“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday, 30 April 2015

കുറ്റിക്കാട്ടൂർ ഹൈസ്കൂൾ ;98.5 ശതമാനം വിജയം ,3 പേർക്ക് മുഴുവൻ എ പ്ലസ്

 മുഴുവൻ വിഷയത്തിലും  എ പ്ലസ് നേടിയവർ 

 കുറ്റിക്കാട്ടൂർ :കേരളത്തിൽ എസ് എസ് എൽ സി ക്ക് വിജയ ശതമാനം വർധിച്ചപ്പോൾ  കുറ്റിക്കാട്ടൂർ ഗവ : ഹൈസ്സ്കൂളും നില മെച്ചപ്പെടുത്തി .532 പേർ പരീക്ഷ എഴുതിയതിൽ തോറ്റത് 8 പേർ മാത്രം .98.5 ശതമാനമാണ്  വിജയിച്ചത് .3 പേർക്ക് മുഴുവൻ വിഷയത്തിലും  എ പ്ലസ്. അർദ അനിൽ . ജിഷ്ണു നാരായണൻ.മനു ശർമ എന്നിവരാണ് എ പ്ലസ് നേടിയത് . 

Monday, 27 April 2015

വിവാഹ ധൂർത്തിനും പൊങ്ങച്ചത്തിനും എതിരെ ലീഗ് നടത്തിയ കാമ്പയിന് നാട്ടു പ്രാമാണി മാർക്കിടയിൽ പുല്ലു വില !

  വിവാഹ ധൂർത്തിനും പൊങ്ങച്ചത്തിനും എതിരെ ലീഗ് നടത്തിയ കാമ്പയിന് നാട്ടു പ്രാമാണി മാർക്കിടയിൽ പുല്ലു വില . വിവാഹ രംഗത്തെ ആർഭാ ടവും പൊങ്ങച്ചവും  സമുദായത്തെ ശ്വാസം മുട്ടിച്ചപ്പോൾ  ഗതിയി ല്ലാതെയാണ് രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യവുമായി  ഇവർ രംഗത്ത് വന്നത് അതിനു വേണ്ടി വിവിധ മുസ്ലിം സംഘടനകളെ വിളിച്ചു ചേര്ത്തു മഹല്ലിൽ ബോധ വത്കരണ പരിപാടിയും മറ്റും കേമമാക്കുകയും ചെയ്തു .പക്ഷെ സമുദായത്തിന്റെ യും മഹല്ലിന്റെയും തലപ്പത്തുള്ളത്  പ്രമാണിമാരും പണക്കാരും ആയതു കൊണ്ട് ആഘോഷവും പൊങ്ങച്ചവും കൈവിട്ടു ഒരു കാമ്പൈനും വിജയിപ്പിക്കാൻ ഇവരെ  കിട്ടില്ല .നാല് കാശുണ്ടാക്കിയതിന്റെ മേനി   പ്രകടിപ്പിക്കാൻ മക്കളുടെ വിവാഹ സമയത്തല്ലാതെ പറ്റുകയുമില്ല .അതിനാൽ  ഈ ആളുകൾ  പാവപ്പെട്ടവർ ക്ക്  ഉപദേശം സ്വന്തം നിലക്കും മുസ്ലിയാക്കൾ വഴിക്കും നൽകി കാമ്പയിന് ശക്തി പകരും . ഈ പ്രമാണി വർഗത്തെ കൊണ്ട് ജീവിക്കുന്ന കുട്ടി നേതാക്കൾ ഇവരെ സ്തുതിക്കാൻ വിധിക്കപ്പെട്ടവരായത് കൊണ്ട് 'കറി നന്ന് മൊയില്യാർക്കു പാരണ്ട ' എന്ന മട്ടിൽ  പൊതു ജനത്തിനു ഉപദേശം നൽകും  .
 കല്യാണത്തിനു സ്വന്തം വീട്ടിൽ  സ്റ്റെജു  കെട്ടി   തൻ പോരിമകൾ മറ്റുള്ളവരെ കൊണ്ട് വിളിച്ചു പറയിപ്പിക്കുകയും  വീട്ടിനു മുൻപിൽ കല്യാണ  ദിവസം  കോടികൾ  വിലയുള്ള കാർ മരുമകനു വാങ്ങി വെച്ച് പ്രദർശിപ്പിക്കുന്നിടത്തും  വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ .ഇത്തരം  ആളുകളാണ് സമുദായത്തിന്റെ തലപ്പത്തുള്ളത് .
.   ഇവരൊക്കെ  തന്നെയായിരുന്നു കാമ്പയിനിന്റെ യും ലീഗിന്റെയും മഹല്ലിന്റെയും ഒക്കെ ആളുകൾ .
ഇതിനെ മറി കടക്കാൻ കല്ല്യാണ ന ദിവസം   ഒരു സൗജന്യ വിവാഹം നടത്തി ഒരു ചാരിറ്റി ശ്രദ്ധയും കൊണ്ട് വന്നാൽ കാര്യം കുശാൽ .തലേ ദിവസം മുസ്ലിയാരുടെ വക ഒരു സ്പെഷൽ മൗലൂദും  നടത്തി എല്ലാറ്റിനും ഒരു ആത്മീയ
പരിവേഷവും പകർന്നു പേരും പെരുമയും പ്രകടിപ്പിച്ചു സാധാരണ ക്കാരനോട് വ അള്  പറയാൻ മുസ്ലിയാക്കളെയും ഏർപാടാക്കി യാൽ ഇവരുടെ ഡ്യൂട്ടി കഴിഞ്ഞു .അങ്ങിനെ സാമൂഹ്യ മാറ്റം പച്ച തൊടാതെ മൊയില്യാർക്കു പാരണ്ട 'എന്ന മട്ടിൽ ലീഗുകാര്ക്ക് നടക്കാം  ....
 സാമൂഹ്യ മാറ്റത്തിന് ലീഗിന് മുന്കൈ എടുക്കാൻ കഴിയാത്തതും അതൊരു പ്രമാണി വർഗ പാര്ടി ആയതു കൊണ്ടാണെന്ന് പഴ മൊഴി

Wednesday, 22 April 2015

ഭൂമിയും വീടും ജന്മാവകാശമാണ് ' വെൽഫെയർ പാർടി വില്ലേജ് ഓഫീസ് മാർച് .


കുറ്റിക്കാട്ടൂർവില്ലേജ് മാർച്  ജില്ല സെക്രടറി ഷംസു ചെറുവാടി
 ഉത്ഘാടനം ചെയ്യുന്നു 
കുറ്റിക്കാട്ടൂർ . ഭൂമിയും വീടും ജന്മാവകാശമാണ് 'എന്ന മുദ്രാവാക്യംവിളിച്ചു   വെൽഫെയർ പാർടി ഭൂ സമര  സമിതി  കുറ്റിക്കാട്ടൂർ,പെരുവയൽ  വില്ലേജ് ഓഫീസുകളിലേക്ക്  മാർച് നടത്തി .സർക്കാരിന്റെ സീറോ ലാൻഡ്‌ പദ്ധതിയിൽ അപേക്ഷിച്ച മുഴുവൻ പേര്ക്കും വാസ യോഗ്യമായ ഭൂമി നല്കുക.കുത്തകകളിൽ നിന്നും കയ്യേറ്റ  ഭൂമി തിരിച്ചു പിടിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു മാർച് .ഓഫീസ് കവാടത്തിൽ പോലീസ് സമരക്കാരെ തടഞ്ഞു .
.പെരുവയൽ  വില്ലേജ്മാർച് രാജു പുന്നക്കൽ ഉത്ഘാടനം ചെയ്യുന്നു
   മാർച്  ജില്ല സെക്രടറി ഷംസു ചെറുവാടി ഉത്ഘാടനം ചെയ്തു .റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു .വെൽഫെയർ പാർടി പഞ്ചായത്ത് പ്രസി ഡന്ടു ടി പി ശാഹുൽ ഹമീദ്‌ .ഉണ്ണി ക്രഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .പെരുവയൽ  വില്ലേജ്മാർച് രാജു പുന്നക്കൽ ഉത്ഘാടനം ചെയ്തു .ഭൂ സമര സമിതി കണ്‍ വീനർ അനീസ്‌ മുണ്ടോട്ട് അദ്ധ്യക്ഷനായിരുന്നു . ടി പി ശാഹുൽ ഹമീദ്‌ ,റീന ജോസ് തുടങ്ങിയവർ സംസാരിച്ചു .

Saturday, 11 April 2015

വേനല്‍മഴ: കണിവെള്ളരി കര്‍ഷകര്‍ ആശങ്കയില്‍,


കുറ്റിക്കാട്ടൂര്‍: വേനല്‍മഴ കണിവെള്ളരി കൃഷിയെ സാരമായി ബാധിച്ചു. ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇക്കുറി തൊട്ടാല്‍ പൊള്ളുന്ന വിലക്ക് കണിവെള്ളരി സ്വന്തമാക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ കണിവെള്ളരികള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നായ കുറ്റിക്കാട്ടൂരിലെ കര്‍ഷകരും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനത്തിന്‍െറ നേര്‍ പകുതി മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. ഉല്‍പാദന മൂല്യമാകട്ടെ ഇരട്ടിയും. 15 സെന്‍േറാളം സ്ഥലത്ത് മാത്രം പാട്ടസംഖ്യയടക്കം 15,000 രൂപയോളം വരും. ഒരു കിലോ കണിവെള്ളരിക്ക് ഇത്തവണ 45 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ പോകാന്‍ പറ്റുകയുള്ളൂ എന്നാണ് 25 വര്‍ഷമായി ഇവിടെ കൃഷിചെയ്യുന്ന കലങ്ങോട്ട് ഗോപാലന്‍ പറയുന്നത്.
നേരത്തേ പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് നേരിട്ടത്തെിച്ചിരുന്നു. ഇപ്പോള്‍ കച്ചവടക്കാര്‍ ഉല്‍പാദന സ്ഥലത്തുനിന്നുതന്നെ ശേഖരിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. കണ്ണൂര്‍, വടകര, കൊയിലാണ്ടി, മലപ്പുറം, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് കച്ചവടക്കാര്‍ പ്രധാനമായും എത്തുന്നത്. കുറ്റിക്കാട്ടൂര്‍ കണിയാത്ത്താഴം, കലങ്ങോട്ട്താഴം, ചങ്കരമ്പലത്ത്താഴം, ചെമ്മലത്തൂര്‍ ഭാഗങ്ങളിലാണ് പ്രധാനമായും കര്‍ഷകര്‍ കൃഷിയിറക്കിയത്. ഗോപാലന്‍ നായര്‍ കലങ്ങോട്ട്, വേലായുധന്‍ വെള്ളാട്ടില്‍, പത്മനാഭന്‍ വെള്ളാട്ടില്‍, മുരളി കലങ്ങോട്ട്, രതീഷ് പാലപ്പുറായില്‍, ബിനീഷ്, നാസര്‍ വെള്ളക്കാട്ട്, കോയ കളരിയില്‍, ഹമീദ് കൊളക്കാടത്ത്, റഹീം കിയ്യലത്ത്, ഹബീബ് നെടുംപറമ്പ്കുന്ന്, പത്മനാഭന്‍ നങ്ങാരിയില്‍, ബാബു ചെരണ്ടത്ത് തുടങ്ങിയ കര്‍ഷകരാണ് കണിവെള്ളരി കൃഷിയിറക്കിയത്.

Thursday, 9 April 2015

വിവാഹിതരായി


റഹ്മാൻ  കുറ്റിക്കാട്ടൂരിന്റെ മകളും കുറ്റിക്കാട്ടൂർ  ന്യൂസ്‌ ഡോട്ട് കോം ക്രിയേറ്ററുമായ  ഹെന്ന റഹ്മാനും ഡോക്ടർ  ഹാഫിസ് ഷരീഫും ഏപ്രിൽ ഒന്നിന് വിവാഹിതരായി ..കൊല്ലം ആയൂർ മഞ്ഞ പാറ സ്വദേശി ഡോക്ടർഎ  എം  ഷരീഫിന്റെ മകനാണ് ഹാഫിസ് .

Wednesday, 8 April 2015

റോഡിൽ തൊടാത്ത പാലം വിവാദത്തിൽ .


കുറ്റിക്കാട്ടൂർ :രണ്ടറ്റം കൂട്ടി മുട്ടാത്ത പാലത്തിനു  പൊതു മരാമത്ത് വകുപ്പിന്റെ പിൻ വാതിൽ  നിർമാണം .കുറ്റിക്കാട്ടൂർ പടിഞ്ഞാറു ബസ്‌ സ്റൊപ്പിനു അടുത്തുള്ള കണ്‍വർടിനു അടുത്തു തെക്ക് ഭാഗത്തെ തോടിനു മുകളിലാണ് പാലം നിർമിക്കുന്നത് .ഇതിന്റെ രണ്ടറ്റവും റോഡില നിന്നും മാറിയാണ് ഉള്ളത് മാത്രമല്ല ഇത് ചില സ്വകാര്യ വാഹനങ്ങൾക്ക് പാർകിങ്ങ് സൗകര്യം ഒരുക്കുന്നതിന് വേണ്ടി വാർഡ്‌ അംഗങ്ങളുടെ ഒത്താശയോടെ നിര്മിക്കുന്നതാണെന്ന് ആക്ഷേപമുണ്ട് .ടൌണിലെ സ്വകാര്യ കെട്ടിടത്തിനു മുൻപിലെ ലോറി പാർക്കിംഗ് ഉടമ കോടതി നടപടിയിലുടെ നീക്കം ചെയ്തിരുന്നു .ഇതിനു പരിഹാരം എന്ന നിലക്ക് വളരെ  രഹസ്യമായാണ് ഗതാഗതത്തിനു ഉപകാര മില്ലാത്ത രീതിയിൽ പാലം നിർമിക്കുന്നത് .   ബസ്‌ നിർ ത്തി ആളെ കയറ്റാൻ സ്ഥലമില്ലാത്ത ഇവിടെ ബസ്‌ സ്റ്റൊപ്പിനു സൌകര്യം ചെയ്യുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടത് എന്ന അഭിപ്രായം ശക്തമാണ് .  പൊതു ജനം പാലത്തിനു മുകളിൽ ബസ്‌ സ്റ്റോപ്പ്‌ നിര്മിക്കാൻ ഒരുങ്ങുകയാണ്  ഇതിനു തൊട്ടടുത്തുള്ള  പഞ്ചായത്തിന്റെ മൂന്ന് സെന്റു ഭൂമിയിൽ സർക്കാർ കെട്ടിടം നിർമിക്കാതെ വാഹന പാർകിങ്ങിനു നൽകുന്നത്
ആക്ഷേപത്തിനിടയാക്കും .

Tuesday, 24 March 2015

കവിതകള്‍ക്ക് രംഗാവിഷ്കാരം നല്‍കി ചൊല്‍കുത്തിന്‍ കൂട്ടം

രണ്ടു പതിറ്റാണ്ടിനു ശേഷം ചൊല്‍കുത്ത് വീണ്ടും അരങ്ങിലത്തെി

മാവൂര്‍: കവിതകള്‍ മലയാളികള്‍ക്കെന്നും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്തരം അനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാവൂര്‍ കണ്ണിപറമ്പിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ‘ചൊല്‍കുത്തിന്‍ കൂട്ടം’ രൂപവത്കരിച്ചത്. പിന്നെ, ആരും അതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത തരത്തില്‍ കവിതകള്‍ക്ക് ദൃശ്യ-രംഗാവിഷ്കാരം നല്‍കി ‘ചൊല്‍കുത്ത്’ എന്ന കലാരൂപം പിറവിയെടുത്തു.തൊഴിലില്ലായ്മ നിറഞ്ഞാടിയ അക്കാലത്ത് കവിത ചിന്തയിലും ജീവിതത്തിലും കൊണ്ടുനടന്ന ഈ സംഘം ചൊല്‍കുത്തിലൂടെ കവിതകള്‍ക്ക് ജീവന്‍ പകര്‍ന്നാടി. ഒരു പതിറ്റാണ്ടോളം കേരളത്തില്‍ അങ്ങോളമിങ്ങോളം കലാവേദികളിലും സാംസ്കാരിക സദസ്സുകളിലും നിറഞ്ഞാടിയ ചൊല്‍കുത്ത് പിന്നീട് സംഘാംഗങ്ങള്‍ വ്യത്യസ്ത തൊഴില്‍ മേഖലയിലേക്ക് നീങ്ങിയതോടെ വിസ്മൃതിയിലായി.
കവിതകളില്‍ നിന്നകലുന്ന പുതുതലമുറയെ കവിതകളുടെ ലോകത്തേക്ക് അടുപ്പിക്കാനാണ് ചൊല്‍കുത്തിന്‍ കൂട്ടത്തിന്‍െറ ഇന്നത്തെശ്രമം. കാലം ഇവരുടെ ശരീരത്തില്‍ ഒരുപാട് മാറ്റം വരുത്തിയെങ്കിലും പ്രായത്തെവെല്ലുന്ന ചുറുചുറുക്കോടെ ആ പഴയ 15 പേര്‍ വീണ്ടും ഒത്തുചേരുകയായിരുന്നു. പഴയ കലാകാരന്മാര്‍ക്കൊപ്പം പുതുതായി അഞ്ചുപേര്‍ കൂടി ഇന്ന് സംഘത്തിലുണ്ട്.ഇത്തവണ സാമൂഹിക വിമര്‍ശവും കാലിക പ്രസക്തിയുമുള്ള ആധുനിക കവിതകളാണ് ഉള്‍ക്കൊള്ളിച്ചത്. അയ്യപ്പപ്പണിക്കരുടെ കൊതുകിന്‍തോറ്റം, സുഗതകുമാരിയുടെ നിന്നെവിട്ടെങ്ങുപോകാന്‍, ഒ.എന്‍.വിയുടെ ഹേ ശ്യാമസൂര്യ, ചെമ്മനം ചാക്കോയുടെ ജാമ്യം പാട്ടം എന്നിവയാണ് കവിതകള്‍.മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏറെ വര്‍ണപ്പകിട്ടോടെയാണ് ചൊല്‍കുത്ത് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചൊല്‍കുത്തില്‍ വാചികാഭിനയത്തെക്കാള്‍ ആംഗികാഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യം. മുമ്പ് കലാകാരന്മാര്‍ വേദിയിലത്തെി നേരിട്ട് പാടിയഭിനയിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ആകര്‍ഷകമായ രീതിയില്‍ ശുദ്ധസംഗീതത്തിന്‍െറ അകമ്പടിയില്‍ റെക്കോഡ് ചെയ്ത കവിതകള്‍ക്ക് താളമിടുകയാണ് ചെയ്യുന്നത്.
ഓരോ കവിത കഴിയുമ്പോഴും നാടകത്തിന് സമാനമായി വേദിയിലെ വെളിച്ചം കെടുത്തിയാണ് പുതിയ കവിതകളിലേക്ക് പ്രവേശിക്കുന്നത്. വേദികള്‍ക്കനുസരിച്ച് ഒന്നും രണ്ടും മണിക്കൂര്‍വരെ ദൈര്‍ഘ്യമുള്ള ചൊല്‍കുത്താണ് അവതരിപ്പിക്കുന്നത്. നാടക നടനും സംവിധായകനുമായ കെ.പി. പാര്‍ത്ഥസാരഥിയാണ് സംവിധായകന്‍. കൂടാതെ ഡോ. വി. പരമേശ്വരന്‍, വി.ഇ.എന്‍. നമ്പൂതിരി, പി.വി.എന്‍. നമ്പീശന്‍, ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, ഉണ്ണികൃഷ്ണന്‍ വൈത്തല എന്നിവരാണ് പ്രധാനവേഷക്കാര്‍.

Monday, 23 February 2015

പള്ളിമാലിൽ സലാം നിര്യാതനായി


കുറ്റിക്കാട്ടൂർ : പൈങ്ങോട്ടു പുറം ഒറ്റ കണ്ടത്തിൽ  പള്ളിമാലിൽ ഹൈദ്രോസ് ന്റെ മകൻ  സലാം നിര്യാതനായി (46 ).കുറച്ചു കാലമായി ചികിത്സയിലായിരുന്നു .മാതാവ് :പരേതയായ ഫാത്തിമ ,ഭാര്യ :സാജിത മക്കൾ :ഫാത്തിമ നാജിയ ,ഫാത്തിമ ഫാജിയ ,ഫാത്തിമ നജില ,അൻവർ ,സഹോദരങ്ങൾ :മുഹമ്മദ്‌ ബഷീർ ,അബ്ദുൽ കരീം (കുവൈത്ത് )ആയിഷബി സൈദ്‌ മഷ്ഹൂർ ,മർലിയ ,സുഹറാബി ,അഫ്സൽ ,ശരീഫ ,നുസ്രത് ,മുനീറ ,മൻസൂർ ,

Thursday, 19 February 2015

വയൽ മണ്ണിട്ട്‌ നികത്തൽ ഉടമക്ക് നോട്ടീസ് .

മണ്ണിട്ട്‌ നികത്തിയ  കൊള ക്കാടത്തു താഴം വയൽ 

കുറ്റിക്കാട്ടൂർ :മാമ്പുഴയുടെ തീരമായ കൊള ക്കാടത്തു താഴം വയൽ   മണ്ണിട്ട്‌ നികത്താനുള്ള  ഉടമയുടെശ്രമം ജനകീയ സമ്മർദ്ധത്തെ തുടർന്ന്കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസർ തടഞ്ഞു .പ്രദേശത്തെ ക്വടേഷൻ ടീമിന്റെ സഹായത്തോടെ ഇദ്ദേഹം വില്പ്പന നടത്തിയ ഒന്നര ഏക്കർ വയലാണ് മണ്ണിട്ട്‌ മൂടാൻ ശ്രമിച്ചത് .മാമ്പുഴ സംരക്ഷണ സമിതിയും കുറ്റിക്കാട്ടൂർ ന്യൂസ്‌ ഡോട്ട് കോമും പ്രശ്നത്തിൽ ഇട പെട്ടിരുന്നു .ഇതിനെ തുടർന്നാണ്‌ വൈകിയാണെങ്കിലും ഉടമ വിഷ്ണു നമ്പൂതിരിക്ക്   നിർ ത്തി വെക്കാൻ മെമ്മോ നൽകിയത് .ഇതിന്റെ അടുത്തുള്ള വയലുകളൊക്കെ സ്വകാര്യ വ്യക്തികൾ നികത്തിയത് കാരണം പ്രദേശത്തു വരൾച്ചയും  മഴക്കാലത്ത് വെള്ളപ്പൊക്കവും അനുഭവപ്പെടുകയാണ്.സർക്കാരിന്റെ ഇപ്പോഴുള്ള നയം ഭൂമാഫിയക്ക്‌ നികത്താനുള്ള സൗകര്യം നല്കുന്നത് കാരണം ബന്ദ്ധപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കാൻ മടിച്ചു നിൽക്കുകയാണ് .  കുറ്റിക്കാട്ടൂർ വില്ലേജിനു കീഴിൽ   വ്യാപകമായി വയല നികത്തുന്നതായി ആക്ഷേപമുണ്ട് .

Tuesday, 17 February 2015

കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയം ഓഡി റ്റോറിയം മന്ത്രി ഉത്ഘാടനം ചെയ്തു .


കുറ്റിക്കാട്ടൂർ  : പെരുവയൽ   പഞ്ചായത്ത്  കുറ്റിക്കാട്ടൂർ സ്ഥാപിച്ച  സാംസ്കാരിക നിലയത്തിന്റെ പുതുതായി നിർമിച്ച ഓഡി
റ്റോറിയം മന്ത്രി കെ സി ജോസഫ്  ഉത്ഘാടനം ചെയ്തു . ഗ്രാമീണ മേഖ ലയിൽ അറിവിന്റെ വെളിച്ചം പരത്തിയത് കഴിഞ്ഞ തലമുറ സ്ഥാപിച്ച വായന ശലകളാ യിരുന്നു .പുതിയ കാലത്തെ  സാങ്കേതിക വളർച്ചയിലും വായനയുടെ പ്രസക്തി വർധിക്കുകയാണെ ന്നു മന്ത്രി  പറഞ്ഞു .ചടങ്ങിൽ പെരുവയൽ   പഞ്ചായത്ത് പ്രസിഡണ്ട്‌ സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷയായിരുന്നു .മുന് എം .എൽ .എ  യു .സി രാമൻ ,ബ്ലോക്ക് മെമ്പർമാരായ  സി മധവദാസ് .ദിനേശ് പെരുമ ണ്ണ ,പെരുവയൽ   പഞ്ചായത്ത് വൈസ് : പ്രസിഡണ്ട്‌ ശറഫുദ്ധീൻ  ,  വാർഡ്‌ മെമ്പർമാരായ  പൊതാത്തു മുഹമ്മദ്‌ ഹാജി ,അനീഷ്‌ പാലാട്ടു ,ഗണേശൻ ,രാധാ കൃഷ്ണൻ പഞ്ചായത്ത് സെക്രടറി എ കെ  വിശ്വ നാഥൻ ,എം ടി മാമു കോയ ,പേൻങ്കാട്ടിൽ അഹമ്മദ് ,സുരേന്ദ്രൻ ,റഹ്മാൻ  കുറ്റിക്കാട്ടൂർ .രഘുനാഥ്‌ കെ തുടങ്ങിയവർ സംസാരിച്ചു .

Wednesday, 11 February 2015

അമിത നികുതി വർധനക്കെതിരെ കെട്ടിട ഉടമകൾ പെരുവയൽ പഞ്ചായത്ത് ഓഫീസ് മാര്ച്ച് നടത്തി .


 :കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ  മാർച് സംസ്ഥാന പ്രസിഡണ്ട് ഇല്ല്യാസ് വടക്കൻ  ഉത്‌ഘാടനം ചെയ്യുന്നു .
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്ത് നടപ്പാക്കിയ അമിത   കെട്ടിട നികുതിവർധന പിൻവലിക്കണമെന്ന് ആവശ്യപെട്ടും കച്ചവട ലൈസെൻസ് നൽകുമ്പോൾ  കെട്ടിട ഉടമയുടെ സമ്മത പത്രം നിർബൻദ്ധമാക്കണമെന്ന ആവശ്യം ഉയർത്തിയും കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച് നടത്തി . 
കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഇല്ല്യാസ് വടക്കൻ
മാർച്ച് ഉത്‌ഘാടനം ചെയ്തു . പെരുവയൽ പഞ്ചായത്തിൽ കെട്ടിട നികുതി ചതുരശ്ര മീറ്ററിനു 50 രൂപയായി
വർദ്ധിപ്പിച്ചത് സർക്കാരിന്റെ പൊതു മാനദണ്ടങ്ങൾക്ക് പോലും നിര ക്കാത്തതാണെന്നു  ഇല്യാസ് പറഞ്ഞു .
കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പെരുവയൽ പഞ്ചായത്ത് കമ്മറ്റി നടത്തിയ
പരിപാടിയിൽ ജില്ല പ്രസിഡണ്ട് തയ്യിൽ ഹംസ അദ്ധ്യക്ഷനായിരുന്നു .സി പി അബൂബക്കർ ,ജോണ്‍ പുതുക്കുഴി
മുസ്തഫ ഹാജി ,സത്താർ കൊള ക്കാടൻ ,അബൂബക്കർ ഹാജി ,അനിൽ , കുമാർ യൂസുഫ് ഹാജി ,ഫൈസൽ പി കെ ,സലിം മുണ്ടക്കാശ്ശേരി ,ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു .

Wednesday, 4 February 2015

പാറ്റയിൽ ഷാലിമാർ ഹൌസിൽ കെ . പി. അബൂബക്കർ (ആലി സണ്‍സ് ,കല്ലായി ) 63 നിര്യാതനായി .


കുറ്റിക്കാട്ടൂർ :പാറ്റയിൽ   ഷാലിമാർ ഹൌസിൽ കെ . പി. അബൂബക്കർ (ആലി സണ്‍സ് ,കല്ലായി ) 63 നിര്യാതനായി .
ഭാര്യ ;ആയിഷ ,മക്കൾ ;സൈറ ബാനു ,സാജിത ,മരുമക്കൾ :അസ്‌ലംഅസൈൻ  പറമ്പത്ത് ,(കുവൈത്ത് )മുജീബ് റഹ്മാൻ തിരുത്തിയാട് (ദുബൈ )സഹോദരങ്ങൾ :ഹസ്സൻകോയ ,മൊയ്ദീൻ ,കുഞ്ഞീബി  പരേതരായ മുഹമ്മദ്‌ കോയ ,പാത്തുമ്മൈ ,കദീസബി .മയ്യത്ത് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്
കനിയാത് ഖബർ സ്ഥാനിൽ ഖബറടക്കി .

Friday, 30 January 2015

ജീവരാജന്റെ ശേഖരം നിറയെ കൌതുകം.


കുറ്റിക്കാട്ടൂർ ;  ജീവരാജൻ പുവ്വാട്ടു പറമ്പിലെ കൗതുക" മെന്ന വീട്ടിലിരുന്നു  ജീവിതത്തിൽ ശേഖരിച്ചു കൂട്ടിയത് കൌതുകത്തിന്റെ  ചിത്രവും വാര്ത്തയും .ആളുകൾ  വായിച്ചു തള്ളി അത്ഭു തപെടുന്ന കാര്യങ്ങൾ ജീവരാജന്റെ ആൽബത്തിലെ നിറമുള്ള വാർത്തകളാണ് .പത്ത്രത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലും വരുന്ന കൌതുകമുള്ള വാര്ത്തകളും പടവും ശേഖരിച്ചു വെക്കുന്നതിൽ ഉല്ലാസം കണ്ടെത്തുന്ന   ഇദ്ദേഹം  ആറാ യിരത്തിലേറെ ഇത്തരം വിവരങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട്   കനഡയിലെ പച്ച രക്തമുള്ള മനുഷ്യൻ ,മുട്ടയിടുന്ന പൂവൻ കോഴി .വരാലിന്റെ വായിൽ കുടുങ്ങിയ  നീ ർകോലി ,മോർച്ചറിയിൽ പ്രസവിച്ച മൃത ദേഹം തുടങ്ങി രാഷ്ട്രീയത്തിലെ കൌതുകങ്ങളും ഇക്കൂട്ടത്തിലുണ്ട് .
മമതാ ബാനർജിക്ക് ലഭിച്ച 5 ലക്ഷത്തിന്റെ നോട്ടു മാല തുടങ്ങി രാഷ്ട്രീയ നേതാക്കളായ ശിഹാബ് തങ്ങൾ .വി എസ് .കരുണാകരൻ ഇവരുടെ അപൂർവ നിമിഷങ്ങളും ആൽബത്തിലുണ്ട് ,25 വര്ഷം മുൻപാണ് ജീവരാജന് ഈ തമാശ തോന്നിയത് .സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഇദ്ദേഹത്തിനു ഭാര്യയും 2 കുട്ടികളുമുണ്ട് .

Wednesday, 28 January 2015

സക്കാത് കമ്മറ്റിയുടെ തണലിൽ നൌസിറിനു അത്താണിയായി .


 കുറ്റിക്കാട്ടൂർ :വാഹന അപകടത്തിൽ പരിക്ക്പറ്റികിടപ്പിലായ തടപറമ്പിൽ
  നൌസിറിനു ബൈത്ത് സകാത് കേരള ഒരുക്കിയ ഷോപ്പിന്റെ ഉത്ഘാടനം ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട്‌ ജില്ല സെക്രടറി ടി   എം ഷരീഫ് നിർവഹിച്ചു .  തടപറമ്പിൽ മായന്റെ മകനായ നൌസിർ മൂന്നു വർഷമായി ചികിത്സയിലായിരുന്നു .കാലിനേറ്റ പരിക്ക് കാരണം ഊന്നു വടി ഉപയോഗിച്ചാണ് നടക്കുന്നത് .ഇതിനിടയിൽ പിതാവിനും കാലിനു പരിക്കുപറ്റി ജീവിത മാര്ഗം  വഴി മുട്ടിയിരുന്നു ,തടപറ മ്പിൽ വീടിനോട് ചേർന്നാണ് ഒറ്റ മുറി പീടിക നിർമിച്ചു അനാദി കട ഒരുക്കിയത് .2 ലക്ഷം രൂപ ബൈത്ത് സകാത് ഇതിനു വേണ്ടി ചിലവഴിച്ചു .ടി പി ഷാഹുൽ ഹമീദിന്റെനേന്ത്ര ത്വത്തിലുള്ള കുറ്റിക്കാട്ടൂർ സകാത് കമ്മറ്റിയാണ് പ്രവർത്തനം നടത്തിയത് ,   ചടങ്ങിൽ തടപറമ്പ പള്ളി ഇമാം   ജാഫർ മുസ്ലിയാർ ഉദ്ബോധനവും പ്രാർഥനയും നടത്തി  .  ഭാര്യയും രണ്ടു കുട്ടികളും ഉള്ള   നൌസിറിനും    കുടുമ്പത്തിനും ഇതൊരു  അത്താണിയാവട്ടെ എന്നാണു  നാട്ടുകാരുടെ പ്രാത്ഥന . 

Tuesday, 6 January 2015

പെരുവയല്‍ ഗ്രാമപഞ്ചായത്ത് :ജനസേവനത്തിന്റെ വാതിൽ തുറന്ന് 22 കേന്ദ്രങ്ങൾ

. 13ാം വാര്‍ഡ് ഗ്രാമകേന്ദ്രം മുന്‍ എം.എല്‍.എയും ഹാന്‍വീവ്
 ചെയര്‍മാനുമായ യു.സി. രാമന്‍ ഉദ്ഘാടനം ചെയ്യുന്നു ,

കുറ്റിക്കാട്ടൂര്‍: അധികാരവികേന്ദ്രീകരണ പ്രക്രിയക്ക് കരുത്തേകി പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരേ സമയമാണ് 22 ഗ്രാമ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചത്. ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക, വിവരങ്ങള്‍ എത്തിക്കുക, സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാര്‍ഡ് ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ഒമ്പതാം വാര്‍ഡ് ഗ്രാമകേന്ദ്രത്തിന്‍െറ ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിച്ചു. 13ാം വാര്‍ഡ് ഗ്രാമകേന്ദ്രം മുന്‍ എം.എല്‍.എയും ഹാന്‍വീവ് ചെയര്‍മാനുമായ യു.സി. രാമന്‍ ഉദ്ഘാടനം ചെയ്തു.


ഒന്നാം വാര്‍ഡില്‍ ബ്ളോക് പഞ്ചായത്ത് അംഗം ധര്‍മ രത്നവും രണ്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സി. അബ്ദുല്‍ കരീമും മൂന്നാം വാര്‍ഡില്‍ ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ പി. രാധാകൃഷ്ണനും നാലാം വാര്‍ഡില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍ നായരും അഞ്ചില്‍ ദിനേശ് പെരുമണ്ണയും ഉദ്ഘാടനം ചെയ്തു.
ആറാം വാര്‍ഡില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അഹമ്മദ്, ഏഴില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, എട്ടില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. നാരായണന്‍ നായര്‍, 10ാം വാര്‍ഡില്‍ കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി, 11ാം വാര്‍ഡില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുവ്വാട്ട് മൊയ്തീന്‍ ഹാജി, 12ാം വാര്‍ഡില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുരേന്ദ്രന്‍, 14ല്‍ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മാധവദാസ,് 15ല്‍ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. സുബ്രഹ്മണ്യം, 16ല്‍ മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മൂസ മൗലവി, 17ല്‍ കെ.എം. വേണുഗോപാലക്കുറുപ്പ്, 18ല്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഫൈസല്‍, 19ല്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. അശോകന്‍, 20ല്‍ എടക്കോത്ത് മീത്തല്‍ മുഹമ്മദ് ഹാജി, 21ല്‍ സിസ്റ്റര്‍ ആസ്യ, 22ല്‍ ബ്ളോക് പഞ്ചായത്ത് അംഗം വിനോദ് പടനിലവും ഉദ്ഘാടനം നിര്‍വഹിച്ചു.

Wednesday, 31 December 2014

മാമ്പുഴ:കലക്ടർ വിളിച്ച യോഗത്തിൽ ഒളവണ്ണ ,പെരുമണ്ണ ,പഞ്ചായത്ത് പ്രസിഡ ന്റുമാർ പങ്കെടുത്തില്ല കൈയേറ്റ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം.

 മാമ്പുഴ
കുറ്റിക്കാട്ടൂർ: മാമ്പുഴ സര്‍വേയില്‍ കൈയേറ്റ ഭൂമിയായി കണ്ടത്തെിയ സ്ഥലം ഉടനടി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.
രണ്ടുവര്‍ഷം ചെലവഴിച്ച് നടത്തിയ സര്‍വേ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും കൈയേറ്റ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അഡ്വ. പി.ടി.എ റഹീം, പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍, സി.ഡബ്ള്യു.ആര്‍.ഡി.എം തുടങ്ങിയവരുള്‍പ്പെട്ട യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തത്.എന്നാൽ  ഒളവണ്ണ ,പെരുമണ്ണ ,പഞ്ചായത്ത് പ്രസിഡ ന്റുമാർ യോഗത്തിൽ പങ്കെടുത്തില്ല  .
കൈയേറ്റ ഭൂമി ഏറ്റെടുത്ത് പഞ്ചായത്തുകളുടെ അധീനതയിലാക്കിയാല്‍ ടൂറിസം പ്രോജക്ടുകള്‍ തുടങ്ങാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
പുഴ മലിനമാക്കുന്ന അനധികൃത എം-സാന്‍ഡ് യൂനിറ്റുകള്‍ക്കെതിരെ ഗ്രാമപഞ്ചായത്തുകള്‍ നടപടി കര്‍ഷനമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. എം-സാന്‍ഡ് യൂനിറ്റുകള്‍ പുഴ മലിനമാക്കുന്നതുസംബന്ധിച്ച് പഠനം നടത്താന്‍ ജലവിഭവ വികസന കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ജമുന, തഹസില്‍ദാര്‍ റോഷ്നി നാരായണന്‍, ടൂറിസം സെക്രട്ടറി പി.ജി. രാജീവന്‍, സി.ഡബ്ള്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരായ ഡോ. പി.എസ്. ഹരികുമാര്‍, ഡോ. മാധവന്‍ കോമത്ത്, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ്, ജില്ലാ സര്‍വേ സൂപ്രണ്ട് എസ്. സലീം, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടഞ്ചേരി, സെക്രട്ടറി എ.കെ. വിശ്വനാഥന്‍, പി. കോയ, കെ.പി. ആനന്ദന്‍, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, പി.എം. ഹരിദാസന്‍, കെ.പി. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tuesday, 16 December 2014

ചേറ്റൂർ മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി


കുറ്റിക്കാട്ടൂർ : ചേറ്റൂർ മുഹമ്മദ്‌ കുഞ്ഞി ഹാജി നിര്യാതനായി (75) കണി യാത്തു മഹല്ല് പ്രസിഡണ്ട്,സെക്രടറി കുറ്റിക്കാട്ടൂർ മുസ്ലിം യത്തീം ഖാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
 ഭാര്യ :ആയിഷ ,മക്കൾ :അബ്ദു സലിം,മജീദ്‌ ,സാഹിർ ,സൗദാബി ,അഫ്സത് ഉനൈസ് ,മരുമക്കൾ ;അഹമ്മദ് ,സൈദ്‌ ,ബഷീർ .മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് പാറ ക്കോട്ടു താഴം പള്ളിയിൽ .

വ്യാജ ഡോക്ടര്‍ ഷാഫിയുടെ ഇരകളിലധികവും കിഡ്നി, കാന്‍സര്‍ രോഗികള്‍.

മുണ്ടുപാലം റോഡിലെ മാളിയേക്കല്‍ അപാര്‍ട്മെന്‍റ്സില്‍ പ്രവര്‍ത്തിച്ചുവന്ന ഇയാളുടെ ‘ഇസഡ് ഫോര്‍ പ്രോഫറ്റോളി’ എന്ന സ്ഥാപനം അടച്ചു പൂട്ടിയ നിലയിൽ 

കുറ്റിക്കാട്ടൂര്‍: വ്യാജ ചികിത്സയുടെയും അനധികൃത മെഡിക്കല്‍ കോഴ്സിന്‍െറയും പേരില്‍ അറസ്റ്റിലായ ഡോ. ഷാഫി സുഹൂരിയുടെ ഇരകളില്‍ ഏറിയകൂറും കിഡ്നി, കാന്‍സര്‍ രോഗികള്‍. അഞ്ചു വര്‍ഷത്തോളമായി കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിലെ മാളിയേക്കല്‍ അപാര്‍ട്മെന്‍റ്സില്‍ പ്രവര്‍ത്തിച്ചുവന്ന ഇയാളുടെ ‘ഇസഡ് ഫോര്‍ പ്രോഫറ്റോളി’ എന്ന സ്ഥാപനത്തിലത്തെിയ രോഗിക്ക് അഞ്ചു ദിവസത്തെ ചികിത്സക്ക് 72,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയും കാന്‍സര്‍രോഗ ചികിത്സയുടെ ഇഞ്ചക്ഷന് 25,000 രൂപയും അതിനു മുകളിലുമായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. സ്ഥാപനത്തിലെ പ്രത്യേകം ചട്ടംകെട്ടിയ ജീവനക്കാരാണ് ‘ഡോക്ടറെ’ക്കുറിച്ചും മരുന്നിന്‍െറ ഫലസിദ്ധിയെക്കുറിച്ചും പറഞ്ഞുവശത്താക്കുക. പിന്നീട് ഡോക്ടറുടെ ചികിത്സാമുറകള്‍ എളുപ്പമാവുകയും ചെയ്യും.
പ്രവാചക ചികിത്സക്കായി പ്രത്യേകം പേരുകളുള്ള മെഡിസിന്‍ ക്ളാസുകളും വിദ്യാര്‍ഥികള്‍ക്കായി ഇയാള്‍ നടത്തിയിരുന്നു. ഒന്നും രണ്ടും വര്‍ഷം ഇയാളുടെ ക്ളാസുകളില്‍ ഹാജരായവര്‍ പിന്നീട് തട്ടിപ്പ് മനസ്സിലാക്കി ഒഴിയുകയായിരുന്നു. പള്ളി ഖത്തീബുമാരും വിദ്യാസമ്പന്നരും ഇയാളുടെ വലയിലകപ്പെട്ടിരുന്നു.കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു രോഗികളേറെയും.

Saturday, 13 December 2014

കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാനയിൽ ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി തറക്കല്ലിട്ടു.

ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം
നടത്തുന്നു 
                                                               
                                          
കുറ്റിക്കാട്ടൂർ: മുസ്‌ലിം യതീം ഖാനയിൽ മോറൽ എജ്ജ്വു ക്കെഷനു വേണ്ടി നിർമിക്കുന്ന  ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി  തറക്കല്ലിട്ടു,  വി ദ്വേ ഷവും വിവാദവും വെടിഞ്ഞു ജനസേവനത്തിന്റെ വഴി തെരഞ്ഞെടുക്കാൻ സമൂഹം മുന്നിട്ടിറ ങ്ങണമെന്നു  മുഖ്യ മന്ത്രി പറഞ്ഞു .
വിദ്യാർഥി കളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മുഖ്യ മന്ത്രി എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് കൊണ്ടാണ്  തനിക്കു ഊർജസ്വലനാവാൻ കഴിയുന്നതെന്ന് പറഞ്ഞു . യതീം ഖാന പ്രസിഡന്റ് എ ടി ബഷീർ  അധ്യക്ഷനായിരുന്നു ,എം കെ രാഘവൻ  എം പി ,ടി സിദ്ധീക്ക് ,കെ സി അബു കെ പി കോയ ,ഖാദർ മാസ്റ്റെർ ,എന്നിവർ പ്രസംഗിച്ചു .എം കോയ ഹാജി സ്വാഗതം പറഞ്ഞു .

യതീംഖാന വാർഷികം തുടങ്ങി ;വിവാഹ ധൂർത്തിനെതിര സെമിനാർ

സെമിനാർ കെ പി എ മജീദ്‌ ഉത്ഘാടനം ചെയ്യുന്നു 

കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർമുസ്‌ലിം  യതീംഖാന വാർഷിക പരിപാടിക്ക് പതാക ഉയർന്നു . വിവാഹ രംഗത്തെ ധൂർ ത്തിനും ആഡമ്പരത്തിനുമെതിരെ  നടന്ന  സെമിനാർ മുസ്‌ലിം  ലീഗ് സംസ്ഥാന സെക്രടറി കെ പി എ മജീദ്‌ ഉത്ഘാടനം ചെയ്തു .ലളിതവും പവിത്രവുമാകേണ്ട വിവാഹം ഇന്ന് ഇവന്റ് മാനേജ്മെന്റുകൾക്ക് വിട്ടു കൊടുത്ത് സമ്പന്നർ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു .ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം ,ജമാഅത്തെ ഇസ്‌ലാമി ജില്ല പി ആർ സെക്രടറി ശിഹാബുദ്ധീൻ ഇബ്നു ഹംസ ,കെ എൻ  എം ജില്ല  സെക്രടറി റഷീദ് ഒള വ ണ്ണ ,എസ്  വൈ എസ് സംസ്ഥാന സെക്രടറി മുസ്‌തഫ മുണ്ട് പാറ എന്നിവർ പ്രസംഗിച്ചു . ഇ എം കോയ ഹാജി സ്വാഗതവും ക അബ്ദു സലാം നന്ദിയും പറഞ്ഞു .

Friday, 12 December 2014

പ്രവാചക വൈദ്യ തട്ടിപ്പ് ;വ്യാജ വൈദ്യൻ ഷാഫി സുഹൂരി അറസ്റ്റിൽ .

കുറ്റിക്കാട്ടൂർ -മുണ്ടുപാലം റോഡിൽ ഷാഫി സുഹൂരിയുടെ
 തട്ടിപ്പ് കേന്ദ്രം പ്രവർ ത്തിച്ച  കെട്ടിടം 

കുറ്റിക്കാട്ടൂർ : പ്രവാചക വൈദ്യ തട്ടിപ്പ് നടത്തിയ ചെലവൂർ സ്വദേശി അബ്ദുള്ള എന്ന ഷാഫി സുഹൂരിയെ ഇന്നലെ  വെള്ളയിൽ പോലീസ് അറസ്റ്റു ചെയ്തു കോഴിക്കോട് കോടതിയിൽ ഹാജരാക്കി .ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു .  . കുറ്റിക്കാട്ടൂരിലും കോഴിക്കോട് ബീച്ച് ആശുപത്രിക്കടുത്തും ഇയാൾപ്രവാചക ചികിത്സയുടെ പേരിൽ സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു .ഇവിടെ എത്തുന്ന മാരക രോഗം വന്ന രോഗികളിൽ നിന്നും വൻ തുക ഈടാക്കിയാണ്   ചികിത്സ യുടെ മറവിൽ തട്ടിപ്പ് നടത്തിയത്.വ്യാജ മരുന്നുകളും മറ്റും നല്കിയിരുന്നത് വൻ തുകക്കായിരുന്നു .കിഡ്നി രോഗികളോട് 75000 രൂപ അഡ്വാൻസ്  വാങ്ങിയാണ് ഇയാളുടെ കേന്ത്രത്തിൽ അഡ്മിറ്റ്‌ ചെയ്തിരുന്നത് .ഡയാലിസ്  ചെയ്തു കൊണ്ടിരുന്ന രോഗികളെ അതിൽ നിന്നും പിന്തിരിപ്പിച്ചു  വ്യാജ മരുന്നുകൾ  പ്രവാചകൻ കല്പ്പിച്ച  ഔഷധ മാണെന്ന് പറഞ്ഞാണ് രോഗികൾ ക്ക്  നല്കിയിരുന്നത് .ഇതിനിടെ ഡയാലിസിസ് നിർ ത്തിയ രോഗി മരണപ്പെട്ടത് വിവാദമായിരുന്നു .ബന്ധുക്കൾ പരാതി കൊടുക്കാത്തത് കൊണ്ട് പ്രശ്നം കെട്ടടങ്ങി .ഇയാളുടെ സ്ഥാപനത്തിൽ വൈദ്യ പഠനം നടത്തുന്നതിനും തുടക്കം കുറിച്ചിരുന്നു .ഇതിനു ചേർന്ന വിദ്യാർഥികൾ തട്ടീപ്പു മനസ്സിലാക്കി ഇയാള്ക്കെതിരെ പരാതി കൊടുത്തിരുന്നു .പല രാഷ്ട്രീയ ഉന്നതരുമായി ബന്ദ്ധമുന്ടെന്നും യുനാനി  മെഡിസിൻ ബിരുദ മുണ്ടെന്നും പ്രചരിപ്പിച്ചിരുന്നു .ഇതിനിടെ ഇതിന്റെ പ്രചാരണത്തിനു സെമിനാറും പുസ്തക പ്രകാശനവും തുടങ്ങിയ വിദ്യകളും പ്രയോഗിച്ചിരുന്നു .ഇയാൾ കക്കാട് ഫൈസിയുടെ ത്വെ രീഖത്തിലെ അംഗ മാണ് .  യുനാനി ഡോക്ടർമാരുടെ സംഘടനയാണ് ഇയാൾക്കെതിരേ സിറ്റി പോലീസ് കമ്മീഷ് ണ ർ ക്ക് പരാതി നൽകിയത് .

Thursday, 11 December 2014

കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന: മോറൽ എജുകേഷൻ അക്കാദമി കെട്ടിടത്തിനു മുഖ്യ മന്ത്രി തറക്കല്ലിടും.


കുറ്റിക്കാട്ടൂർ: മുസ്‌ലിംയതീംഖാനവാർഷികസമ്മേളനത്തിന്  ഡിസംബർ 12 ന്   തുടക്കം  കുറിക്കും . വൈകുന്നേരം മൂന്നു മണിക്ക്  വിവാഹ ദൂർത്തിനെതിരെ നടക്കുന്ന സെമിനാർ  മുസ്ലിം ലീഗ്  സംസ്ഥാന സെക്രടറി കെ. പി. എ മജീദ്‌ ഉത്ഘാടനം ചെയ്യും ,വിവിധ മുസ്‌ലിം സംഘടന പ്രതിനിധികൾ സംസാരിക്കും , പുതുതായി നിർമിക്കുന്ന    മോറൽ എജുകേഷൻ അക്കാദമി കെട്ടിടത്തിനു 13 നു രാവിലെ 9 മണിക്ക്  മുഖ്യ മന്ത്രി തറക്കല്ലിടും . വാർഷിക  പരിപാടി 14 നു സമാപിക്കും , 

Monday, 24 November 2014

മത്സ്യത്തിന്റെ തൊലിയിൽ ദൈവികവചനം ; പ്രചരണം കേട്ട് ജനം കൂടി , ഡിസൈൻ ഭാവനയിൽ നിന്നും വായിച്ചെടുത്തത് .

അത്ഭുത അയല 

കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർ മത്സ്യമാർക്കറ്റിൽ  വിൽക്കാൻ വെച്ച അയലയുടെ തൊലിയിൽ ദൈവിക വചനം ;കേൾക്കേണ്ട താമസം ജനം ഓടിക്കൂടി .അറബി അറിയുന്നവരും അല്ലാത്തവരും ഇത്    ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെ വെളിപ്പെടുത്തുന്ന വചനമായ" ലാഇലാഇല്ലള്ളാ " എന്ന് പ്രഖ്യാപിച്ചു .ഉടൻ ചീയാൻ പോകുന്ന അയില പലകക്ക് മുകളിൽ എല്ലാവർക്കും കാണാൻ സൌകര്യത്തിൽ എടുത്തു വെച്ചു ,കച്ചവടക്കാരും നാട്ടുകാരും പത്രത്തിലേക്കും ചാനലിലേക്കും വിളിച്ചു അത്ഭുത സംഭവം വാർത്തയാക്കാൻ പറഞ്ഞു ,അപ്പോഴേക്കും അത്ഭുത മീനിന്റെ  പടം സോഷ്യൽ മീഡിയയിൽ പറന്നു നടന്നു .സമ്പവം മീനിന്റെ തൊലികളിൽ കാണുന്ന ഡിസൈനുകളാണ് .ഇതൊരു മനസ്സിന്റെ ഇമെജിനേഷൻ വായനയിൽ നിന്നും ഉണ്ടാകുന്നതാണ് .ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ട് .മാര്ബിളിലും പാറകളിലും നമ്മുടെ മനസ്സിൽ പതിക്കുന്ന  ചിത്രങ്ങളായി പലതിനെയും സങ്കൽപ്പിച്ചു വായിച്ചെടുക്കാൻ കഴിയും .അത്തരത്തിലുള്ള ഒരുത്തൻറെ വായനയാണ് കറി വെക്കാൻ കൊണ്ട് പോകേണ്ട അയലയെ നാട്ടുകാർക്ക് കാഴ്ച വസ്തുവാക്കിയത് .അല്ലങ്കിൽ ഇത്തരം മീനിന്റെ  തൊലിയിൽ ദൈവിക വചനം കൊത്തി വെച്ച് ദൈവത്തിനു ഇസ്‌ലാം പ്രചരണം നടത്തേണ്ട ആവശ്യമില്ല .ഖുർആനിലൂടെ ഈ സന്ദേശം കൈമാറിയാൽ മതി . ഇത്തരം പ്രചരണം ഇസ്ലാമിനെ പറ്റി തെറ്റായ സന്ദേശമാണ് നൽകുക .അല്ലെങ്കിൽ ചീഞ്ഞു  പോകുന്ന മീനിൽ  എല്ലാം അവസാനിച്ചു പോകും .ഇതിനിടെ ചിലരുടെ കമന്റു എ പി ഇത് കണ്ടാൽ ഇതും വാങ്ങി കൊണ്ട് പോയി പ്രദർശനം നടത്തും "കമന്റു പറഞ്ഞവരെ മറ്റു ചിലര് തിരുത്തിയത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല . 


Tuesday, 18 November 2014

മുണ്ടോട്ട് അബ്ദുസലാം നിര്യാതനായി


കുറ്റിക്കാട്ടൂർ :പരേതനായ മുണ്ടോട്ട് മമ്മദ് കോയയുടെ മകൻ അബ്ദുസലാം നിര്യാതനായി (65)ഭാര്യ :ഖദീജ ,മക്കൾ :ജസീല ,ജംഷീർ ,ജസീം, മാതാവ്‌ :പരേതയായ ആയിഷ ,മരുമക്കൾ :അബ്ദുൽ അസീസ്‌ (യു എ ഇ )തസ്നി ,ഐഫ     സഹോദരങ്ങൾ :മുഹമ്മദ്‌ സാലിഹ് (റിയൽഫർണീചർ )സൈനബ .റസിയ 

Sunday, 16 November 2014

ബന്ധുക്കൾ എത്തിയില്ല നാട്ടുകാർ മയ്യത്ത് ഖബറടക്കി.



കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ എ ഡബ്ലി യു എച് കൊളേജി നടുത്ത് വാടക കൊട്ടെഴ്സിൽ താമസിക്കുന്ന വടകര മണിയൂർ സ്വദേശി അമ്മദ് (55 )നിര്യാതനായി .ഇദ്ദേഹത്തിന്റെ ബന്ധുക്കളാരും എത്താത്തതിനെ തുടർന്ന് നാട്ടുകാർ പ്രദേശത്തെ കണിയാത്തു പള്ളി ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കി , ഭാര്യ റൈഹാനത്തും ഇദ്ദേഹവും 
തനിച്ചായിരുന്നു താമസിച്ചിരുന്നത് .

ശില്പ വൈഭവത്തിന്റെ ശില്പിക്ക് ഹിറ സെന്ററിന്റെ ആദരം

അഷ്ഫാഖ്  അഹമ്മദ് ശില്പത്തിനരികെ 

 കുറ്റിക്കാട്ടൂർ :കോഴിക്കോട് ജില്ല ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം നേടി എ ഗ്രേഡ് ലഭിച്ച റഹ്മാനിയ ഹയർ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാർത്ഥി അഷ്ഫാഖ്  അഹമ്മദിനു  കുറ്റിക്കാട്ടൂർ ഹിറ സെന്റർ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നല്കി. വെൽഫെയർ പാർടി പെരുവയൽ പഞ്ചായത്ത്‌ സെക്രടറി ടി പി ഷാഹുൽ ഹമീദ് ഉപഹാരം അഷ്ഫാഖിനു കൈമാറി
ശില്പിയും ശില്പവും എന്ന പ്രമേ യത്തെ ആസ്പതമാക്കിയാണ് കളിമണ്ണിൽ
 അഷ്ഫാഖ് ശിൽപം നിർമിച്ചത് .കുറ്റിക്കാട്ടൂർ എസ് ഐ ഒ യുണിറ്റ് അംഗ മാണ് .ടി കെ അബ്ദുള്ളയുടെയും ബുശ്രയുടെയും മകനാണ് .

ഭക്തിയും ധർമവും പ്രകാശം പരത്തിയ അന്തരീക്ഷത്തിൽ സപ്താഹ യഗ്ഞ്ഞ ത്തിനു തുടക്കം

.മാതൃ ഭൂമി മാനേജിംഗ് എഡിറ്റർ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിക്കുന്നു 

കുറ്റിക്കാട്ടൂർ :ഭക്തി യും ധർമവും വിളമ്പരം ചെയ്തു മനസ്സിൽ നല്ല ശീലങ്ങൾ പ്രകാശം പരത്തി കുറ്റിക്കാട്ടൂർ ശ്രീ നരസിംഹ വാമന ക്ഷേത്രത്തിൽ സപ്താഹ യഗ്ഞ്ഞത്തിനു തുടക്കമായി .മാതൃ ഭൂമി മാനേജിംഗ് എഡിറ്റർ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു .ദൈവത്തും കണ്ടി ഹരിദാസൻ അദ്ധ്യക്ഷനായിരുന്നു ,പരിവ്രജന മാതൃക പ്രാജ്ജി (ശാരദ മഠം )അനുഗ്രഹ പ്രഭാഷണം നടത്തി .ക്ഷേത്ര സംരക്ഷണ സമിതി ഖജാൻജി കെ നാരായണൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി .കിഴക്കുമ്പാട് വിനോദ് ശർമ സപ്താഹ പാരായണം നടത്തി .നവമ്പർ 16 മുതൽ 23 വരെ പാരായണം നടക്കും .

Saturday, 15 November 2014

പഞ്ചായത്ത് വൈസ് :പ്രസിഡ ന്റു സ്ഥാനം പൊതാത് രാജി നൽകി ;ലീഗിൽ അസംതൃപ്തി .


കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്ത് വൈസ് :പ്രസിഡന്റു സ്ഥാനത്ത് നിന്നും  പൊതാത് മുഹമ്മദ്‌  രാജി നൽകി. പകരം  ലീഗിലെ പി കെ ശറഫുദ്ധീൻ നവമ്പർ  പതിനേ ഴിന് പഞ്ചായത്ത് വൈസ് :പ്രസിഡണ്ടായി ചുമതലയേല്ക്കും .ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ പൊതാത്തിനെ രാജി വെപ്പിച്ചതിൽ ലീഗിന്റെ പ്രാദേശിക നേന്ത്രത്വത്തിൽ അമർഷം പുകയുന്നുണ്ട്
ശറഫുദ്ധീൻ 
.നേരത്തെ പഞ്ചായത്ത് :പ്രസിഡന്റു സ്ഥാനം  ലീഗിനായിരുന്നു.  ധാരണ പ്രകാരം  ഈ സ്ഥാനം കൊണ്ഗ്രസ്സിനു നൽകുകയും പകരം  വൈസ് :പ്രസിഡന്റു  സ്ഥാനം മുസ്ലിം ലീഗിനു ലഭിക്കുകയുമായിരുന്നു പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ്  കമ്മറ്റി ചെയർമാൻ കൂടിയാണ് പൊതാത്.
കുറ്റിക്കാട്ടൂർ  ഭാഗത്ത് നിന്നുള്ളവരാണ് പൊതാത്തിന്റെ രാജിയിൽ     അമർഷം പ്രകടിപ്പിക്കുന്നത് . ശറഫുദ്ധീൻ ലീഗിന്റെ യുവ രക്തവും പഞ്ചായത്തിന്റെ ആസൂത്രണത്തിൽ  മുഖ്യ ശി ല്പിയുമാണ് .വരുന്ന തെരഞ്ഞെടുപ്പിൽ .പൊതാത്തിനു സീറ്റ് നിഷേധിക്കുമോ എന്ന ഭയമാണ് പോതാത്തിനെ പിന്തുണക്കുന്നവർക്കുള്ളത് .മുസ്‌ലിം  ലീഗിന്റെ നേന്ത്ര ത്വത്തെ അനുസരിച്ചാണ് രാജി നല്കിയെതെന്നു പൊതാത്തു .പറഞ്ഞു .

Wednesday, 12 November 2014

പാറ ക്കോട്ട് താഴം ഇടുവാട്ടിൽ അസീസ്‌( ഓട്ടോ) (52 )നിര്യാതനായി.

അസീസ്‌ 

കുറ്റിക്കാട്ടൂർ :പാറ ക്കോട്ട് താഴം ഇടുവാട്ടിൽ പരേതനായ സൈദുട്ടി യുടെ മകൻ അസീസ്‌( ഓട്ടോ)  (52 )നിര്യാതനായി .ഭാര്യ ;ഫൗസിയ ,മക്കൾ ;അഫ്സൽ (യു .എ ഇ ),അജ്മൽ ,അജിനാസ് .മാതാവ് പരേതയായ ആമിന ,സഹോദരങ്ങൾ : പരേതനായ ആലികോയ ,മുഹമ്മദ്‌ ,മുഹമ്മദലി ,കുഞ്ഞിമായ ,സുഹറാബി ,ഫാത്തിമ ,

:

Saturday, 25 October 2014

ഔഷധ വില നിയന്ത്രണം :ജനകീയ വോട്ടെടുപ്പിൽ വിദ്യാർഥി കളടക്കം നിരവധി പേർ വോട്ട് രേഖപെടുത്തി


 കുറ്റിക്കാട്ടൂർ : ജീവിതശൈലീരോഗങ്ങളും അര്‍ബുദം, എച്ച്.ഐ.വി/എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ആരോഗ്യമേഖലക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മരുന്നുവിലനിയന്ത്രണ അതോറിറ്റി (എന്‍.പി.പി.എ) യുടെ അധികാരങ്ങള്‍ എടുത്തുമാറ്റാനും ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ഇന്ത്യ-അമേരിക്ക കര്‍മസമിതി ഉണ്ടാക്കാനും അതിലൂടെ ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തെ ദുര്‍ബലമാക്കാനും ഉള്ള കേന്ദ്രസര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ വെൽഫയർ പാർടി കുറ്റിക്കാട്ടൂർ സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പിൽ വിദ്യാർഥി കളടക്കം നിരവധി പേർ  വോട്ട് രേഖപെടുത്തി . പ്രതിഷേധ വോട്ടെടുപ്പിന്റെ ഉത്ഘാടനം റഹ്മാൻ  കുറ്റിക്കാട്ടൂർ നിർവഹിച്ചു .
2014 മേയ് ഒമ്പതിന് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി പുറത്തിറക്കിയ ചില നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് എടുത്തത് കോർപറേറ്റുകൾക്ക് വേണ്ടിയാണ് . ഈ തീരുമാനം ഒരുപാട് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കുന്നു.
ഇതേ സന്ദര്‍ശനത്തില്‍ സെപ്റ്റംബര്‍ 30ന് ഇറങ്ങിയ ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവനയില്‍ ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളില്‍ ഒരു വര്‍ക്കിങ് ഗ്രൂപ് ഉണ്ടാക്കാനുള്ള നിര്‍ദേശവും കരുതലോടെ വേണം കാണാന്‍. നമ്മുടെ പേറ്റന്‍റ് നിയമത്തിലെ പ്രത്യേക അധികാരങ്ങള്‍, ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി വേണ്ടെന്നുവെക്കുന്നതിന്‍െറ പ്രത്യാഘാതം ഗുരുതരമായിരിക്കും .ജനകീയ ആരോഗ്യ മേഖലയെ തകർക്കുന്ന ഇത്തരം നടപടിക്കെതിരെ ജനകീയ പ്രക്ഷോപം ഉയർന്നു വരണമെന്ന്‌ റഹ്മാൻ കുറ്റിക്കാട്ടൂർ പറഞ്ഞു 
ചടങ്ങിൽ ഷാഹിദ്  ടി പി അദ്ധ്യക്ഷനായിരുന്നു .ജോണ്‍ സൻ നെല്ലിക്കുന്ന് ,ടി പി ഷാഹുൽ ഹമീദ് .ടി ടി .സുലൈമാൻ എന്നിവർ പ്രസംഗിച്ചു .ഫിറോസ്‌ .എ ടി .അനീസ്‌ മുണ്ടോട്ട് .സുബൈദ എൻ  എം .ജസി .നജീബ് എൻ  എം അഷ്‌റഫ്‌  പി എന്നിവർ നേ ന്ത്രത്വം നൽകി. 


Wednesday, 22 October 2014

മാമ്പുഴ: സര്‍വേ പൂര്‍ത്തിയായിട്ടും ഏറ്റെടുക്കാന്‍ നടപടിയായില്ല!

മാമ്പുഴയുടെജനകീയ ശുചീകരണത്തിന് തുടക്കം കുറിച്ച് ബ്ലോക്ക്
 അംഗംവിനോദ് പടനിലം മാലിന്യം നീക്കുന്നു (ഫയൽ ചിത്രം2013) 

കുറ്റിക്കാട്ടൂർ : മാമ്പുഴ സര്‍വേ പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും അതിര്‍ത്തി നിര്‍ണയിച്ച് പുഴയുടെ ഭാഗമെന്ന് അടയാളപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാന്‍ നടപടിയായില്ല. മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൂര്‍ത്തീകരിച്ച സര്‍വേയാണ് അധികൃതരുടെ നിസ്സംഗതമൂലം പാഴ്ശ്രമമാവുന്നത്.
2010 നവംബറിലാണ് മാലിന്യവും കൈയേറ്റവും മൂലം നശിക്കുന്ന മാമ്പുഴ സംരക്ഷണത്തിനായുള്ള ജനകീയ പ്രതിരോധമുയരുന്നത്. തുടര്‍ന്ന് 2012ല്‍ പുഴയോര കൈയേറ്റം കണ്ടത്തെുന്നതിന് സര്‍വേ നടപടികള്‍ തുടങ്ങി. പലതവണ മുടന്തിയും ഇഴഞ്ഞും നീങ്ങിയ സര്‍വേ രണ്ടുവര്‍ഷമെടുത്താണ് പൂര്‍ത്തിയായത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴയുടെ 32 കിലോമീറ്ററോളമാണ് സര്‍വേ നടത്തിയത്. സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഭൂമി അളന്ന് കല്ലിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തി നിര്‍ണയിച്ച ഭൂമി കൈവശപ്പെടുത്താനുള്ള നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിച്ചിട്ടില്ല. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് മാമ്പുഴ ഒഴുകുന്നത്. പലസ്ഥലത്തും വിശാലമായ ഭൂമിയും തെങ്ങുള്‍പ്പെടെ നിരവധി മരങ്ങളും സര്‍വേയോടെ പുഴയുടെ ഭാഗമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.സര്‍വേ പൂര്‍ത്തിയാക്കിയതിന്‍െറ ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ളെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാന്‍ വൈകിയതോടെ പലസ്ഥലത്തും വീണ്ടും കൈയേറ്റം തുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പുഴയോടു ചേര്‍ന്ന് അനധികൃത നിര്‍മാണങ്ങളും നടക്കുന്നുണ്ട്. റവന്യൂ അധികൃതര്‍ക്കൊപ്പം മാസങ്ങളോളം മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. എന്നാല്‍, പുഴക്കും പ്രകൃതിക്കും വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ പ്രതീകമായ മാമ്പുഴ വീണ്ടും കൈയേറ്റക്കാരുടെ കൈകളാല്‍ നശിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മാമ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.യോഗത്തില്‍ പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി. കോയ, കെ.പി. ആനന്ദന്‍, പി.എം. ബാലകൃഷ്ണന്‍, എന്‍. ചന്ദ്രന്‍, കെ.കെ. ശൈഖ് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, കെ. ഗണേഷന്‍, കെ.പി. സന്തോഷ്, കെ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

.ഖലീലിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഹലീമ .വാത്സല്യത്തിന്റെ മധുരം നിറച്ച ഉമ്മ

 റഹ്മാൻ കുറ്റിക്കാട്ടൂർ 

ഖലീലിനെ കണ്ടു മുട്ടിയത്‌ ഒരു യാദൃ ശ്ചി കതയായിരുന്നു .കണ്ണൂർ താഴെ തെരുവിലെ ഹാറൂണ്‍ സാഹിബാണ്  സംസാരിക്കുന്നതിനിടയിൽ    ഖലീലിനെ എന്റെ പരിചയത്തിലെക്കു കൊണ്ട് വന്നത്.ഹാറൂണ്‍ സാഹിബ്‌ കണ്ണൂരിലെ സാമൂഹ്യ മത രംഗത്ത് സജീവ സാന്നിധ്യമായി നിന്ന വ്യക്തിത്വവും ജീവ കാരുണ്യ മേഖലയിലെ മാതൃക   പ്രവർത്തകനുമായിരുന്നു .
 വീടിന്റെ ടെറസ്സിൽ നിന്നും വീണു പരിക്കേറ്റു അരക്കു താഴെ തളർന്നു കിടക്കുന്ന ഹാറൂ ണ്‍ സാഹിബിന്റെ വിശേഷം അറിയാനാണ് ഫോണ്‍ ചെയ്തത് .അപ്പോഴാണ്‌ ആത്മ വിശ്വാസവും ദൈവ ഭക്തിയും നിറഞ്ഞ വാക്കുകളിൽ തന്നെ ക്കാൾ പ്രയാസം അനുഭവിക്കുന്നവരെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.അതിൽ ഒരാളായിരുന്നു ഖലീൽ .ഗൾഫിൽ ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു നട്ടെല്ലിനു ക്ഷതമേറ്റ് കിടക്കുന്ന ഖലീൽ കോഴിക്കോടെ ഇഖ റ  ആശുപത്രിയിൽ കിടക്കുന്ന വിവരം പറഞ്ഞു അദ്ദേഹത്തെ സന്ദർശിക്കാൻ ആവശ്യപെട്ടു .കണ്ണൂരിലെ ചാലാടിനടുത്താണ് ഖലീലിന്റെ വീട്  ഇരുപത്തിമൂന്നാം വയസ്സിലാണ് ജീവിതത്തിന്റ നിശ്ചാലാവസ്തയിലേക്ക് എടുത്തെറി യപ്പെട്ടത് .വേദനകൾ അനുഭവിക്കുന്ന മനസ്സിൽ ദുഖത്തിന്റെ കടൽ തിളച്ചു മറിയുമ്പോൾ എങ്ങിനെ ആശ്യസിപ്പിക്കും എന്നു കരുതിയാണ്  ആശുപത്രിയിൽ  ഞാനും കുടുമ്പവും എത്തിയത് .പക്ഷെ മുഖത്തു പുഞ്ചിരി തൂകി നർമം പറഞ്ഞു ഉമ്മയെ ചിരിപ്പിക്കുന മകനും  മകന്റെ തമാശയിൽ പങ്കു ചേർന്നു വേദന മറക്കുന്ന ഉമ്മയും മരുന്ന് മണക്കുന്ന മുറിയിൽ സ്നേഹത്തിൻറെ സുഗന്ധം പരത്തിയിരുന്നു .( കഴിഞ്ഞ ആഗസ്റ്റ്‌ പതിനാലിന് ഉമ്മ വിട പറഞ്ഞു  ദൈവം പരലോകത്ത് അരുവികളുടെ ആരാമത്തിൽ അവരെ ഒന്നിച്ചു ചേർക്കട്ടെ  ) മകനു തനിക്കു ശേഷം ആരാണുള്ളത് എന്ന വ്യസനം ഉമ്മയെ   അലട്ടിയിരുന്നു .ഇതിനിടയിലാണ് ഹാറൂണ്‍ സാഹിബ് ഖലീലിനു വേണ്ടി ഒരു വിവാഹ പരസ്യം നൽകാൻ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞത് .ഒന്ന് അമ്പരന്നു .അരക്കു താഴെ തളര്ന്ന ഒരാൾക്ക്‌ എങ്ങിനെ ഒരു വധുവിനെ കിട്ടും എന്ന ആശങ്ക ഞാൻ ഹാറൂണ്‍ സാഹിബിനോട് പങ്കു വെച്ചു ,പറ്റിയ വാചകം എന്നോട് എഴുതാൻ പറഞ്ഞു  ,അങ്ങിനെ ഞാൻ പരസ്യത്തിൽ എല്ലാ സത്യവും എഴുതിയ വാചകത്തിൽ "സേവന സന്നദ്ധതയുള്ള വർക്ക് വധുവായി വരാം എന്നെഴുതിയിരുന്നു .ഈ പരസ്യം വന്നിട്ടും ആരും വന്നില്ലെങ്കിൽ ഖലീലിനു പ്രയാസം വരില്ലേ എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും വരാതിരിക്കില്ല എന്ന ആത്മ വിശ്യാസമാണ് ഹാറൂണ്‍ സാഹിബ് പങ്കു വെച്ചത് .പരസ്യം കണ്ടു പലരും വിളിച്ചത് ഹാറൂണ്‍ സാഹിബിന്റെ നമ്പരിലേക്കായിരുന്നു .അങ്ങിനെ
തിരൂരിൽ നിന്നും മാലാഖയെപ്പോലെ വധുവായി ഹലീമ കടന്നു വന്നു .
വിവാഹത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തത്  ഹാറൂണ്‍ സാഹിബായിരുന്നു .ഷെയ്ഖ് മുഹമ്മദ്‌ സാഹിബ് നിക്കാഹു നടത്തി ഖലീലിന്റെ ജീവിതത്തിലേക്ക് ഒരിണ യെ ചേര്ത്തു നിർത്തി ., അതാണ്‌ ഹലീമ ,,ഇനി ഈ വീഡിയോ കാണുക ... ,,,

Thursday, 9 October 2014

സമുദായ സംഘടനകൾ ഒറ്റക്കെട്ട് ; വിവാഹ ധൂർത്തിനും ആർഭാട ത്തിനുമെതിരെ മഹല്ലുകളും മുസ്‌ലിം സംഘടനകളും രംഗത്തിറങ്ങും


 കുറ്റിക്കാട്ടൂർ : മുസ്‌ലിം  ലീഗിൻറെ നേന്ത്രത്വത്തിൽ വിളിച്ചു ചേർത്ത  മുസ്‌ലിം സംഘടന പ്രധിനിധികളുടെയും മഹല്ല് ഭാരവാഹികളുടെയും  ടേബിൾ ടോക്കിൽ   വിവാഹ രംഗത്തെ ധൂർത്തിനും ആർഭാട ത്തിനുമെതിരെ ഒറ്റകെട്ടായി രംഗത്തിറങ്ങാൻ ആഹ്വാനം  .കുറ്റിക്കാട്ടൂർ മുസ്‌ലിം ലീഗ് കമ്മറ്റി സി  എച് സൌധത്തിൽ സംഘടിപ്പിച്ച    ടേബിൾ ടോക്  പരിപാടിയിലാണ് അഭിപ്രായ വ്യത്യാസം മറന്നു രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രവാചകന്റെ മാതൃകയാണ് വിവാഹ രംഗത്ത് പാലിക്കേണ്ടത് ,അത് ലളിതവും പവിത്രവുമായിരുന്നു .ഇതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇന്ന് സമുദായത്തിലെ പണക്കാരും സാധാരണക്കാരും വിവാഹം മാമാങ്കമാക്കുന്നത് .മഹല്ല് ഭാരവാഹികളും മത സമുദായ ,രാഷ്ട്രീയ നേന്ത്രത്വത്തിലുള്ളവരും മാതൃക കാണിക്കണമെന്നും വിഭവങ്ങളുടെ ധാരാളിത്വം ഒഴിവാക്കണമെന്നും,മാത്രമല്ല വലിയ വിവാഹം നടത്താൻ ആഗ്രഹിക്കുന്നവർ അതിന്റെ വിഹിതം പാവപെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനു വഴിയൊരുക്കാൻ സന്നദ്ധമാകണ മെന്നും  അഭിപ്രായമുയർന്നു .വിവാഹിതരാവാൻ പോകുന്നവർക്ക് കൌണ്സിലിംഗ് നൽകാൻ മഹല്ലിൽ സംവിധാനം ഒരുക്കുക ,വിവാഹത്തിനു മുൻപുള്ള ചടങ്ങുകളിലെ അനാശ്യാസ പ്രവണതകൾ, സ്ത്രീധനം എന്നിവ നിരുൽസാഹ പെടുത്തുക, ,മദ്രസകൾ ഉപയോഗപ്പെടുത്തി ഹാൾ സൗകര്യം ഒരുക്കുക എന്നീ നിർദേശങ്ങളും അവതരിപ്പിക്കപ്പെട്ടു ,മുസ്‌ലിം ലീഗ് നേതാക്കളായ കെ പി കോയ ,മൂസ മൗലവി ,എ ടി  ബഷീർ .പൊതാത്  മുഹമ്മദ്‌ ,ഷബീർ (എസ് ,എസ് എഫ് )ഹനീഫഫൈസി (എസ് .കെ എസ് ,എസ് എഫ്) റഹ്മാൻ കുറ്റിക്കാട്ടൂർ,ടി പി സിദ്ധീക്ക് (ജമാ അത്തെ ഇസ്‌ലാമി )ഡോ :സൈദു ,ഉമ്മർ (കെ എൻ എം )
മരക്കാർ ഹാജി ( ചാലിയറക്കൽ മഹല്ല് പ്രസി ;)സലീംഹാജി  (കുറ്റിക്കാട്ടൂർ    മുസ്‌ലിം ജമാഅത്ത്)എൻ .കെ യൂസുഫ് ഹാജി (സെക്രടറി കണിയാത് മഹല്ല് കമ്മറ്റി  )അച്ഛൻ വീട്ടിൽ  കോയ (സെക്രടറി(  മാനിയമ്പലം  മഹല്ല് കമ്മറ്റി)  എന്നിവർ സംസാരിച്ചു ,സെപ്റ്റമ്പർ 10 ന് കുന്നമങ്ങലത്തു വിവിധ മുസ്‌ലിം സംഘടന പ്രതി നിധികൾ പങ്കെടുക്കുന്ന ധൂർതിനെതിരെ പ്രതിരോധ സംഘ മം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു ,മുജീബ് ഇടക്കണ്ടി സ്വാഗതവും സൈദലവി നന്ദിയും പറഞ്ഞു .

Sunday, 5 October 2014

ത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലി പെരുന്നാൾ

Add caption

കുറ്റിക്കാട്ടൂർ : ത്യാഗത്തിന്റെ ഓർമ പുതുക്കി കേരളത്തിൽ   ഇന്ന് ബലി പെരുന്നാൾ എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യൂസ്‌ ന്റെ പെരുന്നാൾ ആശംസകൾ 

Wednesday, 1 October 2014

ടി എ കെ കുട്ടി ഹസ്സൻ ഹാജി നിര്യാതനായി.ഖബറടക്കം നാളെ .


കുറ്റിക്കാട്ടൂർ :മത സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും എസ്  വൈ എസ് സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗവും മര്‍ക്കസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായിരുന്ന താഴേ ആനശ്ശേരി കുട്ടി ഹസ്സന്‍ ഹാജി (88) നിര്യാതനായി. സുന്നി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു.
 .ഇന്ന് ( ബുധൻ ) ഉച്ചക്ക് ഒരു മണിക്കാണ് മരിച്ചത് .  ട്രാൻസ്പോർട്ട് ഉടമ ,മുസ്‌ലിംലീഗ് കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ,വാർഡ്‌  മെമ്പർ,കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത് സെക്രടറി .കണിയാത് മഹല്ല്   പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .ഭാര്യ: പരേതയായ ആഇഷക്കുട്ടി. മക്കള്‍: അബൂബക്കര്‍, ഉമ്മര്‍, ബഷീര്‍, ഫാത്തിമ. മയ്യിത്ത് നിസ്‌ക്കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് പൈങ്ങോട്ടുപുറം ഖാദിരിയ്യ ജുമുഅ മസ്ജിദില്‍.

Tuesday, 30 September 2014

ഒമ്പത് വര്‍ഷത്തെ തടവില്‍ നിന്ന് മോചനം; അബ്ദുറഹ്മാന് ഇത് രണ്ടാം ജന്മം

 
ഇടത്ത് -അബ്ദുറഹ്മാൻ കുടുമ്പത്തോടൊപ്പം 

കുറ്റിക്കാട്ടൂർ : ഇരുളടഞ്ഞ ജയിലറക്കുള്ളിലെ ഒരു ദശാബ്ദത്തോളം നീണ്ട തടവു ജീവിതത്തിന് ശേഷം മോചിതനായി നാട്ടിലേക്കത്തെിയപ്പോള്‍ മാവൂര്‍ പാറമ്മല്‍ പുന്നോത്ത് അബ്ദുറഹ്മാന് അത് രണ്ടാം ജന്മമായി. ചെയ്യാത്ത തെറ്റിന് ഒമ്പത് വര്‍ഷത്തിലധികം നീണ്ട കഠിന തടവാണ് പുരുഷായുസ്സില്‍ ഇയാള്‍ അനുഭവിച്ചത്. എന്നാല്‍, തടവിലെ നീറുന്ന കൊടിയ പീഡനങ്ങള്‍ക്കിടയിലും സഹായിക്കേണ്ടവരൊക്കെ മുഖം തിരിച്ചപ്പോള്‍ പാഴായത് ഇയാളുടെ ജീവിതത്തിന്‍െറ നല്ല കാലം.
2003ലാണ് ഏറെ സ്വപ്നങ്ങളുമായി സൗദിയിലേക്ക് വിമാനം കയറിയത്. മൂന്നു വര്‍ഷത്തോളം പലവിധ ജോലികള്‍ ചെയ്തു. അതിനിടയില്‍ റിയാദിലെ അല്‍സബര്‍ കമ്പനിയില്‍ ജോലി കിട്ടി.
ജോലിയില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം ഒരുവിധം തള്ളിനീക്കുന്നതിനിടയിലാണ് അബ്ദുറഹ്മാന്‍െറ ജീവിതത്തിന് ഇരുള്‍പടര്‍ത്തി കമ്പനിയിലെ പാകിസ്താനി ജീവനക്കാരന്‍ മരിച്ചത്. മരണത്തിനുത്തരവാദിയെന്നാരോപിച്ച് അബ്ദുറഹ്മാനെയും ഹൈദരാബാദ് സ്വദേശിയെയുമടക്കം അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയത്. ആദ്യത്തെ ആറുമാസം പൊലീസ് സ്റ്റേഷനിലെ സെല്ലിലും, പിന്നീട്, മലാസ് ജയിലിലേക്കും മാറ്റി. അതിനിടയില്‍ മോചനത്തിന് വേണ്ടി പലതവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ആദ്യം ഒരാള്‍ വന്ന് കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ പിന്നീട് ഒരാളും തിരിഞ്ഞു നോക്കിയില്ലത്രെ. അതിനിടയില്‍ അവിടത്തെ കോടതി പിടിക്കപ്പെട്ടവരാരും കുറ്റവാളികളല്ളെന്ന് കണ്ടത്തെിയെങ്കിലും ഇടപെടേണ്ടവര്‍ സഹായിക്കാത്തതിനാല്‍ മോചനം നീണ്ടു. നിരവധി തവണ മോചനത്തിന് വേണ്ടി പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി എല്ലാവരോടും ബന്ധുക്കളും സുഹൃത്തുക്കളും രേഖാമൂലം സഹായമഭ്യര്‍ഥിച്ചു. എന്നാല്‍, അവരും പ്രശ്നത്തില്‍ ഇടപെട്ടില്ല.
ഇങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാരായ അഫ്സല്‍, മുനീഫ് എന്നീ സുഹൃത്തുക്കള്‍ സഹായവുമായത്തെിയത്.
ഇവരുടെ നിരന്തര ശ്രമഫലമായാണ് ഒമ്പത് വര്‍ഷത്തെ തടവിനു ശേഷം 28ാം തീയതി ഞായറാഴ്ച അബ്ദുറഹ്മാന്‍ ഇരുമ്പഴിക്കുള്ളില്‍നിന്ന് പുറത്തത്തെിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭാര്യ സക്കീന, മക്കളായ ഫാത്തിമ, റജില്‍ബാന്‍, പിതാവ് അബു, മാതാവ് ഫാത്തിമ, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേരാണ് സ്വീകരിക്കാനത്തെിയത്.
ഇനി ആര്‍ക്കും തന്നെ പോലുള്ള ദുരനുഭവം ഉണ്ടാകരുതെന്നും ഇനിയുള്ള കാലം നാട്ടില്‍തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

Sunday, 28 September 2014

പാറപ്പുറായിൽ അബൂബക്കർ നിര്യാതനായി


കുറ്റിക്കാട്ടൂർ : പാറപ്പുറായിൽ അബൂബക്കർ (72) നിര്യാതനായി .ഭാര്യ ;ബിചീവി .മക്കൾ :റഷീദ് ,ഉബൈദ് ,സിയാദ് ,ഷംസാദ് ,മരുമക്കൾ :സുബൈർ ചെറുവണ്ണൂർ ,മിസ്‌രിയ .ശബ്ന ,പർവീൻ .  സഹോദരങ്ങൾ ;ആമിന പെരുമണ്ണ .പരേതരായ കോയക്കുട്ടി .പരീകുട്ടി ,മുഹമ്മദ്‌ ,ആയിഷ .

Monday, 22 September 2014

ആദരം ,അനുമോദനം .വെൽഫെയർ പാർടി യുണിറ്റ് സമ്മേളനം ആഘോഷമായി .

ശംസുദ്ധീൻ ചെറുവാടി  ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു 

കുറ്റിക്കാട്ടൂർ ;സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെ ആദരിച്ചും വിദ്യാർഥികളെ അനുമോദിച്ചും ചെറുത്തു നിൽപു രാഷ്ട്രീയത്തിന്റെ സംഘ ബോധം ഉണർ ത്തിയ    വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ യുണിറ്റ് സമ്മേളനം വിവിധ ജന വിഭാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .   .നാട്ടിലെ കർ ഷക  തൊഴിലാളികളായ  മയൂരം കുന്നുമ്മൽ അമ്മാളു ,വെള്ളായി ,ഒടുക്കത്തി എന്നിവർകകുള്ള ആദരംവെൽഫെയർ പാർടി ജില്ല സെക്രടറി പൊന്നമ്മ ജോന്സൻ  നൽകി  ,പാടത്ത് വിത്തെറിഞ്ഞു ഞാറു നട്ട കൈകൾ കൊണ്ട് അന്ഗീകാര ത്തിന്റെ ഉപഹാരം അവർ ഏറ്റു  വാങ്ങി . വിദ്യഭ്യാസ പ്രവർത്തകനുള്ളഉപഹാരം  കെ ബാലകൃഷ്ണൻ മാസ്റ്റർക്ക് വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് നൽകി .അധ്യാപക പ്രതിഭ മാനവേദൻമാസ്റ്റർക്കുള്ള  ഉപഹാരം  ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി നല്കി .കലാ സേവനത്തിനുള്ള  ഉപഹാരം റഷീദ് നാസ് ,വിദ്യാർഥികളായ നീതു ,റീമ എന്നിവരും .  ഉപഹാരം സീകരിച്ചു.
ഒടുക്കത്തി ഉപഹാരം എട്ടു വാങ്ങുന്നു .
ശംസുദ്ധീൻ ചെറുവാടി സമ്മേളനം ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ സ്വാഗത സംഘം കണ്‍ വീനർ റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു. വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് മുഖ്യ പ്രഭാഷണം നിർവഹിച്ചു വെൽഫെയർ പാർടി നന്മ ആഗ്രഹിക്കുന്നവരുടെ സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. പൊന്നമ്മ ജോന്സൻ ,ജോണ്സൻ മാസ്റ്റർ .വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്ത് പ്രസിഡൻട്  ടി ടി സുലൈമാൻ എന്നിവർ  സംസാരിച്ചു .ഹബീബ് റെയിൻബോ , നൌഫൽ എന്നിവർ ഗാനം ആലപിച്ചു . സുരേഷ് കുമാർ മിമിക്രി അവതരിപ്പിച്ചു ചടങ്ങിൽ വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്സെക്രടറി ടി പി ശാഹുൽ ഹമീദ് മാനിയമ്പലം  രാധ കൃഷ്ണന് പാർടി മെമ്പർ  ഷിപ് നല്കി  .  യുണിറ്റ്  പ്രസിഡൻട്അനീസ്‌ സ്വാഗതവും യുണിറ്റ് സെക്രടറി ഫിറോസ്‌ കട്ടയാട്ട് നന്ദിയും പറഞ്ഞു .

Sunday, 21 September 2014

വിവാഹധൂർത്തിനെതിരെ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു .

മുസ്‌ലിം ലീഗ്കുന്നമംഗലം മണ്ഡലം  പ്രസിഡ ന്റ്റ് അബൂബകർ മൗലവി   സംസാരിക്കുന്നു  
 കുറ്റിക്കാട്ടൂർ ;മുസ്‌ലിം  സമുദായത്തിലെ വിവാഹ രംഗത്തെ   ആർഭാടവും പൊങ്ങച്ചവും ഒഴിവാക്കാൻ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു.മുസ്‌ലിം ലീഗിന്റെ സംസ്ഥാന  ഘടകം പ്രഖ്യാപിച്ച ആർഭാട വിവാഹത്തിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം കമ്മറ്റി പുവ്വാട്ടു  പറമ്പിൽ വിളിച്ചു ചേർത്ത സമുദായ സംഘ ടന പ്രതിനിധികളുടെ യോഗമാണ് ഒറ്റകെട്ടായി ഈ സാമൂഹ്യ തിന്മക്കെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രമാണിമാരും സമുദായ നേന്ത്ർ ത്വവും മാതൃ കയായാൽ സാധാരണക്കാർ ഇത് പിൻ  പറ്റുമെന്നു എല്ലാവരും അഭിപ്രായപെട്ടു .ഇതിനു മഹല്ല് ഒരു പെരുമാറ്റ ചട്ടം ആവിഷ്കരിക്കനമെന്നും നിർദേശിച്ചു . .മുസ്‌ലിം ലീഗ് ജില്ല സെക്രടറി ഖാദർ മാസ്റ്റർ ഉത്ഘാടനം ചെയ്തു .കുന്നമംഗലം മണ്ഡലം പ്രസിഡ ന്റ്റ് അബൂബകർ മൗലവി    അദ്ധ്യകഷനായിരുന്നു .ആർ .വി കുട്ടിഹസ്സൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി .മൂസ സഖാഫി (എസ് വൈ എസ് )റഷീദ് ഒള വണ്ണ (കെ എൻ എം )റഫീഖ് റഹ്മാൻ മൂഴിക്കൽ (ജമാഅത്തെ ഇസ്‌ലാമി )മുസ്തഫ നസ്റി (നദ് വത് )ഇദ് രീസ് (എസ എം എ )ശുകൂർ മാസ്റ്റെർ (മഹല്ല് ഫെഡ് റേഷൻ )സി മരക്കാരുട്ടി ,കെ മൂസ മൗലവി എന്നിവര്‍  സംസാരിച്ചു.കെ പി കോയ .റഹ്മാൻ കുറ്റിക്കാട്ടൂർ ,ടി പി സിദ്ധീഖ് എന്നിവർ സമ്പന്ദിചു . 

Wednesday, 17 September 2014

വെൽഫെയർ പാർടി യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന്


കുറ്റിക്കാട്ടൂർ : വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ  യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന് നടക്കും .വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമ്മേളനം ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി ഉത്ഘാടനം നിർവഹിക്കും .പൊന്നമ്മ ജോണ്‍ ,ജോണ്സൻ നെല്ലിക്കുന്ന് ,അൻവർ സാദത്ത്‌ തുടങ്ങിയവർ സംസാരിക്കും .പ്രദേശത്തെ മാതൃ ക കർഷക തൊഴിലാളി .കർഷകൻ ,വിദ്യഭ്യാസ പ്രതിഭ ,വിദ്യഭ്യാസ പ്രവർത്തകൻ ,ആക്ടി വിസ്റ്റ് ,തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും .

മില്‍മ പ്ലാന്റില്‍ നിന്ന് മാലിന്യം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു

മിൽമ ജലം 

കുറ്റിക്കാട്ടൂർ : പെരിങ്ങൊളം  മില്‍മയില്‍ നിന്ന് മലിനജലം പുറംതള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മില്‍മയുടെ മലബാര്‍ മേഖലാ കാര്യാലയത്തിലെ ഐസ്‌ക്രീം പ്ലാന്റില്‍നിന്ന് പുറംതള്ളുന്ന മലിനജലമാണ് സമീപത്ത് കെട്ടിനിന്ന് വന്‍ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. 
സമീപപ്രദേശത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുക് ശല്യംരൂക്ഷമാകുകയും മലിനജലം കിനിഞ്ഞിറങ്ങി കിണര്‍ ഉപയോഗശുന്യമാവുകയും ചെയ്തതായി സമീപവാസികള്‍ പറയുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചത്. നേതാക്കളായ സി. അബ്ദുറഹ്മാന്‍, ടി.ടി. സുലൈമാന്‍, ഇ.പി. അന്‍വര്‍ സാദത്ത്, അനീസ്, പി.പി. അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സമര സംഗമം സംഘടിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു.

Tuesday, 16 September 2014

വീഥികളെ അമ്പാടിയാക്കി ഉണ്ണി കണ്ണന്മാർ ചിലങ്കയ ണിഞ്ഞു .


കുറ്റിക്കാട്ടൂർ ;മയിൽ‌പീലി തിരുമുടിയിൽ തിരുകി പോന്നോടകുഴലൂതി  ഉണ്ണി
 കണ്ണന്മാർ  ചിലങ്കയ ണിഞ്ഞു വീഥികളെ അമ്പാടിയാക്കി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ദ്ധിച്ചു നടന്ന ഘോഷ യാത്ര കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിച്ചു ,വെള്ളിപറമ്പ ,കീഴ്മാട് ,ചെമ്മലത്തൂർ ,തുടങ്ങിയ ഭാഗത്തുള്ള ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര കമ്മറ്റി കളുടെയും ആഭി മുഖ്യത്തിലായിരുന്നു ,ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും ഇതോടൊപ്പം നടന്നു ,  തെരുവുകളിൽ ആളുകൾ  നിറഞ്ഞു .വാഹന ഗതാഗതം  മണിക്കൂറിലേറെ തടസ്സപെട്ടു .

മുഹമ്മദ് അനസിന്‍െറ മരണം തകര്‍ത്തത് കുടുംബത്തിന്‍െറ പ്രതീക്ഷകളെ


കുറ്റിക്കാട്ടൂർ : പഠനവും ഒഴിവുസമയങ്ങളില്‍ ജോലിയും ചെയ്ത്, ഉമ്മയുടെയും സഹോദരിമാരുടെയും പ്രതീക്ഷയായിരുന്നു ഞായറാഴ്ച തിരൂരില്‍ ട്രെയിന്‍ തട്ടി മരിച്ച ഒളവണ്ണ കോഴിക്കോടന്‍ കുന്ന് കളത്തില്‍ സുഹറയുടെ മകന്‍ മുഹമ്മദ് അനസ് (17). ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച അനസിനെയും സഹോദരിമാരേയും ജോലിചെയ്താണ് സുഹറ വളര്‍ത്തിയത്.
പാലാഴിയില്‍ പ്ളസ് ടു വിദ്യാര്‍ഥിയായ അനസ് ഒഴിവുസമയങ്ങളില്‍ ജോലിക്ക് പോയിരുന്നു. സുഹൃത്തിന്‍െറ ബന്ധുവീട് സന്ദര്‍ശിച്ച് തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍നിന്ന് ബാഗും വാങ്ങി തിരിച്ച് പോരാനൊരുങ്ങുമ്പോഴാണ് അനസ് അപകടത്തില്‍പെട്ടത്.
നിര്‍ത്തിയിട്ട ട്രെയിനിന്‍െറ കമ്പാര്‍ട്ട്മെന്‍റിനുള്ളിലൂടെ ഒന്നാം ട്രാക്കിലേക്ക് കടക്കുമ്പോള്‍ തിരൂരില്‍ സ്റ്റോപ്പില്ലാത്ത ജമ്മുതാവി–മംഗലാപുരം എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തിരൂര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് നൂലിഴ വ്യത്യാസത്തിലാണ്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഒടുമ്പ്ര ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കി

Thursday, 4 September 2014

സബ് സിഡികൾ വെട്ടിക്കുറക്കുന്നതിനെതിരെ സപ്ലൈകോക്ക് മുൻപിൽ വെൽഫയർ പാർടി ധർണ

 ധർണ ഉദ്ഘാടനം ചെയ്തു അൻവർ സാദത്ത്‌സംസാരിക്കുന്നു
കുറ്റിക്കാട്ടൂർ :സർക്കാർ പൊതു വിതരണ ഷാപ്പുകൾ വഴി  വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ സബ് സിഡികൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്   കുറ്റിക്കാട്ടൂർ സപ്ലൈകോക്ക്  മുൻപിൽ വെൽഫയർ പാർടി ധർണ നടത്തി .കോർപറേ റ്റു കൾക്ക് വേണ്ടി കോടികളുടെ നികുതി ഇളവുകൾ പ്രഖ്യാപിക്കുകയും പാവപെട്ടവനുള്ള സേവനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടി  ജനാധി പത്യ വിരുദ്ധവും
ജനദ്രോഹകരവുമാണെ ന്നു ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ചവെൽഫയർ പാർടി കുന്നമംഗലം  മണ്ഡലം പ്രസി ഡ ന്റ് അൻവർ സാദത്ത്‌ പറഞ്ഞു.പെരുവയൽ പഞ്ചായത്ത്‌    പ്രസി ഡ ന്റ് ടി ടി സുലൈമാൻ അദ്ധ്യക്ഷനായിരുന്നു .യുണിറ്റ്പ്രസി ഡ ന്റ് അനീസ്‌ മുണ്ടോട്ട് .സെക്രടറി ഫിറോസ്‌ എ ടി .അഷ്‌റഫ്‌ പറക്കോളിൽ. ആഷ ,ഹമീദ് ടി പി  ഷാഹിദ് .റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു . 

Monday, 1 September 2014

സാമൂഹ്യ വിരുദ്ധർ ഓട്ടോ തകർത്തു.


കുറ്റിക്കാട്ടൂർ :വീട്ടിൽ  നിർത്തിയിട്ട ഓട്ടോ റിക്ഷ സാമൂഹ്യ വിരുദ്ധർ തകർത്തു.  കൊണ്ടടമീത്തൽ ഷാഫിയുടെ കെ ,എൽ 57 ഡി 9883  ഓടോയാണ് ഇന്ന് പുലർച്ചെ വീട്ടു മുറ്റത്തു തകർക്കപ്പെട്ട നിലയിൽ  കണ്ടത് .മുൻ ഭാഗത്തെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ഓട്ടോ കേടു വരുത്തുകയും ചെയ്തിട്ടുണ്ട് .കുറ്റിക്കാട്ടൂരിലെ കയറ്റിറക്ക് തൊഴിലാളി കൂടിയാണ് ഷാഫി  .മെഡിക്കൽ കോളേജ് പോലീസ് സ്ഥല ത്തെത്തി അന്വേഷണം നടത്തി .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More