“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday, 29 April 2014

ഇനി വൈദ്യുദി ലൈന്‍ ഭൂമിക്കടിയില്‍ ;പണി പുരോഗമിക്കുന്നു


കേബിളിന് വേണ്ടി കുഴിയെടുക്കുന്നു 
കുറ്റിക്കാട്ടൂര്‍:  കാറ്റും മഴയും വരുമ്പോള്‍ മരം മുറിഞ്ഞു വീണു ഇനി വൈദ്യുദി മുടങ്ങില്ല . കേരള വൈദ്യുദി
ബോര്‍ഡ്‌  കെ വി ലൈനുകള്‍ ഭൂമിക്കടിയിലൂടെ കൊണ്ട് പോകുന്ന  പുതിയ പദ്ധതി  നടപ്പാക്കി തുടങ്ങി . ഓരോവര്‍ഷവും കാലവര്‍ഷകെടുതിയിലും മറ്റുമായി മരം മുറിഞ്ഞും കാലവര്‍ഷത്തില്‍  പെട്ടും   കെ വി ലൈനുകള്‍ തകരുന്നത് സാമ്പത്തികമായി വന്‍ നഷ്ടമാണ് വരുത്തി വെക്കുന്നത് .മാത്രമല്ല പവര്‍ നഷ്ടവും വരുന്നുണ്ട് .ഇതിനുള്ള പരിഹാരം എന്ന നിലക്കാണ് ന  ഭൂമിക്കടിയിലൂടെ കേബിളുകള്‍  വഴി വൈദ്യുദി കൊണ്ട് പോകുന്നത് . വെള്ളി പറംബ് സബ് സ്റ്റെഷനില്‍ നിന്നും ഇപ്പോൾ ഇതിന്റെ പണി തുടങ്ങി .തൊട്ടടുത്തുള്ള ട്രന്സ്ഫോര്മറിലേക്കുള്ള  ലൈനുകലുളും കെ വി ലൈനുകളും കൊണ്ട് പോകുന്ന പണി പുരോഗമിക്കുന്നു .ഇപ്പോൾ കുറ്റിക്കാട്ടൂര്‍ വരെ ലൈനിട്ടുഇ കഴിഞ്ഞു .ഇതിനിടെമറ്റു  കേബിളുടെ ഇടയിലൂടെ ഇത് കടന്നു പോകുമ്പോള്‍ അപകട സാദ്ധ്യത യുള്ളത് തള്ളികളയാന്‍ കഴിയില്ല .വലിയ ശുദ്ധ ജല പൈപ്പുകള്‍ കടന്നു പോകുന്നതിനു മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് .ഇതും അപകടം വരുത്തും .ഇടയ്ക്കിടെ പൊട്ടുന്ന പൈപ്പുകള്‍ ഒരു ഭീ ഷണിയാണ് .

Thursday, 17 April 2014

രജിത് മാവൂരിനു മാധ്യമ പുരസ്കാരം


ജില്ല പഞ്ചായത്തംഗം ഷറീന സുബൈര്‍ പുരസ്കാരം രജിത്നു നല്കുന്നു
കുറ്റിക്കാട്ടൂര്‍  :ജവഹര്‍ മാവൂര്‍എര്‍ പെ ടുത്തിയ വികസനോന്മുഖ പത്ര പ്രവര്‍ത്തനത്തിനുള്ള  മാധ്യമപുരസ്കാരം രജിത് മാവൂരിനു ലഭിച്ചു .മാവൂരിലെ പ്രമുഖ ക്ലബ്ബായ ജവഹറിന്റെ നാല്പത്തഞ്ചാം വാര്ഷികത്തിന്റെ ഭാഗമായി ഏര്‍പെടുത്തിയ പുരസ്കാരം ജില്ല പഞ്ചായത്തംഗം ഷറീന സുബൈര്‍ രജിത്നു നല്കി .മാധ്യമം മീഡിയ വന്‍  ലേഖ കനാണ് ഇദ്ദേഹം .

Wednesday, 16 April 2014

എസ് എസ് എല്‍ സി ഫലം ; പെരിങ്ങളം സ്കൂളിനു 97% കുറ്റിക്കാട്ടൂര്‍ 95%.,

   ഒന്‍പത് എ പ്ളസ് നേടിയ പെരിങ്ങളം സ്കൂളിലെനന്ദിത

കുറ്റിക്കാട്ടൂര്‍ :2013 -14 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. ഇത്തവണയും മോഡറേഷന്‍ നല്‍കിയിട്ടില്ല. എങ്കിലും വിജയ ശതമാനം റെക്കോര്‍ഡ് നിലയില്‍ വര്‍ധിച്ചു.
95.47 ശതമാനം ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 94.17 ആയിരുന്നു ഇത്. ഗള്‍ഫ്മേഖലയില്‍ 99.2ശതമാനവും ലക്ഷദ്വീപില്‍ 76.5 ശതമാനവുമാണ് വിജയം.എസ് എസ് എല്‍  സി വിജയശതമാനത്തില്‍  കുറ്റിക്കാട്ടൂര്‍ സ്കൂള്‍ ഇക്കുറി അല്പം കുറവ് അതെ സമയം   പെരിങ്ങളം  സ്കൂള്‍ നില മെച്ചപ്പെടുത്തി .പെരിങ്ങള ത്തിനു  97 ശതമാനവും കുറ്റിക്കാട്ടൂര്‍     95ശതമാനവും പേര്‍ വിജയിച്ചു  . കുറ്റിക്കാട്ടൂര്‍ കഴിഞ്ഞ വര്ഷം ഇത് 96 ശതമാനം ആയിരുന്നു .പരീക്ഷ എഴുതിയ 450 പേരില്‍  17 പേര്‍  തുടര്‍  പഠനത്തിനു അര്‍ ഹത നേടിയിട്ടില്ല .നാല് കുട്ടികള്‍ക്ക്മുഴുവന്‍ വിഷയത്തിലും എ പ്ളസ്ഉണ്ട് .   പെരിങ്ങളത്ത് 157 പേരില്‍  5 പേര്‍  പരാജയപ്പെട്ടു .വിജയികളില്‍ ഒന്‍ പതു എ പ്ളസ് നേടിയ രണ്ടു പേര്‍   നന്ദിത ,ആര്യ ,എന്നിവരാണ്‌ .

Friday, 11 April 2014

സൂപര്‍' താരത്തെ കാണാന്‍ ബൂത്തില്‍ ജനം ഇടിച്ചു കയറി

 പോളിംഗ് ബൂത്തില്‍ രേഖകള്‍ ശരിയാക്കുന്ന സന്തോഷ്‌ പണ്ടിത്  

 കുറ്റിക്കാട്ടൂര്‍ :സിനിമയിലെ   സൂപര്‍' താരത്തെ പോളിംഗ് ബൂത്തില്‍ കണ്ടപ്പോള്‍ വോട്ടര്മാരല്ലാത്തവരും കു നിന്നു .പഞ്ച് ഡയലോഗുകളിലൂടെ സിനിമാ  ലോകത്തെ കുത്തുകയും കോറുകയും  ചെയ്ത  ആക്ഷേപ ഹാസ്യക്കാരന്‍  ജനാധിപത്യത്തിന്റെ  ജോലിക്ക് വന്നപ്പോഴാണ് പോളിംഗ് ബൂത്തിനു താര പരിവേഷം കിട്ടിയത് .കോഴിക്കോട് ലോക  സഭ   മണ്ഡലത്തില്‍ പെട്ട പുവ്വാട്ടുപറമ്പ എല്  പി സ്കൂളില്‍ പോളിംഗ് ഓഫീസറായി വന്ന  സന്തോഷ്‌ പണ്ടിത്തിനെ കണ്ട വോടെര്‍ മാരാണ് സൂപര്‍' താരത്തെ  കണ്ട ആവേശത്തില്‍  വോട്ട് ചെയ്തത് .വാട്ടര്‍  അതോറിറ്റിയില്‍  സിവില്‍  എന്ജ്ജിനീയരിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥ നാണ് .തെരഞ്ഞെടുപ്പു ജോലിക്ക്   എത്തുന്നത് ഇത് രണ്ടാം തവണയാണ് . കഴിഞ്ഞ തവണ കടലുണ്ടിയിലായിരുന്നു .അന്നു  ജനം തിരിച്ചറിഞ്ഞില്ല .ഇപ്പോള്‍  തിരിച്ചറിഞ്ഞപ്പോള്‍  ജനം നിയന്ത്രണം വിടുമോ എന്നപേടിയും സന്തോഷ്‌ പണ്ടിത്തിനു ഉണ്ടായിരുന്നു .  വോടെര്‍ മാരല്ലാത്തവര്‍  പുറത്തു  നിന്ന് പാവങ്ങളുടെ  സൂപര്‍' താരത്തെ കണ്ടു .

Tuesday, 8 April 2014

കൊട്ടികലാശം, അടിപിടി ,പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് .

കൊണ്ഗ്രസ്സുകാർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് നടത്തുന്നു 

കുറ്റിക്കാട്ടൂർ : വീറും വാശിയും പൊടി  പൂരമാക്കിയ കൊട്ടികലാശം മെഡിക്കൽ കോളേജ്    പരിസരത്തു ഉരസലിൽ സമാപിച്ചു .എൽ  ഡി എഫ് പ്രവർത്തകർ യു ഡി എഫ് കാരെ ആക്രമിച്ചു എന്നാരോപിച്ച് കൊണ്ഗ്രസ്സുകാർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റെഷനിൽ കുത്തിയിരിപ്പ് നടത്തി .മതിയായ പോലീസുകാർ സ്ഥലത്തില്ലാത്തതാണ് കൊണ്ഗ്രസ്സുകാർക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത് .
  എൽ  ഡി എഫ് പ്രകടനത്തിൽ പങ്കെടുത്തവർ ഇവര്ക്ക് നേരെ കല്ലെറി ഞ്ഞതാണ് പ്രശ്നത്തിന് കാരണം .മതിയായ പോലീസ് സംരക്ഷണം ലഭിക്കാത്തതിൽ പ്രതിഷേധിച് കുത്തിയിരിപ്പ് നടത്തിയ ഇവരെ സി ഐ  ഉല്ലാസ് എത്തി ശാന്തരാക്കി തിരിച്ചയച്ചു .  

ജനങ്ങള്‍ക്ക്‌ മുന്‍പില്‍ നയവും നിലപാടും പറയാന്‍ കഴിയാതെ പ്റമുഖ പാര്‍ടികള്‍;കൊട്ടികലാശം ഇന്ന്

കുറ്റിക്കാട്ടൂര്‍ -മുണ്ടുപാലം റോഡിനരികില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്തികളുടെപ്റ ചരണ ബോഡുകള്‍ 

കുറ്റിക്കാട്ടൂര്‍ :പതിനാറാം ലോകസഭ യിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരളം മറ്റെന്നാള്‍  പോളിംഗ് ബൂത്തിലേക്ക് നീങ്ങുംപോള്‍ രാജ്യത്തെ ബാധിക്കുന്ന പ്റ ശ്നങ്ങളില്‍  നയവും നിലപാടും പറയാന്‍  കഴിയാതെ പ്റമുഖ പാര്‍ടികള്‍   വിയര്ക്കുന്നു .പത്തു വര്ഷം ഭരിച്ച  പ്റധാന മന്ത്റിയുടെ പടം പോലും സ്ഥാനാര്തികളുടെ ചിത്രത്തോടൊപ്പം വെക്കാന്‍  കഴിയാതെ യു ഡി എഫ് വികസന  രാഷ്ട്റീയം  പറയുന്നു .ഇടതുപക്ഷം  5 മണ്ഡലങ്ങളില്‍  പാര്ടി പതാക ഒരിക്കലും കയ്യിലെന്താത്തവരെ  നിര്‍ത്തി മൂന്നാം  മുന്നണിയെ  
 അധികാരത്തിലേറ്റാ നാണ്‌ പറയുന്നത്. ബി ജെ പി ക്ക് ഗുജറാത്ത്‌  വികസനത്തിന്റെ മാതൃക നടപ്പിലാക്കാന്‍ രാജ്യത്തിന്‌ മോദി  പ്റധാന മന്ത്റി ആവേണ്ടതുണ്ട്‌ .  ഗുജറാത്തിലെ സാധാരണക്കാരന്റെ പ്റ ശ്നങ്ങള്‍ മറച്ചു വെച്ച് മോഡി അനുകൂല മീഡിയയുടെ സഹായത്തോടെയുള്ള കള്ള പ്ചാരണമാണ് ഇവര്‍ നടത്തുന്നത് . കേരളത്തില്‍  ഇക്കുറി ജനകീയ പ്റശ്നങ്ങള്‍    ഏറ്റെടുത്ത ആളുകളും സംഘടനകളും മത്സര രംഗത്ത് വന്നത് രാഷ്ട്രീയ പാര്ട്ടികളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട് . എം പി ഫണ്ട് വാങ്ങി വികസനം നടപ്പാക്കിയതിന്റെ ക്റഡിറ്റിനപുറം  പാര്‍ ലിമെന്റില്‍ ജനങ്ങളുടെ  പ്റ ശ്നങ്ങളില്‍  ഇവര്‍  സീകരിച്ച   നയവും നിലപാടും ചര്ച്ച ചെയ്യാന്‍ ഇവര്‍  തയ്യാറല്ല .ഓയല്‍  കോര്‍ പറേ ഷനെ കമ്പനിയാക്കിയപ്പൊള്‍ .വര്ഗീയ വിരുദ്ധ ബില്‍  അവതരിച്ചപ്പോള്‍ .ആധാര്‍കാര്‍ഡ് വിഷയത്തില്‍  ഉള്ള നിലപാടുകള്‍ .അങ്ങിനെ ജനങ്ങളോട് ഉത്തരം പറയേണ്ട വിഷയങ്ങളില്‍ 
എം പി മാര്‍ എന്ത് നിലപാട് സീകരിച്ചു എന്ന് ജനം അറിയേണ്ടതുണ്ട് .ഇക്കാരിയങ്ങള്‍ വിളിച്ചു പറയുന്നത് പുതുതായി നിലവില്‍  വന്ന ജനകീയ രാഷ്ട്രീയ സംഘടനകളാണ് . വെല്‍ ഫെയര്‍ പാര്‍ടി  .എസ്  ഡി പി ഐ  ,ആര്‍ എം പി ,എന്നിവരാണ് പ്റമുഖ രാഷ്ട്രീയ പാര്‍ ടികളോ ടൊപ്പം രംഗത്തുള്ളത് .കോഴിക്കോട് മണ്ഡലം തിരിച്ചു പിടിക്കാന്‍ സി പി എം ന്റെ വിജയ രാഘവന്‍  പ്റ ചരണത്തില്‍ മുന്നിലാണ് .കോണ്ഗ്റസിന്റെ എം കെ   രാഘവന്‍ സീറ്റ് നില നിര്‍ത്താനുള്ള തീവ്റ ശ്റമത്തിലാണ് .    വെല്‍ ഫെയര്‍ പാര്‍ടി പിന്തുണയോടെ  ആര്‍ എം പി സ്ഥാനാര്‍ഥി  പ്റ താപ് കുമാറും , എസ്  ഡി പി ഐ സ്ഥാനാര്‍ഥി  മുസ്തഫ കൊമ്മേരിയും ബി ജെ പി യുടെ  സി കെ പത്മ നാബനും രംഗത്തുണ്ട് . 

Friday, 4 April 2014

മാമ്പുഴ മാലിന്യം ;മലിനീകരണ ബോര്‍ഡ്‌ അന്യേഷിക്കും


മാമ്പുഴയില്‍ കെട്ടി നില്ക്കുന്ന മാലിന്യം
 കുറ്റിക്കാട്ടൂര്‍ : മാമ്പുഴയില്‍  കക്കൂസ് മാലിന്യം തള്ളി യതുമായി ബന്ധപ്പെട്ടു മലിനീകരണ നിയന്ത്രണ  ബോര്‍ഡ്‌ അന്യേഷിക്കും . ഒഴുക്ക് നിലച്ച മാമ്പുഴയുടെ കൈത്തോട്ടില്‍  പുതുക്കി പണിയുന്ന കെട്ടിടത്തിലെ  കക്കൂസ് മാലിമാണ്  തള്ളിയത് . ഇതിനെതിരെനാട്ടുകാര് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട് .തോടിന്റെ കരയിലുള്ള സ്ഥാപനങ്ങളിലെ മനില ജലവും ഇറ ചികടയിലെ മാലിന്യവും കൊണ്ട് തോട് നിറ ഞ്ഞിരിക്കയാണ് .രോഗാണുക്കള്‍  തിളച്ചു മറിയുന്ന ഇവിടെ പകര്‍ച്ച വ്യാധികള്‍  ഏ തു സമയവും  പടരാനുള്ള സാധ്യതയുണ്ട് .പരിസര വാസികള്‍  രോഗ ഭീതിയില്‍ കഴിയുകയാണ് . മാലിന്യം തള്ളുന്നത് ക്രിമിനല്‍കുറ്റമാണ് .അത് കൊണ്ട് തന്നെ പോലീസ് കേസെടുക്കാനുള്ള ഒരുക്കത്തിലാണ് . മാമ്പുഴ സംരക്ഷണ സമിതി ബന്ദ്ധപ്പെട്ടവര്‍ ക്ക് പരാതി കൊടുത്തിട്ടുണ്ട് 

Thursday, 3 April 2014

കുറ്റിക്കാട്ടൂര്‍ രോഗ ഭീതിയില്‍ ; കക്കൂസ് മാലിന്യം മാമ്പുഴയില്‍ തള്ളുന്നു

മാമ്പുഴയിലേക്ക് ഒഴുക്കുന്ന മാലിന്യം

 കുറ്റിക്കാട്ടൂര്‍:പരിസരത്തെ കെട്ടിട ഉടമ കക്കൂസ് മാലിന്യം മാമ്പുഴയുടെകൈത്തോട്ടില്‍  തള്ളിമണ്ണിട്ട്‌ മൂടി  .മാത്രമല്ല കെട്ടിടത്തിലെ മാലിന്യ പൈപ്പുകള്‍  തോട്ടിലേക്ക് തുറന്നു വെചതു കാരണം മലിന ജലം ഇവിടെ കെട്ടിനിന്നു രോഗാണുക്കള്‍  തിളക്കുകയാണ് .പണി നടന്നു കൊണ്ടിരിക്കുന്ന വെസ്റ്റെണ്‍ ഹോടലില്‍  നിന്നുള്ള കക്കൂസ് മാലിന്യമാണ് തള്ളിയതെന്ന് സംശയിക്കുന്നു .തൊട്ടടുത്ത അമാന ടവര്‍ , കോഴിക്കട എന്നിവിടത്തെയും മാലിന്യം ഇവിടെ കെട്ടി കിടക്കുകയാണ് ,ഒഴിക്കില്ലാത്ത തോട്ടില്‍ ഇവ കുമിഞ്ഞു കൂടി പരിസരത്തു രോഗം പടര്ന്നു പിടിക്കാന്‍  ഇതിടയാക്കും . മഴ പെയ്താല്‍  ഇവ മാമ്പുഴയിലേക്ക് ഒഴുകുകയും ചെയ്യും .കുറ്റിക്കാട്ടൂര്‍ സര്‍വീസ് സ്റ്റെഷന്‍  മുതല്‍  ആനകുഴിക്കര വരെയുള്ള ഭാഗങ്ങളില്‍
കക്കൂസ് മാലിന്യം മാമ്പുഴയില്‍ 
കൈത്തോടിന്റെ പരിസരത്തുള്ള  സ്ഥാപനങ്ങളും  കൈത്തോട്ടില്‍ ആണ് മാലിന്യം  തള്ളുന്നത് .ഇതിനെതിരെ നേരത്തെ മാമ്പുഴ സംരക്ഷണ സമിതിപെരുവയല്‍  പഞ്ചായത്തിനും ആരോഗ്യ വിഭാഗത്തിനും പരാതി നല്കിയിരുന്നു .ഇക്കാര്യത്തില്‍  വേണ്ടത്ര  നടപടി എടുക്കാത്തത് കൊണ്ടാണ് പ്രശ്നം രൂക്ഷമായത് . മാലിന്യം തള്ളിയവര്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന്  മാമ്പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു .

Thursday, 27 March 2014

വിത്തും വളവും വളയിട്ട കൈകള്‍ക്ക് പ്രിയം :വിളഞ്ഞത്‌ നൂറ് മേനി


കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പുഞ്ചപ്പാടം ഇനിയൊരിക്കലും തരിശാകില്ല. കരിവളയണിഞ്ഞ പെണ്‍കൂട്ടായ്മയുടെ കൈക്കരുത്ത് വയലിലെ പച്ചപ്പണയാതിരിക്കാന്‍ എന്നുമുണ്ടാകും. തരിശായി കാടുപിടിച്ചിരുന്ന വയലില്‍ ആരെയും ആകര്‍ഷിക്കുംവിധം തലയെടുപ്പോടെയാണ് നെല്ലും പച്ചക്കറികളും വിളഞ്ഞ് ഹരിതശോഭ പരത്തുന്നത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കൂട്ടായ്മ കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്നത്. പെരുവയലിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങളായ 25 വനിതകളാണ് കൃഷി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്ത് പരീക്ഷണാര്‍ഥം തുടങ്ങിയ കൃഷിയാണ് ഇവരുടെ കൈമെയ് മറന്ന കഠിനാധ്വാനത്തിലൂടെ ഇന്ന് ഒമ്പതര ഏക്കറോളം വ്യാപിച്ചത്. കഴിഞ്ഞവര്‍ഷം നാല് ഏക്കര്‍ സ്ഥലത്ത് പച്ചക്കറികള്‍ മാത്രമായിരുന്നു കൃഷിയിറക്കിയിരുന്നതെങ്കില്‍, ഇത്തവണ നാല് ഏക്കറില്‍ നെല്ലും നാലര ഏക്കറില്‍ പച്ചക്കറികളുമാണ്. കൃഷിരീതികളൊക്കെ അന്യമായിരുന്ന പെണ്‍കൂട്ടായ്മക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചതിന്‍െറ ആത്മവിശ്വാസമാണ് പ്രചോദനമായത്. തൊഴിലുറപ്പിലൂടെയാണ് കൃഷിക്കുവേണ്ട ആദ്യഘട്ട പ്രവൃത്തികള്‍ ചെയ്തത്.
വിത്തും വളവും മാര്‍ഗനിര്‍ദേശങ്ങളും പെരുവയല്‍ കൃഷിഭവന്‍ നല്‍കി. തൊഴിലുറപ്പ് പദ്ധതി കോഓഡിനേറ്റര്‍ നാസര്‍ ബാബു ഇവര്‍ക്കുവേണ്ട ഉപദേശനിര്‍ദേശങ്ങളുമായി മുന്നില്‍ നിന്നു. കൂട്ടായ്മയിലെ 25 പേരും ദിവസവും ഊഴംവെച്ച് കൃഷി പരിപാലിച്ചു. രണ്ടര മാസത്തെ കൃത്യമായ പരിചരണത്തില്‍ എല്ലാ കൃഷികളും വിളവെടുപ്പിന് പാകമായി.30ഓളം ഇനത്തില്‍പെട്ട പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. അതില്‍ ഏറെ ആവശ്യക്കാരുള്ള പയര്‍, വെണ്ട, ചുരങ്ങ, പാവല്‍, ചീര, മത്തന്‍, പടവലം, പീച്ചങ്ങ, കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവയാണ് ഏറെയും ചെയ്തത്. അത്യുല്‍പാദനശേഷിയുള്ള ഉമ, ഐശ്വര്യ, വെള്ള കുറുവ, ത്രിവേണി എന്നീ നെല്‍വിത്തുകളാണ് ഉപയോഗിച്ചത്.
വിളവെടുക്കുന്ന പച്ചക്കറികള്‍ കോഴിക്കോട്, കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുവയല്‍ എന്നിവിടങ്ങളിലാണ് വിപണനം ചെയ്യുന്നത്. ജോ. ബി.ഡി.ഒ എം.സി. പ്രഭാകരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പെരുവയല്‍ പഞ്ചായത്ത് അസി. സെക്രട്ടറി എന്‍. രാജേഷ്, തൊഴിലുറപ്പ് കോഓഡിനേറ്റര്‍ നാസര്‍ ബാബു വാഴക്കാട്, ഒ. നൃത്യ, യു. രോഹിണി ദേവി, എം.പി. ദിവ്യ, ഇ.ടി. സ്മിത, കെ.ടി. ജമീല, കെ.സി. തങ്കമണി, കെ.കെ. ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

Sunday, 23 March 2014

ജല ദിനം ;കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് നടത്തി


കുറ്റിക്കാട്ടൂർ :അന്താരാഷ്ട്ര ജല ദിനാചരണ ത്തോടനുബന്തിച്ചു മാമ്പുഴ സംരക്ഷണ സമിതി കീഴ്മാട് ഏരിയ കമറ്റി സി .ഡബ്ലു .യു ആർ  ഡി എമ്മിൻറെ സഹകരണത്തോടെ കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് നടത്തി.150 വീടുകളിലെ കിണർ വെള്ള സാമ്പിളുകളാണ് പരിശോധിച്ചത് .പരിപാടിയുടെ ഉത്ഘാടനം മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ്ണ്ട് ടി കെ എ അസീസ്‌ നിർവഹിച്ചു .എൻ  ചന്ദ്രൻ  അദ്ധ്യക്ഷത വഹിച്ചു .പി. കോയ .ടി മുഹമ്മദ്‌ എന്നിവർ സംസാരിച്ചു .

Friday, 14 March 2014

ഗുജറാത്ത് വംശ ഹത്യ; മ്യുസിക് ആല്ബം ഫെയ് സ്‌ ബുക്കില്‍ ശ്രദ്ധിക്കപ്പെടുന്നു

 കുറ്റിക്കാട്ടൂര്‍ : ഗുജറാത്ത് വംശ ഹത്യയെയും മോദി ഉയര്‍ത്തുന്ന ഭീതിയും ഓര്‍ മപ്പെടുത്തുന്ന  മ്യുസിക് ആല്ബം   ഫെയ് സ്‌ ബുക്കില്‍  ശ്രദ്ധിക്കപ്പെടുന്നു .മോദിയുടെ ഗുജറാത്ത് മാത്രകകള്‍  ഇന്ത്യയിലെ ന്യൂനപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ഭയത്തം നല്കുന്ന ജനാധിപത്യത്തിനാകണം വോട്ട് വിനിയോഗിക്കാന്‍ എന്ന് ഇത് നമ്മെ ഓര്‍മപ്പെടുത്തുന്നു .ഇതിനകം പതിനായിരത്തിലേറെ പേര് ഈ വീഡിയോ പങ്കു വെച്ചു .ആക്രോശിക്കുന്ന ഫാഷിസവും അവർ നടത്തിയ ക്രൂരതകളും രാജ്യത്തിന്റെ പൈത്രകത്തെ പിച്ചി ചീന്തുകയാണ് .അനീസ്‌ പൊന്‍മളയാണ് ഇത് നിര്‍മ്മിച്ചത്‌ .

Wednesday, 12 March 2014

ആയിഷ ഉമ്മ വോട്ടിംഗ് യന്ത്രം തൊട്ടു;വയസ്സ് 103

ആയിശുമ്മക്ക് ജില്ല കലക്ടർ സി എ ലത വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നു 

കുറ്റിക്കാട്ടൂർ : ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പിൽ നൂറ്റി മൂന്നിൽ എത്തിയ ആയിഷ ഉമ്മയുടെ വിരൽ വോട്ടിംഗ് യന്ത്രത്തിൽ പതിയും. ജില്ലയിലെ പ്രായം കൂടിയ വോട്ടർ എന്ന ആദരവിലാണ് തെരഞ്ഞെടുപ്പു ഉദ്ധ്യോഗസ്ഥർ ഇവരെ തേടി എത്തിയത് .പെരുവയൽ പഞ്ചായത്തിലെ പുവ്വാട്ട് പറമ്പ്  പേരാട്ടു ആയിഷുമ്മക്കു വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നത്പരിച യപ്പെടുത്താൻ  ജില്ല കലക്ടർ സി എ ലതയുടെ കൂടെ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടില് വന്നു .ആദ്യമായാണ്‌ ആയിഷ ഉമ്മ വോട്ടിംഗ് യന്ത്രത്തിൽ വിരൽ  തൊടുന്നത് .  15 വര്‍ഷമായി വോട്ടര്‍  പട്ടികയി ല്‍ നിന്നും പേര് നീക്കം ചെയ്ത ആയിഷുമ്മക്കു 1998 ല്‍ തിരിച്ചറിയല്‍  കാര്‍ഡ് വന്നതിനു ശേഷം ആദ്യമായാണ്‌ ഐ ഡിലഭിക്കുന്നത്‌ .  വാര്ഡ് അംഗം ഷറഫുദ്ധീന്റെ നേന്ത്രത്ത്വത്തിൽഇവരുടെ വീട്ടിൽ  എത്തി ഓണ്‍ലൈൻ വഴിയാണ്
തിരിച്ചറിയല്‍  കാര്‍ഡ് കൈമാറുന്നു (ഫയൽചിത്രം )
ആയിശുമ്മയെ വോട്ടേഴ്സ് ലിസ്റ്റിൽ പേർ ചേർത്തത് .മകൻ സുലൈമാൻറെ കുടുമ്പ തോടോപ്പമാണ് താമസം .ഇത്തവണ ഇവർ മകന്റെ കൂടെ വോട്ട് ചെയ്യാൻ പോകുമെന്ന് ഇവർ പറഞ്ഞു .

Tuesday, 18 February 2014

എ ഡബ്ലിയു എച് എന്ജ്ജിനീയറിന്‍ഗ് കോളേജ് മാനേജ്മെന്റ്റിനെതിരെ നാട്ടുകാര്‍ പ്രക്ഷൊപത്തിനൊരുങ്ങുന്നു


  കുറ്റിക്കാട്ടൂര്‍ :പൊതു റോഡും വഴികളും അടച്ചു കെട്ടി സഞ്ചാര സ്വാതന്ത്ര്യംനിഷേധിച്ചതിലും  പരിസര വാസികള്‍ക്കെതിരെ  പോലീസില്‍ വ്യാജ പരാതികൊടുത്തതിലും പ്രതിഷേധിച്ച് എ ഡബ്ലിയു എച് എന്ജ്ജിനീയറിന്‍ഗ് കോളേജ്  മാനേജ്മെന്റ്റിനെതിരെ നാട്ടുകാര്‍ പ്രക്ഷൊപത്തിനൊരുങ്ങുന്നു .പരിസര വാസികള്‍ ഉപയോഗിച്ചിരുന്ന ഇട വഴികള്‍കടന്നു പോകുന്ന ഭാഗത്ത് വീതി കുറച്ചു കണ്‍ വെര്‍ട്ടുകള്‍ കെട്ടി ഇവര്‍  വഴി തടസ്സപ്പെടുത്തിയിരുന്നു .നാട്ടുകാര്‍നിര്മിച്ച റോഡിലേക്കു കടക്കുന്ന ഭാഗം വീതികൂട്ടാന്‍ അനുവതിക്കില്ലന്നാണ് ഇവരുടെ  നിലപാട് .ഈ നടപടി നില നില്ക്കെയാണ് പരിസര വാസികള്‍  റോഡ്‌ കയ്യേറി എന്നവ്യാജ പരാതി പോലീസില്‍  നല്കിയത് .   എ ഡബ്ലിയു എച് എന്ജ്ജിനീയറിന്‍ഗ് കോളേജ്  മാനേജ്മെന്റ്റിനെ ഇത്തരം നടപടിക്കെതിരെയാണ് മയൂരം കുന്നു പൌര സമിതിയുടെ നെന്ത്ര്വ ത്തത്തില്‍ നാട്ടുകാര്‍സമരത്തിനിറങ്ങുന്നത് .യോഗത്തില്‍ പെരുവയല്‍  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ്‌ പൊതാതു  മുഹമ്മദാജി അദ്ധ്യക്ഷനായിരുന്നു .വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ട് ,രക്ഷാധി കാരികളായ ഇ എം കോയ ,പ്രഭാകര കുറുപ്പ്, രവികുമാര്‍ , റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍സംസാരിച്ചു  .നിസാര്‍ അഹമ്മദ് സ്വാഗതവും  സാജിറാസ് നന്ദിയും പറഞ്ഞു . മയൂരം കുന്നു പൌര സമിതി ഭാര വാഹികള്‍ :
നന്ദ കുമാര്‍ (പ്രസിഡന്റ്റ്‌) സാജിറാസ് ( വൈസ് പ്രസിഡന്റ്റ്‌)നിസാര്‍ അഹമ്മദ് (സെക്രടറി )രവികുമാര്‍ ജോയിന്റ്  സെക്രടറി)മേപാറ്റ മുഹമ്മദ്‌ (ഖ ജാഞ്ചി )രക്ഷാധികാരികള്‍ :ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ്‌ പൊതാതു  മുഹമ്മദാജി ,വാര്‍ഡ്‌ മെമ്പര്‍ അനീഷ്‌ പാലാട്ട്, ഇ എം കോയ ,പ്രഭാകര കുറുപ്പ്, രവികുമാര്‍ , റഹ്മാന്‍ കുറ്റിക്കാട്ടൂര്‍.

Monday, 17 February 2014

എ ഡബ്ലി യു എച് കോളേജ് സമരം :എം എസ് എഫ് -ലീഗ് രണ്ടു തട്ടില്‍


 കുറ്റിക്കാട്ടൂര്‍  : എ ഡബ്ലി യു എച് എഞ്ജിനീയറിങ്ങ്  കോളേ ജിലേക്ക് ഫെബ്രുവരി18 നു :എം എസ്  എഫ് നടത്തുന്ന മാരര്‍ചിനു എതിരെ മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള  സെല്‍ഫ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ (എസ്  ടി യു ) രംഗത്ത് വന്നു പെരുവയല്‍  പഞ്ചായത്ത് വൈസ്പ്രസിഡന്റ്റും  മുസ്ലിം ലീഗ് നേതാവുമായ   പൊതാത്തു മുഹമ്മദ്‌ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗം എം എസ്  എഫ്  മാര്ച്  അനാവശ്യവും വേണ്ടി വന്നാല്‍  നേരിടുമെന്ന മുന്നറിയിപ്പുമായി പത്ര  പ്രസ്താവന നടത്തിയത് .ഇതിനെതിരെ   എം എസ്  എഫ് സമര സമിതി ചെയര്‍മാന്  ഷിജിത് ഖാനും ജനറല്‍  കണ്‍ വീനര്‍സിറാജുദ്ധീനും  രംഗത്ത് വന്നു .രാജാവിനെക്കാള്‍ വലിയ  രാജ ഭക്തി കാണിക്കുന്ന എസ്  ടി യു നിലപാട് ലജ്ജകരമാണെന്ന് ഇരുവരും പറഞ്ഞു .ഇതു പ്രാദേശിക ലീഗ്  ,:എം എസ്  എഫ് അണികള്‍ക്കിടയില്‍  പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട് .മാനേജ്മെന്റിന്റെ താല്പര്യം സംരക്ഷിക്കുന്ന പ്രാദേശിക നേതാക്കള്‍ ക്കെതിരെ നേരത്തെ അണികള്‍ക്കിടയില്‍ മുറു മുറുപ്പുണ്ട്.ഇതിനിടെ നാട്ടുകാര്ക്കെതിരെ പോലീസില്‍  കള്ള പരാതി കൊടുത്ത മാനെജ്മെന്റ് നടപടിക്കെതിരെ നാട്ടുകാരുടെ ആക്ഷന്‍  കമ്മറ്റി രൂപീകരണം ഇന്ന് രാത്രി 7 മണിക്ക് വാര്ഡ് അംഗം അനീഷ്‌ പലാട്ടിന്റെ അദ്ധ്യക്ഷതയില്‍  നടക്കും .  

Thursday, 30 January 2014

നൂറ്റി നാലില്‍ അയിഷുമ്മക്കു പെന്‍ഷനും വോടേ ഴ്സ് കാര്‍ഡും


ആയിഷുമ്മ ഐ ഡി കാര്‍ഡു ഏറ്റു  വാങ്ങുന്നു
കുറ്റിക്കാട്ടൂര്‍ :ഒരു നൂറ്റാണ്ടിന്‍റെ ഇരുട്ടും വെളിച്ചവും കണ്ട പേരാട്ടു ആയിഷുമ്മക്കു ഐ ഡി കാര്‍ഡും വാര്‍ധക്യ പെന്‍ഷനും ലഭിച്ചപ്പോള്‍ പേരാട്ടു വീട്ടില്‍  ഇരട്ടി മധുരം .നൂറ്റി നാല്  പിന്നിട്ട 15 വര്‍ഷമായി വോട്ടര്‍  പട്ടികയി ല്‍ നിന്നും പേര് നീക്കം ചെയ്ത ആയിഷുമ്മക്കു 1998 ല്‍ തിരിച്ചറിയല്‍  കാര്‍ഡ് വന്നതിനു ശേഷം ആദ്യമായാണ്‌ ഐ ഡിലഭിക്കുന്നത്‌ .നേരത്തെ അവശത കാരണം വോട്ടര്‍  പട്ടികയി ല്‍ പേര് ചെക്കാന്‍  പോവാതിരുന്നത് കൊണ്ടാണ് തിരിച്ചറിയല്‍  കാര്ഡ് ലഭിക്കാതിരുന്നത് .ഇതിനിടക്കാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപ്പില്‍ വരുത്തിയ പുതിയ മാറ്റം ആയിഷുമ്മക്കു തുണയായത് .ഓണ്‍ ലൈന്‍  രജിസ്ട്രേഷനും ബി ല്‍  ഒ ഹിയറിങ്ങും വഴിയാണ്  ആയിഷുമ്മയെ പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍  വീട്ടില്‍ ചെന്ന്  വോട്ടര്‍ ലിസ്റ്റില്‍ ചേര്ത്തത് . കഴിഞ്ഞ  വോടേഴ്സ് ദിനത്തി ല്‍ പെരുവയ ല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ്‌ അംഗം ഷറഫുദ്ധീനും ബി ല്‍ ഒ പറക്കോളില്‍ ജംഷീറും   വീട്ടിലെത്തിയാണ് കാര്‍ഡ് കൈമാറിയത് .പെന്‍ഷനുള്ള  നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വാര്‍ധക്യത്തിന്റെ അവശത പേറുന്നത്തിനിടയില്‍ പെന്ഷന്‍ ലഭിക്കുന്നത് .32 വര്‍ഷം മുന്‍പ് ഭര്ത്താവ് മരിച്ച ആയിഷുമ്മ മകന്‍  സുലൈമാനോടൊപ്പമാണ്  താമസിക്കുന്നത് .

Wednesday, 29 January 2014

മദ്യം ,മയക്കു മരുന്ന് ,വ്യാപകം ;വിദ്യാര്‍ഥി കളും ഇട നിലക്കാര്‍


 കുറ്റിക്കാട്ടൂര്‍: മദ്യം ,മയക്കു മരുന്ന് ഉപയോഗം എല്ലാ നിയന്ത്രണങ്ങളും മറി കടന്നു വ്യാപകമാകുന്നു .കുറ്റിക്കാട്ടൂര്‍,ആനക്കുഴിക്കര എ.ഡബ്ള്യു.എച്ച് എഞ്ച് നീയറിന്‍ഗ് കോളേജ് പരിസരം എന്നിവിടങ്ങളിലും കോളേജ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ചില സ്വകാര്യ ഹൊസ്റ്റലുകള്‍ കേന്ദ്രീകരിച്ചുമാണ് ഇതിന്‍റെ ഉപയോഗവും വിതരണവും നടക്കുന്നത് .മൊത്തമായി മദ്യം ചില കേന്ദ്രങ്ങളില്‍ എത്തിച്ചു ആവശ്യക്കാര്‍ക്ക്   നല്‍കുകയാണ്  ചെയ്യുന്നത് . വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കു മരുന്ന് ഉപയോഗം വര്ധിച്ചതായി പറയപ്പെടുന്നു .അധികവും വീട് വിട്ടു നില്ക്കുന്ന വരിലാണ് ഈ പ്രവണത. രാത്രിയായാല്‍ കോളേജിന്റെ പരിസരം ബഹള മാണെ ന്നു പരിസര വാസികള്‍  പറയുന്നു .മാത്രമല്ല ഹൈസ്കൂള്‍  കുട്ടികളെ ലക്‌ഷ്യം വെച്ച് പാന്‍  മസാല ഉല്പന്നങ്ങളും കടകളില്‍ രഹസ്യമായി വില്പന തുടരുന്നു . ആനക്കുഴിക്കര കേന്ദ്രീകരിച്ചാണ് നിരോധിത ഉല്പന്നങ്ങളുടെ വില്‍പന നടക്കുന്നത് .കഴിഞ്ഞ ദിവസം   ചില കടകളില്‍ നിന്ന് പോലീസ് ഇവ പിടിച്ചെടുത്തിരുന്നു  . അന്യ സംസ്ഥാന തൊഴിലാളികളുടെ പെരുപ്പം മയക്കു മരുന്ന് മാഫിയക്ക് കൂടുതല്‍ അവസരം ഒരുക്കുകയാണ് .ഇതിനിടെ നാട്ടുകാരുടെ നിസന്ഗത  പരക്കെ വിമര്ശിക്കപ്പെടുന്നു .

എ.ഡബ്ള്യു.എച്ച് പോളിയില്‍ സംഘര്‍ഷം ; കോളജ് അടച്ചു.


എ.ഡബ്ള്യു.എച്ച്പോളി 
കുറ്റിക്കാട്ടൂര്‍: ഇരു മാനേജ്മെന്‍റുകളുടെ തര്‍ക്കം കാരണം റസീവര്‍ ഭരണത്തിലായ എ.ഡബ്ള്യു.എച്ച് പോളിയില്‍ വീണ്ടുംസംഘര്‍ഷം. അകാരണമായി വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇയര്‍ ഔാട്ടാ ക്കിയെന്നാരോപിച്ച് ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തുടങ്ങിയ വിദ്യാര്‍ഥി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അധികൃതര്‍ മറ്റൊരു വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഇന്നലെ മെഡിക്കല്‍ കോളജ് പൊലീസ് എത്തിയാണ് രംഗം   ശാന്തമാക്കിയത്. ഇയര്‍ ഔാട്ടാ ക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്ന ആവശ്യം നിരാകരിച്ച പ്രിന്‍സിപ്പലുമായി ഒരു മാസത്തിലേറെയായി അസ്വാസ്ഥ്യം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ടെക്നിക്കല്‍ ബോര്‍ഡിന്‍െറ നിര്‍ദേശം മറികടന്ന് വകുപ്പുമേധാവിയായി ജോലിചെയ്യാത്ത ഒരാള്‍ പ്രിന്‍സിപ്പലായി വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും ഇയര്‍ ഔാക്കിയ വിദ്യാര്‍ഥിയെയും സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെയും തിരിച്ചെടുക്കണമെന്നുമാണ് സമരക്കാരുടെ മുഖ്യ ആവശ്യം. എന്നാല്‍, പ്രിന്‍സിപ്പല്‍ ലീവുള്ള സമയത്ത് വിദ്യാര്‍ഥികള്‍ മോശമായ പോസ്റ്ററുകള്‍ പതിക്കുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്തതിനാണ് ഒരാളെ സസ്പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിവേക് പി. ജോണ്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്‍െറ നടപടി അറിഞ്ഞില്ലെന്ന് മറ്റധ്യാപകരും പറയുന്നു.
പരീക്ഷ അടുത്ത സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥികളും സ്ഥാപനാധികാരികളും നടത്തുന്ന കിടമത്സരത്തില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. അതിനിടെ, വിദ്യാര്‍ഥികളുമായി മെഡിക്കല്‍ കോളജ് സി.ഐ കെ. ഉല്ലാസ് നടത്തിയ അനുരഞ്ജനചര്‍ച്ചയും പരാജയപ്പെട്ടു. ബുധനാഴ്ച മലാപ്പറമ്പിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇനി അറിയിപ്പു വരുന്നതുവരെ കോളജ് അടച്ചതായി പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Monday, 27 January 2014

കുറ്റിക്കാട്ടൂര്‍ റോഡ്‌ വികസനം ;തണല്‍ നഷ്ടമാകുന്നു


കുറ്റിക്കാട്ടൂര്‍ :റോഡ്‌ വികസനത്തിന്‍റെ  അവസാന പ്രവര്‍ത്തികള്‍ തക്രതിയായി നടക്കുമ്പോള്‍ റോഡരികിലെ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നു .ചെറൂപ്പ മുതല്‍ മെഡിക്കല്‍ കോളേജ് വരെയാണ് വികസനംനടക്കുന്നത് .നാട്ടുകാര്ക്ക് നടക്കാന്‍ഫുട് പാത്തുകള്‍ഡ്രൈനേജ് നു മുകളില്‍ സൗകര്യം ചെയ്തിട്ടുണ്ട് .ഇതിനിടെ കുറ്റിക്കാട്ടൂര്‍അങ്ങാടിക്ക്  തണല്‍ നല്കുന്ന12 ലേറെ മരംമുറിച്ചി നീക്കാനാണ് പരിപാടി . റോഡിന്‍റെ വീതി കൂടുമ്പോള്‍ മരം മുറിക്കുകയെ നിവ്ര്‍തിയുള്ളൂ എന്നാണു പറയുന്നത് .

Friday, 24 January 2014

ഓര്‍മകളില്‍ മധുരം നിറച ഉമ്മ 1935-2014 ജനുവരി 20


ഓര്‍മകളില്‍ മധുരം നിറച്ചു, വേദനകളില്‍ എണ്ണ  പുരട്ടി, ചിരിയില്‍ വ്യഥകള്‍ ഒതുക്കി..
അതി ജീവനത്തിന്റെ കൂട്ടക്ഷരങ്ങള്‍ ചേര്‍ത്തു നിര്‍ത്തി,
വിശപ്പിന്‍റെ കനലില്‍ കണ്ണീരുറ്റിയ കാലത്തെ ഒരോര്‍മയായി  ഞങ്ങള്ക്ക് നല്‍കിയതുമ്മ ...
അപ്പോഴും പന്ത്രണ്ടു മക്കള്‍ക്ക്‌ തണ ലേകിയതും ഉപ്പയുടെ നെട്ടൊട്ടത്തിന്റെ നട്ടുച്ചയും കടലിരമ്പം വന്ന മനസ്സില്‍ ഞാന്‍ കണ്ടു ...
നേരത്തെ വിട പറഞ്ഞു പോയ നാലു പേര്‍ ഉപ്പയുടെ തോളിലിരുന്നുപുഞ്ചിരിയുടെ പൂത്തിരി വെട്ടംനിറച്ചു ഉമ്മയെ കാത്തിരുന്നു ...
ആരാമവും അരുവിയും വസന്തം നിറച്ച സ്വര്‍ഗത്തില്‍ അവര്‍ ഉമ്മയെ വരവെല്ക്കും ...
ഉമ്മറ ത്തെ ത്തുംമ്പോള്‍ ഓര്‍മകള്‍കടിച്ചിറക്കി മനസ്സ്  ശൂന്യതയിലേക്ക്  പായുകയാണ് ....
ബാക്കി വെച്ച കടമകള്‍ക്ക് മാപ്പ്  ..
- റഹ്മാന്‍  കുറ്റിക്കാട്ടൂര്‍-

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More