്ചു കാരി നിസല ആത്മഹത്യ ചെയ്തത് .പരീക്ഷ ഫലം അറിയാന്‍ സന്തോഷത്തോടെ വീട്ടില് നിന്നും നാല് കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ ചെന്ന അവളുടെ പേര് പത്താം തരത്തിലേക്ക് ജയിച്ചവരുടെ കൂടെ ഇല്ലാന്ന് കണ്ട അവള്‍ തിരിച്ചെത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു . പത്താം തരത്തിലേക്ക് ജയിച്ചവരുടെ ലിസ്റ്റില്‍ പേരില്ലാത്തത് കൊണ്ട് ഹെഡ് മാസ്റ്ററുടെ കാലുപിടിച്ചപ്പോള്‍ വീട്ടുകാരോട് കല്യാണം കഴിച്ചു തരാന്‍ പറയു എന്നായിരുന്നു അയാളുടെ മറുപടി എന്ന് സഹപാഠികള്‍ പറഞ്ഞു .മറ്റു അധ്യാപകരോടും ഏറെ അപേക്ഷിചു .വാതിലുകളെല്ലാം കൊട്ടി അടച്ചതോടെ പ്രതീക്ഷകള്‍ തകര്ന്നു ഉച്ചയോടെ അവൾ വീട്ടിലെത്തി .മൊബൈലില്‍ ക്ലാസ് ടീച്ചറെ വിളിച്ചു .ടീച്ചറുടെ മറുപടി എന്തെന്ന് മറ്റാര്‍ ക്കുമറിയില്ല . ബാപ്പയുടെ അനാരോഗ്യം കാരണം നിത്യ ജീവിതത്തിനു ജോലിക്ക് പോയ ഉമ്മയെയാനു അവള്‍ അവസാനമായി വിളിച്ചത് .ഉമ്മച്ചി അവർ എന്നെ പിന്നെയും തോല്പ്പിച്ചു ,നെഞ്ചു പിടഞ്ഞു അവള്‍ പൊട്ടികരഞ്ഞു .
സാരമില്ല നമുക്ക് വേറെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാം എന്ന് സമാധാനിപ്പിചിട്ടും കരച്ചിലടങ്ങിയില്ല .
ഇതോടെ പിടക്കുന്ന മനസ്സോടെ തളര്ന്നു ഓടി വന്നപ്പോള്‍ കണ്ടത് അവസാന ശ്വാസം നിലക്കുന്ന മകളെയാണ് കണ്ണടച്ചാല്‍ അവളുടെ പുഞ്ചിരിയാണ് മനസ്സില് വരുന്നത് .
ഒന്ന് ജയിപ്പിചിരുന്നെങ്കില്‍ ടീച്ചര്‍ മാര്‍ ഒന്ന് സമാധാനിപ്പിചിരുന്നെങ്കില്‍ എന്റെ മോള്‍ പോവില്ലായിരുന്നു അസ്മാബി കരഞ്ഞു പറയുന്നു ,ജയിക്കുമെന്ന് കരുതി അയല്‍ വാസിയില്‍ നിന്ന് പത്താം ക്ലാസ്സിലെ പാഠ പുസ്തകങ്ങള വാങ്ങി അവള്‍ ടൂഷന് പോകുകയായിരുന്നു .2000 രൂപ നല്കിയിരുന്നു .പഠനത്തില്‍ പിറകിലെന്ന് പറയുന്നവര്‍ റിസള്‍ട്ട് വരുമ്പോള്‍ ഞെട്ടണമെന്നു അവള്‍ പറഞ്ഞിരുന്നു .അത് കൊണ്ട് തന്നെ ഒമ്പതാം ക്ലാസ്സിലേക്ക് പരീക്ഷക്ക് നന്നായി ഉത്സാഹിച്ചിരുന്നു .പത്തില്‍ കൂടുതല്‍ എ പ്ലസ് നേടുന്നവരെ ഇരുത്തിയാല്‍ മതിയെന്ന സ്കൂളിന്റെ മനോഭാവമാണ് അവളെ തോല്പിച്ചത് ,മോഡല്‍ പരീക്ഷയില്‍ നല്ല പ്രകടനമായിരുന്നെന്നു സഹോദരി തസ്നി പറഞ്ഞു .എന്നിട്ടും അവളെ മനപൂര്‍വം തോല്പ്പിച്ചതാകുമോ ?
(കടപ്പാട് :കേരള കൌമുദി )
.
Tuesday, 6 May 2014
പ്രകൃതി ചികിത്സകന്‍െറ തിരോധാനം: ദുരൂഹത നീങ്ങുന്നില്ല
കുറ്റിക്കാട്ടൂര്‍ : പ്രകൃതി ചികിത്സകനും പ്രഭാഷകനുമായ പയ്യടിമത്തേല്‍ സ്വദേശി ഡോ. ടി.കെ. അബ്ദുല്‍റസാഖിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹത നീങ്ങിയില്ല. കോഴിക്കോട് നഗരത്തിലുള്ള ഇദ്ദേഹത്തിന്‍െറ കാലിക്കറ്റ് റിസര്‍ച് സെന്‍റര്‍ എന്ന സ്ഥാപനത്തിലും പയ്യടിമീത്തലിലെ വീട്ടിലും നല്ലളം എസ്.ഐ ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ശനിയാഴ്ചയാണ് അബ്ദുല്‍റസാഖിനെ കാണാതായ വാര്‍ത്ത സ്വന്തം ഫേസ്ബുക്കിലൂടെ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തന്നെ കാറിലെത്തിയ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായും കൊല്ലാന്‍ പദ്ധതിയിട്ടതായുമാണ് ഇംഗ്ളീഷില്‍ വിശദമായെഴുതിയ പോസ്റ്റിലുള്ളത്. കൈവശമുള്ള ഫോണ്‍ സംഘം പിടിച്ചെടുത്തതിനാല്‍ മറ്റൊരു ഫോണില്‍നിന്നാണ് ടൈപ്പ് ചെയ്ത് പോസ്റ്റിട്ടതെന്ന് ഫേസ്ബുക്കില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, ജീവന് ഭീഷണിയുള്ള ഒരാള്‍ക്ക് അക്ഷരത്തെറ്റില്ലാതെ വിശദമായി എങ്ങനെ ഫോണില്‍നിന്ന് ടൈപ് ചെയ്യാന്‍ കഴിഞ്ഞുവെന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഫേസ്ബുക് പോസ്റ്റിന് പുറമെ ഒരു വിദ്യാര്‍ഥിക്കും തനിക്ക് ക്ളാസെടുക്കാന്‍ വരാനാകില്ലെന്ന സന്ദേശമയച്ചിട്ടുണ്ട്.
ഇത്രക്ക് വിശദമായ പോസ്റ്റും ഫോണ്‍സന്ദേശവുമയച്ച ആള്‍, അടുത്ത സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം വിവരങ്ങളൊന്നുമയക്കാത്തതും സംശയകരമാണ്. വിവാഹമോചിതനായി ഏറെക്കാലമായി ഒറ്റക്ക് താമസിക്കുന്ന ഡോക്ടര്‍ ഇടക്ക് വീട്ടില്‍നിന്ന് മാറിനില്‍ക്കാറുണ്ടത്രെ. ഇത്തരം സംശയങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Monday, 5 May 2014
തണലും കുളിരുമായ മക്കള്‍ വിട പറഞ്ഞു,അഞ്ചുപേരില്‍ ആ ജീവന്‍ ഇനിയും തുടിക്കും
| സചിന്‍കുമാര്‍ (21), സന്ദീപ് (18) |
വെള്ളിയാഴ്ച സുല്‍ത്താന്‍ ബത്തേരി-ഊട്ടി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പരിക്കേറ്റ് മരിച്ച ഒളവണ്ണ ഒടുമ്പ്ര കരുവള്ളി സചിന്‍കുമാര്‍ (21), സന്ദീപ് (18) എന്നിവരുടെ അമ്മ ഒടുമ്പ്ര എ.എല്‍.പി സ്കൂള്‍ അധ്യാപിക റജീനയാണ് നന്മയുടെ മറ്റൊരു പാഠം പകര്‍ന്നുനല്‍കിയത്. ആകെയുള്ള രണ്ട് മക്കളുടെ വേര്‍പാടിന്‍െറ വേദനക്കിടയിലും മസ്തിഷ്കമരണം സംഭവിച്ച മൂത്ത മകന്‍െറ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷയാവട്ടെയെന്ന് ഈ അമ്മ തീരുമാനിക്കുകയായിരുന്നു. 2008ല്‍ രോഗബാധിതനായി മരിച്ച ഭര്‍ത്താവ് സഞ്ജീവ്കുമാറിന് പിറകെ മക്കള്‍ കൂടി യാത്രയായതോടെ ആ അമ്മക്ക് ഓര്‍ക്കാന്‍ ബാക്കിയായത് ഈ പുണ്യം. അപകടത്തെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ഏറെ വൈകാതെ മരിച്ചിരുന്നു. ശനിയാഴ്ച മോര്‍ച്ചറിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെത്തുന്ന സന്ദീപിന്‍െറ ചേതനയറ്റ ശരീരത്തിനായുള്ള കാത്തിരിപ്പിനിടയിലാണ് സചിന്‍െറ മസ്തിഷ്കമരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് റജീന ആശുപത്രിയിലെത്തി മകന്‍െറ അവയവങ്ങള്‍ ദാനംചെയ്യാന്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടത്. ശനിയാഴ്ച അര്‍ധരാത്രിയോടെ നടത്തിയ ശസ്ത്രക്രിയയില്‍ സചിന്‍െറ ഇരു കണ്ണുകളും വൃക്കകളും കരളും നീക്കം ചെയ്തു. കരള്‍ മിംസില്‍ ചികിത്സയിലുള്ള വയനാട് സ്വദേശിയായ 50കാരനും വൃക്കകളിലൊന്ന് രാമനാട്ടുകരയിലെ 35കാരിക്കുമാണ് മാറ്റിവെച്ചത്. മറ്റൊരു വൃക്ക മെഡിക്കല്‍ കോളജാശുപത്രിയിലെ രോഗിക്കാണ് നല്‍കിയത്. കണ്ണുകള്‍ രണ്ടും കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ രണ്ട് രോഗികള്‍ക്ക് കൈമാറി. പുലര്‍ച്ചയോളം നീണ്ട ശസ്ത്രക്രിയകള്‍ക്ക് മിംസിലെ ഡോക്ടര്‍മാരായ സജീഷ് സഹദേവന്‍, രാജേഷ് നമ്പ്യാര്‍, രോഹിത് രവീന്ദ്രന്‍, ശ്രീലക്ഷ്മി, അനീഷ്കുമാര്‍, ടോണി ജോസ്, ഹരിഗോവിന്ദ്, ആശിഷ് ജിന്‍ഡാല്‍, ഫിറോസ് അസീസ്, ബെനില്‍ ഹഫീഖ് തുടങ്ങി വലിയൊരു പാനല്‍ നേതൃത്വം നല്‍കി.
സചിന്‍കുമാറിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച അഞ്ചോടെ മാങ്കാവ് മാനാരി ശ്മശാനത്തില്‍ സംസ്കരിച്ചു. സചിന്‍ കോയമ്പത്തൂര്‍ സി.എം.എസ് കോളജ് അവസാനവര്‍ഷ വിദ്യാര്‍ഥിയും സന്ദീപ് കോഴിക്കോട് സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥിയുമായിരുന്നു.
പ്രകൃതി ചികിത്സകന്‍ അങ്ഞാത കേന്ത്രത്തില്‍ തടവില്‍ .വിവരം നാട്ടുകാര്‍ അറിയുന്നത് ഫേസ് ബുക്ക് വഴി !
![]() |
| ഡോ . ടി.കെ. അബ്ദുല്‍റസാഖ് |
കുറ്റിക്കാട്ടൂര്‍ :തട്ടി കൊണ്ട് പോയ അജ്ഞാത സംഘത്തിന്റെ തടവില്‍ നിന്നുംമോചിപ്പിക്കാന്‍ ആവശ്യപെട്ടു പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായ പയ്യടിമത്തേല്‍ സ്വദേശി കരെക്കാട് ഡോ . ടി.കെ. അബ്ദുല്‍റസാഖിന്റെ ഫേസ്ബുക് പോസ്റ് . മരുന്നു മാഫിയ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ഇദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറയുന്നു .ഇത് ശ്രദ്ധയില്‍ പെട്ട ഫേസ്ബുക്സുഹ്ര്‍ത്തുക്കള്‍ തന്നെ യാണ് പോലീസില്‍ വിവരം അറിയിച്ചത് .പോലീസ് ബന്ദ്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു .
ശനിയാഴ്ച രാവിലെ 9.02നാണ് അബ്ദുല്‍റസാഖിന്‍െറ പോസ്റ്റ് വന്നത്. ‘ഞാന്‍
അപകടത്തിലാണ്. ഈ പോസ്റ്റ് മുഴുമിപ്പിക്കാന്‍ കഴിയുമോ എന്ന് ഞാന്‍
ഭയപ്പെടുന്നു എന്ന് തുടരുന്ന പോസ്റ്റ് നാല് പേജോളം നീണ്ടതാണ്.
വെള്ളിയാഴ്ച വൈകീട്ട് വീട്ടിലേക്ക് വരാന്‍ ബസ് കാത്തിരിക്കുമ്പോള്‍ കാറിലത്തെിയ പരിചിതരായ എന്നാല്‍, പേരറിയാത്ത ഒരുസംഘം തന്നെ കാറില്‍ കയറാന്‍ ക്ഷണിച്ചെന്നും യാത്രക്കിടയില്‍ ഭാവം മാറിയ ഇവര്‍ തന്നെ കണ്ണും കാതും മറച്ച് കൈകള്‍ പിന്നോട്ട് കെട്ടിയെന്നുമാണ് അബ്ദുല്‍റസാഖ് പറയുന്നത്. ഏറെ സമയത്തിനുശേഷം ഏതോ ഇരുട്ടറയില്‍ തള്ളിയ അബ്ദുല്‍ റസാഖിന്‍െറ മൊബൈല്‍ ഫോണും സംഘം പിടിച്ചെടുത്തിട്ടുണ്ട്. പാന്‍റ്സിന്‍െറ ഉള്ളിലെ പോക്കറ്റിലുള്ള മറ്റൊരു ഫോണുപയോഗിച്ചാണ് ടൈപ്പ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.ഇതിനിടെ സാമ്പത്തിക ഇടപാടുകളുമായി ബന്ദ്ധപ്പെട്ട മറ്റു വല്ലവരുമായിരിക്കുമോ എന്നും സംശയിക്കുന്നു ,
മരുന്ന് കമ്പനികളുടെ തട്ടിപ്പുകള്‍ക്കെതിരെ പ്രഭാഷണവും പുസ്തകവും എഴുതാറുള്ള അബ്ദുല്‍റസാഖ്, മരുന്ന് മാഫിയയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പറയുന്നുണ്ട്. മുന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.കെ. ഉമറിന്‍െറ സഹോദരനാണ് അബ്ദുല്‍റസാഖ്. ഡോ. ഉമറിന്‍െറ പരാതിയില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
വെള്ളിയാഴ്ച വൈകീട്ട് വീട്ടിലേക്ക് വരാന്‍ ബസ് കാത്തിരിക്കുമ്പോള്‍ കാറിലത്തെിയ പരിചിതരായ എന്നാല്‍, പേരറിയാത്ത ഒരുസംഘം തന്നെ കാറില്‍ കയറാന്‍ ക്ഷണിച്ചെന്നും യാത്രക്കിടയില്‍ ഭാവം മാറിയ ഇവര്‍ തന്നെ കണ്ണും കാതും മറച്ച് കൈകള്‍ പിന്നോട്ട് കെട്ടിയെന്നുമാണ് അബ്ദുല്‍റസാഖ് പറയുന്നത്. ഏറെ സമയത്തിനുശേഷം ഏതോ ഇരുട്ടറയില്‍ തള്ളിയ അബ്ദുല്‍ റസാഖിന്‍െറ മൊബൈല്‍ ഫോണും സംഘം പിടിച്ചെടുത്തിട്ടുണ്ട്. പാന്‍റ്സിന്‍െറ ഉള്ളിലെ പോക്കറ്റിലുള്ള മറ്റൊരു ഫോണുപയോഗിച്ചാണ് ടൈപ്പ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.ഇതിനിടെ സാമ്പത്തിക ഇടപാടുകളുമായി ബന്ദ്ധപ്പെട്ട മറ്റു വല്ലവരുമായിരിക്കുമോ എന്നും സംശയിക്കുന്നു ,
മരുന്ന് കമ്പനികളുടെ തട്ടിപ്പുകള്‍ക്കെതിരെ പ്രഭാഷണവും പുസ്തകവും എഴുതാറുള്ള അബ്ദുല്‍റസാഖ്, മരുന്ന് മാഫിയയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പറയുന്നുണ്ട്. മുന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ടി.കെ. ഉമറിന്‍െറ സഹോദരനാണ് അബ്ദുല്‍റസാഖ്. ഡോ. ഉമറിന്‍െറ പരാതിയില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.
Saturday, 3 May 2014
മാമ്പുഴ മാലിന്യം ; അധികാരികൾ കണ്ണടച്ചു ,ജനം ചൂട്ടുമായി പ്രതിഷേധിച്ചു
![]() |
| തലയില്‍ വെളിച്ചം കടക്കാത്തവര്‍ ക്കെതിരെ മാമ്പുഴ സംരക്ഷണ സമിതി ചൂട്ടു കത്തിച്ചു പ്രകടനം നടത്തുന്നു |
കുറ്റിക്കാട്ടൂര്‍ : മലിനമാകുന്ന മാമ്പുഴയെരക്ഷിക്കാന്‍ അധികാരികള്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ മാമ്പുഴ സംരക്ഷണ സമിതി ചൂട്ടു കത്തിച്ചു പ്രകടനം നടത്തി .കഴിഞ്ഞ ദിവസം മാമ്പുഴയുടെ പരിസരത്തുള്ള കൈതോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയവര്‍ ക്കെതിരെ നടപടിയെടുക്കണ മെന്നാവശ്യപെട്ടു മാമ്പുഴ സംരക്ഷണ സമിതി പെരുവയല്‍ ഗ്രാമ പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോര്‍ ഡിനും പരാതി നല്കിയിരുന്നു .
.ദിവസങ്ങള്‍ കഴ്ഞ്ഞിട്ടും ഇവർ ക്കെതിരെ നടപടിയെടുക്കുകയോ മാലിന്യം നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല .കുറ്റിക്കാട്ടൂരിലെ പരിസരത്തുള്ള ഇറച്ചി മാലിന്യം, ബാർബര്‍ ഷാപ്പിലെ മുടിക്കെട്ട് കെട്ടിടങ്ങളിലെ അഴുക്കു വെള്ളം എന്നിവ ഒഴുക്ക് നിലച്ച കൈത്തോട്ടില്‍ കെട്ടിക്കിടക്കുന്നത് കാരണം രോഗാണുക്കള്‍ തിളക്കുകയാണ് .പകർച്ച വ്യാധികള്‍ പകരാന്‍ ഇതിടയാക്കും .പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ക്രിമിനല്‍ കുറ്റമാണ് .ഇതിനെതിരെ നടപടിയെടുക്കണ മെന്നവശ്യപെട്ടു മാമ്പുഴ സംരക്ഷണ സമിതി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍ കിയിട്ടുണ്ട് . കുറ്റിക്കാട്ടൂര്‍ ടൌണില്‍ നടന്ന പ്രതിഷേ പ്രകടനത്തിന് ടി കെ എ അസീസ് .പി കോയ .മുജീബ് ഇടക്കണ്ടി .ബാല ചന്ദ്രന്‍ .മനോജ് പയടിതാഴം .അനീഷ് ആനകുഴിക്കര .രാജീവ് സി . .ടി പി ഷാഹുല്‍ ഹമീദ് .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ .ഷാഫി കെ എം ,എന്നിവര്‍ സംസാരിച്ചു .
Tuesday, 29 April 2014
ഇനി വൈദ്യുദി ലൈന്‍ ഭൂമിക്കടിയില്‍ ;പണി പുരോഗമിക്കുന്നു
| കേബിളിന് വേണ്ടി കുഴിയെടുക്കുന്നു |
ബോര്‍ഡ് കെ വി ലൈനുകള്‍ ഭൂമിക്കടിയിലൂടെ കൊണ്ട് പോകുന്ന പുതിയ പദ്ധതി നടപ്പാക്കി തുടങ്ങി . ഓരോവര്‍ഷവും കാലവര്‍ഷകെടുതിയിലും മറ്റുമായി മരം മുറിഞ്ഞും കാലവര്‍ഷത്തില്‍ പെട്ടും കെ വി ലൈനുകള്‍ തകരുന്നത് സാമ്പത്തികമായി വന്‍ നഷ്ടമാണ് വരുത്തി വെക്കുന്നത് .മാത്രമല്ല പവര്‍ നഷ്ടവും വരുന്നുണ്ട് .ഇതിനുള്ള പരിഹാരം എന്ന നിലക്കാണ് ന ഭൂമിക്കടിയിലൂടെ കേബിളുകള്‍ വഴി വൈദ്യുദി കൊണ്ട് പോകുന്നത് . വെള്ളി പറംബ് സബ് സ്റ്റെഷനില്‍ നിന്നും ഇപ്പോൾ ഇതിന്റെ പണി തുടങ്ങി .തൊട്ടടുത്തുള്ള ട്രന്സ്ഫോര്മറിലേക്കുള്ള ലൈനുകലുളും കെ വി ലൈനുകളും കൊണ്ട് പോകുന്ന പണി പുരോഗമിക്കുന്നു .ഇപ്പോൾ കുറ്റിക്കാട്ടൂര്‍ വരെ ലൈനിട്ടുഇ കഴിഞ്ഞു .ഇതിനിടെമറ്റു കേബിളുടെ ഇടയിലൂടെ ഇത് കടന്നു പോകുമ്പോള്‍ അപകട സാദ്ധ്യത യുള്ളത് തള്ളികളയാന്‍ കഴിയില്ല .വലിയ ശുദ്ധ ജല പൈപ്പുകള്‍ കടന്നു പോകുന്നതിനു മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .ഇതും അപകടം വരുത്തും .ഇടയ്ക്കിടെ പൊട്ടുന്ന പൈപ്പുകള്‍ ഒരു ഭീ ഷണിയാണ് .
Thursday, 17 April 2014
രജിത് മാവൂരിനു മാധ്യമ പുരസ്കാരം
![]() |
| ജില്ല പഞ്ചായത്തംഗം ഷറീന സുബൈര്‍ പുരസ്കാരം രജിത്നു നല്കുന്നു |
Wednesday, 16 April 2014
എസ് എസ് എല്‍ സി ഫലം ; പെരിങ്ങളം സ്കൂളിനു 97% കുറ്റിക്കാട്ടൂര്‍ 95%.,
![]() |
| ഒന്‍പത് എ പ്ളസ് നേടിയ പെരിങ്ങളം സ്കൂളിലെനന്ദിത |
കുറ്റിക്കാട്ടൂര്‍ :2013 -14 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. എങ്കിലും വിജയ ശതമാനം റെക്കോര്‍ഡ് നിലയില്‍ വര്‍ധിച്ചു.
95.47 ശതമാനം ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 94.17 ആയിരുന്നു ഇത്. ഗള്‍ഫ്മേഖലയില്‍ 99.2ശതമാനവും ലക്ഷദ്വീപില്‍ 76.5 ശതമാനവുമാണ് വിജയം.എസ് എസ് എല്‍ സി വിജയശതമാനത്തില്‍ കുറ്റിക്കാട്ടൂര്‍ സ്കൂള്‍ ഇക്കുറി അല്പം കുറവ് അതെ സമയം പെരിങ്ങളം സ്കൂള്‍ നില മെച്ചപ്പെടുത്തി .പെരിങ്ങള ത്തിനു 97 ശതമാനവും കുറ്റിക്കാട്ടൂര്‍ 95ശതമാനവും പേര്‍ വിജയിച്ചു . കുറ്റിക്കാട്ടൂര്‍ കഴിഞ്ഞ വര്ഷം ഇത് 96 ശതമാനം ആയിരുന്നു .പരീക്ഷ എഴുതിയ 450 പേരില്‍ 17 പേര്‍ തുടര്‍ പഠനത്തിനു അര്‍ ഹത നേടിയിട്ടില്ല .നാല് കുട്ടികള്‍ക്ക്മുഴുവന്‍ വിഷയത്തിലും എ പ്ളസ്ഉണ്ട് . പെരിങ്ങളത്ത് 157 പേരില്‍ 5 പേര്‍ പരാജയപ്പെട്ടു .വിജയികളില്‍ ഒന്‍ പതു എ പ്ളസ് നേടിയ രണ്ടു പേര്‍ നന്ദിത ,ആര്യ ,എന്നിവരാണ് .
Friday, 11 April 2014
സൂപര്‍' താരത്തെ കാണാന്‍ ബൂത്തില്‍ ജനം ഇടിച്ചു കയറി
| പോളിംഗ് ബൂത്തില്‍ രേഖകള്‍ ശരിയാക്കുന്ന സന്തോഷ് പണ്ടിത് |
കുറ്റിക്കാട്ടൂര്‍ :സിനിമയിലെ സൂപര്‍' താരത്തെ പോളിംഗ് ബൂത്തില്‍ കണ്ടപ്പോള്‍ വോട്ടര്മാരല്ലാത്തവരും കു നിന്നു .പഞ്ച് ഡയലോഗുകളിലൂടെ സിനിമാ ലോകത്തെ കുത്തുകയും കോറുകയും ചെയ്ത ആക്ഷേപ ഹാസ്യക്കാരന്‍ ജനാധിപത്യത്തിന്റെ ജോലിക്ക് വന്നപ്പോഴാണ് പോളിംഗ് ബൂത്തിനു താര പരിവേഷം കിട്ടിയത് .കോഴിക്കോട് ലോക സഭ മണ്ഡലത്തില്‍ പെട്ട പുവ്വാട്ടുപറമ്പ എല് പി സ്കൂളില്‍ പോളിംഗ് ഓഫീസറായി വന്ന സന്തോഷ് പണ്ടിത്തിനെ കണ്ട വോടെര്‍ മാരാണ് സൂപര്‍' താരത്തെ കണ്ട ആവേശത്തില്‍ വോട്ട് ചെയ്തത് .വാട്ടര്‍ അതോറിറ്റിയില്‍ സിവില്‍ എന്ജ്ജിനീയരിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥ നാണ് .തെരഞ്ഞെടുപ്പു ജോലിക്ക് എത്തുന്നത് ഇത് രണ്ടാം തവണയാണ് . കഴിഞ്ഞ തവണ കടലുണ്ടിയിലായിരുന്നു .അന്നു ജനം തിരിച്ചറിഞ്ഞില്ല .ഇപ്പോള്‍ തിരിച്ചറിഞ്ഞപ്പോള്‍ ജനം നിയന്ത്രണം വിടുമോ എന്നപേടിയും സന്തോഷ് പണ്ടിത്തിനു ഉണ്ടായിരുന്നു . വോടെര്‍ മാരല്ലാത്തവര്‍ പുറത്തു നിന്ന് പാവങ്ങളുടെ സൂപര്‍' താരത്തെ കണ്ടു .
Tuesday, 8 April 2014
കൊട്ടികലാശം, അടിപിടി ,പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് .
![]() |
| കൊണ്ഗ്രസ്സുകാർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് നടത്തുന്നു |
കുറ്റിക്കാട്ടൂർ : വീറും വാശിയും പൊടി പൂരമാക്കിയ കൊട്ടികലാശം മെഡിക്കൽ കോളേജ് പരിസരത്തു ഉരസലിൽ സമാപിച്ചു .എൽ ഡി എഫ് പ്രവർത്തകർ യു ഡി എഫ് കാരെ ആക്രമിച്ചു എന്നാരോപിച്ച് കൊണ്ഗ്രസ്സുകാർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് നടത്തി .മതിയായ പോലീസുകാർ സ്ഥലത്തില്ലാത്തതാണ് കൊണ്ഗ്രസ്സുകാർക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത് .
എൽ ഡി എഫ് പ്രകടനത്തിൽ പങ്കെടുത്തവർ ഇവര്ക്ക് നേരെ കല്ലെറി ഞ്ഞതാണ് പ്രശ്നത്തിന് കാരണം .മതിയായ പോലീസ് സംരക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച് കുത്തിയിരിപ്പ് നടത്തിയ ഇവരെ സി ഐ ഉല്ലാസ് എത്തി ശാന്തരാക്കി തിരിച്ചയച്ചു .
ജനങ്ങള്‍ക്ക് മുന്‍പില്‍ നയവും നിലപാടും പറയാന്‍ കഴിയാതെ പ്റമുഖ പാര്‍ടികള്‍;കൊട്ടികലാശം ഇന്ന്
![]() |
| കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡിനരികില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്തികളുടെപ്റ ചരണ ബോഡുകള്‍ |
കുറ്റിക്കാട്ടൂര്‍ :പതിനാറാം ലോകസഭ യിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരളം മറ്റെന്നാള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുംപോള്‍ രാജ്യത്തെ ബാധിക്കുന്ന പ്റ ശ്നങ്ങളില്‍ നയവും നിലപാടും പറയാന്‍ കഴിയാതെ പ്റമുഖ പാര്‍ടികള്‍ വിയര്ക്കുന്നു .പത്തു വര്ഷം ഭരിച്ച പ്റധാന മന്ത്റിയുടെ പടം പോലും സ്ഥാനാര്തികളുടെ ചിത്രത്തോടൊപ്പം വെക്കാന്‍ കഴിയാതെ യു ഡി എഫ് വികസന രാഷ്ട്റീയം പറയുന്നു .ഇടതുപക്ഷം 5 മണ്ഡലങ്ങളില്‍ പാര്ടി പതാക ഒരിക്കലും കയ്യിലെന്താത്തവരെ നിര്‍ത്തി മൂന്നാം മുന്നണിയെ
അധികാരത്തിലേറ്റാ നാണ് പറയുന്നത്. ബി ജെ പി ക്ക് ഗുജറാത്ത് വികസനത്തിന്റെ മാതൃക നടപ്പിലാക്കാന്‍ രാജ്യത്തിന് മോദി പ്റധാന മന്ത്റി ആവേണ്ടതുണ്ട് . ഗുജറാത്തിലെ സാധാരണക്കാരന്റെ പ്റ ശ്നങ്ങള്‍ മറച്ചു വെച്ച് മോഡി അനുകൂല മീഡിയയുടെ സഹായത്തോടെയുള്ള കള്ള പ്ചാരണമാണ് ഇവര്‍ നടത്തുന്നത് . കേരളത്തില്‍ ഇക്കുറി ജനകീയ പ്റശ്നങ്ങള്‍ ഏറ്റെടുത്ത ആളുകളും സംഘടനകളും മത്സര രംഗത്ത് വന്നത് രാഷ്ട്രീയ പാര്ട്ടികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട് . എം പി ഫണ്ട് വാങ്ങി വികസനം നടപ്പാക്കിയതിന്റെ ക്റഡിറ്റിനപുറം പാര്‍ ലിമെന്റില്‍ ജനങ്ങളുടെ പ്റ ശ്നങ്ങളില്‍ ഇവര്‍ സീകരിച്ച നയവും നിലപാടും ചര്ച്ച ചെയ്യാന്‍ ഇവര്‍ തയ്യാറല്ല .ഓയല്‍ കോര്‍ പറേ ഷനെ കമ്പനിയാക്കിയപ്പൊള്‍ .വര്ഗീയ വിരുദ്ധ ബില്‍ അവതരിച്ചപ്പോള്‍ .ആധാര്‍കാര്‍ഡ് വിഷയത്തില്‍ ഉള്ള നിലപാടുകള്‍ .അങ്ങിനെ ജനങ്ങളോട് ഉത്തരം പറയേണ്ട വിഷയങ്ങളില്‍
എം പി മാര്‍ എന്ത് നിലപാട് സീകരിച്ചു എന്ന് ജനം അറിയേണ്ടതുണ്ട് .ഇക്കാരിയങ്ങള്‍ വിളിച്ചു പറയുന്നത് പുതുതായി നിലവില്‍ വന്ന ജനകീയ രാഷ്ട്രീയ സംഘടനകളാണ് . വെല്‍ ഫെയര്‍ പാര്‍ടി .എസ് ഡി പി ഐ ,ആര്‍ എം പി ,എന്നിവരാണ് പ്റമുഖ രാഷ്ട്രീയ പാര്‍ ടികളോ ടൊപ്പം രംഗത്തുള്ളത് .കോഴിക്കോട് മണ്ഡലം തിരിച്ചു പിടിക്കാന്‍ സി പി എം ന്റെ വിജയ രാഘവന്‍ പ്റ ചരണത്തില്‍ മുന്നിലാണ് .കോണ്ഗ്റസിന്റെ എം കെ രാഘവന്‍ സീറ്റ് നില നിര്‍ത്താനുള്ള തീവ്റ ശ്റമത്തിലാണ് . വെല്‍ ഫെയര്‍ പാര്‍ടി പിന്തുണയോടെ ആര്‍ എം പി സ്ഥാനാര്‍ഥി പ്റ താപ് കുമാറും , എസ് ഡി പി ഐ സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയും ബി ജെ പി യുടെ സി കെ പത്മ നാബനും രംഗത്തുണ്ട് .
Friday, 4 April 2014
മാമ്പുഴ മാലിന്യം ;മലിനീകരണ ബോര്‍ഡ് അന്യേഷിക്കും
| മാമ്പുഴയില്‍ കെട്ടി നില്ക്കുന്ന മാലിന്യം |
Thursday, 3 April 2014
കുറ്റിക്കാട്ടൂര്‍ രോഗ ഭീതിയില്‍ ; കക്കൂസ് മാലിന്യം മാമ്പുഴയില്‍ തള്ളുന്നു
| മാമ്പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യം |
| കക്കൂസ് മാലിന്യം മാമ്പുഴയില്‍ |
Thursday, 27 March 2014
വിത്തും വളവും വളയിട്ട കൈകള്‍ക്ക് പ്രിയം :വിളഞ്ഞത് നൂറ് മേനി
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പുഞ്ചപ്പാടം ഇനിയൊരിക്കലും തരിശാകില്ല. കരിവളയണിഞ്ഞ പെണ്‍കൂട്ടായ്മയുടെ കൈക്കരുത്ത് വയലിലെ പച്ചപ്പണയാതിരിക്കാന്‍ എന്നുമുണ്ടാകും. തരിശായി കാടുപിടിച്ചിരുന്ന വയലില്‍ ആരെയും ആകര്‍ഷിക്കുംവിധം തലയെടുപ്പോടെയാണ് നെല്ലും പച്ചക്കറികളും വിളഞ്ഞ് ഹരിതശോഭ പരത്തുന്നത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കൂട്ടായ്മ കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്നത്. പെരുവയലിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങളായ 25 വനിതകളാണ് കൃഷി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്ത് പരീക്ഷണാര്‍ഥം തുടങ്ങിയ കൃഷിയാണ് ഇവരുടെ കൈമെയ് മറന്ന കഠിനാധ്വാനത്തിലൂടെ ഇന്ന് ഒമ്പതര ഏക്കറോളം വ്യാപിച്ചത്. കഴിഞ്ഞവര്‍ഷം നാല് ഏക്കര്‍ സ്ഥലത്ത് പച്ചക്കറികള്‍ മാത്രമായിരുന്നു കൃഷിയിറക്കിയിരുന്നതെങ്കില്‍, ഇത്തവണ നാല് ഏക്കറില്‍ നെല്ലും നാലര ഏക്കറില്‍ പച്ചക്കറികളുമാണ്. കൃഷിരീതികളൊക്കെ അന്യമായിരുന്ന പെണ്‍കൂട്ടായ്മക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചതിന്‍െറ ആത്മവിശ്വാസമാണ് പ്രചോദനമായത്. തൊഴിലുറപ്പിലൂടെയാണ് കൃഷിക്കുവേണ്ട ആദ്യഘട്ട പ്രവൃത്തികള്‍ ചെയ്തത്.
വിത്തും വളവും മാര്‍ഗനിര്‍ദേശങ്ങളും പെരുവയല്‍ കൃഷിഭവന്‍ നല്‍കി. തൊഴിലുറപ്പ് പദ്ധതി കോഓഡിനേറ്റര്‍ നാസര്‍ ബാബു ഇവര്‍ക്കുവേണ്ട ഉപദേശനിര്‍ദേശങ്ങളുമായി മുന്നില്‍ നിന്നു. കൂട്ടായ്മയിലെ 25 പേരും ദിവസവും ഊഴംവെച്ച് കൃഷി പരിപാലിച്ചു. രണ്ടര മാസത്തെ കൃത്യമായ പരിചരണത്തില്‍ എല്ലാ കൃഷികളും വിളവെടുപ്പിന് പാകമായി.30ഓളം ഇനത്തില്‍പെട്ട പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. അതില്‍ ഏറെ ആവശ്യക്കാരുള്ള പയര്‍, വെണ്ട, ചുരങ്ങ, പാവല്‍, ചീര, മത്തന്‍, പടവലം, പീച്ചങ്ങ, കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവയാണ് ഏറെയും ചെയ്തത്. അത്യുല്‍പാദനശേഷിയുള്ള ഉമ, ഐശ്വര്യ, വെള്ള കുറുവ, ത്രിവേണി എന്നീ നെല്‍വിത്തുകളാണ് ഉപയോഗിച്ചത്.
വിളവെടുക്കുന്ന പച്ചക്കറികള്‍ കോഴിക്കോട്, കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുവയല്‍ എന്നിവിടങ്ങളിലാണ് വിപണനം ചെയ്യുന്നത്. ജോ. ബി.ഡി.ഒ എം.സി. പ്രഭാകരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പെരുവയല്‍ പഞ്ചായത്ത് അസി. സെക്രട്ടറി എന്‍. രാജേഷ്, തൊഴിലുറപ്പ് കോഓഡിനേറ്റര്‍ നാസര്‍ ബാബു വാഴക്കാട്, ഒ. നൃത്യ, യു. രോഹിണി ദേവി, എം.പി. ദിവ്യ, ഇ.ടി. സ്മിത, കെ.ടി. ജമീല, കെ.സി. തങ്കമണി, കെ.കെ. ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
Sunday, 23 March 2014
ജല ദിനം ;കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് നടത്തി
കുറ്റിക്കാട്ടൂർ :അന്താരാഷ്ട്ര ജല ദിനാചരണ ത്തോടനുബന്തിച്ചു മാമ്പുഴ സംരക്ഷണ സമിതി കീഴ്മാട് ഏരിയ കമറ്റി സി .ഡബ്ലു .യു ആർ ഡി എമ്മിൻറെ സഹകരണത്തോടെ കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് നടത്തി.150 വീടുകളിലെ കിണർ വെള്ള സാമ്പിളുകളാണ് പരിശോധിച്ചത് .പരിപാടിയുടെ ഉത്ഘാടനം മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ്ണ്ട് ടി കെ എ അസീസ് നിർവഹിച്ചു .എൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .പി. കോയ .ടി മുഹമ്മദ് എന്നിവർ സംസാരിച്ചു .
Friday, 14 March 2014
ഗുജറാത്ത് വംശ ഹത്യ; മ്യുസിക് ആല്ബം ഫെയ് സ് ബുക്കില്‍ ശ്രദ്ധിക്കപ്പെടുന്നു
കുറ്റിക്കാട്ടൂര്‍ : ഗുജറാത്ത് വംശ ഹത്യയെയും മോദി ഉയര്‍ത്തുന്ന ഭീതിയും ഓര്‍ മപ്പെടുത്തുന്ന മ്യുസിക് ആല്ബം ഫെയ് സ് ബുക്കില്‍ ശ്രദ്ധിക്കപ്പെടുന്നു .മോദിയുടെ ഗുജറാത്ത് മാത്രകകള്‍ ഇന്ത്യയിലെ ന്യൂനപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ഭയത്തം നല്കുന്ന ജനാധിപത്യത്തിനാകണം വോട്ട് വിനിയോഗിക്കാന്‍ എന്ന് ഇത് നമ്മെ ഓര്‍മപ്പെടുത്തുന്നു .ഇതിനകം പതിനായിരത്തിലേറെ പേര് ഈ വീഡിയോ പങ്കു വെച്ചു .ആക്രോശിക്കുന്ന ഫാഷിസവും അവർ നടത്തിയ ക്രൂരതകളും രാജ്യത്തിന്റെ പൈത്രകത്തെ പിച്ചി ചീന്തുകയാണ് .അനീസ് പൊന്‍മളയാണ് ഇത് നിര്‍മ്മിച്ചത് .
Post by Anees Ponmala.
Wednesday, 12 March 2014
ആയിഷ ഉമ്മ വോട്ടിംഗ് യന്ത്രം തൊട്ടു;വയസ്സ് 103
![]() |
| ആയിശുമ്മക്ക് ജില്ല കലക്ടർ സി എ ലത വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നു |
കുറ്റിക്കാട്ടൂർ : ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പിൽ നൂറ്റി മൂന്നിൽ എത്തിയ ആയിഷ ഉമ്മയുടെ വിരൽ വോട്ടിംഗ് യന്ത്രത്തിൽ പതിയും. ജില്ലയിലെ പ്രായം കൂടിയ വോട്ടർ എന്ന ആദരവിലാണ് തെരഞ്ഞെടുപ്പു ഉദ്ധ്യോഗസ്ഥർ ഇവരെ തേടി എത്തിയത് .പെരുവയൽ പഞ്ചായത്തിലെ പുവ്വാട്ട് പറമ്പ് പേരാട്ടു ആയിഷുമ്മക്കു വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നത്പരിച യപ്പെടുത്താൻ ജില്ല കലക്ടർ സി എ ലതയുടെ കൂടെ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടില് വന്നു .ആദ്യമായാണ് ആയിഷ ഉമ്മ വോട്ടിംഗ് യന്ത്രത്തിൽ വിരൽ തൊടുന്നത് . 15 വര്‍ഷമായി വോട്ടര്‍ പട്ടികയി ല്‍ നിന്നും പേര് നീക്കം ചെയ്ത ആയിഷുമ്മക്കു 1998 ല്‍ തിരിച്ചറിയല്‍ കാര്‍ഡ് വന്നതിനു ശേഷം ആദ്യമായാണ് ഐ ഡിലഭിക്കുന്നത് . വാര്ഡ് അംഗം ഷറഫുദ്ധീന്റെ നേന്ത്രത്ത്വത്തിൽഇവരുടെ വീട്ടിൽ എത്തി ഓണ്‍ലൈൻ വഴിയാണ്
![]() |
| തിരിച്ചറിയല്‍ കാര്‍ഡ് കൈമാറുന്നു (ഫയൽചിത്രം ) |
Tuesday, 18 February 2014
എ ഡബ്ലിയു എച് എന്ജ്ജിനീയറിന്‍ഗ് കോളേജ് മാനേജ്മെന്റ്റിനെതിരെ നാട്ടുകാര്‍ പ്രക്ഷൊപത്തിനൊരുങ്ങുന്നു
കുറ്റിക്കാട്ടൂര്‍ :പൊതു റോഡും വഴികളും അടച്ചു കെട്ടി സഞ്ചാര സ്വാതന്ത്ര്യംനിഷേധിച്ചതിലും പരിസര വാസികള്‍ക്കെതിരെ പോലീസില്‍ വ്യാജ പരാതികൊടുത്തതിലും പ്രതിഷേധിച്ച് എ ഡബ്ലിയു എച് എന്ജ്ജിനീയറിന്‍ഗ് കോളേജ് മാനേജ്മെന്റ്റിനെതിരെ നാട്ടുകാര്‍ പ്രക്ഷൊപത്തിനൊരുങ്ങുന്നു .പരിസര വാസികള്‍ ഉപയോഗിച്ചിരുന്ന ഇട വഴികള്‍കടന്നു പോകുന്ന ഭാഗത്ത് വീതി കുറച്ചു കണ്‍ വെര്‍ട്ടുകള്‍ കെട്ടി ഇവര്‍ വഴി തടസ്സപ്പെടുത്തിയിരുന്നു .നാട്ടുകാര്‍നിര്മിച്ച റോഡിലേക്കു കടക്കുന്ന ഭാഗം വീതികൂട്ടാന്‍ അനുവതിക്കില്ലന്നാണ് ഇവരുടെ നിലപാട് .ഈ നടപടി നില നില്ക്കെയാണ് പരിസര വാസികള്‍ റോഡ് കയ്യേറി എന്നവ്യാജ പരാതി പോലീസില്‍ നല്കിയത് . എ ഡബ്ലിയു എച് എന്ജ്ജിനീയറിന്‍ഗ് കോളേജ് മാനേജ്മെന്റ്റിനെ ഇത്തരം നടപടിക്കെതിരെയാണ് മയൂരം കുന്നു പൌര സമിതിയുടെ നെന്ത്ര്വ ത്തത്തില്‍ നാട്ടുകാര്‍സമരത്തിനിറങ്ങുന്നത് .യോഗത്തില്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് പൊതാതു മുഹമ്മദാജി അദ്ധ്യക്ഷനായിരുന്നു .വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ട് ,രക്ഷാധി കാരികളായ ഇ എം കോയ ,പ്രഭാകര കുറുപ്പ്, രവികുമാര്‍ , റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍സംസാരിച്ചു .നിസാര്‍ അഹമ്മദ് സ്വാഗതവും സാജിറാസ് നന്ദിയും പറഞ്ഞു . മയൂരം കുന്നു പൌര സമിതി ഭാര വാഹികള്‍ :
നന്ദ കുമാര്‍ (പ്രസിഡന്റ്റ്) സാജിറാസ് ( വൈസ് പ്രസിഡന്റ്റ്)നിസാര്‍ അഹമ്മദ് (സെക്രടറി )രവികുമാര്‍ ജോയിന്റ് സെക്രടറി)മേപാറ്റ മുഹമ്മദ് (ഖ ജാഞ്ചി )രക്ഷാധികാരികള്‍ :ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് പൊതാതു മുഹമ്മദാജി ,വാര്‍ഡ് മെമ്പര്‍ അനീഷ് പാലാട്ട്, ഇ എം കോയ ,പ്രഭാകര കുറുപ്പ്, രവികുമാര്‍ , റഹ്മാന്‍ കുറ്റിക്കാട്ടൂര്‍.
Monday, 17 February 2014
എ ഡബ്ലി യു എച് കോളേജ് സമരം :എം എസ് എഫ് -ലീഗ് രണ്ടു തട്ടില്‍
കുറ്റിക്കാട്ടൂര്‍ : എ ഡബ്ലി യു എച് എഞ്ജിനീയറിങ്ങ് കോളേ ജിലേക്ക് ഫെബ്രുവരി18 നു :എം എസ് എഫ് നടത്തുന്ന മാരര്‍ചിനു എതിരെ മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള സെല്‍ഫ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ (എസ് ടി യു ) രംഗത്ത് വന്നു പെരുവയല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ്റും മുസ്ലിം ലീഗ് നേതാവുമായ പൊതാത്തു മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗം എം എസ് എഫ് മാര്ച് അനാവശ്യവും വേണ്ടി വന്നാല്‍ നേരിടുമെന്ന മുന്നറിയിപ്പുമായി പത്ര പ്രസ്താവന നടത്തിയത് .ഇതിനെതിരെ എം എസ് എഫ് സമര സമിതി ചെയര്‍മാന് ഷിജിത് ഖാനും ജനറല്‍ കണ്‍ വീനര്‍സിറാജുദ്ധീനും രംഗത്ത് വന്നു .രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിക്കുന്ന എസ് ടി യു നിലപാട് ലജ്ജകരമാണെന്ന് ഇരുവരും പറഞ്ഞു .ഇതു പ്രാദേശിക ലീഗ് ,:എം എസ് എഫ് അണികള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട് .മാനേജ്മെന്റിന്റെ താല്പര്യം സംരക്ഷിക്കുന്ന പ്രാദേശിക നേതാക്കള്‍ ക്കെതിരെ നേരത്തെ അണികള്‍ക്കിടയില്‍ മുറു മുറുപ്പുണ്ട്.ഇതിനിടെ നാട്ടുകാര്ക്കെതിരെ പോലീസില്‍ കള്ള പരാതി കൊടുത്ത മാനെജ്മെന്റ് നടപടിക്കെതിരെ നാട്ടുകാരുടെ ആക്ഷന്‍ കമ്മറ്റി രൂപീകരണം ഇന്ന് രാത്രി 7 മണിക്ക് വാര്ഡ് അംഗം അനീഷ് പലാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടക്കും .
Thursday, 30 January 2014
നൂറ്റി നാലില്‍ അയിഷുമ്മക്കു പെന്‍ഷനും വോടേ ഴ്സ് കാര്‍ഡും
![]() |
| ആയിഷുമ്മ ഐ ഡി കാര്‍ഡു ഏറ്റു വാങ്ങുന്നു |
Wednesday, 29 January 2014
മദ്യം ,മയക്കു മരുന്ന് ,വ്യാപകം ;വിദ്യാര്‍ഥി കളും ഇട നിലക്കാര്‍
കുറ്റിക്കാട്ടൂര്‍: മദ്യം ,മയക്കു മരുന്ന് ഉപയോഗം എല്ലാ നിയന്ത്രണങ്ങളും മറി കടന്നു വ്യാപകമാകുന്നു .കുറ്റിക്കാട്ടൂര്‍,ആനക്കുഴിക്കര എ.ഡബ്ള്യു.എച്ച് എഞ്ച് നീയറിന്‍ഗ് കോളേജ് പരിസരം എന്നിവിടങ്ങളിലും കോളേജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ചില സ്വകാര്യ ഹൊസ്റ്റലുകള്‍ കേന്ദ്രീകരിച്ചുമാണ് ഇതിന്‍റെ ഉപയോഗവും വിതരണവും നടക്കുന്നത് .മൊത്തമായി മദ്യം ചില കേന്ദ്രങ്ങളില്‍ എത്തിച്ചു ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത് . വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കു മരുന്ന് ഉപയോഗം വര്ധിച്ചതായി പറയപ്പെടുന്നു .അധികവും വീട് വിട്ടു നില്ക്കുന്ന വരിലാണ് ഈ പ്രവണത. രാത്രിയായാല്‍ കോളേജിന്റെ പരിസരം ബഹള മാണെ ന്നു പരിസര വാസികള്‍ പറയുന്നു .മാത്രമല്ല ഹൈസ്കൂള്‍ കുട്ടികളെ ലക്‌ഷ്യം വെച്ച് പാന്‍ മസാല ഉല്പന്നങ്ങളും കടകളില്‍ രഹസ്യമായി വില്പന തുടരുന്നു . ആനക്കുഴിക്കര കേന്ദ്രീകരിച്ചാണ് നിരോധിത ഉല്പന്നങ്ങളുടെ വില്‍പന നടക്കുന്നത് .കഴിഞ്ഞ ദിവസം ചില കടകളില്‍ നിന്ന് പോലീസ് ഇവ പിടിച്ചെടുത്തിരുന്നു . അന്യ സംസ്ഥാന തൊഴിലാളികളുടെ പെരുപ്പം മയക്കു മരുന്ന് മാഫിയക്ക് കൂടുതല്‍ അവസരം ഒരുക്കുകയാണ് .ഇതിനിടെ നാട്ടുകാരുടെ നിസന്ഗത പരക്കെ വിമര്ശിക്കപ്പെടുന്നു .
എ.ഡബ്ള്യു.എച്ച് പോളിയില്‍ സംഘര്‍ഷം ; കോളജ് അടച്ചു.
| എ.ഡബ്ള്യു.എച്ച്പോളി |
ടെക്നിക്കല്‍ ബോര്‍ഡിന്‍െറ നിര്‍ദേശം മറികടന്ന് വകുപ്പുമേധാവിയായി ജോലിചെയ്യാത്ത ഒരാള്‍ പ്രിന്‍സിപ്പലായി വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും ഇയര്‍ ഔാക്കിയ വിദ്യാര്‍ഥിയെയും സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെയും തിരിച്ചെടുക്കണമെന്നുമാണ് സമരക്കാരുടെ മുഖ്യ ആവശ്യം. എന്നാല്‍, പ്രിന്‍സിപ്പല്‍ ലീവുള്ള സമയത്ത് വിദ്യാര്‍ഥികള്‍ മോശമായ പോസ്റ്ററുകള്‍ പതിക്കുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്തതിനാണ് ഒരാളെ സസ്പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിവേക് പി. ജോണ്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്‍െറ നടപടി അറിഞ്ഞില്ലെന്ന് മറ്റധ്യാപകരും പറയുന്നു.
പരീക്ഷ അടുത്ത സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥികളും സ്ഥാപനാധികാരികളും നടത്തുന്ന കിടമത്സരത്തില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. അതിനിടെ, വിദ്യാര്‍ഥികളുമായി മെഡിക്കല്‍ കോളജ് സി.ഐ കെ. ഉല്ലാസ് നടത്തിയ അനുരഞ്ജനചര്‍ച്ചയും പരാജയപ്പെട്ടു. ബുധനാഴ്ച മലാപ്പറമ്പിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇനി അറിയിപ്പു വരുന്നതുവരെ കോളജ് അടച്ചതായി പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Monday, 27 January 2014
കുറ്റിക്കാട്ടൂര്‍ റോഡ് വികസനം ;തണല്‍ നഷ്ടമാകുന്നു
കുറ്റിക്കാട്ടൂര്‍ :റോഡ് വികസനത്തിന്‍റെ അവസാന പ്രവര്‍ത്തികള്‍ തക്രതിയായി നടക്കുമ്പോള്‍ റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നു .ചെറൂപ്പ മുതല്‍ മെഡിക്കല്‍ കോളേജ് വരെയാണ് വികസനംനടക്കുന്നത് .നാട്ടുകാര്ക്ക് നടക്കാന്‍ഫുട് പാത്തുകള്‍ഡ്രൈനേജ് നു മുകളില്‍ സൗകര്യം ചെയ്തിട്ടുണ്ട് .ഇതിനിടെ കുറ്റിക്കാട്ടൂര്‍അങ്ങാടിക്ക് തണല്‍ നല്കുന്ന12 ലേറെ മരംമുറിച്ചി നീക്കാനാണ് പരിപാടി . റോഡിന്‍റെ വീതി കൂടുമ്പോള്‍ മരം മുറിക്കുകയെ നിവ്ര്‍തിയുള്ളൂ എന്നാണു പറയുന്നത് .
Friday, 24 January 2014
ഓര്‍മകളില്‍ മധുരം നിറച ഉമ്മ 1935-2014 ജനുവരി 20
ഓര്‍മകളില്‍ മധുരം നിറച്ചു, വേദനകളില്‍ എണ്ണ പുരട്ടി, ചിരിയില്‍ വ്യഥകള്‍ ഒതുക്കി..
അതി ജീവനത്തിന്റെ കൂട്ടക്ഷരങ്ങള്‍ ചേര്‍ത്തു നിര്‍ത്തി,
വിശപ്പിന്‍റെ കനലില്‍ കണ്ണീരുറ്റിയ കാലത്തെ ഒരോര്‍മയായി ഞങ്ങള്ക്ക് നല്‍കിയതുമ്മ ...
അപ്പോഴും പന്ത്രണ്ടു മക്കള്‍ക്ക് തണ ലേകിയതും ഉപ്പയുടെ നെട്ടൊട്ടത്തിന്റെ നട്ടുച്ചയും കടലിരമ്പം വന്ന മനസ്സില്‍ ഞാന്‍ കണ്ടു ...
നേരത്തെ വിട പറഞ്ഞു പോയ നാലു പേര്‍ ഉപ്പയുടെ തോളിലിരുന്നുപുഞ്ചിരിയുടെ പൂത്തിരി വെട്ടംനിറച്ചു ഉമ്മയെ കാത്തിരുന്നു ...
ആരാമവും അരുവിയും വസന്തം നിറച്ച സ്വര്‍ഗത്തില്‍ അവര്‍ ഉമ്മയെ വരവെല്ക്കും ...
ഉമ്മറ ത്തെ ത്തുംമ്പോള്‍ ഓര്‍മകള്‍കടിച്ചിറക്കി മനസ്സ് ശൂന്യതയിലേക്ക് പായുകയാണ് ....
ബാക്കി വെച്ച കടമകള്‍ക്ക് മാപ്പ് ..
- റഹ്മാന്‍ കുറ്റിക്കാട്ടൂര്‍-
Saturday, 18 January 2014
വെള്ളി പറമ്പ് വാഹന അപകടം ;ലബീബിനു കണ്ണീരോടെ യാത്ര മൊഴി ; വീട് വിട്ടിറങ്ങിയ കൌമാരങ്ങളുടെ യാത്ര ഇപ്പോഴും ദുരൂഹം .
![]() |
| മുഹമ്മദ് ലബീബ് |
![]() |
| വിങ്ങിപൊട്ടുന്ന സഹപാഠികള്‍ |
കുട്ടികള്‍ അര്‍ധരാത്രി വീടുകളില്‍നിന്നിറങ്ങിപ്പോയത് വീട്ടുകാരാരുമറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍ പൊലീസ് വിളിച്ചപ്പോള്‍ കുട്ടികള്‍ ഇവിടെയുണ്ടല്ലോ എന്നായിരുന്നു പല വീട്ടുകാരുടെയും പ്രതികരണം.
നഗരത്തിലെ പ്രമുഖ സ്കൂളുകളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടവര്‍. മറ്റു രണ്ടു കുട്ടികള്‍കൂടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും ഇവര്‍ വഴിയിലിറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Tuesday, 14 January 2014
ഇന്ന് നബി ദിനം
![]() |
| കുറ്റിക്കാട്ടൂരിൽ നടന്ന നബിദിന റാലി |
കുറ്റിക്കാട്ടൂർ : മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നാടെങ്ങും നബിദിന റാലികള്‍ നടന്നു . പലസ്ഥലങ്ങളിലും ഒരാഴ്ചമുമ്പുതന്നെ മതപ്രഭാഷണ പരിപാടികളും ആരംഭിച്ചിരുന്നു.
ഹിജ്റ വര്‍ഷം റബിഉല്‍ അവ്വല്‍ 12നാണ് ലോകത്തിനു കാരുണ്യമായി പ്രവാചകന്‍ മുഹമ്മദ് ജനിച്ചത്. കേരളത്തില്‍ വിവിധ പളളികളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലും വിവിധ രീതിയില്‍ നബിദിന ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.ഇതിനിടയിലും മത്സരിച്ചുള്ള നബിദിന പരിപാടി ക്കിട യിൽ ഇരു വിഭാഗംസുന്നികളുടെ വേദികളിൽ പരസ്പരം വിദ്വേഷ പ്രസംഗങ്ങൾ അരങ്ങു തകർക്കുന്നുണ്ട് .
കുറ്റിക്കാട്ടൂരിൽ കേന്ദ്ര മദ്രസ്സ ,ചാളിയിറക്കൽ മദ്രസ്സ ,കണിയാത്തു മഹല്ല് എന്നിവയുടെ നെന്ത്ര്വത്ത്വ ത്തിൽ നബിദിന പരിപാടികൾ നടന്നു .
നബിയുടെ ജീവിതം
ലാളിത്യ പൂര്‍ണമായ ജീവിതമായിരുന്നു തിരുദൂതരു(സ്വ) ടേത്. മറ്റു മനുഷ്യരില്‍ നിന്നും ഉന്നത സ്ഥാനം ഒരിക്കലും ആഗ്രഹിച്ചില്ല. മറ്റുള്ളവരെപ്പോലെ പള്ളിനിര്‍മാണത്തിലും കിടങ്ങു കുഴിക്കുന്നതിലും നബിയും പങ്കെടുത്തു. മണ്ണില്‍ ജോലിയെടുക്കുന്നതിന്ല്‍ അവിടുത്തെ നെറ്റിയിലും ശരീരത്തിലും ജോലിചെയ്യുന്ന അവസരത്തില്‍ മണ്ണിന്റെ അട്ടി തന്നെ ഉണ്ടായിരുന്നു. ഒരിക്കല്‍ അനുചരന്‍മാരോടൊപ്പം ഒരു യാത്ര പുറപ്പെട്ടതായിരുന്നു പ്രവാചകന്‍ (സ്വ). യാത്രാസംഘത്തില്‍ ഉള്ളവരെല്ലാം ജോലികള്‍ പരസ്പരം പങ്കിട്ടെടുത്തു. വിറകു ശേഖരിക്കുന്ന ജോലി പ്രവാചകന്‍ (സ്വ) ഏറ്റെടുത്തു. സ്വഹാബാക്കള്‍ ആ ജോലി കൂടി തങ്ങള്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അതിനു മറുപടിയായി നബി(സ്വ) പറഞ്ഞതിങ്ങനെയാണ്:’അതു ശരിയാണ്, പക്ഷെ ഞാന്‍ നിങ്ങളെക്കാള്‍ ഉയര്‍ന്നവനാവാന്‍ ആഗ്രഹിക്കുന്നില്ല.തന്റെ സഖാക്കളില്‍ നിന്നും ഔന്നിത്യം ഭാവിക്കുന്ന ആളെ അല്ലാഹു സ്‌നേഹിക്കുന്നില്ല.’
ബദര്‍ യുദ്ധത്തില്‍ പ്രവാചകന്റെ സംഘത്തില്‍ ഒട്ടകങ്ങള്‍ നന്നേകുറവായിരുന്നു. ചിലര്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ ചിലര്‍ നടക്കും. അങ്ങനെ മാറിമാറിയാണവര്‍ യാത്ര ചെയ്തിരുന്നത്. തിരുമേനി(സ്വ) നടക്കേണ്ട ഊഴം വരുമ്പോള്‍ മറ്റുസഖാക്കള്‍ നബിയോട് ഒട്ടകപ്പുറത്ത് തന്നെ യാത്ര തുടരാന്‍ പറയും. എന്നാല്‍ നബി(സ്വ) അങ്ങനെ ചെയ്യുകയില്ല, എന്നു മാത്രമല്ല ഇങ്ങനെ പ്രതിവചിക്കുകയും ചെയ്യുമായിരുന്നു: ‘എന്നെക്കാളധികം നന്നായി നടക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്നു തോന്നുന്നില്ല. മാത്രമല്ല നിങ്ങളേക്കാള്‍ പ്രതിഫലം കിട്ടണമെന്ന് എനിക്കാഗ്രഹവുമുണ്ട്.’ എന്നിട്ട് ഒട്ടകത്തിന്റെ കയറും പിടിച്ച് നടക്കും.(മുസ്‌നദ് അഹ്മദുബ്‌നു ഹമ്പല്‍)
നേതാക്കന്‍മാരെ അമിതമായി ബഹുമാനിക്കുന്നതില്‍ നിന്ന് ബഹുദൈവാരാധന ഉണ്ടാവാനിടയുണ്ടെന്ന് പ്രവാചകന്(സ്വ) അറിയാമായിരുന്നു. അതുകൊണ്ട് പ്രവാചകന്‍ തന്റെ അനുയായികളെ താക്കീതു ചെയ്തു. ‘മറിയമിന്റെ പുത്രനെ ക്രിസ്ത്യാനികള്‍ വാഴ്ത്തുന്നതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. ഞാന്‍ ദൈവത്തിന്റെ ഒരുദാസനും അവന്റെ ദൂതനും മാത്രമാണ്. അതിനപ്പുറമൊന്നുമില്ല.’ താഴ്മയുടെയും വിനയത്തിന്റെയും അതിരൂപമായിരുന്ന അവിടുന്ന് കടന്നു വരുമ്പോള്‍ നബിയെ ആദരിക്കാന്‍ വേണ്ടി എഴുന്നേറ്റ് നിന്നവരോട് തന്നെ ആദരിക്കാന്‍ എഴുന്നേറ്റു നില്‍ക്കരുതെന്ന് പറയുമായിരുന്നു.
നബി തങ്ങള്‍ സുഹൃത്തുക്കളോടൊപ്പം സംസാരച്ചിരിക്കുകയും തമാശപറയുകയും ചെയ്തിരുന്നു. നിങ്ങള്‍ ഞങ്ങളോട് തമാശ പറയുകയോ, ഒരക്കല്‍ അബൂഹുറൈറ(റ) അത്ഭുതത്തോടെ ചോദിച്ചു. അതെ, പക്ഷെ ഞാന്‍ സത്യ വിരുദ്ധമായി ഒന്നും പറയില്ല. നബി തങ്ങള്‍ പ്രതിവചിച്ചു. ഒരിക്കല്‍ പ്രവാചകനും ചില സഹാബത്തും കൂടി ഈത്തപ്പഴം തിന്നുകയായിരുന്നു. നബി(സ്വ) തിന്ന ഈത്തപ്പഴത്തിന്റെ കുരുകൂടി അലി(റ) യുടെ അടുത്തേക്കിട്ടു. കുറച്ചു കഴിഞ്ഞ് കുരുക്കള്‍ ചൂണ്ടി അലി കൂറേ ഈത്തപ്പഴം തിന്നല്ലോ എന്ന് പറഞ്ഞു. അലി(റ) ഉടനെ പ്രവാചകന്‍ കുരുകൂടി തിന്നുന്നുണ്ടോ, എന്നു തമാശ രൂപത്തില്‍ ചോദിച്ചു. ഇതുകേട്ട് എല്ലാവരും ചിരിച്ചു.
വിശാലമായ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടു കൂടി നബി(സ്വ) വളരെ ലളിതവും ദരിദ്രവുമായ ജീവിതമാണ് നയിച്ചത്. പലരാത്രികളിലും പ്രവാചക(സ്വ)ന്റെ കുടുംബത്തിന് രാത്രി ഭക്ഷണം ഉണ്ടായിരുന്നില്ല. മാത്രമല്ല മരണ വേളയില്‍ നബിതങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം കഷ്ണങ്ങള്‍ തുന്നിപ്പിടിപ്പിച്ചതായിരുന്നു.
ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു ഇഷ്ടപ്പെട്ടിരുന്നതെങ്കിലും ജീവിതത്തില്‍ ശുചിത്വത്തിന് വളരെ വലിയ പ്രാധാന്യമായിരുന്നു കല്‍പിച്ചിരുന്നത്. ‘ശുചിത്വം വിശ്വാസത്തിന്റെ പകുതിയാണ്’ എന്ന് ഉല്‍ബോധിപ്പിച്ചു. പാറിപ്പറന്ന മുടിയുമായി പള്ളിയില്‍ വന്ന ഒരാളോട് മുടിചീകി വൃത്തിയായി വരാന്‍ നബി നിര്‍ദേശിച്ചു. സുഗന്ധദ്രവ്യം ഉപയോഗിക്കുകയും ദിവസത്തില്‍ പല തവണ പല്ല് വൃത്തിയാക്കുകയും താടിയും മുടിയും ചീകിമിനുക്കുകയും ചെയ്തിരുന്നു റസൂല്‍ (സ്വ). ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ ആദ്യം സലാം ചെല്ലിയിരുന്നത് നബിയായിരുന്നു. എല്ലാവരോടും പുഞ്ചിരിയോടു കൂടി മാത്രമേ പെരുമാറിയിരുന്നുള്ളൂ.
പ്രവാചകന്‍(സ്വ) സാധിച്ചെടുത്ത സാമൂഹിക പരിഷ്‌കരണം
ഇലാഹീ ജീവിത വ്യവസ്ഥയുടെ സംസ്ഥാപനത്തിനും, ശരീഅത്തിലധിഷ്ഠിതമായ ജീവിത വ്യവസ്ഥിതിയുടെ സ്ഥായിയായ പ്രതിഷ്ഠക്കും അവിരാമം പ്രവര്‍ത്തിക്കുന്ന ഒരു കര്‍മയോഗിയായിരുന്നു തിരുനബി(സ്വ). തന്റെ സമൂഹഗാത്രത്തെ ഗ്രസിച്ചു കൊണ്ടിരുന്ന അജ്ഞതക്കും അന്ധവിശ്വാസത്തിനും ക്രൂരതക്കുമെതിരില്‍ അവിടുന്ന് നിരന്തരം സമരം ചെയ്തു. എതിരാളികളുടെ കല്ലേറ്, ആട്ട്, തുപ്പ്, പരിഹാസം എന്നിവയെല്ലാം തൃണവത്ഗണിച്ച് നബിതങ്ങള്‍ തന്റെ ദൗത്യം നിര്‍വ്വഹിച്ചു. ആദര്‍ശ സംരക്ഷണാര്‍ത്ഥം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ പോലും ആ തിരുപാദങ്ങള്‍ തെല്ലിട പതറിയില്ല. അല്‍പം പോലും പിന്‍മാറിയില്ല.
സമൂലമായ സാമൂഹ്യ പരിവര്‍ത്തനവും പരിഷ്‌കരണവുമാണ് പ്രവാചകന്‍ (സ്വ) കേവല ഇരുപത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ സാധിച്ചെടുത്തത്. ജീവിതത്തിന്റെ നിസ്സാരങ്ങളെന്നു തോന്നുന്ന വശങ്ങള്‍ പോലും അവിടുത്തെ പരിഷ്‌കരണ പ്രക്രിയയ്ക്കു വിധേയമാക്കാതിരുന്നിട്ടില്ല. സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം എന്നുവേണ്ട ജീവിതത്തിന്റെ സകല വശങ്ങളും നബി(സ്വ)പഠിപ്പിച്ചു.
Sunday, 5 January 2014
ബദൽ രാഷ്ട്രീയത്തിന്റെ ശക്തി തെളിയിച്ചു വെൽഫെയർ പാർടി സമ്മേളനം
![]() |
| വെൽഫെയർ പാർടി സംസ്ഥാന സെക്രടറി ഹമീദ് വാണിമേൽ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു |
![]() |
| സദസ്സ് |
Friday, 3 January 2014
Thursday, 2 January 2014
പുതു വര്‍ഷം; സോഷ്യല്‍ മീഡിയയില്‍ കണ്ണീരും പുഞ്ചിരിയും !
![]() |
| അഭ യാര്‍ഥി കാമ്പില്‍ നിന്നും ഇറക്കി വിട്ട അമ്മയും കുഞ്ഞും |
2014 , ജനുവരിയിലെ തണുപ്പിനെ പ്പോലും അത്യുഷ്ണത്തില്‍ നിര്‍ത്തുന്ന വാര്‍ത്തകളും വിശേഷങ്ങളുമായാണ് പുതു വര്‍ഷം നമ്മെ വരവേറ്റത് . സോഷ്യല്‍ മീഡിയയില്‍ കണ്ണീരും പുഞ്ചിരിയും ചേര്ത്ത വാര്‍ത്തയും കമന്റും പുതു ദിനത്തില്‍ നിറഞ്ഞു . തണുത്തു വിറച്ചു അഭ യാര്‍ഥി കാമ്പില്‍ കഴിയുന്ന മുസഫര്‍നഗറിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ ലോയിയില്‍നിന്ന്
മുഴുവന്‍ അഭയാര്‍ഥികളെയും ഒഴിപ്പിച്ച ക്രൂരത ഈദിനത്തെ വരവേ റ്റു . മുസഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ്
കൗശല്‍ രാജ് ശര്‍മ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് 500ലേറെ വരുന്ന ആളുകളെ
ക്യാമ്പില്‍നിന്ന് ഇറക്കിവിട്ടത്. ലോയി ക്യാമ്പില്‍നിന്ന്
ഒഴിപ്പിക്കപ്പെട്ട 20ഓളം കുടുംബങ്ങള്‍ മൂന്ന് കി.മീ. അകലെ നീംകേരിയിലെ ബസ്
ഷെല്‍ട്ടറിന് സമീപം അഭയം തേടിയിരുന്നു. ചൊവ്വാഴ്ച പൊലീസ് എത്തി
ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. അതിനിടെ, ദുരിതാശ്വാസ ക്യാമ്പിലേക്ക്
പുതപ്പുമായി വന്ന ട്രക്ക് പൊലീസ് തിരിച്ചയച്ചു. മീറത്ത്-മുസഫര്‍നഗര്‍
പാതയിലാണ് തടഞ്ഞത്. സ്വന്തം ജനതയോട് ഒരു ഭരണ കൂടം ചെയ്ത ക്രൂരത ഒരു ജനത ഇവിടെ എറ്റു വാങ്ങുന്നത് പ്രതീക്ഷയുടെ പുലരി കാത്തിരുന്ന നമ്മെ നിരാശപ്പെടുത്തി ...തണുത്തു വിറച്ചു പിടഞ്ഞു മരിച്ച 35 ലേറെ കുട്ടികള്ക്ക് വേണ്ടി നമ്മുടെ പരമോന്നത പാര്‍ലിമെന്റ ഒരു നിമിഷം മൌനമാചരിച്ചു .ലക്ഷങ്ങള്‍ എണ്ണി വാങ്ങുന്ന ഒരു ജനപ്രതിനിതിയും ഒരു കമ്പിളി പുതപ്പുമായി ഈ ജനതയ്ക്ക് നേരെ കൈ നീട്ടിയില്ല ..ഇവരുടെ ഹ്രദയം ആ ജനത അനുഭ വിച്ചതിനെക്കാള്‍ ഏറെ മരവിച്ചിരുന്നു .....540 പേര് ഒരു പുതപ്പു നല്‍ കിയാല്‍ 34 കുട്ടികള്‍ വിട പറയില്ലായിരുന്നു .
2013 അവസാനിക്കുംപോൾ മോഡി നടത്തിയ കുമ്പസാരത്തെ ക്കുറി ച്ച വാർത്തകലും കമന്റ്റു മായിട്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത് .ഗുജറാത്ത് വംശ ഹത്യയിൽ ഇപ്പോഴുള്ള മോഡിയുടെ ഖേദ പ്രകടനം അടുത്ത തെരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളും കാപട്യ വുമായി മാത്രമായി കണ്ടാല്‍ മതിയെന്ന് ചില ചിത്രങ്ങൾ ഓർമപ്പെടുത്തി ...
ചില പുതു വത്സര തമാശ
മുസ്‌ലിം ലീഗ് കേരളത്തിലെ ആം ആദ്മി പാര്‍ടിയാണെന്ന മന്ത്രി കുഞ്ഞാലികുട്ടിയുടെ
പ്രസ്താവന (തമാശ ) കേരളത്തിൽ പുതിയ രാഷ്ട്രീയ പാര്ടികളുടെ അരങ്ങേറ്റം കണ്ടാണെന്ന് പറയപ്പെടുന്നു .അപ്പോൾ പാർടിയിലെ കേജ്രിവാൾ ആരാണെന്ന് ജനം ചോദിക്കുന്നു . ഈ തമാശ പുതു വർഷത്തി ല്‍ സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ചു ...മൻമോഹൻ സിങ്ങ് ഇനി പ്രധാനമന്ത്രി സ്ഥാനത്തേക്കില്ല എന്നതും ജനത്തിനു സന്തോ ഷം നല്കി .
അദ്ദേഹമെടുത്ത ജനപ്രിയ തീരുമാനമെന്നു ഫേസ് ബുക്ക് പ്രതികരണ ത്തിലുടെ അറിയിച്ചു .....
![]() |
ജനത്തിന്റെ ഒടിഞ്ഞ മുതുകിൽവീണ്ടും ആഞ്ഞു വീക്കിയാണ് കേന്ദ്രം പുതു വര്‍ഷം ജനങ്ങൾക്ക് സമ്മാനിച്ചത് .വീട്ടമ്മയുടെ കണ്ണീരുപ്പു കലങ്ങിയ ബജറ്റിൽ തീ പിടിപ്പിക്കുന്ന രീതിയിൽ ഗ്യാസിനു വില വര്ധിപ്പിച്ചു കൊണ്ടാണ് ആശംസ നല്കിയത് .230 രൂപ വര്ധിപ്പിച്ച നടപടിയിൽ കേരളത്തിലെ കുഞ്ഞാലികുട്ടിയുടെ ആം ആദ്മി പാര്‍ടി ഒന്നും പറഞ്ഞു കണ്ടില്ല .
മാധ്യമവും രണ്ടര പതിറ്റാണ്ടിനു ശേഷം പുതുക്കി
കേരളത്തിലെ മാധ്യമ രംഗത്ത് വഴിതിരുവായി രംഗത്ത് വന്നു വായനയുടെ വേറിട്ട അനുഭവം മലയാളിക്ക് നല്കിയ മാധ്യമം 26 വര്ഷത്തിനു ശേഷം അതിന്റെ കെട്ടിലും മട്ടിലും മാറ്റ മുള്‍ കൊണ്ടാണ്പുതു വര്‍ഷത്തെ എതിരേറ്റത് .പക്ഷെ ഈ മാറ്റം വായനക്കാര്‍ക്ക് ഉള്‍ കൊള്ളൂമൊ എന്ന് കണ്ടറിയണം . ലോഗോയും മാറ്റവും ടൈറ്റില്‍ പ്രിന്റും പഴയത് തന്നെ പ്രൗഡി എന്നാണു പൊതു അഭിപ്രായം .എല്ലാം മാറുമ്പോൾ മാധ്യമത്തിനും അതില്‍ നിന്നും മാറി നില്ക്കാന്‍ കഴിയില്ലല്ലോ .
പ്രതീക്ഷ
![]() |
| അരവിന്ദ് കെജ്രിവാളിന്‍െറ സത്യ പ്രതിക്ഞ |
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ പുതു വർഷത്തിൽ പ്രതീക്ഷയുടെ കിരണം തരുന്നുണ്ട് .അഴിമതിക്കെതിരെ ബദൽ രാഷ്ട്രീയം ഉയര്ത്തിപ്പിടിക്കുന്ന ആം ആദ്മി പാര്‍ട്ടി ഒരു പ്രതീക്ഷയാണ് .
Wednesday, 1 January 2014
മൂക്ക് കുത്തി ബൈക്ക് ;പുതുവര്ഷ പുലരിയില്‍ അപകടം
![]() |
| പുതുവര്‍ഷ പുലരിയില്‍ ജനം കണ്ടത് കുറ്റിക്കാട്ടൂര്‍ റോഡരികില്‍ മൂക്ക് കുത്തിയ ബൈക്ക് |
കുറ്റിക്കാട്ടൂര്‍ :പുതുവര്‍ഷ പുലരിയില്‍ ജനം കണ്ടത് റോഡരികില്‍ മൂക്ക് കുത്തിയ ബൈക്ക് ;പുതു വര്‍ ഷത്തിലെ ആഘോഷം തലയ്ക്കു പിടിച്ച രണ്ടു പേര് ഓടിച്ച ബൈക്കാണ് ഇതന്ന് പറയുന്നു .ഓടിച്ചവര്‍ പരിക്കേറ്റു ആശുപത്രിയിലാണെ ന്നു പറയുന്നു .ഏതായാലും ബൈക്കിന്റെ തലയും മുഖവും റോഡരികിലെ കുഴിയില്‍തന്നെയാണ് .ബന്ദ്ധപെട്ടവര്‍ വരാത്തത് കൊണ്ട് ആളെ തിരിച്ചറിഞ്ഞിട്ടില്ല .തൊട്ടരികിലെ തോട്ടിലേക്ക് മൂക്ക് കുത്തിയാല്‍ അപകടം ആള റിയാതെ പോകുമായിരുന്നു
ദാഹിച്ച കാത്തിരിപ്പിനു അറുതി ; പറകോളില്‍ കുടിവെള്ള മെത്തി
![]() |
| പറകോളില്‍ കുടിവെള്ളപദ്ധതിയുടെ ഉത്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിക്കുന്നു |
കുറ്റിക്കാട്ടൂര്‍: പറകോളില്‍ നിവാസികളുടെ കാത്തിരിപ്പിനു അറുതി യായി കുടിവെള്ള മെത്തി .പെരുവയല്‍ പഞ്ചായത്ത് കുറ്റിക്കാട്ടൂര്‍ വാര്ഡ് 22 ല്‍ നടപ്പാക്കിയ കുടിവള്ള പദ്ധതിയാണ് ദാഹിച്ച കാത്തിരിപ്പിനു ആശ്വാസമായത് .പദ്ധതിയുടെ ഉത്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു .പഞ്ചായത്ത്പ്രസിഡന്റ്റ് അദ്ധ്യക്ഷയായിരുന്നു .ബ്ലോക്ക് അംഗങ്ങളായ വിനോദ് പടനിലം ,മാദവദാസ് ,.പഞ്ചായത്ത്വൈസ് പ്രസിഡന്റ്റ് സദാശിവന്‍ വാര്ഡ്അംഗങ്ങളായ അനീഷ് പാലാട്ടു ,സുലൈഖ കുന്നുമ്മല്‍ ,തുടങ്ങിയവരും അഹമ്മദ് പി ,പി എം ബാബു എന്‍ കെ യൂസുഫ്,തുടങ്ങിയവര സംസാരിച്ചു .
Subscribe to:
Posts (Atom)




















































