കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Monday, 25 January 2016
പെരുവയൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് നാരായണൻ നായർ നിര്യാതനായി .
Monday, 11 January 2016
ഹരിത മണിഞ്ഞ് മുസ്‌ലിംയൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം .
![]() |
| മുസ്‌ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനം |
കുറ്റിക്കാട്ടൂർ : മുസ്‌ലിം യുവത്വത്തിന്റെ കരുത്തു തെളിയിച്ച് മുസ്‌ലിം യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം സമാപിച്ചു .ജനുവരി 9 നു നടന്ന പ്രകടനത്തോടെ നടന്ന പൊതു സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സാദിഖലി ഉത്ഘാടനം ചെയ്തു . പുവ്വാട്ടു പറമ്പിൽ നിന്നും തുടങ്ങിയ പ്രകടനത്തിൽ കലാ രൂപങ്ങളും ബാൻഡ് വാദ്യവും അകമ്പടിയായി .
പ്രകടനത്തിന് പഞ്ചായത്ത് സാരഥികൾ നേന്തൃ ത്വം നൽകി .
വെൽഫെയർ പാർടി ഭൂരഹിത കണ്‍വൻഷൻ
ഭൂമി പിടിച്ചെടുക്കൽ സമരം
കുറ്റിക്കാട്ടൂർ :സർക്കാരിന്റെ ഭൂരഹി തരോടുള്ള വഞ്ചന ക്കെതിരെ ഭൂരഹിതർ സർക്കാർ ഭൂമി പിടിച്ചെടുത്തു പ്രതിഷേധിക്കുന്നു .കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഭൂരഹിത മാർച്ച് ജനുവരി 12 നു ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സംസ്ഥാന ദേശീയ നേതാക്കൾ ഉത്ഘാടനം ചെയ്യും .ഇതിന്റെ ഭാഗമായി കുറ്റിക്കാട്ടൂർ അമാന ടവറിൽ നടന്ന പെരുവയൽ, കുറ്റിക്കാട്ടൂർ വില്ലേജിലെ ഭൂരഹി തരുടെ കണ്‍വൻഷൻ ജില്ല സമിതി അംഗം സുബൈദ കക്കോടി ഉത്ഘാടനം ചെയ്തു .
മണ്ഡലം പ്രസിഡണ്ട് അൻവർസാദത്ത് മുഖ്യ പ്രഭാഷണം നടത്തി
പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട്ടി പി ഷാഹുൽ ഹമീദ്
അദ്ധ്യക്ഷനായിരുന്നു .സതീഷ് ബാബു ,അനീസ് ,ടി ടി സുലൈമാൻ എന്നിവർ സംസാരിച്ചു .
Saturday, 9 January 2016
ഭൂരഹിത സംഗമം ജനു :10ന് ,
വാഗ്ദാനം പാലിക്കാതെ ഉമ്മൻ ചാണ്ടി ;സമരത്തിനൊരുങ്ങി വെൽഫെയർ പാർടി .
കുറ്റിക്കാട്ടൂർ :കേരളം ഭൂരഹി ത സംസ്ഥാനമാക്കുമെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ വാഗ്ദാനം വഞ്ചനയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഭൂരഹിതർ സർക്കാർ ഭൂമിയിൽ കുടിൽ കെട്ടി സമരത്തിനു ഒരുങ്ങുന്നു .ഇതിന്റെ മുന്നോടിയായി പെരുവയൽ .കുറ്റിക്കാട്ടൂർ വില്ലേജുകളിലെ ഭൂരഹി ത രുടെ കണ്‍ വൻഷൻ ജനുവരി 10 ന് രാവിലെ 10 മണിക്ക്കുറ്റിക്കാട്ടൂർ അമാന ഓഡി റ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു .
ജനുവരി 12 ന് ഇത്തരം കേന്ദ്രങ്ങളിൽ ഭൂരഹി തരെ സംഘടിപ്പിച്ചു കൊണ്ട് വെൽഫെയർ പാർടി കുടിൽ കെട്ടി താമസം ഉറപ്പിക്കും .കോഴിക്കോട് പൂളക്കടവിലെ സർക്കാർ ഭൂമിയിലേക്കുള്ള മാർച്ച് ദേശീയ സെക്രടറി കെ അമ്പു ജാക്ഷൻ ഉത്ഘാടനം ചെയ്യും ,
2013 സ്വാതന്ത്ര്യദിനത്തിനുമുമ്പ് ഭൂരഹിതരില്ലാത്ത സംസ്ഥാനമെന്ന സര്‍ക്കാര്‍വാഗ്ദാനത്തില്‍ വിശ്വസിച്ച് ഭൂമിയില്ലാതെ നട്ടംതിരിയുന്ന 3,59,038 പേര്‍ പ്രത്യാശയോടെ ചട്ടപ്രകാരം അപേക്ഷനല്‍കി കാത്തിരുന്നു. മുറപോലെ, പരിശോധനയുടെ കടമ്പകള്‍ കടന്ന് 2,43,928 പേര്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നിട്ടും, ഇതും ഏതൊരുസര്‍ക്കാര്‍ വാഗ്ദാനവുംപോലെയായി. പ്രഖ്യാപിച്ചസമയത്ത് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതില്‍ പരാജയപ്പെട്ടു. 2016 ജനുവരി പിറന്നിരിക്കുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഭൂരഹിതരായ ദരിദ്രജനത വീണ്ടും വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഭൂരഹിതകേരളം പദ്ധതിപ്രകാരം 2015 കഴിയുമ്പോള്‍ ഭൂമി കണ്ടത്തെിനല്‍കിയത് 43,437 പേര്‍ക്കുമാത്രം. രേഖാപരമായിത്തന്നെ ഭൂമിക്ക് അര്‍ഹരായ രണ്ടു ലക്ഷത്തിലധികം പേര്‍ ഇന്നും ഭൂരഹിതര്‍. അപേക്ഷ നിരസിക്കപ്പെട്ട ഭൂരഹിതര്‍ ഒരുലക്ഷത്തിലധികം. ‘ഇങ്ങനത്തെ എത്രയോ അപേക്ഷ കൊടുത്തതാ സാറെ, വില്ളേജ് ഓഫിസിലും കലക്ടറേറ്റ് ഓഫിസിലും നിരങ്ങിനടന്ന് ഉള്ള കൂലിപ്പണി കളയാമെന്നല്ലാതെ കാര്യമൊന്നുമില്ല. ഇത് വെറും രാഷ്ട്രീയക്കളിയാ’ എന്നുപറഞ്ഞ് അപേക്ഷിക്കാതെ മാറിനിന്ന ലക്ഷങ്ങള്‍ അതിലുമേറെ. ഇനി ഭൂമി ലഭിച്ചവരില്‍തന്നെ ഭൂരിഭാഗത്തിനും വീടുവെക്കാനൊ താമസിക്കാനൊ കൊള്ളാത്ത സ്ഥലമാണ് ലഭിച്ചത്. അവര്‍ വിഷണ്ണരായി പഴയ വാടകവീടുകളിലേക്കും പുറംമ്പോക്ക് ഭൂമിയിലേക്കുതന്നെയും തിരിച്ചുപോയി. ഭൂമി കിട്ടിയവരില്‍ ചിലര്‍ ഭൂമി കൈയേറിയെന്ന നിയമക്കുരുക്കില്‍വരെ അകപ്പെട്ടു. അതിനിടയില്‍ കണ്ണൂരിനെ ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യജില്ലയായി പ്രഖ്യാപിച്ചു. 11,033 പേര്‍ക്ക് മൂന്നു സെന്‍റുവീതം പട്ടയം നല്‍കുകയും ചെയ്തു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ഗുണഭോക്താക്കള്‍ക്ക് അതിരിട്ടുനല്‍കാന്‍ സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കും സമയംകിട്ടിയില്ല. അളന്നുകൊടുത്ത ഭൂമിയില്‍ പലതും വാസയോഗ്യമല്ലാത്തതും. കണ്ണൂരിന്‍െറ അതേ അനുഭവംതന്നെയാണ് പത്തനംതിട്ട, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ ഭൂരഹിതര്‍ക്കുമുണ്ടായത്. ദരിദ്രരുടെ അവകാശങ്ങള്‍ നിവര്‍ത്തിക്കുന്നതില്‍ ഭരണകൂടം കാണിക്കുന്ന അവഹേളനപരമായ വിവേചനം ഏത് നിയമനിര്‍മാണംകൊണ്ടാണ് പരിഹരിക്കാനാവുക. സര്‍ക്കാറുകളുടെ ‘വംശീയബോധ’ത്തിനെതിരെയുമാണ് ഈ പ്രക്ഷോഭം .ഇതേ സര്‍ക്കാറിന്‍െറ അധികാരാശ്രിതത്വത്തില്‍തന്നെയാണ് അമ്പതിനായിരത്തിലധികം ഏക്കര്‍ഭൂമി കൈയേറിയ വന്‍കിട തോട്ടമുടമകള്‍ നിര്‍ഭയം നാട്ടുരാജാക്കന്മാരായി വിലസുന്നത്; തിരിച്ചുപിടിക്കേണ്ട 80,000 ഏക്കറിലധികം വനഭൂമി സ്വകാര്യവ്യക്തികളും സര്‍ക്കാര്‍ കോര്‍പറേഷനുകളും കൈവശംവെച്ചനുഭവിക്കുന്നത്; പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമി ഏറ്റെടുക്കാതെ പാഴാക്കുന്നത്.
ജനരക്ഷാ യാത്ര പുവ്വാട്ടു പറമ്പിൽ
ഫാഷിസവും വർഗീയതയും ആളിപടർത്താൻ ശ്രമം :വി എം സുധീരൻ
കുറ്റിക്കാട്ടൂർ :ഫാഷിസവും വര്ഗീയതയും കേരളത്തിൽ ശക്തമായി വരുന്നതിന്റെ ലക്ഷണമാണ് വെള്ലാപള്ളി -ബി ജെ പി കൂട്ട് കേട്ടെന്നും ഇതിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കോണ്ഗ്രസ് പ്രതിഞബദ്ധമെന്നു കെ പി സി സി
പ്രസിഡണ്ട് വി എം സുധീരൻ .കെ പി സി സി നടത്തുന്ന ജന രക്ഷയാത്രയുടെ പുവ്വാട്ടു പറമ്പിലെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .സി പി എം ഇവരുമായി അവസരവാദ രാഷ്ട്രീയം കളിക്കുമെന്നും എന്നാൽ മതേതരത്വവും ജനാധിപത്യവും കാത്തു സൂക്ഷിക്കാൻ കോണ്ഗ്രസ് വന്മതിൽ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു
സ്വാഗത സംഘം ചെയർമാൻ സി മാധവദാസ് അദ്ധ്യക്ഷനായിരുന്നു .എം കെ രാഘവൻ എം പി ബിന്ദു കൃഷ്ണ ,കെ സി അബു ദിനേശ് പെരുമണ്ണ ,എന്നിവർ
സംസാരിച്ചു
Friday, 8 January 2016
കായലം പള്ളി കമ്മറ്റി വിലക്ക് വഖഫ് ബോർഡിൻറെ നടപടിയെ തുടർന്ന് ഒത്തു തീർന്നു.
കുറ്റിക്കാട്ടൂർ : സുന്നികളല്ലാത്തവരുടെ മയ്യത്ത് മറവു ചെയ്യുന്നതിനും വിവാഹ കർമങ്ങളും മറ്റുമായി സഹകരിക്കേണ്ടതില്ലന്നും തുടങ്ങിയ കായലം മുഹമ്മദിയ്യ ജുമ അത്ത് പള്ളി കമ്മറ്റിയുടെ വിലക്ക് വഖഫ് ബോർഡിൻറെ നടപടിയെ തുടർന്ന് ഒത്തു തീർന്നു .മുജാഹിദ് ,ജമാത്തെ ഇസ്‌ലാമി ,തബ് ലീഗ് ത്വരീഖത്ത് തുടങ്ങിയ സംഘടനകളിൽ പെട്ടവർക്ക് അന്ഗത്വം നൽകുകയോ അവർ മരിച്ചാൽ പരിഗണിക്കുകയോ ചെയ്യേണ്ടതില്ലന്നായിരുന്നു കമ്മറ്റി തീരുമാനം.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും നടപടിക്കുവിധേയരായവർ വഖഫ് ബോർഡിനെ സമീപിക്കുകയും ചെയ്തു .ഇതിനെ തുടർന്നാണ് എല്ലാവർക്കും അംഗ ത്വം നല്കാനും മയ്യത്ത് മറവു ചെയ്യുന്നതിനും ബന്ധുക്കൾക്ക് നമസ്ക്കരിക്കുന്നതിനും സൗകര്യം നൽകാനും കമ്മറ്റിയോട് നിർദേശിച്ചത് .മറ്റു അംഗങ്ങൾ പോലെ യുള്ള വരിസന്ഖ്യയും മറ്റും ഇവർ
നൽകണമെന്നും വ്യവസ്ഥയിലുണ്ട് .കോഴിക്കോട് നടന്ന വഖഫ് ബോർഡിൻറെ സിറ്റിങ്ങിലാണ് തീരുമാനം .
നേരത്തെ വഖഫ് ബോർഡു ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ പള്ളി കമ്മറ്റികൾക്ക് ഇത്തരം തീരുമാനം എടുക്കാൻ അവകാഷമില്ലന്നു വ്യക്തമാക്കിയിരുന്നു .മാത്രമല്ല ഇങ്ങനെയുള്ള തീരുമാനം പുറപ്പെടുവിക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്നും പ്രബോധനത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു .
കോഴിക്കോട് നടന്ന ചർചയിൽ വഖഫ് ബോർ പ്രതിനിധികളായി ടി പി അബ്ദുള്ള കോയ മദനി ,അഡ്വ സൈനുദ്ധീൻ ,എം സി മായിൻ ഹാജി തുടങ്ങിയവരും പരാതിക്കാരായ ജലീൽ മൊയിദീൻ അബൂബക്കർ കായലം മുഹമ്മദിയ്യ ജുമ അത്ത് പള്ളി സെക്രടറി കെ ആലി സി പി കോയ എന്നിവരും പങ്കെടുത്തു .
Sunday, 3 January 2016
ജില്ലയിലെ പ്രായം കൂടിയ വോട്ടർ ആയിഷ പേരാട്ട് വിട പറഞ്ഞു.
![]() |
| തിരിച്ചറിയൽ രേഖകളുമായി ആയിഷ(ഫയൽ ചിത്രം ) |
കുറ്റിക്കാട്ടൂർ :തെരഞ്ഞെടുപ്പു കമ്മീഷന്റെ രേഖയിൽ ജില്ലയിലെ പ്രായം കൂടിയ വോട്ടർ എന്ന പെരുമയുമായി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വരെ വോട്ട് രേഖപ്പെടുത്തിയ പേരാട്ട് ആയിഷ 106 ആം വയസ്സിൽ നിര്യാതയായി .
ഇവർക്ക് വോട്ടിംഗ് യന്ത്രം പരിചയപെടുത്താൻ ജില്ല വരണാ ധികാരികൾ ഇവരുടെ വീട്ടിൽ എത്തിയിരുന്നു .മാത്രമല്ല ഇവരുടെ സമ്മതിദാനം അപ്പോഴൊക്കെ വാർത്തയായിരുന്നു .
മക്കൾ :മമ്മദ് കോയ ചെറുവണ്ണൂർ ,പോക്കർ (ശംനാസ് ഫർണീച്ചർ )പരേതനായ ഹൈദർ വൈദ്യർ ,സുലൈമാൻ ,മായിൻ മുണ്ട് പാലം ,മുഹമ്മദ്
Saturday, 2 January 2016
കണിയാത്ത് പറമ്പത്ത് ഖദീജ നിര്യാതയായി .
കുറ്റിക്കാട്ടൂർ ; കണിയാത്ത് പറമ്പത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ തോണിക്കര ഖദീജ ഹജ്ജുമ്മ(84 ) നിര്യാതയായി .
മക്കൾ ;അബ്ദുറസാഖ് ,ഹബീബ് കോയ ,ജലാലുദ്ധീൻ(റാസൽ ഖൈമ )സൽമാൻ ,സുഹറാബി ,അയ്യൂബ് ,റൈഹാനത്ത് ,ഫൈസൽ (യു എ ഇ )റാളിയ .
മരുമക്കൾ ;ആമിന ,ഹലീമ ,സുബൈദ ,ഖദീജ ,റസ്‌ലത്ത് ,ജാസ്മിൻ ,അബൂബക്കർ(പെരിന്തൽ മണ്ണ )മജീദ് (മാത്തോട്ടം )പരേതനായ അഹമ്മദ് കല്ലുരുട്ടി ,
സഹോദരങ്ങൾ :തോണിക്കരഅബ്ദു ,ആയിഷ ,പരേതനായ കുഞ്ഞഹമ്മദ് .
മയ്യത്ത് നമസ്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിക്കാട്ടൂർ ജമാ അത്ത് പള്ളിയിൽ .
Friday, 1 January 2016
കുറ്റിക്കാട്ടൂർന്യൂസ് പ്രാദേശിക ലേഖകരെ ക്ഷണിക്കുന്നു
കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ന്യൂസ് ഡോട്ട് കോമിൽ കൂടുതൽ വാർത്തകളും വിശേഷങ്ങളും ഉൾ കൊള്ളിക്കുന്നതിന്റെ ഭാഗമായി പെരുവയൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാർത്തകൾ അയക്കാൻ താൽപര്യമുള്ള വരെ ആവശ്യമുണ്ട് ,എല്ലാ വാര്ത്തകളും ചിത്ര സഹിതം അയക്കുവാനും വിവരം ഫോണിൽ അറിയിക്കുവാനും ശ്രമിക്കുക കുറ്റിക്കാട്ടൂർ ന്യൂസ് ലൈവ് ഒരു സ്വകാര്യ ഫേസ് ബുക്ക് മാത്രമാണ് .അതിനെ തെറ്റിദ്ധരിച്ചു ചിലർ തെറ്റിദ്ധാരണ പരത്തുന്നത് അറിവില്ലായ്മ കൊണ്ടാണെന്നു കരുതുന്നു .കുറ്റിക്കാട്ടൂർ ന്യൂസ് ഡോട്ട് കോമിൽ സന്ദര്ശിച്ചു കാര്യം ഉറപ്പു വരുത്തുക www.kuttikkattoornews.com എന്നതാണ് സൈറ്റ് അഡ്രസ് .
വാർത്തകൾ അയക്കേണ്ട വിലാസം rahmanktkr@gmail.com mob 8547892529
Thursday, 31 December 2015
കുറ്റിക്കാട്ടൂർ ന്യൂസിന്റെ പുതുവത്സര ആശംസകൾ .
ഒരു വർഷം കൂടി കൊഴിഞ്ഞു പോകുമ്പോൾ ഒരു പാട് പേർ വിട പറഞ്ഞു. വിങ്ങുന്ന കുറെ ഓർമകളും കനലെരിയുന്നഒരു പാട് ചിത്രങ്ങളും -ലോകത്തിന്റെ വർഷ കാഴ്ചകളായി നമുക്ക് മുന്നിലൂടെ കടന്നു പോയി .
ഒപ്പം ചിരിയും സല്ലാപവും തന്ന നിമിഷങ്ങളും ആശ്യാസത്തിന്റെ വചനങ്ങളും മോഹങ്ങളുടെ പറുദീസയും നമ്മുടെ മുന്നിൽ നടന്നു.
എന്നാലും ...
പുതിയ പ്രതീക്ഷയുടെ ഒരു പ്രഭാതം പുലരുമെന്നും അവിടെ നിറഞ്ഞ പുഞ്ചിരിയുമായി നമുക്ക് മുന്നിൽ എല്ലാവരും വിരുന്നെത്തുമെന്നും നാം സ്വപ്നം കാണുക .
അങ്ങിനെ നാളെ മുതൽ കൊഴിഞ്ഞു പോയ ഒരു വർഷം കൂടി മരിച്ച മോഹങ്ങളുടെ സ്മാരകമായി നമ്മിൽ ബാക്കി നില്ക്കും ..അപ്പോൾ നാം
പുതു വത്സരത്തിന്റെ ആശംസകളുമായി നാളയെ വരവേൽക്കും .എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യൂസിന്റെ പുതുവത്സര ആശംസകൾ .
Thursday, 17 December 2015
ജനപ്രതിനിധികൾക്കുള്ള സ്വീകരണം മാമ്പുഴ സംരക്ഷണ പ്രതിജ്ഞയായി.
![]() |
| ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ യതീം ഖാന സമ്മേളനം സമാപിച്ചു
![]() |
| സമാപന സമ്മേളനം ബഷീറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്നു |
കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന ഇരുപത്തി എട്ടാം വാർഷിക സമാപന സമ്മേളനം ബഷീറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു .മലബാർ ഗോൾഡ് ₹ ഡയമണ്ട് ചെയർമാൻ എ പി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . വാർഡ് അംഗം പി കെ ശറഫുദ്ധീൻ .എം മാമു ഹാജി .എൻ കെ എ ജാഫർ, എ ടി ബഷീർ ,ഇ എം കോയ ഹാജി എന്നിവർ പ്രസംഗിച്ചു .
ഗസ്സാലി കൂള വയൽ മത പ്രഭാഷണം നടത്തി .മൂര്യാട് ഹംസ മുസ്‌ലിയാർ പ്രാർഥനക്ക് നേന്തൃത്വം നല്കി .
Saturday, 12 December 2015
ലുലുക്കാസ് ഗോൾഡ് &ഡയമണ്ട് ഷോ റൂം ഹൈദരലി തങ്ങൾ ഉത്ഘാടനം ചെയ്തു .
കുറ്റിക്കാട്ടൂർ :ലുലുക്കാസ് ഗോൾഡ് &ഡയമണ്ട്സിന്റെ കുറ്റിക്കാട്ടൂർ ഷോ റൂം ഉത്ഘാടനം ഹൈദരലി തങ്ങൾ നിർവഹിച്ചു .ഉത്ഘടനത്തോടനുബന്ധിച്ചു നടന്ന സമ്മാന ദാനം സിനിമാതാരം ഹണി റോസ് നിർവഹിച്ചു.ചടങ്ങിൽ ലുലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കുഞ്ഞിമോയിൻ ഹാജി ഡയര ക്ടർമാരായ കെ കെ മുഹമ്മദ് ,നാസർ ,ലുലുക്കാസ് ഗോൾഡ് &ഡയമണ്ട്സിന്റെ മാനേജിംഗ് ഡയര ക്ടർ ഹംദാൻ (മനു ) എന്നിവർ ചടങ്ങിൽ സംബന്ദിച്ചു .ലുലുക്കാസിന്റെ മൂന്നാമത്തെ ഷോറൂമാണിത് .എടവണ്ണ പ്പാറ ,മുക്കം എന്നിവടങ്ങളിലാണ് മറ്റു രണ്ടെണ്ണം .
Friday, 11 December 2015
കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന വാർഷികം ഡിസ :13 മുതൽ .
കുറ്റിക്കാട്ടൂർ:കുറ്റിക്കാട്ടൂർ മുസ്‌ലിംയതീംഖാന വാർഷികസന്ദർശനവും ദുആ സമ്മേളനവും ഡിസ :13 മുതൽ 16 വരെ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു,
യതീംഖാന വിദ്യാർഥി ഉമ്മളത്തൂർ പരേതനായ ബഷീർ മകൾ പി വി ഷമീനയുടെ വിവാഹം ഡിസ :13 നു നടക്കുന്ന ചടങ്ങിൽ വെച്ച് നിർവഹിക്കും .
വരൻ പൈങ്ങോട്ടുപുറം പടിഞ്ഞാറെ താഴം ഹാരിസാണ് .
ഹൈദരലി ശിഹാബ് തങ്ങൾ ,മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് തുടങ്ങി പ്രമുഖർ പരിപാടികളിൽ സംബന്ധിക്കും .
Monday, 7 December 2015
ഇടികയിൽ അബ്ദുല്ലഹാജി( 68 ) നിര്യാതനായി.
കുറ്റിക്കാട്ടൂർ : ഇടികയിൽ അബ്ദുല്ലഹാജി( 68 ) നിര്യാതനായി .കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് പാറയിൽ ജമാഅത്ത് പള്ളി മുഖ്യ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ് .
ഭാര്യ :ആമിന ,മക്കൾ ;മുനീർ ,സീനത്ത് ,സോഫിയ .മരുമക്കൾ :ഗസ്ന (വേങ്ങേരി )ഗഫൂർ ,(മാങ്കാവ് )ബഷീർ പുതുക്കോട് .
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 നു മാനിയമ്പലം ജുമാ അത്ത് പള്ളിയിൽ .
Sunday, 6 December 2015
എളംപിലാശ്ശേരി താഴം പൊറ്റ മുഹമ്മദ് നിര്യാതനായി .
Saturday, 5 December 2015
അച്ചം വീട്ടിൽ അഹമ്മദ് ഹാജി (86) നിര്യാതനായി .
കുറ്റിക്കാട്ടൂർ :ആനക്കുഴിക്കര തെക്ക് വീട്ടിൽ അച്ചം വീട്ടിൽ താമസിക്കും അഹമ്മദ് ഹാജി (86) നിര്യാതനായി
കുറ്റിക്കാട്ടൂർ മുസ്ലിം ജമാ അത്ത് പ്രസിഡന്റ്റ് , മാണി യമ്പലം ജുമാ അത്ത് പള്ളി കമ്മറ്റി പ്രസിഡന്റ്റ് കുറ്റിക്കാട്ടൂർ യത്തീംഖാന അംഗംഎന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിരുന്നു
ഭാര്യ :പരേതയായ പാത്തൈ ഹജ്ജുമ്മ ,,മക്കൾ :മൊയി ദീൻ കോയ (എസ് . ഇ. യു സംസ്ഥാന ട്രഷറർ ,എം സി എച് കോഴിക്കോട് ) )സൈനുദ്ധീൻ (ക്വാളിറ്റി ഫർണീച്ചർ ,പുവ്വാട്ടു പറമ്പ് )റഷീദ് (സൗദി)സാറാബി ,ഷക്കീല ,മരുമക്കൾ : :മൊയി ദീൻ കോയ (ബേപ്പൂർ)അഹമ്മദ് കുട്ടി (വാഴക്കാട് )അബ്ദുൽ അസീസ് (ഇടിമുഴിക്കൽ )സൈനബ ,ജാസ്മിൻ ,സാജിത .മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9. 30 നു മാണി യമ്പലം ജുമാ അത്ത് പള്ളിയിൽ
Friday, 4 December 2015
കലയുടെ ചിലങ്ക കെട്ടിയ താളത്തിനു തിരശ്ശീല വീണു;റഹ് മാനിയ ,മാവൂർ,കുറ്റിക്കാട്ടൂർ ജേതാക്കൾ .
![]() |
| റഹ് മാനിയഹയർ സെക്കണ്ടറി അവതരിപ്പിച്ച ഒപ്പന |
ഹൈസ്കൂൾ വിഭാഗത്തിൽ ജി എച് എസ് മാവൂർ, ജി എച് എസ് കുറ്റിക്കാട്ടൂർ ഒന്നും രണ്ടും സ്ഥാനം നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ റഹ് മാനിയയും കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറിയും ജേതാക്കളായി .
Monday, 30 November 2015
ധർമത്തിന്റെ വെളിച്ചം വിതറി ഭാഗവത സപ്താഹ യജ്ഞം തുടങ്ങി .
![]() |
| കുറ്റിക്കാട്ടൂർ നരസിംഹ -വാമന ക്ഷേത്രത്തിൽ സ്വാമി അയ്യപ്പ ദാസ് ഉത്ഘാടനം നിർ വഹിക്കുന്നു |
ചടങ്ങിന്റെ ഉത്ഘാടനം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്
സ്വാമി അയ്യപ്പ ദാസ് നിർവഹിച്ചു .ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത . പഞ്ചായത്ത് വാർഡ് അംഗം മിനി ശ്രീകുമാർ, പ്രദീപ് ആനകുഴിക്കര. സഹദേവൻ ആനശ്ശേരി എന്നിവർ സംസാരിച്ചു .പാലഞ്ചേരി സുബ്രഹ്മണ്യൻ നമ്പൂദിരി സപ്താഹ പാരായണം നടത്തി .
മുസ്‌ലിമാവാൻ ശരീഅത്ത് മാത്രം പോര ത്വ രീഖത്തും പിന്തുടരണം : ത്വ രീഖത്ത് സമ്മേളനം .
കുറ്റിക്കാട്ടൂർ : മുസ്‌ലിമാവാൻ ശരീഅത്ത് മാത്രം പിന്തുടർന്നത് കൊണ്ട് മാത്രം കഴിയില്ലന്നും ത്വ രീഖത്തും മഷാഇക്കും വേണമെന്നും പെരുവയലിൽ നടന്ന ത്വ രീഖത്ത് സമ്മേളനത്തിൽ ചിശ്തി ഖാദിരി ത്വ രീഖത്ത് സയ്യിദ് അഹമ്മദ് നൂരിഷാഹ് ഷാനി പറഞ്ഞു .
ഹൈദ്ര ബാദ് കേന്ദ്ര മായിട്ടുള്ള സിലസില നൂരിയ്യ ത്വ രീഖത്തിന്റെ
കേരളസമ്മേളനത്തിൽപ്രസങ്ങിക്കുകയായിരുന്നുഇദ്ദേഹം.
സമ്മേളനത്തിൽ ഖുത്തുബുൽ മശായിഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി തങ്ങളുടെ സാന്നിധ്യം പ്രവർത്തകർക്ക് ആവേശം നൽകി. . രണ്ടുദിവസമായി നടന്ന സമ്മേ ളനത്തിൽ സ്ത്രീകൾക്ക് പ്രത്യേകം സെഷനുണ്ടായിരുന്നു .
മുഹിയുദ്ധീൻ ശൈഖിന്റെ 22 ആം പൗത്രനാണ് ഇപ്പോഴുള്ള ഖുത്തുബുൽ മശായിഖ് .ആരാധനകൾ ശരിയാവാൻ ഇങ്ങനെ ഒരാളെ പിൻപറ്റ ണമെന്നാണ്
സമ്മേളനത്തിന്റെ മുഖ്യ പ്രമേയം .കുറ്റിക്കാട്ടൂർ കേന്ദ്ര മായ ത്വ രീഖതത് അതിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെരുവയലിൽ പരിപാടി സംഘടിപ്പിച്ചത് .സിലസില നൂരിയ്യ കേരള പ്രസി ഡന്ടു കെ ടി യൂസുഫ് നിസാമിഷാ സുഹൂരി ,നൂർ മുഹമ്മദ് ഫൈസി ,നസ്മിത
തുടങ്ങിയ പ്രമുഖർ സമ്പന്ധിച്ചു .
കലകളുടെ നഗരി പാർടി ഗ്രാമമാക്കി ;പരക്കെ പ്രതിഷേധം .
കുറ്റിക്കാട്ടൂർ ;കലകൾ ചിലങ്കയണിയുന്ന വേദികൾക്ക് ഇന്ന് തുടക്കം കുറിക്കുന്ന കുറ്റിക്കാട്ടൂർ ഗവ ;ഹയർ സെകണ്ടറി സ്കൂളും പരിസരവും രാഷ്ട്രീയക്കാർ പാർടി ഗ്രാമമാക്കി .ഇതിൽ പ്രതിഷേധിച്ച് പരിസരവാസികളും നാട്ടുകാരും പോലീസിൽ പരാതി നൽകി .
കോഴിക്കോട് ഉപ ജില്ല കലോത്സവം നടക്കുന്ന സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നത് കലാ ഗ്രാമത്തിലേക്കല്ല .പകരം ഹരിത ഗ്രാമത്തിലേക്കും ചെങ്കോട്ടയിലെക്കും കാവി മണ്ണിലേ ക്കുമാണ്
കവാടത്തിൽ കെട്ടിയ ബാനർ ലീഗിന്റെ ഹരിത ഗ്രാമത്തിലേക്ക് തുടങ്ങുപ്പോൾ പിറകിൽ ഇത്ചെങ്കോട്ടയാണന്നാണ് ഡി വൈ എഫ് ഐ ബാനറിൽ കട്ടായം പറയുന്നത് .സ്കൂളും പരിസരവും കാവിയിൽ മുക്കിയിട്ടും മതി വരാതെ സ്കൂളിനകത്തെ മരത്തിനു മുകളിൽ കാവിക്കൊടി ഉയർത്തിയാ ണ് സംഘ പരിവാർ കാവിമ ണ്ണാ ണെന്ന് ഓര്മപ്പെടുത്തുന്നത് .മാത്രമല്ല നരേന്ദ്ര മോദിയുടെ മുഴു ചിത്രവും കാമ്പസിനു മുന്പിൽ സ്ഥാപിച്ചിട്ടുണ്ട് .
തുടക്കത്തിൽ സ്കൂൾ കവാടത്തിൽ ലീഗ്പാർടി ഗ്രാമമാക്കി ബാനർ കെട്ടിയതാണ് ഇത്തരം വിഭാഗീയ നീക്കത്തിന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു .കലയെ നെഞ്ചിലേറ്റി വരുന്ന കൌമാരങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം വിഭാഗീയ വർണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു സഹൃ ദയരും നാട്ടുകാരും മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരിക്കയാണ് .
നേരത്തെ മേളയുടെ നടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയ സംഘാടക സമിതിയിൽ ഒരു വിഭാഗം രാഷ്ട്രീയ പാര്ടിയുടെ ആളുകളെ കുത്തിനിറച്ചു എന്ന ആക്ഷേപം നില നിക്കേയാണ് ഇപ്പോൾ ഈ വിവാദം ഉണ്ടായത് .അത് കൊണ്ട് പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് ചോദ്യം .വിവിധ സ്കൂളിൽനിന്നും കുട്ടികളെയുമായി വരുന്ന രക്ഷിതാക്കൾ ഈ നാട് ഇങ്ങിനെ പാർടി ഗ്രാമമായതിൽ ആശങ്ക പ്പെടുകയാണ്.
സ്റ്റെജ് ഇതര മത്സരത്തിനു ഇന്ന് തുടക്കം കുറിച്ചു .ഡിസമ്പർ 3 വരെയാണ് പരിപാടികൾ .നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ കെ പി രാമനുണ്ണി ഉത്ഘാടനം നിർ വഹിക്കും .
Saturday, 28 November 2015
കുറ്റിക്കാട്ടൂരിനു ഇനി കലയുടെ നാളുകൾ; കോഴിക്കോട് റൂറൽ ഉപ ജില്ല കലോത്സവം കുറ്റിക്കാട്ടൂർ എച് എസ് എസിൽ .
കുറ്റിക്കാട്ടൂർ :വരയും, പാട്ടും, കഥയും, ചിലങ്കയണിഞ്ഞ താളവും തീർക്കുന്ന പകലുകൾക്ക് ഇനി രണ്ടു ദിവസം മാത്രം ബാക്കി . കുറ്റിക്കാട്ടൂർ എച് എസ് എസിൽ നവമ്പർ 30. മുതൽ ഡിസമ്പർ 3 വരെ നടക്കുന്ന കോഴിക്കോട് റൂറൽ ഉപ ജില്ല കലോത്സവം നാടിന്റെ ഉത്സവമായി ഏറ്റു നടത്താൻ നാട്ടുകാർ ഒരുങ്ങി . ഇതിനു വേണ്ടി നാട്ടുകാർ ഉൾപെട്ട വിവിധ കമ്മറ്റി കൾക്ക് രൂപം നല്കി .
ഉപ ജില്ലയിലെ 60 സ്കൂളുകളിൽ നിന്നും ഒമ്പത് വിഭാഗങ്ങളിലായി 3600 വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും ഡിസമ്പർ 1നു നടക്കുന്ന ചടങ്ങിൽ പരിപാടിയുടെ ഉത്ഘാടനം സാഹിത്യകാരൻ കെ പി രാമനുണ്ണി നിർ വഹിക്കും .ബ്ലോക്ക് പ്രസിഡ ണ്ട് രമ്യ ഹരിദാസ് അധ്യക്ഷയാവും ചെയർമാൻ കെ പി കോയ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു .
Monday, 23 November 2015
ബ്ലോക്ക്, പഞ്ചായത്ത് ഇനി കുറ്റിക്കാട്ടൂർ വനിതകൾ നയിക്കും !
കുറ്റിക്കാട്ടൂർ :തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ പ്രാതിനിധ്യം വർധിച്ചപ്പോൾ പാർടികൾക്ക് നെട്ടോട്ടമായിരുന്നങ്കിലും ഫലം വന്നപ്പോൾ പലതിലും നറുക്ക് വീണത് സ്ത്രീകൾക്ക് .ഇതിൽ ഏറെ ഗുണം ലഭിച്ചത് കൊണ്ഗ്രസിനും .
ബ്ലോക്ക് ,പഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തപ്പോൾ രണ്ടിലും കുറ്റിക്കാട്ടൂർ പ്രാതിനിധ്യം.
പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത യും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസും കുറ്റിക്കാട്ടൂർ സ്വദേശികൾ. ഇവിടത്തെ വാർഡ് 22 ൽ നിന്നും തെരഞ്ഞെടുത്ത .കോണ്ഗ്രസ് പ്രവർത്തക കുടുമ്പത്തിലെ അംഗ മാണ് ശാന്ത . രമ്യ മുൻ ബ്ലോക്ക് അംഗം രാധ ഹരിദാസിന്റെ മകളാണ് .പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിൽ നിന്നും വിജയിച്ച ഇവർ കുന്നമംഗലം മണ്ഡലംയൂത്ത് കോണ്ഗ്രസ് സെക്രടറി കോണ്ഗ്രസ് പർലിമന്റ് മണ്ഡലം സെക്രടറി ,രാഹുൽ ബ്രിഗേഡിലെ അംഗം എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട് .നിലമ്പൂർ നഗരസഭ കേന്ദ്രമായി പ്രവർത്തിച്ച ഇവർക്ക് നാട്ടിൽ പ്രവർത്തന വൃ ത്തം കുറവാണ് .
എസ് സി ജനറൽ സംവരണമായ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് പദവി ശാന്തക്കു ലഭിച്ചത് യു ഡി എഫിൽ ഈ വിഭാഗത്തിൽ നിന്നും പുരുഷന്മാർ വിജയിക്കാത്തത് കൊണ്ടാണ് .മാത്രമല്ല നേരത്തെ ലീഗ് നിർത്തിയ എസ് സി സീറ്റിൽ വനിതസ്ഥാനാർഥി പരാജയപ്പെട്ടതും കൊണ്ഗ്രസിനു മേല്ക്കൈ ലഭിച്ചതും പ്രസിഡണ്ട് പദവിക്കുള്ള വില പേശ ലിന് ലീഗിന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു .
ലീഗിന്റെ 8 സീറ്റ് അഞ്ചായി കുറഞ്ഞതും കോണ്ഗ്രസ് സീറ്റ് 4 ൽ നിന്ന് 6 ലേക്ക് ഉയർന്നതും കോണ്ഗ്രസ് കാലു വാരൽ രാഷ്ട്രീയത്തിന്റെ ഫലമാണന്നാണ് ലീഗ്
വിലയിരുത്തൽ .
കുറ്റിക്കാട്ടൂർ പ്രദേശം വനിതാ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് .13 14 15 20 22 കൂടാതെ പുവ്വാട്ട് പറമ്പ്, കുറ്റിക്കാട്ടൂർബ്ലോക്ക് ഡിവിഷനും പ്രതി നിധീ കരിക്കുന്നത് വനിതകളാണ് .
Wednesday, 18 November 2015
പെരുവയൽ പഞ്ചായത്തിൽ സ്ത്രീ സാര ഥ്യം ;ശാന്ത പ്രസിഡ ണ്ട് , ജുമൈല വൈസ് പ്രസിഡ ണ്ട്.
കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ പ്രസിഡ ണ്ട് ,വൈസ് പ്രസിഡ ണ്ട് സ്ഥാനങ്ങൾ വനിതകൾക്ക് .യു ഡി എഫ്ന്റെ പ്രസിഡണ്ട് സ്ഥാനാർഥിയായി കോണ്ഗ്രസിലെ വൈ വി ശാന്തയും വൈസ് പ്രസിഡ ണ്ട്. സ്ഥാനാർഥിയായി ലീഗിലെ ജുമൈല കുന്നുമ്മലും മത്സരിക്കും. 22 ൽ 11 സീറ്റ് യു ഡി എഫ് നും
10 സീറ്റ് എൽ ഡി എഫ് നും 1 സീറ്റ് ബി ജെ പി ക്കുമാണ് ലഭിച്ചത് .വോട്ടെടുപ്പിൽ നിന്ന് ബി ജെ പി വിട്ടു നില്ക്കും .ശാന്ത 22 ൽ നിന്നും ജുമൈല വാർഡ് 13 ൽ നിന്നുമാണ് വിജയിച്ചത്
![]() |
Thursday, 12 November 2015
പെരുവയൽ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു.
വാർഡ് 1 പെരിങ്ങൊളം നോർത്ത് -ഗോപലൻ നായർ (യു ഡി എഫ് ), 2 പെരിങ്ങൊളം-ആർ വി ജാഫർ (യു ഡി എഫ് ) 3 മുണ്ടക്കൽ -എം മനോഹരൻ (എൽ ഡി എഫ് ) 4 ചെറുകുളത്തൂർ -എം ചന്ദ്ര ശേഖരൻ(എൽ ഡി എഫ് )
5 പെരിയങ്ങാട് -അംശുമതി (എൽ ഡി എഫ് ) 6 പെരിയങ്ങാട് വെസ്റ്റ് -കെ പി സഫിയ (എൽ ഡി എഫ് ) 7 പെരുവയൽ നോർത്ത് -പ്രസീത (എൽ ഡി എഫ് ) 8 പെരുവയൽ -സുബിത തോട്ടാഞ്ചേരി (യു ഡി എഫ് ),
9 കായലം -കെ പി അപ്പു (എൽ ഡി എഫ് ) 10 പെരുവയൽ വെസ്റ്റ്-സി ടി സുകുമാരൻ (എൽ ഡി എഫ് )
11 പുവ്വാട്ട് പറമ്പ് ഈസ്റ്റ് -എൻ കെ മുനീർ (യു ഡി എഫ് ),12 അലുവൻ പിലാക്കൽ -പി കെ ഷറ ഫുദ്ധീൻ (യു ഡി എഫ് ),13 പുവ്വാട്ട് പറമ്പ് വെസ്റ്റ് -ജുമൈല (യു ഡി എഫ് ), 14 തട പറമ്പ് -മിനി ശ്രീകുമാർ (ബി ജെ പി )
15 കുറ്റിക്കാട്ടൂർ സൌത്ത് -സഫിയ മാക്കിനിയാട്ട് (യു ഡി എഫ് ) 16 പേര്യ -എ എം ആഷിക് (യു ഡി എഫ് )
17 കീഴ്മാട് -സുസ്മിത വിതാരത് (എൽ ഡി എഫ്) 18 വെള്ളി പറമ്പ് -കൃ ഷ്ണൻ കുട്ടി വലിയപറമ്പിൽ (എൽ ഡി എഫ് ) 19 വെള്ളി പറമ്പ്നോർത്ത്-സൈറാബി (എൽ ഡി എഫ്) 20 വെള്ളി പറമ്പ് ഈസ്റ്റ് -മഹിജ കുമാരി (യു ഡി എഫ് ) 21 ഗോഷാലി കുന്ന് -പ്രസീത് കുമാർ (യു ഡി എഫ് ) 22 കുറ്റിക്കാട്ടൂർ -വൈ വി ശാന്ത (യു ഡി എഫ് )
22 സീറ്റുകളിൽ 11 എണ്ണം യു ഡി എഫ് 10 എൽ ഡി എഫ്1 ബി ജെ പി എന്നിങ്ങനെയാണ് ക ക്ഷി നില .
നവംബർ 19 ന് പ്രസിഡ ന്റ്, വൈസ് പ്രസിഡ ന്റ് തെരഞ്ഞെടുപ്പു നടക്കും . . ബി ജെ പി തെരഞ്ഞെടുപ്പിൽനിന്നും വിട്ടു നിക്കാനാണ് തീരുമാനം . അങ്ങിനെ വന്നാൽ 11 സീറ്റ് കൊണ്ട് യു ഡി എഫ് നു ഭരി ക്കാൻ കഴിയും .
Wednesday, 11 November 2015
പെരുവയൽ പഞ്ചായത്ത് ; വോട്ട് ചോർച്ച തർക്കം തുടരുന്നു , അംഗങ്ങളുടെ സത്യപ്രതിജഞ വ്യാഴം രാവിലെ .
![]() |
| യു ഡി എഫ് അംഗങ്ങൾ |
കുറ്റിക്കാട്ടൂർ :തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജഞ വ്യായാഴ്ച രാവിലെ 10 മണിക്ക് പെരുവയൽ പഞ്ചായത്ത് ഹാളിൽ നടക്കും .
ഇതിനിടയിൽ യു ഡി എഫി ലെ വോട്ട് ചോർച്ച യെ കുറിച്ച തർക്കം ലീഗും കോണ്ഗ്രസും തമ്മിലുള്ള ബന്ദ്ധം വഷളാക്കിയിട്ടുണ്ട് . .
കഴിഞ്ഞ ദിവസം ഡി സി സി സെക്രടറി മാധവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പെരുവയൽ പഞ്ചായത്ത് യു ഡി എഫ് യോഗം ബഹളത്തിലും ആരോപണ പ്രത്യാക്രമണത്തിലും മുങ്ങുകയായിരുന്നു .
പ്രതിപക്ഷത്തിരുന്നാലും കോണ്ഗ്രസ്സിന്റെസഖ്യ കക്ഷിയായിരിക്കെണ്ടന്നാണ്
ലീഗിൽ ഒരു വിഭാഗത്തിന്റെ ആവശ്യം .
കഴിഞ്ഞ തവണ ലീഗിന് ലഭിച്ച 8 സീറ്റിൽ നിന്ന് അഞ്ചായി കുറഞ്ഞപ്പോൾ കോണ്ഗ്രസ്ന് 4 ൽ നിന്ന് ആറായി സീറ്റ് വർധിക്കുകയായിരുന്നു .ലീഗിന് സീറ്റ്
നഷ്ടപ്പെടാൻ കാരണം കോണ്ഗ്രസ്സിന്റെ കാലു വാരലാണന്നാണ് ലീഗ് ആരോപണം .
ഏഴാം വാർഡിലെ ദളിത് ലീഗിന്റെ സ്ഥാനാർഥി പരാജയപെട്ടത് കോണ്ഗ്രസ് റിബൽ വോട്ട് പിടിച്ചതന്നാണ് പറയുന്നത്. ഇവിടെ ഒരു വോടിനാണ് എൽ ഡി എഫ് വിജയിച്ചത് . ഇത് കാരണം എസ് സി സംവരണ മായ പഞ്ചായത്ത് പ്രസിഡന്ടു പദവിയിലേക്ക് ലീഗിന് ആളില്ലാതെ വന്നു .
22 ആം വാർഡിൽ നിന്നും വിജയിച്ച കോണ്ഗ്രസ്സിന്റെ അംഗം വൈ .വി ശാന്തയാണ് ഇനി പരിഗണിക്കപ്പെടുക .അഞ്ചു വർഷം തുടർച്ചയായി ഈ പദവി കൊണ്ഗ്രസ്സിനു നൽകുന്നതിലും ലീഗിൽ അതൃ പ്തിയുണ്ട് .ഇതിനിടെ എൽ ഡി എഫ് മായി ലീഗ് ബന്ധപ്പെട്ടതായി ഇടതു വൃ ത്തങ്ങൾ പറഞ്ഞു .
22 സീറ്റിൽ 10 എല് ഡി എഫ് 1 ബി ജെ പി 11 യു ഡി എഫ് എന്നിങ്ങനെയാണ് സീറ്റുകൾ
![]() |
| മിന ശ്രീ കുമാർ 14 ബി ജെ പി |
![]() |
| സഫിയ 6 |
![]() |
| അമ്ശു മതി 5 |
![]() |
| ചന്ദ്ര ശേഖരൻ 4 |
![]() |
| 3 മനോഹരാൻ |
![]() |
| അപ്പു 9 |
![]() |
| കൃഷ്ണൻ കുട്ടി 18 |
![]() |
| സൈറാബി 19 |
![]() |
| 7 പ്രസീത |
![]() |
| സി ടി സുകുമാരൻ 10 |
![]() |
| 17 സുസ്മിത |
Saturday, 7 November 2015
പെരുവയൽ പഞ്ചായത്ത് ബി ജെ പി നിലപാട് നിർണായകം
കുറ്റിക്കാട്ടൂർ :യു ഡി എഫിനു പഞ്ചായത്ത് ഭരിക്കാൻ ബി ജെ പി യുടെ പിന്തുണയോ അല്ലങ്കിൽ വിട്ടു നിൽക്കാലോ എന്നത് നിർണായകം.
12 സീറ്റ് ഉണ്ടായിരുന്ന യു. ഡി. എഫിനു ഒരു സീറ്റ് നഷ്ടപ്പെട്ടതാണ് ഇപ്പോൾ പ്രതി സന്ദ്ധിക്ക് കാരണം .എൽ ഡി എഫിന് 10 സീറ്റും ബി ജെപി ക്ക് 1 സീറ്റുമാ ണുള്ളത് . ഏഴാം വാർഡിലാണ് കോണ്ഗ്രസ്സിന്റെ റിബൽ രംഗത്ത് വന്നത് കാരണം ഒരു വോട്ടിനു എൽ ഡി എഫ് ജയിച്ചത് ..എന്നിരുന്നാലും 9,10 വാർഡുകൾ ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ട് എൽ ഡി എഫ് തിരിച്ച് തിരിച്ചു പിടിച്ചപ്പോൾ 20, 21 വാർഡുകൾ എൽ ഡി എഫ്നെ കൈ വിട്ടു . കൈപ്പിടിയിൽ വരുമെന്ന് കരുതിയ ഭരണം നഷ്ടപ്പെടാൻ ഇതിടയാക്കി .13 ,12 ,16 വാർഡുകളിൽ യു. ഡി. എഫിന്റെ ഭൂരിപക്ഷം കുറഞ്ഞപ്പോൾ 22,14,15 വാർഡിൽ എൽ ഡി എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ഇതിൽ 14,15എൽ ഡി എഫ്നു മൂന്നാം സ്ഥാനമാണുള്ളത് .എന്നിരുന്നാലും പഞ്ചായത്തിൽ എൽ ഡി എഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട് .
പെരുവയൽ പഞ്ചായത്ത് യു. ഡി. എഫ്. നില നിർത്തി ( 11 +10 +1).വൈ ,വി ശാന്ത പ്രസിഡണ്ടാകും,
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിലെ 22 സീറ്റിൽ 11 യു. ഡി . എഫ്
10 എൽ. ഡി. എഫ് 1 ബി .ജെ പി എന്നിങ്ങനെ ലഭിച്ചു .
യു. ഡി. എഫ്പഞ്ചായത്ത് ഭരണം നില നിർത്തി
കഴിഞ്ഞ തവണ ഉണ്ടായിരുന്ന 12 സീറ്റിൽ നിന്ന് യു. ഡി. എഫ്.നു ഒരു സീറ്റ് കുറഞ്ഞു .ബി ജെ പി പതിനാലാം വാർഡിലെ സിറ്റിംഗ് സീറ്റിൽ ഒതുങ്ങി .
എസ് .സി ജനറൽ സംവരണമായ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഈ
വിഭാഗത്തിൽ നിന്ന് യു ഡി എഫിന്റെ പുരുഷ അംഗങ്ങൾ ഇല്ലാത്തത് കൊണ്ട്
നിലവിൽ ഇരുപത്തി രണ്ടാം വാർഡിൽ നിന്നും വിജയിച്ച എസ് .സി വിഭാഗത്തിലെ വൈ ,വി ശാന്ത പ്രസിഡണ്ടാകും . എൽ. ഡി. എഫ്ന്റെ ഇരുപത്തി ഒന്നാം വാർഡിലെ സ്ഥാനാർഥിയും മുൻ വാർഡ് അങ്ങവുമായ ഗണേശൻ പരാജയപ്പെട്ടത് എൽ. ഡി. എഫ്നു തിരിച്ചടിയായി .ഇദ്ധേഹത്തെയായിരുന്നു ഭരണം ലഭിച്ചാൽ പ്രസിഡണ്ടായി എൽ. ഡി. എഫ് കണ്ടിരുന്നത് .എൽ. ഡി. എഫ് 3 സീറ്റുകൾ യു. ഡി എഫിൽ നിന്ന് തിരിച്ചു പിടിച്ചെങ്കിലും നിലവിലുള്ള 20,21 വാർഡുകൾ നഷ്ടപ്പെട്ടത് ഭരണം പിടിക്കാനുള്ളഎൽ. ഡി. എഫ് ശ്രമം പരാജയപ്പെടുത്തി .പഞ്ചായത്തിൽ പെട്ട
ബ്ലോക്ക് ഡിവിഷനിൽ രണ്ടിലും യു ഡി എഫ് വിജയിച്ചു .
പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിൽ നിന്ന് രമ്യ ഹരിദാസും കുറ്റിക്കാട്ടൂർബ്ലോക്ക് ഡിവിഷനിൽ നിന്ന് ടി കെ റം ലയും തെരഞ്ഞെടുക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
വാർഡ് പേർ മുന്നണി ക്രമത്തിൽ
1 ഗോപാലൻ നായർ ( യു ഡി എഫ് )
2 ആർ വി ജാഫർ ( യു ഡി എഫ് )
3 എം മനോഹരൻ( എൽ. ഡി. എഫ്)
4 ടി എം ചന്ദ്ര ശേഖരൻ ( എൽ. ഡി. എഫ്)
5 സുമതി ( എൽ. ഡി. എഫ്)
6 സഫിയ ( എൽ. ഡി. എഫ്)
7 പ്രസീത ( എൽ. ഡി. എഫ്)
8 സുബിത തോട്ടഞ്ചേരി ( യു ഡി എഫ് )
9 അപ്പു കെ പി ( എൽ. ഡി. എഫ്)
10 സുകുമാരാൻ ( എൽ. ഡി. എഫ്)
11 എൻ കെ മുനീർ ( യു ഡി എഫ് )
12 പി കെ ശറ ഫുദ്ധീൻ ( യു ഡി എഫ് )
13 ജുമൈല ( യു ഡി എഫ് )
14 മിനി ശ്രീ കുമാർ (ബി ജെ പി )
15 സഫിയ മാക്കിനിയാട്ട് ( യു ഡി എഫ് )
16 എ എം ആഷിക് ( യു ഡി എഫ് )
17 സുമിത ( എൽ. ഡി. എഫ്)
18 കൃഷ്ണൻ കുട്ടി ( എൽ. ഡി. എഫ്)
19 സൈറാബി ( എൽ. ഡി. എഫ്)
20 മഹിജ കുമാരി ( യു ഡി എഫ് )
21 പ്രസീത് കുമാർ ( യു ഡി എഫ് )
22 വൈ വി ശാന്ത ( യു ഡി എഫ് )
Friday, 6 November 2015
പെരുവയൽ പഞ്ചായത്ത് ; ബി ജെ പി അവകാശ വാദം ഇരു മുന്നണികളെയും കുഴക്കുന്നു .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനഞ്ചാം വാർഡിൽ രണ്ടാം സ്ഥാനത്തായിരുന്ന ബി ജെ പി ഇക്കുറി മേൽക്കൈ നേടിയാൽ ലീഗിന്റെ ഒരു സീറ്റ് നഷ്ടമാകും .പെരുവയൽ ഏഴാം വാർഡും ഇരുപത്തി രണ്ടാം വാർഡും
ഇവർ വിജയം അവകാശ പെടുന്നുണ്ട് .പിടിക്കുന്നത് നിലവിലുള്ള യു ഡി എഫ് വാർഡ് കളാവും എന്നാണു ബി ജെ പി യുടെ കുറ്റിക്കാട്ടൂരിലെ സംസ്ഥാന നേതാവ് പറഞ്ഞത് ..ഈ അവകാശ വാദം നടക്കാൻ പോകുന്നതല്ലന്നാണ് ഇരു മുന്നണികളും പറയുന്നത് .ഭരണം നില നിർത്തുമെന്ന യു ഡി എഫ് പറയുമ്പോൾ നിലവിലുള്ള പത്രണ്ട് പതിനാലകുമെന്നാണ് ഇവരുടെ കണക്കു കൂട്ടൽ .കഴിഞ്ഞ തവണ കൈ വിട്ട പത്തും .ഒന്പതും വാർഡുകൾ എൽ .ഡി എഫി നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ .അത് കൊണ്ട് നേരിയ ഭൂരിപക്ഷത്തിന് പഞ്ചായത്ത് ഭരി ക്കാമെന്ന് അവരും കണക്കു കൂട്ടുന്നു ..ഇതിനിടയിൽ രണ്ടു കൂട്ടരെയും ആശങ്കയിലാഴ്ത്തുന്നതാണ് ബി ജെ പി യുടെ അവകാശവാദം..ഇതിനു പുറമേ
തെരഞ്ഞെടുപ്പു പ്രക്യാപിച്ചത് മുതൽ തുടങ്ങിയ കോണ്ഗ്രസ് ലീഗ് തർക്കം അവസാനം കെട്ടടങ്ങിയെങ്കിലും കോണ്ഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച ഇടങ്ങളിൽ പലതും ലീഗ് ഭൂരിപക്ഷ വാർഡു കളായത് കൊണ്ട് ഇവിടെ ഭൂരിപക്ഷം കുറച്ചു കൊണ്ട് കൊണ്ഗ്രസിന്റെ പ്രഭാവം കുറയ്ക്കാനും നീക്കം നടന്നിട്ടുണ്ട് .ഇതിന്റെ ഫലം ആരെ തുണക്കും എന്നതാണ് കാത്തിരുന്നു കാണാനുള്ളത് .
Friday, 30 October 2015
ചന്ദ്രകാന്ത"ത്തിൽ തനൂജ (51 ) നിര്യാതയായി..
Monday, 26 October 2015
ഹിറ്റ്ലറുടെ മാതൃക ആർ .എസ് .എസ് പിൻപറ്റുന്നു -പിണറായി
കുറ്റിക്കാട്ടൂർ ;ഇന്ത്യയുടെ ബഹുസരതയേയും ഭാരതീയ സംസ്കാരത്തെയും തള്ളി കളയുന്ന ആർ .എസ് .എസ് അവരുടെ മാതൃകയായി ഉയർത്തിക്കാണി ക്കുന്നത് നാസി ജർമനിയിലെ ഹിറ്റ്ലർ നടപ്പാക്കിയ ഫാഷിസമാണെന്ന് പിണറായി വിജയൻ പറഞ്ഞു .പുവ്വാട്ടു പറമ്പിൽ പെരുവയൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച എൽ .ഡി .എഫ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദളിതുകളെയും .മുസ്‌ലിം ,ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെയും ഇപ്പോൾ ഇവർ ആക്രമിക്കുകയും ചുട്ടു കൊല്ലുകയും ചെയ്യുന്നത് വരാനിരിക്കുന്ന ആർ .എസ് .എസ്അജണ്ടയുടെ തുടക്കമാണ് .ഇതിനെ പ്രതി രോധിക്കാൻ ഇടതു മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ മുന്നേറ്റ മുണ്ടാകണം .കേരളത്തിൽ ആർ .എസ് .എസ് നു കടന്നു വരാൻ യു ഡി എഫ് മുന്നണി വടകരയിലും ,ബേപ്പൂരും അവസരമൊരിക്കയപ്പോൾ മതേതര മനസ്സുള്ള ജനങ്ങൾ ഇതിനെ ഒറ്റക്കെട്ടായി ചെറുത്തു .മതേതര മനസ്സുള്ള ഈ കേരളത്തെ തകർക്കാൻ എസ് എൻ ഡി പി വഴി ബി ജെ പി നടത്തുന്ന ശ്രമത്തിനു ഉമ്മൻ ചാണ്ടി എല്ലാ വിധ ഒത്താശയും ചെയ്യുകയാണ് .ഇന്ത്യയുടെ സമ്പദ് രംഗം കുത്തകകളുടെ വളർച്ചക്ക് വേണ്ടി മോഡി തുറന്നിടുമ്പോൾ കേരളത്തിൽ ഒരു തൊഴിലവസരവും സൃഷ്ടിക്കാതെ യു. ഡി .എഫ് അഴിമതിക്കാർക്ക് വളരാൻ അവസരം സൃഷ്ടിക്കുകയാണ്. ഇത്തരം ഭരണം കേരളത്തിൽ അവ സാനി പ്പിക്കാൻ ഇടതു മതേതര മുന്നണി സഥാനാര്തികളെ വിജയിപ്പിക്കുക .പിണറായിയുടെ പ്രസംഗം ആർ .എസ് .എസ് നയങ്ങളെ ശക്തമായി ആക്രമിച്ചു കൊണ്ടുള്ള തായിരുന്നു പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിയെ വിമർശിച്ചപ്പോൾ ലീഗിനെ ഒഴിവാക്കുകയും ചെയ്തു
ചടങ്ങിൽ ഏരിയ സെക്രടറി ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു .പി ടി എ
റ ഹീം എം എൽ എ .ആര്‍ സുബ്ര മണ്യൻ ഏന്നിവർ സംസാരിച്ചു് .
Friday, 23 October 2015
പ്രചരണം ചൂട് പിടിക്കുന്നു ;തങ്ങളും പിണറായിയും പുവ്വാട്ടു പറമ്പിൽ .
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പു
പ്രചരണത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോൾ ഇരു മുന്നണികളും സംസ്ഥാന നേതാക്കളെ കൊണ്ടുവന്നു പ്രചരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ്.മുസ്‌ലിം ലീഗ് . സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളും സി പി എം മുൻ സംസ്ഥാന സെക്രടറിയും പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനുമാണ് തെരഞ്ഞെടുപ്പു പ്രചരണത്തിന് എത്തുന്നത് .
തങ്ങൾ 24 നു വൈകുന്നേരം 4 മണിക്ക് പുവ്വാട്ടു പറമ്പിൽ .പന്ത്രണ്ടാം വാർഡിലെ കറുപ്പൻ വീട്ടിൽ നടക്കുന്ന നടക്കുന്ന കുടുമ്പ യോഗത്തിൽ പങ്കെടുക്കും .ഇവിടെ യു ഡി എഫ് സ്ഥാനാർഥി ശറഫുദ്ധീനാണ് മത്സരിക്കുന്നത് .സി പി എം മുൻ സംസ്ഥാന സെക്രടറിയും പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയൻ 25 നു രാവിലെ 10 മണിക്ക് പുവ്വാട്ടു പറമ്പിൽ നടക്കുന്ന തെരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ സംസാരിക്കും .പെരുമണ്ണ .പെരുവയൽ .കുന്നമംഗലം .പഞ്ചായത്തുകളിലെയും ബ്ലോക്ക് ,ജില്ല പഞ്ചായത്ത് സ്ഥാനാർഥി കളെയും യോഗത്തിൽ പരിചയപ്പെടുത്തും . ഭരണം നില നിർത്താൻ യു ഡി എഫ് വികസനം അജണ്ടയാക്കുമ്പോൾ പഞ്ചായത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റിംഗ് റിപ്പോർട്ട് ഉയർത്തിപ്പിടിച്ചാണ് ഇടതു മുന്നണി രംഗത്തുള്ളത് .
Subscribe to:
Posts (Atom)
































































