“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Saturday, 30 July 2016

വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി വെള്ളം തിളപ്പിച്ച് സമരം


കുറ്റിക്കാട്ടൂർ :വിലക്കയറ്റത്തിനെതിരെ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നയത്തിൽ പ്രതിഷേധിച്ചു   വെൽഫെയർ പാർട്ടി വെള്ളം തിളപ്പിക്കൽ സമരം നടത്തി . കുന്നമംഗലം മണ്ഡലം നടത്തിയ വെള്ളം തിളപ്പിക്കൽ സമരം പാർട്ടി ജില്ലാ ഉപാധ്യക്ഷൻ പി സി മുഹമ്മദ് കുട്ടി ഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അൻവർ സാദത്ത് അദ്ധ്യക്ഷനായിരുന്നു .ടി പി
ഷാഹുൽ ഹമീദ്, മധുസൂദനൻ നായർ എസ് .പി ,അർഷാദ് മണക്കടവ് ,സി പി സുമയ്യ ,ഇ സി അബ്ദു റസാഖ് ,ബിന്ദു ഇടവലത്ത് ,ഉമ്മർ മാസ്റ്റർ ,കൗസർ ,എം
എന്നിവർ സംസാരിച്ചു .

കുടിവെള്ളത്തിനു വേണ്ടി ഹിലാൽ കത്തെഴുതി, ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി .

ഹിലാൽ സിദ്ധീഖ് 
കുറ്റിക്കാട്ടൂർ :സ്‌കൂളിലും പരിസരത്തും കുടിവെള്ളപ്രശ്നം രൂക്ഷമായപ്പോൾ കുറ്റിക്കാട്ടൂർ ഗവ :ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലസ്സുകാരൻ  ഹിലാൽ സിദ്ധീഖിന് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല . അവൻ പരാതിയുമായി  പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടത് ബാലാവകാശ കമ്മീഷനെ .പ്രശ്നത്തിൽ ഇടപെട്ട കമ്മീഷൻ കുടിവെള്ളമെത്തിക്കാൻ അടിയന്തിര നടപടിയെടുക്കാൻ ഉത്തരവിറക്കി ബന്ദ്ധപ്പെട്ടവർക്കു നോടീസയച്ചു .കഴിഞ്ഞ വേനലിൽ കുടിവെള്ളപ്രശ്നം രൂക്ഷമായപ്പോഴാണ്
ഹിലാൽ  ബാലാവകാശ കമ്മീഷനു പരാതി നൽകിയത് .ഇത് ഫയലിൽ സ്വീകരിച്ച കമ്മീഷൻ ജില്ലാ-ഗ്രാമ  പഞ്ചായത്തിനോടും സ്‌കൂൾ പി ടി എ യോടും വിദ്യാർത്ഥികൾക്ക് കുടി വെള്ളമെത്തിക്കാൻ നടപടി എടുക്കാനാണ്
ആവശ്യപ്പെട്ടത് .വേനൽ കാലത്തു രൂക്ഷമായ കുടിവെള്ള പ്രശനം നേരിടുന്ന പ്രദേശമാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്ന തടപ്പറമ്പ കുന്ന് .മുവ്വായിരത്തോളം കുട്ടികൾ പഠിക്കുന്ന ഇവിടെ വാട്ടർ അതോറിട്ടിയുടെ പദ്ധതി നടപ്പിലാക്കാനും
മലാപ്പറമ്പ  വാട്ടർ അതോറിറ്റി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട് .

ഓറഞ്ച് മൾട്ടി ഷോറൂം ബ്രാൻഡുകൾ കൊണ്ട് സമ്പന്നം .


കുറ്റിക്കാട്ടൂർ :വിവിധ ബ്രാൻഡുകളുമായി  ഓറഞ്ച് മൾട്ടി ഷോറൂം ശ്രേദ്ധേയമാകുന്നു .എല്ലാം ഒരിടത്ത് ഒരുക്കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത് .വുഡ് ലാൻഡ് ,ബാറ്റ ,വി.കെ.സി തുടങ്ങി ഫാൻസി ,ഗിഫ്റ്റ് എല്ലാം ഇവിടെ ലഭിക്കുന്നുണ്ട് .വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് .
കുറ്റിക്കാട്ടൂർ പടിഞ്ഞാറ് ഭാഗത്ത് ടി .എ.കെ ബിൽഡിങ്ങിലാണ് ഷോറൂം പ്രവർത്തിക്കുന്നത് .പി. ടി.എ റഹീം എം.എൽ.എ യായിരുന്നു ഓറഞ്ച് മൾട്ടി ഷോറൂം ഉത്‌ഘാടനം നിർവഹിച്ചത് .മുണ്ടുപാലം
നന്താനത്ത് കുടുമ്പ ത്തിലെ മൂന്നാ മത്തെ ഷോറൂമാണ് ഇത് .

Wednesday, 27 July 2016

കട്ടയാട്ട് ആലിക്കോയ നിര്യാതനായി


കുറ്റിക്കാട്ടൂർ :കട്ടയാട്ട് ആലിക്കോയ(70 ) നിര്യാതനായി .ഭാര്യമാർ : നഫീസ ,പരേതയായ ബിച്ച ,മക്കൾ :ജഹാൻഗീർ ,മഖ്ബൂൽ ,ഷബ്‌ന ,സജ്‌ന ,ഹൈറുന്നിസ ,സൈറാബാനു ,നവാൽബീഗം,സാജിറാബാനു ,നജാത്,ഷബ്‌ന ,സജ്‌ന . 

Tuesday, 26 July 2016

പൈങ്ങോട്ടു പുറം ഇടവലത്തു മുഹമ്മദ് ( ഖാദർ) നിര്യാതനായി .


കുറ്റിക്കാട്ടൂർ :പൈങ്ങോട്ടു പുറം ഇടവലത്തു ചെറിയ  മുഹമ്മദ് എന്ന ഖാദർ{62 } നിര്യാതനായി .
കുറ്റിക്കാട്ടൂർ ചുമട്ടു തൊഴിലാളി യൂണിയൻ (എസ് .ടി .യു )ചെയർമാൻ ,കുന്നമംഗലം പഞ്ചായത് എസ് .ടി .യു വൈസ് പ്രസിഡന്റ് ,മുസ്‌ലിം ലീഗ് പൈങ്ങോട്ടുപുറം ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു .ഇന്ന് രാവിലെയാണ് മരണം നടന്നത് .
ഭാര്യ :നഫീസ ,മക്കൾ :അനസ് (സൗദി )ഹാരിസ് ,ഫൗസിയ ,സുഹറ ,
മരുമക്കൾ :അബ്ദു റഷീദ് പടനിലം ,അബ്ദു സലാം (മുണ്ടിക്കത്താഴം )ആബിദ
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച (ഇന്ന് )ഉച്ചക്ക് 1 മണിക്ക് ഖാദിരിയ്യ ജുമാ മസ്ജിദിൽ .

Wednesday, 13 July 2016

ചെമ്മാട് ദാറുൽഹുദാ കോഴ്സ് കുറ്റിക്കാട്ടൂർ ശംസുൽ ഹുദയിൽ തുടങ്ങുന്നു . ഉത്‌ഘാടനം ജൂലായ് 20 ന് .

കുറ്റിക്കാട്ടൂർ:പ്രശസ്തമായ ചെമ്മാട്  ദാറുൽഹുദാ യൂണിവേഴ്‌സിറ്റിയുടെ സിലബസടങ്ങിയ കോഴ്സുകളും ഹുദവി ബിരുദവും നൽകുന്ന പുതിയകോഴ്‌സിന് കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന കാമ്പസിൽ ശംസുൽ ഹുദാ അക്കാദമി ഒരുങ്ങുന്നു .
ജൂലായ്  20 ന് നടക്കുന്ന ചടങ്ങിൽ അക്കാദമിയുടെ ഉത്‌ഘാടനം പാണക്കാട് സാദിഖലി തങ്ങൾ  നിർവഹിക്കും .11 വയസ്‌ പൂർത്തിയാവാത്ത സമസ്തയുടെ അഞ്ചാം തരം പരീക്ഷ പാസായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് .40 വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ അഡ്മിഷൻ നൽകിയത് .12 വർഷമാണ് കോഴ്‌സിന്റെ കാലാവധി .
 ഓരോ വർഷവും പുതിയ ബാച്ചിലേക്കു കുട്ടികളെ എടുക്കും .പഠനത്തിനും താമസത്തിനുമുള്ള സൗകര്യം യതീം ഖാനയിൽ ഒരുക്കിയതായി കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന സെക്രട്ടറി ഇ .എം കോയ ഹാജി ,ശംസുൽ ഹുദാ അക്കാദമി പ്രിൻസിപ്പൾ ഉനൈസ് ഹുദവി കൂട്ടിലങ്ങാടി എന്നിവർ അറിയിച്ചു .കേരളത്തിലും പുറത്തും അറിയപ്പെടുന്ന മികച്ച അക്കാദമിക പരിശീലനം നൽകുന്ന സ്ഥാപനമാണ്ചെമ്മാട് ദാറുൽ ഹുദായൂണിവേഴ്‌സിറ്റി.
ആദ്ധ്യാത്മികവും ബൗദ്ധികവുമായ അറിവും സാമൂഹ്യ കാഴ്ചപ്പാടും സംഘടനാ സങ്കുചിതത്വങ്ങൾക്ക് അതീതമായി ഇടപെടാനുള്ള വീക്ഷണവും ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു എന്നതാണ് ഇതിനെ സമസ്തയുടെ മറ്റു സ്ഥാപനങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നത് .കർമശാസ്‌ത്രം ഹദീസ് ,തർക്ക ശാസ്ത്രം ,അറബി,ഉർദു,ഇംഗ്ലീഷ് എന്നീ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട് .
ഉൽഘാടന പരിപാടിയിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന ചെയർമാൻ ബഷീറലി തങ്ങൾ  ചെമ്മാട്  ദാറുൽഹുദാ വൈസ് ചാൻസലർ പ്രൊഫ ,ബഹാവുദ്ധീൻ നദ്‌വി ,ദാറുൽഹുദാ പി ,ജി ഡീൻ മുഹമ്മദ് ബാഖവി തുടങ്ങിയവർ സമ്പന്ദ്ധിക്കും .

Saturday, 9 July 2016

സമഗ്ര ഭൂപരിഷ്കരണ നിയമം;ഭൂസമര സമിതി നിവേദന മാർച് നടത്തി .

 വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം ഭൂസമരസമിതിയുടെ നേന്ത്രു ത്വത്തിൽ
പി ടി എ റഹീം  എം.എൽ.എക്ക് നിവേദനം നൽകി സംസാരിക്കുന്നു 

കുറ്റിക്കാട്ടൂർ : സമഗ്ര ഭൂപരിഷ്കരണ നിയമം നിയമസഭയിൽ പാസാക്കുന്നതിന് മുൻകൈയെടുക്കെണമെന്നാവശ്യപ്പെട്ട് പുതുതായി തെരഞ്ഞെടുക്ക പ്പെട്ട 140 എം.എൽ.എമാരുടെ ഓഫീസുകളിലേക്ക് വെൽഫെയർ പാർട്ടി ഭൂസമര സമിതി  സമിതി  നിവേദന മാർച് നടത്തി .
ഇതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി  കുന്ദമംഗലംമണ്ഡലം
ഭൂസമരസമിതിയുടെ നേന്ത്രു ത്വത്തിൽ
പി ടി എ റഹീം  എം.എൽ.എയുടെ ഓഫീസിലേക്ക് മാർച് നടത്തി നിവേദനം നൽകി .
മാർച്ചിന് മണ്ഡലം ഭൂസമര സമിതി കൺവീനർ മധു സൂദനൻ നായർ ,മണ്ഡലം പ്രസിഡന്റ്അൻവർ സാദത്ത്സെക്രട്ടറി ടി .പി ശാഹുൽ ഹമീദ് ,പ്രഹ്ലാദേവി
സി. അബ്ദുറഹ്മാൻ, ഉമ്മർ മാസ്റ്റർ എന്നിവർ  നേന്ത്രു ത്വം നൽകി .
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂരഹിതരില്ലാത്ത പദ്ധതിയിൽ അപേക്ഷിച്ചത് മൂന്നര ലക്ഷം പേരാണ് .ഇതിനേക്കാൾ വരും ഭൂരഹിതരുടെ എണ്ണം.ഭൂപരിഷ്കരണ നിയമം അവഗണിച്ച ദലിതർ കോളനികളിൽ ദുരിത ജീവിതം നയിക്കുകയാണ് .എന്നാൽ ഈ നിയമത്തിലെ പഴുതു ഉപയോഗപ്പെടുത്തി തോട്ട ഭൂമിയെന്ന പേരിൽ കമ്പനികളും വ്യക്തികളും അഞ്ചു ലക്ഷം ഏക്കറോളം ഭൂമി അനധികൃതമായി കൈവശം വെച്ചത് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയുണ്ട് .ഇതു തിരിച്ചു പിടിക്കാൻ സമഗ്ര ഭൂപരിഷ്കരണ നിയമം പാസാക്കണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത് .

Friday, 8 July 2016

വിചിത്തിന്റെ'തച്ചിൽ 'വിശുദ്ധ വാക്യങ്ങൾ ഒരുങ്ങുന്നു .

കുറ്റിക്കാട്ടൂർ : വിശുദ്ധഖുർആനിലെ അദ്ധ്യായം തേക്കിൽ കൊത്തിയെടുത്ത് തച്ചു ശാസ്ത്രത്തിന്റെ സൗന്ദര്യ ശാസ്ത്രം കാലത്തിന്റെ ചുമരിൽ പതി പ്പിക്കുകയാണ് നല്ലളം പറമ്പത്ത് കാവിൽ വിജിത് .
ഖുർആനിലെ സൂക്തമായ ആയത്തുൽ ഖുർസിയാണ് തേക്കിൽഅക്ഷരങ്ങളായി
ശില്പസൗന്ദര്യത്തോടെ ഉളികൊണ്ടു കൊത്തിയുണ്ടാക്കുന്നത്.
ഖുർആൻ സൂക്തങ്ങൾ ഡി .ടി.പിയിൽ പ്രിന്റെടുത്ത് തേക്കു പലകയിൽ വരച്ച ശേഷം ഉളി കൊണ്ടു കൊത്തിയെടുക്കുകയാണ് ചെയ്യുന്നത് .
  തച്ചു ശാസ്ത്ര പ്രകാരം ക്ഷേത്ര നിർമിതിയും ഹിന്ദു പുരാണങ്ങളിലെ ഇതിഹാസങ്ങളും വ്യാളി മുഖങ്ങളും വിചിത്തിന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ക്ഷേത്രകല കുലതൊഴിലായി സ്വീകരിച്ച കുടുമ്പത്തിലെ അംഗമാണ് വിജിത് ലാൽ.
അറേബ്യൻ ചരിത്രഭൂമികളിൽ ഇസ്‌ലാമിന്റെ വരവ് അടയാളപ്പെടുത്തുന്ന ഒട്ടകവും മരുഭൂയാത്രയും ഫലകങ്ങളിലേക്കു പകർത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. 



Thursday, 30 June 2016

സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ.


കുറ്റിക്കാട്ടൂർ :സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ നാലു പതിറ്റാണ്ടു പിന്നിടുന്നു .പുവ്വാട്ടുപറമ്പ് എടത്തിൽ ഖാദർ മുസ്‌ലിയാർഅദ്ധ്യാപകജീവിതത്തോടൊപ്പംതുടങ്ങിയതാണ്  സൈക്കിൾ യാത്ര.
 കർമനിരതമായജീവിതത്തോടൊപ്പമുള്ള വ്യായാമം കൂടിയാണ് ഇദ്ദേഹത്തിന് സൈക്കിളോട്ടം .
ഓത്തു പള്ളിയിൽ കാത്തിരുന്ന കുട്ടികൾക്ക്   അക്ഷരം പഠിപ്പിക്കാൻ പോയിതുടങ്ങിയതാണ് സൈക്കിൾ യാത്രയുടെ തുടക്കം .1975 ൽ കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്തു നടത്തുന്ന കണിയാത്ത് മദ്രസയിൽ അധ്യാപകനായി ജോലിക്കു കയറിയ മുതൽ ഇതു വരെ  യാത്ര മുഴുവൻ സൈക്കിളിൽ തന്നെ. അന്ന് സൈക്കിളിൽ വരുന്ന ഉസ്താദ്നെ കാണാൻ കുട്ടികൾക്ക്   കൗതുകമായിരുന്നു .അപൂർവം ആളുകളായിരുന്നു അന്ന് സൈക്കിൾ ഉപയോഗിച്ചിരുന്നത് .രാവിലെ 6 മണിക്ക്
വീട്ടിൽ നിന്നും 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മദ്രസയിലെത്തുന്നത് .ഇന്നും അതേ സൈക്കിളിൽ ഈ യാത്ര ഖാദർ മുസ്‌ലിയാർ തുടരുകയാണ് .
20 രൂപ ശമ്പളമായിരുന്നു അന്ന് ശമ്പളമായി ലഭിച്ചത്.തുടക്കത്തിൽ മൂന്നാം ക്‌ളാസ് വരെയുള്ള മദ്രസ ഇപ്പോൾ പ്ലസ്‌ടു  വരെയായി .41 വർഷം പിന്നിടുമ്പോഴും ശമ്പളം നാലക്കം കടന്നിട്ടില്ല .പക്ഷേ  യാത്ര സൈക്കിളിലായതു കൊണ്ട് യാത്രാ കൂലി വർദ്ധിച്ചതൊന്നും ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല .മാത്രമല്ല  ആരോഗ്യത്തെ ഈ യാത്ര ബലപ്പെടുത്തുകയും ചെയ്തു എന്നാണ്
മുസ്‌ലിയാരുടെ  അഭിപ്രായം .
   മഴക്കാലത്ത് പ്രളയം വരുമ്പോൾ മദ്റസയിലേക്കുള്ള ഒറ്റയടിപ്പാതയിൽ വെള്ളം കയറും,അപ്പോൾ മാത്രമാണ് സൈക്കിൾ ഉപേക്ഷിച്ചുള്ള യാത്ര. .നാട്ടിലും അയൽ പ്രദേശത്തുമായി  ഇദ്ദേഹത്തിൽ  നിന്നും ആദ്യാക്ഷരം പഠിച്ചവർ ഒരു തലമുറ പിന്നിടുമ്പോൾ ഖാദർ മുസ്‌ലിയാർക്ക്  64 വയസ്സായി. അക്കാലത്ത് പലരും അര മുറുക്കിയുടുത്തുള്ള ജീവിതത്തോടൊപ്പമാണ് മത പഠനത്തിന്  സമയം കണ്ടെത്തിയത് . പള്ളി ദർസിൽ നിന്നും മത പഠനം കഴിഞ്ഞാണ്ഇദ്ദേഹം  അധ്യാപകനായി മദ്രസയിൽ സേവനത്തിനെത്തിയത് .ഇന്ന് ഈ രംഗത്ത്ഇത്തരം ദർസ് വിദ്യാഭ്യാസം നേടിയവർ കുറഞ്ഞു വരികയാണ്.   .
   

Monday, 27 June 2016

സ്വാശ്രയ സംഘം വക പാലിയേറ്റിവിനു വീൽചെയർ


കുറ്റിക്കാട്ടൂർ: കിടപ്പിലായ ആളുകൾക്ക് വെള്ളിപ്പറമ്പ് 6 / 2  ഐശ്വര്യ സ്വാശ്രയസംഘം നൽകിയ വീൽചെയർ കുറ്റിക്കാട്ടൂർ
പാലിയേറ്റിവ് കെയർ പ്രവർത്തകർ ഏറ്റു  വാങ്ങി .
പാലിയേറ്റിവ് കെയർ ഓഫീസിൽ നടന്നചടങ്ങിൽ സ്വാശ്രയസംഘം പ്രതിനിധി മോഹനൻ കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ പ്രവർത്തകർക്ക് കൈമാറി .പാലിയേറ്റിവ് കെയർ ചെയർമാൻ എ . പ്രദീപ് കുമാർ ,മിനാർ ടി എം ടി സ്റ്റീൽ മാനേജർ സുൾഫിക്കർ  പാലിയേറ്റിവ് കെയർ ട്രഷറർ എം .കുഞ്ഞഹമ്മദ് ,രഘു ,ബക്കർ വെള്ളി പറമ്പ ,പ്രശാന്ത് ,സുധീഷ് ,അലി പുത്തലത്ത് ,ടി പി ശാഹുൽ ഹമീദ് തുടങ്ങിയവർ സമ്പന്ധിച്ചു .


Thursday, 23 June 2016

സ്‌കൂൾ മുറ്റത്തുമരം വീണു:കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷിതാവിന് ഗുരുതര പരിക്ക് .

കുറ്റിക്കാട്ടൂർ :കടപുഴകിയ മരം സ്‌കൂൾ മുറ്റത്തു വീണു കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മകളെ കൂട്ടാൻ വന്ന മാതാവ്കരിമ്പന്നൂർ ഫാത്തിമക്ക് തലക്കുഗുരുതരമായി പരിക്കേറ്റു.ഇവരെ  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .പുതിയേടത്ത് എ.എൽ.പി സ്‌കൂളിലാണ് വൻ അപകടം വഴിമാറിയ മരം വീണത് .സ്‌കൂൾ ഉച്ച ഭക്ഷണത്തിനു വിട്ട സമയത്തായിരുന്നു അപകടം .ഭക്ഷണം വാങ്ങാൻ കുട്ടികളെ വരി നിർത്തിയത് കൊണ്ടു കുട്ടികൾ എല്ലാം ഒരുഭാഗത്തായിരുന്നു .അതിനാൽ മുറ്റത്തു കളിക്കുന്ന കുട്ടികൾഭക്ഷണം വാങ്ങാൻ വന്ന നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം .അദ്ധ്യാപകരും രക്ഷിതാക്കളും ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല . മരത്തിന്റെ ചില്ലകൾ അടുത്തുള്ള ഇലക്ട്രിക് കമ്പിയിൽ തട്ടി നിന്നതു കൊണ്ടാണ് കുട്ടികൾക്ക് നിൽക്കുന്ന ഭാഗത്തും സ്‌കൂളിനുമേലും പതിക്കാതിരുന്നത് .മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് മുകളിൽ പതിച്ചു സ്‌കൂളിന് ഭാഗികമായി കേടു പറ്റിയിട്ടുണ്ട് .തൊട്ടടുത്ത പറമ്പിലെ ഉണങ്ങിയ ഉപ്പൂത്തിയാണ് മറിഞ്ഞു വീണത് .ഇതു സ്‌കൂൾ മാനേജരുടെ അടുത്തുള്ള പറമ്പിലുള്ളതാണ് .സ്‌കൂളിന്റെ കെട്ടിടം ജീർണാവസ്ഥയിലായിട്ടും ഉടമകൾ ശ്രദ്ധിക്കുന്നില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു .വെളിച്ചവും നല്ല ടോയ്‌ലെറ്റും ഇല്ലാത്ത സ്‌കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വൻ വീഴ്ചയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുള്ളതെന്ന് നാട്ടുകാർ പറഞ്ഞു .സംഭവ സ്ഥലം വില്ലേജ് ഓഫീസർ മുരളീധരൻ സന്ദർശിച്ചു .

Monday, 20 June 2016

കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി .


കുറ്റിക്കാട്ടൂർ:പരിചരണവും സ്വാന്തനവുമായി കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനങ്ങൾക്ക് ജൂൺ 19 നു തുടക്കം കുറിച്ചു .പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര മുതൽ വെള്ളി പറമ്പ് കോർപറേഷൻ അതിർത്തി വരെയും കുന്നമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടു പുറം 16, 17 വാർഡുകളും പെരുമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡും കുറ്റിക്കാട്ടൂർ പാലിയേറ്റീവ് പ്രവർത്തന പരിധിയിൽ വരും .
 പരിശീലനം ലഭിച്ച വളണ്ടിയർമാരും നേഴ്സും ചേർന്നാണ് കിടപ്പിലായ രോഗികൾക്ക്  ഹോം കെയർ നടത്തുന്നത് .
ഹോം കെയറി നുള്ള വാഹനം പാലിയേറ്റീവ് കെയർ ട്രഷറർ മായിൻ കോട്ട് കുഞ്ഞഹമ്മദ് സ്പോൺ സർ ചെയ്തിരുന്നു .മെഡിസിൻ ,നഴ്സ് സേവനം മറ്റു ഉപകരണങ്ങൾ, നിത്യ ജീവിതത്തിനു പ്രയാസ പ്പെടുന്നവർക്കുള്ള ഭക്ഷണ കിറ്റ്  എന്നീ ഇനങ്ങളിലായി മാസത്തിൽ 35000 രൂപയോളം ചുരുങ്ങിയ ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്.നാട്ടിലെ സഹായ സന്നദ്ധരായ വ്യക്തികളും വിദേശത്തുള്ള സുഹൃ ത്തുക്കളും മാസ വരിസംഖ്യയായി നൽകുന്ന തുകയാണ് ഇതിന്റെ പ്രവർത്തനത്തിന് പ്രതീക്ഷിക്കുന്നത് .
ആദ്യദിന ഹോം കെയർ ഡ്യൂട്ടിക്ക് സിസ്റ്റർ സിമി ,വളണ്ടിയര്മാരായ
മുസ്ലിഹ്പെരിങ്ങൊളം ,പ്രശാന്ത് ,നയന ,ബുഷ്ര മുണ്ടോട്ട് ,എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ എ .പ്രദീപ്‌ കുമാർ ,കുഞ്ഞഹമ്മദ് മായൻ കോട്ട്, ടി ടി  സുലൈമാൻ ,ബാബു കാമ്പുറത്ത് ,റഹ്മാൻ കുറ്റിക്കാട്ടൂർ ,സിവാനന്ദൻ ,ഹമീദ് തടപറമ്പിൽ
റഫീഖ്സി,രഘു,തുടങ്ങിയവർ സംബന്ദിചു .
 പാലിയേറ്റീവ് കെയർ ഓഫീസ് കുറ്റിക്കാട്ടൂർ ഓർഫനേജിനു മുൻപിലുള്ള ശ്രീഹരി ബിൽഡിങ്ങിലെ രണ്ടാംനിലയിലാണ് പ്രവർത്തിക്കുന്നത് .
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ  എക്കൌണ്ട് കനറാ ബാങ്ക്കുറ്റിക്കാട്ടൂർ ശാഖയിൽ  തുടങ്ങിയിട്ടുണ്ട് .എക്കൌണ്ട്നമ്പർ 4690101005668 IFC CNRB0004690.

  

Wednesday, 15 June 2016

മകനെ അനുമോദിക്കുന്ന ചടങ്ങിൽ പിതാവ് മരണപ്പെട്ടു.


കുറ്റിക്കാട്ടൂർ: എസ്.എസ്. എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ മകനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പിതാവ് നെഞ്ച് വേദന അനുഭവപ്പെട്ടു മരിച്ചു.
വെളുത്തേടത്ത്  അബൂബക്കറിന്റെ
മകൻ മൊയ്തീൻ കുട്ടി (46) യാണ്
ചടങ്ങിനിടെ മരണപ്പെട്ടത്.
പുവ്വാട്ട് പറമ്പിൽ ചെറുകിട വ്യവസായ അസോസിയേഷൻ മകൻ ആഖിബിനെ ആദരിക്കുന്ന ചടങ്ങായിരുന്നു.
മാതാവ്: ഖദീജ.
ഭാര്യ: സുബീന .
മക്കൾ: ആഖിബ്'ആദിൽ. അമൽ
സഹോദരങ്ങൾ: ഫൈസൽ, സുലൈഖ, സാജിറ.മയ്യത്ത് നമസ്കാരം ചാലിയിറക്കൽ ജുമാമസ്ജിദിൽ ബുധൻ രാത്രി 8 മണിക്ക് 

Friday, 3 June 2016

കുറ്റിക്കാട്ടൂർ റാങ്ക് തിളക്കം .


കുറ്റിക്കാട്ടൂർ: കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ സർക്കാർ ക്വാട്ടയിൽ എം. ബി. ബി .എസ് യോഗ്യത നേടിയ ഫാത്തിമ ജസ്നക്ക്  നാടിന്റെ അനുമോദന പ്രവാഹം .375 ന്റെ  റാങ്ക് തിളക്കമാണ് ജസ്നക്ക്  ലഭിച്ചത് .കഴിഞ്ഞ വര്ഷം റാങ്ക് ഉണ്ടായിരുന്നങ്കിലും പണം കൊടുത്ത് മെഡിസിനു പോവേണ്ടതില്ല എന്ന് തീരുമാനിച്ചാണ് ഇക്കുറി ജസ്ന   പ്രവേശന പരീക്ഷ എഴുതിയത്
അവളുടെ നിക്ഷയ ദാർഡ്യമാണ് ഇക്കുറി ഈ വിജയത്തിലെത്തിച്ചത് .ഇതിൽ
കുടുമ്പം ഏറെ സന്തോഷത്തിലാണ് .ഇക്കുറി പ്രദേശത്തെ ഉയർന്ന റാങ്കാ ണിത് .നാട്ടിലെ വിവിധ സംഘടനകൾ ജസ്നയെ അനുമോദിച്ചു . കുറ്റിക്കാട്ടൂർ ചാലിയിറക്കൽ ജാസ്മിൻ -നൌഷാദ് ദമ്പതികളുടെ മകളാണ് ജസ്ന . 

Monday, 30 May 2016

ഹുമൻ കെയർ - ഹിറ സെൻറർ എജുകാച് സ്കൂൾ കിറ്റ് വിതരണം.

 എജുകാച് സ്കൂൾ കിറ്റ് വിതരണം  പഞ്ചായത്ത് പ്രസിഡണ്ട് 
വൈ വി ശാന്ത നിർവഹിക്കുന്നു  .
 കുറ്റിക്കാട്ടൂർ :ഹുമൻ കെയർ  ഫൌണ്ടേഷനും കുറ്റിക്കാട്ടൂർ ഹിറ സെൻററും സംയുക്തമായി വിദ്യഭ്യാസ സഹായം ആവശ്യമുള്ള തെരഞ്ഞെടുത്ത  വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ്കൾ  വിതരണം ചെയ്തു .
.ചടങ്ങിന്റെഉത്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത നിർവഹിച്ചു .
ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡണ്ട് ടി എം ഷരീഫ് അദ്ധ്യക്ഷനായിരുന്നു .കുറ്റിക്കാട്ടൂർ സാകാത് ആൻഡ്‌ റിലീഫ് കമ്മറ്റി   പ്രസിഡണ്ട് ടി പി ഷാഹുൽ ഹമീദ് ,സെക്രടറി ടി പി സിദ്ധീഖ് കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ , .മുസ്തഫ മാതോട്ടംഎന്നിവർ സംസാരിച്ചു .ബാഗ്‌ ,നോട്ബുക്ക് ,ഗണിത ബോക്സ് ,പെന്നുകൾ എന്നിവയാണ് നൽകിയത് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ സംഘടനകളുമായി ചേർന്ന് കൊണ്ട് ഹുമൻ കെയർ ഇത്തരം പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട് .

Monday, 23 May 2016

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എസ്.ഐ.ഒ അനുമോദനം.

പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത അവാർഡ്‌ നല്കുന്നു 
 കുറ്റിക്കാട്ടൂർ :എസ്.എസ്.എൽ .സി ,പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ  വിദ്യാർഥികൾക്ക് എസ്.ഐ.ഒ കുറ്റിക്കാട്ടൂർ യൂനിറ്റ് അനുമോദനവും ഉപഹാരവും   നൽകി .ചടങ്ങിന്റെ ഉത്ഘാടനം പെരുവയൽ
പഞ്ചായത്ത് പ്രസിഡണ്ട് വൈ ,വി ശാന്ത നിർവഹിച്ചു .വാർഡ്‌ മെമ്പർ മിനി ശ്രീകുമാർ  .ഹൈസ്കൂൾ പ്രധാപകൻ രാമൻനമ്പൂതിരി ,ജമാഅത്തെ ഇസ്‌ലാമി  ഏരിയ പ്രസിഡണ്ട്ടി എം ഷരീഫ് റഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു .
സദസ്സ് 
എസ്.ഐ.ഒ ഏരിയ പ്രസിഡണ്ട്ടി ശാഹിദ് അദ്ധ്യക്ഷനായിരുന്നു .വിദ്യാർഥികളായ അശ്വനി ,ആയിഷ ഹനാൻ .ഷാനു ശഹൽ ,അമൃത ,സ്നേഹ ,കാവ്യ ,ആയിഷ ശഹാന ,തസിൽ , ആഷിഖ് യൂസുഫ് ,വൈഷ്ണവ് ,ഐഷര്യ ,സൂര്യ ,ആഖിബ് ,ഫസ്ന, ഹസ്ന എൻ ,ഫസ്ന പി എന്നിവർ അവാർഡ്‌ ഏറ്റു വാങ്ങി . ഫാസിൽ സ്വാഗതവും തബ്ഷിർ നന്ദിയും പറഞ്ഞു .  

Thursday, 19 May 2016

റഹീമിന്റെ വിജയംവ്യക്തി വിശുദ്ധിക്ക് കിട്ടിയഅംഗീകാരം .


കുറ്റിക്കാട്ടൂർ :കുന്ദമംഗലം  മണ്ഡലത്തിൽ നിന്നുംവിജയിച്ച റഹീമിന്റെ ഭൂരിപക്ഷം ഇടതു പക്ഷത്തെ പോലും അത്ഭുതപ്പെടുത്തി .കഴിഞ്ഞ തവണ 3269 വോട്ടു ഭൂരിപക്ഷത്തിന് യു സി രാമനെപരാജയപ്പെടുത്തിയ റഹീംഇക്കുറി 5000 ത്തിൽ താഴെ വോട്ടിനു വിജയിക്കുമെന്നാണ് കണക്കാക്കിയിരുന്നത് .ഫലം വന്നപ്പോൾ11205 മണ്ഡലത്തിലെ  ഉയർന്ന ഭൂരിപക്ഷ മായി ഇത് മാറി . ഇത്ര വലിയ തിരിച്ചടി യു ഡി എഫ് കണക്കാക്കിയിരുന്നില്ല .ടി സിദ്ധീഖിനെ നിർത്തിയപ്പോൾ ന്യൂജൻവോട്ടുകൾ യു ഡി എഫ് കിട്ടുമെന്നായിരുന്നു ഈ കേന്ദ്രങ്ങൾ കണക്കു കൂട്ടിയത് .എന്നാൽ റഹീമിന്റെ സംശു  ദ്ധമായ പൊതു ജീവിതത്തിനു ജനങ്ങൾ നൽകിയ അംഗീ കാരമാണ് ഭൂരിപക്ഷത്തി ലുണ്ടായ വർദ്ധന .  മണ്ഡലത്തിലെ പുതുമു ഖമായി വന്നു യു .ഡി എഫി ൽ നിന്നും സീറ്റ് പിടിച്ചെടുത്ത റഹീം വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തെ മാറ്റി നിർത്തിയ വ്യക്തിയായിരുന്നു .കൊടുവള്ളിയിൽ നിന്നും ലീഗിന്റെ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച റഹീമിനെ ഒതുക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും അതി ജീവിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു .തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ റഹീം  ലീഗിലേക്ക് പോകും എന്ന് എഴുതിയ ലഘു ലേഖ യും പണം നൽകിയതായുള്ള  ശബ്ദ രേഖയും പുറത്തു വിട്ടെങ്കിലുംജനങ്ങൾ ഇതൊക്കെ തള്ളി കളഞ്ഞു   സിദ്ധീഖിനു വേണ്ടി ലീഗിലെ യുവജനങ്ങളെ മുന്നില്നിർത്തി സോഷ്യൽ മീഡിയയിൽ പ്രചരണം കൊഴുപ്പിക്കാൻ ഒരു വിഭാഗം രംഗത്ത് ഇറങ്ങിയപ്പോഴും അസംതൃപ്തർ പ്രത്യക്ഷ പ്രചരണത്തിൽ നിന്നും വിട്ടു നിന്നത്  സിദ്ധീഖിന്റെ പേരിലുള്ള ആരോപണം കാരണമാണെന്ന് പറയപ്പെടുന്നു  .ലീഗിന് മണ്ഡലം കിട്ടാത്തതിലുള്ള അമർഷവും ഇതിനു പിന്നിലുണ്ട് .സിദ്ധീഖിന്റെ പ്രചാരണത്തിനു മുൻപിൽ നിന്ന യു ഡി എഫ് നേതാക്കളുടെ ഇമേജും മണ്ഡലത്തിൽ വോട്ടു കിട്ടുന്നതിനു തടസ്സമായതായി പറയപ്പെടുന്നു . മാത്രമല്ല ഇടതു പക്ഷത്തിന്റെ മിഷിനറി വേണ്ടത്ര ചാലിക്കതിരുന്നിട്ടുംചലിക്കാതിരുന്നിട്ടും റഹീം നേടിയ വിജയം അദ്ദേഹത്തിനു കിട്ടിയ അന്ഗീകാരമാണ് .

കുന്ദ മംഗലം ഇടത് ശക്തി , റഹീമിന് വൻ ഭൂരിപക്ഷം .


കുറ്റിക്കാട്ടൂർ :കേരളത്തിൽ വീശിയടിച്ച ഇടതു ശക്തിയിൽ കുന്ദ മംഗലവും കരുത്തുകാട്ടി പി ടി എ റഹീം ചരിത്ര വിജയം നേടി .ഭൂരിപക്ഷം 11205 .യു . ഡി .എഫ് സ്ഥാനാർഥി ടി സിദ്ധീഖിനെയാണ് റഹീം പരാജയപ്പെടുത്തിയത്. റഹീം 77410 , സിദ്ധീഖിന് 66205 ,ബി. ജെ ,പി  സ്ഥാനാർഥി സി കെ പത്മനാഭൻ 32702 . എ ന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്.നോട്ടക്ക് 1148 വോട്ടു ലഭിച്ചു .കോഴിക്കോട് ജില്ലയിലെ വാശിയേറിയ മത്സരം നടന്ന ഇവിടെ ജില്ലയിലെ ഏറ്റവും ഉയർന്ന വോടിങ്മാനമാണ് രേഖപ്പെടുത്തിയത്,85.5ശതമാനം പേർ ഇവിടെ വോട്ടു രേഖപ്പെടുത്തിയിരുന്നു .2011ലെ വോട്ടുനിലയിൽ നിന്നും നന്നായി മെച്ചപ്പെടുത്തിയത് ബി. ജെ ,പി യാണ് .കഴിഞ്ഞ തവണ സി കെ പത്മനാഭനു ലഭിച്ചത് 17123 വോട്ടായിരുന്നു .എൽ.ഡി. എഫിന് ലഭിച്ചത് 66169 ഇപ്പോൾ ഇത്
77410 വോട്ടായി ഉയർന്നു .കഴിഞ്ഞ തവണ യു .സി .രാമനു ലഭിച്ച 62900 ത്തിൽ നിന്നും ഇപ്പോൾ  ടി സിദ്ധീഖിന് അധികം ലഭിച്ചത് 3305 വോട്ടുകൾ മാത്രമാണ്  അതായത് ന്യൂജൻ വോട്ടുകൾ അധികവും ബി.ജെ.പി ക്കും റഹീമിനുമാണ് കിട്ടിയത് .തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് 6563 വോട്ടുകളാണ് ഭൂരിപക്ഷമുണ്ടായിരുന്നത് .
മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം 17182 വോട്ടാണ് .ഇത് നേടിയത് 1965 ലെ തെരഞ്ഞെടുപ്പിൽഎസ് .എസ് .പി യിലെ വി .കുട്ടി കൃഷ്ണനാണ് .അന്ന് കോൺ ഗ്രസ്സിലെ ഇമ്പിച്ചി അഹമ്മദ് ഹാജിയെയാണ് ഇദ്ദേഹം തോൽപ്പിച്ചത് .ഏറ്റവുംകുറഞ്ഞ  ഭൂരിപക്ഷം 1987ൽ  സി പി ബാലൻ വൈദ്യർക്കാണ് കിട്ടിയത്.293 വോട്ട് .
ബി. ജെ ,പിക്ക് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലേക്കാൾ 1073 വോട്ടുകളാണ് അധികം ലഭിച്ചത് .വോട്ടു കച്ചവടം എന്ന അപരാധം ബി.ജെ ,പിക്ക്ഒഴിഞ്ഞു കിട്ടി .
ഇക്കുറിതുടക്കത്തിലെ.യു. ഡി .എഫ്ൽ  സ്ഥാനാർഥി നിർണയത്തെ ചൊല്ലി   വിവാദംഉടലെടുത്തിരുന്നു .ലീഗിലെ ഒരു വിഭാഗം നേരത്തെ തെരഞ്ഞെടുപ്പു രംഗത്ത് നിന്നും വിട്ടു നിന്നിരുന്നു .മണ്ഡലത്തിൽമുഖ്യ മന്ത്രിയും .ആഭ്യന്തര മന്ത്രിയും വന്നുസിദ്ധീഖിനു വേണ്ടി മണ്ഡലത്തിൽ പ്രചരണം നടത്തിയിട്ടും അത് വോട്ടർമാരെ സ്വാധീനിച്ചില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത് .വെൽ ഫെയർ പാർട്ടിയുടെ പിന്തുണ പി ടി എ റഹീ മിനായിരുന്നു .

Tuesday, 17 May 2016

കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.


കുറ്റിക്കാട്ടൂർ : പരിചരണവും താങ്ങും ആവശ്യമുള്ള മനുഷ്യർക്ക്‌ ആത്മ വിശ്വാസവും കരുത്തും നൽകുന്നതിന് സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിൽ  കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ അസോസിയേഷൻ രൂപീകരിച്ചു.ഈ  രംഗത്ത്  സന്നദ്ധ സേവകരാവാൻ തയ്യാറുള്ള ആളുകളെ അണി നിരത്തി മിഷ്യൻ കുറ്റിക്കാ ട്ടൂരിന്റെ ഭാഗമായാണ്  പാലിയേറ്റീവ് കെയർ രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു . രൂപീകരണത്തിന്റെ ഭാഗമായി  കുറ്റിക്കാട്ടൂർ  റസിഡന്റ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏപ്രിൽ 3 ന് രോഗവും പരിചരണവും ശില്പശാലയും മെയ്1ന്  വാഴക്കാട്   പാലിയേറ്റീവ് സെൻററിൽ ഹോം കെയർ വളണ്ടിയർമാർക്കുള്ള പരിശീലനവും നടത്തിയിരുന്നു.ഇതിനെ തുടർന്നാണ് മെയ് 12ന് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ അസോസിയേഷൻ രൂപീകരിച്ചത് .
ഭാരവാഹികൾ
എ പ്രദീപ് കുമാർ (ചെയർമാൻ)അലി പുത്തലത്ത്,ടി ടി സുലൈമാൻ(വൈ. ചെയർമാൻ)റഹ്മാൻ കുറ്റിക്കാട്ടൂർ(കൺവീനർ)പ്രശാന്ത് കുമാർടി.പി.ഷാഹുൽ ഹമീദ്(കൺവീനർമാർ)കുഞ്ഞഹമ്മദ് മായൻകോട്ട്(ട്രഷറർ)ബാബു കാമ്പുറത്ത്, സുരേന്ദൻ കെ(കൺവീനർ, ഫൈനാൻസ്)
ശിവാനന്ദൻ, സിദ്ധീഖ് ടി.പി റഫീഖ് c ഷബിൽ, ആയിശ (കൺ .ഹോം കെയർ)
രവികുമാർ ,പ്രശാന്ത്, കൗസർ, രവീന്ദ്രൻ, സൽമാൻ(കൺ ,സൈകോ സോഷ്യൽ സപോർട് $ മെഡിസിൻ )രഘു മാസ്റ്റർ ,മുസ്ലിഹ്, അതുൽ കൃഷ്ണ(വളണ്ടിയർ കോഓഡിനേഷൻ ആൻറ് അവയ്ർ നസ് ടെയിനിങ്)
സ്റ്റുഡൻസ് ഇനീഷ്യേറ്റീവ് അംഗങ്ങൾ (SIP)
അജിത്, ജിഷ്ണു 'അർജുൻആശിഖ, ഹെന്ന, ശ്രീ ഷ്ണ, ആര്യ തുടങ്ങിയവരെ വിവിധ വകുപ്പ് കൺവീനർമാരും ടീം അംഗങ്ങളുമായി തെരഞെടുത്തു.
ചടങ്ങിൽ പാലിയേറ്റീവ് കോ-ഓഡിനേറ്റർമാരായ പ്രവീൺ കുമാർ, അബ്ദുൽ കരീം വാഴക്കാട് എന്നിവർ സംസാരിച്ചു.ആനക്കുഴിക്കര  മുതൽ വെളിപ്പറമ്പ് ഉൾപ്പെട്ട 9 വാർഡുകൾ കേന്ദ്രീകരിച് പ്രവർത്തിക്കാനാണ് ഈ സന്നദ്ധ ഗ്രൂപ് ഉദ്ദേശിക്കുന്നത്.
സമൂഹത്തിലെ വിവിധ ആളുകളുമായി ബന്ധപ്പെട്ട് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിലെ ഹോം കെയർ വളണ്ടിയർമാർ വാഴക്കാട് ,പുവ്വാട്ട് പറമ്പ്   പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനം നടത്തുന്നുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള ആളുകൾക്ക് വേണ്ടി
2016 മെയ് 22ന് ഞായർ  രാവിലെ 9 മണിക്ക് കുറ്റിക്കാട്ടൂർ സാംസ്കാരിക നിലയത്തിൽ  പരിശീലന പരിപാടി നടക്കുമെന്ന് സംഘാടകർ പറഞ്ഞു .

Friday, 6 May 2016

കുന്ദമംഗലം പ്രചരണം ചൂടേറുന്നു;കാലിടറാതെ എൽ.ഡി.എഫ് കാലുറപ്പിക്കാൻ യു.ഡി.എഫ്.


കുറ്റിക്കാട്ടൂർ :കനത്ത ചൂടിലും പ്രചരണം
കൊഴുപ്പിച്ചു ഇരു മുന്നണികളും ഒപ്പം ബി ജെ പി യും മണ്ഡലത്തിലെ ഒന്നാം ഘട്ടം പിന്നിടുന്നു .സീറ്റ് നില നിർത്താൻ പി ടി എ റഹീമും മണ്ഡലം തിരിച്ചു പിടിക്കാൻ ടി. സിദ്ധീഖും നില മെച്ചപ്പെടുത്താൻ ബി ജെ പി യുടെ സി .കെ പത്മനാഭനും ചൂടിനെ വക വെക്കാതെ വോട്ടർമാരെ നേരിൽ കാണുകയാണ് .ഇതിൽ  പ്രചരണത്തിൽ മുന്നിട്ടു നിക്കുന്നത്
യു.ഡി.എഫ് സ്ഥനാർതി  ടി. സിദ്ധീഖാണ് .മണ്ഡലത്തിൽ കോണ്ഗ്ര സിന്റെ സംസ്ഥാന നേതാക്കൾ ഒന്നാം ഘട്ട പ്രചാരണത്തിനു വന്നു പോയതിൽ പിന്നെ യു.ഡി.എഫ് കേന്ദ്രങ്ങൾ ആവേശത്തിലാണ് .
മുഖ്യ മന്ത്രിഉമ്മൻ‌ചാണ്ടി കുന്ദമംഗലത്തും രമേശ്‌ ചെന്നി തല പെരുമണ്ണയിലും പ്രചാരണത്തിന് എത്തിയിരുന്നു .ലീഗിന്റെ യുവജന വിഭാഗം പഴയ പിണക്കങ്ങൾ മാറ്റി വെച്ച് സിദ്ധീഖിനു വേണ്ടി സജീവമായി രംഗത്തുണ്ട്.
എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന സെക്കുലർ ലീഗിന്റെ നേതാവും
സിറ്റിംഗ്എം എൽ എ യുമായ പി ടി എ റഹീമിന് വേണ്ടി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ആത്മ വിശ്വാസവുമായിഎൽ.ഡി.എഫ്കേന്ദ്രങ്ങൾ
ചിട്ടയായ പ്രവർത്തനങ്ങളുമാ യാണ്നീങ്ങുന്നത്‌ . ബി ജെ പികുന്ദമംഗലം മണ്ഡലം സംസ്ഥാന ശ്രദ്ധ ആകർഷിച്ച മണ്ഡലങ്ങളിൽ ഒന്നായാണ് കാണുന്നത്
 സിനിമാ താരം കവിയൂർ പൊന്നമ്മയെ മണ്ഡലങ്ങളിൽ കൊണ്ട് വന്നു പ്രചരണം നടത്തിയാണ്ബി.ജെ. പി ജന ശ്രദ്ധ ആകർഷിക്കുന്നത്. ഇതൊക്കയാണെങ്കിലും ബി.ജെ .പിയെ മുഖ്യ ഭീഷണിയായി ആരും കാണുന്നില്ല .വോട്ട് കച്ചവടത്തിന്റെ പഴി പേറുന്ന ഇവർ സി .കെ പത്മനാഭനായത് കൊണ്ട് അഡജസ്റ്റുമെന്റ്നു നില്ക്കില്ലന്നാണ് പൊതുവെ വിലയിരുത്തൽ .വോട്ടിംഗ് നിലയിൽ കഴിഞ്ഞ കണക്കുകൾ ഇടതു മുന്നണിക്ക്‌ അനുകൂലമാണ് .2011 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പി ടി എ റഹീമിന് 3235 വോട്ടിനു ഭൂരിപക്ഷമുണ്ട്  എം കെ രാഘവൻ വിജയിച്ച .കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ്ന്റെ വിജയരാഘവന് മണ്ഡലത്തിൽ 235  വോട്ട് ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി ക്കാണ് മുൻ‌തൂക്കം.എൽ.ഡി.എഫ്71760  യു.ഡി.എഫ് 65197 ബി. ജെ. പി  31269 എന്നിങ്ങനെയാണ് കണക്കുകൾ .ഇതിൽ 6563  വോട്ട് ഇടതിന് ലീഡുണ്ട് .ഇത് പ്രാദേശിക മായബന്ദ്ധങ്ങളും മറ്റും സ്വാധീനം ചെലുത്തിയ കണക്കുകളാണ്.എന്നാൽ മണ്ഡലത്തിലെ ജില്ല പഞ്ചായത്ത് ഉൾ കൊള്ളുന്ന ഡിവിഷനുകളിൽ 3235 വോടിനു .എൽ.ഡി.എഫ് മുന്നിലാണ് ,ഇത് രാഷ്ട്രീയ സ്വാധീനമുള്ള വോട്ടുകളാണ് .ഇത് മറികടക്കാൻ യു ഡി എഫ് കേന്ദ്രങ്ങൾ സജീവമാണ് .എന്നാൽ റഹീമിന്റെ സംശുദ്ധ വ്യക്തിത്വവും വികസന നയങ്ങളും ഉയർത്തിയാണ് എൽ.ഡി.എഫ് വോട്ട് പിടിക്കുന്നത്‌ .
 .2011 ൽ നേടിയ 17123 വോട്ടിൽ നിന്നും 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി. ജെ. പിക്ക്  31269 വോട്ടായി വർദ്ധിച്ചത് ഇവരുടെ ആത്മ വിശ്വാസം വർദ്ധി പ്പിച്ചിട്ടുണ്ട് .ഇതിനിടയിൽ മണ്ഡലത്തിൽ പണക്കൊഴുപ്പിന്റെ രാഷ്ട്രീയം നടക്കുന്നതായി പറയപ്പെടുന്നു .ഏതായാലും ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത് . 

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More