കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Friday, 28 December 2012
നാടിനു നൂറു മേനിയുമായി മരക്കാര്‍ ബാവയുടെ കൃഷി പാഠം
കുറ്റിക്കാട്ടൂര്‍ :കാലാവസ്ഥ വഴി മാറിയപ്പോള്‍ കൃഷി നാട്ടില്‍ നിന്നും അന്യം നിന്നപ്പോള്‍ പുതിയ കൃഷി പാഠ വുമായി മരക്കാര്‍ ബാവ മാവൂരില്‍ നൂറു മേനി വിളയിച്ചു ചരിത്രം തിരുത്തി . മാവൂരിലെ കര്‍ഷകനായ ബാവ യാണ് നെല്‍കൃഷിയില്‍ പരീക്ഷണത്തിന്റെ വിത്തിട്ടത് .കാലവര്‍ഷം കലി തുള്ളി പെയ്യാത്തത് കൊണ്ട് കൃഷിയില്‍ നിന്നും പലരും പിന്‍വാങ്ങി തുടങ്ങിയിരുന്നു .ഇവിടെയാണ് ബാവ വിത്തിട്ടു വിളവു കൊയ്തത് .വരണ്ട തന്റെ രണ്ടേക്കര്‍ വയലില്‍ സമീപത്തെ നീര്തടത്തില്‍ നിന്നും വെള്ളം എത്തിച്ചാണ് അത്യുഗ്ര ശേഷിയുള്ള വൈശാഖ് ഇനത്തില്‍ പെട്ട വിത്ത് വിതച്ചത് .വിളഞ്ഞ പാഠം കൊയ്തെടുക്കുന്നത് മാവൂരിന്റെ ഉത്സവമായി മാറി. മാവൂര്‍ പഞ്ചായത്ത് പ്രസി ;സി സുരേഷ് കൊയ്ത്തു ഉത്ഘാടനം ചെയ്തു .
Thursday, 27 December 2012
മാമ്പുഴക്ക് പുനര്‍ജനി "എന്‍. എസ്. എസ്ഫാറൂഖ് കോളേജിന്റെ സന്നദ്ധ തക്ക് നാടിന്‍റെ ഉപഹാരം
![]() |
| എന്‍ എസ എസ യുണിറ്റ് മാമ്പുഴയില്‍ നടത്തിയ ശുജീകരണ കാമ്പില്‍ പെരുവയല്‍ പൊതാതു മുഹമ്മദ് ഹാജി കാമ്പ് കോര്‍ ഡി നേട്ടര്‍ യുനുസ് സലീമിനു ഉപഹാരംനല്‍കുന്നു |
Tuesday, 25 December 2012
എന്‍ .എസ് .എസ് ക്യാമ്പ് മാമ്പുഴ ക്ക് "പുനര്‍ ജനിയായി "
![]() |
ഫാറൂഖ് കോളേജ് എന്‍ .എസ് .എസ് വിദ്യാര്‍ഥികള്‍ മാമ്പുഴ ശുചീകരിക്കുന്നു |
Wednesday, 19 December 2012
നാട് കാത്തിരിക്കുന്ന മീഡിയ വന്‍ ആസ്ഥാനം പണി അന്തിമ ഘട്ടത്തിലേക്ക് .
പണി നടന്നു കൊണ്ടിരിക്കുന്ന മീഡിയ വന്‍ ആസ്ഥനത്തിന്റെ ഒരു ഭാഗം
|
കുറ്റിക്കാട്ടൂര്‍ : നാട് കാത്തിരിക്കുന്ന മീഡിയ വന്‍ ആസ്ഥാനം പണി അന്തിമ ഘട്ടത്തിലേക്ക് . മെഡിക്കല്‍ കോളേജിനടുത്ത വെള്ളി പറമ്പില്‍ തുടങ്ങുന്ന മലബാറിലെ ആദ്യത്തെ ചാനല്‍ ആസ്ഥാനം ഫെബ്രുവരി 10 നു കേന്ദ്ര മന്ത്രി എ കെ ആന്റണി ഉത്ഘാടനം ചെയ്യും . ഏറ്റവും നൂതന സാങ്കേതിക വിദ്യ ചാനലിനെ മികവുറ്റ താക്കുമെന്നു ബന്ധെപെട്ടവര്‍ പറഞ്ഞു .മീഡിയ തമസ്ക്കരിച സത്യങ്ങളെ പുറത്തു കൊണ്ട് വരാനും ലോക സംഭവങ്ങളും ചലനങ്ങളും മലയാളിക്ക് എത്തിക്കാനും മീഡിയ വന്‍ മുന്പന്തിയിലുണ്ടാകം .മാത്രമല്ല നിലവാരമുള്ള പരിപാടികളുംചാനലിനെശ്രെദ്ധേയമാക്കും.പൊതു ജനങ്ങളില്‍ നിന്നും ഷെയറും സംഭാവനയും സീകരിച്ചാണ് ചാനല്‍ തുടങ്ങുന്നത് .മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും വില കല്‍പ്പിക്കുന്ന ഒരു ജനതയുടെ പ്രതീക്ഷയാണ് മീഡിയ വന്‍ ചാനലിലുടെ പൂവണിയുന്നത് .
Tuesday, 18 December 2012
എ.ഡബ്ള്യു.എച്ച് പോളിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് പോളിടെക്നിക്കില്‍ നടന്ന വിദ്യാര്‍ഥി
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ ആഹ്ളാദപ്രകടനത്തിനിടെ
സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. നന്മണ്ട സ്വദേശി എ. അരുണിനാണ്
തലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളിയാഴ്ച നടന്ന
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നാല് സീറ്റും യു.ഡി.എസ്.എഫ് മൂന്ന്
സീറ്റുമാണ് നേടിയിരുന്നത്. ഇരു വിഭാഗത്തിനും ആഹ്ളാദപ്രകടനം നടത്താന്‍
വ്യത്യസ്ത സമയവും അനുവദിച്ചിരുന്നു.
എന്നാല്‍, യു.ഡി.എസ്.എഫിന്‍െറ ആഹ്ളാദപ്രകടനം നടന്നതിനുശേഷം എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിലേക്ക് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അരുണിന് അടിയേറ്റത്. മെഡിക്കല്‍ കോളജ് പൊലീസെത്തി രംഗം ശാന്തമാക്കി.
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഷാമില്‍ (ചെയര്‍.), റാസിഖ് (വൈ. ചെയര്‍.), ഹര്‍ഷ (വൈ. ചെയര്‍പേഴ്സന്‍), എന്‍. മുഹമ്മദ് റിയാസ് (ആര്‍ട്സ് ക്ളബ് സെക്ര.), കെ. ജിതേഷ് (ജന. സെക്ര.), ടി.എം. വസിം അക്രം (മാഗസിന്‍ എഡിറ്റര്‍), യു.കെ. മുഹമ്മദ് ഫായിസ് (പി.യു.സി) എന്നിവരാണ് വിജയിച്ചത്.

പാലാട്ടു ഗംഗാധരന്‍ നായര്‍ നിര്യാതനായി
Saturday, 15 December 2012
അന്യസംസ്ഥാന തൊഴിലാളികളില്‍നിന്ന് രോഗഭീഷണി: നാട്ടുകാര്‍ ഭീതിയില്‍
കുറ്റിക്കാട്ടൂര്‍ :അന്യസംസ്ഥാന തൊഴിലാളികള്‍ പകര്‍ച്ച വ്യാധികളുടെ പിടിയിലാണെന്ന ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറ്റിക്കാട്ടൂര്‍ മേഖലയില്‍ നാട്ടുകാര്‍ ആശങ്കയില്‍. ആയിരക്കണക്കിന് തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. ഇവരില്‍നിന്ന് കൊതുക്, പ്രാണി എന്നിവ വഴി മന്ത്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പകരാനിടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ മുന്നറിയിപ്പ്. കുറ്റിക്കാട്ടൂരിലെ തമിഴ് തൊഴിലാളികള്‍ കോളനിയായി താമസിക്കുന്ന ഇടങ്ങള്‍ക്കു പുറമേ മഹാരാഷ്ട്ര ,ആസാം, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ശുചിത്തം കുറഞ്ഞ എരിയകളിലാണ് താമസിക്കുന്നത് .ഇതില്‍ പലയിടങ്ങളിലും സനിറ്റെഷന് സൗകര്യം .തീരെ കുറവാണ് .തൊഴിലാളികള്‍ മാലിന്യപ്പൊതികള്‍ റോഡരികില്‍ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. മിക്ക കേന്ദ്രങ്ങളിലും മതിയായ മാലിന്യ സംസ്കരണ സൗകര്യങ്ങളോ സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലാതെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്. രോഗം വന്നാല്‍, ഇവര്‍ ഡോക്ടര്‍മാരെ കാണിക്കുന്നില്ല. മെഡിക്കല്‍ ഷോപ്പുകളില്‍ വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്ന രീതിയാണിവര്‍ക്ക്. അന്യ സംസ്ഥാന തൊഴിലാളികളില്‍ പരിശോധന നടത്തിയപ്പോള്‍ ഇതില്‍ എട്ടു പേര്‍ക്ക് മന്ത് രോഗം കണ്ടെത്തിയിരുന്നു .ആനകുഴിക്കര ,എ .ഡബ്ലിയു .എച് റോഡ് .പടിഞ്ഞാറെ ബസ്ടോപ്പ് , ആനശേരി ,തുടങ്ങിയ ഭാഗങ്ങളിലാണ് ഇവര്‍ ഏറെയും താമസിക്കുന്നത് .ഇത്തരം കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ അധികവും മാമ്പുഴയിലെക്കണ് തള്ളുന്നത് .ഇത് പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
Friday, 14 December 2012
മോഷണം പോയ ബൈക്ക് തിരിച്ചു കിട്ടി
കുറ്റിക്കാട്ടൂര്‍ :ഓട്ടോ മറിഞ്ഞു മരണപെട്ട കുഴിമയില്‍ കോയയുടെ വീട്ടില്‍ നിന്നും മോഷണം പോയ ബൈക് മോഷ്ടാക്കള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി .രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കാണാതാവുകയായിരുന്നു . മോഷ്ടാക്കള്‍ വെള്ളി പറമ്പിലെ ഒരു വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തിയ വീട്ടുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു .മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റ ഡിയി ലെടുത്ത ബൈക് ഉടമ ക്ക് തിരിച്ചു നല്‍കി .മോഷ്ടാക്കളെ പിടി കിട്ടിയിട്ടില്ല.
Wednesday, 12 December 2012
മീഡിയ വന്‍ ചാനല്‍ ഫെബ്രു ;10 നു നാടിനു സമര്‍പ്പിക്കും
കുറ്റിക്കാട്ടൂര്‍ :മാധ്യമം ബ്രോഡ് കാസ്റ്റിംഗ് ലിമിറ്റ ടിന്റെ മീഡിയ വന്‍ ചാനല്‍ ഫെബ്രുവരി 10 നു കേന്ദ്ര മന്ത്രി എ. കെ .ആന്റണി കോഴികോട് നടക്കുന്ന ചടങ്ങില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും .കോഴിക്കോട് ജില്ലയിലെ വെള്ളി പറമ്പിലാണ് ചാനല്‍ ആസ്ഥാനം .മലബാറിലെ ആദ്യത്തെ ടെലിവിഷന്‍ ആസ്ഥാനമാണ് ഇത് .ഒന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സൌകര്യങ്ങളോടെ യുള്ള ആസ്ഥാനത്തിന്റെ പണി പൂര്‍ത്തിയായി വരുന്നുണ്ട് . ജനങ്ങളില്‍ നിന്നും ഷെയര്‍ പിരിച്ചാണ് ചാനല്‍ ആരംഭിക്കുന്നത് .പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത് .മീഡിയ തമസ്കരണം നടത്തുന്ന പാര്‍ശ്വ വല്‍കൃത വാര്‍ത്തകള്‍ പുറത്തു കൊണ്ട് വരാനും നീതിയോടൊപ്പം നില്‍ക്കാനും ചാനല്‍ രംഗത്തുണ്ടാവുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ .
പേന്‍ കാട്ടില്‍ ഖദീജ ഹജ്ജുമ്മ നിര്യാതയായി
നീതി ഉമ്മറ പടിയില്‍ ; സഞ്ചരിക്കുന്ന അദാലത്ത് 17ന് ജില്ലയില്‍
കുറ്റിക്കാട്ടൂര്‍ : നീതി ഉമ്മറപ്പടിയിലെത്തിക്കുക എന്ന മുദ്രാവാക്യവുമായി മൊബൈല്‍ അദാലത്ത്
വാന്‍ 17 മുതല്‍ ജനുവരി 15 വരെ ജില്ലയില്‍ പര്യടനത്തിനെത്തുന്നു. മധ്യസ്ഥത
വഴി വിവിധ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുക, നിയമോപദേശം നല്‍കുക,
ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങി വിവിധോദ്ദേശ്യത്തോടെയുള്ള
വാഹനം കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്ക് പരിധികളില്‍ പര്യടനം
നടത്തും. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി ആഭിമുഖ്യത്തിലുള്ള വാന്‍
കഴിഞ്ഞ മേയ് രണ്ടിനാണ് കോട്ടയത്തുനിന്ന് പ്രയാണമാരംഭിച്ചത്. വിവിധ
ജില്ലകളില്‍ പര്യടനം നടത്തി 16ന് മലപ്പുറം ജില്ലയില്‍നിന്നാണ്
കോഴിക്കോട്ടേക്ക് പ്രവേശിക്കുക. എല്‍.സി.ഡി പ്രോജക്ടര്‍, ചെറിയ
പ്രസംഗങ്ങള്‍ നടത്താനുള്ള ഉച്ചഭാഷിണി, കോടതിമുറി, കമ്പ്യൂട്ടര്‍
എന്നിവയെല്ലാം വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും വാനില്‍ പ്രവര്‍ത്തിക്കേണ്ട ടീമിനെ അതത് ജില്ലയില്‍ നിന്നാണ് തെരഞ്ഞെടുക്കുക. വിരമിച്ച ന്യായാധിപനടക്കമുള്ള ജുഡീഷ്യല്‍ ഓഫിസര്‍ക്കാണ് ചുമതല. അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വളന്‍റിയര്‍ തുടങ്ങിയവയുടെ പ്രതിനിധികളും ജീവനക്കാരും വാനിലുണ്ടാകും. സിവില്‍ കേസുകള്‍, ബാങ്ക് ലോണ്‍ കേസുകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കും. അങ്ങാടികള്‍, സ്കൂള്‍,ഗ്രാമപഞ്ചായത്ത് ഓഫിസ് തുടങ്ങി ഉചിതമെന്ന് തോന്നുന്ന എവിടെയും വാന്‍ പര്യടനം നടത്താം എന്നാണ് ചട്ടം. ഏറ്റവും പുതിയ നിയമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മുഖ്യപരിഗണന നല്‍കും.
ജില്ലയിലെ വിവിധ കോടതികളില്‍നിന്ന് മധ്യസ്ഥതക്ക് സാധ്യതയുള്ള കേസുകളും മൊബൈല്‍ അദാലത്തിന്‍െറ പരിഗണനക്ക് വിടും. വടകര,കൊയിലാണ്ടി, കോഴിക്കോട് എന്നീ കോടതിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി മുഖേന അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരത്തെയയക്കാം. 15ന് മുമ്പ് പരാതി ലഭിക്കണം. വിവിധ പഞ്ചായത്തുകള്‍ക്കും അദാലത്ത് വണ്ടി തങ്ങളുടെ പഞ്ചായത്തില്‍ വേണമെന്ന് ആവശ്യപ്പെടാം. 0495 2366044.

Saturday, 8 December 2012
കോഴിക്കോട് കലക്ടര്‍ക്കു നേരെ മണല്‍ മാഫിയയുടെ ആക്രമണം
കോഴിക്കോട് ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാറിനു നേരെ മണല്‍മാഫിയയുടെ ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെ അനധികൃതമായി മണല്‍ കടത്തുന്ന ലോറിയെ പിന്തുടരുമ്പോഴായിരുന്നു സംഭവം. കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മീതെ മണല്‍ ഇറക്കി മണല്‍ മാഫിയ രക്ഷപ്പെടുകയായിരുന്നു.
അനധികൃതമായി മണല്‍ കടത്തുന്ന ലോറിയെ അനുഗമിക്കുകയായിരുന്ന മണല്‍ മാഫിയയുടെ വാഹനം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ കോഴിക്കോട് കണ്ണാടിക്കുളം റോഡില്‍ വെച്ച് തടയുകയായിരുന്നു. ശേഷം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മീതെ മണല്‍ ഇറക്കുകയായിരുന്നു.
അക്രമികളെ കണ്ടെത്താനോ ലോറി പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ല. ലോറിയുടെ രജിസ്റ്റര്‍ നമ്പര്‍ കലക്ടര്‍ ആര്‍.ടി.ഓക്ക് കൈമാറിയിട്ടുണ്ട്.
മണല്‍ കടത്ത് പിടിക്കാന്‍ റെയ്ഡിന് വരുമ്പോഴെല്ലാം ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ വിവരം ചോര്‍ന്ന് കിട്ടി മണല്‍ മാഫിയ രക്ഷപ്പെടുന്നതിനാല്‍ ഇത്തവണ കലക്ടര്‍ തന്നെ നേരിട്ട് റെയ്ഡിന് ഇറങ്ങുകയായിരുന്നു.
Thursday, 6 December 2012
അബൂബക്കര്‍ കബീറിനും ഭാര്യ ലൈലക്കും സുമനസ്സുകള്‍ അത്താണി യൊരുക്കി
![]() |
| .അബൂബക്കര്‍ കബീ റും ഭാര്യ ലൈലയും പുതുതായി തുടങ്ങിയ കടയില്‍ |
ചാമടത്തു കുറുംബ്ര കണ്ടി അബൂബക്കറിനും ഭാര്യ ലൈലക്കും നിത്യ ജീവിതത്തിനു വഴി കണ്ടെത്താന്‍ ജമാഅത്തെ ഇസലാമി, കുറ്റിക്കാട്ടൂര്‍ സാക്കത് കമ്മറ്റി , കെ എന്‍ എം ,എന്നീ സംഘടനകള്‍ നല്‍കിയ സഹായം മറ്റുള്ളവരുടെ മുന്പില്‍ കൈ നീട്ടാതെ ഇരിക്കാന്‍ വഴിയൊരുക്കി . വീടിനടുത്ത വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്താനാണ് ഇവരുടെ സഹായം ഉപയോഗിച്ചത് . ദിവസവും മരുന്നിനുംനിത്യ ജീവിതത്തിനും പലരുടെയും സഹായം കൊണ്ടാണ് കഴിഞ്ഞിരുന്നത് .അറബി കോളേജിലും ടീ ,.ടീ .സി ക്കും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ പഠനംമുടങ്ങാതെ നോക്കുന്നതില്‍ ഇദ്ദേഹം ശുഷ്കാന്തി കാണിച്ചിരുന്നു .ഭാര്യ ലൈല യാണ് കടയില്‍ ഇദ്ദേഹത്തെ സഹായിക്കുന്നത് .വീട് നിര്‍മാണം കടം കൊണ്ട് പാതി വഴിയില്‍ നിലചിരിക്കയാണ് .കച്ചവടം പച്ച പിടിച്ചാല്‍ ആരുടേയും മുന്പില്‍ കൈ നീ തെണ്ടി വരില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ മാര്ച്
കുറ്റിക്കാട്ടൂര്‍ :പരിയങ്ങാട് പ്രവര്‍ത്തിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ പഞ്ചായത്ത് നടപടി എടുക്കണ മെന്നാ വശ്യപെട്ടു സി പി ഐ .എം നേന്ത്ര ത്വ ത്തില്‍ പെരുവയല്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്ച് നടത്തി .വര്‍ഷങ്ങളോളം പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും പിന്നീട് പഞ്ചായത്ത് വി ഭജന ശേഷം ഇത് പെരുമ ണ്ണ പഞ്ചായത്തിലേക്ക് മാറ്റുകയായിരുന്നു .ഇപ്പോള്‍ പെരുവയല്‍ പഞ്ചായത്തില്‍ എല്ലാ സൌകര്യവുമുള്ള പ രിയങ്ങാട് പ്രവര്‍ത്തിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ പഞ്ചായത്ത് നടപടി എടുക്കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപെട്ടു .
ഡി വൈ എഫ് ഐ കൊടിമര ജാഥ പ്രയാണം
Saturday, 1 December 2012
ഗൃഹ നായകന്‍ മരിച്ച വീട്ടില്‍ നിന്നും ബൈക്ക് മോഷണം നടത്തി
കുറ്റിക്കാട്ടൂര്‍ :ഓട്ടോ മറിഞ്ഞു മരണപെട്ട കുഴിമയില്‍ കോയയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണം പോയി .ഇന്നലെ രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട കെ എല്‍ .11 എം .5756 ഹീറോ ഹോണ്ട യാണ് കാണാതായത് .മകളുടെ ഭര്‍ത്താവ് സകീറിന്റെതാണ് ബൈക്ക് .മരണത്തിന്റെ ആഘാതം വിട്ടു മാറും മുന്‍പാണ് വീട്ടുകാര്‍ക്ക് മറ്റൊരു പ്രയാസമായി മോഷണം നടന്നത് .രാത്രി ജോലി കഴിഞ്ഞു വന്നു വീട്ടില്‍ നിര്‍ത്തിയ ബൈകാണ് നഷ്ടപെട്ടത് .നവമ്പര്‍ പതിനാലിനാണ് കോയ ഓട്ടോ മറിഞ്ഞു മരണപെട്ടത് .കുടുമ്പത്തിന്റെ തണല്‍ നഷ്ടപെട്ട വേദനയില്‍ കഴിയുന്നതിനിടയിലാണ് മോഷ്ടാക്കള്‍ ഈ ക്രൂരത ചെയ്തത് .
Thursday, 29 November 2012
ടാറിംഗ് പ്രവര്‍ത്തി റോഡ് കുളമാക്കി ;മെഡിക്കല്‍ കോളേജ് -മാവൂര്‍ റൂട്ടില്‍ അപകടം കൂടുന്നു
കുറ്റിക്കാട്ടൂര്‍: മെഡിക്കല്‍ കോളജ് മുതല്‍ മാവൂര്‍ വരെ റോഡ് പ്രവൃത്തി
തുടങ്ങിയിട്ട് രണ്ടു മാസം. പൂര്‍ത്തിയാവാത്ത റോഡടിലൂടെ വാഹനങ്ങള്‍ക്ക്
ദുരിതയാത്രയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത്.
ഉഴുതുമറിച്ച റോഡിനു മീതെ മെറ്റല്‍ പാതി താല്‍ക്കാലിക ടാറിങ്
നടത്തിയതുകൊണ്ട് രൂപപ്പെട്ട ചെറിയ വരമ്പുകള്‍ താണ്ടിവേണം വാഹനങ്ങള്‍ക്ക്
സഞ്ചരിക്കാന്‍. ഫലം റോഡപകടങ്ങള്‍ കൂടുകയും ചെയ്യുന്നു. കഴിഞ്ഞദിവസം
പുവാട്ടുപറമ്പില്‍ ബൈക്കപകടത്തില്‍പെട്ട് യുവാവ് ആശുപത്രിയിലായി.
കുറ്റിക്കാട്ടൂരില്‍ ദിനേനെയെന്നോണം ബൈക്കുള്‍ തെന്നിവീഴുന്നു. റഹ്മാനിയക്കടുത്ത് ഓട്ടോറിക്ഷി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരിച്ചു.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇരുഭാഗത്തും ഓവുചാലുകളും കലുങ്കുനിര്‍മാണവും പൂര്‍ത്തീകരിച്ചതിനു ശേഷമേ റോഡുപണി പൂര്‍ത്തിയാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ ചില അങ്ങാടികളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദം കാരണം റോഡ് ഉയര്‍ത്തുന്നതിന്‍െറ മാനദണ്ഡം പാലിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്.

Tuesday, 27 November 2012
കുറ്റിക്കാട്ടൂര്‍ യമാനിയ കോളേജില്‍ നിന്നും മുങ്ങിയ പ്രതി കയ്പമംഗലം സ്വദേശി
![]() |
| വിവാഹ -വൃക്ക തട്ടിപ്പ് കേസിലെ പ്രതി ഹനീഫ കയ്പമാങ്ങലത്ത് തെളിവെടുപ്പിന് കൊണ്ട് വന്നപ്പോള്‍ |
കുറ്റിക്കാട്ടൂര്‍ : വിവാഹ -വൃക്ക തട്ടിപ്പ് കേസിലെ പ്രതി ഹനീഫ കയ്പമംഗലം സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു .വിവിധ തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഹനീഫയെ കഴിഞ്ഞ 13 നു പാലക്കാടു വെച്ചാണ് അനേഷണ സംഘത്തിന്റെ പിടിയിലായത് .കുറ്റിക്കാട്ടൂര്‍ യമാനിയ കോളേജില്‍ ജോലി ചെയ്യുന്നതിനിടയില്‍ പാഴൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തു താമസിക്കുന്ന മുറിയില്‍ വെച്ച് യുവതിക്ക് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി ആഭരണവും പണവുമായി മുങ്ങുകയായിരുന്നു .ഇതിനെ തുടര്‍ന്ന അന്വേഷണത്തിലാണ്പോലീസ് പിടിയിലാകുന്നത് .ഏറ്റുമാനൂര്‍ പട്ടിതാനം ഇബ്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത് .വിലാസത്തില്‍ സംശയം തോന്നി അനെഷിച്ചപ്പോയാണ് ഇയാള്‍ കയ്പമംഗലം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത് .14 വര്ഷം മുന്‍പ് ചളി ങ്ങട് സ്വദേശിനിയെ വിവാഹം ചെയ്തു ആഭരണവുമായി മുങ്ങിയ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു .വിലയില്‍ എരുമേലി ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇയാള്‍ വിവാഹം കഴിച്ചതായി പോലീസ് കണ്ടെത്തി .ഇതില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയുടെ വൃക്ക വിട്ടു പത്തു ലക്ഷം തട്ടി മുങ്ങിയിരുന്നു .പാഴൂര്‍ സ്വദേശിനിയെ വിവാഹം ചെയ്തു താമസിക്കുന്ന മുറിയില്‍ വെച്ച് യുവതിക്ക് മയക്കു മരുന്ന് നല്‍കി ബോധം കെടുത്തി ആഭരണവുമായി മുങ്ങിയ ശേഷം ഇയാള്‍ മലപ്പുറം വിളയില്‍ സ്വദേശിനിയെ വിവാഹം ചെയ്തു മുങ്ങിയതായിരുന്നു . പണവുമായി മുങ്ങുകയായിരുന്നു .
Sunday, 25 November 2012
കുറ്റിക്കാട്ടൂര്‍ പോസ്റ്റ് ഓഫീസില്‍ എസ ബി മേള
കുറ്റിക്കാട്ടൂര്‍ :ക്ഷേമ പെന്ഷനുകള്‍ വാങ്ങിക്കുന്നവര്‍ക്ക് എക്കൌണ്ട് തുടങ്ങുന്നതിനു കുറ്റിക്കാട്ടൂര്‍ പോസ്റ്റ് ഓഫീസില്‍ ഈ മാസം 25 26 തിയ്യതികളില്‍ എസ് ബി മേള നടത്തുന്നു. പെന്‍ഷന്‍ കാര്‍ രണ്ടു പാസ്പോര്ട് സൈസ് ഫോടോ ,50 രൂപ തിരിച്ചറിയല്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ്,ഒറിജിനലും പകര്‍പ്പും എന്നിവ സഹിതം ഹാജരാവണം .
Wednesday, 21 November 2012
അജ്മല്‍ കസബിനെ തൂക്കിക്കൊന്നു
2008 ലെ മുംബൈ ഭീകരാക്രമണകേസിലെ പ്രതി പാക്കിസ്ഥാന്‍ പൌരന്‍ അജ്മല്‍ കസബിനെ തൂക്കിക്കൊന്നു. ഇന്നു രാവിലെ 7.30 ന് പൂണെ യേര്‍വാഡ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. രണ്ടു ദിവസം മുമ്പാണ് കസബിനെ അതീവരഹസ്യമായി ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും യേര്‍വാഡയിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. അന്നുതന്നെയാണ് കസബിനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം, ഗൂഢാലോചന തുടങ്ങി 86 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്.
കസബ് ഉള്‍പ്പെടെ പത്തു ഭീകരര്‍ താണ്ഡവമാടിയ 2008 നവംബര്‍ 26 ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 166 പേരാണു കൊല്ലപ്പെട്ടത്. 304 പേര്‍ക്കു പരുക്കേറ്റു. മഹാരാഷ്ട്ര ഭീകരവിരുദ്ധ വിഭാഗം (എടിഎസ്) തലവന്‍ ഹേമന്ദ് കര്‍ക്കറെ, ഏറ്റുമുട്ടല്‍ വിദഗ്ധനായ ഇന്‍സ്പെക്ടര്‍ വിജയ് സലാസ്കര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തുക്കാറാം ഓംബാളെ എന്നിവര്‍ ഉള്‍പ്പെടെ 59 പേരെയെങ്കിലും വധിച്ചതു കസബാണെന്ന വാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി ശരിവച്ചിരുന്നു.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയില്‍വേ സ്റ്റേഷനായ സിഎസ്ടി, രാജ്യത്തെ മുന്‍നിര ഹോട്ടലുകളായ ടാജ് മഹല്‍, ഒബ്റോയി ട്രൈഡന്റ്, ജൂത കേന്ദ്രമായ നരിമാന്‍ ഹൌസ്, 'കാമാ ആശുപത്രി, വിദേശികളുടെ ഇഷ്ടസങ്കേതമായ കൊളാബയിലെ ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ലഷ്കറെ തയിബയുടെ നിര്‍ദേശ പ്രകാരം നഗരത്തില്‍ ആക്രമണം നടത്തി 166 പേരെ കൊന്നൊടുക്കിയെന്നാണു കസബിനെതിരെയുള്ള കേസ്. മരിക്കുന്നതുവരെ യുദ്ധം ചെയ്യാനാണു പാക്ക് ഭീകരനേതാക്കള്‍ കസബ് ഉള്‍പ്പെട്ട പത്തംഗ സംഘത്തിനു നിര്‍ദേശം നല്‍കിയത്.
വധശിക്ഷ ഇളവുചെയ്യണമെന്ന് അഭ്യര്‍ഥിച്ചു അജ്മല്‍ കസബ് രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പങ്കാളിയായ കസബിനോട് ഒരു ദയയും കാട്ടേണ്ടെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്. രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജിയില്‍ നേരത്തെ മഹാരാഷ്ട്ര സംസ്ഥാന ആഭ്യന്തര വകുപ്പും ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി വന്‍ തുക ചെലവാക്കിയാണ് കനത്ത സുരക്ഷ സംവിധാനം ഒരുക്കി കസബിനെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ 53 കോടി രൂപയാണു സുരക്ഷയ്ക്കും മറ്റുമായി ഇതുവരെ ചെലവാക്കിയത്. പ്രത്യേക സുരക്ഷാ സെല്‍ നിര്‍മിക്കാന്‍ തന്നെ എട്ടുകോടി രൂപ ചെലവായി. ഒന്നരക്കോടി രൂപ ചെലവാക്കി ജെജെ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് നിര്‍മിച്ചു. ജയിലിനു ചുറ്റും അടിസ്ഥാന സൌകര്യ വികസനത്തിനും പ്രത്യേക വാഹനങ്ങള്‍ക്കുമായി ഒരു കോടി രൂപ ചെലവാക്കി.

Subscribe to:
Posts (Atom)