കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Thursday, 22 October 2015
കടയിൽ തീ പിടുത്തം ;സുരക്ഷിതമായി ഗ്യാസ് സിലിണ്ടർ വൻഅ പകടം ഒഴിവായി.
![]() |
| കത്തിയ കടയുടെ ഉൽ ഭാഗം |
കുറ്റിക്കാട്ടൂർ :രാത്രി പൂട്ടിയിട്ട കൂൾബാറിൽ തീപിടിച്ചു സാധനങ്ങൾ കത്തി നശിച്ചു .കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന്റെ ടൂബ് കത്തിയെങ്കിലും സിലിണ്ടർ പൊട്ടി തെറിക്കാതെ വൻ അ പകടം ഒഴിവായി .സിലിണ്ടറിന് മുകളിൽ ഫ്രിഡ്ജ് ലെ വെള്ളം മറിഞ്ഞു വീണത് കാരണം കത്തിയ ടൂബിലെ തീ കെട്ടതാവാമെന്നു സംശയിക്കുന്നു . മുണ്ടുപാലം റോഡിലെ റിയാസിന്റെ മദീന കൂൾബാറിലാണ് ബുധനാഴ്ച രാത്രി തീപിടിച്ചു ഫ്രിഡ്ജും ഫർണീച്ചറുകളും കത്തിനശിച്ചത് .കടയുടമ രാവിലെ തുറന്നു നോക്കിയപ്പോഴാണ് തീ പിടുത്തം കണ്ടത് .സിലിണ്ടറിൽ തീ പടർന്നു പൊട്ടിയിരുന്നെങ്കിൽ തൊട്ടടുത്ത വീടും കെട്ടിടവും തകരുമായിരുന്നു .വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് പറയുന്നു ..രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു .
Wednesday, 21 October 2015
.വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ; പെരുവയൽ പഞ്ചായത്ത് സെക്രടറി യെ സി പി എം ഉപരോധിച്ചു.
കുറ്റിക്കാട്ടൂർ :അവസാന ദിവസം വോട്ട് ചേർക്കേണ്ട അവസരം കള്ള വോട്ട് ചേർക്കാ ൻ ലീഗുകാർ ദുരുപയോഗിചെന്നു ആരോപിച്ചു സി പി എം ജില്ല കമ്മറ്റി അംഗം പ്രേം നാഥ് ,ഏരിയ സെക്രടറി കെ ആർ സുബ്രമണ്യൻ ,കെ കൃഷ്ണൻ കുട്ടി ,പി അനിത എന്നിവരുടെ നേന്തൃ ത്ത ത്തിലെത്തിയ സി പി എം പ്രവർത്തകർ പെരുവയൽ പഞ്ചായത്ത് സെക്രടറി വിശ്വ നാഥനെ ഉപരോധിച്ചു .
അഞ്ചാം വാർഡിലെ 716 ,മുതൽ 726 വരെയുള്ള ക്രമ നമ്പറുകളിൽ പെട്ട ആളുകളെ ആറാം വാർഡിലെ വോട്ട ർ പട്ടികയിൽ 947 മുതൽ 956 വരെയുള്ള നമ്പറുകളായാണ് ചേർത്തത് .ഇവർ അഞ്ചാം വാർഡിലെ സ്ഥിര താമസക്കാരാ ണെന്ന് പറയുന്നു .അത് പോലെ കുന്നമംഗലം പഞ്ചായത്തിൽ പെട്ട എ ടി ബഷീറിന്റെ വോട്ട് പെരുവയൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലേക്ക് മാട്ടിയതും വ്യജ രേഖകൾ സമർപ്പിച്ചാ ണെന്ന് ഇവർ തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു .ആറാം വാർഡ് തെരഞ്ഞെടുപ്പു കണ്‍ വീണർ വി ശശിധരൻ പതിമൂന്നാം വാർഡ് തെരഞ്ഞെടുപ്പു കണ്‍ വീണർ കെ പ്രേമരാജൻ എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കിയത്
പ്രചരണത്തിൽ യു .ഡി എഫ് മുന്നിൽ .ബി ജെ പി സീറ്റിൽ അട്ടി മറി നടക്കുമെന്ന് ഇടതു പക്ഷം .
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിൽ പ്രചരണത്തിൽ യു .ഡി എഫ് മുന്നിൽ നിൽക്കുമ്പോൾ ബി ജെ പി സീറ്റിൽ അട്ടി മറി നടക്കുമെന്ന് ഇടതു പക്ഷം. പ്രചരണത്തിന്റെ ഒന്നാം ഘട്ടമായുള്ള വീട് കയറിയുള്ള പ്രവർത്തനം എല്ലാ പാർടികളും പൂർത്തീകരിച്ചപ്പോൾ പരസ്യ പ്രചാരണത്തിൽ മുസ്ലിം ലീഗ് ,കോണ്ഗ്രസ് സ്ഥാനാർ ഥി കളാണ് മുന്നിട്ടു നിൽക്കുന്നത് .എൽ ഡി എഫ് നാളെ മുതൽ നടക്കുന്ന കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ചാവും പ്രചാരണത്തിനു ചൂട് പകരുക .ഇതിനിടെ ബി ജെ പി വിജയിച്ച പതിനാലാം വാർഡിൽ ഇക്കുറി സീറ്റ് തിരിച്ചുപിടിക്കാൻ കോണ്ഗ്രസും കൊണ്ഗ്രസിലെ അസംതൃപ്തി യിൽ ആശ്വാസം കണ്ട് ഈ വാർഡിൽ വിജയിക്കുമെന്ന് സി പി എമ്മും പറയുന്നു ..ഇതിനിടെ പ്രവചനാതീത മത്സരം നടക്കുന്ന പതിനഞ്ചാം വാർഡിൽ കഴിഞ്ഞ തവണത്തെ വിജയം ഉറപ്പിക്കാൻ മുസ് ലിം ലീഗ് ശക്തമായ പ്രചാരണമാണ് നടത്തുന്നത് .
ലീഗിന്റെ സഫിയ മാക്കിനിയാട്ടാണ് രംഗത്തുള്ളത് , കഴിഞ്ഞ തവണ ബി ജെ പി രണ്ടാം സ്ഥാനത്തായിരുന്നു. ഇവിടെ രമണി യാണ്ബി ജെ പി സ്ഥാനാർഥി . എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഹർഷ നന്ദനയും മത്സരിക്കുന്നു .കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ ഇക്കുറി ബി ജെ പി യെ തുണക്കില്ലെന്നാണ് പറയുന്നത് .സ്ഥാനാർഥി വാർഡിലും പൊതു രംഗത്തും
പരിചിതമല്ലെന്നതു എൽ ഡി എഫ്നെ തുണ ക്കുമെന്നാണ് കരുതുന്നത് ഏതായാലും സി പി എം നുള്ളിലെ പ്രശ്നവും പ്രവർത്തകരുടെ തണുപ്പൻ നിലപാടും എല്ലാ പ്രതീക്ഷകളും അട്ടി മറിക്കുമോ എന്നാ ആശങ്കയും സി പി എം നുണ്ട് .
Tuesday, 20 October 2015
ആണ്‍ തട്ടകത്തിലും വിട്ടു കൊടുക്കാതെ പെണ്‍ പട .
ഇരുവർക്കും എതിരാളികൾ പുരുഷന്മാരാണ്.പ്രാദേശിക കമ്മറ്റികൾഇവരെ വീണ്ടും മത്സരിപ്പിച്ചപ്പോൾ ഇടതു മുന്നണിയും ബി ജെ പി യും ഇവരെ നേരിടാൻ പുരുഷന്മാരെ തന്നെയാണ് നിർത്തിയത് .റുഹൈ മത്തിനു മുഖ്യ എതിരാളി സി പി എം പെരുമ ണ്ണ സൌത് ബ്രാഞ്ച് സെക്രടറി കെ ഇ റഷീദാണ് ബീനാ കോട്ടായിക്ക് സി പി എം ലോക്കൽ കമ്മറ്റി അംഗം ഇ കെ സുബ്രമണ്യ നാണ് ,ഇരു സ്ഥലത്തും ബി ജെ പി യും രംഗത്തുണ്ട് .വിമത ശല്യം ഇരുവർക്കുമുണ്ട് .
Monday, 19 October 2015
കോണ്‍ഗ്രസിനും ലീഗിനും കോണ്‍ഗ്രസ് റിബൽ ; ഇരു വിഭാഗം പ്രവർത്തകരിലുംഅസംതൃപ്തി.
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിലും പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിലും യു .ഡി .എഫിന് റിബൽ തലവേദന . പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി കളുടെ ചിത്രം വ്യക്തമായപ്പോൾ കോണ്‍ഗ്രസിലെ രമ്യ ഹരിദാസിന് പുറമേ മാവൂർ പാറമ്മൽ ഭാഗത്ത് നിന്നുള്ള ഐ വിഭാഗത്തിന്റെ പിന്തുണയോടെ മാലിനിസോമനും സ്ഥാനാർഥിയായി രംഗത്തുണ്ട് .നേതാക്കൾ ഇടപെട്ടിട്ടും പിന്മാറാൻ തയ്യാറാവാതെ മൊബൈൽ ചിഹ്ന ത്തിലാണ് ഇവർ മത്സരിക്കുന്നത് ,ഇടതു മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി ബുഷ്‌റ അനീസ് റോസാ പൂവ് ചിഹ്ന ത്തിലും .ബി ജെ പി സ്ഥാനാർഥിയായി വിജയ കുമാരിയും രംഗത്തുണ്ട് .പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷൻ ഉൾപെട്ട പെരുവയൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി ലിനിഷ ബാലചന്ദ്രന് റിബലായി കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം രൂപം നല്കിയ ജനകീയ മുന്നണിയുടെ പിന്തുണയോടെ എൻ ബി ബിന്ദുവാണ് മത്സരിക്കുന്നത് . ഇതിനിടെ പഞ്ചായത്തിൽ ലീഗും കോണ്‍ഗ്രസം അവസാന നിമിഷം ഉണ്ടാക്കിയ വെടി നിർത്തൽ ചില വാർഡുകളിൽ ഇരു വിഭാഗം പ്രവർത്തകരെയും തൃപ്തി പെടുത്തിയിട്ടില്ല .
ഇരുപത്തി രണ്ടാം വാർഡിൽ മെമ്പറാ യിരുന്ന അനീഷ് പാലാട്ടു പൊതു രംഗത്ത് വളർത്തി കൊണ്ട് വന്ന ബിന്ദു മുരളിയാണ് ഇപ്പോൾ .ബി ജെ പി സ്ഥാനാർഥിയായി രംഗത്തുള്ളത് .ഇവരുടെ സംഘ പരിവാർ ബന്ധം ലീഗുകാർ
ചൂണ്ടി കാണിച്ചിട്ടും ലീഗ് വനിതകൾക്ക് അവസരം ലഭി ചില്ലന്നും ആക്ഷേപമുണ്ട് .മാത്രമല്ല ഈ വാർഡ് ലീഗിന് വിട്ടു നൽകാതെ കോണ്ഗ്രസ് വനിതക്ക് നൽകിയതിലെ അസംതൃപ്തി പരിഹരിക്കാൻ നേതാക്കൾ ഇടപെട്ടു നടത്തിയ നീക്കവും വിജയിച്ചിട്ടില്ല .ഈ വാർഡിനു പകരം പതിനഞ്ചാം വാർഡ് കോണ്ഗ്രസ്നു നല്കാമെന്നു പറഞ്ഞിട്ടും കോണ്ഗ്രസ് വഴങ്ങിയിരുന്നില്ല .ഈ പ്രശ്നത്തിൽ തട്ടി ഇരു കൂട്ടരും പ്രചരണ രംഗത്ത് നിന്നും പരസ്പരം മാറി നില്ക്കുകയാണ് .ഇതിനിടെ ഈ വാർഡുകളിൽ ബി ജെ പി വോട്ട് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് .ഇടതു സ്ഥാനാർഥിയായി ബ്രിന്ദ യും .യു ഡി എഫ് സ്ഥാനാർഥിയായി ശാന്തയുംഇരുപത്തി രണ്ടാം വാർഡിൽ രംഗത്തുണ്ട് .
Friday, 16 October 2015
പട്ടാപകൽ വീട് കുത്തി തുറന്നു മോഷണം.സ്വർ ണവും പണവും നഷ്ടപ്പെട്ടു .
ഭർതൃ പിതാവിന്റെ ആണ്ടു നേര്ച്ചക്കായി വ്യയാഴ്ച രാവിലെ വീട്ടമ്മ വെള്ളി പറമ്പിലേക്ക് പോയ സമയത്താണ് മോഷണം . തൊട്ടടുത്തു വീടുകളുണ്ടായിട്ടും മോഷണ വിവരം വീട്ടുകാർ വൈകുന്നേരം 5 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് .വളരെ ആസൂത്രിതമായി നടന്ന മോഷണമാ ണിതെന്നാണ് പോലീസിന്റെ നിഗമനം .മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്കോ ഡുമായി പരിശോധന നടത്തി
Thursday, 15 October 2015
പള്ളി മാലിൽ ഹൈദ്രോസ് ഹാജി നിര്യാതനായി .
കുറ്റിക്കാട്ടൂർ : ജമാഅത്തെ ഇസ്‌ലാമി മുൻകാല പ്രവർത്തകനും പാളയം സിറ്റി ടിൻവർക്സ് ഉടമയുമായിരുന്ന വെള്ളിപറമ്പ് 6 / 4 പള്ളി മാലിൽ ഹൈദ്രോസ് ഹാജി നിര്യാതനായി (94 ) .ഭാര്യമാർ :പരേതയായ ഫാത്തിമ പി , ഫാത്തിമ ടി പി ,
മക്കൾ :മുഹമ്മദ് ബഷീർ ,അബ്ദുൽ കരീം (കുവൈത്ത് )ആയിഷബി (യു എ ഇ )
മഷ്ഹൂർ,അഫ്സൽ (യു എ ഇ )മർളിയസുഹറാബി ,ശരീഫ, നുസ്രത് , മുനീറ ,മൻസൂർ ,പരേതനായ അബ്ദുസ്സലാം
മരുമക്കൾ :മരക്കാർ അഹമ്മദ് ,ടി പി ,(യു എ ഇ )ഹസ്സൻ (കൊളത്തറ )മുഹമ്മദ് കുട്ടി (യു എ ഇ )മുസ്തഫ (പന്തീരാങ്കാവ് )സലീം ചെറൂപ്പ (ആർ ടി ഒ കോഴിക്കോട് )അബ്ദുനാസർ (ആരാമ്പ്രം )സകീന ,ഹഫ്സ ,സാജിത ,ഫൗസിയ ,ജസീല ,ശിഫാന
സഹോദരങ്ങൾ :പരേതനായ അഹമ്മദ് കുട്ടി ,പരേതയായ കുഞ്ഞീരു കു ട്ടി .സൈ നുദ്ധീൻ ഹാജി ,പി ,അബൂബക്കർ ,അലവി കുട്ടി ,ഉമ്മർ ,ആച്ചുമ്മ ,ആമിന
Wednesday, 14 October 2015
പത്രിക സമർപ്പണം ഇന്ന് പൂർത്തിയാകും ,ലീഗ് -കോണ്ഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തി .
![]() |
| പത്രിക സമർപ്പണത്തിന് എത്തിയ ലീഗ് സ്ഥാനാർഥി കളും പ്രവര്ത്തകരും |
കുറ്റിക്കാട്ടൂർ :ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം ഇന്ന് അവസാനിക്കുമ്പോൾ ചിത്രം വ്യക്തമാകുമെങ്കിലും മുന്നണി ഘടക കക്ഷികൾക്കിടയിലെ അസംതൃപ്തി യു .ഡി എഫിന് തലവേദന സൃ ഷ്ടിക്കുന്നു .പെരുവയൽ പഞ്ചായത്തിൽ ,ലീഗ് -കോണ്ഗ്രസ് ബന്ധം സീറ്റ് വിഭജന പ്രശ്നത്തിൽ തട്ടി ഭീഷണിയുടെ സ്വരത്തിലേക്ക്നീങ്ങിയതിനെ തുടർന്ന് കോണ്ഗ്രസ് വഴങ്ങി. ലീഗ് ആവശ്യപെട്ട കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കുറ്റിക്കാട്ടൂർ ഡിവിഷൻ വിട്ടു കൊടുത്താണ് പ്രശ്നം പരിഹരിച്ചത് ഇവിടെ മുൻ പഞ്ചായത്ത് അംഗം ടി കെ റംല മത്സരിക്കും . എന്നാലും പഞ്ചായത്തിലെ 22 ,15 വാർഡ് കൾ പരസ്പരം മാറാനുള്ള ആവശ്യം കോണ്ഗ്രസ് അന്ഗീകരിച്ചില്ല . ലീഗ് ഭൂരിപക്ഷമുള്ള വാർഡ്22 വിട്ടു കിട്ടണമെന്നായിരുന്നു ലീഗിന്റെ ആവിശ്യം പകരം ലീഗ് വിജയിച്ച 15 കൊണ്ഗ്രസ്സിനു വിട്ടു നല്കും. ഇത് അന്ഗീകരിക്കതിരുന്നത് കൊണ്ടാണ് കുറ്റിക്കാട്ടൂർ ബ്ലോക്ക് ഡിവിഷൻ കൊണ്ഗ്രസ്സിനു നഷ്ടപ്പെട്ടത് .ഇതിനിടെ 22 ആം വാർഡ് കോണ്ഗ്രസ്ന്റെ പഞ്ചായത്ത് അംഗം ഇപ്പോൾ ബി. ജെ. പി സ്ഥാനാർഥി യായി മത്സരിക്കുന്ന പ്രവർത്തകയെ വാർഡിന്റെ മുഖ്യ സ്ഥാനത്ത് കൊണ്ടുവന്നതിൽ ആരോപണം നേരിടുന്നതും യു ഡി എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട് . വാർഡിന്റെ എ ഡി എസ് ,സി ഡി എസ് രംഗത്തുള്ളവരാണ് ഇപ്പോൾ വാർഡിൽ മത്സരിക്കുന്നത് .ഈ രംഗത്ത് നിന്നും ലീഗിന്റെ വനിതകൾ പുറന്തള്ള പ്പെട്ടതിൽ അണികൾക്കിടയിൽ രോഷമുണ്ട് .പഞ്ചായത്തിലെ വോട്ടു നില മെച്ചപ്പെടുത്തി ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് എൽ ഡി എഫ് .മതെതരത്ത്വത്തിനു ഭീഷണിയായ സംഘ പരിവാറിനെ ചെറുക്കാൻ ചില നീക്ക് പോക്കുകൾ ഇവർ നടത്തുന്നുണ്ട് .ഇത്തരം ഭീഷണി യുള്ള ഇടങ്ങളിൽ ലീഗിന്റെ സഹായം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ .വെൽഫെയർ പാർടിയുടെ പിന്തുണ ഇക്കാര്യത്തിൽ അവർ ഉറപ്പു നൽകിയിട്ടുണ്ട് .15,14 22 വാർഡുക ളിലാണ് ഇത്തരം നീക്ക് പോക്കുകൾ നടക്കാൻ സാധ്യത .
Thursday, 8 October 2015
പെരുവയല്‍ പഞ്ചായത്ത്: ഇരു മുന്നണികളിലും സീറ്റ് തര്‍ക്കം.
കുറ്റിക്കാട്ടൂര്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതികളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങിയെങ്കിലും പെരുവയല്‍ പഞ്ചായത്തില്‍ ഇരു മുന്നണികളിലും സീറ്റ് തര്‍ക്കവും പൊതുസമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കുള്ള ക്ഷാമവും വഴിമുടക്കിനില്‍ക്കുന്നു. എസ്.സി സംവരണ പഞ്ചായത്തിലേക്ക് എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത് പ്രതിപക്ഷ നേതാവായിരുന്ന കെ.എം. ഗണേശനെയാണ്. അദ്ദേഹത്തോട് എല്‍.ഡി.എഫ് വിജയിച്ച 21ാം വാര്‍ഡില്‍ മത്സരിക്കാനാവശ്യപ്പെട്ടിരിക്കുകയാണ്. യു.ഡി.എഫ് ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ദാസനെയും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം സെക്രട്ടറി ഷാജി പുന്നക്കലിനെ മൂന്നാം വാര്‍ഡിലും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഇരുമുന്നണികളും ചെറിയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി സ്വതന്ത്രന്മാരെ രംഗത്തിറക്കി മത്സരിപ്പിക്കാനും കിണഞ്ഞുശ്രമിക്കുന്നുണ്ട്.
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്തര്‍ക്കം രൂക്ഷമാണ്. ഐ ഗ്രൂപ്പിലെ രവികുമാര്‍ പനോളിയെ മാറ്റിനിര്‍ത്തി എ ഗ്രൂപ്പില്‍പെട്ട ആളെ മത്സരിപ്പിക്കാനുള്ള ശ്രമം തകൃതിയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ചില വാര്‍ഡുകള്‍ കോണ്‍ഗ്രസില്‍നിന്ന് മുസ്ലിംലീഗ് ആവശ്യപ്പെടുന്നതും വാര്‍ഡുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയാറാവാത്തതും കാരണം യു.ഡി.എഫ് ചര്‍ച്ച വഴിമുട്ടി.
എല്‍.ഡി.എഫില്‍ പല വാര്‍ഡുകളിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം കഴിയാത്തതില്‍ അണികള്‍ നിരാശയിലാണ്.
ബി.ജെ.പിയാവട്ടെ, സ്ത്രീസംവരണ വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളെ ലഭിക്കാതെ നെട്ടോട്ടത്തിലാണ്. പഞ്ചായത്ത് വിഭജനം യാഥാര്‍ഥ്യമാവാഞ്ഞതിനാലും നേരത്തേ യു.ഡി.എഫ് നേതാക്കള്‍ വിജയിച്ച വാര്‍ഡുകള്‍ സ്ത്രീസംവരണമായതിനാലും പ്രസിഡന്‍റുപദം എസ്.സി വിഭാഗത്തിനായതിനാലും പലരും നിരാശയിലാണ്. ഏതായാലും രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ചിത്രം വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് അണികള്‍.
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്തര്‍ക്കം രൂക്ഷമാണ്. ഐ ഗ്രൂപ്പിലെ രവികുമാര്‍ പനോളിയെ മാറ്റിനിര്‍ത്തി എ ഗ്രൂപ്പില്‍പെട്ട ആളെ മത്സരിപ്പിക്കാനുള്ള ശ്രമം തകൃതിയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ചില വാര്‍ഡുകള്‍ കോണ്‍ഗ്രസില്‍നിന്ന് മുസ്ലിംലീഗ് ആവശ്യപ്പെടുന്നതും വാര്‍ഡുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസ് തയാറാവാത്തതും കാരണം യു.ഡി.എഫ് ചര്‍ച്ച വഴിമുട്ടി.
എല്‍.ഡി.എഫില്‍ പല വാര്‍ഡുകളിലും സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം കഴിയാത്തതില്‍ അണികള്‍ നിരാശയിലാണ്.
ബി.ജെ.പിയാവട്ടെ, സ്ത്രീസംവരണ വാര്‍ഡുകളിലേക്ക് സ്ഥാനാര്‍ഥികളെ ലഭിക്കാതെ നെട്ടോട്ടത്തിലാണ്. പഞ്ചായത്ത് വിഭജനം യാഥാര്‍ഥ്യമാവാഞ്ഞതിനാലും നേരത്തേ യു.ഡി.എഫ് നേതാക്കള്‍ വിജയിച്ച വാര്‍ഡുകള്‍ സ്ത്രീസംവരണമായതിനാലും പ്രസിഡന്‍റുപദം എസ്.സി വിഭാഗത്തിനായതിനാലും പലരും നിരാശയിലാണ്. ഏതായാലും രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ചിത്രം വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് അണികള്‍.
വെളുത്തേടത്തു കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി .
Saturday, 26 September 2015
കായലം മഹല്ലിന്‍െറ വിചിത്രതീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
![]() |
| പള്ളി കമ്മറ്റിക്കാർ ഊര് വിലക്ക് അറിയിച്ചു കൊണ്ട് സ്ഥാപിച്ച ബോർഡ് |
കുറ്റിക്കാട്ടൂർ :സുന്നി പ്രസ്ഥാനത്തില്‍പെടാത്ത മുസ്ലിംകള്‍ക്ക് മഹല്ലിലെ പൊതുസൗകര്യങ്ങള്‍ നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള കായലം മുഹമ്മദിയ്യ ജുമുഅത്ത്പള്ളി പരിപാലനകമ്മിറ്റിയുടെ വിചിത്രതീരുമാനത്തിനെതിരെ വഖഫ് ബോര്‍ഡിനും ന്യൂനപക്ഷ-മനുഷ്യാവകാശ കമീഷനുകള്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും നാട്ടുകാര്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചു. എ.പി, ഇ.കെ സുന്നിവിഭാഗങ്ങള്‍ ഭരിക്കുന്ന മഹല്ലില്‍ തങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. മരണം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നതെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
Monday, 21 September 2015
കായലം പള്ളിത്താഴത്ത് പള്ളി മുതലാളിമാരുടെ ഊര് വിലക്ക്. .വിലക്കിനെതിരെ റശീദലി ശിഹാബ് തങ്ങള്
കുറ്റിക്കാട്ടൂർ :കായലം പള്ളിത്താഴത്ത് ഇ ,കെ എ .പി സുന്നികൾ നേന്ത്രത്വം നല്കുന്ന മഹല്ല് കമ്മറ്റി മുസലിങ്ങളിലെ സുന്നികളല്ലാത്ത മറ്റു സംഘടനകളിൽ പെട്ടവരെ ഊര് വിലക്കിയതായി പരസ്യ പ്രഖ്യാപനം .മുജാഹിദ് ,ജമാഅ ത്തെ ഇസ്‌ലാമി ,തബ് ലീഗ് എന്നീ സംഘടനകളിൽ പെട്ടവരെയാണ് ഊര് വിലക്കി ബഹിഷ്കരണം ഏർപ്പെടുത്തിയതായി അറിയിച്ചുള്ള ഫ്ലെക്സ് ബോർഡുകൾ പ്രദർശിപ്പിച്ചത്. മരണാന്തര ശേഷക്രിയകളിൽ സഹകരിക്കരുതെന്നും മയ്യത്തിനു മറവുചെയ്യുന്നതിനു ഉപകരണങ്ങൾ ,കട്ടിൽ ,തുടങ്ങിയവ വിലക്കുമെന്നും പ്രഖ്യപനത്തിലുണ്ട് .ഈ കുടുംബങ്ങളുമായി സഹകരിക്കുന്നവരേയും ബഹിഷ്കരിക്കുമെന്നും ഭീഷണി യുണ്ട് .
എന്നാൽ ഇത്തരം അറിയിപ്പുകളൊന്നും .മുജാഹിദ് ,ജമാഅ ത്തെ ഇസ്‌ലാമി പ്രവർത്തകരെ അറിയിച്ചിട്ടില്ലെന്നും പരസ്യമായി അവഹേളിക്കുന്ന രീതിയിൽ ഇത്തരം പ്രഖ്യാപനം നടത്തിയവർക്കെതിരെ വഖഫ് ബോഡി നെ സമീപിക്കുമെന്നും
സ്ഥലത്തെ ബന്ദ്ധപ്പെട്ട മുജാഹിദ് വൃ ത്തങ്ങൾ പറഞ്ഞു .എന്നാൽ
ഇത്തരം വിലക്കുകൾക്കെതിരെ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നു .ജിദ്ദയിൽ നിന്നും അദ്ദേഹം മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ മഹല്ല് ജമാഅത്തുകളില്‍ നിന്ന് വ്യക്തികളെ ഊരുവിലക്കുകയും പള്ളി ശ്മശാനങ്ങളില്‍ ഇടം നിഷേധിക്കുകയും ചെയ്യുന്ന നടപടിഅംഗീകരിക്കാനാവില്ലെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വഖഫ് ബോര്‍ഡ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും . ഒരു വ്യക്തിയെ മഹല്ലില്‍ നിന്നു ഊരുവിലക്കാന്‍ പള്ളിക്കമ്മിറ്റിക്ക് അധികാരമില്ല. ഇത്തരം നടപടി ഒരു നിയമസംവിധാനവും അനുവദിക്കില്ല. ഊരുവിലക്കിയാല്‍ കമ്മിറ്റിക്കെതിരെ ബോര്‍ഡ് തന്നെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും അടുത്തിടെ എടപ്പാളില്‍ നടന്ന ശ്മശാന വിലക്ക് സംഭവം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. സൗദി രാജാവിന്‍െറ അതിഥിയായി ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. എടപ്പാള്‍ കേസിനു മുമ്പുതന്നെ രണ്ടു മൂന്നു കേസുകളില്‍ വേറെയും വിധി വന്നിരുന്നു. കേരളത്തില്‍തെക്കന്‍ ജില്ലകളിലാണ് ഊരുവിലക്ക് കൂടുതല്‍. എടപ്പാളിനു പിന്നാലെ കൊല്ലത്തും ഖബര്‍സ്ഥാന്‍ വിലക്കിയ സംഭവമുണ്ടായി. നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഭാരവാഹികളെ തിരുത്തിക്കുകയായിരുന്നു.
വഖഫ് ബോര്‍ഡില്‍ മുസ്ലിം സമുദായത്തിലെ എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടെന്നും അവിടെ നീതിക്കു മാത്രമേ സ്ഥാനമുള്ളൂവെന്നും തങ്ങള്‍ പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ രാഷ്ട്രീയപാര്‍ട്ടിക്കും മതസംഘടനക്കും അതീതനാണ്. നീതിയുടെ പക്ഷത്തുനിന്ന് സത്യസന്ധമായേ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവൂ. മറ്റു ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കില്ല. അതിന്‍െറ അടിസ്ഥാനത്തിലാണ് എടപ്പാള്‍ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഒരു മുസ്ലിം മരിച്ചാല്‍ ഖബറടക്കേണ്ടത് സമുദായത്തിന്‍െറ പൊതുബാധ്യതയാണ്. അത് നിറവേറ്റാന്‍ മുസ്ലിംകള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണം .
പക്ഷെ ഇത്തരം ബഹിഷ്കരണ നടപടിയെ പ്രാദേശികമായി ഇ, കെ വിഭാഗം സുന്നികൾ അടങ്ങിയ ലീഗ് നേൻ തൃ ത്വം അനുകൂലിക്കുനതിൽ ലീഗിലെ മുജാഹിദ് പ്രവർത്തകർ
ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട് .വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് ലീഗ് വിരുദ്ധ വികാരമായി പ്രതിഫലിക്കും
എ.പി വിഭാഗവും സംയുക്ത മഹല്ലായി പ്രവര്ത്തിക്കുന്ന പള്ളിത്താഴത്തു യാഥാസ്ഥിക നിലപാടുകളുമായി ഈ കക്ഷികൾ
പണ്ട് മുതലേ രംഗത്തുണ്ട് .നേരത്തെ പെരിങ്ങൊളം മഹല്ലിൽ ജമാത്ത് പ്രവർത്തകന്റെ മയ്യത്ത് മറവു ചെയ്യാൻ കട്ടിലും മറ്റു ഉപകരണങ്ങളും നൽകാതെ മഹല്ല് കമ്മറ്റി ബഹിഷ്കരണം നടത്തിയിരുന്നു .ഇവിടെയും ലീഗ് നേൻ തൃ ത്വത്തിലുള്ള ഇ, കെ വിഭാഗം സുന്നികൾ തന്നെയായിരുന്നു ഇത്തരം നടപടിക്കു തുനിഞ്ഞത് .ഇത് ലീഗിന്റെ സമുദായ ഐക്യത്തിന്റെ കപട മുഖമാണ് വെളിവാക്കുന്നത് .ഒരു മഹല്ലിൽ വിവിധ സംഘടനകൾക്ക് പ്രവര്ത്തന സ്വാതന്ത്ര്യം വിലക്കുന്നതിനു തുല്യമാണ് ഇത്തരം ബഹിഷ്കരണം .വഖഫ് ബോഡ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ചെയർമാന്റെ പ്രസ്താവന വ്യക്തമാക്കുന്നത് .മറ്റു സമുദായ സംഘടനകൾ ഇത്തരം ബഹിഷ്കരണ നടപടിക്കെതിരെ രംഗത്ത് വരാത്തതും ശക്തമായി പ്രതികരിക്കാത്തതുമാണ് പള്ളി മുതലാളിമാരുടെ ഇത്തരം നടപടിക്കു വളമാകുന്നെത് .
Wednesday, 9 September 2015
മാമ്പുഴ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുക ;പ്രതിഷേധം ഇരമ്പി.
| മാമ്പുഴയോടുള്ള അധികൃതരുടെ അവഗണനക്കെതിരെപെരുവയൽ ഗ്രാമ മപഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധപരിപാടിയുടെ ഉത്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻനിർവഹിക്കുന്നു . |
കുറ്റിക്കാട്ടൂർ : ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ പ്രതീകമായ മാമ്പുഴയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധം ഇരമ്പി . മൂന്നു വര്‍ഷത്തിലധികമായി മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തര പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ കൈയേറ്റ ഭൂമി അളന്നുതിരിച്ച് അടയാളപ്പെടുത്തിയിട്ടും ഏറ്റെടുക്കാതെ അനങ്ങാപ്പാറനയം സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ നിലപാടിനെതിരെയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. പെരുവയൽ ഗ്രാമ മപഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധപരിപാടിയുടെ ഉത്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻനിർവഹിച്ചു .ഒരു പുഴ നിർമിക്കാൻ ഒരു ഭരണ കൂടത്തിനും കഴിയില്ല പക്ഷെ ഇത് സംരക്ഷിക്കാൻ സ്വജന പക്ഷപാതം ഇല്ലാത്ത ഭരണ കൂടത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു .ചടങ്ങിൽ മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ ണ്ട് ടി കെ എ അസീസ് അദ്ധ്യക്ഷത വഹിച്ചു . പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും കോണ്ഗ്രസ് പ്രതിനിധിയുമായ കെ സദാശിവൻ ,വാർഡ് അംഗങ്ങളായ കെ ഗണേശൻ (സി പി എം )രാധാകൃഷ്ണൻ (ബി ജെ പി )വെൽഫെയർ പാർടി പഞ്ചായത്ത് സെക്രടറി ടി പി ഷാഹുൽ ഹമീദ് ,ടി പി അബൂബക്കർ (എസ് ,ഡി ,പി ഐ )തുടങ്ങിയവർ സംസാരിച്ചു .കെ പി ആനന്ദൻ സ്വാഗതവും പി കെ സന്തോഷ് നന്ദിയും പറഞ്ഞു .
അരിക് കവര്‍ന്നെടുത്തും മാലിന്യം നിക്ഷേപിച്ചും നശിപ്പിച്ചുകൊണ്ടിരുന്ന മാമ്പുഴയെ വീണ്ടെടുക്കാന്‍ 2011ലാണ് മാമ്പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചത്. കൈയേറ്റ ഭൂമി കണ്ടത്തൊന്‍ 2012 ജനുവരിയില്‍ ജനപ്രതിനിധികളുടെയും കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സര്‍വേ തുടങ്ങി. പുഴ നിറഞ്ഞൊഴുകിയ മാലിന്യം പലതവണയായി നാട്ടുകാരുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി. ഇതിനിടെ പലതവണയായി മുടങ്ങിയ സര്‍വേ നാട്ടുകാരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.
സര്‍വേയില്‍ കൈയേറ്റം കണ്ടത്തെിയ സ്ഥലങ്ങളില്‍ അടയാളമിട്ട് സ്കെച്ച് രേഖപ്പെടുത്തിയിട്ടും ഭൂമി ഏറ്റെടുക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ താല്‍പര്യം കാട്ടിയില്ളെന്ന പരാതി ശക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കലക്ടറും അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയും പങ്കെടുത്ത യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, ഒമ്പതു മാസം പിന്നിടുമ്പോഴും ഭൂമി ഏറ്റെടുക്കാന്‍ തുടര്‍നടപടികളൊന്നുമെടുക്കാ ത്ത സാഹചര്യത്തിലാണ് പെരുവയൽ ,ഒള വ ണ്ണ .പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധ കൂ ട്ടായ്മനടത്തിയത് .പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്പിൽ നടന്നപ്രതിഷേധ കൂ ട്ടായ്മ പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട് ശ്രീധരനും ഒളവണ്ണഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്പിൽ നടന്ന പരിപാടിയുടെ ഉത്ഘാടനംപുഴ സംരക്ഷണ സമിതി പ്രസിഡണ്ട് പി എച് താഹയും നിർവഹിച്ചു .
Tuesday, 8 September 2015
മാമ്പുഴ കയ്യേറ്റം; പ്രതിഷേധ കൂട്ടായ്മ നാളെ. പ്രൊഫസർ ശോബീന്ദ്രൻ ഉത്ഘാടനം ചെയ്യും.
കുറ്റിക്കാട്ടൂർ : മാമ്പുഴ കയ്യേറ്റം ഒഴിപ്പിക്കുക,സർവേ നടതതിയ സ്ഥലങ്ങളിൽ കല്ലുകൾ നാട്ടുക ,മാമ്പുഴ പ്രശ്നത്തിൽ പഞ്ചായത്തുകളുടെ അവഗണന അവസാനിപ്പിക്കുക ,തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി മാമ്പുഴ സംരക്ഷണ സമിതി സപ്തംബർ 9 നു (ബുധൻ ) രാവിലെ പെരുവയൽ ,പെരുമ ണ്ണ ,ഒളവണ്ണ ,പഞ്ചായത്തുകൾക്ക് മുന്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തുന്നു .പ്രമുഖ പരിസ്ഥി തി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻ പ്രതിഷേധ കൂട്ടായ്മ
ഉത്ഘാടനം ചെയ്യും.
മാമ്പുഴ സംരക്ഷണ സമിതി യുടെ വിവിധ ഏരിയ കമ്മറ്റികൾ ബഹുജനങ്ങൾ വിവിധ രാഷ്ട്രീയപാർടി പ്രതിനിധികൾ തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കും. ഇതിനിടെ മാമ്പുഴ സംരക്ഷണ സമിതികുറ്റിക്കാട്ടൂർ ഏരിയയിലെ ചിലർ രാഷ്ട്രീയ കാരണങ്ങളാൽ ഇതിൽ നിന്നും വിട്ടു നിക്കുന്നത് രാഷ്ട്രീയ പക്ഷ പാതിത്വം കൊണ്ടാണെന്ന് വിമര്ശം ഉയർന്നിട്ടുണ്ട്.
Friday, 4 September 2015
കെ എസ് ആർ ടി സി അപകടം ;കുടുംബത്തിന്റെ അത്താണി നഷ്ടപ്പെട്ടു .
ജോലി ലഭിച്ചതിൽ കുടുംബം ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് മരണം യുവാവിനെ തട്ടിയെടുത്തത് .പരേതനായ അഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ് .
നിലവിളക്ക് കത്തിക്കാത്തവർ മനസ്സിൽ ഇരുട്ട് കയറിയവർ-അലി അക്ബർ
![]() |
| ബാലഗോകുലം സാംസ്കാരിക സമ്മേളനത്തിൽ അലി അക്ബർസംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ :മനസ്സിൽ ഇരുട്ടുള്ളവരാണ് നിലവിളക്ക് കത്തിക്കാൻ മടിക്കുന്നതെന്നും ഇവർ അന്തകാരം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് കത്തിക്കുന്നതിൽ നിന്ന് വിട്ടുനിക്കാനും വിമർ ശിക്കാനും തയ്യാറായതെന്നും സംവിധായകൻ അലി അക്ബർ പറഞ്ഞു .ബാലഗോകുലം കുറ്റിക്കാട്ടൂർ നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം
കുറെ കാലമായി ഞാൻ കൃ ഷ്ണ നോടോപ്പമാണ് .ഏതു പ്രധിസന്ധി നേരിടുമ്പോഴും ഞാൻ ഗീതവായിക്കുകയാണ് ചെയ്യുന്നത് .അപ്പോൾ അതിൽ ഒരു പരി ഹാരം എനിക്ക് കിട്ടും .യുദ്ധം ചെയ്യാതെ മാറി നിന്ന അർജുനനോടു യുദ്ധം ഒരു ധർമമായാണ് ഭഗവാൻ കൃഷ്ണൻ ഉപദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു .
ചടങ്ങിന്റെ ഉത് ഘാടനം ബാലനടിക്കുള്ള അവാർഡ് നേടിയ അന്ന ഫാത്തിമ നിർ വഹിച്ചു ,സ്വാമി പരമാനന്ദ പുരി വണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി .സുരേന്ദ്ര മോഹന അദ്ധ്യക്ഷനായിരുന്നു .
.
Wednesday, 2 September 2015
കയ്യേറ്റഭൂമി കണ്ടെത്തിയിട്ടും തിരിച്ചു പിടിചില്ല:മാമ്പുഴ സംരക്ഷണ സമിതി പഞ്ചായത്തുകൾക്ക് മുൻപിൽ പ്രതിഷേധ കൂട്ടായ്മ സപ്തംബർ 9 നു .
കുറ്റിക്കാട്ടൂർ :മാമ്പുഴയോട് ചേർന്ന് കയ്യേറ്റ ഭൂമിയായി സർവെയിൽ കണ്ടെത്തിയ സ്ഥലങ്ങൾ ഏറ്റെടുക്കാൻ ഗ്രാമ പഞ്ചായത്തുകൾ തയ്യാറാവത്തതിനെതിരെ മ്പുഴ സംരക്ഷണ സമിതി സപ്തംബർ 9 നു പെരുവയൽ ,പെരുമണ്ണ ,ഒളവണ്ണ ഗ്രാമ പഞ്ചായത്തുകൾക്ക് മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു .
.നീണ്ട കാലത്തെ മുറ വിളികൽക്കൊടുവിൽ പൂർത്തിയാക്കിയ സർവേയിലാണ് പുഴകൾ ക്കിരു വശവും കയ്യേറ്റ ഭൂമി കണ്ടെത്തിയത് .ഈ ഭൂമി ഏറ്റെടുത്തു സർവേ കല്ലുകൾ സ്ഥാപിക്കേണ്ടത് പുഴ കടന്നു പോകുന്ന പെരുവയൽ ,പെരുമണ്ണ ,ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളാണ് .നിരന്തരം ഈ കാര്യം ഉണർത്തിയിട്ടും ഇക്കാര്യത്തിൽ കടുത്ത അവഗണന യാണ് ഇവർ പുലർത്തുന്നത് .ഇതിൽ പ്രതിഷേധിച്ചാണ് മാമ്പുഴ സംരക്ഷണ സമിതി പെരുവയൽ ,പെരുമണ്ണ ,ഒളവണ്ണ ഗ്രാമ പഞ്ചായത്തുകൾക്ക് മുൻപിൽ പ്രതിഷേധ കൂട്ടായ്മ നടത്തുന്നത് .
.ടി കെ എ അസീസ് ,അധ്യക്ഷത വഹിച്ചു .കെ പി ആനന്ദൻ .അഖി ലേഷ് .റഹ്മാൻ കുറ്റിക്കാട്ടൂർ ,അബ്ദുല്ലത്തീഫ് കെ പി ,പി കോയ എന്നിവർ സംസാരിച്ചു .
പ്രവർത്തന മികവിനുള്ള ഐ .എസ് .ഒ സർടിഫിക്കറ്റ് പെരുവയൽ പഞ്ചായത്തിന് കൈമാറി
![]() |
| പെരുവയൽ പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാൻ ചേരിക്ക് എക്സൈസ് മന്ത്രി കെ ബാബു ഐ .എസ് .ഒ സർടിഫിക്കറ്റ് കൈ മാറുന്നു |
കുറ്റിക്കാട്ടൂർ :വികസനത്തിന് വേണ്ടി രാഷ്ട്രീയം മാറ്റി വെചുള്ള കൂട്ടായ പ്രവർത്തനത്തനം വിജയിച്ചപ്പോൾ പ്രവർത്തന മികവിനുള്ള ഐ .എസ് .ഒ 9001 -2008 സർടിഫിക്കറ്റ് പെരുവയൽ പഞ്ചായത്തിന്.
പൊതു ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ വേഗത്തിലും സങ്കീർണ രഹിതമാക്കിയുമാണ് ഈ നേട്ടത്തിന് അർഹമായത് . പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പെരുവയൽ പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാൻ ചേരിക്ക് എക്സൈസ് മന്ത്രി കെ ബാബു ഐ .എസ് .ഒ സർടിഫിക്കറ്റ് കൈമാറി .
ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉണർന്നു പ്രവർത്തിക്കാനും സേവനങ്ങൾ വേഗം നല്കാനും ജനപ്രതിനിധികൾക്കാവണന്ന് മന്ത്രി കെ ബാബു പറഞ്ഞു .പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാൻ ചേരി അദ്ധ്യക്ഷത വഹിച്ചു
പൌരവകാശ രേ ഖയുടെ പ്രകാശനം പി ടി എ റഹീം എം എൽ എ നിർവഹിച്ചു .ജില്ല പഞ്ചായത്തംഗം ദിനേശ് പെരുമ ണ്ണ ,ബ്ലോക്ക് അംഗം മാധവദാസ് ,പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട് ശറ ഫുദ്ധീൻ, സദാശിവൻ ,കെ എം ഗണേശൻ എന്നിവർ പ്രസംഗിച്ചു
Monday, 24 August 2015
കണ്ണൂരിൽ നിന്നും ട്രെയിനിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളികൾ മലയാളി വിദ്യാർഥിയെ കൊള്ളയടിച്ചു
കുറ്റിക്കാട്ടൂർ : കണ്ണൂരിൽ നിന്നും ട്രെയിനിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളികൾ മലയാളി വിദ്യാർഥിയെ കൊള്ളയടിച്ചു .ദൽഹി യൂണിവേഴ്സിറ്റി യിലേക്ക് പി .ജി പ്രവേശനത്തിന് ശനിയാഴ്ച നിസമുദ്ധീൻ എക്സ്പ്രെസ്സിൽ ജനറൽ കമ്പാർട്ട് മെന്റിൽ യാത്ര ചെയ്ത കുറ്റിക്കാട്ടൂർ തട പറമ്പിൽ ഹമീദിന്റെ മകൻ മുഹമ്മദ് ശംസിലിന്റെ സർടിഫിക്കറ്റ് ,ലാപ് ടോപ് ,മൊബൈൽ ഫോണ്‍ ,പണം എന്നിവയാണ് കത്തി കാട്ടി ഭീ ഷണി പെടുത്തി ഇവർ തട്ടിയെടുത്തത് .
മഹാരാഷ്ട്ര വിരാൽ സ് സ്റെഷനിൽ എത്തിയപ്പോഴാണ് അതെ കമ്പാർട്ട് മെന്റിൽ യാത്ര ചെയ്ത അഞ്ചു പേർ ചേർന്ന് കവർച്ച നടത്തി രക്ഷപ്പെട്ടത് .സർടിഫിക്കറ്റുകൾ തിരിച്ചു നൽകാൻ ആവശ്യപെട്ടിട്ടും അവർ കനിവ് കാട്ടിയില്ല .ബുധനാഴ്ച യൂണിവേഴ്സിറ്റി അട്മിഷനു വേണ്ടിയാണ് ഷമിൽ പുറപ്പെട്ടത് .സുഹ്രത്തുക്കളെ പോലെ നടിച്ച ഇവർ തനി നിറം പുറത്തെടുക്കുകയായിരുന്നു .അന്യ സംസ്ഥാന തൊഴിലാളികലായി വരുന്നവർ
പലരും ക്രിമിനലുകലാണെ ന്ന ധാരണ ശരി വക്കുന്നതാണ് ഈ സംഭവം .
റെയിൽ വെ പോലീസിൽ പരാതി നല്കിയിട്ടുണ്ട് .രേഖകൾ നഷ്ടപ്പെട്ടത് കൊണ്ട് പ്രവേശം എന്ത്ഹവും എന്നാ ആശങ്ക യിലാണ് കുടുമ്പം .
Thursday, 20 August 2015
സൌദിയിൽ വാഹനഅപകടത്തിൽ മരിച്ച സലീമിന്റെ മയ്യത്ത് ഖബറടക്കി
കുറ്റിക്കാട്ടൂർ :സൌദി- കുവൈത്ത് അതിർത്തിയായ സഫാനിയയിൽ വാഹന
അപകടത്തിൽ മരിച്ച കുറ്റിക്കാട്ടൂർ കീഴ്മടത്തിൽപരേതനായ അബ്ദുല്ലയുടെ മകൻ സലീമിന്റെ (28)മയ്യത്ത് ഇന്ന് രാവിലെ 11. 30 നു കുറ്റിക്കാട്ടൂർ കണി യാത്ത് ജുമത്തു പള്ളി ഖബർ സ്ഥാനിൽ ഖബറടക്കി .രാവിലെ 9 മണിക്ക് കരിപ്പൂരിലെത്തിയ മൃതദേഹം 11 മണിക്കാണ് വീട്ടില് എത്തിയത് . മയ്യത്ത് നമസ്കാര പ്രാർഥനയിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകൾ പള്ളിയിൽ എത്തിയിരുന്നു . കഴിഞ്ഞ തിങ്കളാഴ്ച നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു .കഴിഞ്ഞ വ്യായാഴ്ച്ച യാണ് അപകടം സംഭ വിച്ചത് .ഇദ്ദേഹം ഓടിച്ചിരുന്ന ട്രെയിലറിൽ പാകിസ്ഥാനികൾ ഓടിച്ചിരുന്ന ഡയന വണ്ടി വന്നിടിക്കുകയായിരുന്നു .ഡയനയിലുള്ള രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു .രണ്ടു മാസം മുന്പാണ് നാട്ടില വന്നു തിരിച്ചു പോയത് .
മാതാവ് :ഇത്തിക്കുട്ടി ,സഹോദരങ്ങൾ :അബ്ദു റസാക്ക് ,സൽമാൻ ആമിർ ,സവാദ് ,ജമീല ,സകീന, വാഹിബത് ,നസീറ,സറീന.
Sunday, 16 August 2015
സൌദിയിൽ വാഹന അപകടത്തിൽ മരിച്ച സലീമിന്റെ (28)മയ്യത്ത് തിങ്കളാഴ്ച നാട്ടിലെത്തും.
കുറ്റിക്കാട്ടൂർ :സൌദി- കുവൈത്ത് അതിർത്തിയായ സഫാനിയയിൽ വാഹന
അപകടത്തിൽ മരിച്ച കുറ്റിക്കാട്ടൂർ കീഴ്മടത്തിൽപരേതനായ അബ്ദുല്ലയുടെ മകൻ സലീമിന്റെ (28)മയ്യത്ത് തിങ്കളാഴ്ച നാട്ടിലെത്തും.
കഴിഞ്ഞ വ്യായാഴ്ച്ച യാണ് അപകടം സംഭ വിച്ചത് .ഇദ്ദേഹം ഓടിച്ചിരുന്ന ട്രെയിലറിൽ പാകിസ്ഥാനികൾ ഓടിച്ചിരുന്ന ഡയന വണ്ടി വന്നിടിക്കുകയായിരുന്നു .ഡയനയിലുള്ള രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു .
മാതാവ് :ഇത്തിക്കുട്ടി ,സഹോദരങ്ങൾ :അബ്ദു റസാക്ക് ,സൽമാൻ ആമിർ ,സവാദ് ,ജമീല ,സകീന, വാഹിബത് ,നസീറ,സറീന , :
Friday, 14 August 2015
കുള പ്പുറത്ത് കുനിയിൽ അബ്ദുൽ അസീസ് (കോയ )നിര്യാതനായി .
.
കുറ്റിക്കാട്ടൂർ : കുള പ്പുറത്ത് കുനിയിൽ അബ്ദുൽഅസീസ്(കോയ) നിര്യാതനായി.വ്യയാഴ്ച രാത്രി പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത് .യതീം ഖാനക്കടുത്തുള്ള കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു .
മാതാവ് :ആയിഷ ഹജ്ജുമ്മ ,ഭാര്യ :റസിയ ,മക്കൾ :മുഹമ്മദ് ഹാഷിം ,മുഹമ്മദ് റസൽ ,സഹോദരങ്ങൾ കുഞ്ഞി മുഹമ്മദ് ,അബ്ദുല്ല ,അബ്ദുൽ സലാം ,അബ്ദുൽ ലത്തീഫ് ,ഖദീജ ,ഫാത്തിമ ,സാബിറ .മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണിയാത് ജുമാ മസ്ജിദിൽ .
കുറ്റിക്കാട്ടൂർ : കുള പ്പുറത്ത് കുനിയിൽ അബ്ദുൽഅസീസ്(കോയ) നിര്യാതനായി.വ്യയാഴ്ച രാത്രി പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത് .യതീം ഖാനക്കടുത്തുള്ള കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു .
മാതാവ് :ആയിഷ ഹജ്ജുമ്മ ,ഭാര്യ :റസിയ ,മക്കൾ :മുഹമ്മദ് ഹാഷിം ,മുഹമ്മദ് റസൽ ,സഹോദരങ്ങൾ കുഞ്ഞി മുഹമ്മദ് ,അബ്ദുല്ല ,അബ്ദുൽ സലാം ,അബ്ദുൽ ലത്തീഫ് ,ഖദീജ ,ഫാത്തിമ ,സാബിറ .മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണിയാത് ജുമാ മസ്ജിദിൽ .
Friday, 7 August 2015
ഷാഹിദിന്റെ മനസ്സിൽ ഇപ്പോഴും തെരുവ് ബാല്യങ്ങളുടെ കണ്ണീർ .
ബാല്യം പിന്നിടാത്ത കുഞ്ഞു കണ്ണുകളിൽ അവർ അനുഭവിക്കുന്ന വേദനയുടെയും അടക്കി പ്പിടിച്ച ദൈന്യത യുടെയും ആഴം മനസ്സിൽ ഏറ്റു വാങ്ങി സൂര്യനെ കടൽ വിഴുങ്ങാതെ നിന്ന കന്യാകുമാരിയുടെ ജൂണ്‍
കഴിഞ്ഞ ജൂണ്‍ 3 നു തുടക്കം കുറിച്ച സോളോ സൈക്കിൾ കാമ്പൈൻ ജൂലൈ 13 നാണ് കാശ്മീരിലെ പീസ് സ്കൂളിൽ സമാപിച്ചത് .
ദൽഹി ജാമിയ മില്ലിയ കോളേജിലെ അവസാന വര്ഷ വിദ്യാർതിയായ ഷാഹിദ് സന്നദ്ധ സേവനത്തിന്റെ ഭാഗമായി ദൽഹിയിലെ അനാഥ ശാല സന്ദർശിച്ചപ്പോൾ ബാല്യം പിന്നിടാത്ത അവിടത്തെ കുട്ടികൾ ലൈഗികവും മാനസികവുമായ കവുമായ പീഡ നത്തിനു ഇരയാക്കപ്പെടുന്ന
സത്യം ഷാഹിദ് തിരിച്ചറിഞ്ഞു . ഇത്തരം പീഡനങ്ങൾ ഇന്ത്യയിൽ വ്യാപകമാ ണെന്ന കാര്യം യൂനിസഫിന്റെ കണക്കുകൾ വ്യക്തമാക്കിയിരുന്നു .ഇതിനെതിരെ ബോധവാത്ക്കരണവും ജാഗ്രതയും ഉണർ ത്തനാണ് 43 ദിവസം പിന്നിട്ടു 9 സംസ്ഥാനങ്ങളിലൂടെ 4430 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയത് .
മഴ വന്നു പുതച്ച തെരുവുകളിലൂടെ വെന്തുരുകുന്ന നട്ടുച്ചയും പ്രളയത്തിന്റെ
കെടുതികളും അനുഭ വിച്ചറിഞ്ഞ ഷാഹിദ് തെരുവുകളിൽ അന്തിയുറങ്ങിയും
സ്കൂളുകളിൽ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയും ഓരോ ദിവസവും 110 കിലോമീറ്റർ സൈകിളിൽ യാത്ര ചെയ്തു .
സൈക്കിളിൽ കരുതിയ റെന്ടു ഉപയോഗിച്ചാണ് റസിഡൻസ് ഏരിയകളിലും റോഡ രികിലും താമസിച്ചത് .ഇതിനിടെ മദ്യപിച്ച ഒരു കൂട്ടം സത്താരയിൽ റോഡ രികിൽ കെട്ടിയ റെന്ടു അഴിപ്പിച്ചു .അവരുമായി സംസാരിച്ചപ്പോൾ അവരുടെ കൂടെ നടക്കാൻ പറഞ്ഞു .പേടിപ്പെടുത്തുന്ന നടത്താമായിരുന്നു അത്
പക്ഷ അവർ കൊണ്ട് പോയത് ഹോട്ട ലിലേക്കായിരുന്നു .അവിടെ റൂം എടുത്തു തന്നാണ് അവർ മടങ്ങിയത് .
പഞ്ചാ പിലായിരുന്നു ഏറ്റവും ഹ്ര്ദ്യവും സ്നേഹവും നിറഞ്ഞ സ്വീകരണം
ലഭി ച്ചതന്നു ഷഹിദ് പറഞ്ഞു .ലുധിയാനയിലെ മലയാളി കോണ്‍ വെന്റിൽ നിന്നും പോക്കറ്റ് മണിയും താമസവും ഒരുക്കിയാണ് അവർ സ്വീകരിച്ചത് .
യാത്ര അവസാനിക്കുന്ന കാശ്മീരിലേക്ക് കടന്നപ്പോൾ തണുപ്പ് കോരി തരുന്ന ലാൽ തടാകവും നിഴൽ വീഴ്ത്തുന്ന ചിനാർ മരങ്ങളും തന്റെ സ്വപ്നങ്ങളിലെ
പറുദീസയായിരുന്നു .പക്ഷെ വെടി യൊച്ചകൾ നിലക്കാത്ത കാശ്മീർ അന്നും കർ ഫു വിന്റെ പിടിയിലായിരുന്നു .ജമ്മുവിൽ നിന്ന് തകര്ന്നടിഞ്ഞ റോഡുകളിലൂടെയാണ് 330 കിലോമീറ്റർ സഞ്ചരിച്ചു ശ്രീ നഗറിലെത്തിയത് .
കാശ്മീർ സർവകലാശാലയിലെ സമാപന പരിപാടി നിരോധനാജ്ഞ കാരണം
പീസ് സ്കൂളിലാണ് നടന്നത് . തെ രുവ് ബാല്യങ്ങളുടെ നിലവിളികളും
ഓരോ മണി ക്കൂറിലും ഇരകളാ ക്കപ്പെടുന്ന വരുടെ കണക്കുകളും കളുംഷാഹിദിന്റെ മനസ്സിൾ സൈക്കിൾ വേഗത്തിൽ പാഞ്ഞു കയറിയപ്പോഴാണ് ഈ യുവാവ് യാത്ര തിരിച്ചത് . കുറ്റിക്കാട്ടൂർ ഇടക്കണ്ടി കോയ യയുടെയും സലീനയുടേയും മകനാണ്.
കയ്യേറ്റ ഭൂമി ഏറ്റെടുത്തില്ല ;മാമ്പുഴ സംരക്ഷണ സമിതി പ്രക്ഷോപ ത്തിലേക്ക് .
![]() |
| പുഴ കൂട്ടായ്മ പി. ടി. എ. റഹീം എം എൽ എ ഉത്ഘാടനം ചെയ്യുന്നു |
മാമ്പുഴ ജനറൽ ബോഡി യോഗവും പുഴ കൂട്ടായ്മയും പി. ടി. എ. റഹീം എം എൽ എ ഉത്ഘാടനം ചെയ്തു .ടി കെ എ അസീസ് ,അധ്യക്ഷത വഹിച്ചു .കെ പി ആനന്ദൻ .അഖി ലേഷ് .റഹ്മാൻ കുറ്റിക്കാട്ടൂർ ,അബ്ദുല്ലത്തീഫ് കെ പി ,പി കോയ എന്നിവർ സംസാരിച്ചു .
Friday, 31 July 2015
മാളു അമ്മ തൊണ്ണൂറ്റി ആറാം വയസ്സിൽ യാത്രയായി
Saturday, 25 July 2015
അരീക്കൽമീത്തൽ ചന്ദ്രൻ നിര്യാതനായി
Sunday, 19 July 2015
തോട്ടിലങ്ങര മുഹമ്മദ് ഷാഫി മാസ്റ്ററുടെ ഭാര്യ ഖദീജ (76 ) നിര്യാതയായി
കുറ്റിക്കാട്ടൂർ :പരേതനായ പൈങ്ങോട്ടുപുറം തോട്ടിലങ്ങര മുഹമ്മദ് ഷാഫി മാസ്റ്ററുടെ ഭാര്യ ഖദീജ (76 ) നിര്യാതയായി .മക്കൾ :ഇസ്മയിൽ ,(ബിസിനസ് )അബ്ദുൽ കരീം (Retd.കെ എസ് ആർ ടി സി )ഫാത്തിമ ,ഇബ്രാഹിം (ട്രാവൻകൂർ കൊചിൻ കെമിക്കൽസ് )അബ്ദുൽ അസീസ് ,മുഹമ്മദലി (ദുബൈ )ജമീല ,
മരുമക്കൾ :അബ്ദുൽ ഹക്കീം (എട വണ്ണ പാറ )പരേതനായ അബ്ദുള്ള മാസ്റ്റർ ,ഖദീജ മുണ്ടുപാലം ,സഫിയ (പുതൂർ മഠം) ലത്തീഫ( ശിവപുരം)ആയിഷ (കീഴുപറമ്പ )സുലൈഖ (മൂഴിക്കൽ )മൈമൂന (ഓമശ്ശേരി )സഹോദരങ്ങൾ :ബഷീര് അഹമ്മദ് ( (Retd അദ്ധ്യപകൻകൊച്ചന്നൂർ )അബ്ദു ടി (കീഴുപറമ്പ ) മുഹമ്മദ് കുട്ടി (Retd അദ്ധ്യപകൻ ) മുഹമ്മദലി (കീഴുപറമ്പ )
Saturday, 18 July 2015
വിശ്യാസിയുടെ പ്രതീക്ഷകളെ ബാക്കി വെച്ച് ഒരു പെരുന്നാൾ വന്നെത്തുകയാണ്. ഈദ് ആശംസകൾ.
![]() |
| പിറന്ന വീട്ടിൽ നിന്നും പറി ചെറിയപ്പെട്ട സിറിയൻ ബാലൻ |
കുറ്റിക്കാട്ടൂർ :അക്രമികളായ ഭരണ കൂടം .നീതി നിഷേധിക്കപ്പെട്ട ജനങ്ങൾ ,നിരപരാധികളെ വേട്ടയാടുന്ന ഭീകരത ,ഇസ്ലാമിക ലോകത്തിന്റെ വംശീയ ഭിന്നതകൾ ,സിറിയ .യമൻ, അഫ്ഘാൻ ഇറാഖ് .പാകിസ്താൻ ഇവിടങ്ങളിൽ മരിച്ചു വീഴുന്ന കുട്ടികളും സ്ത്രീകളുമായ സാധാരണക്കാർ .ജനിച്ച നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട
അഭ യാർതിഥികളായ ലക്ഷങ്ങൾ.... ലോകത്തിന്റെ വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്ക്ക് നടുവിലാണ് വിശ്യാസികളുടെ വിശുദ്ധമായ റമദാൻ കടന്നു പോയത് .കണ്ണീരിൽ കുതിർന്ന പ്രാർത്ഥന കൾക്ക് ഉത്തരം തേടിയുള്ള രാത്രിയുടെ യാമങ്ങൾ
വിശ്യാസിയുടെ പ്രതീക്ഷകളെ ബാക്കി വെച്ച് ഒരു പെരുന്നാൾ വന്നെത്തുകയാണ് .മനസ്സും ശരീരവും വിശുദ്ധമാക്കിയവർക്കെ റമദാൻഅനുഗ്രഹമായി തീരുകയുള്ളു .ഒരു നല്ല മനുഷ്യനാവുക എന്നതിനാണ് റമദാൻ പാഠം നല്കുന്നത് . ചുറ്റുപാടുമുള്ള മർദി ധരായ മനുഷ്യരെ കാണാനും അവരോട് ഐക്യപ്പെടാനും നമുക്ക് കഴിയണം ...അപ്പോൾ മാത്രമേ സ്നേഹത്തിന്റെ വറ്റാത്ത ഹ്രദയത്തിൽ നിന്നുള്ള ഈദ് ആശംസിക്കാൻ നമുക്ക് കഴിയൂ ....എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യൂ സിന്റെ ഈദ് ആശംസകൾ ..Saturday, 11 July 2015
ആർഭാട വിവാഹം നടത്തിയിട്ടില്ലെന്ന് കുടുമ്പം .പള്ളികമ്മറ്റിക്ക് വകീൽ നോടീസ് .
കുറ്റിക്കാട്ടൂർ : ആർഭാട വിവാഹം നടത്തിയതിന്റെ പേരിൽ മാണി യമ്പലം മഹല്ല് കമ്മറ്റി കുടുമ്പത്തെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത് കല്യാണ ഒരുക്കങ്ങൾ ദുർവ്യഖാനം ചെയ്താണെന്ന് നടുവിലക്കണ്ടി മുഹമ്മദ് നഈം നല്കിയ പത്ര വാർത്തയിൽ പറയുന്നു . പരേതനായ നടുവിലകണ്ടിഎ ടി ഹമീദിന്റെ മകൻറെ വിവാഹത്തിലാണ് ധൂർത്തും ആർഭാടവും നടത്തിയത് കാരണം കുടുമ്പ ത്തിനെതിരെ മാണിയമ്പലം മഹല്ല് കമ്മറ്റി 6 വർഷത്തേക്ക്ബഹിഷ്കരണം ഏർപ്പെടുത്തിയത് .ഇതിനെതിരെ ഇവർ മഹല്ല് കമ്മറ്റിക്ക് വകീൽ നോടീസ് അയച്ചിരുന്നു .
കല്യാണത്തിനുള്ള പന്തൽ മഴ കാരണം വിപുലപ്പെടുത്തിയത് ദുർ വ്യഖ്യനിച്ചാണ് ഇത്തരം നടപടിക്കു കമ്മറ്റി മുതിർ ന്നതെന്നും അദ്ദേഹം പറഞ്ഞു .
ഈ വിവാഹം പത്ര വാർത്തയാകുകയും ആര്ഭാ ട വിവാഹത്തിനെതിരെ കാംപയിണ്‍ നടത്തിയ സംഘടനയുടെ നേന്ത്രത്വം പ്രതികൂട്ടിലാവുകയും ചെയ്തത് കൊണ്ടാണ് മഹല്ല് ഇത്തരം തീരുമാനമെടുത്തതെന്നു പറയപ്പെടുന്നു .
Monday, 6 July 2015
സ്നേഹ വിരുന്നൊരുക്കി ഹിറ ഇഫ്താർ സംഗമം .
![]() |
| പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ശറഫുദ്ധീൻ സംസാരിക്കുന്നു |
ഡോക്ടർ കെ .അബ്ദുറഹ്മാൻ ഇഫ്താർ സന്ദേശം നല്കി .
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ശറഫുദ്ധീൻ വാർഡ് മെമ്പർമാരായ പെങ്കാട്ടിൽ രാധാകൃഷ്ണൻ ,കെ എൻ ഗണേശ് , അനീഷ് പാലാട്ട് കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ അനിൽ കുമാർ .ഡയാന സുരേന്ദ്രൻ ,പ്രഭാകര കുറുപ്പ് ,കനറ ബാങ്ക് മാനേജർ ഗോപി ദാസ് ,ജോണ്‍ സൻ മാസ്റ്റർ ,വി മുഹമ്മദ് . .ബ്ലോക്ക് അംഗം മാധ വദാസ് ,സി . തുടങ്ങിയവർ സംസാരിച്ചു
സമൂഹത്തിന്റെ വിവിധ രംഗത്തുള്ളവർ വിരുന്നിൽ സമ്പന്ധിചു .
ഹിറ മസ്ജിദ് പ്രസിഡണ്ട് അദ്ധ്യക്ഷനായിരുന്നു . റഹ്മാൻകുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു .
Sunday, 5 July 2015
മയ്യത്തിനോട് നിസ്സഹകരണം :പെരിങ്ങൊ ളം മഹല്ല് നേന്ത്രത്വത്തിനോട് സ്നേഹ പൂർവ്വം...
ജസീം കുറ്റിക്കാട്ടൂർ
കഴിഞ്ഞ ദിവസം മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം മഹല്ല് നിവാസിയായ പാല നില്കും പറമ്പിൽ മുഹമ്മദിന്റെ മയ്യത്ത് സംസ്കരണത്തിന് നേരെ പെരിങ്ങൊളം മഹല്ല് നേന്ത്രത്വം പുലർത്തിയ നിലപാട് മുസ്ലിം സംഘടന നേന്ത്രത്വങ്ങളുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ് .ജമാഅത്തെ ഇസ്‌ലാമി യുടെ പ്രാദേശിക യുനിറ്റു സെക്രടറി യായ മുഹമ്മദിന്റെ (53) പെട്ടെന്നുള്ള മരണം നാട്ടുകാരെയും ബന്ദ്ധുക്കളെയും ദുഖത്തിലാഴ്ത്തിയിരുന്നു .പക്ഷെ സംഘടന പക്ഷപാതിത്വം പുലര്ത്തുന്ന മഹല്ല് കമ്മറ്റി ഇദ്ദേഹത്തിന്റെ മയ്യത്ത് സംസ്കരിക്കുന്നതിന് മയ്യത്ത് കട്ടിലും സ്ട്രച്ചറും ഖബർ മൂടാനുള്ള കല്ലും വിലക്കി എന്ന് മാത്രമല്ല മയ്യത്ത് നമസ്കാരത്തിനു മൈക്ക് നിഷേധിക്കുകയും ചെയ്തു കൊണ്ട് അവരുടെ സാംസ്കാരിക ബോധവും സംഘടന സങ്കു ചിതത്തവും വെളിവാക്കി .കേരളത്തിലെ പ്രബല മുസ്ലിം സംഘടനയായ ഇ .കെ വിഭാഗം സുന്നികളായ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ മുന്നിൽ നടക്കുന്നവരാണ് ക്രൂരവും ദീനി വിരുദ്ധവുമായ ഈ നിലപാട് സീകരിച്ചത് .ഇതിനു മുൻപ് മുഹമ്മദിന്റെ ഉമ്മയും പെങ്ങളും മരണപ്പെട്ടപ്പോഴും ഇവർ ഇതേ നിലപാട് സ്വീകരിച്ചിരുന്നു .പക്ഷെ ഖബറി നുള്ള ആറടി മണ്ണ് വിലക്കാൻ ഇവർക്ക് കഴിയാതെ പോയത് വഖഫു ബോർഡിൻറെ സ്റ്റാന്റിങ്ങ് ഓഡറർ ഉള്ളത് കൊണ്ടാണ് .അല്ലങ്കിൽ അവർ അതും നിഷേധി ക്കുമായിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു .
ഒരു മുസ്‌ലിം മരണപ്പെട്ടാൽ മയ്യത്തിന്റെ സംസ്കരണത്തിന് നേന്ത്രത്വം നൽകേണ്ട മഹല്ല് ഇത്തരം പിന്ത്തിരിപ്പൻ നിലപാട് സ്വീകരിക്കുമ്പോൾ ഇവരെ തിരുത്താനുള്ള ബാധ്യത ഇവരെ നയിക്കുന്ന മതനേന്ത്രത്വത്തിനുണ്ട് . കേരളത്തിൽ വിവിധ മുസ്ലിം സംഘടനകൾ അവരുടെ നയ നിലപാടുകൾ അനുസരിചു പ്രവർത്തികുകയും പൊതു കാര്യങ്ങളിൽ ഒന്നിച്ചി രിക്കുകയും ചെയ്യുന്നവരാണ്.കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റണ്ട് അമീർ ഷെയ്ഖ് മുഹമ്മദു കാരക്കുന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ നടത്തിയ റമദാൻ ഇഫ്ത്താറിനു പങ്കെടുത്തതും ആശംസ അറിയിച്ചതും മുസ്ലിംസംഘടന നേതാവ് എന്ന നിലക്കാണ് .ഇതേ തങ്ങളാണ് സുന്നികളുടെ കീഴിലുള്ള മഹല്ല് സംവിധാനത്തിന്റെ ഖാദി .അത് കൊണ്ട് തന്നെ സാംസ്കാരിക ബോധവും അറിവുമുള്ള മറ്റു മഹല്ലുകളിലി ല്ലാത്ത ഇസ്ലാമിനു അന്യമായ മയ്യത്തിനോടുള്ള അനാദരവ് സമസ്തയുടെ നയമാണോ എന്ന് വ്യക്തമാക്കാൻ തങ്ങൾക്കു ബാധ്യതയുണ്ട് .അല്ല എന്ന് തന്നെയാണ് മറ്റിടങ്ങളിലെ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നത് .
കേരളത്തിലെ മുജാഹിദ് .സുന്നി ഇ കെ ..സുന്നി എ പി .തബ് ലീഗ് ,ജമാഅത്തെ ഇസ്‌ലാമി .തരീഖത് .തുടങ്ങി എല്ലാവരും വിവിധ മുസ്ലിം മഹല്ലുകളിൽ അധിവസിക്കുന്നവരാണ് .ഇവരൊക്കെ മരിച്ചാൽ ഇവരുടെ കർമവുമായാണ്
പോകുന്നത് .അത് കൊണ്ട് തന്നെ ഭൂമിയി ലുള്ളവർക്ക് ഇവര്ക്ക് വേണ്ടി പ്രാര്ത്തിക്കാൻ മനസ്സുള്ളവർക്ക് അത് നിർ വഹിക്കാം .പക്ഷെ അത് തടയുന്ന രീതിയിൽ വൃത്തികെട്ട സമീപനം സീകരിക്കുന്നത് ഇസ്ലാമിനു നിരക്കുന്ന പ്രവർ ത്തിയല്ല . കട്ടിൽ വിലക്കിയത് കൊണ്ട് ആമ്പുലൻസിലാണ് ഖബര്സ്ഥാനിലേക്ക് മയ്യത് കൊണ്ട് പോയത് .
ഇനി മഹല്ല് ഭരണ ഘടനയിൽ "പിഴച്ച "വിഭാ കക്കരായി കണക്കാക്കി മറ്റുള്ള സംഘടനക്കാർക്ക് ഇത്തരം വിലക്കുകൾ ബാധകമാക്കുന്നുടെങ്കിൽ നീതിയും നിയമവും വെച്ച് അത് നേരിടുക തന്നെ ചെയ്യേണ്ടതുണ്ട് . അല്ലെങ്കിൽ ഇത്തരം പള്ളികളുടെ ഖാദി സ്ഥാനത്തിരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ ഇത്തരക്കാരെ തിരുത്തുകയും ഇവര്ക്ക് ഇസ്ലാമിക ബോധം നല്കുകയും ചെയ്യണം .അല്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നതിൽ വലിയ കാര്യമില്ല .ഇനി ഇത്തരം നിഷേധം ചെയ്യുന്ന മഹല്ല് കമ്മറ്റിക്കാർ തങ്ങൾ എഴുതി ഉണ്ടാക്കിയ തീരുമാനം അനുസരിക്കുന്നവർ ക്കേ ഇത്തരം സൌ കര്യം നല്കൂ എന്നാ ണെങ്കിൽ മഹല്ലിൽ ഇത് മോശമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇവര്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല . പണ്ടുള്ളവരുടെ വിവരക്കേട് തിരുത്താൻ പുതിയ തലമുറ പെരിങ്ങൊളത്തു വരും എന്ന് നാം പ്രതീ ക്ഷിക്കുക . അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്താൻ നിങ്ങൾ ഇട വരുത്തരുതെന്നു
അഭ്യർത്തിക്കുന്നു .
മുഹമ്മദിനെ കുറിച്ച്
മം
മരണപ്പെട്ട മുഹമ്മദു മഹല്ലിന്റെ ഇത്തരം സമീപനങ്ങളെ ക്ഷമയോടെ നേരിടുകയും ഇസ്ലാമിക മാർഗത്തിൽ ത നിക്കു ശരി എന്ന് തോന്നിയ കാര്യത്തിന് വേണ്ടി നിലയുറ പ്പിക്കുകയും ചെയ്ത വ്യക്തിയാണ്.മുൻപ് ഉമ്മയുടെ മയ്യത് മറ മാടാൻ ആളുകളെയോ ഉപകരണങ്ങളോ നല്കാതെ മാനസികമായി തകർക്കാൻ ഇവർ ശ്രമിച്ചപ്പോഴും ഇദ്ദേഹവും കുടുമ്പവും സഹനത്തോടെ എല്ലാം നേരിട്ടു .അന്ന് മഹല്ലിന്റെ നിലപാടിനെതിരെ നടത്തിയ പ്രതിഷേ ധ യോഗത്തെ ഇവർ കല്ലെറിഞ്ഞു കൊണ്ടാണ് നേരിട്ടത് . ഇദ്ദേഹം സുഹ്രത്തുക്കളെ പോലെ കൊണ്ട് നടക്കുന്ന അഞ്ചു ആണ്‍ മക്കൾ പെരിങ്ങൊളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യവും ആദർഷ പ്രബോധകരായതും യാഥാസ്ഥിക വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു . വളരെ പ്രയാസത്തോടെ ജീവിക്കുമ്പോഴും മക്കൾ പഠിച്ചു വലുതാകണം എന്ന ആഗ്രഹം കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു .ഇക്കഴിഞ്ഞ എസ് .എസ്.എൽ സി .പരീക്ഷക്ക് പെരിങ്ങോളം സ്കൂളിലെ മുഴുവൻ എ പ്ലസും നേടിയ വിദ്യാർഥി മുഹമ്മദിന്റെ ഇളയ മകൻ മുസ് ഹബായിരുന്നു . ഭാര്യ :രസിയാ ബാനു ,.മറ്റു മക്കൾ മുസഫർ അലവി .മുസ്ലിഹുദ്ധീൻ ,മുസമ്മിൽ ,മുസ്താഖ് .എന്നിവരാണ് .
കഴിഞ്ഞ ദിവസം മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം മഹല്ല് നിവാസിയായ പാല നില്കും പറമ്പിൽ മുഹമ്മദിന്റെ മയ്യത്ത് സംസ്കരണത്തിന് നേരെ പെരിങ്ങൊളം മഹല്ല് നേന്ത്രത്വം പുലർത്തിയ നിലപാട് മുസ്ലിം സംഘടന നേന്ത്രത്വങ്ങളുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ് .ജമാഅത്തെ ഇസ്‌ലാമി യുടെ പ്രാദേശിക യുനിറ്റു സെക്രടറി യായ മുഹമ്മദിന്റെ (53) പെട്ടെന്നുള്ള മരണം നാട്ടുകാരെയും ബന്ദ്ധുക്കളെയും ദുഖത്തിലാഴ്ത്തിയിരുന്നു .പക്ഷെ സംഘടന പക്ഷപാതിത്വം പുലര്ത്തുന്ന മഹല്ല് കമ്മറ്റി ഇദ്ദേഹത്തിന്റെ മയ്യത്ത് സംസ്കരിക്കുന്നതിന് മയ്യത്ത് കട്ടിലും സ്ട്രച്ചറും ഖബർ മൂടാനുള്ള കല്ലും വിലക്കി എന്ന് മാത്രമല്ല മയ്യത്ത് നമസ്കാരത്തിനു മൈക്ക് നിഷേധിക്കുകയും ചെയ്തു കൊണ്ട് അവരുടെ സാംസ്കാരിക ബോധവും സംഘടന സങ്കു ചിതത്തവും വെളിവാക്കി .കേരളത്തിലെ പ്രബല മുസ്ലിം സംഘടനയായ ഇ .കെ വിഭാഗം സുന്നികളായ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ മുന്നിൽ നടക്കുന്നവരാണ് ക്രൂരവും ദീനി വിരുദ്ധവുമായ ഈ നിലപാട് സീകരിച്ചത് .ഇതിനു മുൻപ് മുഹമ്മദിന്റെ ഉമ്മയും പെങ്ങളും മരണപ്പെട്ടപ്പോഴും ഇവർ ഇതേ നിലപാട് സ്വീകരിച്ചിരുന്നു .പക്ഷെ ഖബറി നുള്ള ആറടി മണ്ണ് വിലക്കാൻ ഇവർക്ക് കഴിയാതെ പോയത് വഖഫു ബോർഡിൻറെ സ്റ്റാന്റിങ്ങ് ഓഡറർ ഉള്ളത് കൊണ്ടാണ് .അല്ലങ്കിൽ അവർ അതും നിഷേധി ക്കുമായിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു .
![]() |
| മുഹമ്മദ് |
കേരളത്തിലെ മുജാഹിദ് .സുന്നി ഇ കെ ..സുന്നി എ പി .തബ് ലീഗ് ,ജമാഅത്തെ ഇസ്‌ലാമി .തരീഖത് .തുടങ്ങി എല്ലാവരും വിവിധ മുസ്ലിം മഹല്ലുകളിൽ അധിവസിക്കുന്നവരാണ് .ഇവരൊക്കെ മരിച്ചാൽ ഇവരുടെ കർമവുമായാണ്
പോകുന്നത് .അത് കൊണ്ട് തന്നെ ഭൂമിയി ലുള്ളവർക്ക് ഇവര്ക്ക് വേണ്ടി പ്രാര്ത്തിക്കാൻ മനസ്സുള്ളവർക്ക് അത് നിർ വഹിക്കാം .പക്ഷെ അത് തടയുന്ന രീതിയിൽ വൃത്തികെട്ട സമീപനം സീകരിക്കുന്നത് ഇസ്ലാമിനു നിരക്കുന്ന പ്രവർ ത്തിയല്ല . കട്ടിൽ വിലക്കിയത് കൊണ്ട് ആമ്പുലൻസിലാണ് ഖബര്സ്ഥാനിലേക്ക് മയ്യത് കൊണ്ട് പോയത് .
ഇനി മഹല്ല് ഭരണ ഘടനയിൽ "പിഴച്ച "വിഭാ കക്കരായി കണക്കാക്കി മറ്റുള്ള സംഘടനക്കാർക്ക് ഇത്തരം വിലക്കുകൾ ബാധകമാക്കുന്നുടെങ്കിൽ നീതിയും നിയമവും വെച്ച് അത് നേരിടുക തന്നെ ചെയ്യേണ്ടതുണ്ട് . അല്ലെങ്കിൽ ഇത്തരം പള്ളികളുടെ ഖാദി സ്ഥാനത്തിരിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ ഇത്തരക്കാരെ തിരുത്തുകയും ഇവര്ക്ക് ഇസ്ലാമിക ബോധം നല്കുകയും ചെയ്യണം .അല്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നതിൽ വലിയ കാര്യമില്ല .ഇനി ഇത്തരം നിഷേധം ചെയ്യുന്ന മഹല്ല് കമ്മറ്റിക്കാർ തങ്ങൾ എഴുതി ഉണ്ടാക്കിയ തീരുമാനം അനുസരിക്കുന്നവർ ക്കേ ഇത്തരം സൌ കര്യം നല്കൂ എന്നാ ണെങ്കിൽ മഹല്ലിൽ ഇത് മോശമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇവര്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല . പണ്ടുള്ളവരുടെ വിവരക്കേട് തിരുത്താൻ പുതിയ തലമുറ പെരിങ്ങൊളത്തു വരും എന്ന് നാം പ്രതീ ക്ഷിക്കുക . അല്ലാഹുവിന്റെ കോപം ക്ഷണിച്ചു വരുത്താൻ നിങ്ങൾ ഇട വരുത്തരുതെന്നു
അഭ്യർത്തിക്കുന്നു .
മുഹമ്മദിനെ കുറിച്ച്
മം
മരണപ്പെട്ട മുഹമ്മദു മഹല്ലിന്റെ ഇത്തരം സമീപനങ്ങളെ ക്ഷമയോടെ നേരിടുകയും ഇസ്ലാമിക മാർഗത്തിൽ ത നിക്കു ശരി എന്ന് തോന്നിയ കാര്യത്തിന് വേണ്ടി നിലയുറ പ്പിക്കുകയും ചെയ്ത വ്യക്തിയാണ്.മുൻപ് ഉമ്മയുടെ മയ്യത് മറ മാടാൻ ആളുകളെയോ ഉപകരണങ്ങളോ നല്കാതെ മാനസികമായി തകർക്കാൻ ഇവർ ശ്രമിച്ചപ്പോഴും ഇദ്ദേഹവും കുടുമ്പവും സഹനത്തോടെ എല്ലാം നേരിട്ടു .അന്ന് മഹല്ലിന്റെ നിലപാടിനെതിരെ നടത്തിയ പ്രതിഷേ ധ യോഗത്തെ ഇവർ കല്ലെറിഞ്ഞു കൊണ്ടാണ് നേരിട്ടത് . ഇദ്ദേഹം സുഹ്രത്തുക്കളെ പോലെ കൊണ്ട് നടക്കുന്ന അഞ്ചു ആണ്‍ മക്കൾ പെരിങ്ങൊളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യവും ആദർഷ പ്രബോധകരായതും യാഥാസ്ഥിക വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു . വളരെ പ്രയാസത്തോടെ ജീവിക്കുമ്പോഴും മക്കൾ പഠിച്ചു വലുതാകണം എന്ന ആഗ്രഹം കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു .ഇക്കഴിഞ്ഞ എസ് .എസ്.എൽ സി .പരീക്ഷക്ക് പെരിങ്ങോളം സ്കൂളിലെ മുഴുവൻ എ പ്ലസും നേടിയ വിദ്യാർഥി മുഹമ്മദിന്റെ ഇളയ മകൻ മുസ് ഹബായിരുന്നു . ഭാര്യ :രസിയാ ബാനു ,.മറ്റു മക്കൾ മുസഫർ അലവി .മുസ്ലിഹുദ്ധീൻ ,മുസമ്മിൽ ,മുസ്താഖ് .എന്നിവരാണ് .
Thursday, 18 June 2015
പെരുവയൽ പഞ്ചായത്തിൽ ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ്
കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ പൊതു ജനങ്ങൾക്ക് ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ് . പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ പരമാവതി എളുപ്പത്തിൽ ലഭിക്കാൻ ഈ സംവിധാനം വഴി സാധിക്കും .ഫയൽ ട്രാക്കിംഗ് സിസ്റ്റം .ടച്ച് സ്ക്രീൻ .ടോക്കൻ മെഷീൻ തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഇവിടെയുണ്ട് .ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന അപേക്ഷ കൾ ഹൈ സ്പീഡ് സ്കാനറി ലൂടെ സ്കാൻ ചെയ്തു റെകാർ ഡു റൂമു കളിലേക്ക് മാറും .ഈസിസ്റ്റ്ത്തിനൊപ്പം ഫയലുകളെക്കുറിചുള്ള വിവരങ്ങൾ ടെച്ച് സ്ക്രീനിലൂടെ അപേക്ഷകർക്ക് അറിയാൻ കഴിയും .
പൊതു മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞു ടെച്ച് സ്ക്രീനിന്റെ ഉത്ഘാടനം നിർവഹിച്ചു .
ചടങ്ങിൽ പെരുവയൽ പഞ്ചായത്തു പ്രസിഡൻട് സുബിത തോട്ടഞ്ചേരി .പി കെ ശറ ഫുദ്ധീൻ .സദാശിവൻ തുടങ്ങിയവർ സംബന്ധിച്ചു
Thursday, 4 June 2015
.നാടിന്റെ അഭിമാനമുയർത്തി കുറ്റിക്കാട്ടൂർ ഷാഹിദ് കന്യാകുമാരിയിൽ നിന്നും സൈക്കിൾ യാത്ര തുടങ്ങി.
![]() |
| ഷാഹിദ് മുഹമ്മദ് |
യാത്രയിൽ കുട്ടികളെ ലൈംഗികമായി പീഡി പ്പിക്കപ്പെടുന്നതിനെതിരെ രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധ വത്കരിക്കുന്നതിനു സ്കൂളുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പാംലെറ്റുകൾ വിതരണം നടത്തുന്നുണ്ട് .ഈ യാത്രക്കുള്ള വിദേശ സൈക്കിൾ നൽകിയത് സർവ കലാശാലയാണ് . ആറുമാസത്തെ പരിശീലനത്തിനിടക്ക് 50-70 കിലോ മീറ്റർ സൈക്കിൾ യാത്ര എല്ലാ ശനിയാഴ്ചകളിലും നടത്തിയാണ് ഇതിനുള്ള ഒരുക്കം തുടങ്ങിയത് . ദൽഹിയിലെ കുട്ടികളെ താമസിപ്പിക്കുന്ന ജുവനൈൽ ഹോമിൽ എൻ ജി ഒ പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നപ്പോഴാണ് ക്രൂരമായ രീതിയിൽ കുരുന്നുകൾ ലൈംഗികമായി ചൂഷണത്തിനു വിധേയമാകുന്നത് മനസ്സിലാക്കാൻ സാധിച്ചത് .ഈ ഒരു സാഹചര്യമാണ് ഇത്തരം യാത്രക്ക് പ്രേരിപ്പിച്ചതെന്നു യുവാവ് പറഞ്ഞു .ഷാഹിദിന്റെ വീട്ടുകാരും കൂട്ടുകാരും പൂർണമായി പിന്തുണ നൽകിയത് യാത്രക്ക് ധൈര്യംപകർന്നു .എടക്കണ്ടി കോയയുടെയും സലീനയുടേയും മകനാണ് 20 കാരനായ യുവാവ് .ആദ്യദിവസം 100 കിലോമീറ്റർ പിന്നിട്ടു ഇന്ന് കരുനാഗപള്ളിയിൽ എത്തിയിട്ടുണ്ട് . .ഇവിടങ്ങളിലെ സ്കൂളുകളിൽ ബോധ വത്കരണം നടത്തിയാണ് യാത്ര തുടരുന്നത് .ഇതിനിടെ സോഷ്യൽ മീഡിയകളിൽ യുവാവിന്റെ യാത്രക്ക് പിന്തുണ ഏറി വരികയാണ് .
Thursday, 28 May 2015
മാമുകുട്ടി വ്യാപാരി വ്യവസായി പ്രസിഡണ്ട് ;വിഭാഗീയത ശക്തം .
കുറ്റിക്കാട്ടൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ നില നിൽക്കുന്ന വിഭാഗീയത യുണിറ്റ് തെരഞ്ഞെടുപ്പിൽ മറ നീക്കി പുറത്തു വന്നു . സംഘടനയെ ഇരുപത്തി അഞ്ചു വർഷം നയിച്ച മുൻ പ്രസിഡണ്ട് വി മുഹമ്മദും നിലവിലുള്ള പ്രസിഡണ്ട് മാമുകുട്ടിയും തമ്മിലായിരുന്നു മത്സരം . പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 168 വോട്ട് നേടി മാമുകുട്ടി വിജയിച്ചു .വി മുഹമ്മദിനു 119 വോട്ട് ലഭിച്ചു .തെരഞ്ഞെടുപ്പിന് മുൻപ് ഇരു വിഭാഗവും നോടിസുകളിറക്കി ശക്തമായ പ്രചരണം നടത്തിയിരുന്നു .വികസനനായകനായാണ് മാമുകുട്ടിയെ അവതരിപ്പിച്ചത് .ഇദ്ദേഹം വന്ന ശേഷം വ്യാപാര സമുച്ചയത്തിന്റെ പണി പുരോഗമിച്ചതും മറ്റും ഈ വിഭാഗം ചൂണ്ടി കാണിച്ചിരുന്നു . വി മുഹമ്മദിന്റെ പക്ഷം അഴിമതി രഹിത പ്രതിച്ഛായ ഉയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .കഴിഞ്ഞ തെരഞ്ഞെടുപ്പു മുതലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ ഐക്യ ഖണ്ടേനെ യുള്ള തെരഞ്ഞെടുപ്പിന് മാറ്റം വന്നത് .മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ നടന്ന മത്സരമാണ് അന്നുടായിരുന്ന പ്രസിഡണ്ട് മുഹമ്മദിൻറെ പരാജയത്തിനു കാരണമെന്ന് ആരോപണം ഉയർന്നിരുന്നു . നല്ല തുക മൂല ധനമുള്ള സംഘടനയുടെ സാരഥി യാവാൻ ഇരു വിഭാഗവും കാമ്പ യിൻ പ്രവർത്തനമാണ് നടത്തിയിരുന്നത് . .കെട്ടിട ഉടമകളുമായുള്ള പ്രശ്നത്തിൽ പുതിയ നേന്ത്ര ത്വത്തിന്റെ നയം പാളിപ്പോയാൽ കുറ്റി ക്കാട്ടൂരിൽ ആരോഗ്യകരമല്ലാത്ത രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത് ഇട വരുത്തുമെന്നാണ് ബിൽ ഡിംഗ് വെൽഫെയർ അസോസിയേഷൻ ബന്ദ്ധപ്പെട്ടവർ പറയുന്നത് .
Wednesday, 6 May 2015
റോഡിനു കുറുകെ വെച്ച കമാനം പൊളി ച്ചത് സംഘർഷം സൃ ഷ്ടിച്ചു .
![]() |
| കമാനംപൊളിച്ചു ലോറിയിൽ കയറ്റുന്നു |
കുറ്റിക്കാട്ടൂർ : റോഡിനു കുറുകെ വെച്ച കമാനം പൊതു മരാമത്തു ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി . ഇതിനെ തുടർന്ന് സംഘാടകരും പൊളിക്കാൻ എത്തിയവരും തമ്മിൽ വാക്കേറ്റവും തടഞ്ഞു വെക്കലും അരങ്ങേറി . കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം മഹല്ല് കമ്മറ്റി മത പ്രസംഗ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ചതായിരുന്നു കമാനം.ഇത് റോഡിനു കുറുകെ സ്ഥാപിച്ചത് കൊണ്ടാണ് പൊളിച്ചു മാറ്റി യതന്നാണ് പൊളിക്കാൻ വന്നവരുടെ വാദം .എന്നാൽ നേരം വെളുക്കും മുൻപേ ആരും അറിയാതെ പൊളിച്ചു മാറ്റിയാൽ നാട്ടിൽ തെറ്റിദ്ധാരണ പരത്താൻ ഇതിടയാക്കുകയും സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്യാൻ ഇതിട വരുത്തും എന്നത് കൊണ്ടാണ് ഉദ്യോഗസ്ഥരെ ഇവർ തടഞ്ഞു വെച്ചത്
മെഡിക്കൽ കോളേജ് പോലീസ് സംഭവ സ്ഥലത്തെത്തി സമാധാനം സ്ഥാപിച്ചു .കുറ്റിക്കാട്ടൂരിലെ റോഡ് കയ്യേറ്റവും മറ്റും ഒഴിപ്പിക്കാൻ രംഗത്ത് വരാതെ കമാനം മാത്രം മാറ്റിയതിലാണ് നാട്ടുകാര്ക്ക് ആക്ഷേപം . റോഡിനു കുറുകെ കമാനം വെക്കാൻ പാടില്ല എന്ന നിയമം പരസ്യ ഏജൻസികൾ പലപ്പോഴും ലംഘിക്കുന്നതാണ് പ്രശ്നങ്ങള്ക്ക് കാരണം .
Tuesday, 5 May 2015
ധൂർത്തിനെതിരെ കാമ്പൈൻ നടത്തിയ നേതാവിൻറെ നേന്ത്ര ത്വത്തിൽ നടന്ന വിവാഹം പൊങ്ങച്ചത്തിന്റെ വേദിയായി ; :കുടുമ്പത്തിനെതിരെ മഹല്ല് വിലക്ക്
അവസാനിപ്പിക്കാൻ രംഗത്തിറങ്ങി യ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡ ന്റിന്റെ നേന്ത്ര ത്വത്തിൽ നടന്ന വിവാഹം വിവാദമാകുന്നു .മുസ്‌ലിം ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എ ടി ബഷീറിന്റെ സഹോദരൻ പരേതനായ നടുവിലക്കണ്ടി എ ടി ഹമീദിന്റെ മകൻറെ വിവാഹത്തിലാണ് ധൂർത്തും ആർഭാടവും അരങ്ങു തകർത്തത് .
ആർഭാട വിവാഹം നടത്തിയ കുടുമ്പ ത്തിനെതിരെ മാണി യമ്പലം മുസ്ലിം ജമാഅത്ത് കമ്മറ്റി 6 വർഷത്തേക്ക്ബഹിഷ്കരണം ഏർപ്പെടുത്തി
യതായി ഭാരവാഹികൾ പറഞ്ഞു . ഇവർ നടത്തുന്ന ചടങ്ങുകളിലും പരിപാടികളിലും സഹകരിക്കെണ്ടതില്ലെന്നും മഹല്ല് കമ്മറ്റി തീരുമാനിച്ചു . ഇതിനിടെ ബഷീറിനെതിരെ കമ്മറ്റിയിൽ ശക്തമായ നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു .ഇതിനെ തുടർന്ന് ബഷീർ തൽക്കാലം മഹല്ല് കമ്മറ്റിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കേന്ടെന്നും അഭിപ്രായം ഉയര്ന്നു .
ഏപ്രിൽ 25 മുതൽ 29 വരെയാണ് ഡാൻസ് ,താലപ്പൊലി .ഒപ്പന .ചായം പുരട്ടൽ .ഗാനമേള .കരിമരുന്നു പ്രയോഗം എന്നീ പരിപാടികളോടെ വിവാഹം നടന്നത്
വരൻ ദുബായിലെ ജ്വെല്ലറി ഗ്രൂപ്പിന്റെ പാർട്ട് ണ റാണ് .
വിവാഹത്തിനു കാർമികത്തം വഹിച്ചത് പാണക്കാട് മുനവ്വറലി ഷിഹാബു തങ്ങളായിരുന്നു .ഇദ്ദേഹത്തെ കൊണ്ട് വന്നതും ലീഗ് നേന്ത്ര ത്വം തന്നെയായിരുന്നു .5 ദിവസം നീണ്ടു നിന്ന വിവാഹം കരിമരുന്നിന്റെയും ആഭാ സത്തിന്റെയും വേദിയായി മാറിയതിലാണ് നാട്ടുകാർക്ക് ആക്ഷേപം .നാട്ടിലെ പാവപ്പെട്ടവന്റെ മുൻപിൽ ഇത്തരം വിവാഹ മാമാങ്കം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്ന ജനവികാരം ശക്തമായതിനെ തുടർന്നാണ് മഹല്ല് പ്രസിഡണ്ടായ ബഷീറിനെ സാന്നിധ്യത്തിൽ നടപടിയെടുക്കാൻ മഹല്ല് നിർബന്ദ്ധിതമായത് .
ആർഭാട വിവാഹമാണെന്ന് മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് വിട്ടിരുന്നു എന്നാണ് ബഷീർ കമ്മറ്റി യോഗത്തിൽ പറഞ്ഞത് .
യതായി ഭാരവാഹികൾ പറഞ്ഞു . ഇവർ നടത്തുന്ന ചടങ്ങുകളിലും പരിപാടികളിലും സഹകരിക്കെണ്ടതില്ലെന്നും മഹല്ല് കമ്മറ്റി തീരുമാനിച്ചു . ഇതിനിടെ ബഷീറിനെതിരെ കമ്മറ്റിയിൽ ശക്തമായ നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു .ഇതിനെ തുടർന്ന് ബഷീർ തൽക്കാലം മഹല്ല് കമ്മറ്റിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കേന്ടെന്നും അഭിപ്രായം ഉയര്ന്നു .
ഏപ്രിൽ 25 മുതൽ 29 വരെയാണ് ഡാൻസ് ,താലപ്പൊലി .ഒപ്പന .ചായം പുരട്ടൽ .ഗാനമേള .കരിമരുന്നു പ്രയോഗം എന്നീ പരിപാടികളോടെ വിവാഹം നടന്നത്
വരൻ ദുബായിലെ ജ്വെല്ലറി ഗ്രൂപ്പിന്റെ പാർട്ട് ണ റാണ് .
വിവാഹത്തിനു കാർമികത്തം വഹിച്ചത് പാണക്കാട് മുനവ്വറലി ഷിഹാബു തങ്ങളായിരുന്നു .ഇദ്ദേഹത്തെ കൊണ്ട് വന്നതും ലീഗ് നേന്ത്ര ത്വം തന്നെയായിരുന്നു .5 ദിവസം നീണ്ടു നിന്ന വിവാഹം കരിമരുന്നിന്റെയും ആഭാ സത്തിന്റെയും വേദിയായി മാറിയതിലാണ് നാട്ടുകാർക്ക് ആക്ഷേപം .നാട്ടിലെ പാവപ്പെട്ടവന്റെ മുൻപിൽ ഇത്തരം വിവാഹ മാമാങ്കം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്ന ജനവികാരം ശക്തമായതിനെ തുടർന്നാണ് മഹല്ല് പ്രസിഡണ്ടായ ബഷീറിനെ സാന്നിധ്യത്തിൽ നടപടിയെടുക്കാൻ മഹല്ല് നിർബന്ദ്ധിതമായത് .
ആർഭാട വിവാഹമാണെന്ന് മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് വിട്ടിരുന്നു എന്നാണ് ബഷീർ കമ്മറ്റി യോഗത്തിൽ പറഞ്ഞത് .
പക്ഷെ ലീഗ് നേന്ത്രതം നാട്ടിലെ വിവാഹത്തിൽ ഇത്തരം കണ്ണ് ചിമ്മൽ നയം തുടരുന്നത് പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട് .
നാട്ടിലെ മറ്റൊരു മഹല്ല് ഭാര വാഹിയുടെ മകന്റെ കല്യാണവും പൊങ്ങച്ചം കൊണ്ട് മുന്നിട്ടു നിന്നിരുന്നു .കോടികളുടെ വിലയുള്ള സ്ത്രീധനമായ കാർ
പോർച്ചിൽ നിർത്തി കല്യാണത്തിനു വന്നവരുടെ മുൻപിൽ പ്രദര്ഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു .കൂടാതെ നാട്ടുകാർ പിരിവെടുത്തു നിര്മിച്ച വീടിന്റെ താക്കോൽദാനം കല്യാണ പന്തലിൽ സ്റ്റെജ് ഒരുക്കി സ്വന്തം പരിപാടിയാക്കിയും ടിയാൻ കല്യാണ ദിവസം പൊങ്ങച്ചത്തിന് രംഗത്ത് വന്നിരുന്നു .ഇത്തരം പൊങ്ങച്ചം നാട്ടുകാരുടെ മുൻപിൽ കാണിക്കുന്നവരെ ജനം പരിഹാസത്തോടെയാണ് നോക്കി കാണുന്നത്.
മഹല്ല് വിലക്കേർപ്പെടുത്തിയ കുടുമ്പം നടത്തിയ വിവാഹത്തിന് ഓഡി റ്റൊറിയം പോലെ ഒരുക്കിയ പന്തലിനു ലക്ഷങ്ങൾ വില വരും .പാട്ടും കൂത്തും കരിമരുന്നും കൊണ്ടു പ്രദേശം കാണാത്ത വിധമുള്ള ആർഭാ ടമാണ് നടത്തിയത് .പക്ഷെ മഹല്ലിൽ ബന്ദ്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ എല്ലാട്ടിനോടുമുള്ള സമീപനമാണ് ചോദ്യം ചെയ്യപ്പെടുന്നത് .
അവകാശം നിഷേധിക്കപ്പെട്ടവർക്ക് പ്രതീക്ഷയേകി വെൽഫെയർ പാർടിയുടെ ജനഹിത മുന്നേറ്റ യാത്ര സമാപിച്ചു .
ഭൂമിയും വീടും അവകാശമാണെന്ന മുദ്രാവാക്യവും തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഇടം ലഭിക്കും വരെ പാർടി പോരാടും എന്ന പ്രഖ്യാപനവും പതിനായിരങ്ങൾ പ്രതീക്ഷയോടെയാണ് പാർടിയെ ഉറ്റു നോക്കുന്നത് .
സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ എല്ലായിടത്തും മുഖ്യ ധാരാ രാഷ്ട്രീയ പാർടികൾ പാവപ്പെട്ടവരെ വഞ്ചിചതിന്റെ മുറിവുമായാണ് പലരും
വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റിനെ കാണാൻ വന്നത്
.സർക്കാരിന്റെ ഭൂ രഹിത കേരളം പദ്ധതിയിൽ അപേക്ഷ നല്കിയവർക്ക് നാല് ശതമാനത്തിനു പോലും ഭൂമി നൽകാൻ സര്ക്കാരിന് കഴിഞ്ഞിട്ടില്ല ,ഭൂമി
ലഭിച്ചവര്ക്ക് തന്നെ വാസ യോഗ്യമല്ലാത്ത കുന്നിൻ മുകളിലാണ് ഭൂമി നൽകിയത് .ഇത്തരം ആളുകളും പിന്നോക്ക ദലിത് വിഭാഗവും ചേർന്ന് ശക്തമായ ഒരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാൻ ഹമീദ് വാണിയമ്പലം നയിച്ച ജാഥക്ക് കഴിഞ്ഞിട്ടുണ്ട് .ജാതിയും സമുദായവും വർഗ വീക്ഷണവും വേർ തിരിച്ചു നിർത്തിയ രാഷ്ട്രീയ തൊട്ടു കൂടായ്മയെ വെൽഫെയർ പാർടി തിരുത്തുകയാണ് .അതിൻറെ തെളിവായിരുന്നു വിവിധ വിഭാഗങ്ങളുടെയും സമര സംഘങ്ങളുടെയും നേതാക്കൾ അണി നിരന്ന സമാപന സമ്മേളന വേദി .
സി കെ ജാനു ,പി എ പൌരൻ ,വിളയോടി വേണു ഗോപാൽ .ഹാഷിം ചെന്നം പള്ളി .തുടങ്ങിയ പോരാളികൾ ആദരിക്കപ്പെട്ടു .ബംഗാളിൽ നിന്നും വന്ന മുന് മന്ത്രി അബ്ദു റസാക് മൊല്ല ക്ക് മാർകിസ്റ്റു ,മമത കഷികളുടെ ഫാസിസത്തെയും അവർ നേന്ത്ര്വതം നല്കുന്ന ജാതി വ്യവസഥ യെയും എതിർത്തു വേണം പുതിയ ഒരു ബംഗാളിനെ നിർമിക്കാൻ .ഇത്തരം ആളുകളുടെ പുതിയ സ്വപ്നങ്ങൾക്ക് കരുത്തു പകർന്നാണ് സമ്മേളനം സമാപിച്ചത് .
Subscribe to:
Posts (Atom)
























































