കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Tuesday, 10 January 2017
'എല്ലാവർക്കും പരിചരണം' വിദ്യാർത്ഥികളും നാട്ടുകാരും സ്വാന്തനമേകാൻ കൈ കോർക്കും .
കുറ്റിക്കാട്ടൂർ:കിടപ്പിലായവർക്ക് പരിചരണവും സ്വാന്തനവും നൽകുന്നത് സമൂഹത്തിന്റെ കൂടെ കടമയാണെന്ന് ഓർമപ്പെടുത്തി ജനുവരി പതിനഞ്ച് ലോക പാലിയേറ്റിവ്.ദിനമായി ആചരിക്കുകയാണ് .
രോഗ്യമെന്നാൽ രോഗമില്ലായ്മ മാത്രമല്ല , ശാരീരികവും മാനസികവും സാമൂഹ്യവുമായ സൗഖ്യമാണെന്നും ഈ ദിനം നമ്മെ ഓർമപ്പെടുത്തുന്നു .
അന്തസ്സോടെയുള്ള ജീവിതം മൗലികാവകാശമാകുമ്പോൾ ജീവിതത്തിന്റെ അവസാനം ദുരിതത്തിന്റേതാവാൻ ഇടവരരുത് .
സമൂഹത്തിൽ പരിചരണത്തെക്കുറിച്ച അറിവും സന്നദ്ധതയും പകർന്നു നൽകുന്നതിന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ സൊസൈറ്റി ജനുവരി 10 മുതൽ 30 വരെ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നു .'സ്വാന്തനമേകാൻ കൈ കോർക്കുക, എല്ലാവർക്കും പരിചരണം എല്ലാവർക്കും പരിശീലനം'എന്നതാണ് കാമ്പയിൻ മുദ്രാവാക്യം , പ്രദേശത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,എൻ ,എസ് ,എസ് വളണ്ടിയർമാർ സന്നദ്ധ പ്രവർത്തകർ എന്നിവർ കാമ്പയിനിൽ അണിചേരും. എ ഡബ്ലി യു എച് എഞ്ചിനീയറിംഗ് കോളേജ് ,കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ,പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്‌കൂൾ,ബീ ലൈൻ പബ്ലിക് സ്‌കൂൾ ,സദ്‌ഭാവന വേൾഡ് സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാമ്പയിനുമായി സഹകരിക്കും .പതിനഞ്ചിനു രാവിലെ 9 ന് നാട്ടുകാരും വിദ്യാർത്ഥികളും പ്രഘോഷണ യാത്ര നടത്തും .കാമ്പയിന്റെ ഭാഗമായി ലഘു ലേഖ ,പോസ്റ്റർ ,ബോർഡ് എന്നിവ തയ്യാറാക്കിയിട്ടുണ്ട് .
Sunday, 1 January 2017
നന്മയും നേരും നിറഞ്ഞതാവട്ടെ പുതു വര്ഷം .എല്ലാവർക്കും നവ വത്സരാശംസകൾ
കാലത്തിന്റെ മഹാ പ്രവാഹത്തിൽ വിടപറയുന്ന നിമിഷവും ദിവസവും ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ വിലപ്പെട്ട യുഗം തന്നെയാണ് .
കണ്മുന്നിലൂടെ കടന്നു പോയ ഓരോ നിമിഷങ്ങളും
തിരിഞ്ഞു നോക്കുമ്പോൾ ചേർത്തു പിടിക്കാൻ കഴിയാതെ പോയ അനുഭവങ്ങളായിരുന്നു .
ദുരിതത്തിന്റെ തീയിൽ വെന്തുരുകുന്നവർ കാരുണ്യത്തിന്റെ കരങ്ങൾ
കാത്തു നിന്നതും .
കത്തുന്ന ഗോതമ്പ് പാടങ്ങൾക്കിടയിൽ നിന്നുള്ള അവസാനത്ത നിലവിളികൾക്കുത്തരം നൽകാൻ കഴിയാതെ പോയതും ..
ഓർമയിലെ നടുക്കുന്ന ചിത്രങ്ങളാണ് .
തീർന്നില്ല...
യുദ്ധ ഭൂമിയിൽ നിന്നും പറിച്ചെറിയപ്പെട്ട കുരുന്നുകൾ ,അമ്മമാർ ,അന്ത്യ ചുംമ്പനം നൽകി
ചെങ്കടലിന്റെ തീരങ്ങളിൽ നിത്യ യാത്ര നടത്തിയതും..
ഓർമയിൽ നിന്നും മറയില്ല ....
വരല്ലേ ഇനിയുള്ള വർഷങ്ങളിൽ കരൾ പിളരുന്ന കാഴ്ചകൾ ..
പറിച്ചെറിയപ്പെടല്ലേ ഇനിയുള്ള മനുഷ്യരെ ..
ഓർമകളിൽ നല്ല കാഴ്ചകൾ ബാക്കി വെക്കാൻ ..
ഈവർഷം കൂടെ നിൽക്കുമോ ...ആർക്കറിയാം ..പിന്നെ എന്തെന്നുമാർക്കറിയാം ...
Friday, 23 December 2016
നോട് നിരോധം രാജ്യം അടിയന്തിരാവസ്ഥയിലേക്ക് ; വെൽഫെയർ പാർട്ടി പ്രചരണ കാമ്പയിൻ .
![]() |
| പഞ്ചായത്തു തല ഉത്‌ഘാടനം പാർടി സംസ്ഥാന സമിതി അംഗം പി. കെ അബ്ദു റഹിമാൻ നിർവഹിക്കുന്നു |
കുറ്റിക്കാട്ടൂർ :നോട് നിരോധം രാജ്യം അടിയന്തിരാവസ്ഥയിലേക്ക് 'പ്രചരണ കാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം വാഹന പ്രചരണ ജാഥ നടത്തി .പെരുവയൽ ,പെരുമണ്ണ ,ഒളവണ്ണ പഞ്ചായത്തുകളിലെവിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി . പഞ്ചായത്തു തല ഉത്‌ഘാടനം കുറ്റിക്കാട്ടൂരിൽ പാർടി സംസ്ഥാന സമിതി അംഗം പി. കെ അബ്ദു റഹിമാൻ നിർവഹിച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു തള്ളി വിട്ട മോഡിജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയും അടിയന്തിരാവസ്ഥയിലേക്ക് കൊണ്ട് പോകുകയുമാണെന്ന് അദ്ദേഹം പറഞ്ഞു .
സുബൈദ കക്കോടി ,ഖയ്യൂം .വേലായുധൻ .പി കെ ,അസ്‌ലം ചെറുവാടി ,ഷാഹുൽ ഹമീദ് .ടി പി ,റഫീഖ് ചാത്തമ്പത്ത് ,അനീസ് മുണ്ടോട്ട് ,അൻവർ സാദത് കുന്നമംഗലം,സുമയ്യ , അഷ്‌റഫ് വെള്ളിപ്പറമ്പ് തുടങ്ങിയവർ പ്രസംഗിച്ചു .
Wednesday, 21 December 2016
മാമ്പുഴ തോട്ടിൽ മാലിന്യം;നടപടി ആവശ്യപെട്ടു പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു .
കുറ്റിക്കാട്ടൂർ :മാമ്പുഴയുടെ കൈവഴിയായ കോഴിക്കോട് -മാവൂർ റോഡിനു സമാന്തരമായി ഒഴുകുന്ന കുറ്റിക്കാട്ടൂർ വലിയ തോട്ടിൽ മാലിന്യം ഒഴുക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച് മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും പെരുവയൽ പഞ്ചായത്ത് സെക്രട്ടറി ഇ .കെ വിശ്വനാഥനെയും ഹെൽത് ഇൻസ്‌പെക്ടർ സമീറിനെയും ഉപരോധിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തു ഭീതിപ്പെടുത്തുന്ന വിധം വലിയ തോട്ടിൽ മാലിന്യം കുമിഞ്ഞു കൂടിയിരുന്നു. .ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു മാമ്പുഴ സംരക്ഷണ സമിതിനൽകിയ പരാതിയിൽ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം .
രണ്ടു ദിവസത്തിനകം മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു .മാലിന്യം കെട്ടിക്കിടക്കുന്ന തോട്ടിൽ നിന്നും സംരക്ഷണ സമിതി ശേഖരിച്ച വെള്ളം കോഴിക്കോട് സി .ഡബ്ലി .യു ആർ .ഡി എമ്മിൽ കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചിരുന്നു .ഇതിൽ മാരക രോഗം പരത്തുന്ന കോളി ഫാമ് ബാക്ടീരിയയുടെ അളവ് അറുപത്തി എട്ട് ശതമാണെന്നു കണ്ടെത്തിയിരുന്നു .ഇതിനെ കുറിച്ച വാർത്ത നേരെത്തെ മാധ്യമങ്ങളിൽ വന്നിട്ടും നടപടി എടുക്കാത്തത് കൊണ്ടാണ് സെക്രട്ടറിയെ ഉപരോധിച്ചതെന്ന് മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ആനന്ദൻ പറഞ്ഞു .
ആരോഗ്യ രംഗത്തും ജലസംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും പഞ്ചായത്തിന് വിപുലമായ അധികാരമുണ്ടായിട്ടും ബന്ധപ്പെട്ടവർ ഇതിനെതിരെ നടപടി എടുക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.പെരുവയൽ .പെരുമണ്ണ ,ഒളവണ്ണ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മാമ്പുഴയുടെ സർവ്വേ നടപടികൾ പൂർത്തിയായെങ്കിലും കയ്യേറ്റം കണ്ടെത്തി പുഴസംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുകൾ
ഇത് വരെ തയ്യാറായിട്ടില്ല .സർവ്വേ വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ല എന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത് . ഇതിനിടയിൽ പുഴയോരത്തെ ഭൂമിയിൽ തെങ്ങിന് നമ്പറിട്ടു പഞ്ചായത്തുകൾ കയ്യേറ്റം ഏറ്റെടുക്കുന്ന നടപടിക്ക് തുടക്കം കുറിച്ചിരുന്നു .എന്നാൽ സർവ്വേ റിപ്പോർട്ടില്ലാതെ നടത്തിയ ഈ പരിപാടി ആളുകളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത് .പുഴ സംരക്ഷിക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് ഈ നടപടി . പ്രദേശത്തെ ജല സ്രോതസ്സായ മാമ്പുഴ ശുചീകരിക്കാൻ വിവധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ .എസ് .എസ് യൂണിറ്റുകൾ തയ്യാറായിട്ടുണ്ട് .അതിനു മുൻപ് ഇതിൽ ഇറങ്ങുന്നവർക്ക് രോഗം പടരാതിരിക്കാൻ വലിയ തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം .പെരുവയൽ പഞ്ചായത്ത് അംഗങ്ങൾ , സെക്രട്ടറി,ആരോഗ്യ ഇൻസ്പെക്ടർ എന്നിവരെ മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ നേരിൽ കൊണ്ട് വന്ന് മാലിന്യം നിറഞ്ഞ തോടിന്റെ ഭീതിതാവസ്ഥ ബോധ്യപ്പെടുത്തി .സമരത്തിന് മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരായ ആനന്ദൻ ,പി കോയ ,രാജീവ് .സി ,ഷെയ്ഖ് ബാവ ,കെ പി അബ്ദുല്ലത്തീഫ് ,ഷാഫി,റഹ്മാൻ കുറ്റിക്കാട്ടൂർ ,സുരേന്ദ്രൻ എന്നിവർ നേന്ത്രു ത്വം നൽകി .
Saturday, 17 December 2016
ചങ്ങരമ്പലത്ത് ഉമ്മേരിഹജ്ജുമ്മ നിര്യാതയായി.
കുറ്റിക്കാട്ടൂർ :പരേതനായ ചങ്ങരമ്പലത്ത് അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ ഉമ്മേരി ഹജ്ജുമ്മ (85)നിര്യാതയായി .മക്കൾ :കുഞ്ഞാമു മാസ്റ്റർ (റിട്ട :അധ്യാപകൻ മോഡൽ സ്‌കൂൾ )മൂസക്കോയ ഹാജി (ജാമിയ യമാനിയ വർക്കിങ് സെക്രട്ടറി ,ലീവാഹുൽ ഹഖ് മഹല്ല് പ്രസിഡണ്ട് )ആയിഷ ,ആമിന ,ഖദീജ ,അബ്ദുൽ ഗഫൂർ ,(സിംല സ്റ്റോർ )
മരുമക്കൾ :അരീക്കൽ മൊയ്‌തീൻ കോയ ഹാജി (വെള്ളി പറമ്പ്) അബ്ദുറസാഖ് (കുറ്റിക്കാട്ടൂർ)മുജീബ്റഹ്മാൻ (മാവൂർ )മറിയം (ഫറൂഖ് )ഫാത്തിമ (ഊർക്കടവ് )ജമീല (വില്യാപ്പള്ളി )ഹാജറ (പുളിക്കൽ )
സഹോദരങ്ങൾ:ആലി ഹാജി ,അബ്ദുൽ ഖാദർ മുസ്‌ലിയാർ ,പരേതരായ അഹമ്മദ് കോയ ,ആമിന ,ആയിഷ.
നമസ്കാരം ശനി വൈകീട്ടു 5 ന് വെള്ളിപ്പറമ്പ ആറാം മൈൽ ജുമാഅത് പള്ളിയിൽ .
Thursday, 1 December 2016
മുൻഗണന ലിറ്റിൽ പേരില്ല ;നാട്ടുകാർ റേഷൻ കട ഉപരോധിച്ചു .
![]() |
| മുൻഗണ ലിസ്റ്റിൽ തഴയപ്പെട്ട ആക്ഷേപത്തിന് സിവിൽ സപ്ലൈ റേഷനിംഗ് ഇൻസ്‌പെക്ടർ അബ്ദുൽ ഖാദർ കടയിലെത്തി ആളുകൾക്ക് വിശദീകരണം നൽകുന്നു |
കുറ്റിക്കാട്ടൂർ : നീണ്ട അനിശ്ചിതത്തത്തിനു ശേഷം പുറത്തിറക്കിയ റേഷൻ കാർഡിലെ മുൻഗണനാ ലിസ്റ്റിൽ അർഹർ തഴയപ്പെട്ടതായി ആക്ഷേപം . റേഷൻ കടയിൽ സാധനം വാങ്ങാൻ എത്തിയവർ കട ഉപരോധിച്ചത് കാരണം റേഷൻ വിതരണം തടസ്സപ്പെട്ടു .കുറ്റിക്കാട്ടൂർ ആനക്കുഴിക്കര എ .ആർ .ഡി 362 നമ്പർ അബ്ദുൽ കരീമിന്റെ കടയാണ് നാട്ടുകാർ ഉപരോധിച്ചത് .
അർഹരായ പലരും മുൻഗണനാ പട്ടികയിൽനിന്നും തഴയപ്പെട്ടപ്പോൾ അനർഹർ പലരും ലിസ്റ്റിൽ ഇടം നേടിയതാണ് കടയിലെത്തിയവരെ ക്ഷുപിതരാക്കിയത് .ഇതുകാരണം കട തുറക്കാൻ ഇവർ അനുവദിച്ചില്ല.
സിവിൽ സപ്ലൈ ഓഫീസിൽ നിന്നും റേഷനിംഗ് ഇൻസ്‌പെക്ടർ വന്നു വിശദീകരണം നൽകിയതിന് ശേഷമാണ് റേഷൻ വിതരണം നടത്താൻ അനുവദിച്ചത് .
നേരെത്തെ ഇവിടെ ഉണ്ടായിരുന്ന 970 പേരിൽ ഇപ്പോൾ പുതിയ ലിസ്റ്റ് പ്രകാരം മുന്നൂറ്റി മുപ്പത് പേർക്കാണ് റേഷൻ അനുവദിച്ചിട്ടുള്ളത് . ഇതിൽ മുൻഗണന മാനദണ്ഡ പ്രകാരം 40 ശതമാനം അനർഹരാണെന്നെന്നാണ് പറയുന്നത് .എന്നാൽ ഏറെ പേർ തഴയപ്പെട്ടവരിൽ പെടുന്നതാണ് ആക്ഷേപത്തിനിടയാക്കിയത് .ആയിരം സ്‌ക്വയർ ഫീറ്റ് വീടുള്ളവർ ,600 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ തുടങ്ങിയ മാനദണ്ഡങ്ങൾ നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയത് .മുൻഗണന ലിസ്റ്റ് തെയ്യാറാക്കിയപ്പോൾ പിഴവുകളും അബദ്ധങ്ങളും കയറിക്കൂടിയത് തിരുത്താൻ മാസങ്ങളാണ് എടുത്തത് .മാത്രമല്ല ഇതിന്റെ പേരിൽ ജനങ്ങളെ ഏറെ വട്ടം കറക്കുകയും ചെയ്തു .എന്നിട്ടും ബന്ധപ്പെട്ടവർ കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ കാണിച്ചതെന്നാണ് ഇപ്പോഴുള്ളആക്ഷേപം .
രണ്ടു മാസത്തിനു ശേഷമാണ് ഇപ്പോൾ റേഷൻ വിതരണം നടക്കുന്നത് .
ഇപ്പോൾ ലിസ്റ്റിൽ പെട്ടവർക്ക് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക .നേരെത്തെ രണ്ടു രൂപയ്ക്കു അരി ലഭിച്ചവർക്ക് ഇനി മുതൽ കാർഡിൽ രണ്ടു കിലോ അരി മാത്രമാണ് ലഭിക്കുക .റേഷൻ എത്തി തുടങ്ങിയതോടെ കടകൾക്കു മുൻപിൽ പ്രശ്നങ്ങൾക്ക് ഇത് തുടക്കമാകും .
Tuesday, 29 November 2016
മാമ്പുഴ കയ്യേറ്റം വ്യാപകം; ഒഴിപ്പിക്കാൻ പരാതി നൽകി .
![]() |
| കുറ്റിക്കാട്ടൂർ കുറ്റിയാൽ പ്രദേശത്തെ മാമ്പുഴ തീരം കയ്യേറി ഭിത്തി കെട്ടിയ ഭാഗം |
കുറ്റിക്കാട്ടൂർ :സർവ്വേ നടത്തി കയ്യേറ്റം കണ്ടെത്തിയ മാമ്പുഴ തീരം സ്വകാര്ര്യ വ്യക്തികളും റിയൽ എസ്റ്റേറ്റ്
ഇടപാടുകാരും വീണ്ടും കയ്യേറി .ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മാമ്പുഴ സംരക്ഷണ സമിതി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി . പെരുവയൽ പഞ്ചായത്തിലെ 15 ,16 വാർഡുകളിൽ പെട്ടകുറ്റിക്കാട്ടൂർ കുറ്റിയാൽ പ്രദേശത്തെ മാമ്പുഴ തീര മാണ് സ്വകാര്ര്യ വ്യക്തി കരിങ്കൽ ഭിത്തി കെട്ടി കൈയേറിയത് .നേരെത്തെ വ്യാപകമായ കയ്യേറ്റം നടന്ന മാമ്പുഴ തീരം ജില്ലാ സർവേയറുടെ നേന്ത്രുത്വത്തിൽ സർവേ നടത്തി കല്ലുകൾ നാട്ടിയുരുന്നു .ഈ ഭൂമിയിലുള്ള വൃക്ഷങ്ങൾ നമ്പറിട്ടു ഏറ്റെടുക്കുന്ന നടപടിക്ക് ഒളവണ്ണ ,പെരുമണ്ണ ,പെരുവയൽ പഞ്ചായത്തുകൾ തുടക്കം കുറിച്ചിരുന്നു .ഇതിനിടയിലാണ് വീണ്ടും കയ്യേറാനുള്ള ശ്രമം .നേരെത്തെ ജില്ലാ കളക്ടറുടെ നേൻതൃത്വത്തിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ പുഴ സംരക്ഷിക്കാൻ നടപടിസ്വീകരിക്കണമെന്ന് നിർദേശം നൽകിയിരുന്നു .ഇതിൽ വന്ന കാല താമസമാണ് ആളുകൾക്ക് വീണ്ടും പുഴ കയ്യേറാൻ അവസരം ഒരുക്കിയത് .കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാമ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു .സംരക്ഷണ സമിതി പ്രസിഡന്റ് ടി കെ എ അസീസ് യോഗത്തിൽ അദ്ധ്യക്ഷനായിരുന്നു ,സെക്രട്ടറി ആനന്ദൻ ,മുജീബ് റഹ്മാൻ ,കെ .പി അബ്ദുല്ലത്തീഫ്
സി രാജീവ് ,റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .
Thursday, 24 November 2016
കുറ്റിക്കാട്ടൂർ പാലിയേറ്റിവ് ജീവിത ശൈലിരോഗ നിർണയ ക്യാമ്പ് നടത്തി.
Friday, 18 November 2016
സംഘികൾ മലപ്പുറത്ത് ബംഗ്ലാദേശുകാരെ തിരയേണ്ട; ഒ .രാജഗോപാലിന്റെ പ്രസ്താവന വിവാദമാകുന്നു .കുത്തകകൾക്ക് നൽകിയതിന്റെ കണക്കിതാ..
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കോടികളുടെ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ളാദേശികള്‍ ക്യൂ നില്‍ക്കുകയാണെന്നും ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ പ്രസ്താവന അതിരു വിട്ട മുസ്‌ലിം വിരോധവും കേന്ദ്ര സർക്കാർ കുത്തകകൾക്ക് നൽകിയ ഔദാര്യം മറച്ചു വെക്കാനുള്ളതുമാണ് .
ഇക്കഴിഞ്ഞ ദിവസങ്ങളിലായി കോർപറേറ്റുകൾക്ക് വേണ്ടി ബാങ്കുകൾ എഴുതിത്തള്ളിയ കണക്കുകൾ
പുറത്തു വന്നത് മോദിയുടെ കാപട്യം തുറന്നു കാട്ടുന്നതായിരുന്നു . ഇതിൽ നിന്നും ശ്രദ്ധ മാറ്റാനാണ് ഇത് വരെ നിയമസഭയിൽ വാ തുറക്കാത്ത രാജഗോപാൽ മലപ്പുറവും ബംഗ്ലദേശും ഉയർത്തി വിവാദ പ്രസ്താവനയുമായി വന്നിരിക്കുന്നത് . സഹകരണബാങ്കുകളിലെ പണം നിക്ഷേപിച്ച സാധാരണക്കാര്‍ അല്‍പം പ്രയാസം സഹിക്കേണ്ടിവരുമെന്നും വേണ്ടിവന്നാല്‍ ചികിത്സക്ക് കൈ വെട്ടിമാറ്റേണ്ടിവരുമെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു .എന്നാൽ കുത്തകകളെ സേവിക്കുകയും സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന മോദിക്കും ടീമിനും ഇപ്പോൾ കണക്കുകൾ കൊണ്ടാണ് ജനം മറുപടി കൊടുക്കുന്നത് .
വരുമാനത്തില്‍ പെട്ടെന്നുള്ള വര്‍ദ്ധന കാണിച്ച് നിയമത്തെ പറ്റിക്കേണ്ടെന്ന് പറഞ്ഞ ജെയ്റ്റ്‌ലിയുടെ കണക്കുകൾ ഒന്ന് നോക്കൂ .
2011 നവംബറില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക്ക് റിഫോംര്‍മ്‌സ്(എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളനുസരിച്ച് 23.86 കോടിയായിരുന്നു ജെയ്റ്റ്‌ലിയുടെ ആസ്തി. 2003ലെ സുപ്രീകോടതി ഉത്തരവനുസരിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ നീരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ അഹമ്മദാബാദ് ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് എ.ഡി.ആര്‍. എന്നാല്‍ 2012ലെ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജെയ്റ്റ്‌ലി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അദ്ദേഹം തന്നെ കാണിച്ച ആസ്തി 120 കോടിയായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ടുണ്ടായത് 5 ഇരട്ടി വര്‍ദ്ധന. - ഇനി കുത്തകളോടു രാജ ഗോപാലിന്റെ പാർട്ടി സ്വീകരിച്ച നയം മലപ്പുറത്തു വരി നിൽക്കുന്ന പാവം ബംഗ്ലാദേശുകാർ അറിഞ്ഞിരിക്കില്ല ,
കൈയില്‍ കാശില്ലാതെ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂനിന്ന് തളരുമ്പോള്‍ കുത്തകമുതലാളിമാര്‍ക്ക് പാദസേവ ചെയ്യാന്‍ സര്‍ക്കാറും ബാങ്ക് അധികൃതരും കൈകോര്‍ക്കുന്നതാണ് 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളി കുത്തകമുതലാളിമാരുടെ കാലുകള്‍ തിരുമ്മിക്കൊടുക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടുത്ത തീരുമാനം. ഇത്തരക്കാരില്‍നിന്ന് വായ്പ തിരിച്ചുപിടക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ രാഷ്ട്രീയമേലാളന്മാര്‍ ധൈര്യപ്പെടില്ളെന്നുറപ്പ്.
വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ച 63 വന്‍ വ്യവസായികളില്‍ കെ.എസ് ഓയില്‍, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഗെറ്റ് പവര്‍, സായ് ഇന്‍ഫോസിസുമൊക്കെ പെടുന്നുണ്ട്. 31പേരുടെ കടം ഭാഗികമായും എഴുതിത്തള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്. കിട്ടാക്കടത്തിന്‍െറ പട്ടികയില്‍പെടുത്തിയതോടെ, കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഇനി ശ്രമിക്കില്ളെന്ന് അര്‍ഥമാക്കേണ്ടതില്ല എന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വിശദീകരണം കാപട്യത്തിന്‍േറതാണ്. 17 ബാങ്കുകള്‍ക്കായി ഏഴായിരം കോടിയോളം കൊടുക്കാനുള്ളപ്പോള്‍ മല്യയെ ലണ്ടനിലേക്ക് യാത്രയയച്ച ഭരണകൂടത്തിനു ഈ വിഷയത്തിലുള്ള ആത്മാര്‍ഥത എന്തുമാത്രമാണെന്ന് ജനത്തിന് നന്നായി അറിയാം.
. ഈ സാമ്പത്തിക വര്‍ഷം അഞ്ചുലക്ഷം കോടി കിട്ടാക്കടമായി മാറുമെന്നതിനാല്‍ ബാലന്‍സ്ഷീറ്റ് വെടിപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കയാണത്രെ. രാജ്യത്തെ ഒന്നാംനിരയിലുള്ള പത്ത് ബിസിനസ് സ്ഥാപനങ്ങളെല്ലാംകൂടി മാത്രം 5,00,000 കോടി രൂപ ബാങ്കുകള്‍ക്ക് കൊടുക്കാനുണ്ട്. റോഡുകള്‍, വിമാനത്താവളം, സ്റ്റീല്‍ പ്ളാന്‍റ്, മാളുകള്‍ തുടങ്ങിയ വ്യത്യസ്ത ആസ്തികള്‍ വിറ്റിട്ടെങ്കിലും വായ്പ തിരിച്ചുപിടിക്കണമെന്ന് തീരുമാനമെടുക്കുമെങ്കിലും എല്ലാറ്റിനുമൊടുവില്‍ എഴുതിത്തള്ളിയ വാര്‍ത്തയായിരിക്കും പുറത്തുവരുക.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി ബാങ്കുകള്‍ക്ക് കൊടുക്കാനുള്ളത് 1,87,070 കോടിയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ് 1,21,000 കോടിയും. വാര്‍ഷിക പലിശ ഇനത്തില്‍ 8,299 കോടിയാണത്രെ അനില്‍ അടക്കേണ്ടത്. എസ്സാര്‍ ഗ്രൂപ്പിന്‍െറ കടബാധ്യത 1,01,461 കോടിയാണ്്. പ്രധാനമന്ത്രി മോദിയുടെ ഇഷ്ടപ്പെട്ട ആളായ ഗൗതം അദാനിക്ക് 96,031 കോടിയുടെ ബാങ്ക് കടമുണ്ട്. ഓരോ വര്‍ഷം കൂടുമ്പോഴും പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുന്നുകൂടി വരുകയാണ്. 2002 മുതല്‍ 2013 വരെ കാലയളവില്‍ ഉണ്ടായ കിട്ടാക്കടങ്ങളുടെ ഇരട്ടിയാണത്രെ 2016ല്‍ മാത്രം ഉണ്ടായത്. 2012 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കിട്ടാക്കടം 15,551 കോടിയാണെങ്കില്‍ മോദിയുഗം ആരംഭിച്ചശേഷം 2015ല്‍ അത് മൂന്നിരട്ടി വര്‍ധിച്ച് 52,542 കോടി വരെ എത്തി. 2013-2015 സാമ്പത്തിക വര്‍ഷത്തില്‍ 29 ബാങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടിയാണെന്ന് വിവരാവകാശ നിയമ പ്രകാരം ഇന്ത്യന്‍ എക്സ്പ്രസ് പത്രം ശേഖരിച്ച ഒൗദ്യോഗിക വിവരത്തില്‍ പറയുന്നു.
വിവിധ ബാങ്കുകളുടെ കിട്ടാക്കടത്തിന്‍െറ കണക്കിലൂടെ കണ്ണോടിച്ചാല്‍, ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത വായ്പകള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് കാണാം. 2013ല്‍ 5,594 കോടിയാണ് കിട്ടാക്കടമെങ്കില്‍ 2015ല്‍ 21,313 കോടിയായി അത് പെരുകി. തൊട്ടടുത്ത് രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്ക്് നില്‍ക്കുന്നു. 2015ല്‍ 6,587 കോടിയാണ് അതിന്‍െറ കിട്ടാക്കടം.
28 പൊതുമേഖലാ ബാങ്കുകള്‍ 1.14 ലക്ഷം കോടി രൂപ 2013-15 കാലയളവില്‍ എഴുതിത്തള്ളിയത് റദ്ദാക്കണമെന്നും അവ ആരുടേതാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷണിന്‍െറ നേതൃത്വത്തിലുള്ള ‘പൊതുവ്യവഹാര കേന്ദ്രം’ സമര്‍പ്പിച്ച ഹരജി പരിഗണനക്ക് വന്നപ്പോള്‍ കിട്ടാക്കടം വരുത്തിവെച്ച അതിസമ്പന്നരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നായിരുന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്.പക്ഷെ സഹകരണ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്താൻ നോടീസുമായി നടക്കുന്ന ആദായ നികുതി വകുപ്പ് സാധാരണക്കാരന്റെ കഴുത്തിനു പിടിക്കാനാണ് ഓടുന്നത് .അത് കൊണ്ട് തന്നെ സംഘികൾക്ക് ജനരോഷം നേരിടാതെ മുന്നോട്ടു പോകാൻ കഴിയില്ല .
Thursday, 17 November 2016
മതിയായ നോട്ടില്ല;സാങ്കേതിക തകരാറും,ജനം വലയുന്നു .
![]() |
| കുറ്റിക്കാട്ടൂർ കാനറാ ബാങ്കിൽ നീണ്ട ക്വു |
പണയം വെച്ച സ്വർണം തിരിച്ചെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു .എന്നാൽ
.വിദേശത്തുള്ള ബന്ധുക്കളുടെ പേരിലുള്ള അക്കൊണ്ടിൽ നിന്നും പണം പിൻ വലിക്കാൻ എ .ടി എം മാത്രം ആശ്രയിക്കുന്ന കുടുമ്പങ്ങൾക്ക് കൊണ്ടറുകളിൽ പണമില്ലാത്തത് കാരണം നിത്യാവശ്യങ്ങൾക്ക് പണം കിട്ടാത്ത അവസ്ഥയാണുള്ളത് .
വിദേശത്തുള്ളവർ ചെക്ക് ഒപ്പിട്ടു നൽകിയാലേ ബാങ്കിൽ നിന്ന് നേരിട്ട് തുക പിൻവലിക്കാൻ കഴിയുകയുള്ളു.പലരും ഗൾഫിൽ പോകുന്നവർ ഏൽപ്പിച്ച എ .ടി എം കാർഡ് വഴിയാണ് തുക പിൻവലിച്ചിരുന്നത് .
നേരെത്തെ ചെക്ക് കയ്യിലില്ലാത്തവർക്കാണ് ഇത് ദുരിതമായത്.
Monday, 14 November 2016
ശാഹ് അബ്ദുൽ വഹാബുൽ ഖാദിരി അനുസ്മരണവും പണ്ഡിത സംഗമവും നടത്തി .
| അബ്ദുൽ വഹാബുൽ ഖാദിരി അനുസ്മരണസമ്മേളനം അബുൽ ബുഷ്‌റ മൗലവി ഉത്‌ഘാടനം ചെയ്യുന്നു . |
ഉറൂസ് മുബാറക്കും പണ്ഡിത സംഗമവും കുറ്റിക്കാട്ടൂർ മസ്‌കനുൽ അൻവാറിൽ അൽ ആരിഫ് കോളേജിൽ നടന്നു .
ജീർണതകളും അനൈക്യവും കൊണ്ട് ആഭ്യന്തര ശൈഥില്യം നേരിടുന്ന മുസ്ലിം സമുദായം ശാഹ് അബ്ദുൽ വഹാബിൽ നിന്ന് ജീവിത മാതൃക പിൻ പറ്റണമെന്ന് അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു കൊണ്ട് ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ചേലക്കുളം അബുൽ ബുഷ്‌റ മൗലവി പറഞ്ഞു .
പണ്ഡിത സമ്മേളനം ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് മൗലാനാ മൂസ മൗലവിഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ മസ്‌കനുൽ അൻവാർ പ്രിൻസിപ്പൽ ഇബ്രാഹിം മൗലവി അധ്യക്ഷനായിരുന്നു .കോഴിക്കോട് ഖാദി
വി ഇമ്പിച്ചമ്മദ് ഹാജി ,കക്കാട് മുഹമ്മദ് ഫൈസി ,മുസ്തഫ ബാഖവി ,മുഹമ്മദ് മുസ്‌ലിയാർ ,ഹസൻ ബസരി ,
മുഹമ്മദ് സുൽത്താൻ ,തുടങ്ങിയവർ പ്രസംഗിച്ചു .
Wednesday, 9 November 2016
ദൈവീക ദർശനം വിമോചനാത്മകമാണ്-ശിഹാബ് പൂക്കോട്ടൂർ
കുറ്റിക്കാട്ടൂർ : ദൈവീക ദർശനം വിമോചനാത്മകമാണ്. ആലംബമറ്റ മുഴുവൻ ജനങ്ങൾക്കും സഹായമാകലാണ് യഥാർഥ ഇസ് ലാം എന്നുള്ളതെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
'ഇസ് ലാം സന്തുലിതമാണ്' എന്ന തലക്കെട്ടിൽ ജനുവരിയിൽ നടക്കുന്ന ജമാഅത്തെ ഇസ് ലാമി കോഴിക്കോട് ജില്ലാ സമ്മേളനത്തിൻറെ മെഡിക്കൽ കോളേജ് ഏരിയാ പ്രചരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് വി.പി.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ പ്രസിഡണ്ട് ടി.മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ബഷീർ മൗലവി ഖിറാഅത്തും പ്രോഗ്രാം കൺവീനർ റഫീഖ് റഹ് മാൻ മൂഴിക്കൽ സ്വഗതവും സ്വാഗതസംഘം കൺവീനർ സലീം വെള്ളിപറമ്പ് നന്ദിയും പറഞ്ഞു.
Monday, 24 October 2016
പാലിയേറ്റീവ് കെയർ മെഡിക്കൽ ക്യാമ്പ് സ്വാഗത സംഘം.
![]() |
| മെഡിക്കൽ ക്യാമ്പ്ന്റെ സ്വാഗത സംഘംപെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട്വൈ .വി ശാന്ത ഉത്‌ഘാടനം ചെയ്യുന്നു |
മറ്റുഭാരവാഹികൾ,അനീഷ് പാലാട്ട് (ചെയർമാൻ )ബാബു കാമ്പുറത് (കൺവീനർ )വിവിധവകുപ്പ് കൺവീനർമാരായി മഹ്ഷൂമ് മാക്കിനിയാട്ട്,ഹമീദ് തടപ്പറമ്പിൽ ,സുരേന്ദ്രൻ കെ ,സുലൈമാൻ .ടി .ടി ,കുഞ്ഞഹമ്മദ് മായിൻകോട്ട് ,പ്രദീപ് കുമാർ ,എ ,ശിവാനന്ദൻ ,പ്രശാന്ത്
ക്യാംപ് കോ -ഓഡിനേറ്ററായി റഹ്മാൻ കുറ്റിക്കാട്ടൂർ തുടങ്ങി നൂറ്റൊന്ന് അംഗ കമ്മറ്റിരൂപീകരിച്ചു .യോഗത്തിൽ പ്രദീപ് കുമാർ അദ്ധ്യക്ഷനായിരുന്നു പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത യോഗം ഉത്‌ഘാടനം ചെയ്തു .
Thursday, 29 September 2016
കെ .എം .സി .സി യുടെ 'കൈത്താങ്ങ്' വിതരണം ചെയ്തു .
![]() |
| കെ .എം .സി .സി യുടെ നേതൃത്വ ത്തിൽ നൽകുന്ന പ്രതിമാസ ഭക്ഷ്യ വിതരണ പദ്ധതി 'കൈത്താങ്ങ്' മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം ചെയ്യുന്നു |
കുറ്റിക്കാട്ടൂർ :കുന്ദമംഗലം മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുമ്പങ്ങൾക്ക് ദുബൈ കെ .എം .സി .സി യുടെ നേതൃത്വ ത്തിൽ നൽകുന്ന പ്രതിമാസ ഭക്ഷ്യ വിതരണ പദ്ധതി 'കൈത്താങ്ങ്' മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം ചെയ്തു .
മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു ഗുണഭോക്താക്കൾക്കുള്ള തിരിച്ചറിയൽ രേഖ കെ .എം .സി .സി മണ്ഡലം കോ -ഓഡിനേറ്റർ കെ സി ഷെരീഫിന് നൽകി.
ഇബ്രാഹിം എളേറ്റിൽ ,എം .എ റസാഖ് മാസ്റ്റർ ,യു .സി രാമൻ ,സി കെ വി യൂസുഫ് ,എൻ പി ശിഹാബുദ്ധീൻ ,സാജിത് നടുവണ്ണൂർ ,സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ,കെ. പി കോയ ,ബാബു മോൻ ,എ .ടി ബഷീർ ,ടി പി മുഹമ്മദ്
തുടങ്ങിയവർ സംസാരിച്ചു .
Tuesday, 13 September 2016
സൽവ സിമന്റ്സ് ഉടമ സി.കുഞ്ഞാമു നിര്യാതനായി.
കുറ്റിക്കാട്ടൂർ :പുവ്വാട്ടു പറമ്പ് സൽവ സിമന്റ്സ് ഉടമയും വെള്ളിപ്പറമ്പ് 6 / 2 നെല്ല്യേടത്ത്പരേതനായ കുഞ്ഞഹമ്മദ് -ആമിന എന്നിവരുടെ മകനുമായ സി . കുഞ്ഞാമു(56 ) നിര്യാതനായി .ഭാര്യ ജമീല തിക്കോടി ,മക്കൾ ഹിജാസ്(സൗദി) ജസ്‌ന ,ജുൽസ.മരുമക്കൾ ;ഷംസീർ (പെരുമണ്ണ ,സൗദി)റിയാസ് ആണകുഴിക്കര ,
സഹോദരങ്ങൾ :ഫാത്തിമ ,ആയിഷ ,നഫീസ ,സുലൈമാൻ ,മുഹമ്മദ് ,റഷീദ് ,
Saturday, 10 September 2016
എഴുത്തുപുര' ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അവാർഡ് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് .
കുറ്റിക്കാട്ടൂർ :എന്‍റെ എഴുത്തുപുര' ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കാഷ് അവാർഡ് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിനും നന്‍മ കോഴിക്കോടിനും ലഭിച്ചു . നളന്ദയിൽ നടന്ന ചടങ്ങിൽ പാലിയേറ്റിവ് വളണ്ടിയർ കൺവീനർ രഘു മാസ്റ്റർ തുക ഏറ്റു വാങ്ങി .എന്‍റെ എഴുത്തുപുര'യുടെ രണ്ടാംവാര്‍ഷികാഘോഷം പ്രമുഖ എഴുത്തുകാരി ഇന്ദുമേനോന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിനകത്തും പുറത്തുനിന്നുമുളള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മെമ്പര്‍മാര്‍ സമാഹരിച്ച സഹായധനമാണ് അവാർഡ് തുകയായി നൽകിയത്
. ഏറ്റവും നല്ല അഡ്മിന്‍സിനും എഴുത്തുകാര്‍ക്കൂമുളള അവര്‍ഡ് വിതരണവും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടിയില്‍ ഗ്രൂപ്പ് ഓണര്‍ വിനയന്‍ ഫിലിപ്പ് അധ്യക്ഷം വഹിച്ചു. രേഷ്മാ അനില്‍, നിഷാദ് അബ്ദുറഹ്മാന്‍, ലിജീഷ് പളളിക്കര, ഗോവിന്ദ് കുറുപ്പ്, രൂപേഷ്, മുകുന്ദന്‍ കുന്നരില്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തിനകത്തും പുറത്തുനിന്നുമുളള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മെമ്പര്‍മാര്‍ സമാഹരിച്ച സഹായധനമാണ് അവാർഡ് തുകയായി നൽകിയത്
![]() |
| രഘു മാസ്റ്റർ |
'ആഘോഷങ്ങൾ എല്ലാവർക്കുമാകട്ടെ' കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കാമ്പയിൻ ശ്രേദ്ധേയമാകുന്നു.
കുറ്റിക്കാട്ടൂർ :കിടപ്പിലായ രോഗികൾക്ക് ഓണം പെരുന്നാൾ ആഘോഷത്തിന്റെ സന്തോഷം പകരാൻ കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ ആവിഷ്കരിച്ച 'ആഘോഷങ്ങൾ എല്ലാവർക്കുമാകട്ടെ' കാമ്പയിന് നല്ല പ്രതികരണം .പെരുവയൽ ,പെരുമണ്ണ ,കുന്നമംഗലം പഞ്ചായത്തുകളിലെ കിടപ്പിലായ ആളുകൾക്ക് പുതു വസ്ത്രം ,ഭക്ഷണകിറ്റ് ,മരുന്ന് എന്നിവയാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ നൽകുന്നത് '
ആഘോഷങ്ങൾ നൽകുന്ന സന്തോഷങ്ങൾ മറ്റുള്ളവർക്ക് കൂടി പങ്കു വെക്കാൻ പ്രേരിപ്പിക്കുന്ന പ്രചരണ ബോർഡുകളും വാട്സ് അപ് ഗ്രൂപ്പിലൂടെ സന്ദേശങ്ങളും നൽകിയാണ് ഓണം -പെരുന്നാളിന് ഒരു കിറ്റ് പദ്ധതിക്ക് പാലിയേറ്റിവ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത് .ഇതിനു പ്രവാസികളിൽ നിന്നും നാട്ടുകാർക്കിടയിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി പാലിയേറ്റിവ് ചെയർമാൻ എ .പ്രദീപ് കുമാർ പറഞ്ഞു .
യു .എ .ഇ യിലെ കുറ്റിക്കാട്ടൂർ പ്രവാസി കൂട്ടായ്മ ഇതിനു പിന്തുണ അറിയിച്ചിട്ടുണ്ട് . കാമ്പയിനിന്റെ ഭാഗമായി പെരുന്നാൾ രാവിൽ( ഞായറാഴ്ച ) രാത്രി പ്രവർത്തകർ ബക്കറ്റ് പിരിവു നടത്തും . കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ ഇപ്പോൾ നാല്പതിലേറേ ആളുകൾക്ക് ഹോം കെയർ പരിചരണം നൽകുന്നുണ്ട് . നേഴ്‌സിങ് സേവനം ,മരുന്ന് എന്നിവ സൗജന്യമായാണ് നൽകുന്നത് .ഇതിനു മാസത്തിൽ നാല്പതിനായിരം രൂപയോളം ചെലവ് വരുന്നുണ്ടെന്നു ബന്ധപ്പെട്ടവർ അറിയിച്ചു .
Thursday, 18 August 2016
അമിത വേഗത്തിൽ വന്ന ബസ് ബസ്റ്റോപ്പിൽ ഇടിച്ചു നിന്നു , വൻ ദുരന്തം ഒഴിവായി .മൂന്നു പേർക് പരിക്ക് .
| അപകടം നടന്ന സ്ഥലം |
സ്‌കൂളിലേക്ക് പോകുകയായിരുന്ന ഇവരെ ബസ് തട്ടി തെറിപ്പിക്കുകയായിരുന്നു .ഒരു കുട്ടിയെ ബസിനടിയിൽ നിന്നുമാണ് ര ക്ഷപ്പെടുത്തിയത് . ഈ സമയം സ്‌കൂൾ വിദ്യാർത്ഥികളും യാത്രക്കാരും ബസ്‌സ്റ്റോപ്പിലുണ്ടായിരുന്നു .അമിത വേഗതയിൽ കോഴിക്കോട് ഭാഗത്തേക്ക് വന്ന അരീക്കോട് എടവണ്ണപ്പാറ കെ. എൽ.11എ. ഡി 3969 സഫ ബസ് എയ്‌സ് വാനിൽ ഇടിച്ചാണ് ബസ്റ്റോപ്പിൽ ഇടിച്ചു നിന്നത് .ബസ് ഇനിയും മുന്നോട്ടു പോയിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി നേരിടുമായിരുന്നു .രാവിലെ 9 മണിക്ക് സ്‌കൂൾ കുട്ടികളുടെ തിരക്കുള്ള സമയമായിരുന്നു ഇത് . കുന്നമംഗലം റോഡിൻറെ ജംക്‌ഷനായ ഇവിടെ അപകട സാദ്ധ്യത കൂടുതലാണ് .മാത്രമല്ല കുന്നമംഗലം-കുറ്റിക്കാട്ടൂർ റൂട്ടിലോടുന്ന ബസ്സുകൾ ഇവിടെ നിന്നും തിരിക്കുന്നത് ഗതാഗത തടസ്സവും അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു .റോഡിനു അരികിലെ നടക്കാനുള്ള വഴിയിൽ സാധനങ്ങൾ ഇറക്കി വെച്ചതും ആളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട് .
Friday, 12 August 2016
മാമ്പുഴ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം .
കലക്‌ടർ വിളിച്ച യോഗത്തിലാണ് തീരുമാനം .
കുറ്റിക്കാട്ടൂർ: മാലിന്യവും കയ്യേറ്റവും കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന മാമ്പുഴ സംരക്ഷണത്തിനു കൂട്ടായ പദ്ധതിക്ക് ശ്രമം.ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.സർവേ പൂർത്തിയാക്കിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒക്ടോബർ രണ്ടിനകം വീണ്ടെടുക്കാൻ ഒളവണ്ണ .പെരുവയൽ ,പെരുമണ്ണ പഞ്ചായത്തുകൾക്ക് കലക്ടർ നിർദേശം നൽകി. സർവേ നടത്തിയ ഭാഗങ്ങളിൽ കല്ലിടാനും സർവേ നടക്കാത്ത ഭാഗങ്ങളിൽ വീണ്ടും സർവേ ചെയ്യാനുംയോഗം തീരുമാനിച്ചു . മാലിന്യം നീക്കം ചെയ്യുന്നതിനു തദ്ദേശ സ്ഥാപനങ്ങളുംടെ നേന്ത്രത്വത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കം കുറിക്കും . അരികു ഭിത്തി സംരക്ഷിക്കാൻ ജൈവവേലി നിർമാണവും കണ്ടൽ കാടുകളുടെ സംരക്ഷണവും നടപ്പാക്കാൻ പദ്ധതി സമർപ്പിക്കാൻ ഇറിഗേഷൻ വനം വകുപ്പുകളോട് ആവശ്യപ്പെട്ടു .പി. ടി. എ റഹീം എം .എൽ .എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് , കോഴിക്കോട് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് മനോജ് കുമാർ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത ,പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത ,വാർഡ് അംഗങ്ങളായ രജനി ,നാസർ ,മാമ്പുഴ സംരക്ഷണ സമിതി ഭാര വാഹികളായ ടി .കെ .എ അസീസ് ,ആനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ സർവേ സൂപ്രണ്ട് സലിം ഇറിഗേഷൻ, വനം
വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .
![]() |
| മാമ്പുഴ |
കുറ്റിക്കാട്ടൂർ: മാലിന്യവും കയ്യേറ്റവും കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന മാമ്പുഴ സംരക്ഷണത്തിനു കൂട്ടായ പദ്ധതിക്ക് ശ്രമം.ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.സർവേ പൂർത്തിയാക്കിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒക്ടോബർ രണ്ടിനകം വീണ്ടെടുക്കാൻ ഒളവണ്ണ .പെരുവയൽ ,പെരുമണ്ണ പഞ്ചായത്തുകൾക്ക് കലക്ടർ നിർദേശം നൽകി. സർവേ നടത്തിയ ഭാഗങ്ങളിൽ കല്ലിടാനും സർവേ നടക്കാത്ത ഭാഗങ്ങളിൽ വീണ്ടും സർവേ ചെയ്യാനുംയോഗം തീരുമാനിച്ചു . മാലിന്യം നീക്കം ചെയ്യുന്നതിനു തദ്ദേശ സ്ഥാപനങ്ങളുംടെ നേന്ത്രത്വത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കം കുറിക്കും . അരികു ഭിത്തി സംരക്ഷിക്കാൻ ജൈവവേലി നിർമാണവും കണ്ടൽ കാടുകളുടെ സംരക്ഷണവും നടപ്പാക്കാൻ പദ്ധതി സമർപ്പിക്കാൻ ഇറിഗേഷൻ വനം വകുപ്പുകളോട് ആവശ്യപ്പെട്ടു .പി. ടി. എ റഹീം എം .എൽ .എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് , കോഴിക്കോട് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് മനോജ് കുമാർ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത ,പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത ,വാർഡ് അംഗങ്ങളായ രജനി ,നാസർ ,മാമ്പുഴ സംരക്ഷണ സമിതി ഭാര വാഹികളായ ടി .കെ .എ അസീസ് ,ആനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ സർവേ സൂപ്രണ്ട് സലിം ഇറിഗേഷൻ, വനം
വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .
Thursday, 11 August 2016
ജാമിയ ആരിഫിയ്യ അൻവാരിയ്യ സമ്മേളനം സമാപിച്ചു .
കുറ്റിക്കാട്ടൂർ :മൂന്ന് ദിവസമായി കുറ്റിക്കാട്ടൂർ മസ്‌കനുൽ അൻവാറിൽ നടക്കുന്ന ജാമിയ ആരിഫിയ്യ അൻവാരിയ്യ പതിമൂന്നാം വാർഷിക നാലാം സനദ് ദാന ആത്മീയ തർബിയത് സമ്മേളനം സമാപിച്ചു.മലപ്പുറം ഖാദി .ഒ പി. എം
മുത്തു കോയ തങ്ങൾ സനദ് ദാന സമ്മേളനം ഉത്‌ഘാടനം ചെയ്തു .ഹൈദരാബാദിലെ മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി തങ്ങൾ ,അഹമ്മദ് മുഹ്‌യുദ്ധീൻ ജീലാനി നൂരിഷാ സാനി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി .അബ്ദുൽ ബുഷ്‌റ മൗലവി ,സൈദ് മുഹമ്മദ് ബാഖവി ,യൂസുഫ് നിസാമി ശാഹ് (ജാമിയ ആരിഫിയ്യ അൻവാരിയ്യ പ്രിൻസിപ്പൽ ,കുറ്റിക്കാട്ടൂർ)യു .മുഹമ്മദ് ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു . മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി തങ്ങൾ ബിരുദ ദാനം നിർവഹിച്ചു .
Subscribe to:
Posts (Atom)


































