കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Friday, 8 April 2016
ബഷീർ ഇടപെട്ടു, യു.ഡി.എഫി ലെ യൂത്ത് ലീഗ് പ്രതിഷേധം കെട്ടടങ്ങി .
കുറ്റിക്കാട്ടൂർ:കുന്നമംഗലം സീറ്റ്കോൺ ഗ്രസുമായിവെച്ച്മാറിയതിൽ മുസ്ലിം ലീീഗിലും മുന്നണിക്കുള്ളിലും യൂത്ത് ലീഗ് ഉയർത്തിയപ്രതിഷേധം ഇ. ടി മുഹമ്മദ് ബഷീർ എം. പി ഇടപെട്ടു ഒത്തു തീർത്തു .
പി കെ ഫിറോസിനു സീറ്റ് നൽകാതെ ഈ സീറ്റ് കോൺ ഗ്രസിന്റെ ടി. സിദ്ധീഖിനു നൽകിയതിൽ ലീഗിന്റെ മണ്ഡലം കമ്മറ്റിയോഗത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു .ഇതേ തുടർന്ന്പുവ്വാട്ട്പറമ്പിൽനിശ്ചയിച്ചിരുന്ന
ഉമ്മൻചാണ്ടിയുടെ മണ്ഡലം തെരഞ്ഞെടുപ്പു പ്രചരണ പരിപാടി മാറ്റി വെക്കുകയും ചെയ്തു .തുടർന്നാണ് ലീഗ് നേതൃ ത്തം ഇടപെട്ടു ചർച്ചനടത്തിയത് .മണ്ഡലത്തിലെആറുപഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരിക്കുന്ന കുന്നമംഗലം , മാവൂർ പെരുവയൽ പഞ്ചായത്തുകൾ കൂടാതെ ഇടതു ഭൂരിപക്ഷമുള്ള മറ്റിടങ്ങളിലും പി കെ ഫിറോസിനെ നിർത്തിയാൽ ഭൂരിപക്ഷം വർധി പ്പിച്ചു മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് യൂത്ത് ലീഗ് പറയുന്നത്.കഴിഞ്ഞ തവണ പി ടി എ റഹീം നേടിയ ഭൂരിപക്ഷം 3269 വോട്ടാണ് .2015ൽ നടന്ന തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പമായ മാവൂരിലും ഒരു സീറ്റ് കൂടുതൽ നേടിയ പെരുവയലിലും വോട്ട്കൂടുതൽ നേടിയത് എൽ ഡി എഫാണ് .ആറ് പഞ്ചായത്തുകളിലായി എൽ ഡി എഫ് 71760 വോട്ടും യു . ഡി. എഫ് ന് 65197 വോടുമാണ് .ബി ജെ പി 31629 വോട്ടു നേടിയിട്ടുണ്ട് .ഈ പഞ്ചായത്തുകൾ ഉൾപെട്ട ജില്ല പഞ്ചായത്തിലും എൽ ഡി എഫ്നാണ് മുൻതൂക്കം . ഇങ്ങനെ വോട്ടുകണക്കുകളിൽയൂത്തുലീ ഗ്പറയുന്നപോലെമണ്ഡലം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നാണ് ലീഗിന്റെ കണക്കു കൂട്ടൽ .ഇതിനിടെ കെ സി അബുവിന് സീറ്റ് ധിച്ചതിൽ ഒരു വിഭാഗം കോണ്ഗ്ര സുകാർക്കിടയിൽ അസംതൃപ്തിയുള്ളതും പ്രശ്നം സൃഷ്ടിക്കും .ഇവിടെ സിദ്ധീഖിന്റെ വിജയം ഈ സീറ്റിൽ തുടർന്നും അവകാശം ഉന്നയിക്കാൻ കോൺഗ്രസിന് സഹായകമാകും .
Thursday, 7 April 2016
"എന്റെ ഗതി ആർക്കും വരരുത്"നസീമ ടീച്ചറുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.
.
കുറ്റിക്കാട്ടൂർ ;ടി സിദ്ധീഖിന്റെമുൻ ഭാര്യനസീമ ടീച്ചറുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു .നസീമയുടെ ജന്മ ദിനമായ ഇന്നലെ അവർ പോസ്റ്റ് ചെയ്ത വാക്കുകൾ ദുഃഖം ഉള്ളിൽ ഒതുക്കിയ പ്രത്യാശയും പ്രാർഥനയും നിറഞ്ഞതായിരുന്നു .അവരുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ലോകത്ത് ഒരാൾക്കും അവരുടെ ഗതി വരരുതെന്നും പോസ്റ്റിലുണ്ട് .
ഇപ്പോൾ കുന്ദ മംഗലം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുൻ ഭർത്താവ് ടി. സിദ്ധീഖ് ഇവരുമായുള്ള പ്രശ്നങ്ങൾ കഴിഞ്ഞ മാസം ഒത്തു തീർപ്പാക്കിയതായി വെളിപ്പെടുത്തിയിരുന്നു .ഇവരുടെ രോഗത്തിന്റെ കാലത്ത് ഇവർ നേരിട്ട അനുഭവങ്ങൾ ഇവരുടെ പേജിൽ മറ്റൊരു പോസ്റ്റിലുണ്ട് .സിദ്ധീഖിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തെ ഈ പോസ്റ്റ് ബാധിക്കാനിടയുണ്ട് .
മറ്റൊരു പോസ്റ്റിൽ കാസർകോട് മത്സരിച്ചപ്പോൾ നസീമയുടെ രോഗം സഹതാപ തരംഗ മാക്കി മാറ്റാൻ ശ്രമം നടത്തിയത് ഷെയർചെയ്തിട്ടുണ്ട് .
സ്ത്രീ വോട്ടർ മാർക്കിടയിൽ നസീമയോടും കുടുമ്പ ത്തോടുമുള്ള സഹതാപം വർധിക്കുന്നത് സിദ്ധീഖിനെ കാര്യമായി ബാധിക്കും .അവരുടെ പോസ്റ്റ് ഇങ്ങനെ .
ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താൽ എന്റെ പൊന്നുമക്കളോടൊപ്പം കുറച്ചു കാലം കൂടി ലഭിച്ചു. അൽഹംദുലില്ലാഹ്. മാനസിക പിന്തുണ തന്ന സുമനസ്സുകളോടുള്ള നന്ദി അറിയിക്കുന്നു. ലോകത്ത് ഒരാൾക്കും എന്റെ ഗതി വരരുതേയെന്നുള്ള പ്രാർഥയേയുള്ളൂ. ജന്മദിനാശംസ നേർന്ന എല്ലാ കൂട്ടുകാർക്കും നന്ദി. പ്രാർഥനകളിൽ ഇനിയും ഈ വിനീത യേയും പിഞ്ചുമക്കളേയും ഉൾപ്പെടുത്തണമെന്ന അഭ്യർഥനയോടെ - നസീമ
![]() |
| നസീമ ടീച്ചറുടെ ഫേസ് ബുക്ക് |
കുറ്റിക്കാട്ടൂർ ;ടി സിദ്ധീഖിന്റെമുൻ ഭാര്യനസീമ ടീച്ചറുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു .നസീമയുടെ ജന്മ ദിനമായ ഇന്നലെ അവർ പോസ്റ്റ് ചെയ്ത വാക്കുകൾ ദുഃഖം ഉള്ളിൽ ഒതുക്കിയ പ്രത്യാശയും പ്രാർഥനയും നിറഞ്ഞതായിരുന്നു .അവരുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയും ലോകത്ത് ഒരാൾക്കും അവരുടെ ഗതി വരരുതെന്നും പോസ്റ്റിലുണ്ട് .
ഇപ്പോൾ കുന്ദ മംഗലം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന മുൻ ഭർത്താവ് ടി. സിദ്ധീഖ് ഇവരുമായുള്ള പ്രശ്നങ്ങൾ കഴിഞ്ഞ മാസം ഒത്തു തീർപ്പാക്കിയതായി വെളിപ്പെടുത്തിയിരുന്നു .ഇവരുടെ രോഗത്തിന്റെ കാലത്ത് ഇവർ നേരിട്ട അനുഭവങ്ങൾ ഇവരുടെ പേജിൽ മറ്റൊരു പോസ്റ്റിലുണ്ട് .സിദ്ധീഖിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തെ ഈ പോസ്റ്റ് ബാധിക്കാനിടയുണ്ട് .
മറ്റൊരു പോസ്റ്റിൽ കാസർകോട് മത്സരിച്ചപ്പോൾ നസീമയുടെ രോഗം സഹതാപ തരംഗ മാക്കി മാറ്റാൻ ശ്രമം നടത്തിയത് ഷെയർചെയ്തിട്ടുണ്ട് .
സ്ത്രീ വോട്ടർ മാർക്കിടയിൽ നസീമയോടും കുടുമ്പ ത്തോടുമുള്ള സഹതാപം വർധിക്കുന്നത് സിദ്ധീഖിനെ കാര്യമായി ബാധിക്കും .അവരുടെ പോസ്റ്റ് ഇങ്ങനെ .
ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താൽ എന്റെ പൊന്നുമക്കളോടൊപ്പം കുറച്ചു കാലം കൂടി ലഭിച്ചു. അൽഹംദുലില്ലാഹ്. മാനസിക പിന്തുണ തന്ന സുമനസ്സുകളോടുള്ള നന്ദി അറിയിക്കുന്നു. ലോകത്ത് ഒരാൾക്കും എന്റെ ഗതി വരരുതേയെന്നുള്ള പ്രാർഥയേയുള്ളൂ. ജന്മദിനാശംസ നേർന്ന എല്ലാ കൂട്ടുകാർക്കും നന്ദി. പ്രാർഥനകളിൽ ഇനിയും ഈ വിനീത യേയും പിഞ്ചുമക്കളേയും ഉൾപ്പെടുത്തണമെന്ന അഭ്യർഥനയോടെ - നസീമ
Wednesday, 6 April 2016
മുസ്ലിംലീഗ് യോഗത്തിൽ സിദ്ധീഖിന്റെ നോടീസ് വലിച്ചെറിഞ്ഞു യൂത്ത് ലീഗ് പ്രതിഷേധം .
![]() |
| പെരുമണ്ണയിൽ യൂത്ത് ലീഗ് സ്ഥാപിച്ച ഫ്ലെക്സ് |
കുറ്റിക്കാട്ടൂർ:കുന്ദമംഗലം മണ്ഡലത്തിൽ ടി സിദ്ധീഖ് സീറ്റ് ഉറപ്പിച്ചതോടെ യൂത്ത് ലീഗ് കടുത്ത പ്രതിഷേധവുമായി രംഗത്ത് . ചൊവ്വാഴ്ച രാത്രി കുറ്റിക്കാട്ടൂർ യത്തീം ഖാനയിൽ ചേർന്ന മണ്ഡലം മുസ്ലിം ലീഗ് യോഗത്തിൽ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ യൂത്ത് ലീഗ് നേതൃത്തം ലീഗ് സംസ്ഥാനനേതാക്കൾക്കെതിരെ രംഗത്ത് വരികയും മുകളിൽ നിന്നും അടിച്ചേൽപ്പിച്ച നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു .ഇതിനിടയിൽ മുഖ്യ മന്ത്രി പങ്കെടുക്കുന്ന ടി. സിദ്ധീഖ്ന്റെ മണ്ഡലം തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയുടെ നോടീസ് യൂത്ത് ലീഗ് പ്രവർത്തകർ പിടിച്ചു വാങ്ങി സദസ്സിൽ
വലിച്ചെറിഞ്ഞു .ഇതോടെ ഉന്തും തള്ളും ബഹളവുമായി യോഗം അലങ്കോലപെട്ടു .ബഹളം കേട്ട് അടുത്തുള്ള ഫ്ലാറ്റിൽ നിന്നും ആളുകൾ എത്തിയതിനെ തുടർന്ന് അദ്ധ്യക്ഷൻ യോഗം പിരിച്ചു വിട്ടു ..സംസ്ഥാന നേതൃത്തം ഇടപെട്ട്മുഖ്യമന്ത്രിയുടെ പുവ്വാട്ടുപറമ്പിലെ ഏപ്രിൽ 7 ന്റെ പരിപാടി മാറ്റി വെക്കുകയും ചെയ്തു .
പി കെ ഫിറോസിനെ പിന്തുണയ്ക്കുന്ന യൂത്ത് ലീഗ് വിഭാഗം മണ്ഡലം വെച്ച് മാറി ബാലുശ്ശേരി രാമന് നൽകിയതിൽ കടുത്ത പ്രതിഷേധം സോഷ്യൽ മീഡിയ യിലൂടെയും അവസാനം കോണിക്ക് വോട്ടു ചോദിച്ചു ഫ്ലെക്സ് ഉയർത്തിയും
രേഖ പെടുത്തിയിരുന്നു .
ഇതൊക്കെ അവഗണിച്ച ലീഗ് നേ തൃത്തം സമസ്തയുടെ അനഭി മതനായ ഫിറോസിനു സീറ്റ് നൽകാതിരിക്കാൻ ഒത്തു കളിക്കുകയായിരുന്നു എന്നാണ് യൂത്ത് ലീഗ് പറയുന്നത് .മാത്രമല്ലനേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു ഡി എഫിൽ ലീഗും കോൺ ഗ്രസുമായുള്ള പ്രശനം കെട്ടടങ്ങും മുന്‍പാണ് സീറ്റ് വെച്ച് മാറൽ വീണ്ടും മുന്നണിയിൽ പ്രതിസദ്ധി സൃ ഷ്ടിച്ചത് .യൂത്ത് കോണ്ഗ്ര സിന് മണ്ഡലം വിട്ടു കൊടുത്താൽ സമുദായത്തിലെ യുവാക്കൾ കൊണ്ഗ്രസ്സിലേക്ക് അടുക്കാൻ ഇടയാക്കും എന്നും ഇവർ ഭയപ്പെടുന്നുണ്ട് .ഏതായാലും സിദ്ധീഖിനു മണ്ഡലം കടുത്ത വെല്ലു വിളി .ഉയർത്തും .
Monday, 4 April 2016
കുന്ദമംഗലവും കോണിഇഫെക്റ്റും.
കുന്ദമംഗലം മണ്ഡലത്തിൽ ടി സിദ്ധീഖ് സീറ്റ് ഉറപ്പിച്ചതോടെ മണ്ഡലത്തിലെ നിരാശരും കൈപ്പിടിയിലൊ തുക്കിയവരും തമ്മിലുള്ള മുന്നണിക്കുള്ളിലെ പോരാട്ടത്തിന്റെ പോർ മുഖം തുറക്കുകയാണ് .സിദ്ധീഖിന് തന്നെ പാളയത്തിൽ പട ഒരുങ്ങി നിൽക്കുന്നതിനിടയിലാണ് കോണിക്കല്ലാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന പ്രയാസം മാലോകരെ അറിയിച്ച് പെരുമണ്ണയിൽ യൂത്ത് ലീഗുകാർ ഫ്ലെക്സ് തൂക്കിയത് .മണ്ഡലത്തിൽ ആദ്യ ഭാര്യയുമായുള്ള പ്രശ്നം പറഞ്ഞു തീർത്ത് ആത്മ വിശ്വാസത്തോടെയാണ് സിദ്ധീഖ് വരുന്നത് .
ഒപ്പം കോൺ ഗ്രസിലെ വെയ്റ്റിംഗ്സീറ്റ് ക്വുവിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ പുറത്തു പോയ കെ സി അബുവിന് നേരിട്ട ആഘാതം അവരുടെ അനുയാ യികളിലുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല . അബു ഫ്ലക്സ് അടിച്ചു വിതരണത്തിന്റെ കണക്കെടുത്ത് മരണ വീടുകൾ സന്ദർശിച്ചു ഇതാ നാളെ പ്രഖ്യാപിക്കും എന്ന രീതിയിൽ രംഗത്ത് ഇറങ്ങിയപ്പോഴാണ് ഹൈകമാണ്ട് അട്ടി മറി നടത്തി യുവ നേതാവിനെ രംഗത്തിറക്കിയത് .കാസർ കോഡ് അങ്കം വെട്ടിയ പരിചയം പി ടി എ റഹീമിന്റെ പ്രകടനം മറി കടക്കാൻ സിദ്ധീഖ്നെ തുണക്കും എന്ന ആത്മ വിശ്വാസം കോൺഗ്രസ്കാർക്ക് ഉണ്ടെന്നു ഇപ്പോൾ ഹൈ കമാണ്ട് പോലും പറയില്ല .പിന്നെ പഴയ കോ -ലീ -ബി മോഡൽ ബി ജെ പി യുടെ സ്വന്തം പത്മനാഭൻ നിൽക്കുമ്പോൾ പരീക്ഷിക്കാനും കഴിയില്ല
ഇത്തരം പ്രശ്നം മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യൂത്ത് ലീഗിലെ അസംതൃപ്തർ കോണിയും ചാരി വോട്ടു പിടിക്കാൻ ഫ്ലെക്സ് തൂക്കി പൊല്ലാപ്പു സൃഷ്ടിക്കുന്നത് .ലീഗുകാർ കുത്തിയാൽ അരി വെളുക്കുമെന്ന് ഉറപ്പുള്ളപ്പോൾ കുന്ദമംഗലത്തെ ഇപ്പണി കോൺ ഗ്രസിന് വിട്ടു കൊടുത്ത് ആരു കുത്തിയാലും അരി വെളുക്കുമെന്ന സിദ്ധാന്തം പറയുന്നവർക്ക് യൂത്ത് ലീഗുകാർ മറുപടി കൊടുക്കാൻ ഒരുങ്ങുകയാണ്. ഇതിനു വേണ്ടി കുഞ്ഞാലി കുട്ടി സാഹിബിനെ വരെ ബോധ്യ പ്പെടുത്താൻ സോഷ്യൽ മീഡിയയിലൂടെ ശ്രമം നടത്തി നോക്കി .മണ്ഡലത്തിലെ യൂത്ത് ലീഗ് ജില്ല കൌൺസിലർ ലീഗിന് സീറ്റ് കിട്ടിയില്ലങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും പഞ്ചായത്തുകൾ പിടിച്ചടക്കിയ ആത്മ വിശ്വാസം ഇപ്പോഴും ബാക്കിയുണ്ടന്നും എഴുതി ഫേസ്ബുക്ക് പോസ്റ്റിട്ടു .കളികാര്യമാകുമെന്നുകണ്ടപ്പോൾ ടിയാൻ പോസ്റ്റ് പിൻവലിച്ചു. പിന്നീട് കണ്ടത്പുവ്വാട്ട്പറമ്പിൽ നടന്ന യൂത്ത് ലീഗ് യോഗത്തിൽ അമർഷം പതഞ്ഞു പൊന്തിയതാണ് .ഇവർ പറയുന്നതിലും കാര്യമുണ്ട് .പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗ് ഭൂരിപക്ഷമുള്ള വാർഡുകളിൽ നിന്നാണ് കോൺ ഗ്രസുകാര്‍ നേതാക്കളായി വളർന്നു വന്നത് ,അതിനുള്ള എല്ലാ അവസരവും 'മഹാമനസ്കരായ' ഇവർ ഒരുക്കി കൊടുക്കുകയും ചെയ്തു .പക്ഷെ ഇങ്ങനെയൊക്കെ ചെയ്തിട്ടും പെരുവയൽ പഞ്ചായത്തിൽ ലീഗിന്റെ സീറ്റ് എണ്ണം കുറച്ചു കോണ്‍ഗ്രസ് സീറ്റ് വർധിപ്പിച്ച് കൊണ്ടാണ് പഞ്ചായത്ത്പ്രസിഡന്ടു സ്ഥാനം കോൺഗ്രസ് നേടിയത്.അനുയായികൾ കുറവുള്ള കോണ്ഗ്രസ്കാർക്ക് നേതാവാകാൻ ലീഗ് വേണം എന്നത് കോൺ ഗ്രസ് കാര്‍ക്കും അറിയാം.എന്നിട്ടും ലീഗിന്റെ കയ്യിലുള്ള മണ്ഡലം പിടിച്ചു വാങ്ങുന്നതിലും അവർ വിജയിച്ചു .അതിനുള്ള കളി നടന്നത് അങ്ങ് പാണക്കാട് തന്നെയാണ് .യു സി രാമൻ ഒരു വട്ടം കൂടി കുന്നമങ്ങലത്തു വേരുറപ്പിക്കാൻ നോക്കിയപ്പോൾ മണ്ഡലത്തിലെ പ്രവർത്തകർ പഴയപോലെ രാമൻ തരംഗത്തിനു ഇനി സാദ്ധ്യത യില്ലെന്ന് മേൽ ഘടകത്തെ ബോധിപ്പിച്ചത് രാമന് തിരിച്ചടിയായി. .ഇത് മുന്നിൽ കണ്ടു മണ്ഡലം തന്നെ കോൺ ഗ്രസിന് ദാനം ചെയ്യാൻ നേതൃ ത്വത്തിൽ പിടി മുറുക്കിയാണ് സംവരണ മണ്ഡലമായ ബാലുശേരിയിലേക്ക് രാമൻ പറന്നത് . മത്സരിക്കാൻ വരി നിന്ന ഒരു പടയെ ഒതുക്കാൻ മണ്ഡല മാറ്റം നേതൃ ത്വത്തിനു ഉപകാര പെടുകയും ചെയ്തു .ഇതാണ് ഇപ്പോൾ ലീഗിലെ രാമൻ ഇഫെക്റ്റ് ആയി പുകയുന്നത് .
യൂത്ത് ലീഗിന്റെ ദേശീയ നേതാവായ ഫിറോസിനു കന്നി അങ്കത്തിനുള്ള വടം വിരിക്കാൻ യൂത്ത് ലീഗ്കചകെട്ടിയിറങ്ങിയത് പല വട്ടമായിരുന്നു .പക്ഷെ സമസ്ത ഇ. കെ . സുന്നി വിഭാഗം പിടി മുറുക്കിയ ലീഗിന്റെ നേതൃ ത്വത്തിന്ഫിറോസ് അനഭിമതനായത്കൊണ്ട് രാമന്റെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ സമയം അധികം പാഴാക്കേണ്ടിവന്നില്ല .അങ്ങനെ വൈദ്യർ കൽപ്പിച്ചതും രോഗി ഇച്ചിച്ചതും ഒന്ന് തന്നെയായി മാറി .
കുന്ദമംഗലം ആഗ്രഹം അവസാനിപ്പിച്ച ഫിറോസ് അനുകൂലികളെ വീണ്ടും ഒരു കുത്ത് കൊടുക്കുന്ന രീതിയിലായിരുന്നു സമസ്തയുടെ നേതൃ ത്വത്തിൽ ഫിറോസിനെ മാമോദീസ മുക്കി നന്നാക്കാനുള്ള ശ്രമം നടന്നത്.
അല്ലങ്കിലും ലീഗിൽ മുജാഹിദുകൾ ഉണ്ടങ്കിലും അവരെ ഇവർ അത്ര കാര്യമാക്കാറില്ല .അതിന്റെ ഭാഗമാണ് സുന്നി മതപ്രഭാഷകർ ലീഗിന് വേണ്ടി മതരാഷ്ട്രീയം പറയുന്നത് .അത് കൊണ്ടാണ് ഫിറോസിനെ പോലുള്ളവർ സെകുലർ ഭരണ ഘടനയുള്ള സാമുദായിക രാഷ്ട്രീയപാർടി മതപ്രസംഗം നടത്തുന്നതിൽ വൈരുദ്ധ്യം കാണുന്നത് .
പക്ഷെ അമ്മയോടൊപ്പം കിടക്കുകയും അച്ഛനോടൊപ്പം ഓടുകയും വേണമെന്ന കുട്ടിയുടെ വാശി ഒരേ സമയം നടപ്പില്ലെന്ന് എല്ലാവർക്കും അറിയാം . ഇപ്പോൾ വിജയിച്ച കുന്നമംഗലം വെച്ച് മാറൽ ഒരു ഇടതു വലതു സിദ്ധാന്തമായി ഇനി കേരളം പരീക്ഷിക്കും .
യുവാക്കളുടെ അപകട മരണം;വെള്ളിപറമ്പ് ഹമ്പിൽ മുന്നറിയിപ്പ് ബോർഡില്ല .
കുറ്റിക്കാട്ടൂർ :ഞായറാഴ്ച പുലർച്ചെ കൊയിലാണ്ടി സ്വദേശികളായ യുവാക്കൾ വെള്ളിപറമ്പ് അഞ്ചാം മൈലിലെ ഹമ്പിൽ തട്ടിബൈക്ക് അപകടത്തിൽ തെറിച്ചു വീണു തൽക്ഷണം മരിച്ചത് റോഡിൽ മുന്നറിയിപ്പ് ബോർഡില്ലാത്തത് കൊണ്ടാണെന്ന് ആക്ഷേപം .കൊയിലാണ്ടിയിലെ പിഷാരിക്കാവ് ഉത്സവം കഴിഞ്ഞു ചെറൂപ്പ യിലെ സുഹൃത്തിന്റെ വീട്ടിലേക്കു പുറപ്പെട്ട പെരുവട്ടൂർ കുറുവങ്ങാട് ആണേല എരഞ്ഞോളി താഴെ കുനി സി കെ വാസുവിന്റെ മകൻ വൈശാഖ് (22 ) കൊയിലാണ്ടികൊല്ലം ചേരി കുഴി ഹരിതശ്രീയിൽ ദാസന്റെ മകൻ (20 )അതുൽ ദാസ് എന്നിവരാണ് മരിച്ചത് ഇവർ സഞ്ചരിച്ച ബൈക്ക് വെള്ളിപറമ്പ് ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടതാണെന്ന് കരുതുന്നു .ഓടയിലേക്കു തെറിച്ചു വീണ ഇവരെ നാട്ടുകാരാണ്
ആശുപത്രിയില എത്തിച്ചത് .മെഡിക്കൽ കോളേജിൽ നിന്നും മാവൂരിലെക്കുള്ള റോഡിൽ ഇറക്കം ഉള്ള ഭാഗത്ത് സ്ഥാപിച്ച ഹമ്പിൽ തട്ടി ഇതിന് മുൻപും വാഹനം അപകടത്തിൽ പെട്ടിരുന്നു .അന്ന്മലാപറമ്പിലെ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ടുപേർ മരിച്ചിരുന്നു . വരമ്പ്
സ്ഥാപിക്കുമ്പോൾ ഹമ്പിനു 50 മീറ്റർ മുൻപായി രാത്രിയിലും ശ്രദ്ധയിൽ പെടുന്ന രീതിയിൽ മുന്നറിയിപ്പ്ബോർഡുകൾ വെക്കണ മെന്നാണ്നിയമം .ഇവിടെ ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും ഇല്ല . അപരിചിതർക്ക്
ഈ വരമ്പ് പെട്ടന്ന് ശ്രദ്ധയിൽ പെടാത്തതാണ് ഇവിടെ അപകടമുണ്ടാകുന്നതിന് കാരണം .പി ഡബ്ലി യു ഡി റോഡ്സ് വിഭാഗത്തിന്റെ വീഴ്ചയാണ് ചോദ്യം
ചെയ്യേണ്ടത് .
Sunday, 3 April 2016
പാലിയേറ്റീവ്കെയർ ബോധവൽകരണ ശിൽപ ശാല നടത്തി .
![]() | |||||||||||||||||||||||||||||||||||||||||||||||||||||
| പാലിയേറ്റീവ്കെയർ സംസ്ഥാന കോ -ഓഡിനേറ്റർ പ്രവീൺ എം ജി സംസാരിക്കുന്നു |
ചടങ്ങിന്റെ ഉദ്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ. വി. ശാന്ത നിർവഹിച്ചു . കോ -ഓഡിനേഷൻ കമ്മറ്റി ചെയർമാൻപ്രദീപ് കുമാർ എ അദ്ധ്യക്ഷനായിരുന്നു .
പാലിയേറ്റീവ്കെയർ സംസ്ഥാന കോ -ഓഡിനേറ്റർ പ്രവീൺ എം ജി .എം. ടി ജോസ് (പാലിയേറ്റീവ്കെയർ പുവ്വാട്ടുപറമ്പ് )ശാന്ത പവിത്രൻ . അനീഷ്പാലാട്ട്. റഹ്മാൻ കുറ്റിക്കാട്ടൂർ, സുരേന്ദ്രൻ കെ എന്നിവർ സംസാരിച്ചു.
Friday, 1 April 2016
കുന്ദമംഗലം മണ്ഡലം ,പെരുമണ്ണയിൽ മുസ് ലിം ലീഗിന്റെ ഫ്ലക്സ്.
![]() |
| പെരുമണ്ണയിൽ കോണിക്ക് വോട്ട് അഭ്യർഥിച്ചുള്ള ഫ്ളക്സ് |
കുറ്റിക്കാട്ടൂർ :കുന്നമംഗലം മണ്ഡലത്തിലെ ലീഗ് പ്രവർത്തകരുടെ അസംതൃപ്തി മറനീക്കി പുറത്തേക്ക് .മണ്ഡലം കൊണ്ഗ്രസ്സിനു
നൽകിയതിൽ പ്രതിഷേധമുള്ള ലീഗ് അണികൾ കോണിക്ക് വോട്ടു ചോദിചാണ് പെരുമണ്ണയിൽ ഫ്ലെക്സ് ഉയർത്തിയത് .കോണ്‍ഗ്രസ് സ്ഥാനാർഥിയായി കെ സി അബു വരുമെന്ന് ഉറപ്പായ സന്ദർഭത്തിലാണ് മുന്നണി ബന്ധം
തകർക്കുന്ന രീതിയിൽ ലീഗ് പ്രചരണം തുടങ്ങിയത് .നാല് പതിറ്റാണ്ടായി ലീഗ് കൈവശം വെച്ച സീറ്റ് കോൺ ഗ്രസിന് നൽകി പകരം ബാലുശ്ശേരി സംവരണ മണ്ഡലം വാങ്ങി യു സി രാമന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം .കഴിഞ്ഞാഴ്ച പുവ്വാട്ട് പറമ്പിൽ ചേര്‍ന്ന യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ലീഗ് മണ്ഡലം ജില്ലാ ഭാരവാഹികള്‍ക്കെതിരെയും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും ശക്തമായ വിമര്‍ശമുയര്‍ന്നു.
2006ല്‍ മുസ്ലിം ലീഗിലെ യു.സി. രാമന് വിജയിച്ച മണ്ഡലം 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന് അഡ്വ. പി.ടി.എ. റഹീം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ലോക്സഭ, ത്രിതല പഞ്ചായത്ത് മത്സരങ്ങളില്‍ വോട്ടിങ് നില എല്‍.ഡി.എഫ് അനുകൂലമാണെങ്കിലും ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ യു.ഡി.എഫിന് പ്രതീക്ഷിക്കാവുന്ന മണ്ഡലമാണ് കുന്ദമംഗലമെന്ന വിലയിരുത്തലിലാണ് ലീഗ്. കുന്ദമംഗലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍തന്നെ യൂത്ത് ലീഗ് ജില്ലാ, സംസ്ഥാനനേതൃത്വത്തെ ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നു. .ലീഗുമായി വെച്ച് മാറിയ
.ഇപ്പോൾ മണ്ഡലത്തിലെ എം. എൽ . എ പി .ടി .എ . റഹീം നേരെത്തെ ഇവിടെ പ്രചരണം തുടങ്ങിയിരുന്നു .കഴിഞ്ഞ തവണ മത്സരിച്ച എൻ പത്മ നാഭൻ തന്നെയാണ് ഇക്കുറി ബി ..ജെ പി സ്ഥാനാർഥി.
ജാമിയ യമാനിയ സമ്മേളനം;ഹൈദരലി തങ്ങൾ ഉദ്ഘാടനംചെയ്തു .
കുറ്റിക്കാട്ടൂർ:ജാമിയ യമാനിയ പതിനാറാംവാർഷിക അഞ്ചാം സനദ് ദാന സമ്മേളനംപാണക്കാട്ഹൈദരലിശിഹാബ് തങ്ങൾഉദ്ഘാടനംചെയ്തു.രാജ്യത് വളർന്നു വരുന്ന അസഹിഷ്ണുതയെ വിജ്ഞാനത്തിന്റെയും ആത്മീയതയുടെയും കരുത്തു കൊണ്ട്നേരിടണമെന്ന്ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ പറഞ്ഞു .
സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങുന്ന പണ്ഡിതർ മഹല്ലുകളിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി .
പഠനം പൂർത്തിയാക്കിയ 50 യമാനികൾക്കുള്ള ബിരുദ ദാനം തങ്ങൾ നിർവഹിച്ചു .
ചടങ്ങിൽ കോട്ടുമല ബാപ്പു മുസ്ലിയാർ അദ്ധ്യക്ഷനായിരുന്നു .
മന്ത്രി പി കെ.കുഞ്ഞാലി കുട്ടി .പി വി അബ്ദുൽ വഹാബ് എം പി ,സയ്യിദ് ഹംസ ബാഫഖി ,കെ ഉമർ ഫൈസി മുക്കം ,കെ എ റഹ്മാൻ ഫൈസി ,നാസർ ഫൈസി കൂടത്തായി ,മൂസകോയ ഹാജി ,എഞ്ചിനീയർ മാമുകോയ ഹാജി ,എന്നിവർ പ്രസംഗിച്ചു .
കുട്ടി ഹസ്സൻ ദാരിമി സ്വാഗതവും കെ പി കോയ നന്ദിയും പറഞ്ഞു .
Thursday, 31 March 2016
ആനശ്ശേരി മുഹമ്മദ് കോയ ഹാജി നിര്യാതനായി
കുറ്റിക്കാട്ടൂർ :മലഞ്ചരക്ക് വ്യാപാരിയും ട്രാൻസ്പോർട്ട് ഉടമയുമായിരുന്ന താഴെ ആനശ്ശേരി മുഹമ്മദ് കോയ ഹാജി (86 ) നിര്യാതനായി.ഇന്ന് പുലർച്ചെ യായിരുന്നു മരണം
ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ
മക്കൾ: അബ്ദുള്ള,അബ്ദുറഹ്മാൻ.ഹുസൈൻ. ഫാത്തിമ .
,മരുമക്കൾ :പരേതനായ കോയ മൊയ്ദീൻ , സുബൈദ( പെരുവയൽ)സകീന കീലത്ത്( മുക്കം)സാബിറ (വാഴക്കാട് )
സഹോദരങ്ങൾ :പരേതനായ കുട്ടിഹസ്സൻഹാജി,മൊയ്ദീൻ ഹാജി
ബീകുട്ടി വെള്ളി പറമ്പ ,ആയിഷ വെള്ളക്കാട്ട്
കെ സി അബു അങ്കം കുറിക്കുന്നത് കുന്നമംഗലത്ത് .പി ടി എ റഹീം ,പന്മനാഭൻ എതിരാളികൾ .
![]() |
| മസ്കത്തിൽ അപകടത്തിൽ മരിച്ച കബീറിന്റെ സഹോദരനുമായി കെ. സി. അബു സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ ;കോൺഗ്രസ് ഹൈമാണ്ടുമായി സംസ്ഥാനത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്ന കാര്യത്തിൽ ഗ്രൂപ്പുകൾ തമ്മിൽ തല്ലു നടത്തുന്നന്ടെങ്കിലും ഡി സി. സി. പ്രസിഡണ്ട് കെ സി അബുവിന്റെ കാര്യത്തിൽ തീരുമാനമായി .
.കുന്നമംഗലം മണ്ഡലത്തിൽ അബു സ്ഥാനാർഥിയായി
പ്രചരണം തുടങ്ങി. പ്രഖ്യാപനംഉടൻനടക്കുമെന്ന് ഇവർ കുറ്റിക്കാട്ടൂർ ന്യൂസ്നോട്പറഞ്ഞു.
![]() |
| പി .ടി .എ . റഹീംകുറ്റിക്കാട്ടൂർ പ്രചരണത്തിൽ |
![]() |
| പത്മനാഭൻ |
കുന്നമംഗലം ബാലുശ്ശെരിക്ക് പകരമായി കോൺ ഗ്രസിന് ലഭിച്ച സീറ്റാണ് .ഈ സീറ്റ് വിട്ടു കൊടുത്തതിൽ യൂത്ത് ലീഗിൽ അമർഷം പുകയുന്നുണ്ട് .ഇപ്പോൾ മണ്ഡലത്തിലെ എം. എൽ . എ പി .ടി .എ . റഹീം നേരെത്തെ ഇവിടെ പ്രചരണം തുടങ്ങിയിരുന്നു .കഴിഞ്ഞ തവണ മത്സരിച്ച എൻ പത്മ നാഭൻ തന്നെയാണ് ഇക്കുറി ബി ..ജെ പി സ്ഥാനാർഥി.
Wednesday, 30 March 2016
കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ ശിൽപശാല ഏപ്രിൽ 3 ന്
കുറ്റിക്കാട്ടൂർ:പരിചരണവും താങ്ങും ആവശ്യമുള്ള മനുഷ്യർക്ക് ആത്മ വിശ്വാസവും കരുത്തും നൽകുകയും വേദനിക്കുന്നവർക്ക് ആശ്യാസം പകരുകയും ചെയ്യുന്ന പാലിയേറ്റീവ്കെയർ രംഗത്ത് സന്നദ്ധ സേവകരാവാൻ പരിശീലനം നൽകുന്നു .
ഏപ്രിൽ 3 ന് രാവിലെ 9 മണിക്ക് കുറ്റിക്കാട്ടൂർ ഓക്സ് ഫോർഡ് കോളേജിൽ നടക്കുന്ന ശിൽപശാലയിൽ പാലിയേറ്റീവ്കെയർ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ,അൻവർ ,പ്രവീൺ എം ജി ,ഹരീഷ് കുമാർ ,ജോസ് എം ടി .എന്നിവർ പങ്കെടുക്കും .പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ്
വൈ .വി ശാന്ത ചടങ്ങിന്റെ ഉത്ഘാടനം നിർവഹിക്കും .
കുറ്റിക്കാട്ടൂർ ഏരിയ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുറ്റിക്കാട്ടൂർ,വെള്ളിപറമ്പ് .മുണ്ടുപാലം പ്രദേശങ്ങളിൽ കിടപ്പിലായ ധാരാളം രോഗികളുണ്ട് .ഇത്തരം ആളുകൾക്ക് സാന്ത്വനം നൽകാൻ ഒരു വീട്ടിൽ ഒരു വളണ്ടിയർ എന്ന രീതിയിൽ ആളുകളെ സന്നദ്ധ സേവകരാക്കുന്നതിനു വേണ്ടിയാണ് ശിൽപശാല ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു .
പാലിയേറ്റീവ്കെയറിന്റെ കുറ്റിക്കാട്ടൂർ യുണിറ്റ് രൂപീകരിക്കുന്നതിന്റെ
ഭാഗമായി നടത്തുന്ന ശിൽപശാല നാട്ടുകാരുടെ പൂർണ സഹകരണത്തോടെ
നടത്താനാണ് സംഘാടകർ ഒരുങ്ങുന്നത് .ഇതിനു വേണ്ടിയുള്ള പ്രചരണം
തുടങ്ങിയതായി ചെയർമാൻ എ പ്രദീപ് കുമാർ ,കൺവീനർ പി എ റഹ്മാൻ എന്നിവർ അറിയിച്ചു .
Tuesday, 29 March 2016
മൊബൈൽ ടവർ നിർമാണം;പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്തുകളി പുറത്തായി .
![]() |
| ടവറിനുള്ള അനുമതിപിൻ വലിക്കണ മെന്നാവശ്യപ്പെട്ട് നാട്ടുകാർ പെരുവയൽ പഞ്ചായത്ത് സെക്രടറിയെ ഉപരോധിച്ചപ്പോൾ |
കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ മാക്കിനിയാട്ടു താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിർമിക്കുന്ന ടവർ നിർമാണത്തിനു അനുമതി കൊടുത്തതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രടറിയുടെ തലയിൽ കെട്ടിവെച്ചു തടിയൂരാനുള്ള വാർഡ് മെമ്പറടക്കമുള്ള ശ്രമം പരിഹാസ്യമായി .
പെരുവയൽ പഞ്ചായത്ത് അനുമതി കൊടുത്ത മൊബൈൽ ടവർ നിർമാണം നാട്ടുകാർ ഇന്നലെ തടഞ്ഞിരുന്നു .അനുമതി കൊടുത്ത സെക്രടറി യുടെ മുറിയിൽ കയറി നാട്ടുകാരുടെ നേന്തൃ ത്തത്തിലുള്ള സംഘം ഉപരോധിച്ചപ്പോഴാണ് ടവറിന്റെ പണി നിർത്തിവെക്കാൻ ബോർഡ് യോഗം തീരുമാനിക്കുകയോ ആവശ്യം മിനുറ്റ്സിൽ രേഖ പ്പെടുത്തുകയോചെയ്തിട്ടില്ലെന്ന് സെക്രടറി വെളിപ്പെടുത്തിയത് .ഗ്രാമസഭ ടവറിന്റെ പണി നിർത്തി വെക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു .
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയം കളിക്കുന്ന വാർഡ് അങ്ങത്തിന്റെ നടപടിയിൽ പരക്കെ അമർഷമുണ്ട് .
വിദ്യാലയത്തിനും ജനവാസ കേന്ദ്രത്തിനും അടുത്ത് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയതിനെതിരെ നേരത്തെ നാട്ടുകാർ രംഗത്ത് വന്നിരുന്നു .ഈവിഷയം കഴിഞ്ഞ ഫെബ്രുവരി 7 നു ചേർന്ന പതിനഞ്ചാം വാർഡ് ഗ്രാമ സഭയുടെ അജണ്ടയിൽ വരികയും നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് അധി കൃ തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .
ഇതുമായി ബന്ദ്ധപ്പെട്ട തീരുമാനം നടപ്പാക്കേണ്ടത് പഞ്ചായത്ത് അധികൃതരാണ്.ഗ്രാമ സഭ തീരുമാനം നടപ്പാക്കാൻ ഇതുവരെ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല .പഞ്ചായത്ത് ഭരിക്കുന്ന കശ്ചിയുടെ പ്രമുഖനേതാവിന്റെഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ടവർ സ്ഥാപിക്കുന്നത്.ഇത് കൊണ്ടാണ് ഭരണ സമിതി നടപടി എടുക്കാത്തതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെപ്രശ്നം ചർച്ച ചെയ്യാൻ മെയ് 6 നു സർവക ക്ഷി യോഗം വിളിച്ചിട്ടുണ്ട് .
പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭയുടെ ആവശ്യം നടപ്പാക്കാൻ സെക്രടറി ബാദ്ധ്യസ്ഥനാണ്. 200 ലേറെ കുട്ടികൾ പഠി ക്കുന്ന മദ്രസ
ടവറിനു അമ്പതു മീറ്റർ അടുത്താണു ള്ളത്. ഈ ഏരിയയിൽ ആയിരത്തോളം ആളുകൾ താമസിക്കുന്ന ന്നുണ്ട് .ഇങ്ങനെയുള്ള പ്രദേശത്തു ടവറിനു അനുമതി നൽകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും .മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുമായി കൂടിയലോചിക്കണ മെന്ന് 2011 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു .മാത്രമല്ല ടവറുകളിൽ നിന്നുള്ള വികിരണം കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പരിസ്ഥി തി മന്ത്രാലയം നിയോഗിച്ച പത്തംഗ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതൊന്നും കണക്കിലെടുക്കാതെയാണ് ബന്ദ്ധപ്പെട്ടവർ നിർമാണത്തിന് അനുമതി നൽകിയത് .
സുഹൂരിയുടെ വ്യാജ ചികിത്സ;കുറ്റിക്കാട്ടൂർ കേന്ദ്രത്തിൽ സ്ത്രീപീ ഡനവും .
കുറ്റിക്കാട്ടൂർ ;സത്രീപീഡന കേസിൽ അറസ്റ്റിലായ പ്രവാചക വൈദ്യ ചികിത്സ തട്ടിപ്പ് നടത്തിയ അബ്ദുള്ള സുഹൂരി നിരവധി സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിചിരുന്നതായി വെളിപ്പെടുത്തൽ .പ്രവാചക വൈദ്യവുമായി ബന്ധപ്പെട്ട് ചൂഷണത്തിന്‍െറ പേരില്‍ അറസ്റ്റിലായ കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫി സുഹൂരി നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി ഇയാളുടെ മുന്‍ മാനേജര്‍. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്‍വശത്തെ ഡോ. അബ്ദുല്ല ഫൗണ്ടേഷനില്‍ ഒമ്പതു മാസം മാനേജറായിരുന്ന നിലമ്പൂര്‍ സ്വദേശി ടി.കെ. ജംഷീറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ ചാലിയിറക്കൽ കേന്ദ്രത്തിൽവെച്ചും ഇദ്ദേഹം ലൈംഗിക പീഡനം നടത്തയിരുന്നു .ഇവിടെ ചികിത്സ നടത്തിയ രോഗികൾ രോഗം മൂർച്ചിച്ച് മരണപ്പെട്ടത് വിവാദ മായപ്പോൾ കുടുമ്പത്തെ ഭീഷണിപ്പെടുത്തി പരാതിയിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു .
ഷാഫിയുടെ വ്യാജ ചികിത്സയെക്കുറിച്ചും സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് സംബന്ധിച്ചും ഫെബ്രുവരി 26ന് അസി. കമീഷണര്‍ക്കും വെള്ളയില്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇയാള്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാകുന്നില്ളെന്നും കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജംഷീര്‍ ആരോപിച്ചു. ഒരു വിഭാഗം മതനേതാക്കളും ഷാഫിക്ക് പിന്നിലുണ്ടെന്നും ഇത് ആരൊക്കെയാണെന്ന് കണ്ടത്തെണമെന്നും ജംഷീര്‍ ആവശ്യപ്പെട്ടു. ഇയാളുടെ ചികിത്സക്കിടെ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. ഭയംകൊണ്ടാണ് ആരും പരാതി നല്കാന് മുന്നോട്ട് വരാത്തത്. പരാതി നല്കാതിരിക്കാന് നാലുലക്ഷം രൂപവരെ തനിക്ക് നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ സമീപിച്ചിരുന്നു. ചികിത്സക്കും മറ്റും സ്ത്രീകളെ പറഞ്ഞുവിശ്വസിപ്പിച്ച് ഇയാളുടെ മുന്നില്‍ എത്തിക്കുന്നത് ചെറൂപ്പ സ്വദേശിയായ സ്ത്രീയാണെന്നും ജംഷീര്‍ പറയുന്നു.
Monday, 28 March 2016
പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ ലൈംഗികചൂഷണം; ഷാഫി സുഹൂരി അറസ്റ്റിൽ.
![]() |
| ഷാഫി സുഹൂരി |
കുറ്റിക്കാട്ടൂർ : പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയതെന്ന പരാതിയില്‍ ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫിയെ (43) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് ആശുപത്രിക്കുസമീപം അബ്ദുല്ല ഫൗണ്ടേഷന് എന്നപേരില്‍ വ്യാജ ചികിത്സാലയവും മെഡിക്കല്‍ കോഴ്സും നടത്തിയതിനും പ്രവാചകവൈദ്യമെന്ന പേരില്‍ ചികിത്സ നടത്തിയതിനും നേരത്തേ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. ,ഇപ്പോൾ ഇദ്ദേഹം വ്യാജ പേരിൽ ഈ കേന്ദ്രത്തിൽ ചികിത്സ തുടരുന്നുണ്ട് , പഠനത്തിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുള്ള ചികിത്സയെന്നപേരില്‍ യുവതിയെ ശാരീരികമായി ചൂഷണംചെയ്യുകയും കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ യുവതി ജോലി ഉപേക്ഷിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. 2014 മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 പ്രകാമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവ. ബീച്ച് ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. കുറ്റിക്കാട്ടൂരിലുള്ള ഇയാളുടെ കേന്ദ്രത്തിൽ നടത്തിയ ചികിത്സയിൽ പലരും തട്ടിപ്പിന് വിധേയമായിരുന്നു .ഇതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ശിഷ്യർ തന്നെ രംഗത്ത് വന്നിരുന്നു.മതത്തെ ദുരുപയോഗം ചെയ്താണ് സുഹൂരി ലൈഗിക പീഡന മടക്കമുള്ള തട്ടിപ്പുകൾ നടത്തിയത് .
എഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുന്ദമംഗലം വെച്ചുമാറല്‍: യൂത്ത് ലീഗിൽ പൊട്ടിത്തെറി .
കുറ്റിക്കാട്ടൂർ :അവസാനം പാണക്കാട്ടു നിന്നും തീരുമാനം പുറത്തു വന്നപ്പോൾ നേന്തൃ ത്തത്തിനെതിരെ യുത്ത് ലീഗ് രംഗത്ത് .കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗിലെ അസ്വസ്ഥത പൊട്ടിത്തെറിയുടെ വക്കിൽ എത്തിയത് .നാല് പതിറ്റാണ്ടായി ലീഗ് കൈവശം വെച്ച സീറ്റ് കോൺ ഗ്രസിന് നൽകി പകരം ബാലുശ്ശേരി സംവരണ മണ്ഡലം വാങ്ങി യു സി രാമന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം . ശനിയാഴ്ച പൂവാട്ടുപറമ്പില്‍ ചേര്‍ന്ന യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ലീഗ് മണ്ഡലം ജില്ലാ ഭാരവാഹികള്‍ക്കെതിരെയും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും ശക്തമായ വിമര്‍ശമുയര്‍ന്നു.
2006ല്‍ മുസ്ലിം ലീഗിലെ യു.സി. രാമന് വിജയിച്ച മണ്ഡലം 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന് അഡ്വ. പി.ടി.എ. റഹീം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ലോക്സഭ, ത്രിതല പഞ്ചായത്ത് മത്സരങ്ങളില്‍ വോട്ടിങ് നില എല്‍.ഡി.എഫ് അനുകൂലമാണെങ്കിലും ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ യു.ഡി.എഫിന് പ്രതീക്ഷിക്കാവുന്ന മണ്ഡലമാണ് കുന്ദമംഗലമെന്ന വിലയിരുത്തലിലാണ് ലീഗ്. കുന്ദമംഗലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍തന്നെ യൂത്ത് ലീഗ് ജില്ലാ, സംസ്ഥാനനേതൃത്വത്തെ ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നു. പാണക്കാട് ഹൈദരലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍ തുടങ്ങിയവരെ പലതവണ കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നുവത്രെ. സംസ്ഥാന നേതൃത്വത്തില്‍നിന്ന് അനുകൂലമറുപടി ലഭിച്ചിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് യൂത്ത് ലീഗ് ഭാരവാഹികള്‍ പറയുന്നത്.
മണ്ഡലത്തില്‍ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ അഡ്വ. പി.കെ. ഫിറോസിനെ മത്സരിപ്പിക്കണമെന്നാണ് യൂത്ത് ലീഗിന്‍െറ ആവശ്യം. എന്നാല്‍, എസ്.കെ.എസ്.എസ്.എഫിന്‍െറ പ്രതിഷേധം മുതലെടുത്ത് ലീഗിലെയും യൂത്ത് ലീഗിലെയും ചില ഭാരവാഹികള്‍ പി.കെ. ഫിറോസിനെ മാറ്റിനിര്‍ത്താനാണ് മണ്ഡലം കോണ്‍ഗ്രസിന് വെച്ചുമാറുന്നതെന്ന വിമര്‍ശമുയര്‍ന്നിട്ടുണ്ട്. യൂത്ത് ലീഗിന്‍െറ കുന്ദമംഗലം മണ്ഡലം പ്രധാന ഭാരവാഹികളില്‍ ചിലരും ലീഗ് മണ്ഡലം നേതൃത്വവും ഫിറോസിനെതിരെയുള്ള നീക്കത്തിന് ചൂട്ടുപിടിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതത്തേുടര്‍ന്നാണ് ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, മാവൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റികള്‍ ജില്ലാ ലീഗ് നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കഴിയുംവരെ അവധി അപേക്ഷ നല്‍കിയത്.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണെന്ന് മണ്ഡലം നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് ശനിയാഴ്ച മണ്ഡലം യോഗം ചേര്‍ന്നത്. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികള്‍ക്കൊപ്പം എം.എസ്.എഫും മണ്ഡലം കോണ്‍ഗ്രസിന് നല്‍കരുതെന്ന ഉറച്ചനിലപാടിലാണ്. എന്നാല്‍, മണ്ഡലം കോണ്‍ഗ്രസിന് നല്‍കുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്നും പ്രാദേശിക കമ്മിറ്റികളുടെ അഭിപ്രായംമാനിച്ച് സംസ്ഥാന അധ്യക്ഷനാണ് ലീഗിന്‍െറ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മാധ്യമത്തോട് പറഞ്ഞു. കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്ന് അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ളെന്ന് അദ്ദേഹം അറിയിച്ചു. പൊട്ടിത്തെറി
പെരുവയൽ പഞ്ചായത്ത് അനുമതി കൊടുത്ത മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു .
![]() |
| ടവർ നിർമിക്കുന്ന കെട്ടിടത്തിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു |
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്ത് അനുമതി കൊടുത്ത മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു . കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ മാക്കിനിയാട്ടു താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിർമിക്കുന്ന ടവർ നിർമാണമാണ് സ്ത്രീകളടങ്ങിയ സംഘം തടഞ്ഞത് .ഇതേ തുടർന്ന് ഇതിനു വേണ്ടി ഇറക്കിയ യന്ത്ര സാമഗ്രികൾ തിരിച്ചു കൊണ്ട് പോയി .മൊബൈൽ ടവർ നിർമാതാക്കളായ ഇന്ഡസ്ന്റെ പേരിലാണ് അനുമതി നൽകിയിരിക്കുന്നത് .
വിദ്യാലയത്തിനും ജനവാസ കേന്ദ്രത്തിനും അടുത്ത് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയതിനെതിരെ നേരത്തെ നാട്ടുകാർ രംഗത്ത് വന്നിരുന്നു .ഈവിഷയം കഴിഞ്ഞ ഫെബ്രുവരി 7 നു ചേർന്ന പതിനഞ്ചാം വാർഡ് ഗ്രാമ സഭയുടെ അജണ്ടയിൽ വരികയും നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് അധി കൃ തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .
ഇതുമായി ബന്ദ്ധപ്പെട്ട തീരുമാനം നടപ്പാക്കേണ്ടത് പഞ്ചായത്ത് അധികൃതരാണ്.ഗ്രാമ സഭ തീരുമാനം നടപ്പാക്കാൻ ഇതുവരെ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല .പഞ്ചായത്ത് ഭരിക്കുന്ന കശ്ചിയുടെ പ്രമുഖനേതാവിന്റെഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ടവർ സ്ഥാപിക്കുന്നത്.ഇത് കൊണ്ടാണ് ഭരണ സമിതി നടപടി എടുക്കാത്തതെന്ന് ആക്ഷേപമുണ്ട്.
.പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭയുടെ ആവശ്യം നടപ്പാക്കാൻ സെക്രടറി ബാദ്ധ്യസ്ഥനാണ്. 200 ലേറെ കുട്ടികൾ പഠി ക്കുന്ന മദ്രസ
ടവറിനു അമ്പതു മീറ്റർ അടുത്താണു ള്ളത്. ഈ ഏരിയയിൽ ആയിരത്തോളം ആളുകൾ താമസിക്കുന്ന ന്നുണ്ട് .ഇങ്ങനെയുള്ള പ്രദേശത്തു ടവറിനു അനുമതി നൽകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും .മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുമായി കൂടിയലോചിക്കണ മെന്ന് 2011 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു .മാത്രമല്ല ടവറുകളിൽ നിന്നുള്ള വികിരണം കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പരിസ്ഥി തി മന്ത്രാലയം നിയോഗിച്ച പത്തംഗ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതൊന്നും കണക്കിലെടുക്കാതെയാണ് ബന്ദ്ധപ്പെട്ടവർ നിർമാണത്തിന് അനുമതി നൽകിയത് .
Wednesday, 23 March 2016
മണ്ഡലത്തിന് വേണ്ടി ലീഗിൽ മത്സരം; കുന്ദമംഗലംകോൺ ഗ്രസിന്, കെ.എം.സി.സിക്ക് യു.സി രാമൻ വേണ്ട.
![]() |
| എടക്കുനി യു സി രാമൻ |
കുറ്റിക്കാട്ടൂർ ;അവസാനം പ്രഖ്യാപിക്കാനുള്ള ലീഗിന്റെ നാല് മണ്ഡലങ്ങളുടെ വിവരം പുറത്തു വന്നപ്പോൾ കുന്നമംഗലം സീറ്റിനു വേണ്ടി ലീഗിൽ പരസ്പരം മത്സരിച്ചവർക്ക്
ഷോക്ക് ട്രീറ്റ് മെന്റ് .
നാല് പതിറ്റാണ്ടായി ലീഗ് കൈവശം വെച്ച സീറ്റ് കോൺ ഗ്രസിന് നൽകി പകരം ബാലുശ്ശേരി സംവരണ മണ്ഡലം വാങ്ങി യു സി രാമന് നൽകാനാണ് നീക്കം .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി .ടി .എ റഹീമിനൊട് പരാജയപെട്ട രാമന് മണ്ഡലത്തിൽ
ലീഗ് അണികളുടെയും കെ എം സി സി പ്രവർത്തകരുടെയും പിന്തുണ കുറവാണ് ദുബൈ കെ എം സി സി യിലെ മണ്ഡലത്തിലെ പ്രമുഖ നേതാവ് അടക്കം യൂത്ത് ലീഗിലെ വലിയ വിഭാഗം സാദിഖലിയെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് നേന്തൃ ത്തത്തെ അറിയിച്ചത് .
പക്ഷെ രാമൻ പാണക്കാട് ബന്ദ്ധവും ദളിദ് ലീഗ് രാഷ്ട്രീയവും ഉപയോഗിച്ച് സീറ്റിൽ പിടി മുറുക്കിയതും മണ്ഡലത്തിലെ പാര്‍ട്ടിയിലുള്ള വിഭാഗീയതയും സ്ഥാനാര്‍ഥി ആരാവണമെന്നതിനെ ചൊല്ലിയുള്ള തർക്കവും രാമന് തുണയാവുകയായിരുന്നു
കോൺ ഗ്രസിലും കിട്ടിയ സീറ്റിനു ആളുകൾ ഏറെയാണ് .ഡി സി സി പ്രസിടന്ടു കെ സി അബു .ഡി സി സി സെക്രടറിയായ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇടക്കുനി അബ്ദു റഹ്മാൻ .ടി സിദ്ധീഖ് .തുടങ്ങിയവർ രംഗത്തുണ്ട് .
ഇതിൽ കാന്തപുരം വിഭാഗത്തിന്റെ അടുത്ത അനുയായിയും മർകസ് അലുംനി പ്രസിഡണ്ടുമായ ഇടക്കുനി അബ്ദു റഹ്മാന് സീറ്റ് നൽകി കാന്തപുരം ഗ്രൂപ്പിന്റ പിന്തുണ നേടാനാണ്നീക്കം .ഇതിനു വേണ്ടിയുള്ള നീക്കങ്ങൾ മാധ്യമങ്ങളെ കൂട്ട് പിടിച്ച് ഇടക്കുനിയും നടത്തുന്നുണ്ട് .
കഴിഞ്ഞ തവണ കാന്തപുരം ഗ്രൂപ്പിന്റ വോട്ടുകൾ പി .ടി .എ റഹീമിന് ലഭിച്ചിരുന്നു .പക്ഷെ കാന്തപുരത്തിന്റെ പ്രത്യക്ഷ അനുയായിയായ ഇടക്കുനിയെ ഇ കെ സുന്നി വിഭാഗം പരസ്യമായി പിന്തുണക്കാൻ തയ്യാറാവണ മെന്നില്ല .മണ്ഡലത്തിലെ
ലീഗിലെ അസംതൃപ്തിയും കൊണ്ഗ്രസിനു പ്രശ്നം സൃഷ്ടിക്കും .
തിരുവമ്പാടി എം.എല്‍.എ സി. മോയിന്‍കുട്ടിക്ക് സീറ്റ് നൽകിയാൽ കുന്നമംഗലം തിരിച്ചു പിടിക്കാൻ പറ്റുമെന്നാണ് ലീഗിലെ ഒരു വിഭാഗം കരുതുന്നത് .ഇടതു പക്ഷം റഹീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു .ബി ജെ പി പത്മനാഭനെ തന്നെ മത്സരിപ്പിക്കാനാണ് സാദ്ധ്യത .
Saturday, 19 March 2016
മാമ്പുഴയെ മാലിന്യ മുക്തമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ജനങ്ങളുമായി കൈ കോർക്കും; ജാഗ്രത സദസ്സ് ശ്രെദ്ധേയമായി .
![]() |
| ജന ജാഗ്രത സദസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ :മാലിന്യവും കയ്യേറ്റവും കൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന
മാമ്പുഴയെ രക്ഷിക്കാൻ സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് ശ്രെദ്ധേയമായി . പുഴ വീണ്ടെടുക്കാനും അധികാരികളെ ഉണർത്താനും വേണ്ടി മാമ്പുഴ സംരക്ഷണ സമിതി കുറ്റിക്കാട്ടൂരിൽ ഒരുക്കിയ ജനജാഗ്രത സദസ്സ് മാമ്പുഴക്ക് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ തീരുമാനിച്ചു .
![]() |
| മാമ്പുഴ |
വെളിവാക്കുന്നത് .ഈ ബോധമില്ലായ്മ കൊണ്ട് നമ്മൾ മാരക രോഗങ്ങൾ ഏറ്റു വാങ്ങേണ്ടി വരും .പുഴയിലെ മാലിന്യം നീക്കം ചെയ്യാൻ ജനങ്ങളുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു .
ചടങ്ങിൽ മാമ്പുഴ സംരക്ഷണ സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് പ്രസിഡണ്ട്
ഇ .മുജീബു റഹ്മാൻ അദ്ധ്യക്ഷനായിരുന്നു . പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത ,വാർഡ് അംഗങ്ങളായ ആഷിക് ,പ്രസീത് .മുൻ വാർഡ് മെമ്പർമാരായ പൊതാത്ത് മുഹമ്മദ് ,അനീഷ് പാലാട് ,കെ ഗണേശൻ മാമ്പുഴ സംരക്ഷണ സമിതി കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ടി കെ എ അസീസ് ,ബാബു പെങ്കാട്ടിൽ ,ഷാഹുൽ ഹമീദ് തടപ്പറമ്പ് ,പി കോയ ,അബ്ദുല്ലത്തീഫ് കെ പി ഷെയ്ഖ് മുഹമ്മദ് എന്നിവർ സംസാരിച്ചു .
മാമ്പുഴ സംരക്ഷണ സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് സെക്രടറി സി രാജീവ് സ്വാഗതവും കേന്ദ്ര കമ്മറ്റി വൈസ്: പ്രസിഡണ്ട് റഹ്മാൻ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു .
Friday, 18 March 2016
മൊബൈൽ ടവർ നിർമാണത്തിനെതിരെ ഗ്രാമസഭ ; നിർമാണത്തിനു അനുമതി നൽകിയ സെക്രടറിയുടെ നടപടി വിവാദമാകുന്നു .
![]() |
| മൊബൈൽ ടവർ നിർമാണത്തിന് എതിരെ നടന്ന പ്രതിഷേധ യോഗം |
കുറ്റിക്കാട്ടൂർ ;വിദ്യാലയത്തിനും ജനവാസ കേന്ദ്രത്തിനും അടുത്ത് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയതിനെതിരെ നാട്ടുകാർ രംഗത്ത് .പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ മാക്കിനിയാട്ട് താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിൽ സ്ഥാപിക്കുന്ന ടവർ നിർമാണം നിർത്തി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .ഈവിഷയം കഴിഞ്ഞ ഫെബ്രുവരി 7 നു ചേർന്ന പതിനഞ്ചാം വാർഡ് ഗ്രാമ സഭയുടെ അജണ്ടയിൽ വരികയും നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് അധി കൃ തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .ഈ ആവശ്യം നടപ്പാക്കാൻ ഭരണ സമിതിയോ സെക്രടറിയോ തയ്യാറായിട്ടില്ല .
![]() |
| വിദഗ്ദ സമിതി റിപോർട് |
നടപ്പാക്കാത്ത സെക്രടറിതിരെ നടപടി എടുക്കണ മെന്നാണ് ജനങ്ങളുടെ ആവശ്യം .പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭയുടെ ആവശ്യം നടപ്പാക്കാൻ സെക്രടറി ബാദ്ധ്യസ്ഥനാണ്. 200 ലേറെ കുട്ടികൾ പഠി ക്കുന്ന മദ്രസ
ടവറിനു അമ്പതു മീറ്റർ അടുത്താണു ള്ളത്. ഈ ഏരിയയിൽ ആയിരത്തോളം ആളുകൾ താമസിക്കുന്ന ന്നുണ്ട് .ഇങ്ങനെയുള്ള പ്രദേശത്തു ടവറിനു അനുമതി നൽകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും .മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുമായി കൂടിയലോചിക്കണ മെന്ന് 2011 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു .മാത്രമല്ല ടവറുകളിൽ നിന്നുള്ള വികിരണം കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പരിസ്ഥി തി മന്ത്രാലയം നിയോഗിച്ച പത്തംഗ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതൊന്നും കണക്കിലെടുക്കാതെയാണ് ബന്ദ്ധപ്പെട്ടവർ നിർമാണത്തിന് അനുമതി നൽകിയത് .
Wednesday, 16 March 2016
വാഹനങ്ങൾക്ക് സൗകര്യമൊരുക്കി റോഡിനു വീതി കൂട്ടി .പൊതുജനത്തിന് നടക്കാനുള്ള വഴിയിൽ കച്ചവട സാധനങ്ങൾ .അപകടം കയ്യെത്തും ദൂരത്ത് .
കുറ്റിക്കാട്ടൂർ ;റോഡ് ടാർ ചെയ്തു വീതി കൂട്ടിയപ്പോൾ കാൽനട യാത്രക്കാർ അപകട പേടിയിൽ .മാവൂർ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള റോഡ് ഇരു അരികും പരമാവധി വീഥിയി ലാണ് ടാറിംഗ് ചെയ്തിരിക്കുന്നത് .ഇത് കാരണം വാഹനങ്ങളുടെ മരണ പാച്ചിലിൽ നിന്നും മാറി നിൽക്കാൻ റോഡരികിൽ സ്ഥലമില്ല ,പകരം കാൽനടയാത്രക്കാർക്ക് സൌകര്യമായി നിർമിച്ച നടപ്പാത ചിലര്‍ കയ്യേറി കച്ചവട സാധനങ്ങൾ ഇറക്കിവെച്ചത് പൊതു ജനത്തിനു നടക്കാനുള്ള വഴി തടസ്സ പ്പെടുത്തിയാണ്. ഇതിനെതിരെ വിവിധറസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കുറ്റിക്കാട്ടൂർ ഏരിയ റസിഡന്റ്സ് അസോസിയേഷൻ കോ -ഓഡിനേഷൻ കമ്മറ്റി ബന്ദ്ധപ്പെട്ടവർക്ക് പരാതി നൽകി
കോ -ഓഡിനേഷൻ കമ്മറ്റി യോഗത്തിൽ ചെയർമാൻ പ്രദീപ് കുമാർ, എ അദ്ധ്യക്ഷനായിരുന്നു .രഘു പി ,കുഞ്ഞഹമ്മദ് സിംല ,ഗോപി ,സുലൈമാൻ ടി.ടി എനനിവർ സംസാരിച്ചു .കൺ വീനർ റഹ് മാൻ കുറ്റിക്കാട്ടൂർ സ്വാഗതവും ബാബു കാമ്പു റത്ത് നന്ദിയും പറഞ്ഞു .
Subscribe to:
Posts (Atom)






































