കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Thursday, 30 June 2016
സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ.
കുറ്റിക്കാട്ടൂർ :സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ നാലു പതിറ്റാണ്ടു പിന്നിടുന്നു .പുവ്വാട്ടുപറമ്പ് എടത്തിൽ ഖാദർ മുസ്‌ലിയാർഅദ്ധ്യാപകജീവിതത്തോടൊപ്പംതുടങ്ങിയതാണ് സൈക്കിൾ യാത്ര.
കർമനിരതമായജീവിതത്തോടൊപ്പമുള്ള വ്യായാമം കൂടിയാണ് ഇദ്ദേഹത്തിന് സൈക്കിളോട്ടം .
ഓത്തു പള്ളിയിൽ കാത്തിരുന്ന കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കാൻ പോയിതുടങ്ങിയതാണ് സൈക്കിൾ യാത്രയുടെ തുടക്കം .1975 ൽ കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്തു നടത്തുന്ന കണിയാത്ത് മദ്രസയിൽ അധ്യാപകനായി ജോലിക്കു കയറിയ മുതൽ ഇതു വരെ യാത്ര മുഴുവൻ സൈക്കിളിൽ തന്നെ. അന്ന് സൈക്കിളിൽ വരുന്ന ഉസ്താദ്നെ കാണാൻ കുട്ടികൾക്ക് കൗതുകമായിരുന്നു .അപൂർവം ആളുകളായിരുന്നു അന്ന് സൈക്കിൾ ഉപയോഗിച്ചിരുന്നത് .രാവിലെ 6 മണിക്ക്
വീട്ടിൽ നിന്നും 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മദ്രസയിലെത്തുന്നത് .ഇന്നും അതേ സൈക്കിളിൽ ഈ യാത്ര ഖാദർ മുസ്‌ലിയാർ തുടരുകയാണ് .
20 രൂപ ശമ്പളമായിരുന്നു അന്ന് ശമ്പളമായി ലഭിച്ചത്.തുടക്കത്തിൽ മൂന്നാം ക്‌ളാസ് വരെയുള്ള മദ്രസ ഇപ്പോൾ പ്ലസ്‌ടു വരെയായി .41 വർഷം പിന്നിടുമ്പോഴും ശമ്പളം നാലക്കം കടന്നിട്ടില്ല .പക്ഷേ യാത്ര സൈക്കിളിലായതു കൊണ്ട് യാത്രാ കൂലി വർദ്ധിച്ചതൊന്നും ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല .മാത്രമല്ല ആരോഗ്യത്തെ ഈ യാത്ര ബലപ്പെടുത്തുകയും ചെയ്തു എന്നാണ്
മുസ്‌ലിയാരുടെ അഭിപ്രായം .
മഴക്കാലത്ത് പ്രളയം വരുമ്പോൾ മദ്റസയിലേക്കുള്ള ഒറ്റയടിപ്പാതയിൽ വെള്ളം കയറും,അപ്പോൾ മാത്രമാണ് സൈക്കിൾ ഉപേക്ഷിച്ചുള്ള യാത്ര. .നാട്ടിലും അയൽ പ്രദേശത്തുമായി ഇദ്ദേഹത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ചവർ ഒരു തലമുറ പിന്നിടുമ്പോൾ ഖാദർ മുസ്‌ലിയാർക്ക് 64 വയസ്സായി. അക്കാലത്ത് പലരും അര മുറുക്കിയുടുത്തുള്ള ജീവിതത്തോടൊപ്പമാണ് മത പഠനത്തിന് സമയം കണ്ടെത്തിയത് . പള്ളി ദർസിൽ നിന്നും മത പഠനം കഴിഞ്ഞാണ്ഇദ്ദേഹം അധ്യാപകനായി മദ്രസയിൽ സേവനത്തിനെത്തിയത് .ഇന്ന് ഈ രംഗത്ത്ഇത്തരം ദർസ് വിദ്യാഭ്യാസം നേടിയവർ കുറഞ്ഞു വരികയാണ്. .
Monday, 27 June 2016
സ്വാശ്രയ സംഘം വക പാലിയേറ്റിവിനു വീൽചെയർ
കുറ്റിക്കാട്ടൂർ: കിടപ്പിലായ ആളുകൾക്ക് വെള്ളിപ്പറമ്പ് 6 / 2 ഐശ്വര്യ സ്വാശ്രയസംഘം നൽകിയ വീൽചെയർ കുറ്റിക്കാട്ടൂർ
പാലിയേറ്റിവ് കെയർ പ്രവർത്തകർ ഏറ്റു വാങ്ങി .
പാലിയേറ്റിവ് കെയർ ഓഫീസിൽ നടന്നചടങ്ങിൽ സ്വാശ്രയസംഘം പ്രതിനിധി മോഹനൻ കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ പ്രവർത്തകർക്ക് കൈമാറി .പാലിയേറ്റിവ് കെയർ ചെയർമാൻ എ . പ്രദീപ് കുമാർ ,മിനാർ ടി എം ടി സ്റ്റീൽ മാനേജർ സുൾഫിക്കർ പാലിയേറ്റിവ് കെയർ ട്രഷറർ എം .കുഞ്ഞഹമ്മദ് ,രഘു ,ബക്കർ വെള്ളി പറമ്പ ,പ്രശാന്ത് ,സുധീഷ് ,അലി പുത്തലത്ത് ,ടി പി ശാഹുൽ ഹമീദ് തുടങ്ങിയവർ സമ്പന്ധിച്ചു .
Thursday, 23 June 2016
സ്‌കൂൾ മുറ്റത്തുമരം വീണു:കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷിതാവിന് ഗുരുതര പരിക്ക് .
കുറ്റിക്കാട്ടൂർ :കടപുഴകിയ മരം സ്‌കൂൾ മുറ്റത്തു വീണു കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മകളെ കൂട്ടാൻ വന്ന മാതാവ്കരിമ്പന്നൂർ ഫാത്തിമക്ക് തലക്കുഗുരുതരമായി പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .പുതിയേടത്ത് എ.എൽ.പി സ്‌കൂളിലാണ് വൻ അപകടം വഴിമാറിയ മരം വീണത് .സ്‌കൂൾ ഉച്ച ഭക്ഷണത്തിനു വിട്ട സമയത്തായിരുന്നു അപകടം .ഭക്ഷണം വാങ്ങാൻ കുട്ടികളെ വരി നിർത്തിയത് കൊണ്ടു കുട്ടികൾ എല്ലാം ഒരുഭാഗത്തായിരുന്നു .അതിനാൽ മുറ്റത്തു കളിക്കുന്ന കുട്ടികൾഭക്ഷണം വാങ്ങാൻ വന്ന നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം .അദ്ധ്യാപകരും രക്ഷിതാക്കളും ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല . മരത്തിന്റെ ചില്ലകൾ അടുത്തുള്ള ഇലക്ട്രിക് കമ്പിയിൽ തട്ടി നിന്നതു കൊണ്ടാണ് കുട്ടികൾക്ക് നിൽക്കുന്ന ഭാഗത്തും സ്‌കൂളിനുമേലും പതിക്കാതിരുന്നത് .മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് മുകളിൽ പതിച്ചു സ്‌കൂളിന് ഭാഗികമായി കേടു പറ്റിയിട്ടുണ്ട് .തൊട്ടടുത്ത പറമ്പിലെ ഉണങ്ങിയ ഉപ്പൂത്തിയാണ് മറിഞ്ഞു വീണത് .ഇതു സ്‌കൂൾ മാനേജരുടെ അടുത്തുള്ള പറമ്പിലുള്ളതാണ് .സ്‌കൂളിന്റെ കെട്ടിടം ജീർണാവസ്ഥയിലായിട്ടും ഉടമകൾ ശ്രദ്ധിക്കുന്നില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു .വെളിച്ചവും നല്ല ടോയ്‌ലെറ്റും ഇല്ലാത്ത സ്‌കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വൻ വീഴ്ചയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുള്ളതെന്ന് നാട്ടുകാർ പറഞ്ഞു .സംഭവ സ്ഥലം വില്ലേജ് ഓഫീസർ മുരളീധരൻ സന്ദർശിച്ചു .
Monday, 20 June 2016
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി .
കുറ്റിക്കാട്ടൂർ:പരിചരണവും സ്വാന്തനവുമായി കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനങ്ങൾക്ക് ജൂൺ 19 നു തുടക്കം കുറിച്ചു .പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര മുതൽ വെള്ളി പറമ്പ് കോർപറേഷൻ അതിർത്തി വരെയും കുന്നമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടു പുറം 16, 17 വാർഡുകളും പെരുമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡും കുറ്റിക്കാട്ടൂർ പാലിയേറ്റീവ് പ്രവർത്തന പരിധിയിൽ വരും .
പരിശീലനം ലഭിച്ച വളണ്ടിയർമാരും നേഴ്സും ചേർന്നാണ് കിടപ്പിലായ രോഗികൾക്ക് ഹോം കെയർ നടത്തുന്നത് .
ഹോം കെയറി നുള്ള വാഹനം പാലിയേറ്റീവ് കെയർ ട്രഷറർ മായിൻ കോട്ട് കുഞ്ഞഹമ്മദ് സ്പോൺ സർ ചെയ്തിരുന്നു .മെഡിസിൻ ,നഴ്സ് സേവനം മറ്റു ഉപകരണങ്ങൾ, നിത്യ ജീവിതത്തിനു പ്രയാസ പ്പെടുന്നവർക്കുള്ള ഭക്ഷണ കിറ്റ് എന്നീ ഇനങ്ങളിലായി മാസത്തിൽ 35000 രൂപയോളം ചുരുങ്ങിയ ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്.നാട്ടിലെ സഹായ സന്നദ്ധരായ വ്യക്തികളും വിദേശത്തുള്ള സുഹൃ ത്തുക്കളും മാസ വരിസംഖ്യയായി നൽകുന്ന തുകയാണ് ഇതിന്റെ പ്രവർത്തനത്തിന് പ്രതീക്ഷിക്കുന്നത് .
ആദ്യദിന ഹോം കെയർ ഡ്യൂട്ടിക്ക് സിസ്റ്റർ സിമി ,വളണ്ടിയര്മാരായ
മുസ്ലിഹ്പെരിങ്ങൊളം ,പ്രശാന്ത് ,നയന ,ബുഷ്ര മുണ്ടോട്ട് ,എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ എ .പ്രദീപ് കുമാർ ,കുഞ്ഞഹമ്മദ് മായൻ കോട്ട്, ടി ടി സുലൈമാൻ ,ബാബു കാമ്പുറത്ത് ,റഹ്മാൻ കുറ്റിക്കാട്ടൂർ ,സിവാനന്ദൻ ,ഹമീദ് തടപറമ്പിൽ
റഫീഖ്സി,രഘു,തുടങ്ങിയവർ സംബന്ദിചു .
പാലിയേറ്റീവ് കെയർ ഓഫീസ് കുറ്റിക്കാട്ടൂർ ഓർഫനേജിനു മുൻപിലുള്ള ശ്രീഹരി ബിൽഡിങ്ങിലെ രണ്ടാംനിലയിലാണ് പ്രവർത്തിക്കുന്നത് .
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ എക്കൌണ്ട് കനറാ ബാങ്ക്കുറ്റിക്കാട്ടൂർ ശാഖയിൽ തുടങ്ങിയിട്ടുണ്ട് .എക്കൌണ്ട്നമ്പർ 4690101005668 IFC CNRB0004690.
Wednesday, 15 June 2016
മകനെ അനുമോദിക്കുന്ന ചടങ്ങിൽ പിതാവ് മരണപ്പെട്ടു.
കുറ്റിക്കാട്ടൂർ: എസ്.എസ്. എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ മകനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പിതാവ് നെഞ്ച് വേദന അനുഭവപ്പെട്ടു മരിച്ചു.
വെളുത്തേടത്ത് അബൂബക്കറിന്റെ
മകൻ മൊയ്തീൻ കുട്ടി (46) യാണ്
ചടങ്ങിനിടെ മരണപ്പെട്ടത്.
പുവ്വാട്ട് പറമ്പിൽ ചെറുകിട വ്യവസായ അസോസിയേഷൻ മകൻ ആഖിബിനെ ആദരിക്കുന്ന ചടങ്ങായിരുന്നു.
മാതാവ്: ഖദീജ.
ഭാര്യ: സുബീന .
മക്കൾ: ആഖിബ്'ആദിൽ. അമൽ
സഹോദരങ്ങൾ: ഫൈസൽ, സുലൈഖ, സാജിറ.മയ്യത്ത് നമസ്കാരം ചാലിയിറക്കൽ ജുമാമസ്ജിദിൽ ബുധൻ രാത്രി 8 മണിക്ക്
Friday, 3 June 2016
കുറ്റിക്കാട്ടൂർ റാങ്ക് തിളക്കം .
കുറ്റിക്കാട്ടൂർ: കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ സർക്കാർ ക്വാട്ടയിൽ എം. ബി. ബി .എസ് യോഗ്യത നേടിയ ഫാത്തിമ ജസ്നക്ക് നാടിന്റെ അനുമോദന പ്രവാഹം .375 ന്റെ റാങ്ക് തിളക്കമാണ് ജസ്നക്ക് ലഭിച്ചത് .കഴിഞ്ഞ വര്ഷം റാങ്ക് ഉണ്ടായിരുന്നങ്കിലും പണം കൊടുത്ത് മെഡിസിനു പോവേണ്ടതില്ല എന്ന് തീരുമാനിച്ചാണ് ഇക്കുറി ജസ്ന പ്രവേശന പരീക്ഷ എഴുതിയത്
അവളുടെ നിക്ഷയ ദാർഡ്യമാണ് ഇക്കുറി ഈ വിജയത്തിലെത്തിച്ചത് .ഇതിൽ
കുടുമ്പം ഏറെ സന്തോഷത്തിലാണ് .ഇക്കുറി പ്രദേശത്തെ ഉയർന്ന റാങ്കാ ണിത് .നാട്ടിലെ വിവിധ സംഘടനകൾ ജസ്നയെ അനുമോദിച്ചു . കുറ്റിക്കാട്ടൂർ ചാലിയിറക്കൽ ജാസ്മിൻ -നൌഷാദ് ദമ്പതികളുടെ മകളാണ് ജസ്ന .
Monday, 30 May 2016
ഹുമൻ കെയർ - ഹിറ സെൻറർ എജുകാച് സ്കൂൾ കിറ്റ് വിതരണം.
![]() |
| എജുകാച് സ്കൂൾ കിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത നിർവഹിക്കുന്നു . |
.ചടങ്ങിന്റെഉത്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത നിർവഹിച്ചു .
ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് ടി എം ഷരീഫ് അദ്ധ്യക്ഷനായിരുന്നു .കുറ്റിക്കാട്ടൂർ സാകാത് ആൻഡ് റിലീഫ് കമ്മറ്റി പ്രസിഡണ്ട് ടി പി ഷാഹുൽ ഹമീദ് ,സെക്രടറി ടി പി സിദ്ധീഖ് കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ , .മുസ്തഫ മാതോട്ടംഎന്നിവർ സംസാരിച്ചു .ബാഗ് ,നോട്ബുക്ക് ,ഗണിത ബോക്സ് ,പെന്നുകൾ എന്നിവയാണ് നൽകിയത് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുമായി ചേർന്ന് കൊണ്ട് ഹുമൻ കെയർ ഇത്തരം പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട് .
Monday, 23 May 2016
ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ അനുമോദനം.
![]() |
| പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത അവാർഡ് നല്കുന്നു |
പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത നിർവഹിച്ചു .വാർഡ് മെമ്പർ മിനി ശ്രീകുമാർ .ഹൈസ്കൂൾ പ്രധാപകൻ രാമൻനമ്പൂതിരി ,ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട്ടി എം ഷരീഫ് റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .
![]() |
| സദസ്സ് |
Thursday, 19 May 2016
റഹീമിന്റെ വിജയംവ്യക്തി വിശുദ്ധിക്ക് കിട്ടിയഅംഗീകാരം .
കുറ്റിക്കാട്ടൂർ :കുന്ദമംഗലം മണ്ഡലത്തിൽ നിന്നുംവിജയിച്ച റഹീമിന്റെ ഭൂരിപക്ഷം ഇടതു പക്ഷത്തെ പോലും അത്ഭുതപ്പെടുത്തി .കഴിഞ്ഞ തവണ 3269 വോട്ടു ഭൂരിപക്ഷത്തിന് യു സി രാമനെപരാജയപ്പെടുത്തിയ റഹീംഇക്കുറി 5000 ത്തിൽ താഴെ വോട്ടിനു വിജയിക്കുമെന്നാണ് കണക്കാക്കിയിരുന്നത് .ഫലം വന്നപ്പോൾ11205 മണ്ഡലത്തിലെ ഉയർന്ന ഭൂരിപക്ഷ മായി ഇത് മാറി . ഇത്ര വലിയ തിരിച്ചടി യു ഡി എഫ് കണക്കാക്കിയിരുന്നില്ല .ടി സിദ്ധീഖിനെ നിർത്തിയപ്പോൾ ന്യൂജൻവോട്ടുകൾ യു ഡി എഫ് കിട്ടുമെന്നായിരുന്നു ഈ കേന്ദ്രങ്ങൾ കണക്കു കൂട്ടിയത് .എന്നാൽ റഹീമിന്റെ സംശു ദ്ധമായ പൊതു ജീവിതത്തിനു ജനങ്ങൾ നൽകിയ അംഗീ കാരമാണ് ഭൂരിപക്ഷത്തി ലുണ്ടായ വർദ്ധന . മണ്ഡലത്തിലെ പുതുമു ഖമായി വന്നു യു .ഡി എഫി ൽ നിന്നും സീറ്റ് പിടിച്ചെടുത്ത റഹീം വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തെ മാറ്റി നിർത്തിയ വ്യക്തിയായിരുന്നു .കൊടുവള്ളിയിൽ നിന്നും ലീഗിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച റഹീമിനെ ഒതുക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും അതി ജീവിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു .തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ റഹീം ലീഗിലേക്ക് പോകും എന്ന് എഴുതിയ ലഘു ലേഖ യും പണം നൽകിയതായുള്ള ശബ്ദ രേഖയും പുറത്തു വിട്ടെങ്കിലുംജനങ്ങൾ ഇതൊക്കെ തള്ളി കളഞ്ഞു സിദ്ധീഖിനു വേണ്ടി ലീഗിലെ യുവജനങ്ങളെ മുന്നില്നിർത്തി സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുപ്പിക്കാൻ ഒരു വിഭാഗം രംഗത്ത് ഇറങ്ങിയപ്പോഴും അസംതൃപ്തർ പ്രത്യക്ഷ പ്രചരണത്തിൽ നിന്നും വിട്ടു നിന്നത് സിദ്ധീഖിന്റെ പേരിലുള്ള ആരോപണം കാരണമാണെന്ന് പറയപ്പെടുന്നു .ലീഗിന് മണ്ഡലം കിട്ടാത്തതിലുള്ള അമർഷവും ഇതിനു പിന്നിലുണ്ട് .സിദ്ധീഖിന്റെ പ്രചാരണത്തിനു മുൻപിൽ നിന്ന യു ഡി എഫ് നേതാക്കളുടെ ഇമേജും മണ്ഡലത്തിൽ വോട്ടു കിട്ടുന്നതിനു തടസ്സമായതായി പറയപ്പെടുന്നു . മാത്രമല്ല ഇടതു പക്ഷത്തിന്റെ മിഷിനറി വേണ്ടത്ര ചാലിക്കതിരുന്നിട്ടുംചലിക്കാതിരുന്നിട്ടും റഹീം നേടിയ വിജയം അദ്ദേഹത്തിനു കിട്ടിയ അന്ഗീകാരമാണ് .
കുന്ദ മംഗലം ഇടത് ശക്തി , റഹീമിന് വൻ ഭൂരിപക്ഷം .
കുറ്റിക്കാട്ടൂർ :കേരളത്തിൽ വീശിയടിച്ച ഇടതു ശക്തിയിൽ കുന്ദ മംഗലവും കരുത്തുകാട്ടി പി ടി എ റഹീം ചരിത്ര വിജയം നേടി .ഭൂരിപക്ഷം 11205 .യു . ഡി .എഫ് സ്ഥാനാർഥി ടി സിദ്ധീഖിനെയാണ് റഹീം പരാജയപ്പെടുത്തിയത്. റഹീം 77410 , സിദ്ധീഖിന് 66205 ,ബി. ജെ ,പി സ്ഥാനാർഥി സി കെ പത്മനാഭൻ 32702 . എ ന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.നോട്ടക്ക് 1148 വോട്ടു ലഭിച്ചു .കോഴിക്കോട് ജില്ലയിലെ വാശിയേറിയ മത്സരം നടന്ന ഇവിടെ ജില്ലയിലെ ഏറ്റവും ഉയർന്ന വോടിങ്മാനമാണ് രേഖപ്പെടുത്തിയത്,85.5ശതമാനം പേർ ഇവിടെ വോട്ടു രേഖപ്പെടുത്തിയിരുന്നു .2011ലെ വോട്ടുനിലയിൽ നിന്നും നന്നായി മെച്ചപ്പെടുത്തിയത് ബി. ജെ ,പി യാണ് .കഴിഞ്ഞ തവണ സി കെ പത്മനാഭനു ലഭിച്ചത് 17123 വോട്ടായിരുന്നു .എൽ.ഡി. എഫിന് ലഭിച്ചത് 66169 ഇപ്പോൾ ഇത്
77410 വോട്ടായി ഉയർന്നു .കഴിഞ്ഞ തവണ യു .സി .രാമനു ലഭിച്ച 62900 ത്തിൽ നിന്നും ഇപ്പോൾ ടി സിദ്ധീഖിന് അധികം ലഭിച്ചത് 3305 വോട്ടുകൾ മാത്രമാണ് അതായത് ന്യൂജൻ വോട്ടുകൾ അധികവും ബി.ജെ.പി ക്കും റഹീമിനുമാണ് കിട്ടിയത് .തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് 6563 വോട്ടുകളാണ് ഭൂരിപക്ഷമുണ്ടായിരുന്നത് .
മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 17182 വോട്ടാണ് .ഇത് നേടിയത് 1965 ലെ തെരഞ്ഞെടുപ്പിൽഎസ് .എസ് .പി യിലെ വി .കുട്ടി കൃഷ്ണനാണ് .അന്ന് കോൺ ഗ്രസ്സിലെ ഇമ്പിച്ചി അഹമ്മദ് ഹാജിയെയാണ് ഇദ്ദേഹം തോൽപ്പിച്ചത് .ഏറ്റവുംകുറഞ്ഞ ഭൂരിപക്ഷം 1987ൽ സി പി ബാലൻ വൈദ്യർക്കാണ് കിട്ടിയത്.293 വോട്ട് .
ബി. ജെ ,പിക്ക് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കാൾ 1073 വോട്ടുകളാണ് അധികം ലഭിച്ചത് .വോട്ടു കച്ചവടം എന്ന അപരാധം ബി.ജെ ,പിക്ക്ഒഴിഞ്ഞു കിട്ടി .
ഇക്കുറിതുടക്കത്തിലെ.യു. ഡി .എഫ്ൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി വിവാദംഉടലെടുത്തിരുന്നു .ലീഗിലെ ഒരു വിഭാഗം നേരത്തെ തെരഞ്ഞെടുപ്പു രംഗത്ത് നിന്നും വിട്ടു നിന്നിരുന്നു .മണ്ഡലത്തിൽമുഖ്യ മന്ത്രിയും .ആഭ്യന്തര മന്ത്രിയും വന്നുസിദ്ധീഖിനു വേണ്ടി മണ്ഡലത്തിൽ പ്രചരണം നടത്തിയിട്ടും അത് വോട്ടർമാരെ സ്വാധീനിച്ചില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത് .വെൽ ഫെയർ പാർട്ടിയുടെ പിന്തുണ പി ടി എ റഹീ മിനായിരുന്നു .
Tuesday, 17 May 2016
കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.
കുറ്റിക്കാട്ടൂർ : പരിചരണവും താങ്ങും ആവശ്യമുള്ള മനുഷ്യർക്ക് ആത്മ വിശ്വാസവും കരുത്തും നൽകുന്നതിന് സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.ഈ രംഗത്ത് സന്നദ്ധ സേവകരാവാൻ തയ്യാറുള്ള ആളുകളെ അണി നിരത്തി മിഷ്യൻ കുറ്റിക്കാ ട്ടൂരിന്റെ ഭാഗമായാണ് പാലിയേറ്റീവ് കെയർ രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു . രൂപീകരണത്തിന്റെ ഭാഗമായി കുറ്റിക്കാട്ടൂർ റസിഡന്റ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ 3 ന് രോഗവും പരിചരണവും ശില്പശാലയും മെയ്1ന് വാഴക്കാട് പാലിയേറ്റീവ് സെൻററിൽ ഹോം കെയർ വളണ്ടിയർമാർക്കുള്ള പരിശീലനവും നടത്തിയിരുന്നു.ഇതിനെ തുടർന്നാണ് മെയ് 12ന് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ അസോസിയേഷൻ രൂപീകരിച്ചത് .
ഭാരവാഹികൾ
എ പ്രദീപ് കുമാർ (ചെയർമാൻ)അലി പുത്തലത്ത്,ടി ടി സുലൈമാൻ(വൈ. ചെയർമാൻ)റഹ്മാൻ കുറ്റിക്കാട്ടൂർ(കൺവീനർ)പ്രശാന്ത് കുമാർടി.പി.ഷാഹുൽ ഹമീദ്(കൺവീനർമാർ)കുഞ്ഞഹമ്മദ് മായൻകോട്ട്(ട്രഷറർ)ബാബു കാമ്പുറത്ത്, സുരേന്ദൻ കെ(കൺവീനർ, ഫൈനാൻസ്)
ശിവാനന്ദൻ, സിദ്ധീഖ് ടി.പി റഫീഖ് c ഷബിൽ, ആയിശ (കൺ .ഹോം കെയർ)
രവികുമാർ ,പ്രശാന്ത്, കൗസർ, രവീന്ദ്രൻ, സൽമാൻ(കൺ ,സൈകോ സോഷ്യൽ സപോർട് $ മെഡിസിൻ )രഘു മാസ്റ്റർ ,മുസ്ലിഹ്, അതുൽ കൃഷ്ണ(വളണ്ടിയർ കോഓഡിനേഷൻ ആൻറ് അവയ്ർ നസ് ടെയിനിങ്)
സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് അംഗങ്ങൾ (SIP)
അജിത്, ജിഷ്ണു 'അർജുൻആശിഖ, ഹെന്ന, ശ്രീ ഷ്ണ, ആര്യ തുടങ്ങിയവരെ വിവിധ വകുപ്പ് കൺവീനർമാരും ടീം അംഗങ്ങളുമായി തെരഞെടുത്തു.
ചടങ്ങിൽ പാലിയേറ്റീവ് കോ-ഓഡിനേറ്റർമാരായ പ്രവീൺ കുമാർ, അബ്ദുൽ കരീം വാഴക്കാട് എന്നിവർ സംസാരിച്ചു.ആനക്കുഴിക്കര മുതൽ വെളിപ്പറമ്പ് ഉൾപ്പെട്ട 9 വാർഡുകൾ കേന്ദ്രീകരിച് പ്രവർത്തിക്കാനാണ് ഈ സന്നദ്ധ ഗ്രൂപ് ഉദ്ദേശിക്കുന്നത്.
സമൂഹത്തിലെ വിവിധ ആളുകളുമായി ബന്ധപ്പെട്ട് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിലെ ഹോം കെയർ വളണ്ടിയർമാർ വാഴക്കാട് ,പുവ്വാട്ട് പറമ്പ് പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനം നടത്തുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള ആളുകൾക്ക് വേണ്ടി
2016 മെയ് 22ന് ഞായർ രാവിലെ 9 മണിക്ക് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ പരിശീലന പരിപാടി നടക്കുമെന്ന് സംഘാടകർ പറഞ്ഞു .
Friday, 6 May 2016
കുന്ദമംഗലം പ്രചരണം ചൂടേറുന്നു;കാലിടറാതെ എൽ.ഡി.എഫ് കാലുറപ്പിക്കാൻ യു.ഡി.എഫ്.
കുറ്റിക്കാട്ടൂർ :കനത്ത ചൂടിലും പ്രചരണം
കൊഴുപ്പിച്ചു ഇരു മുന്നണികളും ഒപ്പം ബി ജെ പി യും മണ്ഡലത്തിലെ ഒന്നാം ഘട്ടം പിന്നിടുന്നു .സീറ്റ് നില നിർത്താൻ പി ടി എ റഹീമും മണ്ഡലം തിരിച്ചു പിടിക്കാൻ ടി. സിദ്ധീഖും നില മെച്ചപ്പെടുത്താൻ ബി ജെ പി യുടെ സി .കെ പത്മനാഭനും ചൂടിനെ വക വെക്കാതെ വോട്ടർമാരെ നേരിൽ കാണുകയാണ് .ഇതിൽ പ്രചരണത്തിൽ മുന്നിട്ടു നിക്കുന്നത്
മുഖ്യ മന്ത്രിഉമ്മൻചാണ്ടി കുന്ദമംഗലത്തും രമേശ് ചെന്നി തല പെരുമണ്ണയിലും പ്രചാരണത്തിന് എത്തിയിരുന്നു .ലീഗിന്റെ യുവജന വിഭാഗം പഴയ പിണക്കങ്ങൾ മാറ്റി വെച്ച് സിദ്ധീഖിനു വേണ്ടി സജീവമായി രംഗത്തുണ്ട്.
എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന സെക്കുലർ ലീഗിന്റെ നേതാവും
സിറ്റിംഗ്എം എൽ എ യുമായ പി ടി എ റഹീമിന് വേണ്ടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ആത്മ വിശ്വാസവുമായിഎൽ.ഡി.എഫ്കേന്ദ്രങ്ങൾ
ചിട്ടയായ പ്രവർത്തനങ്ങളുമാ യാണ്നീങ്ങുന്നത് . ബി ജെ പികുന്ദമംഗലം മണ്ഡലം സംസ്ഥാന ശ്രദ്ധ ആകർഷിച്ച മണ്ഡലങ്ങളിൽ ഒന്നായാണ് കാണുന്നത്
സിനിമാ താരം കവിയൂർ പൊന്നമ്മയെ മണ്ഡലങ്ങളിൽ കൊണ്ട് വന്നു പ്രചരണം നടത്തിയാണ്ബി.ജെ. പി ജന ശ്രദ്ധ ആകർഷിക്കുന്നത്. ഇതൊക്കയാണെങ്കിലും ബി.ജെ .പിയെ മുഖ്യ ഭീഷണിയായി ആരും കാണുന്നില്ല .വോട്ട് കച്ചവടത്തിന്റെ പഴി പേറുന്ന ഇവർ സി .കെ പത്മനാഭനായത് കൊണ്ട് അഡജസ്റ്റുമെന്റ്നു നില്ക്കില്ലന്നാണ് പൊതുവെ വിലയിരുത്തൽ .വോട്ടിംഗ് നിലയിൽ കഴിഞ്ഞ കണക്കുകൾ ഇടതു മുന്നണിക്ക് അനുകൂലമാണ് .2011 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പി ടി എ റഹീമിന് 3235 വോട്ടിനു ഭൂരിപക്ഷമുണ്ട് എം കെ രാഘവൻ വിജയിച്ച .കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ്ന്റെ വിജയരാഘവന് മണ്ഡലത്തിൽ 235 വോട്ട് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി ക്കാണ് മുൻതൂക്കം.എൽ.ഡി.എഫ്71760 യു.ഡി.എഫ് 65197 ബി. ജെ. പി 31269 എന്നിങ്ങനെയാണ് കണക്കുകൾ .ഇതിൽ 6563 വോട്ട് ഇടതിന് ലീഡുണ്ട് .ഇത് പ്രാദേശിക മായബന്ദ്ധങ്ങളും മറ്റും സ്വാധീനം ചെലുത്തിയ കണക്കുകളാണ്.എന്നാൽ മണ്ഡലത്തിലെ ജില്ല പഞ്ചായത്ത് ഉൾ കൊള്ളുന്ന ഡിവിഷനുകളിൽ 3235 വോടിനു .എൽ.ഡി.എഫ് മുന്നിലാണ് ,ഇത് രാഷ്ട്രീയ സ്വാധീനമുള്ള വോട്ടുകളാണ് .ഇത് മറികടക്കാൻ യു ഡി എഫ് കേന്ദ്രങ്ങൾ സജീവമാണ് .എന്നാൽ റഹീമിന്റെ സംശുദ്ധ വ്യക്തിത്വവും വികസന നയങ്ങളും ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് പിടിക്കുന്നത് .
.2011 ൽ നേടിയ 17123 വോട്ടിൽ നിന്നും 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി. ജെ. പിക്ക് 31269 വോട്ടായി വർദ്ധിച്ചത് ഇവരുടെ ആത്മ വിശ്വാസം വർദ്ധി പ്പിച്ചിട്ടുണ്ട് .ഇതിനിടയിൽ മണ്ഡലത്തിൽ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം നടക്കുന്നതായി പറയപ്പെടുന്നു .ഏതായാലും ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത് .
Tuesday, 3 May 2016
ജീപ്പ് കടയിൽ പാഞ്ഞു കയറി നാല് പേർക്ക് പരിക്ക് ,ജീപ്പിൽ നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തു .
![]() |
| നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് പാഞ്ഞു കയറിയ നിലയിൽ |
കടയുടെ മുന്നിലുണ്ടായിരുന്ന പാലാട്ടു മുസ്തഫ (38)ഫൈസൽ കണിയാത്(36 ) ഹമീദ് കണിയാത്(35 )റിയാസ് വെളുത്തേടത്ത് (39 )എന്നിവർക്കാണ് പരിക്കേറ്റ ത് .ഇവരെ മെഡിക്കൽ കോളേജു ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വാഹനത്തിലുണ്ടായിരുന്നവർ മദ്യത്തിലായിരുന്നു എന്ന് സംശയം തോന്നിയ നാട്ടുകാ ർ ഇവരെ കൊണ്ട് പോവാനുള്ള പോലീസിന്റെ ശ്രമം തടഞ്ഞു .ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃ ഷ്ടിച്ചു .മെഡിക്കൽ കോളേജ് സി ഐ എത്തിയ ശേഷമാണ് ജീപ്പിലുള്ളവരെ കൊണ്ട് പോവാൻ അനുവദിച്ചത് .ജീപ്പിൽ നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിരുന്നു . അപകടം നടന്ന ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു . ശോഭ ബിൽ ഡേ ഴ് സിലെ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത് .
Saturday, 30 April 2016
സ്കൂൾ വിദ്യാർഥിനിയെ ലൈകികമായിപീഡിപ്പിച്ച പ്രതികൾ മയക്കുമരുന്ന് മാഫിയയിലെ കണ്ണികൾ .
ഇന്നലെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്ത മുണ്ടക്കൽ മർക്കണങ്ങോട് വിഷ്ണു (20 )പെരിങ്ങളം പുൽ പറമ്പിൽ ജിഷ്ണു(20) എന്നിവർ പ്രായപൂർത്തിയാകാത്തപെൺകുട്ടിയെബലമായിതട്ടിക്കൊണ്ടുപോയി ലൈകികമായി പീഡിപ്പിക്കുകയായിരുന്നു. പൈങ്ങോട്ടു പുറം , കൊട്ടാം പറമ്പ് .കുറ്റിക്കാട്ടൂർ,പെരിങ്ങളം എന്നിവിടങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കിടയിൽ മയക്കു മരുന്ന് വിതരണം ചെയ്യുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.ഇവിടങ്ങളിലെ നിരവധി പേർ
ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നു . കുട്ടികളെ പലവിധത്തിൽ മയക്കുമരുന്ന് നൽകി ഇവരുടെ പ്രവർത്തനങ്ങൾക്ക് വരുതിയിലാക്കി വരുന്ന പ്രധാന കണ്ണികളാണ് പിടിക്കപ്പെട്ട പ്രതികൾ .സ്കൂളുകളിൽ നിന്നും ഇതിനു വേണ്ടി കുട്ടികളെ വശീകരിച്ച് ഇതിൽ കണ്ണി ചേർക്കുകയും ഇവരെ മയക്കു മരുന്നിനു അടിമകളാക്കുകയും ചെയ്യുന്നതിലൂടെ മയക്കു മരുന്ന് വിതരണം വ്യാപിപ്പിക്കാനും ഇവർ ശ്രമം നടത്തുന്നുണ്ട് .പെൺകുട്ടികളെ വശീകരിച്ചു ഇതിൽ കണ്ണി ചേർക്കുന്നത് പ്രണയം അഭിനയിച്ചാണ് .കുറേകാലമായി ഈ പ്രദേശത്തു മയക്കു മരുന്ന് വ്യാപാരം കോളേജ് ഹോസ്റ്റ ലുകൾ .മൈതാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചു നടന്നു വരുന്നു .പെൺ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് .
Tuesday, 26 April 2016
ലഹരിക്കെതിരെ ജാഗ്രത സമ്മേളനം ;ഒറ്റക്കെട്ടാവാൻ ആഹ്വാനം .
![]() |
| പി.ടി.എ റഹീം എം.എൽ.എ സംസാരിക്കുന്നു |
കുന്നമംഗലം മണ്ഡലത്തിൽ മത്സരിക്കുന്ന സി. കെ പത്മ നാഭൻ ,പി. ടി. എ റഹീം എം.എൽ എ ,ടി .സിദ്ധീഖ് തുടങ്ങിയസ്ഥാനാർഥികളും എ ടി ബഷീർ , എം .ടി മാമുകോയ .എന്നിവരും സംസാരിച്ചു .ഇതിനിടയിൽ.ടി .സിദ്ധീഖ് വേദി രാഷ്ട്രീയ പ്രസംഗത്തിനു ഉപയോഗിച്ചത് വിവാദമായിരുന്നു
ഇ .മുജീബുറഹ്മാൻ അദ്ധ്യക്ഷനായിരുന്നു .എം .പി സലിം സ്വാഗതം പറഞ്ഞു .
ദൈവത്തുംകണ്ടിയിൽ ശിവദാസൻ നിര്യാതനായി .
Wednesday, 20 April 2016
ലഹരിക്കെതിരെ ജാഗ്രതസമ്മേളനം;സ്ഥാനാർഥികൾ പങ്കെടുക്കും .
കുറ്റിക്കാട്ടൂർ :ലഹരി വിമുക്ത നാട് കാമ്പയിന്റെ ഭാഗമായി ഗ്രീൻ കാസിൽ ആര്ട്സ് ആൻഡ് സ്പോട്സ് ക്ലബ് നടത്തുന്ന ജാഗ്രത സമ്മേളനത്തിൽ കുന്നമംഗലം മണ്ഡലത്തിലെ ഇരു മുന്നണികളുടെയും ബി ജെ പി യുടെയും സ്ഥാനാർഥികൾ പങ്കെടുക്കും . ഏപ്രിൽ 23 നു വൈകുന്നേരം 7 മണിക്ക് കുറ്റിക്കാട്ടൂർ നടക്കുന്ന കാമ്പയിൻ ഉത്ഘാടന സമ്മേളനത്തിൽ സിറ്റിംഗ്
എം.എൽ.എ യും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി. ടി. എ റഹീം യു.ഡി.എഫ് സ്ഥാനാർഥി ടി സിദ്ധീഖ് ബി. ജെ .പി സ്ഥാനാർഥി സി കെ പത്മനാഭൻ എന്നിവർ പങ്കെടുക്കുമെന്ന് ബന്ദ്ധപ്പെട്ടവർ അറിയിച്ചു .
ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ തുടക്കമാണ് ജാഗ്രത പരിപാടി ..
Wednesday, 13 April 2016
ഭരണ തുടർച്ച അനിവാര്യം ;ഇ .ടി .
![]() |
കുറ്റിക്കാട്ടൂർ :കേരളത്തിന്റെ വികസന തുടർച്ചക്ക് യു. ഡി. എഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് ഇ .ടി മുഹമ്മദ് ബഷീർ എം. പി പുവ്വാട്ട്പറമ്പിൽ നടന്ന കുന്ദ മംഗലം മണ്ഡലംയു. ഡി. എഫ് തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരണ യോഗംഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കമ്മറ്റി ചെയർമാൻ മൊയിദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .പി കെ ഫിറോസ് ,മൂസ മൗലവി ,ഖാദർമാസ്റ്റർ,സ്ഥാനാർഥി ടി സിദ്ധീഖ് ,ദിനേശ് പെരുമണ്ണ എന്നിവർ സംസാരിച്ചു .
വിഷുവിനു കണി വെള്ളരി ഒരുക്കി കുറ്റിക്കാട്ടൂർ .
![]() |
എല്ലാവർക്കും കുറ്റിക്കാട്ടൂർ
ന്യൂസ്ന്റെ സമൃദ്ധിയുടെ വിഷു ആശംസകൾ ..
|
പെരിങ്ങോളം . പൈങ്ങോട്ടു പുറം വയലുകളിലും പെരുവയൽ പാടങ്ങളിലുമാണ് കോഴിക്കോട് ജില്ലയിൽ വെള്ളരിയുടെ വിളവെടുപ്പ് കൂടുതലും നടക്കുന്നത് .
ഇതിൽ കണി വെള്ളരി കൃഷി ഈ ഭാഗങ്ങളിൽ മാത്രമാണുള്ളത് .കോഴിക്കോട് പാളയം മാർക്കറ്റിൽ എത്തുന്ന കണിവെള്ളരികൾക്ക് നല്ല ആവശ്യക്കാരാണ് .മറ്റു ജില്ലയിലെ മൊത്ത കച്ചവടക്കാർ ഉത്പാദന കേന്ദ്രത്തിൽ നേരിട്ട് വന്നുവെള്ളരി വാങ്ങുന്നതു കൊണ്ട് ഇതിന്റെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട് കിലോക്ക് 40 രൂപ വരെ ഉണ്ടായിരുന്നത് ഇപ്പോൾ 30 രൂപയായിട്ടുണ്ട് .ചില്ലറ വില അൻപതും അതിനു മുകളിലുമാണ് .
ഇപ്രാവിശ്യം മഴപെയ്യാത്തത് കൊണ്ട് കർഷകർക്ക് വിളവ് നഷ്ടം വന്നിട്ടില്ല .
കണി വെള്ളരി കൃഷി വർഷങ്ങളായി നാടിന്റെ പെരുമയായി കൊണ്ട് നടക്കുകയാണ് ഇവിടത്തെ കർഷകർ .എല്ലാവർക്കും കുറ്റിക്കാട്ടൂർ
ന്യൂസ്ന്റെ സമൃദ്ധിയുടെ വിഷു ആശംസകൾ ..
Friday, 8 April 2016
ബഷീർ ഇടപെട്ടു, യു.ഡി.എഫി ലെ യൂത്ത് ലീഗ് പ്രതിഷേധം കെട്ടടങ്ങി .
കുറ്റിക്കാട്ടൂർ:കുന്നമംഗലം സീറ്റ്കോൺ ഗ്രസുമായിവെച്ച്മാറിയതിൽ മുസ്‌ലിം ലീീഗിലും മുന്നണിക്കുള്ളിലും യൂത്ത് ലീഗ് ഉയർത്തിയപ്രതിഷേധം ഇ. ടി മുഹമ്മദ് ബഷീർ എം. പി ഇടപെട്ടു ഒത്തു തീർത്തു .
പി കെ ഫിറോസിനു സീറ്റ് നൽകാതെ ഈ സീറ്റ് കോൺ ഗ്രസിന്റെ ടി. സിദ്ധീഖിനു നൽകിയതിൽ ലീഗിന്റെ മണ്ഡലം കമ്മറ്റിയോഗത്തിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു .ഇതേ തുടർന്ന്പുവ്വാട്ട്പറമ്പിൽനിശ്ചയിച്ചിരുന്ന
ഉമ്മൻചാണ്ടിയുടെ മണ്ഡലം തെരഞ്ഞെടുപ്പു പ്രചരണ പരിപാടി മാറ്റി വെക്കുകയും ചെയ്തു .തുടർന്നാണ് ലീഗ് നേതൃ ത്തം ഇടപെട്ടു ചർച്ചനടത്തിയത് .മണ്ഡലത്തിലെആറുപഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരിക്കുന്ന കുന്നമംഗലം , മാവൂർ പെരുവയൽ പഞ്ചായത്തുകൾ കൂടാതെ ഇടതു ഭൂരിപക്ഷമുള്ള മറ്റിടങ്ങളിലും പി കെ ഫിറോസിനെ നിർത്തിയാൽ ഭൂരിപക്ഷം വർധി പ്പിച്ചു മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് യൂത്ത് ലീഗ് പറയുന്നത്.കഴിഞ്ഞ തവണ പി ടി എ റഹീം നേടിയ ഭൂരിപക്ഷം 3269 വോട്ടാണ് .2015ൽ നടന്ന തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പമായ മാവൂരിലും ഒരു സീറ്റ് കൂടുതൽ നേടിയ പെരുവയലിലും വോട്ട്കൂടുതൽ നേടിയത് എൽ ഡി എഫാണ് .ആറ് പഞ്ചായത്തുകളിലായി എൽ ഡി എഫ് 71760 വോട്ടും യു . ഡി. എഫ് ന് 65197 വോടുമാണ് .ബി ജെ പി 31629 വോട്ടു നേടിയിട്ടുണ്ട് .ഈ പഞ്ചായത്തുകൾ ഉൾപെട്ട ജില്ല പഞ്ചായത്തിലും എൽ ഡി എഫ്നാണ് മുൻതൂക്കം . ഇങ്ങനെ വോട്ടുകണക്കുകളിൽയൂത്തുലീ ഗ്പറയുന്നപോലെമണ്ഡലം തിരിച്ചു പിടിക്കുക എളുപ്പമല്ലെന്നാണ് ലീഗിന്റെ കണക്കു കൂട്ടൽ .ഇതിനിടെ കെ സി അബുവിന് സീറ്റ് ധിച്ചതിൽ ഒരു വിഭാഗം കോണ്ഗ്ര സുകാർക്കിടയിൽ അസംതൃപ്തിയുള്ളതും പ്രശ്നം സൃഷ്ടിക്കും .ഇവിടെ സിദ്ധീഖിന്റെ വിജയം ഈ സീറ്റിൽ തുടർന്നും അവകാശം ഉന്നയിക്കാൻ കോൺഗ്രസിന് സഹായകമാകും .
Subscribe to:
Posts (Atom)




































