“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Tuesday, 30 September 2014

ഒമ്പത് വര്‍ഷത്തെ തടവില്‍ നിന്ന് മോചനം; അബ്ദുറഹ്മാന് ഇത് രണ്ടാം ജന്മം

 
ഇടത്ത് -അബ്ദുറഹ്മാൻ കുടുമ്പത്തോടൊപ്പം 

കുറ്റിക്കാട്ടൂർ : ഇരുളടഞ്ഞ ജയിലറക്കുള്ളിലെ ഒരു ദശാബ്ദത്തോളം നീണ്ട തടവു ജീവിതത്തിന് ശേഷം മോചിതനായി നാട്ടിലേക്കത്തെിയപ്പോള്‍ മാവൂര്‍ പാറമ്മല്‍ പുന്നോത്ത് അബ്ദുറഹ്മാന് അത് രണ്ടാം ജന്മമായി. ചെയ്യാത്ത തെറ്റിന് ഒമ്പത് വര്‍ഷത്തിലധികം നീണ്ട കഠിന തടവാണ് പുരുഷായുസ്സില്‍ ഇയാള്‍ അനുഭവിച്ചത്. എന്നാല്‍, തടവിലെ നീറുന്ന കൊടിയ പീഡനങ്ങള്‍ക്കിടയിലും സഹായിക്കേണ്ടവരൊക്കെ മുഖം തിരിച്ചപ്പോള്‍ പാഴായത് ഇയാളുടെ ജീവിതത്തിന്‍െറ നല്ല കാലം.
2003ലാണ് ഏറെ സ്വപ്നങ്ങളുമായി സൗദിയിലേക്ക് വിമാനം കയറിയത്. മൂന്നു വര്‍ഷത്തോളം പലവിധ ജോലികള്‍ ചെയ്തു. അതിനിടയില്‍ റിയാദിലെ അല്‍സബര്‍ കമ്പനിയില്‍ ജോലി കിട്ടി.
ജോലിയില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം ഒരുവിധം തള്ളിനീക്കുന്നതിനിടയിലാണ് അബ്ദുറഹ്മാന്‍െറ ജീവിതത്തിന് ഇരുള്‍പടര്‍ത്തി കമ്പനിയിലെ പാകിസ്താനി ജീവനക്കാരന്‍ മരിച്ചത്. മരണത്തിനുത്തരവാദിയെന്നാരോപിച്ച് അബ്ദുറഹ്മാനെയും ഹൈദരാബാദ് സ്വദേശിയെയുമടക്കം അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയത്. ആദ്യത്തെ ആറുമാസം പൊലീസ് സ്റ്റേഷനിലെ സെല്ലിലും, പിന്നീട്, മലാസ് ജയിലിലേക്കും മാറ്റി. അതിനിടയില്‍ മോചനത്തിന് വേണ്ടി പലതവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ആദ്യം ഒരാള്‍ വന്ന് കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ പിന്നീട് ഒരാളും തിരിഞ്ഞു നോക്കിയില്ലത്രെ. അതിനിടയില്‍ അവിടത്തെ കോടതി പിടിക്കപ്പെട്ടവരാരും കുറ്റവാളികളല്ളെന്ന് കണ്ടത്തെിയെങ്കിലും ഇടപെടേണ്ടവര്‍ സഹായിക്കാത്തതിനാല്‍ മോചനം നീണ്ടു. നിരവധി തവണ മോചനത്തിന് വേണ്ടി പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി എല്ലാവരോടും ബന്ധുക്കളും സുഹൃത്തുക്കളും രേഖാമൂലം സഹായമഭ്യര്‍ഥിച്ചു. എന്നാല്‍, അവരും പ്രശ്നത്തില്‍ ഇടപെട്ടില്ല.
ഇങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാരായ അഫ്സല്‍, മുനീഫ് എന്നീ സുഹൃത്തുക്കള്‍ സഹായവുമായത്തെിയത്.
ഇവരുടെ നിരന്തര ശ്രമഫലമായാണ് ഒമ്പത് വര്‍ഷത്തെ തടവിനു ശേഷം 28ാം തീയതി ഞായറാഴ്ച അബ്ദുറഹ്മാന്‍ ഇരുമ്പഴിക്കുള്ളില്‍നിന്ന് പുറത്തത്തെിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭാര്യ സക്കീന, മക്കളായ ഫാത്തിമ, റജില്‍ബാന്‍, പിതാവ് അബു, മാതാവ് ഫാത്തിമ, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേരാണ് സ്വീകരിക്കാനത്തെിയത്.
ഇനി ആര്‍ക്കും തന്നെ പോലുള്ള ദുരനുഭവം ഉണ്ടാകരുതെന്നും ഇനിയുള്ള കാലം നാട്ടില്‍തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.

Sunday, 28 September 2014

പാറപ്പുറായിൽ അബൂബക്കർ നിര്യാതനായി


കുറ്റിക്കാട്ടൂർ : പാറപ്പുറായിൽ അബൂബക്കർ (72) നിര്യാതനായി .ഭാര്യ ;ബിചീവി .മക്കൾ :റഷീദ് ,ഉബൈദ് ,സിയാദ് ,ഷംസാദ് ,മരുമക്കൾ :സുബൈർ ചെറുവണ്ണൂർ ,മിസ്‌രിയ .ശബ്ന ,പർവീൻ .  സഹോദരങ്ങൾ ;ആമിന പെരുമണ്ണ .പരേതരായ കോയക്കുട്ടി .പരീകുട്ടി ,മുഹമ്മദ്‌ ,ആയിഷ .

Monday, 22 September 2014

ആദരം ,അനുമോദനം .വെൽഫെയർ പാർടി യുണിറ്റ് സമ്മേളനം ആഘോഷമായി .

ശംസുദ്ധീൻ ചെറുവാടി  ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു 

കുറ്റിക്കാട്ടൂർ ;സമൂഹത്തിലെ വിവിധ തുറകളിലുള്ള വ്യക്തികളെ ആദരിച്ചും വിദ്യാർഥികളെ അനുമോദിച്ചും ചെറുത്തു നിൽപു രാഷ്ട്രീയത്തിന്റെ സംഘ ബോധം ഉണർ ത്തിയ    വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ യുണിറ്റ് സമ്മേളനം വിവിധ ജന വിഭാഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി .   .നാട്ടിലെ കർ ഷക  തൊഴിലാളികളായ  മയൂരം കുന്നുമ്മൽ അമ്മാളു ,വെള്ളായി ,ഒടുക്കത്തി എന്നിവർകകുള്ള ആദരംവെൽഫെയർ പാർടി ജില്ല സെക്രടറി പൊന്നമ്മ ജോന്സൻ  നൽകി  ,പാടത്ത് വിത്തെറിഞ്ഞു ഞാറു നട്ട കൈകൾ കൊണ്ട് അന്ഗീകാര ത്തിന്റെ ഉപഹാരം അവർ ഏറ്റു  വാങ്ങി . വിദ്യഭ്യാസ പ്രവർത്തകനുള്ളഉപഹാരം  കെ ബാലകൃഷ്ണൻ മാസ്റ്റർക്ക് വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് നൽകി .അധ്യാപക പ്രതിഭ മാനവേദൻമാസ്റ്റർക്കുള്ള  ഉപഹാരം  ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി നല്കി .കലാ സേവനത്തിനുള്ള  ഉപഹാരം റഷീദ് നാസ് ,വിദ്യാർഥികളായ നീതു ,റീമ എന്നിവരും .  ഉപഹാരം സീകരിച്ചു.
ഒടുക്കത്തി ഉപഹാരം എട്ടു വാങ്ങുന്നു .
ശംസുദ്ധീൻ ചെറുവാടി സമ്മേളനം ഉത്ഘാടനം ചെയ്തു .  ചടങ്ങിൽ സ്വാഗത സംഘം കണ്‍ വീനർ റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു. വെൽ ഫെയർ ഫോറം ജിദ്ധ പ്രസിഡ ന്റ് റെയി നോൾ ഡ്‌ ഇട്ടൂപ്പ് മുഖ്യ പ്രഭാഷണം നിർവഹിച്ചു വെൽഫെയർ പാർടി നന്മ ആഗ്രഹിക്കുന്നവരുടെ സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. പൊന്നമ്മ ജോന്സൻ ,ജോണ്സൻ മാസ്റ്റർ .വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്ത് പ്രസിഡൻട്  ടി ടി സുലൈമാൻ എന്നിവർ  സംസാരിച്ചു .ഹബീബ് റെയിൻബോ , നൌഫൽ എന്നിവർ ഗാനം ആലപിച്ചു . സുരേഷ് കുമാർ മിമിക്രി അവതരിപ്പിച്ചു ചടങ്ങിൽ വെൽഫെയർ പാർടിപെരുവയൽ പഞ്ചായത്സെക്രടറി ടി പി ശാഹുൽ ഹമീദ് മാനിയമ്പലം  രാധ കൃഷ്ണന് പാർടി മെമ്പർ  ഷിപ് നല്കി  .  യുണിറ്റ്  പ്രസിഡൻട്അനീസ്‌ സ്വാഗതവും യുണിറ്റ് സെക്രടറി ഫിറോസ്‌ കട്ടയാട്ട് നന്ദിയും പറഞ്ഞു .

Sunday, 21 September 2014

വിവാഹധൂർത്തിനെതിരെ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു .

മുസ്‌ലിം ലീഗ്കുന്നമംഗലം മണ്ഡലം  പ്രസിഡ ന്റ്റ് അബൂബകർ മൗലവി   സംസാരിക്കുന്നു  
 കുറ്റിക്കാട്ടൂർ ;മുസ്‌ലിം  സമുദായത്തിലെ വിവാഹ രംഗത്തെ   ആർഭാടവും പൊങ്ങച്ചവും ഒഴിവാക്കാൻ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു.മുസ്‌ലിം ലീഗിന്റെ സംസ്ഥാന  ഘടകം പ്രഖ്യാപിച്ച ആർഭാട വിവാഹത്തിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം കമ്മറ്റി പുവ്വാട്ടു  പറമ്പിൽ വിളിച്ചു ചേർത്ത സമുദായ സംഘ ടന പ്രതിനിധികളുടെ യോഗമാണ് ഒറ്റകെട്ടായി ഈ സാമൂഹ്യ തിന്മക്കെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രമാണിമാരും സമുദായ നേന്ത്ർ ത്വവും മാതൃ കയായാൽ സാധാരണക്കാർ ഇത് പിൻ  പറ്റുമെന്നു എല്ലാവരും അഭിപ്രായപെട്ടു .ഇതിനു മഹല്ല് ഒരു പെരുമാറ്റ ചട്ടം ആവിഷ്കരിക്കനമെന്നും നിർദേശിച്ചു . .മുസ്‌ലിം ലീഗ് ജില്ല സെക്രടറി ഖാദർ മാസ്റ്റർ ഉത്ഘാടനം ചെയ്തു .കുന്നമംഗലം മണ്ഡലം പ്രസിഡ ന്റ്റ് അബൂബകർ മൗലവി    അദ്ധ്യകഷനായിരുന്നു .ആർ .വി കുട്ടിഹസ്സൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി .മൂസ സഖാഫി (എസ് വൈ എസ് )റഷീദ് ഒള വണ്ണ (കെ എൻ എം )റഫീഖ് റഹ്മാൻ മൂഴിക്കൽ (ജമാഅത്തെ ഇസ്‌ലാമി )മുസ്തഫ നസ്റി (നദ് വത് )ഇദ് രീസ് (എസ എം എ )ശുകൂർ മാസ്റ്റെർ (മഹല്ല് ഫെഡ് റേഷൻ )സി മരക്കാരുട്ടി ,കെ മൂസ മൗലവി എന്നിവര്‍  സംസാരിച്ചു.കെ പി കോയ .റഹ്മാൻ കുറ്റിക്കാട്ടൂർ ,ടി പി സിദ്ധീഖ് എന്നിവർ സമ്പന്ദിചു . 

Wednesday, 17 September 2014

വെൽഫെയർ പാർടി യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന്


കുറ്റിക്കാട്ടൂർ : വെൽഫെയർ പാർടി കുറ്റിക്കാട്ടൂർ  യുനിറ്റ് സമ്മേളനം സെപ്തമ്പർ 21 ന് നടക്കും .വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമ്മേളനം ജില്ല സെക്രടറി ശംസുദ്ധീൻ ചെറുവാടി ഉത്ഘാടനം നിർവഹിക്കും .പൊന്നമ്മ ജോണ്‍ ,ജോണ്സൻ നെല്ലിക്കുന്ന് ,അൻവർ സാദത്ത്‌ തുടങ്ങിയവർ സംസാരിക്കും .പ്രദേശത്തെ മാതൃ ക കർഷക തൊഴിലാളി .കർഷകൻ ,വിദ്യഭ്യാസ പ്രതിഭ ,വിദ്യഭ്യാസ പ്രവർത്തകൻ ,ആക്ടി വിസ്റ്റ് ,തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും .

മില്‍മ പ്ലാന്റില്‍ നിന്ന് മാലിന്യം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു

മിൽമ ജലം 

കുറ്റിക്കാട്ടൂർ : പെരിങ്ങൊളം  മില്‍മയില്‍ നിന്ന് മലിനജലം പുറംതള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മില്‍മയുടെ മലബാര്‍ മേഖലാ കാര്യാലയത്തിലെ ഐസ്‌ക്രീം പ്ലാന്റില്‍നിന്ന് പുറംതള്ളുന്ന മലിനജലമാണ് സമീപത്ത് കെട്ടിനിന്ന് വന്‍ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. 
സമീപപ്രദേശത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുക് ശല്യംരൂക്ഷമാകുകയും മലിനജലം കിനിഞ്ഞിറങ്ങി കിണര്‍ ഉപയോഗശുന്യമാവുകയും ചെയ്തതായി സമീപവാസികള്‍ പറയുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചത്. നേതാക്കളായ സി. അബ്ദുറഹ്മാന്‍, ടി.ടി. സുലൈമാന്‍, ഇ.പി. അന്‍വര്‍ സാദത്ത്, അനീസ്, പി.പി. അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സമര സംഗമം സംഘടിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു.

Tuesday, 16 September 2014

വീഥികളെ അമ്പാടിയാക്കി ഉണ്ണി കണ്ണന്മാർ ചിലങ്കയ ണിഞ്ഞു .


കുറ്റിക്കാട്ടൂർ ;മയിൽ‌പീലി തിരുമുടിയിൽ തിരുകി പോന്നോടകുഴലൂതി  ഉണ്ണി
 കണ്ണന്മാർ  ചിലങ്കയ ണിഞ്ഞു വീഥികളെ അമ്പാടിയാക്കി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ദ്ധിച്ചു നടന്ന ഘോഷ യാത്ര കുറ്റിക്കാട്ടൂർ അങ്ങാടിയിൽ സമാപിച്ചു ,വെള്ളിപറമ്പ ,കീഴ്മാട് ,ചെമ്മലത്തൂർ ,തുടങ്ങിയ ഭാഗത്തുള്ള ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്ര കമ്മറ്റി കളുടെയും ആഭി മുഖ്യത്തിലായിരുന്നു ,ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജയും ഇതോടൊപ്പം നടന്നു ,  തെരുവുകളിൽ ആളുകൾ  നിറഞ്ഞു .വാഹന ഗതാഗതം  മണിക്കൂറിലേറെ തടസ്സപെട്ടു .

മുഹമ്മദ് അനസിന്‍െറ മരണം തകര്‍ത്തത് കുടുംബത്തിന്‍െറ പ്രതീക്ഷകളെ


കുറ്റിക്കാട്ടൂർ : പഠനവും ഒഴിവുസമയങ്ങളില്‍ ജോലിയും ചെയ്ത്, ഉമ്മയുടെയും സഹോദരിമാരുടെയും പ്രതീക്ഷയായിരുന്നു ഞായറാഴ്ച തിരൂരില്‍ ട്രെയിന്‍ തട്ടി മരിച്ച ഒളവണ്ണ കോഴിക്കോടന്‍ കുന്ന് കളത്തില്‍ സുഹറയുടെ മകന്‍ മുഹമ്മദ് അനസ് (17). ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച അനസിനെയും സഹോദരിമാരേയും ജോലിചെയ്താണ് സുഹറ വളര്‍ത്തിയത്.
പാലാഴിയില്‍ പ്ളസ് ടു വിദ്യാര്‍ഥിയായ അനസ് ഒഴിവുസമയങ്ങളില്‍ ജോലിക്ക് പോയിരുന്നു. സുഹൃത്തിന്‍െറ ബന്ധുവീട് സന്ദര്‍ശിച്ച് തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍നിന്ന് ബാഗും വാങ്ങി തിരിച്ച് പോരാനൊരുങ്ങുമ്പോഴാണ് അനസ് അപകടത്തില്‍പെട്ടത്.
നിര്‍ത്തിയിട്ട ട്രെയിനിന്‍െറ കമ്പാര്‍ട്ട്മെന്‍റിനുള്ളിലൂടെ ഒന്നാം ട്രാക്കിലേക്ക് കടക്കുമ്പോള്‍ തിരൂരില്‍ സ്റ്റോപ്പില്ലാത്ത ജമ്മുതാവി–മംഗലാപുരം എക്സ്പ്രസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തിരൂര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് നൂലിഴ വ്യത്യാസത്തിലാണ്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഒടുമ്പ്ര ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കി

Thursday, 4 September 2014

സബ് സിഡികൾ വെട്ടിക്കുറക്കുന്നതിനെതിരെ സപ്ലൈകോക്ക് മുൻപിൽ വെൽഫയർ പാർടി ധർണ

 ധർണ ഉദ്ഘാടനം ചെയ്തു അൻവർ സാദത്ത്‌സംസാരിക്കുന്നു
കുറ്റിക്കാട്ടൂർ :സർക്കാർ പൊതു വിതരണ ഷാപ്പുകൾ വഴി  വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ സബ് സിഡികൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച്   കുറ്റിക്കാട്ടൂർ സപ്ലൈകോക്ക്  മുൻപിൽ വെൽഫയർ പാർടി ധർണ നടത്തി .കോർപറേ റ്റു കൾക്ക് വേണ്ടി കോടികളുടെ നികുതി ഇളവുകൾ പ്രഖ്യാപിക്കുകയും പാവപെട്ടവനുള്ള സേവനങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടി  ജനാധി പത്യ വിരുദ്ധവും
ജനദ്രോഹകരവുമാണെ ന്നു ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ചവെൽഫയർ പാർടി കുന്നമംഗലം  മണ്ഡലം പ്രസി ഡ ന്റ് അൻവർ സാദത്ത്‌ പറഞ്ഞു.പെരുവയൽ പഞ്ചായത്ത്‌    പ്രസി ഡ ന്റ് ടി ടി സുലൈമാൻ അദ്ധ്യക്ഷനായിരുന്നു .യുണിറ്റ്പ്രസി ഡ ന്റ് അനീസ്‌ മുണ്ടോട്ട് .സെക്രടറി ഫിറോസ്‌ എ ടി .അഷ്‌റഫ്‌ പറക്കോളിൽ. ആഷ ,ഹമീദ് ടി പി  ഷാഹിദ് .റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു . 

Monday, 1 September 2014

സാമൂഹ്യ വിരുദ്ധർ ഓട്ടോ തകർത്തു.


കുറ്റിക്കാട്ടൂർ :വീട്ടിൽ  നിർത്തിയിട്ട ഓട്ടോ റിക്ഷ സാമൂഹ്യ വിരുദ്ധർ തകർത്തു.  കൊണ്ടടമീത്തൽ ഷാഫിയുടെ കെ ,എൽ 57 ഡി 9883  ഓടോയാണ് ഇന്ന് പുലർച്ചെ വീട്ടു മുറ്റത്തു തകർക്കപ്പെട്ട നിലയിൽ  കണ്ടത് .മുൻ ഭാഗത്തെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും ഓട്ടോ കേടു വരുത്തുകയും ചെയ്തിട്ടുണ്ട് .കുറ്റിക്കാട്ടൂരിലെ കയറ്റിറക്ക് തൊഴിലാളി കൂടിയാണ് ഷാഫി  .മെഡിക്കൽ കോളേജ് പോലീസ് സ്ഥല ത്തെത്തി അന്വേഷണം നടത്തി .

Thursday, 28 August 2014

ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിൽക്കാത്ത സൽമാൻ ദേശ വിരുദ്ധതയുടെ പ്രതീകമാകുന്നത് എങ്ങിനെ ?


 സിനിമാ തിയേറ്ററിൽ ആലപിച്ച ദേശീയ ഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിക്കാത്ത' ദേശ വിരുദ്ധനായ' വിദ്യാർഥിയായ സൽമാൻ എന്ന സാമൂഹ്യ പ്രവർത്തകനെ കൈകാര്യം ചെയ്യണ്ട തെങ്ങനെ എന്നും നിയമം എങ്ങിനെ ദുരുപയോഗം ചെയ്യാം എന്നും കേരള പൊലീസ് പുറത്തു വിട്ട എഫ്. ഐ. ആർ  വ്യക്തമാക്കുന്നതായി ഇതുമായി ബന്ദ്ധപ്പെട്ടവർ പറയുന്നു .ഇപ്പോൾ ദേശീയ ഗാനം സിനിമാ  കൊട്ടയിൽ പാടാമോ എന്നതിനുള്ള മറുപടി തിരഞ്ഞു കൊണ്ടിരിക്കുകയാണ് അധികാരികൾ .സൽമാനെ  പാതിരാവിൽ കസ്റ്റ ഡി യിലെടുത്തു കൊണ്ട് പോയ രീതിയും ദേശ ദ്രോഹ വകുപ്പുകൾ ചാർത്തിയ  നടപടിയും  കണ്ടാൽ  ദേശ വിരുദ്ധതക്ക് സൽ മാൻ എന്ന പേർ നിർ ണയി ക്കപെടുക യായിരുന്നു എന്ന് മനസ്സിലാക്കാം .മുസ്‌ലിം ,ദളിദ്‌ ,ആദിവാസി ,എന്നിവർക്ക്  മേൽ അടിച്ചേ ൽപിക്കപ്പെട്ട ഈ ദേശ മാനദണ്ഡം ഒരു മുസ്‌ലിം  അപര വല്കരണത്തിന്റെ തു കൂടിയാണ് .സോഷ്യൽ മീഡിയയിൽ വന്ന രണ്ടു നിരീക്ഷണങ്ങളും  ഒപ്പം ജീവിതത്തിനും ദേശ രാഷ്ട്ര അതിരുകൾക്കും ഇടയില പെടുന്ന ദളിദന്റെ വിങ്ങലുകൾ ഒപ്പിയെടുത്ത പാണ്ട്രി എന്ന സിനിമയിലെ രംഗവും ഇവിടെ സാമൂഹ്യ പ്രസക്തമെന്നു തോന്നിയത് കൊണ്ട് കൊടുക്കുന്നു ....


‘ജന ഗണ’ കേള്‍ക്കുന്നു! അറ്റെന്‍ഷന്‍!!! 



സ്‌കൂളിലും മറ്റും ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിനടുത്തുകൂടെ പോകുന്നവരും സമീപപ്രദേശത്ത് ജോലിചെയ്യുന്നവരുമൊക്കെ ആദരസൂചകമായി എഴുന്നേറ്റ് നില്‍ക്കാറുണ്ട്. ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥി അറസ്റ്റിലായതോടെ എവിടെയൊക്കെയാണ് ദേശീയഗാനം ആലപിക്കേണ്ടത് എങ്ങനെയാണ് ദേശഭക്തി കാണിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ നെറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
അനവസരങ്ങളില്‍ ദേശീയഗാനം ആലപിക്കുന്നതിനെയും എല്ലാ സ്ഥലങ്ങളിലും അത് ആലപിക്കുന്നതിനെയും ആലപിക്കുന്ന അവസരങ്ങളിലൊക്കെ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന നിര്‍ബന്ധത്തെയും വിമര്‍ശിച്ചും കളിയാക്കിയും പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും മറ്റും വ്യാപകമാകുകയാണ്. അക്കൂട്ടത്തിലുള്ള രസകരമായ വീഡിയോയാണിത്.
എല്ലാരും ഒരുമിച്ച് കൂടുന്ന തീയേറ്റര്‍ പോലുള്ള പൊതു ഇടങ്ങളില്‍ ദേശീയ ഗാനം ആലപിക്കുന്നത് വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇറക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം കൂടിയാണ്. ഇത്തരം ഇടങ്ങളില്‍ ഇങ്ങനെ മുഴക്കുന്നത് ആളുകളില്‍ ആശയക്കുഴപ്പവും ക്രമരാഹിത്യവും ഉണ്ടാകുമെന്നും അതുകൊണ്ട് ഇത്തരം ഇടങ്ങളില്‍ ദേശീയഗാനം മുഴക്കുന്നത് ദേശീയഗാനത്തിന്റെ അന്തസ് ചോര്‍ത്തിക്കളയുമെന്നാണ് നിര്‍ദ്ദേശങ്ങളില്‍ അടിവരയിട്ട് പറയുന്നത്.
ദേശീയ ഗാനത്തെ നിര്‍ബന്ധിതമായി ജനങ്ങള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കളിയാക്കുന്നതാണ് ഈ ദൃശ്യം.’ജീവിതത്തിനും ദേശസ്‌നേഹത്തിനുമിടയില്‍’ (Between Life and Patriotism) എന്നാണ് യൂട്യൂബില്‍ ഈ ദൃശ്യത്തിന്റെ ടൈറ്റില്‍. നാഗരാജ് മഞ്ചുളെയുടെ ഫ്രാന്‍ട്രിയെന്ന മറാഠി ചിത്രത്തിലേതാണ് ഈ ദൃശ്യം. ദളിത് ജീവിതങ്ങള്‍ക്കിടയില്‍ ദേശീയത എങ്ങിനെയാണ് ഹിംസാത്മകമായി പ്രയോഗിക്കപ്പെടുന്നത് എന്നതിനെ ആക്ഷേപഹാസ്യപരമായി കാണിക്കുകയാണ് ഈ ദൃശ്യം.

പന്നിയെ കെണിയിട്ടു പിടിച്ച് ജീവനോപാധി കണ്ടെത്തുന്ന ഒരു കുടുംബത്തില്‍ ദേശീയഗാനം സ്‌കൂളില്‍ ആലപിക്കുന്നത് കേള്‍ക്കാനിട വരുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ അവതരിപ്പിക്കരുന്നു. അനവസരത്തില്‍ എല്ലാരും ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കണമെന്ന നിര്‍ബന്ധബുദ്ധിയെ കുറിച്ച് എത്രദേശസ്‌നേഹിയിലും സംശയം ജനിപ്പിക്കരുന്നതാണ് സറ്റയറിക്കലായ ഈ ദൃശ്യം(കടപ്പാട്  dool ന്യൂസ്‌ )

രണ്ടാം ക്ലാസ് വിദ്യാര്‍ഥി അറസ്റ്റില്‍ – വാര്‍ത്തയിലെ മറിമായം - 












ഇറാഖിലെ വിമത തീവ്രവാദി സംഘടനയായ ഐ എസ് ഐ എസിന്റെ പേര് നോട്ട്ബുക്കില്‍ കുറിച്ചിട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ബുക്ക് ഓട്ടോറിക്ഷയില്‍ വെച്ച് മറക്കുകയായിരുന്നു. ഇതുകണ്ടെത്തിയ സാമൂഹിക പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ പോലിസിലറിയിച്ചൂ. തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്,എന്‍ ഐ എ സംഘം സ്ഥലത്തെത്തി ബുക്ക് കസ്റ്റഡിയിലെടുക്കുകയായിരുന്നുു. വിദ്യാര്‍ഥിയെ പിന്നീട് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. My Name IS IShan എന്നാണ് ബുക്കില്‍ എഴുതിയിരുന്നത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘം ഐ എസ് ഐ എസ് എന്ന് പച്ചനിറത്തില്‍ പ്രിന്റ് ചെയ്ത അക്ഷരമാലാ ചാര്‍ട്ടും പിടിച്ചെടുത്തു. ഇത് പ്രിന്റ ചെയ്ത ശിവകാശിയിലെ പ്രസ്സില്‍ തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തിയെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കുന്ന ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗള്‍ഫിലുളള വിദ്യാര്‍ഥിയുടെ പിതാവിന്റെ ബന്ധങ്ങളെകുറിച്ചും അന്വേഷിക്കുന്നുണ്ടന്ന് പോലിസ് അറിയിച്ചു. ഇതെരു യഥാര്‍ഥ പത്രവാര്‍ത്തയല്ല വെറും ഭാവന, എന്നാല്‍ ഇന്ന് ഇത്തരത്തിലൊരു വാര്‍ത്ത ഏതെങ്കിലുമൊരു മുഖ്യധാരാ മലയാള പത്രത്തില്‍ വന്നാല്‍ ഇന്നത്തെ മലയാളി സമൂഹം വിശ്വസിക്കുമോ.തീര്‍ച്ചയായും വിശ്വസിക്കും. കാരണം മനുഷ്യന്റെ അടിസ്ഥാന ജീവിത ശേഷികളായ വിമര്‍ശനാത്മക ചിന്ത ക്രിയത്മക ചിന്ത യുക്തി ചിന്ത എന്നിവ മാധ്യമ പ്രവര്‍ത്തകരിലും വായനക്കാരിലും വന്‍തോതില്‍ കുറഞ്ഞുവരുന്നു. രണ്ടാം ക്ലാസുകാരന്റെ അന്തര്‍ദേശീയ മുസ്‌ലിം തീവ്രാദത്തെകുറിച്ചുളള അറിവ്,അക്ഷരമാലാ ചാര്‍ട്ടിലെ പച്ചനിറം, പിടിച്ചെടുത്തു എന്നീപരാമര്‍ശങ്ങള്‍ ശരാശരി ബുദ്ധിയുളളവരെപേലും സന്ദേഹിയാക്കുന്നതണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ സംശയമേതുമില്ല.കൂടാതെ കഴിഞ്ഞ കുറേ കാലമായി രൂപപ്പെട്ടു വന്ന മധ്യവര്‍ഗ മലയാളിയുടെ ന്യൂനപക്ഷ പാര്‍ശ്വവത്കൃത വിരുദ്ധ മാനസികാവസ്ഥ നരേന്ദ്ര മോഡി കേന്ദ്രത്തില്‍ അധികാരത്തിലേറിയതുമുതല്‍ കൂടുതല്‍ ശക്തമായി എന്നുപറയാതെവയ്യ. വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി ഇതര ഭരണകൂടങ്ങള്‍ക്കും എക്‌സിക്യൂട്ടിവിനും മോഡീ പ്രഭാവം. ജനാധിപത്യാവകാശങ്ങള്‍ ധ്വംസിക്കാന്‍ ഒരു ഫാഷിസ്റ്റ് വ്യഗ്രത. ബാല്‍താക്കറെ മരണപ്പെട്ടപ്പോള്‍ ബോംബെയില്‍ ഹര്‍ത്താലാചരിച്ചതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയ രണ്ടുപെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് മഹാരാഷ്ട്രയിലാണെന്ന് നമുക്ക് വാദിക്കാമായിരുന്നു. എന്നാല്‍ ഇന്നത് ഉമ്മന്‍ ചാണ്ടിയെന്ന കോണ്‍ഗ്രസുകാരന്‍ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയെന്ന കറകളഞ്ഞ മതേതരവാദി ആഭ്യന്തര മന്ത്രിയുമായിരിക്കുന്ന കേരളത്തിലും സംഭവിച്ചിരിക്കുന്നു. മതേതര കക്ഷികള്‍കള്‍ക്കേറ്റ തിരിച്ചടി താല്‍കാലികമാണെന്നും മതേതരത്വം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ കൊല്ലം ജില്ലയിലെ യുവജന സംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുന്നു. ഏതോ ആര്‍ എസ് എസ്സുകാരന്റെ പരാതിയിലാണത്രെ നടപടി. തിരുവനന്ദപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സല്‍മാനെന്ന ഫിലോസഫി വിദ്യാര്‍ഥിയെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല കൂവി ബഹളമുണ്ടാക്കി എന്നപേരില്‍ അറസ്റ്റ്‌ചെയ്ത് ജയിലാക്കിയിരിക്കുകയാണ്. യുവാവിന്റെ വീട്ടില്‍ പരിശോധ നടത്തിയ പോലിസ് യു എ പി എ നിയമത്തെസംബന്ധിച്ച ഇംഗ്ലീഷ് ലേഖനം കണ്ടെടുത്തു. ഈനിയമത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിന്റെ തെളിവുകളൂം ലഭിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തെ അവഹേളിക്കും വിധം ഫെയ്‌സ് ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടെകൂവിയവരെയും പോസ്റ്റിട്ടവരെയും ഇതുവരെ അറസ്റ്റ് ചെയ്തായറിവില്ല. പ്രതിഷേധത്തിന്റെയും ക്ഷോഭത്തിന്റെയും നിഷേധത്തിന്റെയും പ്രായമാണ് കൗമാരം. ക്ഷുഭിത യൗവ്വനങ്ങള്‍ മുമ്പും അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നല്‍ അന്നൊന്നും അവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നേരിട്ടിട്ടില്ല. -
ആഭ്യന്തര യുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് ഇന്ത്യന്‍ നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച ഇറാഖീ വിമതരെ അഭിനന്ദിക്കാന്‍ ഐ എസ് ഐ എസ് എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ഇരുപത്തിയാറോളം യുവാക്കള്‍ തമിഴ്‌നാട്ടിലും ഇരുമ്പഴിക്കുള്ളിലാണ്. ചെഗുവാര,ബോബ്മാര്‍ളി,മൈക്കല്‍ ജാക്‌സണ്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഒട്ടേറെ ന്യൂജെന്‍ തെറികളും ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകളും ധാരാളംപേര്‍ ധരിക്കുന്നുണ്ട്ങ്കിലും അവര്‍ ബെളീവിയന്‍ കാടുകളിലെ ഒളിപ്പോരാളികളാണെന്നോ സ്വവര്‍ഗാനുരാഗികളാണെന്നോ മയക്കുമരുന്നടിക്കുന്നവരാണെന്നോ ആണ്‍വേശ്യകളാണെന്നോ ആരും ഇതുവരെ പറഞ്ഞിട്ടില്ല എന്നാല്‍ അംബേദ്കര്‍ ചിത്രം ആലേഖനം ചെയ്ത കറുത്ത ടീ ഷര്‍ട്ടുകള്‍ ദലിത് തീവ്രവാദത്തിന്റെ യൂണിഫോമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു.
____________________________________
തിരുവനന്ദപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സല്‍മാനെന്ന ഫിലോസഫി വിദ്യാര്‍ഥിയെ സിനിമാ തിയേറ്ററില്‍ ദേശീയ ഗാനം പാടിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല കൂവി ബഹളമുണ്ടാക്കി എന്നപേരില്‍ അറസ്റ്റ്‌ചെയ്ത് ജയിലാക്കിയിരിക്കുകയാണ്. യുവാവിന്റെ വീട്ടില്‍ പരിശോധ നടത്തിയ പോലിസ് യു എ പി എ നിയമത്തെസംബന്ധിച്ച ഇംഗ്ലീഷ് ലേഖനം കണ്ടെടുത്തു. ഈനിയമത്തിനെതിരെ സെക്രട്ടറിയേറ്റ് നടയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തതിന്റെ തെളിവുകളൂം ലഭിച്ചു. കൂടാതെ സ്വാതന്ത്ര്യ ദിനത്തെ അവഹേളിക്കും വിധം ഫെയ്‌സ് ബുക്കില്‍ വന്ന പോസ്റ്റിന് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടെകൂവിയവരെയും പോസ്റ്റിട്ടവരെയും ഇതുവരെ അറസ്റ്റ് ചെയ്തായറിവില്ല. പ്രതിഷേധത്തിന്റെയും ക്ഷോഭത്തിന്റെയും നിഷേധത്തിന്റെയും പ്രായമാണ് കൗമാരം. ക്ഷുഭിത യൗവ്വനങ്ങള്‍ മുമ്പും അതിരുവിട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നല്‍ അന്നൊന്നും അവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി നേരിട്ടിട്ടില്ല.
____________________________________ 
ലോക കപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അവസാനിച്ചു. നാട്ടിന്‍പുറങ്ങളിലും നാല്‍കവലകളിലും സ്ഥാപിച്ച ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളും നെയ്മറിന്റെയും മെസ്സിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും പേരെഴുതിയ ടീ ഷര്‍ട്ടുകളും തുണിക്കടകളിലും ഫുട്പാത്തുകളിലും ഇപ്പോഴും തൂങ്ങിയാടുന്നുണ്ട് . ഇതിന്റെ പേരില്‍ ഒരു ഫുട്‌ബോള്‍ പ്രേമിയുടെയും ദേശക്കൂറ് ആരും ചോദ്യം ചെയ്തിട്ടില്ല. ഇനി ലോക കപ്പ് ക്രിക്കറ്റ് വരാന്‍ പോകുന്നു. നാട്ടിലെവിടെയെങ്കിലും പാക്കിസ്ഥാന്‍ ടീമിന്റെ പടമുളള ഫ്‌ളക്‌സ് ബോര്‍ഡോ പാക് പതാകയോ ശാഹിദ് അഫ്‌രീദിയുടെയോ കംറാന്‍ അക്മലിന്റെയോ പേരെഴുതിയ ടീ ഷര്‍ട്ടോ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി. റോ മുതല്‍ ഏഡ് കുട്ടന്‍പിളള അദ്യേം വരെ കേറി നിരങ്ങും.ഇവിടെയാണ് ഫുട്‌ബോള്‍ അമുസ്‌ലിമും ക്രിക്കറ്റ് മുസ്‌ലിമുമാകുന്നത്.
കാസര്‍കോട് നബിദിന റാലിയില്‍ പട്ടാളവേഷം ധരിച്ച് പങ്കെടുത്ത അന്തംകെട്ട കുറെ ചെറുപ്പക്കാര്‍ ഇപ്പോഴും കോടതിയും പോലിസ്‌സേ്‌റ്റേഷനും കയറിയിറങ്ങുകയാണ്.എന്നാല്‍ കോട്ടയത്തെ ഒരുകേളേജില്‍ നിന്ന് മദ്യ വിരുദ്ധ സന്ദേശവുമായി സൈനിക ഹെലികോപ്റ്ററിന്റെ മാതൃകയില്‍ രൂപകല്‍പനചെയ്ത വാഹനത്തില്‍ സൈനിക വേഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പളളിയിലെ വീട്ടിലേക്ക് മാര്‍ച്ച്‌ചെയ്ത ക്രസ്ത്യന്‍ പുരോഹിതനും വിദ്യര്‍ഥികള്‍ക്കും ഒരുനിയമ നടപടിയും നേരിടേണ്ടി വന്നില്ലെന്നതും നേര്.
ജനാധിപത്യ ക്രമത്തില്‍ ആവിഷ്‌കാര സ്വതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതക്കുള്ള അവകാശവും വളരെ പ്രധാനമാമണ്. കുന്നംകുളം പോളിടെക്‌നിക് കോളേജ് മാഗസീനില്‍ നരേന്ദ്ര മോഡിയെ ഹിറ്റ്‌ലറുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച് മാഗസീന്‍ അണിയറ പ്രവര്‍ത്തകരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് ജീവിതദര്‍ശനം ആദര്‍ശമായി സ്വീകരിച്ച ആര്‍ എസ് എസു കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ പ്രബുദ്ധ കേരളത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മൊത്ത വ്യാപാരികളും സാംസ്‌കാരിക ക്വട്ടേഷന്‍ സംഘങ്ങളും കാര്യമായി പ്രതികരിച്ചില്ല.
പരിഷ്‌കൃത സമൂഹങ്ങളിലെല്ലാം ജനാധിപത്യം കുടുതല്‍ അര്‍ഥപൂര്‍ണവും പുരോഗമനാത്മകവുമാവുമ്പോള്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതൃത്വവും സാംസ്‌കാരിക അക്കാദമിക സമൂഹവും ബുദ്ധിമാന്ദ്യം നേരിടുകയാണ്. അരുന്ധതീറോയി ഗാന്ധിനിന്ദ നടത്തിയെന്നാരോപിച്ച് അണികളില്ലാത്ത ഒരു സോഷ്യലിസ്‌ററ് നേതാവ് അവരെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കണമെന്നാവശ്യപ്പെട്ട് പരാതിനല്‍കിയിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനിനടിക്കുന്ന നമ്മുടെനാട്ടില്‍ ഒരെഴുത്തികാരിക്ക് അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമില്ലേ.ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ മുസ്‌ലിംകളുമായിബന്ധപെട്ട ഇ മെയിലുകള്‍ പോലിസ് ചോര്‍ത്തുകയുണ്ടായി.ഈ കാര്യം വെളിച്ചത്തുകൊണ്ടുവന്ന പത്രം എന്തോ രാജ്യദ്രോഹം ചെയ്തുവെന്ന മട്ടിലായിരുന്നു തുടര്‍ന്നുള്ള കോലാഹലം. ജനങ്ങളുടെ അറിയാനുള്ള അവകാശം എന്ന പവിത്രമായ സങ്കല്‍പത്തിന്റെ മുകളില്‍ മാധ്യമ സാമ്രജ്യം പണിതുയര്‍ത്തിയ മുതലാളിമാരും അവരുടെ കുശിനിക്കാരായ മാധ്യമ പ്രവര്‍ത്തകരും അങ്ങേയറ്റം പ്രതിലോമപരമായ നിലപാടയിരുന്നു സ്വീകരിച്ചത് ഗുരുതരമായ ഭരണകൂട ഭീകരതയെ കേവല സാമുദായിക പ്രശ്‌നമായി ചുരുക്കുകയായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയക്കാരും. എതിര്‍ശബ്ദങ്ങളെ പ്രതിപക്ഷ ബഹുമാനത്തേടെ അംഗീകരിക്കാനുളള ഹൃദയവിശാലത നാം ഇനിയും ആര്‍ജിച്ചിട്ടില്ല. ഏറ്റവും അവസാനം ഇടതുപക്ഷത്തെക്കുറിച്ച് പഠിക്കാനിറങ്ങിയ ഗവേഷകന്‍ സ്വിറ്റ്‌സര്‍ലാന്റുകാരന്‍ ജോനാഥന്‍ ബോഡിനെ മാവോവാദിയാക്കി പോലിസ് പിടികൂടി ചോദ്യം ചെയ്തുവരുന്നു.
നമുക്കും പരിഷകൃത സമൂഹമായി മാറണ്ട. ജാതി മത ദേശ ഭാഷാ വര്‍ണ വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി അന്യന്റെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ശീലിക്കണ്ട. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശവും പക്ഷപാതിത്വമില്ലാതെ പുലരുന്ന സമുഹത്തില്‍ എം എഫ് ഹുസൈന്‍ എന്ന വിഖ്യാത ചിത്രകാരന് ജനിച്ചനാട്ടില്‍ മരിക്കാനും അവസരമുണ്ടാകണമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിഷ് എന്ന അറബിക്കവിയുടെ കടലിനൊരു സങ്കീര്‍ത്തനം എന്ന കവിത പഠിക്കാന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം. അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്നയാളാണ് കവി എന്നകാരണത്താല്‍ അത് വിവാദമായിക്കൂടാ. മി നാഥൂറാം ഗോഡ്‌സേ ബോല്‍തേയ് എന്ന മറാത്തി നാടകം രാജ്യത്തുടനീളം അവതരിപ്പിക്കപ്പെടണം. നാഥൂറാം ഗോഡ്‌സേ ഗാന്ധി ഘാതകനാണെന്നത് പ്രദീപ് ദല്‍വി എന്ന നാടകകൃത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ കാരണമാകരുത്. ഗെയില്‍ ട്രെഡ് വെല്‍ എന്ന അമൃതാനന്ദമയി ശിഷ്യക്ക് അനുഭവക്കുറിപ്പെഴുതാന്‍ അവകാശമുണ്ടാകണം. ജോണ്‍ ബ്രിട്ടാസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍ന് അവരുമായി അഭിമുഖം നടത്താനും ഡി സി ബുക്‌സിന് അത് മൊഴിമാറ്റം നടത്തി മലയളത്തില്‍ പ്രസിദ്ധീകരിക്കാനും ജനങ്ങള്‍ക്ക് അത് വാങ്ങി വായിക്കാനും സ്വാതന്ത്ര്യമുണ്ടാവണം. ഇന്നസെന്റ്‌സ് ഓഫ് മുസ്‌ലിമും വിശ്വരൂപവും മൈ നെയിം ഈസ് ഖാനും പാപ്പിലിയോ ബുദ്ധയും തിയേറ്ററുകളില്‍ സമാധാനാന്തരീക്ഷത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടണം. ഡോ.ജി.എന്‍ സായിബാബക്കും ഡോ.ബിനായക് സെന്നിനും ഭരണകൂട ഭീകരത ഭയക്കാതെ പൗരാവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിക്കാന്‍കഴിയണം. സല്‍മാന്‍ റുഷ്ദിക്കും തസ്‌ലീമാ നസ്‌റിനും ജീവഭയം കൂടാതെ ലോകത്തെവിടെയും ജീവിക്കാന്‍ കഴിയണം. ഗസ്സയിലെ സ്‌കൂളുകളില്‍ പിടഞ്ഞുവീണ് കത്തിയമര്‍ന്ന നുറുകണക്കിന് ബാലികമാരെയും മലാല യുസുഫ് സായിയെപോലെ വിദ്യാഭാ്യസാവകാശത്തിന്റെ ബ്രാന്റ് അംബസഡര്‍മാരായി പരിഗണിക്കന്‍ കഴിയണം.സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന സാനിയാ മിര്‍സക്ക് പുതായി രൂപം കൊണ്ട്  തെലങ്കാനാ സംസ്ഥാനത്തിന്റെ ബ്രാന്റ് അംബാസഡറാവാന്‍ കഴിയണം ശുഎൈബ് മാലിക്കെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യാപദവി അതിനൊരുതടസ്സമാകാന്‍ പാടില്ല.
ഇത്തരം വിവേചനങ്ങള്‍ തിരിച്ചറിയാന്‍ നമുക്കിനിയും കഴിഞ്ഞില്ലെങ്കില്‍ ജര്‍മനിയില്‍ 1892/1984 കാലഘട്ടത്തില്‍ ജിവിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് പാതിരി മാര്‍ട്ടിന്‍ നെയ്‌മോളറുടെ വിഖ്യാത വാക്കുകള്‍ നമ്മെ കാത്തിരിക്കുന്നുവെന്നോര്‍ക്കുക.
First they came for the Socialists, and I did not speak out
Because I was not a Socialist.
Then they came for the Trade Unionists, and I did not speak out
Because I was not a Trade Unionist.
Then they came for the Jews, and I did not speak out
Because I was not a Jew.
Then they came for me and there was no one left to speak for me.
/Martin Niemoller/(1892 1984) was a prominent Protestant pastor who emerged as an outspoken public foe of Adolf Hitler and spent the last seven years of Nazi rule in concentration camps.

   http://utharakalam.com/?p=11495

Wednesday, 27 August 2014

കുറ്റിക്കാട്ടൂർ" വെള്ളരിക്കാ പട്ടണം " തോടിനു മുകളിൽ റോഡ്‌ നിർമാണം ജനം തടഞ്ഞു ;അധികാരികൾ കണ്ണടച്ചു ;

തോടിനു മുകളിൽ കോണ്‍ ഗ്രീറ്റ്  ചെയ്തു റോഡ്‌ നിർമിക്കുന്നു 

കുറ്റിക്കാട്ടൂർ :മഴക്കാലത്ത് കര കവിഞ്ഞൊഴുകുന്ന തോടിനു മുകളിൽ കോണ്‍ ഗ്രീറ്റ്  ചെയ്തു റോഡ്‌ നിർമിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ തടഞ്ഞു . നിബന്ധനകൾക്ക് വിധേയമായി അനുവാദം നൽകിയ പഞ്ചായത്ത് വെട്ടിലായി .പെരുവയൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലൂടെ ഒഴുകുന്ന ചെമ്മലത്തൂർ  മാമ്പുഴ കൈത്തോടിനു മുകളിലാണ് പത്തു ഇഞച്  കനത്തിൽ 9 അടി വീതിയിൽ  കോണ്‍ ഗ്രീറ്റ് ചെയ്തു റോഡ്‌ നിർമിക്കുന്നത് .50 മീറ്ററിലേറെ നിർമാണം പൂർത്തിയായ ഇവിടെ നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞത് .റിയൽ എസ്റ്റെ റ്റിന് വേണ്ടി സ്ഥലം വാങ്ങിയ വ്യക്തിയുടെ നേന്ത്രത്തത്തിലാണ് നിർമാണം നടന്നത് .ചെമ്മലത്തൂർ ഭാഗത്ത്
നിന്നും  ഉത്ഭവിക്കുന്ന ഈ തോട്ടിലൂടെ യാണ് മഴക്കാലത്തും അല്ലാതെയും വെള്ളം മാമ്പുഴയിലെത്തുന്നത് .തോടിനു  മുകളിൽ  റോഡ്‌ വരുന്നതോ ടെ ഇതിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം  പരിസരത്തെ വയലിലേക്കു ഒഴുകുകയും ചെയ്യും. മാത്രമല്ല ഇറിഗേഷൻ റവന്യൂ വകുപ്പുകൾക്ക് കീഴിൽ വരുന്ന തോടിനു മുകളിൽ ഒരു തരത്തിലുള്ള നിർമാണത്തിനും അനുമതി നൽകാൻ  പഞ്ചായത്തിനു അധികാരമില്ല എന്നിട്ടും സ്ലാബിടാൻ ഇവർ  മൌന സമ്മതം നൽകിയതിൽ പരക്കെ പ്രതിഷേധമുണ്ട് റോഡു നിർമാണത്തിന്  നിവേദനം കിട്ടിയതായും ഇതു  പഞ്ചയാത്ത് ബോർഡു യോഗത്തിൽ ചർച്ചക്ക്  വെച്ചതായും തത്ത്വത്തിൽ  നിബന്ധനകൾക്ക് വിധേയമായി അനുവാദം നൽകിയതായും പെരുവയൽ പഞ്ചായത്ത് പ്രസിഡ ണ്ട് സുബിത തോട്ടാഞ്ചേരി പറഞ്ഞു എന്നാൽ പണി തുടങ്ങാനും തോട് മൂടിയുള്ള നിർമാണത്തിനും ധാരണാപത്രം ഒപ്പിട്ടിട്ടില്ലന്നു ഇവർ  പറഞ്ഞു .നിയമ വിരുദ്ധമായി നിർമിച്ച റോഡ്‌ പൊളിച്ചു മാറ്റുമെന്നുപതിനഞ്ചാം വാർഡ്‌ മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡ ന്റുമായ പൊതാതു മുഹമ്മദ്‌ അറിയിച്ചു .റോഡ്‌ നിർമിച്ചു തോട് കയ്യേറിയവ ർ ക്കെതിരെ  നിയമ നടപടി സ്വീകരിക്കുമെന്ന്  പഞ്ചായത്ത് സെക്രടറി പറഞ്ഞു  . 

Wednesday, 20 August 2014

വൈദ്യുതി ചാർജ് വർധന:പന്തം കൊളുത്തി പ്രധിഷേധം


കുറ്റിക്കാട്ടൂർ :ജനങ്ങളുടെ ചുമലിൽ അധിക ഭാരം കയറ്റി വെക്കുന്ന സർക്കാരിന്റെ വൈദ്യുതി ചാർജ് വർധനവിൽ  പ്രധിഷേധിച്ച് വെൽഫെയർ പാർടി പന്തം കൊളുത്തി പ്രകടനം നടത്തി .കുത്തകകൾ കൊടുക്കാനുള്ള കോടികൾ പിരിച്ചെടുക്കാൻ നടപടി എടുക്കാതെ പാവപെട്ടവരുടെ മേൽ ഭാരം കയറ്റി വെക്കുന്ന മന്ത്രിയുടെ നടപടിക്കെതിരെ സമര രംഗത്തിറങ്ങാൻ  വെൽഫെയർ പാർടി ആഹ്വാനം നൽകി .പ്രകടനത്തിന്പെരുവയൽ   പഞ്ചായത്ത് പ്രസിഡ ണ്ട് ടി പി ഷാഹുൽ ഹമീദ് .യുണിറ്റ് പ്രസിഡ ണ്ട് അനീസ്‌ മുണ്ടോട്ടു സി കോയ  എന്നിവർ നേന്ത്ര ത്വം  നൽകി .

Sunday, 17 August 2014

പുവ്വാട്ടു പറമ്പ് ക്വാറിയിൽ യുവതിയും മാമ്പുഴയിൽ വിദ്യാർഥിയും മുങ്ങിമരിച്ചു .


ഫാത്തിമ



കുറ്റിക്കാട്ടൂർ :പുവ്വാട്ടു പറമ്പ് ക്വാറിയിൽ   യുവതിയും മാമ്പുഴയിൽ വിദ്യാർഥിയും മുങ്ങിമരിച്ചു .അമ്പിലോളി ചോറ്റു കെട്ടിയിൽ ഉമ്മർ കോയയുടെ മകൻ മുഹമ്മദ്‌ റാഷിദ് (14)മാമ്പുഴ കീഴ്മാട് പാലത്തിനു സമീപവും  പുവ്വാട്ടു പറമ്പ് ചേരിക്ക പറമ്പത്ത് അലി അസ്കറിന്റെ ഭാര്യ ഫാത്തിമ (23 )തയ്യിൽ താഴം മേനോൻ  ക്വാറിയിലുമാണ് മുങ്ങി മരിച്ചത് .
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട  സുഹ്രത്തിനെ രക്ഷിക്കുന്നതിനിടയിലാണ്  മുഹമ്മദ്‌ റാഷിദ് അപകടത്തിൽ പെട്ടത് .കൂടെയുള്ളവരുടെ കരച്ചിൽ  കേട്ട സമീപ വാസികളാണ് ഇരുവരെയും കരക്കെത്തിച്ചത് .ഉടനെ ആശുപത്രിയിലെത്തിച്ച ജാബിർ അപകട നില തരണം ചെയ്തു വരുന്നു .ചളിയിൽ താഴ്ന്നു പോയ റാഷിദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു .മെഡിക്കൽ കോളേജ് കേമ്പസ് പത്താം ക്ലാസ്  വിദ്യാർഥിയാണ് .ഉമ്മ സുഹറ .സഹോദരങ്ങൾ :റിഷാന ,റമീസ്
ഭർതൃ സഹോദരന്റെ വീട്ടില് വിരുന്നു വന്ന ഫാത്തിമയും ബന്ധുക്കളായ രണ്ടു പേരും  ക്വാറിയിൽകുളിക്കുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത് .മറ്റു രണ്ടു പേരെയും രക്ഷ പെടുത്തിയെങ്കിലും ഫാത്തിമ 20 ആഴത്തിലേക്   താഴ്ന്നു പോയി .മീഞ്ചന്ത ഫയർ ഫോഴ്സ് എത്തിയാണ് ഇവരെ കരക്കെടുത്തത് .മുണ്ടം ചേരി പരേതനായ ആലിയുടെയും അലീമയുടെയും മകളാണ് .വാഴക്കാട്  ദാറുൽ ഉലൂം അവസാന വർഷ  വിദ്യാർഥിയാണ് .




Saturday, 9 August 2014

റവന്യൂ വകുപ്പ് നിര്‍മാണം തടഞ്ഞ കെട്ടിടം നാളെ റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്യും.പഞ്ചായത്തും പ്രതിക്കൂട്ടിൽ

തണ്ണീർ തടത്തിലെ ഗുരു നിന്ദ : റവന്യൂ വകുപ്പ്അധികൃതരുടെ വിലക്ക്
കാറ്റില്‍പറത്തി നിര്‍മിച്ച എസ്എൻ ഡി പി  കെട്ടിടം

കുറ്റിക്കാട്ടൂർ : റവന്യൂ വകുപ്പ്അധികൃതരുടെ വിലക്ക് കാറ്റില്‍പറത്തി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് റവന്യൂ മന്ത്രി. കോഴിക്കോട് വെള്ളിപറമ്പില്‍ ശ്രീനാരായണ കുടുംബസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനമാണ് ഞായറാഴ്ച റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കുക.
വെള്ളിപറമ്പ് ആറേരണ്ടില്‍ തണ്ണീര്‍ത്തടം നികത്തി കെട്ടിടം നിര്‍മിക്കുന്നത് നിര്‍ത്തിവെക്കാന്‍ കുറ്റിക്കാട്ടൂര്‍ വില്ളേജ് ഓഫിസര്‍ നോട്ടീസ് നല്‍കിയിരുന്നു.  2012 ൽ ഇവിടെ മണ്ണിട്ട്‌ നികത്താൻ ഉപയോഗിച്ച ലോറിറവന്യൂ വകുപ്പ് പിടിച്ചെടുത്തിരുന്നു .ചില വ്യക്തികൾ  പെരുവയൽ പഞ്ചായത്തിൽ സ്വാധീനം ചെലുത്തിയാണ്‌ പ്ലാൻ സംഘടിപ്പിച്ചത് .ഇങ്ങനെ മണ്ണിട്ട്‌ നികത്തിയ തണ്ണീർ തടങ്ങൾക്ക് അനുകൂലമായി ഒരു ലോബി ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഇത് അനുകൂലമാക്കി    വിലക്ക് ലംഘിച്ച് കെട്ടിട നിര്‍മാണം തുടരുകയായിരുന്നു.കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞ പ്രദേശത്ത് ഏകദേശം ആറു സെന്‍േറാളം നികത്തിയാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ മൂന്നു മുറികളും മുകളില്‍ ഹാളുമാണുള്ളത്. നാഥ് കണ്‍സ്ട്രക്ഷന്‍സ് ഉടമ രജീന്ദ്രനാഥ് എന്നയാളാണ് കെട്ടിടം സമര്‍പ്പിച്ചിരിക്കുന്നത്. 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ചാണ് കെട്ടിടം പണി വില്ളേജ് ഓഫിസര്‍ തടഞ്ഞ് നോട്ടീസ് നല്‍കിയത്. എന്നാല്‍, നോട്ടീസിന് വിലകല്‍പിക്കാതെ നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയതിനെ തുടര്‍ന്ന് വില്ളേജ് ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.അതിനിടയിലാണ് പണി ധൃതിയില്‍ പൂര്‍ത്തിയാക്കി റവന്യൂ മന്ത്രിയെക്കൊണ്ടുതന്നെ ഉദ്ഘാടനം ചെയ്യിക്കുന്നത്.ഉദ്ഘാടനത്തിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. തൊട്ടപ്പുറത്തെ പറമ്പില്‍ ഉദ്ഘാടന ചടങ്ങിനായി വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. സി പി എം പോലുള്ള  മുഖ്യധാരാ പാർടികളും ഇക്കാര്യത്തിൽ മൌനത്തിലാണ് .

Tuesday, 29 July 2014

ഗസ്സക്ക് ഐക്യ ദാർ ഡ്യം :സോളി ഡാ രിറ്റി പ്രകടനം




കുറ്റിക്കാട്ടൂർ :ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്ന ഗസ്സയിലെ ജനങ്ങൾക്ക്‌ ഐക്യദാർ ഡ്യം പ്രകടിപ്പിച്ചു  സോളി ഡാ രിറ്റി കുറ്റി ക്കാട്ടൂരി ൽ  പ്രകടനം നടത്തി , ഗസ്സയിലെ ജനങ്ങൾക്ക്‌ മരുന്നും ഭക്ഷണവും എത്തിക്കാൻ സോളി ഡാ രിറ്റി നടത്തുന്ന ശ്രമങ്ങൾക്ക് വൻ പിന്തുണയാണ് നാട്ടുകാരിൽ നിന്നും ലഭിച്ചത് .
യു  എന്നിന്റെ മൌനത്തെയും അറബ് രാജ്യങ്ങളുടെ നിസ്സംഗ തയെയും  പ്രകടനത്തിൽ രൂക്ഷമായി വിമർശിച്ചു . പ്രകടനത്തിനു അഷ്‌റഫ്‌ പറക്കോളിൽ  ഇനാം മുണ്ടോട്ടു അനീസ്‌ മുണ്ടോട്ടു തുടങ്ങിയവർ നേന്ത്രത്വം നൽകി  ..

രക്ത സാക്ഷികളെ ഓർമ പെടുത്തുന്ന ഈദ്‌



കുറ്റിക്കാട്ടൂർ : രക്ത സാക്ഷ്യത്തെ പുണർന്നു സ്വർഗത്തിന്റെ സുഗന്തമ റിഞ്ഞവരുടെ പെരുന്നാളാണ് ഗസ്സയുടെ മക്കൾക്ക്‌ .ഒരു തുണ്ട് ഭൂമിയിൽ സ്വാതന്ത്ര്യം സ്വപ്നം കണ്ടു ജീവിച്ചതിന് അവർ  വലിയ വില നല്കുകയാണ് ,പക്ഷെ പോരാട്ടത്തിന്റെയും ചെറുത്തു നില്പ്പിന്റെയും ആ വില  നമുക്ക് മനസ്സിലാവില്ല .സ്വന്തം മക്കളെ ഉമ്മ വെച്ച് യാത്രയയക്കുന്ന ഉമ്മമാർ അവർക്ക്  അവസാന ചുമ്പന മാണ് നൽകുന്നത്   .
കഴിഞ്ഞ റമദാനിൽ ഈജിപ്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡ ണ്ട് മുർസിയെ അട്ടിമറിച്ചു അധികാരം പിടിച്ച മുർസിയുടെ പട്ടാളം ഈജിപ്ത്യൻ തെരുവുകളിൽ പോരാളികളുടെ രക്തം കൊണ്ട് അധികാരം ഉറപ്പിക്കുകയായിരുന്നു ,,അപ്പോൾ അതിനു കൂട്ടുനിന്ന അറബു രാജാക്കന്മാരും ഷൈക്കുമാരും തന്നെയാണ് ഗസ്സയുടെ കൂട്ട കൊലക്കു നേരെ മൌനം പാലിക്കുന്നത് ,ഇവർ ഇസ്രായേലിന്റെ കൂട്ടാളികളാ ണെ ന്നു നാം എത്ര നേരത്തെ തിരിച്ചറിയുന്നോ അതായിരിക്കും പുതിയ കാലത്തിന്റെ തിരിച്ചറിവ് .
പുതിയ ഉടുപ്പുകൾ വാങ്ങാൻ നമ്മുടെ കുട്ടികൾ ഷോപ്പ് കളിലേക്ക് പോകുമ്പോൾ ഗസ്സയിലെ മക്കൾ  തകർ ന്ന  വീടിനുള്ളിൽ നിന്നും ചിതറി തെറിച്ച തങ്ങളുടെ ഉറ്റവരുടെ മയ്യത്തുകൾ തിരയുകയാണ് .ഈ ഓർമ്മകൾ മനസ്സിൽ നീറ്റലാ വുന്നുവെങ്കിൽ നമ്മുടെ ആഘോഷം അതിരു വിടില്ല .ഗസ്സ ചീന്തിൽ മരിച്ചും മുറിവേറ്റും പിടഞ്ഞു വീഴുന്നവർക്ക് വേണ്ടി മരുന്നും ഭക്ഷണവും നൽകാൻ ഈ പെരുന്നാളിന്റെ ഒരു വിഹിതം നാം മാറ്റി വെക്കുക അപ്പോൾ രക്ത സാക്ഷികൾകകൊപ്പം നമുക്ക് ഈദ് ആഘോഷിക്കാം ,,,എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യുസിന്റെ ഈദ്‌ ആശംസകൾ 

Saturday, 26 July 2014

ഗസ്സ പോരാട്ടത്തിന്റെ പേരാണ്


Wednesday, 23 July 2014

പുഞ്ചിരിയുമായി യാത്ര പോകുന്നവർ

                       
ഒലിവു ചില്ലയുടെ രണ്ടിതളുമായി സമാധാനത്തിന്റെ ദൂതൻ വരുമെന്ന് ഉമ്മ പറഞ്ഞു .
പക്ഷെ ഒരു തുണ്ട് ഭൂമിയിൽ ഞങ്ങൾ ഉ മ്മയുടെ അരികു പറ്റി ഉറങ്ങുമ്പോൾ സ്വപ്നം കണ്ടത്
ആകാശത്തിലെ മലാഖമാരെയായിരുന്നു .... 

റോസാപൂവിന്റെ ഇതളുകൾ തലയിൽ വെച്ച് ചുമ്പനം തന്നപ്പോൾ ഉമ്മയുടെ കണ്ണുകൾ നനഞ്ഞിരുന്നു ...
തെരുവുകളിൽ കൂട്ടുകാർ കവണയും കല്ലുമെടു ത്തു പീരങ്കികൾക്ക് മുൻപിൽ പോരാടുന്നതും 


പിടഞ്ഞു വീഴുന്നതും കണ്ണിൽ നിന്നും മറഞ്ഞു പോയിട്ടില്ല ..
കഫം പുടവകൾ കരുതി വെച്ച് യാത്ര ചോദിച്ചിറ ങ്ങിയവ രാണെല്ലാവരും ...
അവർ സ്വർഗത്തിലിരുന്നു ചിരിക്കുന്നത് ഇന്നലെ ഞങ്ങൾ കണ്ടു ...
മിസ്രിലെ ഒറ്റുകാരുടെ തന്ത്രങ്ങളും .ഖിബല യുടെ പവിത്രമറിയാത്ത എണ്ണ ക്കാരന്റെ നിസ്സങ്കതയും
ഞങ്ങളെ തളർത്തില്ല .. ..
അഖ്സയുടെ മണ്ണിൽ ഞങ്ങൾ വിജയത്തിന്റെ കൊടി യുമായി വരുമ്പോൾ
നൈൽ മുറിച്ചു കടക്കാൻ അവർക്കാവില്ല ..(ഗസ്സയിൽ പിടഞ്ഞു വീഴുന്ന എന്റെ കൊച്ചു മക്കൾക്ക്‌ വേണ്ടി )
- റഹ്മാൻ കുറ്റിക്കാട്ടൂർ-

Tuesday, 22 July 2014

സൗ ഹ്രദ ത്തിന്റെ വിരുന്നൂട്ടി ഇഫ്താർ സംഗമം


ഇഫ്താർ സംഗമത്തിൽ  ശർമ മാസ്റ്റർ സംസാരിക്കുന്നു 
കുറ്റിക്കാട്ടൂർ : സൗ ഹ്രദ ത്തിന്റെയും സ്നേഹത്തിന്റെയും  വിരുന്നൂട്ടി
 കുറ്റിക്കാട്ടൂർ   ഹിറ സെന്റർ  ഇഫ്താർ സംഗമം  നടത്തി .എല്ലാ മനുഷ്യരെയും  നന്മയിൽ നില നിർത്താനാണ്  പ്രവാചകന്മാരും വേദഗ്രന്ഥ വും ഉദ്ബോധിപ്പിക്കുന്നത് അത് കൊണ്ട് തന്നെ ഖുർ ആൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം  വേദഗ്രന്ഥമല്ലെന്നും മുഴുവൻ മനുഷ്യരുടെതുമാണെ ന്നും റമദാൻ  സന്ദേശത്തിൽ ഡോ:കെ അബ്ദുറഹ്മാൻ പറഞ്ഞു .ചടങ്ങിൽ റഹ്മാൻ കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു .
സദസ്സ് 
മനുഷ്യനിലെ നന്മകൾ പ്രകടമാക്കാത്ത ആരാധനകൾ കൊണ്ട് പ്രയോജനമില്ലെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട്‌ കെ ശർമ മാസ്റ്റർ പറഞ്ഞു .പെരുവയൽ പഞ്ചായത്ത് മെമ്പർമാരായ അനീഷ്‌ പാലാട്ടു ,ഷറഫുദ്ധീൻ  പി  കെ .ഗണേശൻ .രാധാ  കൃഷ്ണൻ ,വ്യാപാരി വ്യവസായി മുൻ പ്രസി ;വ മുഹമ്മദ്‌ ,കനറ ബാങ്ക്കുറ്റിക്കാട്ടൂർ ബ്രാഞ്ച്  മാനേജർ ലൊഹിദാസ് ,കെ എം കോയ കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു .രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു 

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More