കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Friday, 31 July 2015
മാളു അമ്മ തൊണ്ണൂറ്റി ആറാം വയസ്സിൽ യാത്രയായി
Saturday, 25 July 2015
അരീക്കൽമീത്തൽ ചന്ദ്രൻ നിര്യാതനായി
Sunday, 19 July 2015
തോട്ടിലങ്ങര മുഹമ്മദ് ഷാഫി മാസ്റ്ററുടെ ഭാര്യ ഖദീജ (76 ) നിര്യാതയായി
കുറ്റിക്കാട്ടൂർ :പരേതനായ പൈങ്ങോട്ടുപുറം തോട്ടിലങ്ങര മുഹമ്മദ് ഷാഫി മാസ്റ്ററുടെ ഭാര്യ ഖദീജ (76 ) നിര്യാതയായി .മക്കൾ :ഇസ്മയിൽ ,(ബിസിനസ് )അബ്ദുൽ കരീം (Retd.കെ എസ് ആർ ടി സി )ഫാത്തിമ ,ഇബ്രാഹിം (ട്രാവൻകൂർ കൊചിൻ കെമിക്കൽസ് )അബ്ദുൽ അസീസ് ,മുഹമ്മദലി (ദുബൈ )ജമീല ,
മരുമക്കൾ :അബ്ദുൽ ഹക്കീം (എട വണ്ണ പാറ )പരേതനായ അബ്ദുള്ള മാസ്റ്റർ ,ഖദീജ മുണ്ടുപാലം ,സഫിയ (പുതൂർ മഠം) ലത്തീഫ( ശിവപുരം)ആയിഷ (കീഴുപറമ്പ )സുലൈഖ (മൂഴിക്കൽ )മൈമൂന (ഓമശ്ശേരി )സഹോദരങ്ങൾ :ബഷീര് അഹമ്മദ് ( (Retd അദ്ധ്യപകൻകൊച്ചന്നൂർ )അബ്ദു ടി (കീഴുപറമ്പ ) മുഹമ്മദ് കുട്ടി (Retd അദ്ധ്യപകൻ ) മുഹമ്മദലി (കീഴുപറമ്പ )
Saturday, 18 July 2015
വിശ്യാസിയുടെ പ്രതീക്ഷകളെ ബാക്കി വെച്ച് ഒരു പെരുന്നാൾ വന്നെത്തുകയാണ്. ഈദ് ആശംസകൾ.
![]() |
| പിറന്ന വീട്ടിൽ നിന്നും പറി ചെറിയപ്പെട്ട സിറിയൻ ബാലൻ |
കുറ്റിക്കാട്ടൂർ :അക്രമികളായ ഭരണ കൂടം .നീതി നിഷേധിക്കപ്പെട്ട ജനങ്ങൾ ,നിരപരാധികളെ വേട്ടയാടുന്ന ഭീകരത ,ഇസ്ലാമിക ലോകത്തിന്റെ വംശീയ ഭിന്നതകൾ ,സിറിയ .യമൻ, അഫ്ഘാൻ ഇറാഖ് .പാകിസ്താൻ ഇവിടങ്ങളിൽ മരിച്ചു വീഴുന്ന കുട്ടികളും സ്ത്രീകളുമായ സാധാരണക്കാർ .ജനിച്ച നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട
അഭ യാർതിഥികളായ ലക്ഷങ്ങൾ.... ലോകത്തിന്റെ വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്ക്ക് നടുവിലാണ് വിശ്യാസികളുടെ വിശുദ്ധമായ റമദാൻ കടന്നു പോയത് .കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കൾക്ക് ഉത്തരം തേടിയുള്ള രാത്രിയുടെ യാമങ്ങൾ
വിശ്യാസിയുടെ പ്രതീക്ഷകളെ ബാക്കി വെച്ച് ഒരു പെരുന്നാൾ വന്നെത്തുകയാണ് .മനസ്സും ശരീരവും വിശുദ്ധമാക്കിയവർക്കെ റമദാൻഅനുഗ്രഹമായി തീരുകയുള്ളു .ഒരു നല്ല മനുഷ്യനാവുക എന്നതിനാണ് റമദാൻ പാഠം നല്കുന്നത് . ചുറ്റുപാടുമുള്ള മർദി ധരായ മനുഷ്യരെ കാണാനും അവരോട് ഐക്യപ്പെടാനും നമുക്ക് കഴിയണം ...അപ്പോൾ മാത്രമേ സ്നേഹത്തിന്റെ വറ്റാത്ത ഹ്രദയത്തിൽ നിന്നുള്ള ഈദ് ആശംസിക്കാൻ നമുക്ക് കഴിയൂ ....എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യൂ സിന്റെ ഈദ് ആശംസകൾ ..Saturday, 11 July 2015
ആർഭാട വിവാഹം നടത്തിയിട്ടില്ലെന്ന് കുടുമ്പം .പള്ളികമ്മറ്റിക്ക് വകീൽ നോടീസ് .
കുറ്റിക്കാട്ടൂർ : ആർഭാട വിവാഹം നടത്തിയതിന്റെ പേരിൽ മാണി യമ്പലം മഹല്ല് കമ്മറ്റി കുടുമ്പത്തെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത് കല്യാണ ഒരുക്കങ്ങൾ ദുർവ്യഖാനം ചെയ്താണെന്ന് നടുവിലക്കണ്ടി മുഹമ്മദ് നഈം നല്കിയ പത്ര വാർത്തയിൽ പറയുന്നു . പരേതനായ നടുവിലകണ്ടിഎ ടി ഹമീദിന്റെ മകൻറെ വിവാഹത്തിലാണ് ധൂർത്തും ആർഭാടവും നടത്തിയത് കാരണം കുടുമ്പ ത്തിനെതിരെ മാണിയമ്പലം മഹല്ല് കമ്മറ്റി 6 വർഷത്തേക്ക്ബഹിഷ്കരണം ഏർപ്പെടുത്തിയത് .ഇതിനെതിരെ ഇവർ മഹല്ല് കമ്മറ്റിക്ക് വകീൽ നോടീസ് അയച്ചിരുന്നു .
കല്യാണത്തിനുള്ള പന്തൽ മഴ കാരണം വിപുലപ്പെടുത്തിയത് ദുർ വ്യഖ്യനിച്ചാണ് ഇത്തരം നടപടിക്കു കമ്മറ്റി മുതിർ ന്നതെന്നും അദ്ദേഹം പറഞ്ഞു .
ഈ വിവാഹം പത്ര വാർത്തയാകുകയും ആര്ഭാ ട വിവാഹത്തിനെതിരെ കാംപയിണ്‍ നടത്തിയ സംഘടനയുടെ നേന്ത്രത്വം പ്രതികൂട്ടിലാവുകയും ചെയ്തത് കൊണ്ടാണ് മഹല്ല് ഇത്തരം തീരുമാനമെടുത്തതെന്നു പറയപ്പെടുന്നു .
Monday, 6 July 2015
സ്നേഹ വിരുന്നൊരുക്കി ഹിറ ഇഫ്താർ സംഗമം .
![]() |
| പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ശറഫുദ്ധീൻ സംസാരിക്കുന്നു |
ഡോക്ടർ കെ .അബ്ദുറഹ്മാൻ ഇഫ്താർ സന്ദേശം നല്കി .
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ശറഫുദ്ധീൻ വാർഡ് മെമ്പർമാരായ പെങ്കാട്ടിൽ രാധാകൃഷ്ണൻ ,കെ എൻ ഗണേശ് , അനീഷ് പാലാട്ട് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അനിൽ കുമാർ .ഡയാന സുരേന്ദ്രൻ ,പ്രഭാകര കുറുപ്പ് ,കനറ ബാങ്ക് മാനേജർ ഗോപി ദാസ് ,ജോണ്‍ സൻ മാസ്റ്റർ ,വി മുഹമ്മദ് . .ബ്ലോക്ക് അംഗം മാധ വദാസ് ,സി . തുടങ്ങിയവർ സംസാരിച്ചു
സമൂഹത്തിന്റെ വിവിധ രംഗത്തുള്ളവർ വിരുന്നിൽ സമ്പന്ധിചു .
ഹിറ മസ്ജിദ് പ്രസിഡണ്ട് അദ്ധ്യക്ഷനായിരുന്നു . റഹ്മാൻകുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു .
Sunday, 5 July 2015
മയ്യത്തിനോട് നിസ്സഹകരണം :പെരിങ്ങൊ ളം മഹല്ല് നേന്ത്രത്വത്തിനോട് സ്നേഹ പൂർവ്വം...
ജസീം കുറ്റിക്കാട്ടൂർ
കഴിഞ്ഞ ദിവസം മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം മഹല്ല് നിവാസിയായ പാല നില്കും പറമ്പിൽ മുഹമ്മദിന്റെ മയ്യത്ത് സംസ്കരണത്തിന് നേരെ പെരിങ്ങൊളം മഹല്ല് നേന്ത്രത്വം പുലർത്തിയ നിലപാട് മുസ്ലിം സംഘടന നേന്ത്രത്വങ്ങളുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ് .ജമാഅത്തെ ഇസ്‌ലാമി യുടെ പ്രാദേശിക യുനിറ്റു സെക്രടറി യായ മുഹമ്മദിന്റെ (53) പെട്ടെന്നുള്ള മരണം നാട്ടുകാരെയും ബന്ദ്ധുക്കളെയും ദുഖത്തിലാഴ്ത്തിയിരുന്നു .പക്ഷെ സംഘടന പക്ഷപാതിത്വം പുലര്ത്തുന്ന മഹല്ല് കമ്മറ്റി ഇദ്ദേഹത്തിന്റെ മയ്യത്ത് സംസ്കരിക്കുന്നതിന് മയ്യത്ത് കട്ടിലും സ്ട്രച്ചറും ഖബർ മൂടാനുള്ള കല്ലും വിലക്കി എന്ന് മാത്രമല്ല മയ്യത്ത് നമസ്കാരത്തിനു മൈക്ക് നിഷേധിക്കുകയും ചെയ്തു കൊണ്ട് അവരുടെ സാംസ്കാരിക ബോധവും സംഘടന സങ്കു ചിതത്തവും വെളിവാക്കി .കേരളത്തിലെ പ്രബല മുസ്ലിം സംഘടനയായ ഇ .കെ വിഭാഗം സുന്നികളായ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ മുന്നിൽ നടക്കുന്നവരാണ് ക്രൂരവും ദീനി വിരുദ്ധവുമായ ഈ നിലപാട് സീകരിച്ചത് .ഇതിനു മുൻപ് മുഹമ്മദിന്റെ ഉമ്മയും പെങ്ങളും മരണപ്പെട്ടപ്പോഴും ഇവർ ഇതേ നിലപാട് സ്വീകരിച്ചിരുന്നു .പക്ഷെ ഖബറി നുള്ള ആറടി മണ്ണ് വിലക്കാൻ ഇവർക്ക് കഴിയാതെ പോയത് വഖഫു ബോർഡിൻറെ സ്റ്റാന്റിങ്ങ് ഓഡറർ ഉള്ളത് കൊണ്ടാണ് .അല്ലങ്കിൽ അവർ അതും നിഷേധി ക്കുമായിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു .
ഒരു മുസ്‌ലിം മരണപ്പെട്ടാൽ മയ്യത്തിന്റെ സംസ്കരണത്തിന് നേന്ത്രത്വം നൽകേണ്ട മഹല്ല് ഇത്തരം പിന്ത്തിരിപ്പൻ നിലപാട് സ്വീകരിക്കുമ്പോൾ ഇവരെ തിരുത്താനുള്ള ബാധ്യത ഇവരെ നയിക്കുന്ന മതനേന്ത്രത്വത്തിനുണ്ട് . കേരളത്തിൽ വിവിധ മുസ്ലിം സംഘടനകൾ അവരുടെ നയ നിലപാടുകൾ അനുസരിചു പ്രവർത്തികുകയും പൊതു കാര്യങ്ങളിൽ ഒന്നിച്ചി രിക്കുകയും ചെയ്യുന്നവരാണ്.കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റണ്ട് അമീർ ഷെയ്ഖ് മുഹമ്മദു കാരക്കുന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ നടത്തിയ റമദാൻ ഇഫ്ത്താറിനു പങ്കെടുത്തതും ആശംസ അറിയിച്ചതും മുസ്ലിംസംഘടന നേതാവ് എന്ന നിലക്കാണ് .ഇതേ തങ്ങളാണ് സുന്നികളുടെ കീഴിലുള്ള മഹല്ല് സംവിധാനത്തിന്റെ ഖാദി .അത് കൊണ്ട് തന്നെ സാംസ്കാരിക ബോധവും അറിവുമുള്ള മറ്റു മഹല്ലുകളിലി ല്ലാത്ത ഇസ്ലാമിനു അന്യമായ മയ്യത്തിനോടുള്ള അനാദരവ് സമസ്തയുടെ നയമാണോ എന്ന് വ്യക്തമാക്കാൻ തങ്ങൾക്കു ബാധ്യതയുണ്ട് .അല്ല എന്ന് തന്നെയാണ് മറ്റിടങ്ങളിലെ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നത് .
കേരളത്തിലെ മുജാഹിദ് .സുന്നി ഇ കെ ..സുന്നി എ പി .തബ് ലീഗ് ,ജമാഅത്തെ ഇസ്‌ലാമി .തരീഖത് .തുടങ്ങി എല്ലാവരും വിവിധ മുസ്ലിം മഹല്ലുകളിൽ അധിവസിക്കുന്നവരാണ് .ഇവരൊക്കെ മരിച്ചാൽ ഇവരുടെ കർമവുമായാണ്
പോകുന്നത് .അത് കൊണ്ട് തന്നെ ഭൂമിയി ലുള്ളവർക്ക് ഇവര്ക്ക് വേണ്ടി പ്രാര്ത്തിക്കാൻ മനസ്സുള്ളവർക്ക് അത് നിർ വഹിക്കാം .പക്ഷെ അത് തടയുന്ന രീതിയിൽ വൃത്തികെട്ട സമീപനം സീകരിക്കുന്നത് ഇസ്ലാമിനു നിരക്കുന്ന പ്രവർ ത്തിയല്ല . കട്ടിൽ വിലക്കിയത് കൊണ്ട് ആമ്പുലൻസിലാണ് ഖബര്സ്ഥാനിലേക്ക് മയ്യത് കൊണ്ട് പോയത് .
ഇനി മഹല്ല് ഭരണ ഘടനയിൽ "പിഴച്ച "വിഭാ കക്കരായി കണക്കാക്കി മറ്റുള്ള സംഘടനക്കാർക്ക് ഇത്തരം വിലക്കുകൾ ബാധകമാക്കുന്നുടെങ്കിൽ നീതിയും നിയമവും വെച്ച് അത് നേരിടുക തന്നെ ചെയ്യേണ്ടതുണ്ട് . അല്ലെങ്കിൽ ഇത്തരം പള്ളികളുടെ ഖാദി സ്ഥാനത്തിരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ ഇത്തരക്കാരെ തിരുത്തുകയും ഇവര്ക്ക് ഇസ്ലാമിക ബോധം നല്കുകയും ചെയ്യണം .അല്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നതിൽ വലിയ കാര്യമില്ല .ഇനി ഇത്തരം നിഷേധം ചെയ്യുന്ന മഹല്ല് കമ്മറ്റിക്കാർ തങ്ങൾ എഴുതി ഉണ്ടാക്കിയ തീരുമാനം അനുസരിക്കുന്നവർ ക്കേ ഇത്തരം സൌ കര്യം നല്കൂ എന്നാ ണെങ്കിൽ മഹല്ലിൽ ഇത് മോശമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇവര്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല . പണ്ടുള്ളവരുടെ വിവരക്കേട് തിരുത്താൻ പുതിയ തലമുറ പെരിങ്ങൊളത്തു വരും എന്ന് നാം പ്രതീ ക്ഷിക്കുക . അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്താൻ നിങ്ങൾ ഇട വരുത്തരുതെന്നു
അഭ്യർത്തിക്കുന്നു .
മുഹമ്മദിനെ കുറിച്ച്
മം
മരണപ്പെട്ട മുഹമ്മദു മഹല്ലിന്റെ ഇത്തരം സമീപനങ്ങളെ ക്ഷമയോടെ നേരിടുകയും ഇസ്ലാമിക മാർഗത്തിൽ ത നിക്കു ശരി എന്ന് തോന്നിയ കാര്യത്തിന് വേണ്ടി നിലയുറ പ്പിക്കുകയും ചെയ്ത വ്യക്തിയാണ്.മുൻപ് ഉമ്മയുടെ മയ്യത് മറ മാടാൻ ആളുകളെയോ ഉപകരണങ്ങളോ നല്കാതെ മാനസികമായി തകർക്കാൻ ഇവർ ശ്രമിച്ചപ്പോഴും ഇദ്ദേഹവും കുടുമ്പവും സഹനത്തോടെ എല്ലാം നേരിട്ടു .അന്ന് മഹല്ലിന്റെ നിലപാടിനെതിരെ നടത്തിയ പ്രതിഷേ ധ യോഗത്തെ ഇവർ കല്ലെറിഞ്ഞു കൊണ്ടാണ് നേരിട്ടത് . ഇദ്ദേഹം സുഹ്രത്തുക്കളെ പോലെ കൊണ്ട് നടക്കുന്ന അഞ്ചു ആണ്‍ മക്കൾ പെരിങ്ങൊളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യവും ആദർഷ പ്രബോധകരായതും യാഥാസ്ഥിക വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു . വളരെ പ്രയാസത്തോടെ ജീവിക്കുമ്പോഴും മക്കൾ പഠിച്ചു വലുതാകണം എന്ന ആഗ്രഹം കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു .ഇക്കഴിഞ്ഞ എസ് .എസ്.എൽ സി .പരീക്ഷക്ക് പെരിങ്ങോളം സ്കൂളിലെ മുഴുവൻ എ പ്ലസും നേടിയ വിദ്യാർഥി മുഹമ്മദിന്റെ ഇളയ മകൻ മുസ് ഹബായിരുന്നു . ഭാര്യ :രസിയാ ബാനു ,.മറ്റു മക്കൾ മുസഫർ അലവി .മുസ്ലിഹുദ്ധീൻ ,മുസമ്മിൽ ,മുസ്താഖ് .എന്നിവരാണ് .
കഴിഞ്ഞ ദിവസം മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം മഹല്ല് നിവാസിയായ പാല നില്കും പറമ്പിൽ മുഹമ്മദിന്റെ മയ്യത്ത് സംസ്കരണത്തിന് നേരെ പെരിങ്ങൊളം മഹല്ല് നേന്ത്രത്വം പുലർത്തിയ നിലപാട് മുസ്ലിം സംഘടന നേന്ത്രത്വങ്ങളുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ് .ജമാഅത്തെ ഇസ്‌ലാമി യുടെ പ്രാദേശിക യുനിറ്റു സെക്രടറി യായ മുഹമ്മദിന്റെ (53) പെട്ടെന്നുള്ള മരണം നാട്ടുകാരെയും ബന്ദ്ധുക്കളെയും ദുഖത്തിലാഴ്ത്തിയിരുന്നു .പക്ഷെ സംഘടന പക്ഷപാതിത്വം പുലര്ത്തുന്ന മഹല്ല് കമ്മറ്റി ഇദ്ദേഹത്തിന്റെ മയ്യത്ത് സംസ്കരിക്കുന്നതിന് മയ്യത്ത് കട്ടിലും സ്ട്രച്ചറും ഖബർ മൂടാനുള്ള കല്ലും വിലക്കി എന്ന് മാത്രമല്ല മയ്യത്ത് നമസ്കാരത്തിനു മൈക്ക് നിഷേധിക്കുകയും ചെയ്തു കൊണ്ട് അവരുടെ സാംസ്കാരിക ബോധവും സംഘടന സങ്കു ചിതത്തവും വെളിവാക്കി .കേരളത്തിലെ പ്രബല മുസ്ലിം സംഘടനയായ ഇ .കെ വിഭാഗം സുന്നികളായ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ മുന്നിൽ നടക്കുന്നവരാണ് ക്രൂരവും ദീനി വിരുദ്ധവുമായ ഈ നിലപാട് സീകരിച്ചത് .ഇതിനു മുൻപ് മുഹമ്മദിന്റെ ഉമ്മയും പെങ്ങളും മരണപ്പെട്ടപ്പോഴും ഇവർ ഇതേ നിലപാട് സ്വീകരിച്ചിരുന്നു .പക്ഷെ ഖബറി നുള്ള ആറടി മണ്ണ് വിലക്കാൻ ഇവർക്ക് കഴിയാതെ പോയത് വഖഫു ബോർഡിൻറെ സ്റ്റാന്റിങ്ങ് ഓഡറർ ഉള്ളത് കൊണ്ടാണ് .അല്ലങ്കിൽ അവർ അതും നിഷേധി ക്കുമായിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു .
![]() |
| മുഹമ്മദ് |
കേരളത്തിലെ മുജാഹിദ് .സുന്നി ഇ കെ ..സുന്നി എ പി .തബ് ലീഗ് ,ജമാഅത്തെ ഇസ്‌ലാമി .തരീഖത് .തുടങ്ങി എല്ലാവരും വിവിധ മുസ്ലിം മഹല്ലുകളിൽ അധിവസിക്കുന്നവരാണ് .ഇവരൊക്കെ മരിച്ചാൽ ഇവരുടെ കർമവുമായാണ്
പോകുന്നത് .അത് കൊണ്ട് തന്നെ ഭൂമിയി ലുള്ളവർക്ക് ഇവര്ക്ക് വേണ്ടി പ്രാര്ത്തിക്കാൻ മനസ്സുള്ളവർക്ക് അത് നിർ വഹിക്കാം .പക്ഷെ അത് തടയുന്ന രീതിയിൽ വൃത്തികെട്ട സമീപനം സീകരിക്കുന്നത് ഇസ്ലാമിനു നിരക്കുന്ന പ്രവർ ത്തിയല്ല . കട്ടിൽ വിലക്കിയത് കൊണ്ട് ആമ്പുലൻസിലാണ് ഖബര്സ്ഥാനിലേക്ക് മയ്യത് കൊണ്ട് പോയത് .
ഇനി മഹല്ല് ഭരണ ഘടനയിൽ "പിഴച്ച "വിഭാ കക്കരായി കണക്കാക്കി മറ്റുള്ള സംഘടനക്കാർക്ക് ഇത്തരം വിലക്കുകൾ ബാധകമാക്കുന്നുടെങ്കിൽ നീതിയും നിയമവും വെച്ച് അത് നേരിടുക തന്നെ ചെയ്യേണ്ടതുണ്ട് . അല്ലെങ്കിൽ ഇത്തരം പള്ളികളുടെ ഖാദി സ്ഥാനത്തിരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ ഇത്തരക്കാരെ തിരുത്തുകയും ഇവര്ക്ക് ഇസ്ലാമിക ബോധം നല്കുകയും ചെയ്യണം .അല്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നതിൽ വലിയ കാര്യമില്ല .ഇനി ഇത്തരം നിഷേധം ചെയ്യുന്ന മഹല്ല് കമ്മറ്റിക്കാർ തങ്ങൾ എഴുതി ഉണ്ടാക്കിയ തീരുമാനം അനുസരിക്കുന്നവർ ക്കേ ഇത്തരം സൌ കര്യം നല്കൂ എന്നാ ണെങ്കിൽ മഹല്ലിൽ ഇത് മോശമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇവര്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല . പണ്ടുള്ളവരുടെ വിവരക്കേട് തിരുത്താൻ പുതിയ തലമുറ പെരിങ്ങൊളത്തു വരും എന്ന് നാം പ്രതീ ക്ഷിക്കുക . അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്താൻ നിങ്ങൾ ഇട വരുത്തരുതെന്നു
അഭ്യർത്തിക്കുന്നു .
മുഹമ്മദിനെ കുറിച്ച്
മം
മരണപ്പെട്ട മുഹമ്മദു മഹല്ലിന്റെ ഇത്തരം സമീപനങ്ങളെ ക്ഷമയോടെ നേരിടുകയും ഇസ്ലാമിക മാർഗത്തിൽ ത നിക്കു ശരി എന്ന് തോന്നിയ കാര്യത്തിന് വേണ്ടി നിലയുറ പ്പിക്കുകയും ചെയ്ത വ്യക്തിയാണ്.മുൻപ് ഉമ്മയുടെ മയ്യത് മറ മാടാൻ ആളുകളെയോ ഉപകരണങ്ങളോ നല്കാതെ മാനസികമായി തകർക്കാൻ ഇവർ ശ്രമിച്ചപ്പോഴും ഇദ്ദേഹവും കുടുമ്പവും സഹനത്തോടെ എല്ലാം നേരിട്ടു .അന്ന് മഹല്ലിന്റെ നിലപാടിനെതിരെ നടത്തിയ പ്രതിഷേ ധ യോഗത്തെ ഇവർ കല്ലെറിഞ്ഞു കൊണ്ടാണ് നേരിട്ടത് . ഇദ്ദേഹം സുഹ്രത്തുക്കളെ പോലെ കൊണ്ട് നടക്കുന്ന അഞ്ചു ആണ്‍ മക്കൾ പെരിങ്ങൊളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യവും ആദർഷ പ്രബോധകരായതും യാഥാസ്ഥിക വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു . വളരെ പ്രയാസത്തോടെ ജീവിക്കുമ്പോഴും മക്കൾ പഠിച്ചു വലുതാകണം എന്ന ആഗ്രഹം കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു .ഇക്കഴിഞ്ഞ എസ് .എസ്.എൽ സി .പരീക്ഷക്ക് പെരിങ്ങോളം സ്കൂളിലെ മുഴുവൻ എ പ്ലസും നേടിയ വിദ്യാർഥി മുഹമ്മദിന്റെ ഇളയ മകൻ മുസ് ഹബായിരുന്നു . ഭാര്യ :രസിയാ ബാനു ,.മറ്റു മക്കൾ മുസഫർ അലവി .മുസ്ലിഹുദ്ധീൻ ,മുസമ്മിൽ ,മുസ്താഖ് .എന്നിവരാണ് .
Thursday, 18 June 2015
പെരുവയൽ പഞ്ചായത്തിൽ ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ്
കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ പൊതു ജനങ്ങൾക്ക് ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ് . പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ പരമാവതി എളുപ്പത്തിൽ ലഭിക്കാൻ ഈ സംവിധാനം വഴി സാധിക്കും .ഫയൽ ട്രാക്കിംഗ് സിസ്റ്റം .ടച്ച് സ്ക്രീൻ .ടോക്കൻ മെഷീൻ തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഇവിടെയുണ്ട് .ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന അപേക്ഷ കൾ ഹൈ സ്പീഡ് സ്കാനറി ലൂടെ സ്കാൻ ചെയ്തു റെകാർ ഡു റൂമു കളിലേക്ക് മാറും .ഈസിസ്റ്റ്ത്തിനൊപ്പം ഫയലുകളെക്കുറിചുള്ള വിവരങ്ങൾ ടെച്ച് സ്ക്രീനിലൂടെ അപേക്ഷകർക്ക് അറിയാൻ കഴിയും .
പൊതു മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞു ടെച്ച് സ്ക്രീനിന്റെ ഉത്ഘാടനം നിർവഹിച്ചു .
ചടങ്ങിൽ പെരുവയൽ പഞ്ചായത്തു പ്രസിഡൻട് സുബിത തോട്ടഞ്ചേരി .പി കെ ശറ ഫുദ്ധീൻ .സദാശിവൻ തുടങ്ങിയവർ സംബന്ധിച്ചു
Thursday, 4 June 2015
.നാടിന്റെ അഭിമാനമുയർത്തി കുറ്റിക്കാട്ടൂർ ഷാഹിദ് കന്യാകുമാരിയിൽ നിന്നും സൈക്കിൾ യാത്ര തുടങ്ങി.
![]() |
| ഷാഹിദ് മുഹമ്മദ് |
യാത്രയിൽ കുട്ടികളെ ലൈംഗികമായി പീഡി പ്പിക്കപ്പെടുന്നതിനെതിരെ രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധ വത്കരിക്കുന്നതിനു സ്കൂളുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പാംലെറ്റുകൾ വിതരണം നടത്തുന്നുണ്ട് .ഈ യാത്രക്കുള്ള വിദേശ സൈക്കിൾ നൽകിയത് സർവ കലാശാലയാണ് . ആറുമാസത്തെ പരിശീലനത്തിനിടക്ക് 50-70 കിലോ മീറ്റർ സൈക്കിൾ യാത്ര എല്ലാ ശനിയാഴ്ചകളിലും നടത്തിയാണ് ഇതിനുള്ള ഒരുക്കം തുടങ്ങിയത് . ദൽഹിയിലെ കുട്ടികളെ താമസിപ്പിക്കുന്ന ജുവനൈൽ ഹോമിൽ എൻ ജി ഒ പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നപ്പോഴാണ് ക്രൂരമായ രീതിയിൽ കുരുന്നുകൾ ലൈംഗികമായി ചൂഷണത്തിനു വിധേയമാകുന്നത് മനസ്സിലാക്കാൻ സാധിച്ചത് .ഈ ഒരു സാഹചര്യമാണ് ഇത്തരം യാത്രക്ക് പ്രേരിപ്പിച്ചതെന്നു യുവാവ് പറഞ്ഞു .ഷാഹിദിന്റെ വീട്ടുകാരും കൂട്ടുകാരും പൂർണമായി പിന്തുണ നൽകിയത് യാത്രക്ക് ധൈര്യംപകർന്നു .എടക്കണ്ടി കോയയുടെയും സലീനയുടേയും മകനാണ് 20 കാരനായ യുവാവ് .ആദ്യദിവസം 100 കിലോമീറ്റർ പിന്നിട്ടു ഇന്ന് കരുനാഗപള്ളിയിൽ എത്തിയിട്ടുണ്ട് . .ഇവിടങ്ങളിലെ സ്കൂളുകളിൽ ബോധ വത്കരണം നടത്തിയാണ് യാത്ര തുടരുന്നത് .ഇതിനിടെ സോഷ്യൽ മീഡിയകളിൽ യുവാവിന്റെ യാത്രക്ക് പിന്തുണ ഏറി വരികയാണ് .
Thursday, 28 May 2015
മാമുകുട്ടി വ്യാപാരി വ്യവസായി പ്രസിഡണ്ട് ;വിഭാഗീയത ശക്തം .
കുറ്റിക്കാട്ടൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ നില നിൽക്കുന്ന വിഭാഗീയത യുണിറ്റ് തെരഞ്ഞെടുപ്പിൽ മറ നീക്കി പുറത്തു വന്നു . സംഘടനയെ ഇരുപത്തി അഞ്ചു വർഷം നയിച്ച മുൻ പ്രസിഡണ്ട് വി മുഹമ്മദും നിലവിലുള്ള പ്രസിഡണ്ട് മാമുകുട്ടിയും തമ്മിലായിരുന്നു മത്സരം . പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 168 വോട്ട് നേടി മാമുകുട്ടി വിജയിച്ചു .വി മുഹമ്മദിനു 119 വോട്ട് ലഭിച്ചു .തെരഞ്ഞെടുപ്പിന് മുൻപ് ഇരു വിഭാഗവും നോടിസുകളിറക്കി ശക്തമായ പ്രചരണം നടത്തിയിരുന്നു .വികസനനായകനായാണ് മാമുകുട്ടിയെ അവതരിപ്പിച്ചത് .ഇദ്ദേഹം വന്ന ശേഷം വ്യാപാര സമുച്ചയത്തിന്റെ പണി പുരോഗമിച്ചതും മറ്റും ഈ വിഭാഗം ചൂണ്ടി കാണിച്ചിരുന്നു . വി മുഹമ്മദിന്റെ പക്ഷം അഴിമതി രഹിത പ്രതിച്ഛായ ഉയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .കഴിഞ്ഞ തെരഞ്ഞെടുപ്പു മുതലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ ഐക്യ ഖണ്ടേനെ യുള്ള തെരഞ്ഞെടുപ്പിന് മാറ്റം വന്നത് .മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ നടന്ന മത്സരമാണ് അന്നുടായിരുന്ന പ്രസിഡണ്ട് മുഹമ്മദിൻറെ പരാജയത്തിനു കാരണമെന്ന് ആരോപണം ഉയർന്നിരുന്നു . നല്ല തുക മൂല ധനമുള്ള സംഘടനയുടെ സാരഥി യാവാൻ ഇരു വിഭാഗവും കാമ്പ യിൻ പ്രവർത്തനമാണ് നടത്തിയിരുന്നത് . .കെട്ടിട ഉടമകളുമായുള്ള പ്രശ്നത്തിൽ പുതിയ നേന്ത്ര ത്വത്തിന്റെ നയം പാളിപ്പോയാൽ കുറ്റി ക്കാട്ടൂരിൽ ആരോഗ്യകരമല്ലാത്ത രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത് ഇട വരുത്തുമെന്നാണ് ബിൽ ഡിംഗ് വെൽഫെയർ അസോസിയേഷൻ ബന്ദ്ധപ്പെട്ടവർ പറയുന്നത് .
Wednesday, 6 May 2015
റോഡിനു കുറുകെ വെച്ച കമാനം പൊളി ച്ചത് സംഘർഷം സൃ ഷ്ടിച്ചു .
![]() |
| കമാനംപൊളിച്ചു ലോറിയിൽ കയറ്റുന്നു |
കുറ്റിക്കാട്ടൂർ : റോഡിനു കുറുകെ വെച്ച കമാനം പൊതു മരാമത്തു ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി . ഇതിനെ തുടർന്ന് സംഘാടകരും പൊളിക്കാൻ എത്തിയവരും തമ്മിൽ വാക്കേറ്റവും തടഞ്ഞു വെക്കലും അരങ്ങേറി . കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം മഹല്ല് കമ്മറ്റി മത പ്രസംഗ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ചതായിരുന്നു കമാനം.ഇത് റോഡിനു കുറുകെ സ്ഥാപിച്ചത് കൊണ്ടാണ് പൊളിച്ചു മാറ്റി യതന്നാണ് പൊളിക്കാൻ വന്നവരുടെ വാദം .എന്നാൽ നേരം വെളുക്കും മുൻപേ ആരും അറിയാതെ പൊളിച്ചു മാറ്റിയാൽ നാട്ടിൽ തെറ്റിദ്ധാരണ പരത്താൻ ഇതിടയാക്കുകയും സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്യാൻ ഇതിട വരുത്തും എന്നത് കൊണ്ടാണ് ഉദ്യോഗസ്ഥരെ ഇവർ തടഞ്ഞു വെച്ചത്
മെഡിക്കൽ കോളേജ് പോലീസ് സംഭവ സ്ഥലത്തെത്തി സമാധാനം സ്ഥാപിച്ചു .കുറ്റിക്കാട്ടൂരിലെ റോഡ് കയ്യേറ്റവും മറ്റും ഒഴിപ്പിക്കാൻ രംഗത്ത് വരാതെ കമാനം മാത്രം മാറ്റിയതിലാണ് നാട്ടുകാര്ക്ക് ആക്ഷേപം . റോഡിനു കുറുകെ കമാനം വെക്കാൻ പാടില്ല എന്ന നിയമം പരസ്യ ഏജൻസികൾ പലപ്പോഴും ലംഘിക്കുന്നതാണ് പ്രശ്നങ്ങള്ക്ക് കാരണം .
Tuesday, 5 May 2015
ധൂർത്തിനെതിരെ കാമ്പൈൻ നടത്തിയ നേതാവിൻറെ നേന്ത്ര ത്വത്തിൽ നടന്ന വിവാഹം പൊങ്ങച്ചത്തിന്റെ വേദിയായി ; :കുടുമ്പത്തിനെതിരെ മഹല്ല് വിലക്ക്
അവസാനിപ്പിക്കാൻ രംഗത്തിറങ്ങി യ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡ ന്റിന്റെ നേന്ത്ര ത്വത്തിൽ നടന്ന വിവാഹം വിവാദമാകുന്നു .മുസ്‌ലിം ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ ടി ബഷീറിന്റെ സഹോദരൻ പരേതനായ നടുവിലക്കണ്ടി എ ടി ഹമീദിന്റെ മകൻറെ വിവാഹത്തിലാണ് ധൂർത്തും ആർഭാടവും അരങ്ങു തകർത്തത് .
ആർഭാട വിവാഹം നടത്തിയ കുടുമ്പ ത്തിനെതിരെ മാണി യമ്പലം മുസ്ലിം ജമാഅത്ത് കമ്മറ്റി 6 വർഷത്തേക്ക്ബഹിഷ്കരണം ഏർപ്പെടുത്തി
യതായി ഭാരവാഹികൾ പറഞ്ഞു . ഇവർ നടത്തുന്ന ചടങ്ങുകളിലും പരിപാടികളിലും സഹകരിക്കെണ്ടതില്ലെന്നും മഹല്ല് കമ്മറ്റി തീരുമാനിച്ചു . ഇതിനിടെ ബഷീറിനെതിരെ കമ്മറ്റിയിൽ ശക്തമായ നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു .ഇതിനെ തുടർന്ന് ബഷീർ തൽക്കാലം മഹല്ല് കമ്മറ്റിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കേന്ടെന്നും അഭിപ്രായം ഉയര്ന്നു .
ഏപ്രിൽ 25 മുതൽ 29 വരെയാണ് ഡാൻസ് ,താലപ്പൊലി .ഒപ്പന .ചായം പുരട്ടൽ .ഗാനമേള .കരിമരുന്നു പ്രയോഗം എന്നീ പരിപാടികളോടെ വിവാഹം നടന്നത്
വരൻ ദുബായിലെ ജ്വെല്ലറി ഗ്രൂപ്പിന്റെ പാർട്ട് ണ റാണ് .
വിവാഹത്തിനു കാർമികത്തം വഹിച്ചത് പാണക്കാട് മുനവ്വറലി ഷിഹാബു തങ്ങളായിരുന്നു .ഇദ്ദേഹത്തെ കൊണ്ട് വന്നതും ലീഗ് നേന്ത്ര ത്വം തന്നെയായിരുന്നു .5 ദിവസം നീണ്ടു നിന്ന വിവാഹം കരിമരുന്നിന്റെയും ആഭാ സത്തിന്റെയും വേദിയായി മാറിയതിലാണ് നാട്ടുകാർക്ക് ആക്ഷേപം .നാട്ടിലെ പാവപ്പെട്ടവന്റെ മുൻപിൽ ഇത്തരം വിവാഹ മാമാങ്കം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്ന ജനവികാരം ശക്തമായതിനെ തുടർന്നാണ് മഹല്ല് പ്രസിഡണ്ടായ ബഷീറിനെ സാന്നിധ്യത്തിൽ നടപടിയെടുക്കാൻ മഹല്ല് നിർബന്ദ്ധിതമായത് .
ആർഭാട വിവാഹമാണെന്ന് മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് വിട്ടിരുന്നു എന്നാണ് ബഷീർ കമ്മറ്റി യോഗത്തിൽ പറഞ്ഞത് .
യതായി ഭാരവാഹികൾ പറഞ്ഞു . ഇവർ നടത്തുന്ന ചടങ്ങുകളിലും പരിപാടികളിലും സഹകരിക്കെണ്ടതില്ലെന്നും മഹല്ല് കമ്മറ്റി തീരുമാനിച്ചു . ഇതിനിടെ ബഷീറിനെതിരെ കമ്മറ്റിയിൽ ശക്തമായ നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു .ഇതിനെ തുടർന്ന് ബഷീർ തൽക്കാലം മഹല്ല് കമ്മറ്റിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കേന്ടെന്നും അഭിപ്രായം ഉയര്ന്നു .
ഏപ്രിൽ 25 മുതൽ 29 വരെയാണ് ഡാൻസ് ,താലപ്പൊലി .ഒപ്പന .ചായം പുരട്ടൽ .ഗാനമേള .കരിമരുന്നു പ്രയോഗം എന്നീ പരിപാടികളോടെ വിവാഹം നടന്നത്
വരൻ ദുബായിലെ ജ്വെല്ലറി ഗ്രൂപ്പിന്റെ പാർട്ട് ണ റാണ് .
വിവാഹത്തിനു കാർമികത്തം വഹിച്ചത് പാണക്കാട് മുനവ്വറലി ഷിഹാബു തങ്ങളായിരുന്നു .ഇദ്ദേഹത്തെ കൊണ്ട് വന്നതും ലീഗ് നേന്ത്ര ത്വം തന്നെയായിരുന്നു .5 ദിവസം നീണ്ടു നിന്ന വിവാഹം കരിമരുന്നിന്റെയും ആഭാ സത്തിന്റെയും വേദിയായി മാറിയതിലാണ് നാട്ടുകാർക്ക് ആക്ഷേപം .നാട്ടിലെ പാവപ്പെട്ടവന്റെ മുൻപിൽ ഇത്തരം വിവാഹ മാമാങ്കം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്ന ജനവികാരം ശക്തമായതിനെ തുടർന്നാണ് മഹല്ല് പ്രസിഡണ്ടായ ബഷീറിനെ സാന്നിധ്യത്തിൽ നടപടിയെടുക്കാൻ മഹല്ല് നിർബന്ദ്ധിതമായത് .
ആർഭാട വിവാഹമാണെന്ന് മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് വിട്ടിരുന്നു എന്നാണ് ബഷീർ കമ്മറ്റി യോഗത്തിൽ പറഞ്ഞത് .
പക്ഷെ ലീഗ് നേന്ത്രതം നാട്ടിലെ വിവാഹത്തിൽ ഇത്തരം കണ്ണ് ചിമ്മൽ നയം തുടരുന്നത് പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട് .
നാട്ടിലെ മറ്റൊരു മഹല്ല് ഭാര വാഹിയുടെ മകന്റെ കല്യാണവും പൊങ്ങച്ചം കൊണ്ട് മുന്നിട്ടു നിന്നിരുന്നു .കോടികളുടെ വിലയുള്ള സ്ത്രീധനമായ കാർ
പോർച്ചിൽ നിർത്തി കല്യാണത്തിനു വന്നവരുടെ മുൻപിൽ പ്രദര്ഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു .കൂടാതെ നാട്ടുകാർ പിരിവെടുത്തു നിര്മിച്ച വീടിന്റെ താക്കോൽദാനം കല്യാണ പന്തലിൽ സ്റ്റെജ് ഒരുക്കി സ്വന്തം പരിപാടിയാക്കിയും ടിയാൻ കല്യാണ ദിവസം പൊങ്ങച്ചത്തിന് രംഗത്ത് വന്നിരുന്നു .ഇത്തരം പൊങ്ങച്ചം നാട്ടുകാരുടെ മുൻപിൽ കാണിക്കുന്നവരെ ജനം പരിഹാസത്തോടെയാണ് നോക്കി കാണുന്നത്.
മഹല്ല് വിലക്കേർപ്പെടുത്തിയ കുടുമ്പം നടത്തിയ വിവാഹത്തിന് ഓഡി റ്റൊറിയം പോലെ ഒരുക്കിയ പന്തലിനു ലക്ഷങ്ങൾ വില വരും .പാട്ടും കൂത്തും കരിമരുന്നും കൊണ്ടു പ്രദേശം കാണാത്ത വിധമുള്ള ആർഭാ ടമാണ് നടത്തിയത് .പക്ഷെ മഹല്ലിൽ ബന്ദ്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ എല്ലാട്ടിനോടുമുള്ള സമീപനമാണ് ചോദ്യം ചെയ്യപ്പെടുന്നത് .
അവകാശം നിഷേധിക്കപ്പെട്ടവർക്ക് പ്രതീക്ഷയേകി വെൽഫെയർ പാർടിയുടെ ജനഹിത മുന്നേറ്റ യാത്ര സമാപിച്ചു .
ഭൂമിയും വീടും അവകാശമാണെന്ന മുദ്രാവാക്യവും തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഇടം ലഭിക്കും വരെ പാർടി പോരാടും എന്ന പ്രഖ്യാപനവും പതിനായിരങ്ങൾ പ്രതീക്ഷയോടെയാണ് പാർടിയെ ഉറ്റു നോക്കുന്നത് .
സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ എല്ലായിടത്തും മുഖ്യ ധാരാ രാഷ്ട്രീയ പാർടികൾ പാവപ്പെട്ടവരെ വഞ്ചിചതിന്റെ മുറിവുമായാണ് പലരും
വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റിനെ കാണാൻ വന്നത്
.സർക്കാരിന്റെ ഭൂ രഹിത കേരളം പദ്ധതിയിൽ അപേക്ഷ നല്കിയവർക്ക് നാല് ശതമാനത്തിനു പോലും ഭൂമി നൽകാൻ സര്ക്കാരിന് കഴിഞ്ഞിട്ടില്ല ,ഭൂമി
ലഭിച്ചവര്ക്ക് തന്നെ വാസ യോഗ്യമല്ലാത്ത കുന്നിൻ മുകളിലാണ് ഭൂമി നൽകിയത് .ഇത്തരം ആളുകളും പിന്നോക്ക ദലിത് വിഭാഗവും ചേർന്ന് ശക്തമായ ഒരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാൻ ഹമീദ് വാണിയമ്പലം നയിച്ച ജാഥക്ക് കഴിഞ്ഞിട്ടുണ്ട് .ജാതിയും സമുദായവും വർഗ വീക്ഷണവും വേർ തിരിച്ചു നിർത്തിയ രാഷ്ട്രീയ തൊട്ടു കൂടായ്മയെ വെൽഫെയർ പാർടി തിരുത്തുകയാണ് .അതിൻറെ തെളിവായിരുന്നു വിവിധ വിഭാഗങ്ങളുടെയും സമര സംഘങ്ങളുടെയും നേതാക്കൾ അണി നിരന്ന സമാപന സമ്മേളന വേദി .
സി കെ ജാനു ,പി എ പൌരൻ ,വിളയോടി വേണു ഗോപാൽ .ഹാഷിം ചെന്നം പള്ളി .തുടങ്ങിയ പോരാളികൾ ആദരിക്കപ്പെട്ടു .ബംഗാളിൽ നിന്നും വന്ന മുന് മന്ത്രി അബ്ദു റസാക് മൊല്ല ക്ക് മാർകിസ്റ്റു ,മമത കഷികളുടെ ഫാസിസത്തെയും അവർ നേന്ത്ര്വതം നല്കുന്ന ജാതി വ്യവസഥ യെയും എതിർത്തു വേണം പുതിയ ഒരു ബംഗാളിനെ നിർമിക്കാൻ .ഇത്തരം ആളുകളുടെ പുതിയ സ്വപ്നങ്ങൾക്ക് കരുത്തു പകർന്നാണ് സമ്മേളനം സമാപിച്ചത് .
Thursday, 30 April 2015
പിൻ മുറ ക്കാർക്ക് ലാപ് ടോപ് നൽകി അവർ നിർവൃതി യടഞ്ഞു
| ലാപ് ടോപ് നല്കിയവരും വാങ്ങിയവരും |
കുറ്റിക്കാട്ടൂർ : സാമൂഹ്യ അവഗണനയിൽ പള്ളിക്കൂടം പോലും നിഷേധിക്കപ്പെട്ടവർ ഉന്നതങ്ങൾ കയറുന്ന തങ്ങളുടെ പിൻ മുറ ക്കാർക്ക് ലാപ് ടോപ് സമ്മാനിക്കാനെത്തിയതു വേറിട്ട അനുഭവമായി .പെരുവയൽ പഞ്ചായത്ത് സംഘടിപ്പിച്ച പട്ടിക ജാതി വിദ്യാർഥി കൾക്കുള്ള ലാപ് ടോപ് വിതരണ ചടങ്ങാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായത് .പഞ്ചായത്തിലെ പ്രൊഫഷണൽ കോഴ്സുകളിലും മറ്റു ഉന്നത കോഴ്സുകളിലും പഠിക്കുന്ന 28 പട്ടിക ജാതി വിദ്യാർഥി കൾക്കാണ് ലാപ് ടോപ് വിതരണം ചെയ്തത് .ഇത് കൈമാറിയത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പ്രായം ചെന്ന തലമുറയും ,
ചടങ്ങിൽ പാട്ടും കഥയും പറഞ്ഞു പുത്തൻ തലമുറക്ക് ഇവർ ആവേ ഷം നൽകി
.ജനപ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു .
കുറ്റിക്കാട്ടൂർ ഹൈസ്കൂൾ ;98.5 ശതമാനം വിജയം ,3 പേർക്ക് മുഴുവൻ എ പ്ലസ്
![]() |
| മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ |
കുറ്റിക്കാട്ടൂർ :കേരളത്തിൽ എസ് എസ് എൽ സി ക്ക് വിജയ ശതമാനം വർധിച്ചപ്പോൾ കുറ്റിക്കാട്ടൂർ ഗവ : ഹൈസ്സ്കൂളും നില മെച്ചപ്പെടുത്തി .532 പേർ പരീക്ഷ എഴുതിയതിൽ തോറ്റത് 8 പേർ മാത്രം .98.5 ശതമാനമാണ് വിജയിച്ചത് .3 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ്. അർദ അനിൽ . ജിഷ്ണു നാരായണൻ.മനു ശർമ എന്നിവരാണ് എ പ്ലസ് നേടിയത് .
Monday, 27 April 2015
വിവാഹ ധൂർത്തിനും പൊങ്ങച്ചത്തിനും എതിരെ ലീഗ് നടത്തിയ കാമ്പയിന് നാട്ടു പ്രാമാണി മാർക്കിടയിൽ പുല്ലു വില !
വിവാഹ ധൂർത്തിനും പൊങ്ങച്ചത്തിനും എതിരെ ലീഗ് നടത്തിയ കാമ്പയിന് നാട്ടു പ്രാമാണി മാർക്കിടയിൽ പുല്ലു വില . വിവാഹ രംഗത്തെ ആർഭാ ടവും പൊങ്ങച്ചവും സമുദായത്തെ ശ്വാസം മുട്ടിച്ചപ്പോൾ ഗതിയി ല്ലാതെയാണ് രാഷ്ട്രീയത്തിനപ്പുറമുള്ള കാര്യവുമായി ഇവർ രംഗത്ത് വന്നത് അതിനു വേണ്ടി വിവിധ മുസ്ലിം സംഘടനകളെ വിളിച്ചു ചേര്ത്തു മഹല്ലിൽ ബോധ വത്കരണ പരിപാടിയും മറ്റും കേമമാക്കുകയും ചെയ്തു .പക്ഷെ സമുദായത്തിന്റെ യും മഹല്ലിന്റെയും തലപ്പത്തുള്ളത് പ്രമാണിമാരും പണക്കാരും ആയതു കൊണ്ട് ആഘോഷവും പൊങ്ങച്ചവും കൈവിട്ടു ഒരു കാമ്പൈനും വിജയിപ്പിക്കാൻ ഇവരെ കിട്ടില്ല .നാല് കാശുണ്ടാക്കിയതിന്റെ മേനി പ്രകടിപ്പിക്കാൻ മക്കളുടെ വിവാഹ സമയത്തല്ലാതെ പറ്റുകയുമില്ല .അതിനാൽ ഈ ആളുകൾ പാവപ്പെട്ടവർ ക്ക് ഉപദേശം സ്വന്തം നിലക്കും മുസ്ലിയാക്കൾ വഴിക്കും നൽകി കാമ്പയിന് ശക്തി പകരും . ഈ പ്രമാണി വർഗത്തെ കൊണ്ട് ജീവിക്കുന്ന കുട്ടി നേതാക്കൾ ഇവരെ സ്തുതിക്കാൻ വിധിക്കപ്പെട്ടവരായത് കൊണ്ട് 'കറി നന്ന് മൊയില്യാർക്കു പാരണ്ട ' എന്ന മട്ടിൽ പൊതു ജനത്തിനു ഉപദേശം നൽകും .
കല്യാണത്തിനു സ്വന്തം വീട്ടിൽ സ്റ്റെജു കെട്ടി തൻ പോരിമകൾ മറ്റുള്ളവരെ കൊണ്ട് വിളിച്ചു പറയിപ്പിക്കുകയും വീട്ടിനു മുൻപിൽ കല്യാണ ദിവസം കോടികൾ വിലയുള്ള കാർ മരുമകനു വാങ്ങി വെച്ച് പ്രദർശിപ്പിക്കുന്നിടത്തും വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ .ഇത്തരം ആളുകളാണ് സമുദായത്തിന്റെ തലപ്പത്തുള്ളത് .
. ഇവരൊക്കെ തന്നെയായിരുന്നു കാമ്പയിനിന്റെ യും ലീഗിന്റെയും മഹല്ലിന്റെയും ഒക്കെ ആളുകൾ .
ഇതിനെ മറി കടക്കാൻ കല്ല്യാണ ന ദിവസം ഒരു സൗജന്യ വിവാഹം നടത്തി ഒരു ചാരിറ്റി ശ്രദ്ധയും കൊണ്ട് വന്നാൽ കാര്യം കുശാൽ .തലേ ദിവസം മുസ്ലിയാരുടെ വക ഒരു സ്പെഷൽ മൗലൂദും നടത്തി എല്ലാറ്റിനും ഒരു ആത്മീയ
പരിവേഷവും പകർന്നു പേരും പെരുമയും പ്രകടിപ്പിച്ചു സാധാരണ ക്കാരനോട് വ അള് പറയാൻ മുസ്ലിയാക്കളെയും ഏർപാടാക്കി യാൽ ഇവരുടെ ഡ്യൂട്ടി കഴിഞ്ഞു .അങ്ങിനെ സാമൂഹ്യ മാറ്റം പച്ച തൊടാതെ മൊയില്യാർക്കു പാരണ്ട 'എന്ന മട്ടിൽ ലീഗുകാര്ക്ക് നടക്കാം ....
സാമൂഹ്യ മാറ്റത്തിന് ലീഗിന് മുന്കൈ എടുക്കാൻ കഴിയാത്തതും അതൊരു പ്രമാണി വർഗ പാര്ടി ആയതു കൊണ്ടാണെന്ന് പഴ മൊഴി
കല്യാണത്തിനു സ്വന്തം വീട്ടിൽ സ്റ്റെജു കെട്ടി തൻ പോരിമകൾ മറ്റുള്ളവരെ കൊണ്ട് വിളിച്ചു പറയിപ്പിക്കുകയും വീട്ടിനു മുൻപിൽ കല്യാണ ദിവസം കോടികൾ വിലയുള്ള കാർ മരുമകനു വാങ്ങി വെച്ച് പ്രദർശിപ്പിക്കുന്നിടത്തും വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ .ഇത്തരം ആളുകളാണ് സമുദായത്തിന്റെ തലപ്പത്തുള്ളത് .
. ഇവരൊക്കെ തന്നെയായിരുന്നു കാമ്പയിനിന്റെ യും ലീഗിന്റെയും മഹല്ലിന്റെയും ഒക്കെ ആളുകൾ .
ഇതിനെ മറി കടക്കാൻ കല്ല്യാണ ന ദിവസം ഒരു സൗജന്യ വിവാഹം നടത്തി ഒരു ചാരിറ്റി ശ്രദ്ധയും കൊണ്ട് വന്നാൽ കാര്യം കുശാൽ .തലേ ദിവസം മുസ്ലിയാരുടെ വക ഒരു സ്പെഷൽ മൗലൂദും നടത്തി എല്ലാറ്റിനും ഒരു ആത്മീയ
പരിവേഷവും പകർന്നു പേരും പെരുമയും പ്രകടിപ്പിച്ചു സാധാരണ ക്കാരനോട് വ അള് പറയാൻ മുസ്ലിയാക്കളെയും ഏർപാടാക്കി യാൽ ഇവരുടെ ഡ്യൂട്ടി കഴിഞ്ഞു .അങ്ങിനെ സാമൂഹ്യ മാറ്റം പച്ച തൊടാതെ മൊയില്യാർക്കു പാരണ്ട 'എന്ന മട്ടിൽ ലീഗുകാര്ക്ക് നടക്കാം ....
സാമൂഹ്യ മാറ്റത്തിന് ലീഗിന് മുന്കൈ എടുക്കാൻ കഴിയാത്തതും അതൊരു പ്രമാണി വർഗ പാര്ടി ആയതു കൊണ്ടാണെന്ന് പഴ മൊഴി
Wednesday, 22 April 2015
ഭൂമിയും വീടും ജന്മാവകാശമാണ് ' വെൽഫെയർ പാർടി വില്ലേജ് ഓഫീസ് മാർച് .
![]() |
| കുറ്റിക്കാട്ടൂർവില്ലേജ് മാർച് ജില്ല സെക്രടറി ഷംസു ചെറുവാടി ഉത്ഘാടനം ചെയ്യുന്നു |
![]() |
| .പെരുവയൽ വില്ലേജ്മാർച് രാജു പുന്നക്കൽ ഉത്ഘാടനം ചെയ്യുന്നു |
Saturday, 11 April 2015
വേനല്‍മഴ: കണിവെള്ളരി കര്‍ഷകര്‍ ആശങ്കയില്‍,
കുറ്റിക്കാട്ടൂര്‍: വേനല്‍മഴ കണിവെള്ളരി കൃഷിയെ സാരമായി ബാധിച്ചു. ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇക്കുറി തൊട്ടാല്‍ പൊള്ളുന്ന വിലക്ക് കണിവെള്ളരി സ്വന്തമാക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ കണിവെള്ളരികള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നായ കുറ്റിക്കാട്ടൂരിലെ കര്‍ഷകരും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനത്തിന്‍െറ നേര്‍ പകുതി മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. ഉല്‍പാദന മൂല്യമാകട്ടെ ഇരട്ടിയും. 15 സെന്‍േറാളം സ്ഥലത്ത് മാത്രം പാട്ടസംഖ്യയടക്കം 15,000 രൂപയോളം വരും. ഒരു കിലോ കണിവെള്ളരിക്ക് ഇത്തവണ 45 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ പോകാന്‍ പറ്റുകയുള്ളൂ എന്നാണ് 25 വര്‍ഷമായി ഇവിടെ കൃഷിചെയ്യുന്ന കലങ്ങോട്ട് ഗോപാലന്‍ പറയുന്നത്.
നേരത്തേ പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് നേരിട്ടത്തെിച്ചിരുന്നു. ഇപ്പോള്‍ കച്ചവടക്കാര്‍ ഉല്‍പാദന സ്ഥലത്തുനിന്നുതന്നെ ശേഖരിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. കണ്ണൂര്‍, വടകര, കൊയിലാണ്ടി, മലപ്പുറം, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് കച്ചവടക്കാര്‍ പ്രധാനമായും എത്തുന്നത്. കുറ്റിക്കാട്ടൂര്‍ കണിയാത്ത്താഴം, കലങ്ങോട്ട്താഴം, ചങ്കരമ്പലത്ത്താഴം, ചെമ്മലത്തൂര്‍ ഭാഗങ്ങളിലാണ് പ്രധാനമായും കര്‍ഷകര്‍ കൃഷിയിറക്കിയത്. ഗോപാലന്‍ നായര്‍ കലങ്ങോട്ട്, വേലായുധന്‍ വെള്ളാട്ടില്‍, പത്മനാഭന്‍ വെള്ളാട്ടില്‍, മുരളി കലങ്ങോട്ട്, രതീഷ് പാലപ്പുറായില്‍, ബിനീഷ്, നാസര്‍ വെള്ളക്കാട്ട്, കോയ കളരിയില്‍, ഹമീദ് കൊളക്കാടത്ത്, റഹീം കിയ്യലത്ത്, ഹബീബ് നെടുംപറമ്പ്കുന്ന്, പത്മനാഭന്‍ നങ്ങാരിയില്‍, ബാബു ചെരണ്ടത്ത് തുടങ്ങിയ കര്‍ഷകരാണ് കണിവെള്ളരി കൃഷിയിറക്കിയത്.
Thursday, 9 April 2015
വിവാഹിതരായി
Wednesday, 8 April 2015
റോഡിൽ തൊടാത്ത പാലം വിവാദത്തിൽ .
കുറ്റിക്കാട്ടൂർ :രണ്ടറ്റം കൂട്ടി മുട്ടാത്ത പാലത്തിനു പൊതു മരാമത്ത് വകുപ്പിന്റെ പിൻ വാതിൽ നിർമാണം .കുറ്റിക്കാട്ടൂർ പടിഞ്ഞാറു ബസ് സ്റൊപ്പിനു അടുത്തുള്ള കണ്‍വർടിനു അടുത്തു തെക്ക് ഭാഗത്തെ തോടിനു മുകളിലാണ് പാലം നിർമിക്കുന്നത് .ഇതിന്റെ രണ്ടറ്റവും റോഡില നിന്നും മാറിയാണ് ഉള്ളത് മാത്രമല്ല ഇത് ചില സ്വകാര്യ വാഹനങ്ങൾക്ക് പാർകിങ്ങ് സൗകര്യം ഒരുക്കുന്നതിന് വേണ്ടി വാർഡ് അംഗങ്ങളുടെ ഒത്താശയോടെ നിര്മിക്കുന്നതാണെന്ന് ആക്ഷേപമുണ്ട് .ടൌണിലെ സ്വകാര്യ കെട്ടിടത്തിനു മുൻപിലെ ലോറി പാർക്കിംഗ് ഉടമ കോടതി നടപടിയിലുടെ നീക്കം ചെയ്തിരുന്നു .ഇതിനു പരിഹാരം എന്ന നിലക്ക് വളരെ രഹസ്യമായാണ് ഗതാഗതത്തിനു ഉപകാര മില്ലാത്ത രീതിയിൽ പാലം നിർമിക്കുന്നത് . ബസ് നിർ ത്തി ആളെ കയറ്റാൻ സ്ഥലമില്ലാത്ത ഇവിടെ ബസ് സ്റ്റൊപ്പിനു സൌകര്യം ചെയ്യുകയാണ് ബന്ധപ്പെട്ടവർ ചെയ്യേണ്ടത് എന്ന അഭിപ്രായം ശക്തമാണ് . പൊതു ജനം പാലത്തിനു മുകളിൽ ബസ് സ്റ്റോപ്പ് നിര്മിക്കാൻ ഒരുങ്ങുകയാണ് ഇതിനു തൊട്ടടുത്തുള്ള പഞ്ചായത്തിന്റെ മൂന്ന് സെന്റു ഭൂമിയിൽ സർക്കാർ കെട്ടിടം നിർമിക്കാതെ വാഹന പാർകിങ്ങിനു നൽകുന്നത്
ആക്ഷേപത്തിനിടയാക്കും .
Tuesday, 24 March 2015
കവിതകള്‍ക്ക് രംഗാവിഷ്കാരം നല്‍കി ചൊല്‍കുത്തിന്‍ കൂട്ടം
| രണ്ടു പതിറ്റാണ്ടിനു ശേഷം ചൊല്‍കുത്ത് വീണ്ടും അരങ്ങിലത്തെി |
മാവൂര്‍: കവിതകള്‍ മലയാളികള്‍ക്കെന്നും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്തരം അനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാവൂര്‍ കണ്ണിപറമ്പിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ‘ചൊല്‍കുത്തിന്‍ കൂട്ടം’ രൂപവത്കരിച്ചത്. പിന്നെ, ആരും അതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത തരത്തില്‍ കവിതകള്‍ക്ക് ദൃശ്യ-രംഗാവിഷ്കാരം നല്‍കി ‘ചൊല്‍കുത്ത്’ എന്ന കലാരൂപം പിറവിയെടുത്തു.തൊഴിലില്ലായ്മ നിറഞ്ഞാടിയ അക്കാലത്ത് കവിത ചിന്തയിലും ജീവിതത്തിലും കൊണ്ടുനടന്ന ഈ സംഘം ചൊല്‍കുത്തിലൂടെ കവിതകള്‍ക്ക് ജീവന്‍ പകര്‍ന്നാടി. ഒരു പതിറ്റാണ്ടോളം കേരളത്തില്‍ അങ്ങോളമിങ്ങോളം കലാവേദികളിലും സാംസ്കാരിക സദസ്സുകളിലും നിറഞ്ഞാടിയ ചൊല്‍കുത്ത് പിന്നീട് സംഘാംഗങ്ങള്‍ വ്യത്യസ്ത തൊഴില്‍ മേഖലയിലേക്ക് നീങ്ങിയതോടെ വിസ്മൃതിയിലായി.
കവിതകളില്‍ നിന്നകലുന്ന പുതുതലമുറയെ കവിതകളുടെ ലോകത്തേക്ക് അടുപ്പിക്കാനാണ് ചൊല്‍കുത്തിന്‍ കൂട്ടത്തിന്‍െറ ഇന്നത്തെശ്രമം. കാലം ഇവരുടെ ശരീരത്തില്‍ ഒരുപാട് മാറ്റം വരുത്തിയെങ്കിലും പ്രായത്തെവെല്ലുന്ന ചുറുചുറുക്കോടെ ആ പഴയ 15 പേര്‍ വീണ്ടും ഒത്തുചേരുകയായിരുന്നു. പഴയ കലാകാരന്മാര്‍ക്കൊപ്പം പുതുതായി അഞ്ചുപേര്‍ കൂടി ഇന്ന് സംഘത്തിലുണ്ട്.ഇത്തവണ സാമൂഹിക വിമര്‍ശവും കാലിക പ്രസക്തിയുമുള്ള ആധുനിക കവിതകളാണ് ഉള്‍ക്കൊള്ളിച്ചത്. അയ്യപ്പപ്പണിക്കരുടെ കൊതുകിന്‍തോറ്റം, സുഗതകുമാരിയുടെ നിന്നെവിട്ടെങ്ങുപോകാന്‍, ഒ.എന്‍.വിയുടെ ഹേ ശ്യാമസൂര്യ, ചെമ്മനം ചാക്കോയുടെ ജാമ്യം പാട്ടം എന്നിവയാണ് കവിതകള്‍.മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏറെ വര്‍ണപ്പകിട്ടോടെയാണ് ചൊല്‍കുത്ത് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചൊല്‍കുത്തില്‍ വാചികാഭിനയത്തെക്കാള്‍ ആംഗികാഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യം. മുമ്പ് കലാകാരന്മാര്‍ വേദിയിലത്തെി നേരിട്ട് പാടിയഭിനയിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ആകര്‍ഷകമായ രീതിയില്‍ ശുദ്ധസംഗീതത്തിന്‍െറ അകമ്പടിയില്‍ റെക്കോഡ് ചെയ്ത കവിതകള്‍ക്ക് താളമിടുകയാണ് ചെയ്യുന്നത്.
ഓരോ കവിത കഴിയുമ്പോഴും നാടകത്തിന് സമാനമായി വേദിയിലെ വെളിച്ചം കെടുത്തിയാണ് പുതിയ കവിതകളിലേക്ക് പ്രവേശിക്കുന്നത്. വേദികള്‍ക്കനുസരിച്ച് ഒന്നും രണ്ടും മണിക്കൂര്‍വരെ ദൈര്‍ഘ്യമുള്ള ചൊല്‍കുത്താണ് അവതരിപ്പിക്കുന്നത്. നാടക നടനും സംവിധായകനുമായ കെ.പി. പാര്‍ത്ഥസാരഥിയാണ് സംവിധായകന്‍. കൂടാതെ ഡോ. വി. പരമേശ്വരന്‍, വി.ഇ.എന്‍. നമ്പൂതിരി, പി.വി.എന്‍. നമ്പീശന്‍, ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, ഉണ്ണികൃഷ്ണന്‍ വൈത്തല എന്നിവരാണ് പ്രധാനവേഷക്കാര്‍.
Monday, 23 February 2015
പള്ളിമാലിൽ സലാം നിര്യാതനായി
കുറ്റിക്കാട്ടൂർ : പൈങ്ങോട്ടു പുറം ഒറ്റ കണ്ടത്തിൽ പള്ളിമാലിൽ ഹൈദ്രോസ് ന്റെ മകൻ സലാം നിര്യാതനായി (46 ).കുറച്ചു കാലമായി ചികിത്സയിലായിരുന്നു .മാതാവ് :പരേതയായ ഫാത്തിമ ,ഭാര്യ :സാജിത മക്കൾ :ഫാത്തിമ നാജിയ ,ഫാത്തിമ ഫാജിയ ,ഫാത്തിമ നജില ,അൻവർ ,സഹോദരങ്ങൾ :മുഹമ്മദ് ബഷീർ ,അബ്ദുൽ കരീം (കുവൈത്ത് )ആയിഷബി സൈദ് മഷ്ഹൂർ ,മർലിയ ,സുഹറാബി ,അഫ്സൽ ,ശരീഫ ,നുസ്രത് ,മുനീറ ,മൻസൂർ ,
Thursday, 19 February 2015
വയൽ മണ്ണിട്ട് നികത്തൽ ഉടമക്ക് നോട്ടീസ് .
![]() |
| മണ്ണിട്ട് നികത്തിയ കൊള ക്കാടത്തു താഴം വയൽ |
കുറ്റിക്കാട്ടൂർ :മാമ്പുഴയുടെ തീരമായ കൊള ക്കാടത്തു താഴം വയൽ മണ്ണിട്ട് നികത്താനുള്ള ഉടമയുടെശ്രമം ജനകീയ സമ്മർദ്ധത്തെ തുടർന്ന്കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസർ തടഞ്ഞു .പ്രദേശത്തെ ക്വടേഷൻ ടീമിന്റെ സഹായത്തോടെ ഇദ്ദേഹം വില്പ്പന നടത്തിയ ഒന്നര ഏക്കർ വയലാണ് മണ്ണിട്ട് മൂടാൻ ശ്രമിച്ചത് .മാമ്പുഴ സംരക്ഷണ സമിതിയും കുറ്റിക്കാട്ടൂർ ന്യൂസ് ഡോട്ട് കോമും പ്രശ്നത്തിൽ ഇട പെട്ടിരുന്നു .ഇതിനെ തുടർന്നാണ് വൈകിയാണെങ്കിലും ഉടമ വിഷ്ണു നമ്പൂതിരിക്ക് നിർ ത്തി വെക്കാൻ മെമ്മോ നൽകിയത് .ഇതിന്റെ അടുത്തുള്ള വയലുകളൊക്കെ സ്വകാര്യ വ്യക്തികൾ നികത്തിയത് കാരണം പ്രദേശത്തു വരൾച്ചയും മഴക്കാലത്ത് വെള്ളപ്പൊക്കവും അനുഭവപ്പെടുകയാണ്.സർക്കാരിന്റെ ഇപ്പോഴുള്ള നയം ഭൂമാഫിയക്ക് നികത്താനുള്ള സൗകര്യം നല്കുന്നത് കാരണം ബന്ദ്ധപ്പെട്ടവർ ഇതിനെതിരെ നടപടിയെടുക്കാൻ മടിച്ചു നിൽക്കുകയാണ് . കുറ്റിക്കാട്ടൂർ വില്ലേജിനു കീഴിൽ വ്യാപകമായി വയല നികത്തുന്നതായി ആക്ഷേപമുണ്ട് .
Tuesday, 17 February 2015
കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയം ഓഡി റ്റോറിയം മന്ത്രി ഉത്ഘാടനം ചെയ്തു .
കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്ത് കുറ്റിക്കാട്ടൂർ സ്ഥാപിച്ച സാംസ്കാരിക നിലയത്തിന്റെ പുതുതായി നിർമിച്ച ഓഡി
Wednesday, 11 February 2015
അമിത നികുതി വർധനക്കെതിരെ കെട്ടിട ഉടമകൾ പെരുവയൽ പഞ്ചായത്ത് ഓഫീസ് മാര്ച്ച് നടത്തി .
| :കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച് സംസ്ഥാന പ്രസിഡണ്ട് ഇല്ല്യാസ് വടക്കൻ ഉത്‌ഘാടനം ചെയ്യുന്നു . |
കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഇല്ല്യാസ് വടക്കൻ
മാർച്ച് ഉത്‌ഘാടനം ചെയ്തു . പെരുവയൽ പഞ്ചായത്തിൽ കെട്ടിട നികുതി ചതുരശ്ര മീറ്ററിനു 50 രൂപയായി
വർദ്ധിപ്പിച്ചത് സർക്കാരിന്റെ പൊതു മാനദണ്ടങ്ങൾക്ക് പോലും നിര ക്കാത്തതാണെന്നു ഇല്യാസ് പറഞ്ഞു .
കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പെരുവയൽ പഞ്ചായത്ത് കമ്മറ്റി നടത്തിയ
പരിപാടിയിൽ ജില്ല പ്രസിഡണ്ട് തയ്യിൽ ഹംസ അദ്ധ്യക്ഷനായിരുന്നു .സി പി അബൂബക്കർ ,ജോണ്‍ പുതുക്കുഴി
മുസ്തഫ ഹാജി ,സത്താർ കൊള ക്കാടൻ ,അബൂബക്കർ ഹാജി ,അനിൽ , കുമാർ യൂസുഫ് ഹാജി ,ഫൈസൽ പി കെ ,സലിം മുണ്ടക്കാശ്ശേരി ,ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു .
Wednesday, 4 February 2015
പാറ്റയിൽ ഷാലിമാർ ഹൌസിൽ കെ . പി. അബൂബക്കർ (ആലി സണ്‍സ് ,കല്ലായി ) 63 നിര്യാതനായി .
കുറ്റിക്കാട്ടൂർ :പാറ്റയിൽ ഷാലിമാർ ഹൌസിൽ കെ . പി. അബൂബക്കർ (ആലി സണ്‍സ് ,കല്ലായി ) 63 നിര്യാതനായി .
ഭാര്യ ;ആയിഷ ,മക്കൾ ;സൈറ ബാനു ,സാജിത ,മരുമക്കൾ :അസ്‌ലംഅസൈൻ പറമ്പത്ത് ,(കുവൈത്ത് )മുജീബ് റഹ്മാൻ തിരുത്തിയാട് (ദുബൈ )സഹോദരങ്ങൾ :ഹസ്സൻകോയ ,മൊയ്ദീൻ ,കുഞ്ഞീബി പരേതരായ മുഹമ്മദ് കോയ ,പാത്തുമ്മൈ ,കദീസബി .മയ്യത്ത് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്
കനിയാത് ഖബർ സ്ഥാനിൽ ഖബറടക്കി .
Friday, 30 January 2015
ജീവരാജന്റെ ശേഖരം നിറയെ കൌതുകം.
കുറ്റിക്കാട്ടൂർ ; ജീവരാജൻ പുവ്വാട്ടു പറമ്പിലെ കൗതുക" മെന്ന വീട്ടിലിരുന്നു ജീവിതത്തിൽ ശേഖരിച്ചു കൂട്ടിയത് കൌതുകത്തിന്റെ ചിത്രവും വാര്ത്തയും .ആളുകൾ വായിച്ചു തള്ളി അത്ഭു തപെടുന്ന കാര്യങ്ങൾ ജീവരാജന്റെ ആൽബത്തിലെ നിറമുള്ള വാർത്തകളാണ് .പത്ത്രത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലും വരുന്ന കൌതുകമുള്ള വാര്ത്തകളും പടവും ശേഖരിച്ചു വെക്കുന്നതിൽ ഉല്ലാസം കണ്ടെത്തുന്ന ഇദ്ദേഹം ആറാ യിരത്തിലേറെ ഇത്തരം വിവരങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുണ്ട് കനഡയിലെ പച്ച രക്തമുള്ള മനുഷ്യൻ ,മുട്ടയിടുന്ന പൂവൻ കോഴി .വരാലിന്റെ വായിൽ കുടുങ്ങിയ നീ ർകോലി ,മോർച്ചറിയിൽ പ്രസവിച്ച മൃത ദേഹം തുടങ്ങി രാഷ്ട്രീയത്തിലെ കൌതുകങ്ങളും ഇക്കൂട്ടത്തിലുണ്ട് .
മമതാ ബാനർജിക്ക് ലഭിച്ച 5 ലക്ഷത്തിന്റെ നോട്ടു മാല തുടങ്ങി രാഷ്ട്രീയ നേതാക്കളായ ശിഹാബ് തങ്ങൾ .വി എസ് .കരുണാകരൻ ഇവരുടെ അപൂർവ നിമിഷങ്ങളും ആൽബത്തിലുണ്ട് ,25 വര്ഷം മുൻപാണ് ജീവരാജന് ഈ തമാശ തോന്നിയത് .സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഇദ്ദേഹത്തിനു ഭാര്യയും 2 കുട്ടികളുമുണ്ട് .
Wednesday, 28 January 2015
സക്കാത് കമ്മറ്റിയുടെ തണലിൽ നൌസിറിനു അത്താണിയായി .
കുറ്റിക്കാട്ടൂർ :വാഹന അപകടത്തിൽ പരിക്ക്പറ്റികിടപ്പിലായ തടപറമ്പിൽ
നൌസിറിനു ബൈത്ത് സകാത് കേരള ഒരുക്കിയ ഷോപ്പിന്റെ ഉത്ഘാടനം ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ല സെക്രടറി ടി എം ഷരീഫ് നിർവഹിച്ചു . തടപറമ്പിൽ മായന്റെ മകനായ നൌസിർ മൂന്നു വർഷമായി ചികിത്സയിലായിരുന്നു .കാലിനേറ്റ പരിക്ക് കാരണം ഊന്നു വടി ഉപയോഗിച്ചാണ് നടക്കുന്നത് .ഇതിനിടയിൽ പിതാവിനും കാലിനു പരിക്കുപറ്റി ജീവിത മാര്ഗം വഴി മുട്ടിയിരുന്നു ,തടപറ മ്പിൽ വീടിനോട് ചേർന്നാണ് ഒറ്റ മുറി പീടിക നിർമിച്ചു അനാദി കട ഒരുക്കിയത് .2 ലക്ഷം രൂപ ബൈത്ത് സകാത് ഇതിനു വേണ്ടി ചിലവഴിച്ചു .ടി പി ഷാഹുൽ ഹമീദിന്റെനേന്ത്ര ത്വത്തിലുള്ള കുറ്റിക്കാട്ടൂർ സകാത് കമ്മറ്റിയാണ് പ്രവർത്തനം നടത്തിയത് , ചടങ്ങിൽ തടപറമ്പ പള്ളി ഇമാം ജാഫർ മുസ്ലിയാർ ഉദ്ബോധനവും പ്രാർഥനയും നടത്തി . ഭാര്യയും രണ്ടു കുട്ടികളും ഉള്ള നൌസിറിനും കുടുമ്പത്തിനും ഇതൊരു അത്താണിയാവട്ടെ എന്നാണു നാട്ടുകാരുടെ പ്രാത്ഥന .
Tuesday, 6 January 2015
പെരുവയല്‍ ഗ്രാമപഞ്ചായത്ത് :ജനസേവനത്തിന്റെ വാതിൽ തുറന്ന് 22 കേന്ദ്രങ്ങൾ
![]() |
| . 13ാം വാര്‍ഡ് ഗ്രാമകേന്ദ്രം മുന്‍ എം.എല്‍.എയും ഹാന്‍വീവ് ചെയര്‍മാനുമായ യു.സി. രാമന്‍ ഉദ്ഘാടനം ചെയ്യുന്നു , |
ഒമ്പതാം വാര്‍ഡ് ഗ്രാമകേന്ദ്രത്തിന്‍െറ ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിച്ചു. 13ാം വാര്‍ഡ് ഗ്രാമകേന്ദ്രം മുന്‍ എം.എല്‍.എയും ഹാന്‍വീവ് ചെയര്‍മാനുമായ യു.സി. രാമന്‍ ഉദ്ഘാടനം ചെയ്തു.
ഒന്നാം വാര്‍ഡില്‍ ബ്ളോക് പഞ്ചായത്ത് അംഗം ധര്‍മ രത്നവും രണ്ടാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.സി. അബ്ദുല്‍ കരീമും മൂന്നാം വാര്‍ഡില്‍ ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ പി. രാധാകൃഷ്ണനും നാലാം വാര്‍ഡില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍ നായരും അഞ്ചില്‍ ദിനേശ് പെരുമണ്ണയും ഉദ്ഘാടനം ചെയ്തു.
ആറാം വാര്‍ഡില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അഹമ്മദ്, ഏഴില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, എട്ടില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. നാരായണന്‍ നായര്‍, 10ാം വാര്‍ഡില്‍ കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി, 11ാം വാര്‍ഡില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുവ്വാട്ട് മൊയ്തീന്‍ ഹാജി, 12ാം വാര്‍ഡില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. സുരേന്ദ്രന്‍, 14ല്‍ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. മാധവദാസ,് 15ല്‍ മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. സുബ്രഹ്മണ്യം, 16ല്‍ മുന്‍ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. മൂസ മൗലവി, 17ല്‍ കെ.എം. വേണുഗോപാലക്കുറുപ്പ്, 18ല്‍ കുടുംബശ്രീ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഫൈസല്‍, 19ല്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. അശോകന്‍, 20ല്‍ എടക്കോത്ത് മീത്തല്‍ മുഹമ്മദ് ഹാജി, 21ല്‍ സിസ്റ്റര്‍ ആസ്യ, 22ല്‍ ബ്ളോക് പഞ്ചായത്ത് അംഗം വിനോദ് പടനിലവും ഉദ്ഘാടനം നിര്‍വഹിച്ചു.
Wednesday, 31 December 2014
മാമ്പുഴ:കലക്ടർ വിളിച്ച യോഗത്തിൽ ഒളവണ്ണ ,പെരുമണ്ണ ,പഞ്ചായത്ത് പ്രസിഡ ന്റുമാർ പങ്കെടുത്തില്ല കൈയേറ്റ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം.
| മാമ്പുഴ |
രണ്ടുവര്‍ഷം ചെലവഴിച്ച് നടത്തിയ സര്‍വേ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും കൈയേറ്റ ഭൂമി ഏറ്റെടുക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അഡ്വ. പി.ടി.എ റഹീം, പെരുമണ്ണ, ഒളവണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍, സി.ഡബ്ള്യു.ആര്‍.ഡി.എം തുടങ്ങിയവരുള്‍പ്പെട്ട യോഗം കലക്ടര്‍ വിളിച്ചു ചേര്‍ത്തത്.എന്നാൽ ഒളവണ്ണ ,പെരുമണ്ണ ,പഞ്ചായത്ത് പ്രസിഡ ന്റുമാർ യോഗത്തിൽ പങ്കെടുത്തില്ല .
കൈയേറ്റ ഭൂമി ഏറ്റെടുത്ത് പഞ്ചായത്തുകളുടെ അധീനതയിലാക്കിയാല്‍ ടൂറിസം പ്രോജക്ടുകള്‍ തുടങ്ങാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
പുഴ മലിനമാക്കുന്ന അനധികൃത എം-സാന്‍ഡ് യൂനിറ്റുകള്‍ക്കെതിരെ ഗ്രാമപഞ്ചായത്തുകള്‍ നടപടി കര്‍ഷനമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. എം-സാന്‍ഡ് യൂനിറ്റുകള്‍ പുഴ മലിനമാക്കുന്നതുസംബന്ധിച്ച് പഠനം നടത്താന്‍ ജലവിഭവ വികസന കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗത്തില്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ ജമുന, തഹസില്‍ദാര്‍ റോഷ്നി നാരായണന്‍, ടൂറിസം സെക്രട്ടറി പി.ജി. രാജീവന്‍, സി.ഡബ്ള്യു.ആര്‍.ഡി.എം ശാസ്ത്രജ്ഞരായ ഡോ. പി.എസ്. ഹരികുമാര്‍, ഡോ. മാധവന്‍ കോമത്ത്, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ്, ജില്ലാ സര്‍വേ സൂപ്രണ്ട് എസ്. സലീം, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടഞ്ചേരി, സെക്രട്ടറി എ.കെ. വിശ്വനാഥന്‍, പി. കോയ, കെ.പി. ആനന്ദന്‍, റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, പി.എം. ഹരിദാസന്‍, കെ.പി. അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tuesday, 16 December 2014
ചേറ്റൂർ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി
കുറ്റിക്കാട്ടൂർ : ചേറ്റൂർ മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി (75) കണി യാത്തു മഹല്ല് പ്രസിഡണ്ട്,സെക്രടറി കുറ്റിക്കാട്ടൂർ മുസ്ലിം യത്തീം ഖാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ :ആയിഷ ,മക്കൾ :അബ്ദു സലിം,മജീദ് ,സാഹിർ ,സൗദാബി ,അഫ്സത് ഉനൈസ് ,മരുമക്കൾ ;അഹമ്മദ് ,സൈദ് ,ബഷീർ .മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് പാറ ക്കോട്ടു താഴം പള്ളിയിൽ .
വ്യാജ ഡോക്ടര്‍ ഷാഫിയുടെ ഇരകളിലധികവും കിഡ്നി, കാന്‍സര്‍ രോഗികള്‍.
![]() |
| മുണ്ടുപാലം റോഡിലെ മാളിയേക്കല്‍ അപാര്‍ട്മെന്‍റ്സില്‍ പ്രവര്‍ത്തിച്ചുവന്ന ഇയാളുടെ ‘ഇസഡ് ഫോര്‍ പ്രോഫറ്റോളി’ എന്ന സ്ഥാപനം അടച്ചു പൂട്ടിയ നിലയിൽ |
കുറ്റിക്കാട്ടൂര്‍: വ്യാജ ചികിത്സയുടെയും അനധികൃത മെഡിക്കല്‍ കോഴ്സിന്‍െറയും പേരില്‍ അറസ്റ്റിലായ ഡോ. ഷാഫി സുഹൂരിയുടെ ഇരകളില്‍ ഏറിയകൂറും കിഡ്നി, കാന്‍സര്‍ രോഗികള്‍. അഞ്ചു വര്‍ഷത്തോളമായി കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിലെ മാളിയേക്കല്‍ അപാര്‍ട്മെന്‍റ്സില്‍ പ്രവര്‍ത്തിച്ചുവന്ന ഇയാളുടെ ‘ഇസഡ് ഫോര്‍ പ്രോഫറ്റോളി’ എന്ന സ്ഥാപനത്തിലത്തെിയ രോഗിക്ക് അഞ്ചു ദിവസത്തെ ചികിത്സക്ക് 72,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയും കാന്‍സര്‍രോഗ ചികിത്സയുടെ ഇഞ്ചക്ഷന് 25,000 രൂപയും അതിനു മുകളിലുമായിരുന്നു ഫീസ് ഈടാക്കിയിരുന്നത്. സ്ഥാപനത്തിലെ പ്രത്യേകം ചട്ടംകെട്ടിയ ജീവനക്കാരാണ് ‘ഡോക്ടറെ’ക്കുറിച്ചും മരുന്നിന്‍െറ ഫലസിദ്ധിയെക്കുറിച്ചും പറഞ്ഞുവശത്താക്കുക. പിന്നീട് ഡോക്ടറുടെ ചികിത്സാമുറകള്‍ എളുപ്പമാവുകയും ചെയ്യും.
പ്രവാചക ചികിത്സക്കായി പ്രത്യേകം പേരുകളുള്ള മെഡിസിന്‍ ക്ളാസുകളും വിദ്യാര്‍ഥികള്‍ക്കായി ഇയാള്‍ നടത്തിയിരുന്നു. ഒന്നും രണ്ടും വര്‍ഷം ഇയാളുടെ ക്ളാസുകളില്‍ ഹാജരായവര്‍ പിന്നീട് തട്ടിപ്പ് മനസ്സിലാക്കി ഒഴിയുകയായിരുന്നു. പള്ളി ഖത്തീബുമാരും വിദ്യാസമ്പന്നരും ഇയാളുടെ വലയിലകപ്പെട്ടിരുന്നു.കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായിരുന്നു രോഗികളേറെയും.
Saturday, 13 December 2014
കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാനയിൽ ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി തറക്കല്ലിട്ടു.
![]() |
| ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നടത്തുന്നു |
കുറ്റിക്കാട്ടൂർ: മുസ്‌ലിം യതീം ഖാനയിൽ മോറൽ എജ്ജ്വു ക്കെഷനു വേണ്ടി നിർമിക്കുന്ന ഖാഇദേ മില്ലത്ത് സൗദത്തിനു മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടു, വി ദ്വേ ഷവും വിവാദവും വെടിഞ്ഞു ജനസേവനത്തിന്റെ വഴി തെരഞ്ഞെടുക്കാൻ സമൂഹം മുന്നിട്ടിറ ങ്ങണമെന്നു മുഖ്യ മന്ത്രി പറഞ്ഞു .
വിദ്യാർഥി കളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ മുഖ്യ മന്ത്രി എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുന്നത് കൊണ്ടാണ് തനിക്കു ഊർജസ്വലനാവാൻ കഴിയുന്നതെന്ന് പറഞ്ഞു . യതീം ഖാന പ്രസിഡന്റ് എ ടി ബഷീർ അധ്യക്ഷനായിരുന്നു ,എം കെ രാഘവൻ എം പി ,ടി സിദ്ധീക്ക് ,കെ സി അബു കെ പി കോയ ,ഖാദർ മാസ്റ്റെർ ,എന്നിവർ പ്രസംഗിച്ചു .എം കോയ ഹാജി സ്വാഗതം പറഞ്ഞു .
യതീംഖാന വാർഷികം തുടങ്ങി ;വിവാഹ ധൂർത്തിനെതിര സെമിനാർ
![]() |
| സെമിനാർ കെ പി എ മജീദ് ഉത്ഘാടനം ചെയ്യുന്നു |
കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർമുസ്‌ലിം യതീംഖാന വാർഷിക പരിപാടിക്ക് പതാക ഉയർന്നു . വിവാഹ രംഗത്തെ ധൂർ ത്തിനും ആഡമ്പരത്തിനുമെതിരെ നടന്ന സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ പി എ മജീദ് ഉത്ഘാടനം ചെയ്തു .ലളിതവും പവിത്രവുമാകേണ്ട വിവാഹം ഇന്ന് ഇവന്റ് മാനേജ്മെന്റുകൾക്ക് വിട്ടു കൊടുത്ത് സമ്പന്നർ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു .ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം ,ജമാഅത്തെ ഇസ്‌ലാമി ജില്ല പി ആർ സെക്രടറി ശിഹാബുദ്ധീൻ ഇബ്നു ഹംസ ,കെ എൻ എം ജില്ല സെക്രടറി റഷീദ് ഒള വ ണ്ണ ,എസ് വൈ എസ് സംസ്ഥാന സെക്രടറി മുസ്‌തഫ മുണ്ട് പാറ എന്നിവർ പ്രസംഗിച്ചു . ഇ എം കോയ ഹാജി സ്വാഗതവും ക അബ്ദു സലാം നന്ദിയും പറഞ്ഞു .
Friday, 12 December 2014
പ്രവാചക വൈദ്യ തട്ടിപ്പ് ;വ്യാജ വൈദ്യൻ ഷാഫി സുഹൂരി അറസ്റ്റിൽ .
![]() |
| കുറ്റിക്കാട്ടൂർ -മുണ്ടുപാലം റോഡിൽ ഷാഫി സുഹൂരിയുടെ തട്ടിപ്പ് കേന്ദ്രം പ്രവർ ത്തിച്ച കെട്ടിടം |
കുറ്റിക്കാട്ടൂർ : പ്രവാചക വൈദ്യ തട്ടിപ്പ് നടത്തിയ ചെലവൂർ സ്വദേശി അബ്ദുള്ള എന്ന ഷാഫി സുഹൂരിയെ ഇന്നലെ വെള്ളയിൽ പോലീസ് അറസ്റ്റു ചെയ്തു കോഴിക്കോട് കോടതിയിൽ ഹാജരാക്കി .ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു . . കുറ്റിക്കാട്ടൂരിലും കോഴിക്കോട് ബീച്ച് ആശുപത്രിക്കടുത്തും ഇയാൾപ്രവാചക ചികിത്സയുടെ പേരിൽ സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു .ഇവിടെ എത്തുന്ന മാരക രോഗം വന്ന രോഗികളിൽ നിന്നും വൻ തുക ഈടാക്കിയാണ് ചികിത്സ യുടെ മറവിൽ തട്ടിപ്പ് നടത്തിയത്.വ്യാജ മരുന്നുകളും മറ്റും നല്കിയിരുന്നത് വൻ തുകക്കായിരുന്നു .കിഡ്നി രോഗികളോട് 75000 രൂപ അഡ്വാൻസ് വാങ്ങിയാണ് ഇയാളുടെ കേന്ത്രത്തിൽ അഡ്മിറ്റ് ചെയ്തിരുന്നത് .ഡയാലിസ് ചെയ്തു കൊണ്ടിരുന്ന രോഗികളെ അതിൽ നിന്നും പിന്തിരിപ്പിച്ചു വ്യാജ മരുന്നുകൾ പ്രവാചകൻ കല്പ്പിച്ച ഔഷധ മാണെന്ന് പറഞ്ഞാണ് രോഗികൾ ക്ക് നല്കിയിരുന്നത് .ഇതിനിടെ ഡയാലിസിസ് നിർ ത്തിയ രോഗി മരണപ്പെട്ടത് വിവാദമായിരുന്നു .ബന്ധുക്കൾ പരാതി കൊടുക്കാത്തത് കൊണ്ട് പ്രശ്നം കെട്ടടങ്ങി .ഇയാളുടെ സ്ഥാപനത്തിൽ വൈദ്യ പഠനം നടത്തുന്നതിനും തുടക്കം കുറിച്ചിരുന്നു .ഇതിനു ചേർന്ന വിദ്യാർഥികൾ തട്ടീപ്പു മനസ്സിലാക്കി ഇയാള്ക്കെതിരെ പരാതി കൊടുത്തിരുന്നു .പല രാഷ്ട്രീയ ഉന്നതരുമായി ബന്ദ്ധമുന്ടെന്നും യുനാനി മെഡിസിൻ ബിരുദ മുണ്ടെന്നും പ്രചരിപ്പിച്ചിരുന്നു .ഇതിനിടെ ഇതിന്റെ പ്രചാരണത്തിനു സെമിനാറും പുസ്തക പ്രകാശനവും തുടങ്ങിയ വിദ്യകളും പ്രയോഗിച്ചിരുന്നു .ഇയാൾ കക്കാട് ഫൈസിയുടെ ത്വെ രീഖത്തിലെ അംഗ മാണ് . യുനാനി ഡോക്ടർമാരുടെ സംഘടനയാണ് ഇയാൾക്കെതിരേ സിറ്റി പോലീസ് കമ്മീഷ് ണ ർ ക്ക് പരാതി നൽകിയത് .
Thursday, 11 December 2014
കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന: മോറൽ എജുകേഷൻ അക്കാദമി കെട്ടിടത്തിനു മുഖ്യ മന്ത്രി തറക്കല്ലിടും.
കുറ്റിക്കാട്ടൂർ: മുസ്‌ലിംയതീംഖാനവാർഷികസമ്മേളനത്തിന് ഡിസംബർ 12 ന് തുടക്കം കുറിക്കും . വൈകുന്നേരം മൂന്നു മണിക്ക് വിവാഹ ദൂർത്തിനെതിരെ നടക്കുന്ന സെമിനാർ മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി കെ. പി. എ മജീദ് ഉത്ഘാടനം ചെയ്യും ,വിവിധ മുസ്‌ലിം സംഘടന പ്രതിനിധികൾ സംസാരിക്കും , പുതുതായി നിർമിക്കുന്ന മോറൽ എജുകേഷൻ അക്കാദമി കെട്ടിടത്തിനു 13 നു രാവിലെ 9 മണിക്ക് മുഖ്യ മന്ത്രി തറക്കല്ലിടും . വാർഷിക പരിപാടി 14 നു സമാപിക്കും ,
Monday, 24 November 2014
മത്സ്യത്തിന്റെ തൊലിയിൽ ദൈവികവചനം ; പ്രചരണം കേട്ട് ജനം കൂടി , ഡിസൈൻ ഭാവനയിൽ നിന്നും വായിച്ചെടുത്തത് .
![]() |
| അത്ഭുത അയല |
കുറ്റിക്കാട്ടൂർ :കുറ്റിക്കാട്ടൂർ മത്സ്യമാർക്കറ്റിൽ വിൽക്കാൻ വെച്ച അയലയുടെ തൊലിയിൽ ദൈവിക വചനം ;കേൾക്കേണ്ട താമസം ജനം ഓടിക്കൂടി .അറബി അറിയുന്നവരും അല്ലാത്തവരും ഇത് ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെ വെളിപ്പെടുത്തുന്ന വചനമായ" ലാഇലാഇല്ലള്ളാ " എന്ന് പ്രഖ്യാപിച്ചു .ഉടൻ ചീയാൻ പോകുന്ന അയില പലകക്ക് മുകളിൽ എല്ലാവർക്കും കാണാൻ സൌകര്യത്തിൽ എടുത്തു വെച്ചു ,കച്ചവടക്കാരും നാട്ടുകാരും പത്രത്തിലേക്കും ചാനലിലേക്കും വിളിച്ചു അത്ഭുത സംഭവം വാർത്തയാക്കാൻ പറഞ്ഞു ,അപ്പോഴേക്കും അത്ഭുത മീനിന്റെ പടം സോഷ്യൽ മീഡിയയിൽ പറന്നു നടന്നു .സമ്പവം മീനിന്റെ തൊലികളിൽ കാണുന്ന ഡിസൈനുകളാണ് .ഇതൊരു മനസ്സിന്റെ ഇമെജിനേഷൻ വായനയിൽ നിന്നും ഉണ്ടാകുന്നതാണ് .ഇത്തരം സംഭവങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ട് .മാര്ബിളിലും പാറകളിലും നമ്മുടെ മനസ്സിൽ പതിക്കുന്ന ചിത്രങ്ങളായി പലതിനെയും സങ്കൽപ്പിച്ചു വായിച്ചെടുക്കാൻ കഴിയും .അത്തരത്തിലുള്ള ഒരുത്തൻറെ വായനയാണ് കറി വെക്കാൻ കൊണ്ട് പോകേണ്ട അയലയെ നാട്ടുകാർക്ക് കാഴ്ച വസ്തുവാക്കിയത് .അല്ലങ്കിൽ ഇത്തരം മീനിന്റെ തൊലിയിൽ ദൈവിക വചനം കൊത്തി വെച്ച് ദൈവത്തിനു ഇസ്‌ലാം പ്രചരണം നടത്തേണ്ട ആവശ്യമില്ല .ഖുർആനിലൂടെ ഈ സന്ദേശം കൈമാറിയാൽ മതി . ഇത്തരം പ്രചരണം ഇസ്ലാമിനെ പറ്റി തെറ്റായ സന്ദേശമാണ് നൽകുക .അല്ലെങ്കിൽ ചീഞ്ഞു പോകുന്ന മീനിൽ എല്ലാം അവസാനിച്ചു പോകും .ഇതിനിടെ ചിലരുടെ കമന്റു എ പി ഇത് കണ്ടാൽ ഇതും വാങ്ങി കൊണ്ട് പോയി പ്രദർശനം നടത്തും "കമന്റു പറഞ്ഞവരെ മറ്റു ചിലര് തിരുത്തിയത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടായില്ല .
Tuesday, 18 November 2014
മുണ്ടോട്ട് അബ്ദുസലാം നിര്യാതനായി
Sunday, 16 November 2014
ബന്ധുക്കൾ എത്തിയില്ല നാട്ടുകാർ മയ്യത്ത് ഖബറടക്കി.
കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ എ ഡബ്ലി യു എച് കൊളേജി നടുത്ത് വാടക കൊട്ടെഴ്സിൽ താമസിക്കുന്ന വടകര മണിയൂർ സ്വദേശി അമ്മദ് (55 )നിര്യാതനായി .ഇദ്ദേഹത്തിന്റെ ബന്ധുക്കളാരും എത്താത്തതിനെ തുടർന്ന് നാട്ടുകാർ പ്രദേശത്തെ കണിയാത്തു പള്ളി ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കി , ഭാര്യ റൈഹാനത്തും ഇദ്ദേഹവും
തനിച്ചായിരുന്നു താമസിച്ചിരുന്നത് .
ശില്പ വൈഭവത്തിന്റെ ശില്പിക്ക് ഹിറ സെന്ററിന്റെ ആദരം
![]() |
| അഷ്ഫാഖ് അഹമ്മദ് ശില്പത്തിനരികെ |
കുറ്റിക്കാട്ടൂർ :കോഴിക്കോട് ജില്ല ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തി പരിചയ മേളയിൽ രണ്ടാം സ്ഥാനം നേടി എ ഗ്രേഡ് ലഭിച്ച റഹ്മാനിയ ഹയർ സെക്കണ്ടറി പ്ലസ് വണ്‍ വിദ്യാർത്ഥി അഷ്ഫാഖ് അഹമ്മദിനു കുറ്റിക്കാട്ടൂർ ഹിറ സെന്റർ സംഘടിപ്പിച്ച ചടങ്ങിൽ ഉപഹാരം നല്കി. വെൽഫെയർ പാർടി പെരുവയൽ പഞ്ചായത്ത് സെക്രടറി ടി പി ഷാഹുൽ ഹമീദ് ഉപഹാരം അഷ്ഫാഖിനു കൈമാറി
അഷ്ഫാഖ് ശിൽപം നിർമിച്ചത് .കുറ്റിക്കാട്ടൂർ എസ് ഐ ഒ യുണിറ്റ് അംഗ മാണ് .ടി കെ അബ്ദുള്ളയുടെയും ബുശ്രയുടെയും മകനാണ് .
ഭക്തിയും ധർമവും പ്രകാശം പരത്തിയ അന്തരീക്ഷത്തിൽ സപ്താഹ യഗ്ഞ്ഞ ത്തിനു തുടക്കം
![]() |
| .മാതൃ ഭൂമി മാനേജിംഗ് എഡിറ്റർ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിക്കുന്നു |
കുറ്റിക്കാട്ടൂർ :ഭക്തി യും ധർമവും വിളമ്പരം ചെയ്തു മനസ്സിൽ നല്ല ശീലങ്ങൾ പ്രകാശം പരത്തി കുറ്റിക്കാട്ടൂർ ശ്രീ നരസിംഹ വാമന ക്ഷേത്രത്തിൽ സപ്താഹ യഗ്ഞ്ഞത്തിനു തുടക്കമായി .മാതൃ ഭൂമി മാനേജിംഗ് എഡിറ്റർ ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു .ദൈവത്തും കണ്ടി ഹരിദാസൻ അദ്ധ്യക്ഷനായിരുന്നു ,പരിവ്രജന മാതൃക പ്രാജ്ജി (ശാരദ മഠം )അനുഗ്രഹ പ്രഭാഷണം നടത്തി .ക്ഷേത്ര സംരക്ഷണ സമിതി ഖജാൻജി കെ നാരായണൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി .കിഴക്കുമ്പാട് വിനോദ് ശർമ സപ്താഹ പാരായണം നടത്തി .നവമ്പർ 16 മുതൽ 23 വരെ പാരായണം നടക്കും .
Saturday, 15 November 2014
പഞ്ചായത്ത് വൈസ് :പ്രസിഡ ന്റു സ്ഥാനം പൊതാത് രാജി നൽകി ;ലീഗിൽ അസംതൃപ്തി .
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്ത് വൈസ് :പ്രസിഡന്റു സ്ഥാനത്ത് നിന്നും പൊതാത് മുഹമ്മദ് രാജി നൽകി. പകരം ലീഗിലെ പി കെ ശറഫുദ്ധീൻ നവമ്പർ പതിനേ ഴിന് പഞ്ചായത്ത് വൈസ് :പ്രസിഡണ്ടായി ചുമതലയേല്ക്കും .ഇതിനിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ പൊതാത്തിനെ രാജി വെപ്പിച്ചതിൽ ലീഗിന്റെ പ്രാദേശിക നേന്ത്രത്വത്തിൽ അമർഷം പുകയുന്നുണ്ട്
![]() |
| ശറഫുദ്ധീൻ |
കുറ്റിക്കാട്ടൂർ ഭാഗത്ത് നിന്നുള്ളവരാണ് പൊതാത്തിന്റെ രാജിയിൽ അമർഷം പ്രകടിപ്പിക്കുന്നത് . ശറഫുദ്ധീൻ ലീഗിന്റെ യുവ രക്തവും പഞ്ചായത്തിന്റെ ആസൂത്രണത്തിൽ മുഖ്യ ശി ല്പിയുമാണ് .വരുന്ന തെരഞ്ഞെടുപ്പിൽ .പൊതാത്തിനു സീറ്റ് നിഷേധിക്കുമോ എന്ന ഭയമാണ് പോതാത്തിനെ പിന്തുണക്കുന്നവർക്കുള്ളത് .മുസ്‌ലിം ലീഗിന്റെ നേന്ത്ര ത്വത്തെ അനുസരിച്ചാണ് രാജി നല്കിയെതെന്നു പൊതാത്തു .പറഞ്ഞു .
Wednesday, 12 November 2014
പാറ ക്കോട്ട് താഴം ഇടുവാട്ടിൽ അസീസ്( ഓട്ടോ) (52 )നിര്യാതനായി.
Subscribe to:
Posts (Atom)



































7.jpg)


.jpg)














.jpg)





